Wednesday, 11 February 2015

വെറ്റില
വെറ്റിലക്കൊടിയുടെ തിരി ഉണക്കിപ്പൊടിച്ച് തേനില്‍ ചേര്‍ത്ത് വായില്‍ വച്ചുകൊണ്ടിരുന്നാല്‍ വായ്നാറ്റം മാറിക്കിട്ടും
വെറ്റില കഷായം വച്ച് കഴിക്കുന്നത്‌ വാതരോഗത്തിന് ശമനം കിട്ടും
നെഞ്ച് എരിച്ചില്‍ വരുമ്പോള്‍ ഒരു വെറ്റില അല്‍പ്പം ഉപ്പും ജീരകവും കൂട്ടി സാവധാനം ചവച്ചിറക്കുക
വെറ്റില സ്വര മാധുര്യത്തിന് വളരെ നല്ലതാണ് .
ചെവി വേദനയ്ക്ക് വെറ്റില കുതിപ്പിഴിഞ്ഞു ഇന്തുപ്പ് പൊടി ചേര്‍ത്ത് ചെവിയില്‍ ഒഴിക്കാം
ചുണങ്ങിനു വെറ്റില നീരില്‍ വെളുത്തുള്ളി അരച്ചു പുരട്ടിയാല്‍ മതി .
കുഴി നഖത്തിന് വെറ്റില തണ്ടും തുമ്പ തളിരും തിളപ്പിച്ച്‌ വെളിച്ചെണ്ണ മുറുക്കി പുരട്ടുക .
കഫശല്യം മാറാന്‍ വെറ്റില ,തുളസി ,കുരുമുളക് എന്നിവ കഷായമുണ്ടാക്കി തേന്‍ ചേര്‍ത്ത് കഴിക്കാം .
ആസ്ത്മ ഉള്ളവര്‍ ,വെറ്റില നീര് ,ഇഞ്ചി നീര് ,തേന്‍ എന്നിവ ചേര്‍ത്ത് ദിവസവും 2 നേരം കഴിക്കുക
ഒച്ചയടപ്പ്‌ മാറാന്‍ വെറ്റില ,കുരുമുളക് ,പച്ച കര്‍പ്പൂരം എന്നിവ എല്ലാം കൂടി ചവച്ചു കുറേശ്ശെ നീരിറക്കുക

No comments:

Post a Comment