ഈന്തപഴം
കൊളസ്‌ട്രോൾ തീരെയില്ലാത്ത ഈന്തപഴം ഒരു ഉത്തമ ഔഷധമാണ്. ഇതിൽ വൈറ്റമിൻ എ അടങ്ങിയിട്ടുള്ളതിനാൽ നിശാന്ധതയ്ക്കൊരു നല്ല മരുന്നു കൂടിയാണ് ഈന്തപ്പഴം. ഗർഭിണികൾ ഈന്തപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ഹീമോഗ്ലോബിന്റെ തോത് ഉയർത്താൻ സഹായിക്കും. അയൺ, മാംഗനീസ്, സെലേനിയം, കാത്സ്യം, ഫോസ്ഫറസ് എന്നിവ കുഞ്ഞിന്റെ വളർച്ചയ്ക്ക് വളരെ അത്യാവശ്യമായ ഘടകമാണ്. കാത്സ്യമടങ്ങിയിട്ടുള്ളതിനാൽ സന്ധിവേദനയ്ക്കും എല്ലതേയ്മാനത്തിനുമുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം കഴിയ്ക്കുന്നത്. സ്ത്രീകൾ ഈന്തപ്പഴം കഴിയ്ക്കുന്നത് ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങളെ അകറ്റാൻ സഹായിക്കും. വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ മാറ്റാനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈന്തപ്പഴം. പല്ലിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം നല്ലതു തന്നെ.

No comments:
Post a Comment