Wednesday, 11 February 2015

ജലദോഷം
വൈറൽബാധയാണ് ജലദോഷമായി വരുന്നത്. സാധാരണ ജലദോഷത്തിന് തുമ്മലും മൂക്കടപ്പും മൂക്കൊലിപ്പുമാണ് ലക്ഷണങ്ങൾ. മിക്കവാറും ഇവ ഒരാഴ്ചയിലധികം നീണ്ടുനിൽക്കാറില്ല. സാധാരണ ജലദോഷത്തിന് ആവി പിടിക്കുന്നത് ഗുണംചെയ്യും. തേനും ചെറുനാരങ്ങാ നീരും സമം ചേർത്ത് കഴിക്കുന്നത് നല്ലതാണ്. തുളസിയിലനീര്, ചുവന്നുള്ളിനീര്, ചെറതേൻ ഇവ ചേ‌ർത്ത് കഴിക്കാം. തേനിൽ ഏലക്കായ് ചേർത്ത് കഴിക്കുന്നതും ജലദോഷമകറ്റാൻ ഉത്തമമാണ്.
തുളസിയില, ചുക്ക്, തിപ്പലി ഇവയെല്ലാംകൂടി ഇട്ട് കഷായംവച്ച് കൂടെക്കൂടെ കുടിക്കാം., യൂക്കാലി തൈലം വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് മൂക്കടപ്പ്, കഫക്കെട്ട് എന്നിവ ഒഴിവാക്കാൻ സാഹായിക്കും.കരിഞ്ചീരകം ഒരു നുള്ളെടുത്ത് ഞെരടി മണപ്പിച്ചാൽ മൂക്കടപ്പിന് ആശ്വാസം കിട്ടും.

No comments:

Post a Comment