Wednesday, 11 February 2015

മുഖം മസാജ് ചെയ്യാം
തൈരുപയോഗിച്ച് മുഖം മസാജ് ചെയ്യാം. തൈരു മുഖത്തു പുരട്ടി അഞ്ചു പത്തു മിനിറ്റു നേരം മസാജ് ചെയ്യുക. തൈരിൽ അൽപം മഞ്ഞൾപ്പൊടി ചേർത്ത് മുഖത്തു പുരട്ടിയാൽ തിളക്കവും നിറവും ലഭിക്കും. സൂര്യാഘാതമേറ്റ സ്ഥലത്ത് അൽപം തൈരു പുരട്ടി നോക്കൂ. ആശ്വാസമുണ്ടാകും. ബാക്ടീരിയ, ഫംഗസ് എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കാനും തൈരിനു കഴിയും. ഇത് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾ മാറാൻ നല്ലതാണ്. മുഖത്തെ ചുളിവുകൾ ഒഴിവാക്കാനും തൈര് നല്ലതു തന്നെ. ചർമത്തിലെ സുഷിരങ്ങൾ ചെറുതാകുകയും മൃതുകോശങ്ങൾ ഇല്ലാതാവുകയും ചെയ്യും. തൈരിൽ ഓറഞ്ചു പൊടി ചേർത്ത് മുഖത്തു പുരട്ടിയാൽ നിറവും തിളക്കവും ലഭിക്കും.

No comments:

Post a Comment