Sunday, 15 February 2015

വെളുത്തുള്ളി തിന്നാല്‍ പലതുണ്ട് കാര്യം heart emoticon
*******************************************************
ഭക്ഷണസാധനങ്ങളില്‍ രുചിയ്ക്കുള്ള ചേരുവയെന്ന ഒറ്റ സ്ഥാനം മാത്രമല്ലാ, വെളുത്തുള്ളിക്കുള്ളത്. ഇത് നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. രോഗങ്ങള്‍ വരാതിരിക്കാന്‍ മാത്രമല്ലാ, ചര്‍മരോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയും കൂടിയാണ് വെളുത്തുള്ളി. ചര്‍മസുഷിരങ്ങളിലൂടെ ശരീരത്തിലെ വിഷവസ്തുക്കള്‍ പുറത്തു തള്ളാനുള്ള കഴിവ് വെളുത്തുള്ളി ജ്യൂസിനുണ്ട്.
ഹൃദയത്തിനും വെളുത്തുള്ളി വളരെ നല്ലതാണ്. ഇതിലെ സള്‍ഫൈഡ്‌സ് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് കുറയ്ക്കുന്നു. ഇത് ബ്ലോക്കുണ്ടാകുന്നത് തടയുകയും ചെയ്യും.
പ്രമേഹമുള്ളവര്‍ ദിവസവും ഒരു വെളുത്തുള്ളിയല്ലി കഴിയ്ക്കുന്നത് നല്ലതാണ്. ഇത് രക്തത്തിലെ ഇന്‍സുലിന്‍ തോത് നിയന്ത്രിക്കും.
ചെവിവേദന മാറാന്‍ ഒന്നോ രണ്ടോ വെളുത്തുള്ളിയിട്ടു ചൂടാക്കിയ വെളിച്ചെണ്ണ ചെവിയിലൊഴിച്ചാല്‍ മതിയാകും. അല്ലെങ്കില്‍ വെളുത്തുള്ളി ഓയില്‍ വാങ്ങി ചൂടാക്കി ഉപയോഗിച്ചാലും മതി.
കോള്‍ഡ് മാറാന്‍ വെളുത്തുള്ളി തീയില്‍ ചൂടാക്കി കഴിച്ചാല്‍ മതിയാകും.
ദഹനപ്രശ്‌നങ്ങളുള്ളവര്‍ ഭക്ഷണത്തിന് ശേഷം ഒരല്ലി വെളുത്തുള്ളി കടിച്ചു തിന്നുന്നത് നല്ലതായിരിക്കും.
ഒടിഞ്ഞ എല്ലുകള്‍ ശരിയാക്കാന്‍ വെളുത്തുള്ളി ഓയില്‍ കൊണ്ട് മസാജ് ചെയ്യുന്നതു നല്ലതാണ്.
കാൽവിരലുകൾക്കിടയിൽ ചൊറിഞ്ഞു പൊട്ടുന്നതിന് വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു പുരട്ടിയാൽ മതി. ക്രമം തെറ്റിയും വേദനയോടെയും കൂടി ആർത്തവത്തിന് വെളുത്തുള്ളി നെയ്യിൽ മൂപ്പിച്ച് കഴിച്ചാൽ മതി.
ശരീര സന്ധികളിൽ നീരും വേദനയും ഉള്ളപ്പോൾ വെളുത്തുള്ളി അരച്ച് പുരട്ടിയാൽ മതി. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള വെളുത്തുള്ളിയുടെ കഴിവും വളരെ വലുതാണ്.

No comments:

Post a Comment