Thursday, 12 February 2015

താരൻ അകറ്റാൻ ചില പ്രകൃതിദത്ത പരിഹാര മാർഗങ്ങൾ heart emoticon
******************************************************************************
ചെറുപയര് ഉണക്കിപ്പൊടിച്ച് തൈരില് ചാലിച്ച് തലയില് പുരട്ടി തലയോട്ടിയില് വിരലുകള് കൊണ്ട് നന്നായി ഉഴിയുക. അതിന് ശേഷം ചെറുചൂടു വെള്ളത്തില്* (അധികം ചൂട് പാടില്ല) തല കഴുകുക.......
രണ്ട് ടേബിള്സ്പൂ ണ് തേങ്ങാപ്പാലില്* ഒരു നുള്ള് കുരുമുളക് പൊടി ചേര്*ത്ത് തലയില് തേച്ച് പിടിപ്പിക്കുക. അല്പം കഴിഞ്ഞ് തല കഴുകുക.
തലയില് സോപ്പ് ഉപയോഗിക്കാതിരിക്കുക. ചെമ്പരത്തിതാളിയും ചെറുപയര് പൊടിയും സോപ്പിന് പകരമായി ഉപയോഗിച്ച് ശീലിക്കുക.
കൂവളത്തിന്റെ ഇല അരച്ച് തലയില് പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക.
ഒലീവേണ്ണ ചൂടാക്കി ചെറുചൂടോടെ തലയില് തേയ്ക്കുക.
കടുക് അരച്ച് തലയില് പുരട്ടി കുളിക്കുക.
കീഴാര് നെല്ലി ചതച്ച് താളിയാക്കി ദിവസവും കുളിക്കുന്നതിന് മുമ്പ് തേയ്ക്കുക.
തുളസിയില, ചെമ്പരത്തിപ്പൂവ്, വെറ്റില ഇവ ചതച്ച് വെളിച്ചെണ്ണയില് കാച്ചിയെടുത്ത് തലയില് തേച്ച് കുളിക്കുക.
വേപ്പിലയിട്ട് തിളപ്പിച്ച് ആറിയ വെള്ളത്തില്* തല കഴുകുക.
ചെറുനാരങ്ങനീര് തേങ്ങാപ്പാലില് ചേര്ത്ത് തലയോട്ടിയില് എല്ലായിടത്തും തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം തല കഴുകുക.
കുളിക്കുന്നതിന് മുമ്പ് പുളിച്ച തൈര് തലയില്* തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക.
ചെറുകിഴങ്ങ് പച്ചയ്ക്ക് അരച്ചെടുത്ത് തലയില് പുരട്ടി അരമണിക്കൂര്* കഴിഞ്ഞ് കുളിക്കുക.
ഒലീവ് ഓയിലും വെളിച്ചെണ്ണയും തുല്യ അളവില് എടുത്ത് അതില് പകുതി ചെറുനാരങ്ങയുടെ നീരും ചേര്ത്ത് ചെറുതായി ചൂടാക്കി തലയോട്ടിയില്* തേച്ച് പിടിപ്പിച്ച് കുറച്ച് സമയത്തിന് ശേഷം കുളിക്കുക.
നെല്ലിക്കാനീരും ചെറുനാരങ്ങാനീരും യോജിപ്പിച്ച് തലയില് പുരട്ടി പത്ത് മിനിറ്റ് കഴിഞ്ഞ് കുളിക്കുക.

No comments:

Post a Comment