Saturday, 28 February 2015

ചുമ മാറാന്‍ ചില നാട്ടുമരുന്നുകള്‍ heart emoticon
************************************************
ചുമ വന്നാല്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ബുദ്ധിമുട്ടും. കഫ് സിറപ്പുകളാണ് ഇതിന് പലരും കാണാറുള്ള പരിഹാരം. എന്നാല്‍ കഫ് സിറപ്പുകള്‍ ഉറക്കം വരുന്ന ഒരു പ്രതീതിയാണ് ഉണ്ടാക്കുക. ഇതിലെ ചേരുവകള്‍ തരുന്ന പാര്‍ശ്വഫലങ്ങള്‍ വേറെ. ഇതിനുള്ള പരിഹാരം വീട്ടില്‍ തന്നെ ചുമക്ക് ശമനം നല്‍കുന്ന ഔഷധങ്ങള്‍ ഉണ്ടാക്കുകയെന്നതാണ്.
തുളസി ചുമ മാറാനുള്ള നല്ലൊന്നാന്തരം മാര്‍ഗമാണ്. ഒരു കപ്പ് വെള്ളത്തില്‍ കുറച്ച് തുളസി ഇലകളും ഒരു കഷ്ണം ഇഞ്ചിയും പൊടിച്ച കുരുമുളകും ഇട്ട് തിളപ്പിക്കുക. ഇത് ഊറ്റിയെടുത്ത് കുടിക്കാം. ദിവസം രണ്ടു നേരം ഇത് കുടിക്കുന്നത് ചുമക്ക് ശമനം നല്‍കും.
രണ്ട് കപ്പ് ഇഞ്ചി നുറുക്കിയത് നാല് കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. ഇഞ്ചി മൃദുവാകുന്നതു വരെ തിളയ്ക്കണം. ഇത് 14 മണിക്കൂര്‍ തണുപ്പിക്കുക. അടുത്ത ദിവസം ഇത്ര തന്നെ സിഡാര്‍ വിനെഗര്‍ ഈ വെള്ളത്തില്‍ ഒഴിച്ച് തിളപ്പിക്കണം. ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് ഇത് പല തവണയായി കുടിക്കാം. ചുമ കുറയും.
ചെറി ഉപയോഗിച്ചും ചുമയ്ക്കുള്ള മരുന്നുണ്ടാക്കാം. രണ്ട് കപ്പ് വെള്ളത്തില്‍ കുറച്ചു ചെറിയും ചെറുനാരങ്ങാ കഷ്ണങ്ങളും ഇട്ട് തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാല്‍ ഇതില്‍ കുറച്ച് വെളുത്തുള്ളി ചേര്‍ക്കാം. ഈ പാനീയവും ചുമയക്ക് നല്ലതാണ്.
ചെറിയ ഉള്ളി, കല്‍ക്കണ്ടം എന്നിവ ചേര്‍ത്ത് ചതച്ച് അതിന്റെ നീര് കുടിച്ചാല്‍ ചുമ കുറയും. സവാള ഗ്രേറ്റ് ചെയ്്ത് പിഴിഞ്ഞ ജ്യൂസില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തിളപ്പിക്കുക. തീയില്‍ നിന്നും മാറ്റി വച്ച ശേഷം ഇതില്‍ തേന്‍ ചേര്‍ത്ത് കുടിക്കാം.
ചെറൂള എന്ന ഔഷധസസ്യത്തെ അറിയാം... heart emoticon
*****************************************************************
നന്മയുടെ നാട്ടറിവിലേക്ക് നാളയേ നയിക്കാന്‍ നമുക്കും പരിശ്രമിക്കാം
ഏര്‍വ ലെനേറ്റ (Aerva Lanata) എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ചെറൂള, ബലിപ്പൂവ് എന്നും അറിയപ്പെടുന്നു. ദശപുഷ്പങ്ങളില്‍ ഒന്നായ ഇത് മരണാനന്തര ചടങ്ങുകള്‍ക്ക് ഉപയോഗിച്ചു വരുന്നു.
ഔഷധസസ്യമായ ചെറൂള വിഷാംശം പുറന്തള്ളുന്നതിനും വൃക്കരോഗങ്ങള്‍ തടയുന്നതിനും ഉത്തമമാണ്. കൃമിശല്യം , മൂത്രാശയരോഗങ്ങള്‍ , രക്തസ്രാവം എന്നിവയ്ക്കുള്ള മരുന്നായും ഇതുപയോഗിക്കുന്നു.
ചെറൂള തലയില്‍ ചൂടിയാല്‍ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കും എന്നാണ് വിശ്വാസം. ചെറൂള സമൂലം കഷായം വെച്ച് രാവിലെയും വൈകിട്ടും സേവിക്കുന്നതും പാലിലോ ശുദ്ധമായ നെയ്യിലോ ചെറൂളയുടെ ഇലയിട്ട് കാച്ചിയശേഷം കഴിക്കുന്നതും മൂത്രാശയ രോഗങ്ങളെ ശമിപ്പിക്കും. ഗര്‍ഭകാലത്തുണ്ടാകുന്ന രക്തസ്രാവം തടയാനും ഉപയോഗിച്ചു വരുന്നു.
മൂത്രാശയകല്ലിനെ ദ്രവിപ്പിച്ചു കളയാന്‍ കഴിവുള്ള ഔഷധസസ്യമാണ് ചെറൂള. ചെറൂളയും തഴുതാമയും സമം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തില്‍ കരിക്കിന്‍ വെള്ളത്തില്‍ കലക്കി 21 ദിവസം കഴിച്ചാല്‍ മൂത്രാശയക്കല്ല് സുഖപ്പെടും. തൈ നട്ടു വളര്‍ത്താവുന്ന ഒരു ചെറുസസ്യമാണിത്.
പ്രമേഹത്തിന് അരച്ച് മോരില്‍ സേവിക്കുക.

Friday, 27 February 2015

തുമ്മല്‍ അകറ്റാന്‍ ഇതാ ചില പോംവഴികള്‍ heart emoticon
*************************************************************

രണ്ടു കഷണം പച്ചക്കര്‍പ്പൂരം, ചെറിയൊരു കഷണം ചെറുനാര ങ്ങ അരച്ചത്, ഒരു ടീസ്പൂണ്‍ രക്ത ചന്ദനം പൊടിച്ചത് ഇവ ഒരു ഗ്ലാസ് വെളിച്ചെണ്ണയില്‍ ചേര്‍ത്തു മൂപ്പിച്ചു കുളിക്കുക.

* വാതംകൊല്ലിയുടെ വേര് നന്നായി കഴുകി ചതച്ച് കിഴി കെട്ടി പലതവണ മൂക്കില്‍ വലിക്കുക.

* ഒരു പിടി ചുവന്ന തുളസിയില ഒരു ഗ്ലാസ് വെളിച്ചെണ്ണയില്‍ ചതച്ചിട്ട് മൂക്കുമ്പോള്‍ അരിച്ചെടുക്കുക. ഈ എണ്ണ പതിവായി തേച്ചു കുളിക്കുക.

* പൂവാങ്കുറുന്തല്‍, ഇരട്ടിമധുരം ഇവ ചതച്ചിട്ട് വെളിച്ചെണ്ണ മൂപ്പിച്ച് തലയില്‍ തേക്കുക.

* രണ്ടു കുരുമുളക്, രണ്ടു കുടലന്റെ ഇല ഇവ ഒരുമിച്ച് ചവച്ചിറക്കുക.

* ഏലത്തരിയും വേപ്പിന്‍തൊലിയും അമ്പതു ഗ്രാം വീതമെടുത്ത് 100 മില്ലി വെളിച്ചെണ്ണയില്‍ ചതച്ചിട്ട് മൂപ്പിച്ച് ആവശ്യത്തിനെടുത്ത് തേച്ചു കുളിക്കുക.

Thursday, 26 February 2015

മുക്കൂറ്റി ഒരു വിഷഹാരിയായ ഔഷധസസ്യം... heart emoticon
******************************************************************

നന്മയുടെ നാട്ടറിവിലേക്ക് നാളയേ നയിക്കാന്‍ നമുക്കും പരിശ്രമിക്കാം

തെങ്ങിന്റെ വളരെ ചെറിയ പതിപ്പ് പോലെ തോന്നിക്കുന്ന ഈ സസ്യം ജലം കെട്ടിനിൽക്കാത്ത തണൽ‌പ്രദേശങ്ങളിൽ വളരുന്നു. ഒരു കൊല്ലമാണ് മുക്കുറ്റിയുടെ ആയുസ്സ്.തൊട്ടാവാടിയുടെ അത്ര വേഗത്തിലില്ലങ്കിലും തൊടുമ്പോൾ ഇലകൾ വാടുന്ന സ്വഭാവം മുക്കുറ്റിക്കുമുണ്ട്.

ഔഷധഗുണങ്ങൾ
----------------------

സസ്യം പൂർണ്ണമായും ഔഷധനിർമ്മാണത്തിനുപയോഗിക്കുന്നുണ്ട്. രുചിയിൽ കയ്പുള്ള മുക്കുറ്റി ഉത്തേജഗുണമുള്ളതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആയുർവേദപ്രകാരം ഉഷ്ണവർദ്ധകവും ശ്ലേഷ്മവർദ്ധകവുമായ ഈ സസ്യം ത്രിദോഷങ്ങളിൽ വാത, പിത്ത ദോഷങ്ങൾക്ക് ഫലപ്രദമാണ്. പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു. കൂടാതെ മുക്കുറ്റിക്ക് അണുനാശനസ്വഭാ‍വവും(Antiseptic), രക്തപ്രവാഹം തടയാനുമുള്ള(Styptic) കഴിവുള്ളതിനാൽ അൾസറിനും, മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു. മുക്കൂറ്റി ഒരു വിഷഹാരികൂടിയാണ്. കടന്നൽ,പഴുതാര തുടങ്ങിയവ കുത്തിയാൽ മുക്കൂറ്റി സമൂലം അരച്ച് പുറമേ പുരട്ടുകയും സേവിക്കയും ചെയ്യുന്നത് നല്ലതാണ്.മുറിവുണങ്ങാനും മുക്കുറ്റിയുടെ നീര് ഉത്തമമാണ്.വയറിളക്കത്തിന് മുക്കുറ്റിയുടെ ഇല അരച്ച് മോരിൽ കലക്കി കുടിക്കാം.

മുക്കിറ്റ് ഇതു കൂടാതെ വലിയൊരു ഔഷധ ഗുണമാണ് ഉള്ളത്. പ്രമേഹം നോർമലാക്കുന്നുള്ള കഴിവും മുക്കൂറ്റിക്കുണ്ട്. പ്രമേഹം എത്രയായാലും മുക്കൂറ്റി ഇട്ട് വെന്ത വെള്ളം കുടിച്ചാൽ മതി പ്രമേഹം സാധാരണ നിലയിലേക്ക് മടങ്ങും. പത്ത് മൂട് മുക്കൂറ്റി പിഴുതെടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം സാധാരണ ദാഹശമനി തയ്യാറാക്കുന്നതുപോലെ ഉപയോഗിക്കാം. ഇതുകൂടാതെ അതിരാവിലെ വെറും വയറ്റിൽ കഴുകി വൃത്തിയാക്കിയ മുക്കൂറ്റി (ഒരെണ്ണം) വീതം ചവച്ചു തിന്നാൽ നന്ന്.വയറിളക്കത്തിന് മുക്കൂറ്റിയില അരച്ച് മോരില്‍ കലക്കി കുടിക്കുക.മുക്കൂറ്റി സമൂലം തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമ കഫക്കെട്ട് എന്നിവ മാറും

Wednesday, 25 February 2015

പഴത്തൊലി കളയരുതേ, നമുക്ക് ഉപയോഗമുള്ളതാ…
ഇന്ത്യയില്‍ ഏറ്റവും സുലഭമായി ലഭിക്കുന്ന ഫലമാണ്‌ വാഴപ്പഴം. പഴം കഴിച്ചാല്‍ പഴത്തൊലി എറിഞ്ഞുകളയുകയാണ് സാധാരണ നമ്മള്‍ ചെയ്യാറ്. പൊതുവെ ഉപകാരമില്ലാത്ത വസ്തുവാണിതെന്ന ചിന്ത കൊണ്ടാകാം പഴത്തൊലി പോലെ എന്ന പ്രയോഗവും വന്നത്.
പഴത്തൊലി വലിച്ചെറിയാന്‍ വരട്ടെ. അതിന്‌ മുമ്പ്‌ ഇതൊന്ന്‌ വായിക്കൂ.
♧പഴത്തൊലിയില്‍ പ്രകൃതിദത്തമായ ആന്റിബയോട്ടിക്കുകള്‍ ഉണ്ട്. പഴത്തൊലി ജൂസ് അടിച്ചു കുടിച്ചാല്‍ രോഗപ്രദിരോധശക്തി കൂടും.
♧എല്ലാദിവസവും ഒരു മിനിറ്റ്‌ നേരം പഴത്തൊലി കൊണ്ട്‌ പല്ല്‌ തേയ്‌ക്കുക. ഒരാഴ്‌ചക്കാലം ഇത്‌ തുടര്‍ന്നാല്‍ നിങ്ങളുടെ പല്ല്‌ മുല്ലപ്പൂമൊട്ട്‌ പോലെ തിളങ്ങും. പല്ല്‌ വെളുപ്പിക്കുന്നതിനുള്ള ചികിത്സകളുടെ ഭീമമായ ചെലവ്‌ ലാഭിക്കാമെന്നത്‌ ചെറിയ കാര്യമല്ല.
♧പഴത്തൊലി കൊണ്ട് മുഖത്തും ശരീരത്തിലും മസ്സാജ് ചെയ്താൽ മുഖക്കുരു മാറുന്നതാണ്. ഇത് പതിവായി ചെയ്‌താൽ ഒരാഴ്ച കൊണ്ട് തന്നെ ഫലം കാണുന്നതാണ്.
♧പാടുകള്‍ മാറ്റാനും പുതിയവ വരാതിരിക്കാനും പഴത്തൊലി സഹായിക്കും. പാടില്‍ പഴത്തൊലി തേയ്‌ക്കുക. അല്ലെങ്കില്‍ രാത്രിയില്‍ പഴത്തൊലി പാടിന്‌ മുകളില്‍ കെട്ടിവയ്‌ക്കുകയുമാവാം. ചര്‍മ്മപ്രശ്‌നങ്ങള്‍ക്കുള്ള പഴത്തൊലിയുടെ ഏറ്റവും ലളിതമായ ഉപയോഗമാണിത്‌.
♧പഴത്തൊലി അരച്ച്‌ അതില്‍ മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടുക. അഞ്ച്‌ മിനിറ്റിന്‌ ശേഷം കഴുകി കളയുക.ഇത് ത്വക്കിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.
♧പഴത്തൊലി ഉപയോഗിച്ച്‌ രുചികരമായ പലതരം വിഭവങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാക്കാറുണ്ട്‌. കോഴിയിറച്ചി മയപ്പെടുത്തുന്നതിനായി പഴത്തൊലി മുകളില്‍ വയ്‌ക്കുന്നതും സാധാരണയാണ്‌.
♧വേദനയുള്ള ഭാഗത്ത്‌ പഴത്തൊലി അരച്ച്‌ പുരട്ടുക. അതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞോ വേദന മാറിയതിന്‌ ശേഷമോ ഇത്‌ കഴുകി കളയാവുന്നതാണ്‌. ഇത്‌ സസ്യയെണ്ണയില്‍ ചാലിച്ച്‌ പുരട്ടുന്നതും വേദന മാറാന്‍ സഹായിക്കും.
♧ചെറു പ്രാണികൾ കടിച്ചാൽ ആ ഭാഗത്തുണ്ടാകുന്ന ചൊറിച്ചിലും വേദനയും അകറ്റാൻ ആ ഭാഗത്ത് പഴത്തൊലി വെച്ചാൽ മതി.
♧സോറിയാസിസ്‌ ഉള്ള ഭാഗത്ത്‌ ഇത്‌ പുരട്ടുക. പഴത്തൊലി ത്വക്കിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും ചൊറിച്ചില്‍ കുറയ്‌ക്കുകയും ചെയ്യും. ഇത്‌ പെട്ടെന്ന്‌ സോറിയാസിസ്‌ ഭേദപ്പെടുത്തും. ശരിയായി ഉപയോഗിച്ചാല്‍ വളരെ പെട്ടെന്ന്‌ തന്നെ ഫലം കണ്ടുതുടങ്ങും.
♧കണ്ണുകളെ അപകടകാരികളായ അള്‍ട്രാവയലറ്റ്‌ കിരണങ്ങളില്‍ നിന്ന്‌ സംരക്ഷിക്കാന്‍ പഴത്തൊലിക്ക്‌ കഴിയും. തിമിര സാധ്യത കുറയ്‌ക്കാനും ഇതിലൂടെ കഴിയും. കണ്ണുകള്‍ക്ക്‌ മുകളില്‍ പഴത്തൊലി തേയ്‌ക്കുന്നതിന്‌ മുമ്പ്‌ അവ വെയിലത്ത്‌ വച്ച്‌ ഉണക്കാന്‍ മറക്കരുത്‌.
♧വീട്ടിലെ പല വൃത്തിസംബന്ധമായ കാര്യങ്ങള്‍ക്കും നാം വെറുതെ കളയുന്ന പഴത്തൊലി ഉപയോഗപ്പെടാറുണ്ട്.
♧ഷൂവിലെ പൊടി കളഞ്ഞ ശേഷം പഴത്തൊലിയുടെ ഉൾഭാഗം ഉപയോഗിച്ച് ഷൂ പോളിഷ് ചെയ്യാം.
♧സ്റ്റീല്‍, സില്‍വര്‍ എന്നിവ വൃത്തിയാക്കുവാന്‍ പഴത്തൊലി നല്ലപോലെ ഉരച്ചാല്‍ മതിയാകും.
♧വാട്ടർടാങ്ക് വൃത്തിയാക്കാൻ അതിലെ വെള്ളത്തിൽ പഴത്തൊലി ഇട്ട് അലപസമയം കഴിഞ്ഞ് എടുത്ത് കളയുക. അഴുക്ക് പഴത്തൊലി വലിച്ചെടുക്കും.
♧ചെടികളുടെ ഇലകളില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന പൊടിയും ചെളിയും കളയണമെങ്കില്‍ പഴത്തൊലി കൊണ്ട് ഇത് തുടച്ചാല്‍ മതിയാകും.
♧പഴത്തൊലി കൊണ്ട് മരസാമഗ്രികളില്‍ ഉരയ്ക്കുക. അല്‍പം കഴിഞ്ഞ് നനഞ്ഞ തുണി കൊണ്ടു തുടയ്ക്കാം. മരസാധനങ്ങള്‍ വൃത്തിയാകും.
♧മെഴുക് തറയിലോ ഗ്ലാസ് ടേബിളിലോ ആയാല്‍ ഇത് ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് പഴത്തൊലി. പഴത്തൊലി ഉപയോഗിച്ച് മെഴുകായ പാടില്‍ ഉരയ്ക്കുക.
♧വസ്ത്രങ്ങളിലെ മഷിക്കറ കളയാൻ മഷിയായ ഭാഗത്ത് പഴത്തൊലി കൊണ്ട് ഉരച്ച് പിന്നീട് വെള്ളം കൊണ്ട് കഴുകുക.
♧സിഡിയില്‍ വരകളോ പാടുകളോ വീണാല്‍ പഴത്തൊലി കൊണ്ട് വൃത്താകൃതിയില്‍ ഉരയ്ക്കുക. പിന്നീട് ഒരു ലിനന്‍ തുണി ഉപയോഗിച്ചു വൃത്തിയാക്കാം. സിഡിയിലെ പാടുകള്‍ പോകും.
സൗന്ദര്യത്തിന് പൊടിക്കൈകള്‍ heart emoticon
*************************************************
സൗന്ദര്യം കൂട്ടാന്‍ ബ്യൂട്ടി പാര്‍ലറില്‍ തന്നെ പോകണമെന്നില്ല. വീട്ടിലും ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്.
തേങ്ങാപ്പാല്‍ ചര്‍മത്തിന് വളരെ നല്ലതാണ്. കുളിക്കുന്ന വെള്ളത്തില്‍ രണ്ടു സ്പൂണ്‍ തേങ്ങാപ്പാല്‍ ചേര്‍ത്താല്‍ മതി, ചര്‍മത്തിളക്കം വര്‍ദ്ധിക്കും.
വെണ്ണ ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടിന്റെ വരള്‍ച്ച മാറും. ചുണ്ട് മൃദുവാകുകയും ചെയ്യും. പാല്‍ തിളപ്പിക്കാതെ ചുണ്ടില്‍ പുരട്ടുന്നതും നല്ലതാണ്.
ഗ്ലിസറിനും ചെറുനാരങ്ങാനീരും കലര്‍ത്തി ഉപ്പുറ്റിയില്‍ പുരട്ടിയാല്‍ കാല്‍ വിണ്ടുകീറുന്നത് ഒഴിവാക്കാം.
തലയില്‍ താരന്റെ ശല്യം ഒഴിവാക്കാന്‍ അങ്ങാടി മരുന്നുകള്‍ വേണമെന്നില്ല. പുൡ തൈരില്‍ കടലമാവ് ചേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ മതി.
കോളിഫഌവര്‍ നീരെടുത്ത് അരിമ്പാറയില്‍ പുരട്ടിയാല്‍ അരിമ്പാറയുടെ വലിപ്പം കുറയും.
തേനും ചെറുനാരങ്ങാനീരും മുഖത്തു പുരട്ടുന്നത് ചര്‍മത്തിളക്കവും നിറവും കൂട്ടാന്‍ സഹായിക്കും.
ദേഹത്തും മുഖത്തും കറുത്ത പാടുകളുണ്ടെങ്കില്‍ കളയാന്‍ ചെറുപയര്‍ പൊടിയോ കടലമാവോ പുരട്ടി കുളിച്ചാല്‍ മതി. ഇത് ചര്‍മത്തിന്റെ വരള്‍ച്ച കുറയ്ക്കുകയും ചെയ്യും.
ഗ്രോബാഗുകളിലെ കൃഷി ഇപ്പോള്‍ തരംഗമാണ്. വിഷമയമില്ലാത്ത പച്ചക്കറി സ്വന്തമായി കൃഷി ചെയ്തുണ്ടാക്കണം എന്ന മലയാളിയുടെ ആഗ്രഹമാണ് ഈ തരംഗമുണ്ടാക്കിയത്. എന്നാല്‍ പലരും കരുതുന്നത് ഗ്രോബാഗുകളില്‍ വെള്ളം നനക്കുന്നതു കൊണ്ടു മാത്രം നല്ല വിളവു കിട്ടുമെന്നാണ്. ഗ്രോബാഗില്‍ വളര്ത്തുനന്ന ചെടികള്ക്കു വേണ്ടത് പ്രത്യേക പരിചരണമാണ്. ഗ്രോബാഗുപയോഗിച്ചുള്ള കൃഷിയില്‍ ഏറ്റവും മികച്ച വിളവ് നേടാന്‍ ആഗ്രഹിക്കുന്നവര്ക്കാ യി ലളിതമായ ഒരു പദ്ധതിയാണ് ജോണ്‍ ഷെറി തയാറാക്കിയിരിക്കുന്നത്. കൃഷി ഓഫിസര്‍ കൂടിയായ ജോണ്‍ ഷെറി സ്വന്തം വീട്ടുമുകളില്‍ 50 ഗ്രോബാഗുകള്‍ ഉപയോഗിച്ച് തോട്ടമുണ്ടാക്കി മൂന്നുകൊല്ലമായി നടത്തിയ പരീക്ഷണകൃഷിയിലൂടെയാണ് ഈ സിലബസ് തയാറാക്കിയത്. ഗ്രോബാഗില്‍ നൂറുമേനി വിളയിക്കാന്‍ ആഗ്രഹിക്കുന്നവര്ക്ക് ഈ പാഠ്യപദ്ധതി പഠിക്കാന്‍ കൂടാം
എവിടെ കിട്ടും?
കൃഷി ഭവനില്‍ നിന്നും വെജിറ്റബിള്‍ ആന്റ്േ ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്സിചലില്‍ നിന്നും സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും ഗ്രോബാഗുകള്‍ കിട്ടും. പോട്ടിങ്ങ് മിശ്രിതത്തില്‍ തൈ പിടിപ്പിച്ചാണ് ഗ്രോബാഗുകള്‍ നല്കുാന്നത്. കൃഷിഭവനുകളില്‍ നിന്ന് സബ്സിഡിയോടെ വാങ്ങുന്പോള്‍ 25 ഗ്രോബാഗുകള്‍ 500 രൂപക്ക് കിട്ടും. വെജിറ്റബിള്‍ ആന്റ്ട ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്സിനലിന്റെബ ഹരിത നഗരി പദ്ധതി പ്രകാരം 25 ബാഗുകള്ക്ക്ി വില 2500 രൂപയാണ്
മട്ടുപ്പാവില്‍ കൊണ്ടുപോകും മുന്പ്
ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കുന്നത് നന്നല്ല. ആദ്യത്തെ രണ്ടാഴ്ച നേരിട്ട് സൂര്യപ്രകാശം വീഴാത്ത ഭാഗത്ത് ബാഗുകള്‍ സൂക്ഷിക്കണം. തൈകളിലെ വേരുകള്‍ ശരിക്ക് മണ്ണിലുറക്കാന്‍ ഇത് സഹായിക്കും. ഈ സമയത്ത് രണ്ടുനേരം വെള്ളം ഒഴിച്ചാല്‍ മാത്രം മതിയാകും. പ്രത്യേക വളപ്രയോഗം ആവശ്യമില്ല.
മട്ടുപ്പാവില്‍ നിരത്തുന്പോള്‍
ലീക്ക് ഒഴിവാക്കാന്‍ തട്ടില്‍ പെയിന്റ്് ചെയ്യുന്നത് നല്ലതാണ്. ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കരുത്. രണ്ട് ഇഷ്ടികകള്ക്കു മുകളില്‍ വയ്ക്കുന്നതാണ് നല്ലത്. വെള്ളത്തിന്റെ് ഒഴുക്കിന് ഇഷ്ടികകള്‍ തടസ്സമാകുകയും അരുത്. ഇതിനായി ചരിവുള്ള ദിശയിലേക്ക് തിരിച്ചായിരിക്കണം ഇഷ്ടികകള്‍ വയ്ക്കേണ്ടത്. ബാഗുകള്‍ തമ്മില്‍ രണ്ടടി ദൂരവ്യത്യാസം ഉണ്ടാകണം.
ബാഗുകള്‍ വച്ചു കഴിഞ്ഞാല്‍
ചെടികളുടെ ചുവട്ടില്‍ കരിയിലകള്‍ വച്ച് പുതയിടണം. പുതയിടുന്നതിന്റെത ഗുണങ്ങള്‍ പലതാണ്. ചെടിക്കൊഴിക്കുന്ന വെള്ളം ബാഷ്പമായി പോകില്ല. ചെടിയുടെ വളം തിന്നാല്‍ കളകള്‍ വരില്ല. അള്ട്രാട വയലറ്റ് രശ്മികള്‍ മണ്ണില്‍ പതിച്ച് വേരുകള്‍ കേടാകുകയുമില്ല.
എന്താണീ സിലബസ് ?
ഗ്രോബാഗില്‍ ദിവസവും രണ്ടു നേരം വെള്ളമൊഴിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതു കൂടാതെ ചെയ്യേണ്ട കാര്യങ്ങളാണ് ഈ സിലബസില്‍. അതിനായി ആഴ്ചയിലെ ഏഴു ദിവസവും ഉള്പ്പെയടുന്ന കലണ്ടറാണ് ജോണ്‍ ഷെറി തയാറാക്കിയത്.
തിങ്കളാഴ്ച
തിങ്കളാഴ്ചത്തെ താരം ജൈവ വളമാണ്. ഇത് എളുപ്പത്തില്‍ വീട്ടില്ത്തടന്നെ ഉണ്ടാക്കാം.ഈ വളം ഉണ്ടാക്കാന്‍ വെറും നാലു സാധനങ്ങള്‍ മതി. 1. പത്ത് കിലോ പച്ചച്ചാണകം 2.ഒരു കിലോ കപ്പലണ്ടി പിണ്ണാക്ക് 3.ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് 4.ഒരു കിലോ എല്ലു പൊടി ഇവ ചേര്ത്ത്് വെള്ളമോ ഗോമൂത്രമോ ചേര്ത്ത്ി വലിയൊരു പാത്രത്തില്‍ അടച്ചു വയ്ക്കുക. ഓരോ ദിവസവും നന്നായി ഇളക്കിക്കൊടുക്കണം. വളം പുളിക്കുന്നതിന്റെവ നല്ല ഗന്ധം ഉണ്ടാകും. വളം തയാറാകുന്നതിന്റെം സൂചനയാണിത്. നാലു ദിവസം ഇങ്ങനെ സൂക്ഷിക്കണം. നാലാം ദിവസം വളം തയാര്‍
ഈ വളമാണ് തിങ്കളാഴ്ചകളില്‍ ഉപയോഗിക്കേണ്ടത്. ഒരു കപ്പ് വളം പത്ത് കപ്പ് വെള്ളത്തില്‍ ചേര്ത്ത് ചെടിയുടെ ചുവട്ടില്‍ ഒഴിക്കുക. ബാഷ്പീകരിച്ച് വളം നഷ്ടമാകാതിരിക്കാന്‍ വൈകിട്ട് ഒഴിക്കുന്നതാണ് നല്ലത്
ചൊവ്വാഴ്ച
ചൊവ്വാഴ്ച ഒഴിവു ദിവസമാണ്. വെള്ളമൊഴിക്കല്‍ അല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട.
ബുധനാഴ്ച
ബുധനാഴ്ചത്തെ പ്രത്യേകത സ്യൂഡോമോണസ് ഫ്ളൂറസന്സ്് ആണ്. ഇത് ഒരു മിത്ര ബാക്ടീരിയയാണ്. കടകളില്‍ വാങ്ങാന്‍ കിട്ടും. ഒരു കിലോ പൗഡറിന് ഏതാണ്ട് 70 രൂപ വിലവരും. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളുടെ ചുവട്ടില്‍ ഒഴിക്കണം. ദ്രവരൂപത്തിലും സ്യൂഡോമോണസ് ലഭിക്കും. വില 250 ഗ്രാമിന് 90 രൂപ വരും. ദ്രവരൂപത്തിലുള്ള സ്യൂഡോമോണസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അഞ്ച് മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം. ചെടികളുടെ ആരോഗ്യം കൂട്ടാനും, വേരിന്റെറ വളര്ച്ചള വര്ധിിപ്പിക്കാനും, മണ്ണിലെ മൂലകങ്ങള്‍ വലിച്ചെടുക്കാന്‍ വേരുകള്ക്ക്ച കഴിവു നല്കാിനും സ്യൂഡോമോണസിനാകും. ഇലപ്പുള്ളി രോഗം, വാട്ടുരോഗം, കുമിള്‍ രോഗം എന്നിവയെ ചെറുക്കുകയും ചെയ്യും
സ്യൂഡോമോണസ് ഉപയോഗിക്കുന്നതിന് മുന്പ് ഒരു സ്പൂണ്‍ കുമ്മായം ബാഗിനോട് ചേര്ത്ത് വിതറണം. മാസത്തില്‍ ഒരിക്കല്‍ ഇത് ചെയ്താല്‍ മതി.
വ്യാഴാഴ്ച
വ്യാഴാഴ്ച വേപ്പിന്‍ സത്ത് കൊണ്ടുള്ള കീടനാശിനിയാണ് ഉപയോഗിക്കേണ്ടത്. അസാഡിറാക്സിന്‍, നിംബെസിഡിന്‍, ഇക്കോ നീം പ്ലസ് തുടങ്ങിയ പേരില്‍ ഇത് കടകളില്‍ കിട്ടും. 100 മില്ലിക്ക് 50 രൂപക്കടുത്ത് വില വരും. ഇതില്‍ രണ്ട് മില്ലി ഒരു ലിറ്ററില്‍ ചേര്ത്ത് ഇലകളുടെ അടിഭാഗത്ത് തളിക്കുക
വെള്ളിയാഴ്ച
വെള്ളിയാഴ്ച പ്രയോഗിക്കേണ്ടത് ഫിഷ് അമിനോ ആസിഡ് ആണ്. ഇതുണ്ടാക്കാന്‍ ഒരു പാടുമില്ല. ഒരു കിലോ മത്തിയും ഒരു കിലോ ശര്ക്കതരയും ചേര്ത്ത് പാത്രത്തില്‍ നന്നായി അടച്ച് സൂക്ഷിക്കുക. ഇടക്ക് തുറക്കരുത്. 15 ദിവസം കഴിയുന്പോള്‍ വൈനിന്റെഅ മണമുള്ള ദ്രാവകം കാണാം. അരിച്ചെടുത്ത ശേഷം ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് മില്ലി ചേര്ത്ത് തളിക്കുക കീടനിയന്ത്രണത്തിന് ഫിഷ് അമിനോ ആസിഡ് ഫലപ്രദമാണ്. കൂടാതെ പൂക്കളുണ്ടാകാനും ഫലത്തിന് വലിപ്പം, നിറം, മണൡ എന്നിവയുണ്ടാകാനും സഹായിക്കും
ശനിയാഴ്ച
വിശ്രമദിവസമാണ് ശനിയാഴ്ച. വെള്ളം നന മാത്രം മതി
ഞായറാഴ്ച
സിലബസിലെ അവസാന ദിവസമാണ് ഞായര്‍. ഇത് സ്നേഹ ദിവസമാണ്. ചെടികളുമായി സംസാരിക്കാനും സ്നേഹം പങ്കുവയ്ക്കാനും അല്പ സമയം മാറ്റിവയ്ക്കുന്നു. എനിക്ക് നല്ല വിളവ് തരണം , ഞാന്‍ നിന്നെ നന്നായി പരിപാലിക്കാം എന്ന് ചെടികളോട് പറഞ്ഞാല്‍ ഫലമുണ്ടാകുമെന്നാണ് ജോണ്‍ ഷെറി വിശ്വസിക്കുന്നത്
ഈ സിലബസില്‍ പറഞ്ഞ വളവും കീടനാശിനികളും ഉണ്ടാക്കാന്‍ 500 രൂപയേ ചിലവു വരൂ. ഈ സിലബസ് കൃത്യമായി പാലിച്ചാല്‍ മികച്ച വിളവെടുപ്പ് ജോണ്‍ ഷെറി ഉറപ്പു തരുന്നു. വീട്ടില്‍ മാത്രമല്ല ജോലി ചെയ്യുന്ന ചൂര്ണിപക്കര കൃഷിഭവനിലും , ചൂര്ണിസക്കര പഞ്ചായത്തിലെ 300 കൃഷിത്തോട്ടങ്ങളിലും ഈ സിലബസ് പ്രയോഗിച്ച് വിജയിപ്പിച്ചുണ്ട്
കൂടുതല്‍ സംശയങ്ങള്ക്ക് ജോണ്‍ ഷെറിയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ് ജോണ്‍ ഷെറി കൃഷി ഓഫിസര്‍
ചൂര്ണിടക്കര കൃഷി ഭവന്‍ എറണാകുളം ഫോണ്‍ 9447185944

Tuesday, 24 February 2015

ചുവന്നുള്ളിയുടെ ഔഷധ ഗുണങ്ങൾ heart emoticon
****************************************************
വയറ്റുവേദനയ്ക്ക്
ചുവന്നുള്ളി അല്പം ഉപ്പും ചേര്‍ത്ത് കഴിക്കുക.
തലവേദന, ജലദോഷം
ചുവന്നുള്ളി ചതച്ച് കൂടെക്കൂടെ മണപ്പിക്കുക.
അര്‍ശ്ശസിന്
ചുവന്നുള്ളി ചതച്ച് ഇന്തുപ്പുമായി ചേര്‍ത്ത് ചൂടാക്കി കിഴികെട്ടി വിയര്‍പ്പിക്കുക.
പനി, ചുമ, ശ്വാസം മുട്ടല്‍
ഇഞ്ചി ചതച്ച് നീരെടുത്ത് ഊറല്‍ മാറ്റി അതും ചുവന്നുള്ളി ചതച്ച് ചാറും കൂട്ടി അല്പം തേനും ചേര്‍ത്ത് ഒന്നോ രണ്ടോ സ്പൂണ്‍ വീതം കഴിക്കുക.
ചെവിവേദനയ്ക്കും കേള്‍വിക്കുറവിനും
1. ചുവന്നുള്ളി എരിക്കിലയില്‍ പൊതിഞ്ഞ്, ആ പൊതി മണ്ണുകൊണ്ട് പൊതിഞ്ഞ് അടുപ്പിലിട്ട് വേണ്ട പോലെ ചുട്ടെടുത്ത് മണ്ണു കളഞ്ഞ് പിഴിഞ്ഞെടുക്കുന്ന നീര് ചെറുചൂടോടെ ചെവിയില്‍ നിര്‍ത്ത്ുക.
2. ചുവന്നുള്ളി, കായം ഇവ അരച്ച് എരിക്കിലയില്‍ തേച്ച് വാട്ടിപ്പിഴിഞ്ഞ് അരിച്ചെടുത്ത് നീര് ചെവിയില്‍ നിര്‍ത്തുക.
മുട്ട ഫ്രൈഡ് റൈസ്.......heart emoticon
*********************************
1 വേവിച്ച ചോറ് – 2 കപ്പ്‌
2. മുട്ട -6 (നാടൻകോഴിമുട്ട ഉപയോഗിക്കുക)
3.സവാള – 1
4.ബീന്‍സ്‌ – കാല്‍ കപ്പ്‌ അരിഞ്ഞത്‌
5.കാരറ്റ്‌ – കാല്‍ കപ്പ്‌ അരിഞ്ഞത്‌
6.ഇഞ്ചി – ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്‌
7.വെളുത്തുള്ളി – 3 അല്ലി ചെറുതായി അരിഞ്ഞത്‌
8.പച്ചമുളക് – 4 ചെറുതായി അരിഞ്ഞത്‌
9.മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
10.കശ്മീരി ചില്ലി പൌഡര്‍ – 1 ടി സ്പൂണ്‍
11.ഗരംമസാലപ്പൊടി – അര സ്പൂണ്‍
12.സോയ സോസ് – അര ടി സ്പൂണ്‍ (ആവശ്യമെങ്കില്‍)
13.എണ്ണ – 3 ടേബിള്‍സ്പൂണ്‍
14.മല്ലിയില അരിഞ്ഞത്‌
15.ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1.ജീര റൈസ് /ബസ്മതി റൈസ് ,ഒരു ചെറിയ കഷണം പട്ട,ഒരു ഏലക്ക,രണ്ടു ഗ്രാമ്പൂ,ആവശ്യത്തിന് ഉപ്പ് ഇവ ചേര്‍ത്ത് കുഴഞ്ഞു പോകാതെ വേവിച്ച് തണുക്കാന്‍ മാറ്റി വെക്കുക .
2.ചുവടു കട്ടിയുള്ള ഒരു പാനില്‍ എണ്ണ ചൂടാക്കുക.
3.വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് വഴറ്റുക .
4.വെളുത്തുള്ളിയുടെ മണം വന്നു തുടങ്ങുമ്പോള്‍ ,സവാള നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ ആകുന്നതുവരെ വഴറ്റുക.
5.മഞ്ഞള്‍പ്പൊടി,ഗരംമസാലപ്പൊടി.മുളക്പൊടി ഇവ ഇട്ട് ഇളക്കുക .
6.അടിച്ചെടുത്ത മുട്ട ഒഴിച്ചു നന്നായി ഇളക്കി തോരന്‍ പരുവത്തിലാക്കുക.അഞ്ചു മിനിറ്റ് എടുക്കും ഈ പരുവത്തില്‍ ആകുവാന്‍.
7. ബീന്‍സ്‌,കാരറ്റ്‌ എന്നിവ ചേര്‍ക്കുക .രണ്ടു മിനിറ്റ് ഇളക്കി കൊടുക്കുക .
8.ഇപ്പോള്‍ പാനിലുള്ള സാധങ്ങള്‍ക്ക് ആവശ്യമായ കുറച്ച് ഉപ്പ് ചേര്‍ക്കുക .കൂടുതല്‍ ആകരുത് കാരണം ചോറ് ഉപ്പിട്ട് വേവിച്ചതാണ് .
9.സോയ സോസ് ആവശ്യമെങ്കില്‍ ഈ ഘട്ടത്തില്‍ ചേര്‍ത്ത് ഇളക്കുക .
10.ഈ കൂട്ടിലേക്ക് നേരത്തെ വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേര്‍ത്ത് ഇളക്കി ,ഒരു മൂന്ന് മിനിറ്റ് തീ കുറച്ചു അടച്ചു വച്ച് വേവിക്കുക.
11.തീ അണച്ച് മല്ലിയില കൊണ്ട് അലങ്കരിച്ചു ചൂടോടുകൂടി കഴിക്കുക.

Monday, 23 February 2015

നെല്ലിക്കയുടെ ഔഷധഗുണങ്ങള്‍ heart emoticon
*************************************************
ഫില്ലാന്തസ് എംബ്ലിക്ക എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന നെല്ലിക്കയ്ക്ക് അമൃതഫലം, അമൃതം ,ധാത്രി, ധാത്രിക എന്നെല്ലാം പര്യായങ്ങളുണ്ട്.രസായനങ്ങളിലെ ഏറ്റവും പ്രധാന ചേരുവയായ നെല്ലിക്കയ്ക്ക് ആയുര്‍വേദത്തില്‍ വളരെയധികം നിര്‍ണായകമായ പങ്കുണ്ട്. രസായനാധികാരത്തില്‍ ആദ്യം വിധിച്ചിട്ടുള്ള ബ്രഹ്മരസായനത്തിലും നെല്ലിക്ക അടങ്ങിയിരിക്കുന്നു. വിറ്റമിന്‍ സിയുടെ ഉറവിടമെന്നറിയപ്പെടുന്ന നെല്ലിക്കയില്‍ വിറ്റമിന്‍ എ , വിറ്റമിന്‍ ബി, കാല്‍സ്യം, അയേണ്‍, ടാനിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്.ഒട്ടേറെ ഔഷധഗുണങ്ങളുള്ള നെല്ലിക്ക ആരോഗ്യസംരക്ഷണത്തിലും സൌന്ദര്യസംരക്ഷണത്തിലും ഒരുപോലെ ഉപയോഗിച്ചു വരുന്നു. ജലദോഷം തടയുന്നത് മുതല്‍ യൌവനം നിലനിര്‍ത്തുന്നത് വരെ ഔഷധഗുണങ്ങള്‍ ഒട്ടേറെയുള്ളതാണ് നെല്ലിക്ക.
നെല്ലിക്കയുടെ ചില ഔഷധഗുണങ്ങള്‍ ഇതാ,
• നെല്ലിക്കയോ നെല്ലിക്കാരിഷ്ടമോ പതിവായി കഴിക്കുന്നത് ജലദോഷത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.
പല്ലിന്‍റെ ആരോഗ്യം
• പല്ലിന്‍റെ ആരോഗ്യത്തിനും ബലത്തിനുമായി നെല്ലിക്ക വേവിക്കാതെ നിത്യവും കടിച്ചുതിന്നുക.
വായ്പുണ്ണ്
• ഉണക്കനെല്ലിക്ക കഷായം വെച്ച് പതിവായി കവിള്‍കൊള്ളുന്നത് വായ്പുണ്ണിനെ പ്രതിരോധിക്കാന്‍ സഹായകമാണ്.
ചെങ്കണ്ണ്
• ചെങ്കണ്ണു മാറാനായി പച്ചനെല്ലിക്കയുടെ നീര് കണ്ണില്‍ ഒഴിക്കുന്നത് വളരെ ഫലപ്രദമാണ്.
പ്രമേഹം
• പ്രമേഹരോഗികള്‍ പച്ചനെല്ലിക്കാനീരും പച്ചമഞ്ഞള്‍ നീരും തുല്യ അളവില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.
ചൂടുകുരു
• മോരില്‍ നെല്ലിക്കയുടെ തോട് കുതിര്‍ത്ത് വെച്ച ശേഷം ശരീരത്തില്‍ അരച്ചു പുരട്ടുന്നത് ചൂടുകുരുവിനെ പ്രതിരോധിക്കുന്നു.
അകാലനര
• മൈലാഞ്ചി,കയ്യോന്നി,കറ്റാര്‍വാഴ,കറിവേപ്പില എന്നിവയോടൊപ്പം നെല്ലിക്കയും ചേര്‍ത്തരച്ച് തലയില്‍ പുരട്ടി അല്‍പ സമയത്തിന് ശേഷം കുളിക്കുക.
ജരാനരകള്‍ അകറ്റാന്‍
• നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍ പതിവായി കുളിക്കുക. നിത്യേനെ പച്ചനെല്ലിക്ക കഴിക്കുക.
• നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം ദിവസവും കുടിക്കുന്നത് ഒരു ശീലമാക്കുക. നെല്ലിക്കാനീരും നെയ്യും ചേര്‍ത്തു കഴിക്കുക.
അസ്ഥിസ്രാവം
• കൂവപ്പൊടി,ചിറ്റമൃതിന്‍റെ നീര്,പച്ചനെല്ലിക്കയുടെ നീര് എന്നിവ തുല്യ അളവില്‍ തേനില്‍ ചേര്‍ത്ത് കഴിക്കുക.
ശരീരസൌന്ദര്യത്തനും ഓജസ്സിനും
• ചിറ്റമൃത്,ഞെരിഞ്ഞല്‍ , നെല്ലിക്ക എന്നിവ പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് കഴിക്കുക.
മുടിയുടെ കറുപ്പുനിറത്തിനായി
• തൈരും നെല്ലിക്കയും ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. രണ്ട് മാസത്തോളം തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിക്ക് സ്വാഭാവിമായ കറുപ്പു നിറം ലഭിക്കും

Sunday, 22 February 2015

ഗ്രോബാഗുകളിലെ കൃഷി ഇപ്പോള്‍ തരംഗമാണ്. വിഷമയമില്ലാത്ത പച്ചക്കറി സ്വന്തമായി കൃഷി ചെയ്തുണ്ടാക്കണം എന്ന മലയാളിയുടെ ആഗ്രഹമാണ് ഈ തരംഗമുണ്ടാക്കിയത്. എന്നാല്‍ പലരും കരുതുന്നത് ഗ്രോബാഗുകളില്‍ വെള്ളം നനക്കുന്നതു കൊണ്ടു മാത്രം നല്ല വിളവു കിട്ടുമെന്നാണ്. ഗ്രോബാഗില്‍ വളര്ത്തുനന്ന ചെടികള്ക്കു വേണ്ടത് പ്രത്യേക പരിചരണമാണ്. ഗ്രോബാഗുപയോഗിച്ചുള്ള കൃഷിയില്‍ ഏറ്റവും മികച്ച വിളവ് നേടാന്‍ ആഗ്രഹിക്കുന്നവര്ക്കാ യി ലളിതമായ ഒരു പദ്ധതിയാണ് ജോണ്‍ ഷെറി തയാറാക്കിയിരിക്കുന്നത്. കൃഷി ഓഫിസര്‍ കൂടിയായ ജോണ്‍ ഷെറി സ്വന്തം വീട്ടുമുകളില്‍ 50 ഗ്രോബാഗുകള്‍ ഉപയോഗിച്ച് തോട്ടമുണ്ടാക്കി മൂന്നുകൊല്ലമായി നടത്തിയ പരീക്ഷണകൃഷിയിലൂടെയാണ് ഈ സിലബസ് തയാറാക്കിയത്. ഗ്രോബാഗില്‍ നൂറുമേനി വിളയിക്കാന്‍ ആഗ്രഹിക്കുന്നവര്ക്ക് ഈ പാഠ്യപദ്ധതി പഠിക്കാന്‍ കൂടാം
എവിടെ കിട്ടും?
കൃഷി ഭവനില്‍ നിന്നും വെജിറ്റബിള്‍ ആന്റ്േ ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്സിചലില്‍ നിന്നും സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും ഗ്രോബാഗുകള്‍ കിട്ടും. പോട്ടിങ്ങ് മിശ്രിതത്തില്‍ തൈ പിടിപ്പിച്ചാണ് ഗ്രോബാഗുകള്‍ നല്കുാന്നത്. കൃഷിഭവനുകളില്‍ നിന്ന് സബ്സിഡിയോടെ വാങ്ങുന്പോള്‍ 25 ഗ്രോബാഗുകള്‍ 500 രൂപക്ക് കിട്ടും. വെജിറ്റബിള്‍ ആന്റ്ട ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്സിനലിന്റെബ ഹരിത നഗരി പദ്ധതി പ്രകാരം 25 ബാഗുകള്ക്ക്ി വില 2500 രൂപയാണ്
മട്ടുപ്പാവില്‍ കൊണ്ടുപോകും മുന്പ്
ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കുന്നത് നന്നല്ല. ആദ്യത്തെ രണ്ടാഴ്ച നേരിട്ട് സൂര്യപ്രകാശം വീഴാത്ത ഭാഗത്ത് ബാഗുകള്‍ സൂക്ഷിക്കണം. തൈകളിലെ വേരുകള്‍ ശരിക്ക് മണ്ണിലുറക്കാന്‍ ഇത് സഹായിക്കും. ഈ സമയത്ത് രണ്ടുനേരം വെള്ളം ഒഴിച്ചാല്‍ മാത്രം മതിയാകും. പ്രത്യേക വളപ്രയോഗം ആവശ്യമില്ല.
മട്ടുപ്പാവില്‍ നിരത്തുന്പോള്‍
ലീക്ക് ഒഴിവാക്കാന്‍ തട്ടില്‍ പെയിന്റ്് ചെയ്യുന്നത് നല്ലതാണ്. ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കരുത്. രണ്ട് ഇഷ്ടികകള്ക്കു മുകളില്‍ വയ്ക്കുന്നതാണ് നല്ലത്. വെള്ളത്തിന്റെ് ഒഴുക്കിന് ഇഷ്ടികകള്‍ തടസ്സമാകുകയും അരുത്. ഇതിനായി ചരിവുള്ള ദിശയിലേക്ക് തിരിച്ചായിരിക്കണം ഇഷ്ടികകള്‍ വയ്ക്കേണ്ടത്. ബാഗുകള്‍ തമ്മില്‍ രണ്ടടി ദൂരവ്യത്യാസം ഉണ്ടാകണം.
ബാഗുകള്‍ വച്ചു കഴിഞ്ഞാല്‍
ചെടികളുടെ ചുവട്ടില്‍ കരിയിലകള്‍ വച്ച് പുതയിടണം. പുതയിടുന്നതിന്റെത ഗുണങ്ങള്‍ പലതാണ്. ചെടിക്കൊഴിക്കുന്ന വെള്ളം ബാഷ്പമായി പോകില്ല. ചെടിയുടെ വളം തിന്നാല്‍ കളകള്‍ വരില്ല. അള്ട്രാട വയലറ്റ് രശ്മികള്‍ മണ്ണില്‍ പതിച്ച് വേരുകള്‍ കേടാകുകയുമില്ല.
എന്താണീ സിലബസ് ?
ഗ്രോബാഗില്‍ ദിവസവും രണ്ടു നേരം വെള്ളമൊഴിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതു കൂടാതെ ചെയ്യേണ്ട കാര്യങ്ങളാണ് ഈ സിലബസില്‍. അതിനായി ആഴ്ചയിലെ ഏഴു ദിവസവും ഉള്പ്പെയടുന്ന കലണ്ടറാണ് ജോണ്‍ ഷെറി തയാറാക്കിയത്.
തിങ്കളാഴ്ച
തിങ്കളാഴ്ചത്തെ താരം ജൈവ വളമാണ്. ഇത് എളുപ്പത്തില്‍ വീട്ടില്ത്തടന്നെ ഉണ്ടാക്കാം.ഈ വളം ഉണ്ടാക്കാന്‍ വെറും നാലു സാധനങ്ങള്‍ മതി. 1. പത്ത് കിലോ പച്ചച്ചാണകം 2.ഒരു കിലോ കപ്പലണ്ടി പിണ്ണാക്ക് 3.ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് 4.ഒരു കിലോ എല്ലു പൊടി ഇവ ചേര്ത്ത്് വെള്ളമോ ഗോമൂത്രമോ ചേര്ത്ത്ി വലിയൊരു പാത്രത്തില്‍ അടച്ചു വയ്ക്കുക. ഓരോ ദിവസവും നന്നായി ഇളക്കിക്കൊടുക്കണം. വളം പുളിക്കുന്നതിന്റെവ നല്ല ഗന്ധം ഉണ്ടാകും. വളം തയാറാകുന്നതിന്റെം സൂചനയാണിത്. നാലു ദിവസം ഇങ്ങനെ സൂക്ഷിക്കണം. നാലാം ദിവസം വളം തയാര്‍
ഈ വളമാണ് തിങ്കളാഴ്ചകളില്‍ ഉപയോഗിക്കേണ്ടത്. ഒരു കപ്പ് വളം പത്ത് കപ്പ് വെള്ളത്തില്‍ ചേര്ത്ത് ചെടിയുടെ ചുവട്ടില്‍ ഒഴിക്കുക. ബാഷ്പീകരിച്ച് വളം നഷ്ടമാകാതിരിക്കാന്‍ വൈകിട്ട് ഒഴിക്കുന്നതാണ് നല്ലത്
ചൊവ്വാഴ്ച
ചൊവ്വാഴ്ച ഒഴിവു ദിവസമാണ്. വെള്ളമൊഴിക്കല്‍ അല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട.
ബുധനാഴ്ച
ബുധനാഴ്ചത്തെ പ്രത്യേകത സ്യൂഡോമോണസ് ഫ്ളൂറസന്സ്് ആണ്. ഇത് ഒരു മിത്ര ബാക്ടീരിയയാണ്. കടകളില്‍ വാങ്ങാന്‍ കിട്ടും. ഒരു കിലോ പൗഡറിന് ഏതാണ്ട് 70 രൂപ വിലവരും. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളുടെ ചുവട്ടില്‍ ഒഴിക്കണം. ദ്രവരൂപത്തിലും സ്യൂഡോമോണസ് ലഭിക്കും. വില 250 ഗ്രാമിന് 90 രൂപ വരും. ദ്രവരൂപത്തിലുള്ള സ്യൂഡോമോണസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അഞ്ച് മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം. ചെടികളുടെ ആരോഗ്യം കൂട്ടാനും, വേരിന്റെറ വളര്ച്ചള വര്ധിിപ്പിക്കാനും, മണ്ണിലെ മൂലകങ്ങള്‍ വലിച്ചെടുക്കാന്‍ വേരുകള്ക്ക്ച കഴിവു നല്കാിനും സ്യൂഡോമോണസിനാകും. ഇലപ്പുള്ളി രോഗം, വാട്ടുരോഗം, കുമിള്‍ രോഗം എന്നിവയെ ചെറുക്കുകയും ചെയ്യും
സ്യൂഡോമോണസ് ഉപയോഗിക്കുന്നതിന് മുന്പ് ഒരു സ്പൂണ്‍ കുമ്മായം ബാഗിനോട് ചേര്ത്ത് വിതറണം. മാസത്തില്‍ ഒരിക്കല്‍ ഇത് ചെയ്താല്‍ മതി.
വ്യാഴാഴ്ച
വ്യാഴാഴ്ച വേപ്പിന്‍ സത്ത് കൊണ്ടുള്ള കീടനാശിനിയാണ് ഉപയോഗിക്കേണ്ടത്. അസാഡിറാക്സിന്‍, നിംബെസിഡിന്‍, ഇക്കോ നീം പ്ലസ് തുടങ്ങിയ പേരില്‍ ഇത് കടകളില്‍ കിട്ടും. 100 മില്ലിക്ക് 50 രൂപക്കടുത്ത് വില വരും. ഇതില്‍ രണ്ട് മില്ലി ഒരു ലിറ്ററില്‍ ചേര്ത്ത് ഇലകളുടെ അടിഭാഗത്ത് തളിക്കുക
വെള്ളിയാഴ്ച
വെള്ളിയാഴ്ച പ്രയോഗിക്കേണ്ടത് ഫിഷ് അമിനോ ആസിഡ് ആണ്. ഇതുണ്ടാക്കാന്‍ ഒരു പാടുമില്ല. ഒരു കിലോ മത്തിയും ഒരു കിലോ ശര്ക്കതരയും ചേര്ത്ത് പാത്രത്തില്‍ നന്നായി അടച്ച് സൂക്ഷിക്കുക. ഇടക്ക് തുറക്കരുത്. 15 ദിവസം കഴിയുന്പോള്‍ വൈനിന്റെഅ മണമുള്ള ദ്രാവകം കാണാം. അരിച്ചെടുത്ത ശേഷം ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് മില്ലി ചേര്ത്ത് തളിക്കുക കീടനിയന്ത്രണത്തിന് ഫിഷ് അമിനോ ആസിഡ് ഫലപ്രദമാണ്. കൂടാതെ പൂക്കളുണ്ടാകാനും ഫലത്തിന് വലിപ്പം, നിറം, മണൡ എന്നിവയുണ്ടാകാനും സഹായിക്കും
ശനിയാഴ്ച
വിശ്രമദിവസമാണ് ശനിയാഴ്ച. വെള്ളം നന മാത്രം മതി
ഞായറാഴ്ച
സിലബസിലെ അവസാന ദിവസമാണ് ഞായര്‍. ഇത് സ്നേഹ ദിവസമാണ്. ചെടികളുമായി സംസാരിക്കാനും സ്നേഹം പങ്കുവയ്ക്കാനും അല്പ സമയം മാറ്റിവയ്ക്കുന്നു. എനിക്ക് നല്ല വിളവ് തരണം , ഞാന്‍ നിന്നെ നന്നായി പരിപാലിക്കാം എന്ന് ചെടികളോട് പറഞ്ഞാല്‍ ഫലമുണ്ടാകുമെന്നാണ് ജോണ്‍ ഷെറി വിശ്വസിക്കുന്നത്
ഈ സിലബസില്‍ പറഞ്ഞ വളവും കീടനാശിനികളും ഉണ്ടാക്കാന്‍ 500 രൂപയേ ചിലവു വരൂ. ഈ സിലബസ് കൃത്യമായി പാലിച്ചാല്‍ മികച്ച വിളവെടുപ്പ് ജോണ്‍ ഷെറി ഉറപ്പു തരുന്നു. വീട്ടില്‍ മാത്രമല്ല ജോലി ചെയ്യുന്ന ചൂര്ണിപക്കര കൃഷിഭവനിലും , ചൂര്ണിസക്കര പഞ്ചായത്തിലെ 300 കൃഷിത്തോട്ടങ്ങളിലും ഈ സിലബസ് പ്രയോഗിച്ച് വിജയിപ്പിച്ചുണ്ട്
രോഗങ്ങളും ഔഷധ ചേരുവകളും heart emoticon
**************************************************
ജലദോഷം, നീരിറക്കം - കുളികഴിഞ്ഞ് രാസ്നാദി ചൂര്‍ണ്ണം തലയില്‍ തിരുമ്മുന്നത് പതിവാക്കുക. ജലദോഷവും തലനീരിറക്കവും നിശ്ശേഷം മാറുന്നതാണ്.
മുട്ടുവേദന - കരിനൊച്ചിയില അരച്ചിട്ടാല്‍‍ മുട്ടുവേദന മാറും.
മുലപ്പാല്‍‍ വര്‍ദ്ധിക്കാന്‍‍ - ശതാവരിക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് പശുവി‍ന്‍‍ പാലില്‍ കലക്കി സേവിക്കുന്നത് മുലപ്പാല്‍‍ വര്‍ദ്ധിക്കാന്‍‍ വിശേഷമാണ്.
ദഹനക്കേട്, വായുകോപം - ഇഞ്ചിനീര്, നാരങ്ങാനീര് ഇവ ചേര്‍ത്തു കഴിച്ചാല്‍ ദഹനക്കേടും വായുകോപവും മാറും.
മുണ്ടിനീരിന് (തലനീര്) പ്ലാ മഞ്ഞള്‍ അരച്ചിട്ടാല്‍ മതി.
കുരുക്കള്‍ - ‍ വിങ്ങിപ്പൊട്ടിയ കുരുക്കളില്‍‍ നിന്ന് പഴുപ്പു പൂര്‍ണ്ണമായും പോയില്ലെങ്കില്‍‍ മുളമ്പഞ്ഞി വെയ്ക്കാവുന്നതാണ്.
നടുവേദന - ആവണക്കെണ്ണയും കരിനൊച്ചിയിലയുടെ ചാറും സമാസമം ചേര്‍ത്തു സേവിക്കുന്നത് നടുവേദന കുറയാന്‍ സഹായിക്കും.
മോണപഴുപ്പ് - മല്ലിയുടെ ഇല ചവച്ചുതുപ്പിയാല്‍ മോണപഴുപ്പ് ശമിക്കും.
പ്രസവാനന്തരമുള്ള നടുവേദന - ഉലുവ കഞ്ഞിവെച്ച് കുടിച്ചാല്‍‍ പ്രസവാനന്തരമുള്ള നടുവേദനയും ക്ഷീണവും മാറും.
മുറിവ് - മുക്കുറ്റിയുടെ വിത്ത് അരച്ച് പുരട്ടിയാല്‍ മുറിവ് ഉണങ്ങും. മുറിവിന് മുളയുടെ മൊരിയും നൂറും ചാലിച്ച് പുരട്ടുക.
രക്താര്‍ശസ്സ് - പാവയ്ക്കയുടെ വേര് അരച്ച് മോരില്‍‍ ചേര്‍ത്ത് കുടിക്കുന്നത് രക്താര്‍ശസ്സ് മാറാന്‍‍ സഹായിക്കും.
ശരീരക്ഷീണം - വെള്ളത്തില്‍ പുളിയിലയിട്ട് തിളപ്പിച്ച ശേഷം കുളിച്ചാല്‍ ശരീരക്ഷീണം മാറും.
ചെവിയില്‍ പ്രാണി പോയാല്‍ ഉപ്പു വെള്ളമോ വെളിച്ചെണ്ണയോ ചെവിയില്‍ ഒഴിക്കുക.
വളം കടി - കാലിന്റെ വളം കടിക്ക് മൈലാഞ്ചി അരച്ച് വിരലില്‍ പൊത്തുക.
വാതം, തരിപ്പ്, കടച്ചില്‍‍, നീര്‍ക്കെട്ട് എന്നിവക്ക് - വെയിലിപ്പരുത്തി സമൂലം ഇടിച്ച് പിഴിഞ്ഞ നീരും, തേങ്ങാപാലും, വെളിച്ചെണ്ണയും സമം ചേര്‍ത്ത് കൊട്ടം, കരിഞ്ചീരകം എന്നിവയും അരച്ച് കലക്കി സമം ചേര്‍ത്ത് തേച്ചാല്‍ മതി.
തലവേദന, പനി - മുഞ്ഞയുടെ ഇല അരച്ച് നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനക്കും പനിക്കും ആശ്വാസം കിട്ടും.
ചോരക്കുരു - കോവലിന്റെ ഇല നെയ്യുടെ പാകത്തില്‍ അരച്ച് വെണ്ണയില്‍ ചേര്‍ത്ത് ചാലിക്കുക. ഇത് പുരട്ടിയാല്‍ ചോരക്കുരു പൊട്ടി ചലവും, ദുഷിച്ച ചോരയും പോയി വളരെ പെട്ടെന്ന് സുഖമാവും.
മുള്ള് കുത്തിയാല്‍ - കാരത്തൊട്ടിയുടെ ഇല വെണ്ണപോലെ അരച്ച് പുരട്ടിയാല്‍ കുത്തിയമുള്ള്, കുപ്പിച്ചില്ല് എന്നിവ പുറത്തുപോരും.
നെഞ്ചെരിച്ചില്‍ - പെരുംജീരകം ദിവസത്തില്‍ പലതവണ ചവച്ചിറക്കിയാല്‍ നെഞ്ചെരിച്ചില്‍ മാറും.
തൊണ്ടയടപ്പ് - തിപ്പലിയും ഇഞ്ചിയും ഒരു ഗ്ലാസ്സ് പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ തൊണ്ടയടപ്പ് മാറും.
അഞ്ചാംപനി വരാതിരിക്കാന്‍ - തുളസിനീരും ശര്‍ക്കരയും ചേര്‍ത്ത് മൂന്നുനേരം കഴിക്കുക.
ബുദ്ധിശക്തി - ബ്രഹ്മി നിഴലില്‍ ഉണക്കിപ്പൊടിച്ചത് പാലിലോ തേനിലോ പതിവായി കഴിച്ചാല്‍ നല്ല ബുദ്ധിശക്തിയുണ്ടാകും.
കാലിലെ മുഴ - പുല്ലാനിയുടെ കായ ചൂടാക്കി അതില്‍ ചവിട്ടിയാല്‍ ഭേദമാകും.
ചുമ, ശ്വാസം മുട്ടല്‍ - ചെറിയ ആടലോടകത്തിന്റെ ഇല കുത്തിപ്പിഴിഞ്ഞെടുത്ത നീര് ഒരു സ്പൂണ്‍ എടുത്ത് അത്രയും തേനും ചേര്‍ത്ത് കഴിക്കുക.
അപസ്മാരം - വയമ്പ് പൊടിച്ചതും തേനും ബ്രഹ്മിനീരില്‍ ചേര്‍ത്ത് കഴിച്ചാല്‍ അപസ്മാരം ശമിക്കും.
ശ്വാസാദിരോഗങ്ങള്‍ക്ക് - ചങ്കിനകത്തുണ്ടാകുന്ന എരിച്ചില്‍‍, വേദന, വരള്‍ച്ച, വിയര്‍പ്പ് മുതലായ രോഗങ്ങള്‍ക്കും ക്ഷയത്തിനും പലതരത്തിലുള്ള ഹൃദ്രോഗങ്ങള്‍ക്കും ഏത്തവാഴച്ചുണ്ട് കൊത്തിയരിഞ്ഞ് ഇന്തുപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ച് നെയ്യില്‍‍ കടുകുവറുത്ത് ചോറിന് കറിയായിട്ടോ പലഹാരമായിട്ടോ 41 ദിവസം ഉപയോഗിച്ചാല്‍‍ ഈ രോഗങ്ങള്‍ കുറയും.
അരിമ്പാറ അകറ്റാനുള്ള മാർഗങ്ങൾ heart emoticon
****************************************************
പച്ച ഇഞ്ചി ചെത്തി കൂര്‍പ്പിച്ച് ചുണ്ണാമ്പില്‍ മുക്കി അരിമ്പാറയില്‍ കുറേ നേരം ഉരസുക. അരിമ്പാറ മാറുന്നതാണ്.
അരിമ്പാറ അകറ്റാന്‍ ഒരല്ലി വെളുത്തുള്ളി ചുട്ട് അരിമ്പാറക്ക് മീതെ വെച്ച് കെട്ടുക.
നെല്ലിക്കാ, ഗന്ധകം എന്നിവ വെളിച്ചെണ്ണയില്‍ ചാലിച്ച് തുടര്‍ച്ചയായി പുരട്ടിയാലും അരിമ്പാറ മാറിക്കിട്ടും.
എരിക്കിന്‍ കറ പുരട്ടുക.
ചിത്രപാലയുടെ പാല്‍ പുരട്ടുക.
സോപ്പ് ചീകിയെടുത്ത് അത്രയും ചുണ്ണാമ്പുമായി ചേര്‍ത്ത് അരിമ്പാറയുടെ മുകളില്‍ മാത്രം പുരട്ടുക.
ചുണ്ണാമ്പും കാരവും തുല്യമായി ചേര്‍ത്ത് അരിമ്പാറയില്‍ പുരട്ടുക.
ഇലമുളച്ചി ഉപ്പും കൂട്ടി അരച്ചുവെക്കുക.
ഗര്‍ഭകാലത്തെ ആഹാരരീതികള്‍ heart emoticon
**************************************************
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് ഗര്‍ഭാവസ്ഥ. ഈ സമയത്ത് പോഷകാഹാരം കഴിക്കേണ്ടതിന്റെ ആവശ്യകത മറ്റു സമയങ്ങളെക്കാള്‍ കൂടുതലാണ്. കലോറി, കാത്സ്യം, അയണ്‍, പ്രോട്ടീന്‍ ഇവയെല്ലാം അടങ്ങിയ സന്തുലിത ഭക്ഷണം വേണം ഗര്‍ഭിണി കഴിക്കാന്‍. ഗര്‍ഭധാരണത്തിന് മുമ്പും ശേഷവും പോഷക പ്രധാനമായ ഭക്ഷണങ്ങള്‍ അമ്മ കഴിച്ചില്ലെങ്കില്‍ അത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ദോഷകരമായി ബാധിച്ചേക്കാം. കൂടാതെ പ്രസവശേഷം അമ്മയ്ക്ക് വിളര്‍ച്ച, എല്ലുകള്‍ക്ക് ബലക്ഷയം എന്നീ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പ്രസവശേഷം ആവശ്യത്തിന് മുലപ്പാല്‍ ഇല്ലാതിരിക്കാനും ഇത് കാരണമാകും. അതിനാല്‍ ഗര്‍ഭധാരണത്തിനുമുമ്പുതന്നെ അമ്മയ്ക്കും കുഞ്ഞിനും വേണ്ട അയണ്‍, കാത്സ്യം, പ്രോട്ടീന്‍ മുതലായവ ശരീരത്തിനു ലഭിച്ചിരിക്കണം.
ഗര്‍ഭകാലത്ത് ഭക്ഷണം കൂടുതല്‍ കഴിക്കണോ
ഗര്‍ഭകാലത്ത് ഏകദേശം 611 കിലോവരെ ഭാരം കൂടാറുണ്ട്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ കഴിക്കുന്ന ഭക്ഷണം തന്നെയോ അല്ലെങ്കില്‍ അല്പം കൂടുതലോ മതിയാകും ആദ്യത്തെ മൂന്നുമാസം. അതായത് ഏകദേശം 85 കലോറിവരെ. പിന്നീടുള്ള മാസങ്ങളില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വര്‍ധിപ്പിക്കേണ്ടതുണ്ട്. പോഷകങ്ങള്‍ രക്തത്തിലേക്ക് ആഗീരണം ചെയ്യുന്നത് ഗര്‍ഭിണികളില്‍ കൂടുതലായിരിക്കും. അതുപോലെ സെറം ലിപിട് അളവും ഗര്‍ഭിണികളില്‍ അധികമാണ്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന പ്രൊജസ്‌ട്രോണ്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനമാണ് ഇതിനു കാരണം.
ഊര്‍ജ്ജവും അന്നജവും
ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എന്നിവ ഗര്‍ഭിണികള്‍ കഴിക്കേണ്ട ഭക്ഷണത്തിന്റെ അളവ് നിര്‍ദേശിക്കുന്നുണ്ട്. ഗര്‍ഭകാലത്തെ അധിക ഊര്‍ജ്ജത്തിന്റെ അളവ് പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഒരു ദിവസം ആവശ്യമുള്ളതിലും 85 കലോറി കൂടുതലായിരിക്കണമെന്ന് പറയുന്നു.
ഊര്‍ജ്ജത്തിന്റെ പ്രധാന സ്രോതസായ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ഗര്‍ഭിണി പ്രത്യേകം ശ്രദ്ധിക്കണം. ധാന്യങ്ങള്‍ 100 ഗ്രാമില്‍ കുറയരുത്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയുന്നത് കെറ്റോസിസ് എന്ന അവസ്ഥയ്ക്കു കാരണമാകുന്നു. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. തവിടുകളയാത്ത ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍നിന്നും ഗര്‍ഭിണിക്ക് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നതാണ്.
മാംസ്യം
ഏകദേശം 925 ഗ്രാം മാംസ്യം ഗര്‍ഭസ്ഥശിശുവിന്റെ ശരീരത്തില്‍ ഉണ്ടായിരിക്കും. അതുകൊണ്ട് ദിവസവും 65 ഗ്രാം പ്രോട്ടീന്റെ ആവശ്യമേ ഗര്‍ഭിണിക്കുള്ളൂ. ഇതിനായി പയറുവര്‍ഗങ്ങള്‍, പാല്‍, മുട്ട, മാംസം, മത്സ്യം മുതലായവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ദിവസവും ഒരു കപ്പ് (75 ഗ്രാം) വേവിച്ച പയറുവര്‍ഗങ്ങള്‍, ഒരു മുട്ടയുടെ വെള്ളക്കരു എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍ക്കൊള്ളിക്കണം.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണത്തിന്റെ അപര്യാപ്തത തൂക്കക്കുറവുള്ള കുട്ടി ജനിക്കുന്നതിന് കാരണമാകാം. പ്രോട്ടീന്റെ അളവ് കൂടുന്നതും അപകടകരമാണ്. അത് ശിശുവിന്റെ വളര്‍ച്ച മുരടിക്കുന്നതിന് കാരണമാകുന്നു. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ ഭക്ഷണക്രമത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. 75 100 ഗ്രാം പയറുവര്‍ഗങ്ങള്‍, പരിപ്പ് മുതലായവ ഇക്കൂട്ടര്‍ കൂടുതലായി ഉള്‍പ്പെടുത്തണം.
കൊഴുപ്പുകള്‍
കൊഴുപ്പിന്റെ അളവ് ശരീരത്തില്‍ അമിതമാകാതെ സൂക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ 3 ടേബിള്‍സ്പൂണ്‍5 ടേബിള്‍സ്പൂണ്‍ എണ്ണ മാത്രമേ ഒരുദിവസം ഉപയോഗിക്കാന്‍ പാടുള്ളൂ. അധികം വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ഫാസ്റ്റ്ഫുഡ് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. ഇവ കഴിക്കുന്നതിലൂടെ ശരീരഭാരം വര്‍ധിക്കുകയും മറ്റ് പല സങ്കീര്‍ണമായ അസുഖങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. അതിനാല്‍ കൊഴുപ്പിന്റെ ഉപയോഗം നിയന്ത്രണ വിധേയമാക്കുക.
ഫോളിക് ആസിഡ്
ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് ഗര്‍ഭിണികള്‍ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം. 400 മില്ലിഗ്രാം ഫോളിക് ആസിഡ് ഒരുദിവസം ഗര്‍ഭിണിക്ക് ആവശ്യമാണ്. ഇത് ശരിയായ അളവില്‍ ലഭിക്കാതിരുന്നാല്‍ കുഞ്ഞിന് ന്യൂറല്‍ ട്യൂബ് ഡിഫക്ട് (എന്‍.ടി.ഡി) എന്ന രോഗാവസ്ഥയ്ക്കു കാരണമാകുന്നു. മാസം തികയാതെയുള്ള പ്രസവം, തൂക്കക്കുറവ്, ബുദ്ധിമാന്ദ്യം, ജന്മനായുള്ള വൈകല്യങ്ങള്‍ എന്നിവയ്ക്കും ഫോളിക് ആസിഡിന്റെ അഭാവം കാരണമാം.
ഫോളിക് ആസിഡിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങളായ ഇലക്കറികള്‍, തവിടുകളയാത്ത ധാന്യങ്ങള്‍, കരള്‍, പയറുവര്‍ഗങ്ങള്‍, ഓറഞ്ച് മുതലായവയുടെ ഉപയോഗവും ഫോളിക് ആസിഡ് അടങ്ങിയ മള്‍ട്ടിവിറ്റാമിന്‍ ടാബ്‌ലെറ്റിന്റെ ഉപയോഗവും എന്‍.ടി.ഡി ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ചുമന്ന രക്താണുക്കളുടെ വളര്‍ച്ചയ്ക്ക് ഫോളിക് ആസിഡ് കൂടിയേതീരു.
അയണ്‍
ഗര്‍ഭിണികളെ പൊതുവേ അലട്ടുന്ന ഒരു പ്രശ്‌നമാണ് വിളര്‍ച്ച. അതിനാല്‍ അമ്മയുടെയും കുഞ്ഞിന്റെയും ഹിമോഗ്ലോബിന്റെ അളവ് കൂടുന്നതിന് അയണ്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. ജനനസമയത്ത് പ്രായപൂര്‍ത്തിയായ ഒരാളുടെ ഹിമോഗ്ലോബിന്റെ അളവിനേക്കാള്‍ മൂന്നിരട്ടി കൂടുതലായിരിക്കും കുട്ടിയില്‍. അതിനാല്‍ ഗര്‍ഭിണികളിലെ അയണിന്റെ കുറവ് കുട്ടികളില്‍ അനീമിയയ്ക്കു കാരണമാകാം. മാസം തികയാതെയുള്ള പ്രസവം, അബോര്‍ഷന്‍, ഭാരക്കുറവുള്ള കുട്ടി എന്നിവയ്ക്കും കാരണമാകുന്നു.
ഇരുമ്പിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങളായ പച്ചക്കറികള്‍, മുട്ട, മീന്‍, പയറുവര്‍ഗങ്ങള്‍, അവല്‍, ഇലക്കറികള്‍, ശര്‍ക്കര എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. അതുപോലെ പാചകത്തിനായി ഇരുമ്പുപാത്രങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുക. ഇതിലൂടെയും ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിക്കുന്നതാണ്.
കാത്സ്യം
ഗര്‍ഭാവസ്ഥയില്‍ കാത്സ്യം ഗര്‍ഭിണികള്‍ക്ക് അത്യന്താപേക്ഷിതമാണ്. ഗര്‍ഭസ്ഥശിശുവിന്റെ എല്ലിന്റെ വളര്‍ച്ചയ്ക്ക് ഇത് പരമപ്രധാനമാണ്. മാത്രമല്ല മുലയൂട്ടുന്ന അമ്മമാര്‍ക്കും കാത്സ്യം ആവശ്യമാണ്. അതിനാല്‍ കാത്സ്യം കൂടുതലുള്ള പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, ചെറിയമീനുകള്‍, ഇലക്കറികള്‍, പയറുവര്‍ഗങ്ങള്‍, പഞ്ഞപ്പുല്ല് മുതലായവ ഗര്‍ഭിണി ധാരാളമായി കഴിക്കണം.
ഗര്‍ഭിണികളിലെ അയഡിന്റെ കുറവ് കുട്ടികളില്‍ ക്രിട്ടിനിസം എന്ന രോഗാവസ്ഥയ്ക്കു കാരണമാകും. അതിനാല്‍ അയഡിന്‍ കൂടുതലായി അടങ്ങിയ കടല്‍ മത്സ്യങ്ങള്‍, അയഡിന്‍ ചേര്‍ന്ന ഉപ്പ് എന്നിവയിലൂടെ അയഡിന്റെ അപര്യാപ്തതമൂലമുണ്ടാകുന്ന രോഗങ്ങള്‍ പ്രതിരോധിക്കാനാവും. ഉപ്പിന്റെ ഉപയോഗം ശരീരത്തിലെ ജലാംശവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ കാലില്‍ നീരുള്ളവര്‍ ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കണം.
ഗര്‍ഭാവസ്ഥയില്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് സാധാരണ ഗര്‍ഭിണികളുടെ ഭക്ഷണക്രമമല്ല വേണ്ടത്. അവര്‍ക്ക്് ഭക്ഷണത്തില്‍ ചില ചിട്ടകള്‍ ആവശ്യമാണ്. പ്രത്യേകിച്ചും ജീവിതശൈലി രോഗങ്ങളുള്ളവര്‍ക്ക്.
പ്രമേഹം
ഗര്‍ഭിണികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്. ഇവര്‍ പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഈ അവസ്ഥയില്‍ പഞ്ചസാര, ശര്‍ക്കര, തേന്‍, മധുരപലഹാരങ്ങള്‍ എന്നിവ ഉപേക്ഷിക്കുക. മാത്രമല്ല സാധാരണ ഗര്‍ഭിണി കഴിക്കുന്നതിലും ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും വേണം. അരി, ഗോതമ്പ്, റവ, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയുടെ അളവ് കുറച്ച് പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ അളവ് വര്‍ധിപ്പിക്കണം. നാരിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങള്‍ ധാരാളമായി ഉപയോഗിക്കുക. പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാണെങ്കില്‍ ദിവസവും ഒരുപഴം കഴിക്കാവുന്നതാണ്.
അമിത രക്തസമ്മര്‍ദം
സാധാരണയായി 28 ആഴ്ചയ്ക്കു ശേഷമാണ് ഗര്‍ഭിണികളില്‍ അമിതരക്തസമ്മര്‍ദം കണ്ടുവരുന്നത്. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അച്ചാര്‍, പപ്പടം, ഉണക്കമീന്‍, വറുത്ത പലഹാരങ്ങള്‍ എന്നിവ രക്തസമ്മര്‍ദമുള്ള ഗര്‍ഭിണി ഒഴിവാക്കണം. ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുകയും വേണം. പഴം, പച്ചക്കറികള്‍ എന്നിവ ധാരാളം ഉപയോഗിക്കാവുന്നതാണ്. ഇതിനൊപ്പം രക്തസമ്മര്‍ദം കുറയ്ക്കാന്‍ ലഘു വ്യായാമവും ചെയ്യണം.
അമിതവണ്ണം
അമിതവണ്ണം പല രോഗങ്ങളിലേക്കുമുള്ള എളുപ്പവഴിയാണ്. പ്രമേഹം, അമിതരക്തസമ്മര്‍ദം എന്നിവയ്ക്കുള്ള പ്രധാന കാരണവും ഇതുതന്നെ. ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും വഴി അമിതവണ്ണം നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദിവസവും 10 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. കാപ്പി, പെപ്‌സി, കോള മുതലായ സോഫ്ട്ഡ്രിങ്ക്‌സ് ഒഴിവാക്കുന്നതാണ് നല്ലത്.
സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ ഭക്ഷണത്തില്‍ പയറുവര്‍ഗങ്ങള്‍ ധാരാളമായി ഉപയോഗിക്കുക. ഉദാഹരണമായി സോയാബീന്‍, കടല, പയര്‍ ഗര്‍ഭാവസ്ഥയില്‍ കൂടുതല്‍ അളവില്‍ മൂന്ന് നേരമായി ഭക്ഷണം കഴിക്കുന്നതിലും നല്ലത് കുറഞ്ഞ അളവില്‍ ആറ് തവണയായി കഴിക്കുന്നതാണ്. മൂന്നു തവണയുള്ള ആഹാരത്തിന്റെ ഇടവേളയില്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കാം. ഇത് എണ്ണ അധികം കലര്‍ന്നതാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക. അമിതവണ്ണമുള്ളവര്‍ ഉപ്പിന്റെയും എണ്ണയുടേയും അളവ് നിയന്ത്രിക്കുക. പഴങ്ങളും പച്ചക്കറികളും നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പഴങ്ങള്‍ ജൂസായി കഴിക്കുന്നതിലും നല്ലത് അല്ലാതെ കഴിക്കുന്നതാണ്. ജൂസില്‍ അധികം മധുരം ചേര്‍ക്കുന്നതും നന്നല്ല. പഴങ്ങള്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളത്തില്‍ ഇട്ടുവച്ചശേഷം ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും സാലഡിന്റെ രൂപത്തില്‍ കഴിക്കുക. ഏതെങ്കിലും ഒരു പഴവര്‍ഗം മാത്രം കഴിക്കുന്നതിലും ഗുണപ്രദം വിവിധ പഴങ്ങള്‍ കഴിക്കുന്നതാണ്. ഗര്‍ഭിണികളിലെ മൂത്രത്തില്‍ അണുബാധ കുറയ്ക്കാന്‍ ധാരാളം വെള്ളം കുടിക്കുക. രാത്രി ഭക്ഷണത്തിനുശേഷം അല്പം നടന്നശേഷം ഉറങ്ങുക. ഭക്ഷണവും പാനീയവും കുറഞ്ഞ അളവില്‍ കൂടുതല്‍ തവണ കഴിക്കുക. ചിലരില്‍ ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ 12 ആഴ്ചവരെ ഛര്‍ദി സാധാരണമാണ്. ഇത് കുറയ്ക്കാന്‍ രാവിലെ എഴുന്നേറ്റ ഉടന്‍ ബിസ്‌ക്കറ്റ് പോലുള്ള ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് ഫലപ്രദമാണ്.
ബ്രഹ്മി ദിവ്യ ഔഷധം heart emoticon
************************************
ബ്രഹ്മി ഔഷധരംഗത്തെ ഒറ്റയാനാണ്. സമാന്തരങ്ങളില്ലാത്ത ഉന്നതനാണ്. ശാരീരിക അവശതകളും, അസുഖങ്ങളും മാറുവാനുള്ള ഔഷധമായിട്ടല്ല ബ്രഹ്മി ഉപയോഗിക്കുന്നത്. ബുദ്ധിവികാസമാണ് ബ്രഹ്മി നല്കുന്നത്. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. ഈ അത്ഭുത സസ്യത്തിന്റെ ഗുണഗണങ്ങള്‍ സഹസ്രയോഗത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കൂടിയമാത്രയില്‍ വിരേചനം ഉണ്ടാവും എന്ന ഒരു ദോഷവശവും ബ്രഹ്മിക്കുണ്ട്.
ബ്രഹ്മിയുടെ ഔഷധഗുണം സമൂലമാണ്. ബുദ്ധിശക്തി, ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണിത്. പ്രമേഹം, കുഷ്ഠം, രക്തശുദ്ധീകരണം, അപസ്മാര രോഗത്തിനും ഭ്രാന്തിന്റെ ചികിത്സക്കും, ബുദ്ധിവികാസത്തിനും, മുടിവളര്‍ച്ചക്കുമുള്ള ഔഷധങ്ങളിലെ ചേരുവയായിട്ടും ബ്രഹ്മി ഉപയോഗിക്കുന്നു.
ബ്രഹ്മിനീരില്‍ വയമ്പ് പൊടിച്ചിട്ട് ദിവസേന രണ്ടുനേരം കഴിച്ചാല്‍ അപസ്മാരം മാറും. ബ്രഹ്മി പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് അപസ്മാരത്തിന് നല്ലതാണ്.
ബ്രഹ്മി അരച്ച് മഞ്ചാടി വലിപ്പത്തില്‍ ഉരുട്ടി നിഴലില്‍ ഉണക്കി സൂക്ഷിക്കുക. ഓരോന്നും വീതം കറന്നയുടനെയുള്ള ചൂടോടുകൂടിയ പാലില്‍ അരച്ച് കലക്കി പതിവായി കാലത്ത് സേവിക്കുക. ഓര്‍മ്മക്കുറവിന് നല്ലതാണ്. ബ്രഹ്മിനീര് പാലിലോ നെയ്യിലോ ദിവസേന രാവിലെ സേവിക്കുന്നത് ഓര്‍മ്മശക്തിക്ക് നല്ലതാണ്. ബ്രഹ്മിനീരും വെണ്ണയും ചേര്‍ത്ത് രാവിലെ പതിവായി ഭക്ഷണത്തിന് മുമ്പ് സേവിച്ചാല്‍ കുട്ടികളുടെ ബുദ്ധിവകാസം മെച്ചപ്പെടും. ബ്രഹ്മി അരച്ച് 5 ഗ്രാം വീതം അതിരാവിലെ വെണ്ണയില്‍ ചാലിച്ച് കഴിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും. ബ്രഹ്മിനീരില്‍ തേന്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കുന്നത് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. ബ്രഹ്മി നിഴലില്‍ ഉണക്കിപ്പൊടിച്ചത് 5 ഗ്രാം വീതം പാലിലോ, തേനിലോ പതിവായി കഴിച്ചാല്‍ ഓര്‍മ്മക്കുറവു കുറക്കാം.
ബ്രഹ്മി, വയമ്പ്, ആടലോടകം, വറ്റല്‍മുളക്, കടുക്ക ഇവ സമം ചേര്‍ത്ത കഷായം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ശബ്ദം തെളിയും. കുട്ടികളുടെ സംസാരശേഷി വ്യക്തമാകാന്‍ വേണ്ടിയും ഉപയോഗിക്കും. . ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീര് രാവിലെയും വൈകുന്നേരവും കഴിച്ചാല്‍ വിക്ക് മാറും.
ഉറങ്ങുന്നതിന് മുമ്പ് ബ്രഹ്മിനീര് കഴിച്ചാല്‍ മാനസിക ഉല്ലാസത്തിന് നല്ലതാണ്. ബ്രഹ്മി നെയ്യില്‍ വറുത്ത് പാലുകൂട്ടി നിത്യവും വൈകീട്ട് സേവിച്ചാല്‍ നിത്യയൌവ്വനം നിലനിര്‍ത്താം. ബ്രഹ്മി അരച്ചുപുരട്ടിയാല്‍ അപക്വമായ വൃണങ്ങള്‍ പെട്ടെന്ന് പഴുത്തു പൊട്ടും. പ്രമേഹം, ക്ഷയം , വസൂരി, നേത്രരോഗങ്ങള്‍ എന്നിവക്കും ഉപയോഗിക്കുന്നു. ബ്രഹ്മി അരച്ച് പഥ്യമില്ലാതെ ദിവസവും ആദ്യാഹാരമായി കഴിച്ചാല്‍ പ്രമേഹം കുഷ്ഠം എന്നിവക്ക് ഫലപ്രദമാണ്.
ഉണങ്ങിയ ബ്രഹ്മിയില പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ രക്ത ശുദ്ധീകരണത്തിന് നല്ലതാണ്. ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ അമിതവണ്ണം കുറയും.
ദിവസവും കുറച്ച് ബ്രഹ്മി പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ ജരാനരകളകറ്റി ദീര്‍ഘകാലം ജീവിക്കാവുന്നതാണ്. സാരസ്വതാരിഷ്ടം, പായാന്തക തൈലം, ബ്രഹ്മിഘൃതം, മഹാമഞ്ചിഷ്ടാദി കഷായം, മാനസമിത്രം ഗുളിക എന്നിവ ബ്രഹ്മി ചേര്‍ത്ത പ്രധാന ഔഷധങ്ങളാണ്.
ഈര്‍പ്പമുള്ള പ്രദേശം, കുളങ്ങള്‍, പാടം എന്നിവിടങ്ങളിലാണ് ഈ ഔഷധം കണ്ടുവരുന്നത്. നല്ല ഈര്‍പ്പം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യാവുന്നതാണ്. ഉഴുതു മറിച്ച് പച്ചില, ജൈവവളം എന്നിവ ചേര്‍ത്ത് കൊത്തിയിളക്കി വെള്ളം കെട്ടി നിര്‍ത്തി പാടം ഒരുക്കുകയാണ് കൃഷിയുടെ ആദ്യപടി. ഇത് നിലം നന്നായി കിളച്ചൊരുക്കി ഏക്കറിന് 3 ടണ്‍ ജൈവവളം ചേര്‍ത്തിളക്കി 4 ഇഞ്ച് നീളമുള്ള നടീല്‍ വസ്തു നടുകയോ വിതറുകയോ ചെയ്യുക. 6 മാസം കൊണ്ട് വളര്‍ന്നുവരും. ഒരാഴ്ചയ്ക്കു ശേഷം വെള്ളം ഭാഗികമായി തുറന്ന് വിട്ട് ഏക്കറിന് 500 കിലോ വീതം കുമ്മായം ചേര്‍ത്തിടുക. നാലഞ്ചു ദിവസങ്ങള്‍ കഴിഞ്ഞ് വെള്ളം പാകത്തിനു നിര്‍ത്തി വേരോടു കൂടി പറിച്ചെടുത്ത ബ്രഹ്മി വിതറിയിടുക എന്നതാണ് നടീല്‍ രീതി. വേരു പിടിക്കുന്നതു വരെ വെള്ളം നിയന്ത്രിക്കണ്ടത് അത്യാവശ്യമാണ്. ബ്രഹ്മി വളര്‍ന്നു തുടങ്ങിയാല്‍ ആവശ്യാനുസരണം വെള്ളം നിര്‍ ത്തേണ്ടത് അത്യാവശ്യമാണ്. കള പറിക്കല്‍ യഥാസമയങ്ങളില്‍ ചെയ്യുവാന്‍ സാധിക്കുകയും വേണം. നട്ട് 4 മാസത്തിനു ശേഷം വിളവെടുക്കാവുന്നതാണ്. ബ്രഹ്മി പറിച്ചെടുക്കുകയാണ് പതിവ്. പൊട്ടി നില്‍ക്കുന്ന ഭാഗങ്ങളില്‍ നിന്ന് അവ വീണ്ടും വളര്‍ന്നു കൊള്ളും. ഓരോ പ്രാവശ്യവും വിളവെടുപ്പിനു ശേഷം വെള്ളം നിയന്ത്രിച്ച് ചാണകപ്പൊടി, ചാരം, നല്ലവണ്ണം പൊടിഞ്ഞ കമ്പോസ്റ്റ് എന്നിവ ചേര്‍ത്തു കൊടുക്കുന്നത് ശക്തിയായി ബ്രഹ്മി വീണ്ടും വളരുന്നതിന് സഹായിക്കും. ഒരു വര്‍ഷത്തില്‍ 4 പ്രാവശ്യം വിളവെടുപ്പ് നടത്താവുന്നതാണ്. പറിച്ചെടുത്ത ബ്രഹ്മി പച്ചയായിത്തന്നെ വിപണനം നടത്താം. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ മൊത്തം പറിച്ച് പുതുകൃഷി ചെയ്യാം. നല്ല നനവുള്ള മണ്ണിലെ ബ്രഹ്മി വളരുകയുള്ളൂ.
എരിക്ക്: മുട്ടുവേദനയ്ക്കുള്ള സിദ്ധൗഷധം heart emoticon
********************************************************
ഒരു അനുഭവക്കുറിപ്പാണ് ഇത് ..... ഇന്നലെ കളിക്കാൻ പോയപ്പോൾ, ഏതാണ്ട് 30-31 വയസ് ഉള്ള എന്റെയൊരു സുഹൃത്ത് മുട്ടുവേദന മൂലം ഓടാനോ, പന്തെടുക്കാനോ സാധിക്കാതെ കഷ്ടപ്പെടുന്നത് കണ്ടു. കളി കഴിഞ്ഞപ്പോൾ, എനിക്കും ഇതുപോലെ മുട്ടുവേദന ഉണ്ടായിരുന്നെന്നും, എന്റെ ഗുരുനാഥന്റെ നിർദ്ദേശപ്രകാരം എരിക്കിൻ ഇലയിട്ട് കാച്ചിയ വെള്ളം കൊണ്ട് ആവി പിടിച്ചപ്പോൾ മുട്ടുവേദന പമ്പ കടന്നെന്നും അവനോട് ഞാൻ പറയുകയുണ്ടായി. പോരുംവഴിയാണ് ഇതേപ്പറ്റി ഒരു പോസ്റ്റിടണമെന്ന് ആലോചിച്ചത്, നാലാൾക്ക് പ്രയോജനമുണ്ടാവുമെങ്കിൽ ആവട്ടെ എന്ന് കരുതി. തന്നെയുമല്ല, എരിക്കിന്റെ ഔഷധ ഗുണത്തെ കുറിച്ചുള്ള ലേഖനങ്ങൾ മലയാളത്തിൽ തീരെ ഇല്ല താനും!
എന്റെ രണ്ട് കാൽമുട്ടുകൾക്കും വേദന ആരംഭിക്കുന്നത് കഴിഞ്ഞ വർഷമാണ്. തുടക്കത്തിൽ ഞാനതിനെ വലിയ സീരിയസ് ആയി എടുത്തില്ല, കാരണം ദിവസവും കളിക്കാൻ പോകുന്ന പാർട്ടിയായിരുന്നല്ലോ ഞാൻ! തൊട്ടടുത്തുള്ള "ജോൺ ഓഫ് ഗോഡ്" എന്നൊരു ക്രിസ്ത്യൻ ആശ്രമത്തിൽ ബാസ്റ്റ്ക്കറ്റ് ബോൾ കളിക്കാനാണ് അന്ന് ഞാൻ പോയിക്കൊണ്ടിരുന്നത്. ദ്വുതഗതിയിലുള്ള ചലനങ്ങൾ ഏറെയുള്ള ഒരു കളിയാണല്ലോ ബാസ്ക്കറ്റ് ബോൾ! അത്യാവശ്യം നന്നായി ഓടണം, ഉയർന്ന് ചാടണം, പെട്ടെന്ന് തിരിയുകയും, പിന്നെ കാലുകൾ കൊണ്ടുള്ള അഭ്യാസങ്ങൾ വേറെയും...! ഇത്തരം ചലനങ്ങൾ മൂലമാവും മുട്ടുവേദന വന്നതെന്നായിരുന്നു എന്റെ ചിന്ത.
കാരണം എന്തായാലും, ദിവസങ്ങൾ കഴിയുന്തോറും വേദന അധികരിച്ചുകൊണ്ടിരുന്നു. കളിക്കുന്ന സമയം അപ്പോഴുള്ള സ്പിരിറ്റിൽ വേദന അനുഭവപ്പെടാറില്ലെങ്കിലും, അത് കഴിഞ്ഞാലാണ് പ്രശ്നം. അധികനേരം ഒരേ position-ൽ കാൽ നിവർത്തിയോ മടക്കിയോ വയ്ക്കാനാവാത്ത അവസ്ഥയായിരുന്നു ഞാൻ ആദ്യം അനുഭവിച്ച പ്രശ്നം. എനിക്കപ്പോ 29 വയസ്. പ്രായത്തിന്റെ പ്രത്യേകത കൊണ്ടാവണം; ഇത്തരം പ്രശ്നങ്ങളൊക്കെ നിസാരമായി കാണാനേ നാം ശ്രമിക്കൂ.... അങ്ങനെ ഏതാനും മാസങ്ങൾ കടന്നുപോയി.
തുറന്നെഴുതുന്നത് കൊണ്ട് ആരും ഒന്നും കരുതരുത്! മുട്ടുവേദനയുടെ സീരിയസ്‌നെസ് ഞാൻ മനസിലാക്കുന്നത് ടോയ്‌ലറ്റിൽ പോകാനാവാത്ത ഒരു അവസ്ഥ വന്നപ്പോഴാണ്. അന്ന് വാടക വീട്ടിലാണ് താമസമെന്നതിനാൽ ഇന്ത്യൻ ടോയ്‌ലറ്റാണ് ഉണ്ടായിരുന്നത്. പൂർണ്ണമായി കാൽ മടക്കിയാൽ മാത്രമേ അതിൽ ഇരിക്കാൻ പറ്റൂ (അത് അറിയാല്ലോ, ല്ലേ? LOL). എന്റെ കാലാണെങ്കീ പകുതിയേ മടങ്ങുന്നുള്ളൂ.... എന്ത് ചെയ്യും? പ്രശ്നം വൈഫിനോട് പോലും പറഞ്ഞില്ല, ആദ്യം! സംഗതി നാണക്കേടല്ലേ? അതുകൊണ്ട്, നിന്നും, പകുതി ഇരുന്നും വെള്ളം വച്ചിരുന്ന ബക്കറ്റിനെ "പീഡിപ്പിച്ചും" കൊറേക്കാലം കാര്യം സാധിച്ചു. (ഇന്ന് അതിനെ കുറിച്ചാലോചിക്കുമ്പോ ചിരി വരുന്നു... എന്തൊക്കെ അഭ്യാസങ്ങളായിരുന്നു...! To be serious, അത്തരമൊരു അവസ്ഥ ആർക്കും വരരുതേ എന്നാണ് എന്റെ പ്രാർത്ഥന.)
പ്രശ്നങ്ങൾ അവിടെ അവസാനിച്ചിരുന്നെങ്കിൽ മതിയായിരുന്നു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും വേദന വഷളായിക്കൊണ്ടിരുന്നു. പടികൾ കയറാൻ ആവാതിരിക്കുക, അങ്ങനെ കയറണമെങ്കിൽ തന്നെ കയ്യുടെ സപ്പോട്ട് മുട്ടിന് വേണമെന്ന് വരിക, അധികനേരം നിൽക്കാൻ കഴിയാതിരിക്കുക, ഭാരമുള്ള വസ്തുക്കൾ എടുക്കാനാവാതിരിക്കുക, വേഗതയിൽ നടക്കാനാവാതിരിക്കുക, എന്തിനേറെ പറയുന്നു... സുഗമമായ ലൈംഗികവേഴ്ച പോലും അസാധ്യമാവുക.... എന്നിങ്ങനെ നീളുന്നു മുട്ടുവേദന സമ്മാനിച്ച ശാരീരിക പ്രശ്നങ്ങൾ!!!! ഒരു ഘട്ടത്തിൽ, ഈ മുട്ടുവേദന എന്നെയും കൊണ്ടേ പോവൂ എന്നുപോലും ഞാൻ കരുതി.
അങ്ങനെ മുട്ടുവേദന ഒരു കീറാമുട്ടിയായി ഇരിക്കുമ്പോഴാണ്, ഗുരുനാഥനും സുഹൃത്തുമായ കൃഷ്ണൻ കർത്തയോട് ഫോണിൽ സംസാരിക്കുമ്പോൾ മുട്ടുവേദനയെ കുറിച്ച് ഞാൻ സൂചിപ്പിക്കുന്നത്. പക്ഷേ, അന്ന് അദ്ദേഹം അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല എന്നാണ് എന്റെ ഓർമ്മ. പിന്നെ, അദ്ദേഹത്തെ വിളിക്കുമ്പോഴെല്ലാം മുട്ടുവേദന ഒരു വിഷയമായി ഇടയ്ക്ക് കയറി വരാറുള്ളതുകൊണ്ടും, എന്റെ ബുദ്ധിമുട്ടുകൾ എന്റെ സംസാരത്തിലൂടെ മനസിലായതുകൊണ്ടുമാവണം... അദ്ദേഹം ഒരു പ്രതിവിധി നിർദ്ദേശിക്കാൻ തയാറായി.
മുകളിൽ സൂചിപ്പിച്ചത് പോലെ, എരിക്കിന്റെ (calotropis) ഒന്നോ രണ്ടോ ഇലകൾ പറിച്ച്, വെള്ളത്തിലിട്ട് ചൂടാക്കി, ആ വെള്ളത്തിൽ തോർത്തോ ടവ്വലോ മുക്കി, പിഴിഞ്ഞ്, ആ തുണി കാൽമുട്ടിൽ വച്ച് ആവി പിടിക്കുക. ഇതായിരുന്നു അദ്ദേഹം നിർദ്ദേശിച്ച മരുന്ന്! കാര്യം നിസാരം! പക്ഷേ, എരിക്കിൻ ചെടിയെ ഈ ചെന്നൈ മഹാനഗരത്തിൽ എവിടെ പോയി തപ്പും? ഇനി, എരിക്കെന്ന് പറഞ്ഞാ തമിഴിൽ വല്ല തെറിയും ആണെങ്കിലോ? അറിയാവുന്ന ആളുകളോടെല്ലാം എരിക്കിന് കുറിച്ച് ചോദിച്ചു. അങ്ങനെ ഒരു കാര്യം മനസിലാക്കി. എരിക്കിന് തമിഴിലും എരിക്ക് തന്നെ. ഹോ! ആശ്വാസം.
പ്രശ്നമെന്താന്ന് വച്ചാ... എരിക്ക് എന്നൊരു ചെടിയെ കുറിച്ച് കേട്ടിട്ടുള്ളതായി ആളുകൾക്ക് അറിയാം, പക്ഷേ അത് എങ്ങനെയിരിക്കുമെന്ന് പറഞ്ഞുതരാൻ ആർക്കും അറിയില്ല. ഏതാണ്ട് ഒരാഴ്ച എരിക്കിനെ തേടി അലഞ്ഞു. ഒടുക്കം, കൃഷ്ണേട്ടനെ വീണ്ടും വിളിച്ചു. ചെടിയെ മനസിലാക്കാനുള്ള ചില ടിപ്പുകൾ അദ്ദേഹവും തന്നു. എങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവിൽ, ഏതോ ഒരു യാത്രക്കിടെ, ഒരു അപ്പുപ്പനാണ് എരിക്കിനെ എനിക്ക് കാണിച്ച് തരുന്നത്? "ങേ?, ഇത് വീട്ടിന്റെ മുന്നിലെ ഓടയിൽ നിൽക്കുന്ന ചെടിയല്ലേ?" ഞാൻ ശരിക്കും അന്തംവിട്ടുപോയി. ചതുപ്പ് നിലങ്ങളിലും, തരിശ്-പാഴ് ഭൂമിയിലും നിർലോഭം വളരുന്ന ഒരു ചെടിയാണ് എരിക്ക്.
അന്ന് വൈകിട്ട്, നാലഞ്ച് ഇലകൾ പറിച്ച് വീട്ടിലേക്ക് ചെന്നു. സാറ് പറഞ്ഞപോലെ, വെള്ളത്തിലിട്ട് കാച്ചി ആവി പിടിച്ചു. പറഞ്ഞാ നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല, പിറ്റേന്ന് രാവിലെ ടോയ്‌ലറ്റിൽ പോകുമ്പോ മുട്ടുവേദന തീരെയുണ്ടായിരുന്നില്ല. എനിക്ക് അത്ഭുതം തോന്നി, പച്ചമരുന്നുകൾ ഇത്ര വേഗം ഫലം നൽകുമോ എന്നോർത്ത്... ഇത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നൊരു സംശയം പോലുമുണ്ടായി, അതും ടോയ്‌ലറ്റിൽ കുത്തിയിരിക്കുമ്പോൾ! അന്നുമുതൽ ഇന്ന് വരെ മുട്ടുവേദന വന്നിട്ടില്ല. അതും ആവി പിടിച്ചതോ ഒരേയൊരു തവണ മാത്രം! ഇതിനെ അത്ഭുതമെന്നല്ലാതെ എന്താ പറയ്ക? അന്നുമുതൽ എരിക്ക് എന്നെ സംബന്ധിച്ച് ഒരു സിദ്ധൗഷധമാണ്, നിങ്ങൾക്കും അതങ്ങനെയാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന...

Saturday, 21 February 2015

നെഞ്ചെരിച്ചില്‍, അള്‍സര്‍, , ഗ്യാസ് ! heart emoticon
******************************************************
ചിട്ടയായി ചെയ്‌താല്‍ പൂര്‍ണ്ണമായും ശമനം കിട്ടുന്ന ലളിതമായ പ്രകൃതി ചികിത്സയിതാ!ആപ്പിള്‍ സൈഡര്‍ വിനാഗിരിയും പ്രകൃതിദത്തമായ തേനുമാണ് മരുന്നുകള്‍.
ചികിത്സ:
ഒന്ന്:
ചികിത്സ തുടങ്ങുന്നത് മുതല്‍ മൂന്നു ദിവസം വീഴ്ച്ച വരുത്താതെ പാലിക്കേണ്ട ചിട്ടകള്‍:
* ചായ കാപ്പി എന്നിവ ഒഴിവാക്കുക. (ഒഴിച്ച് കൂടെങ്കില്‍ മാത്രം ദിവസം ഒരു കപ്പു ചായ മാത്രം)
* ഇഞ്ചി മുതല്‍ എരിവുള്ള എല്ലാ ആഹാര വസ്തുക്കളും തീര്‍ത്തും ഒഴിവാക്കുക. (നേരിയ എരിവു പോലും പറ്റില്ല)
* അവല്‍ ,തേങ്ങാപീര (ചേര്‍ത്ത ആഹാരങ്ങള്‍) , റസ്ക് , ബിസ്ക്കെറ്റുകള്‍ തുടങ്ങി അല്‍പ്പം എങ്കിലും പരുപരുപ്പുള്ള ഒന്നും കഴിക്കരുത്. വളരെ സോഫ്റ്റ്‌ ആയ ആഹാരം മാത്രമേ ഈ മൂന്നു ദിവസം കഴിക്കാവൂ.
* കോളകള്‍ , സോഡകള്‍ (ഗ്യാസ് ഉള്ള പാനീയങ്ങള്‍), നാച്ചുറല്‍ അല്ലാത്ത ജൂസുകള്‍, മദ്യം എന്നിവ തീര്‍ത്തും ഒഴിവാക്കുക.
* സാധാരണയായി ഗ്യാസ് ഉണ്ടാക്കാറുള്ള കറികളടക്കം എല്ലാ ഭക്ഷ്യ വസ്തുക്കളും ഒഴിവാക്കുക.
വയറിന്റെ ഭിത്തിയില്‍ ഉണ്ടാവുന്ന ചെറു മുറിവുകള്‍ പെട്ടെന്ന് സുഖപ്പെടുത്താന്‍ ശരീരത്തിന് പ്രകൃത്യാ കഴിവുണ്ട്. എന്നാല്‍ കഠിനമായ എരിവും, ആഹാരത്തിലെ പരുക്കന്‍ വസ്തുക്കളും , ദഹനക്കുറവു മൂലം ഉണ്ടാവുന്ന വാതകങ്ങളും ആണ് ഈ മുറിവുകളെ ഉണങ്ങാതെ നില നിര്‍ത്തുന്നത്.
ക്രമേണ ഹെലിക്കോ ബാക്ട്ട്ര്‍ പൈലൊറി എന്ന അണുബാധ മൂലം ഈ മുറിവുകള്‍ അള്‍സര്‍ ആയി മാറുന്നു.
എന്നാല്‍ , രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം നല്‍കിയാല്‍ വയറിലെ ഭിത്തികളില്‍ ഉണ്ടാവുന്ന മുറിവുകള്‍ പെട്ടെന്ന് സുഖപ്പെടും. അതിനാണ് മൂന്നു ദിവസത്തേക്ക് മേല്‍ പറഞ്ഞ ചിട്ടകള്‍ പാലിക്കുന്നത്.
ഈ ചിട്ടകള്‍ കണിശമായി പാലിക്കാതെ ഈ ചികിത്സ ഫലിക്കാന്‍ പ്രയാസമാണ്.
രണ്ട്:
* ദിവസവും രാവിലെ വെറും വയറ്റില്‍ പതിനഞ്ചു മില്ലി തേന്‍ കഴിക്കുക. തേന്‍ കഴിച്ച് അര മണിക്കൂര്‍ നേരത്തേക്ക് വെള്ളം കുടിക്കുകയോ മറ്റു വല്ലതും കഴിക്കുകയോ ചെയ്യരുത്.
* തേന്‍ വയറ്റിലെയും അന്നനാളത്തിലെയും ചെറു മുറിവുകള്‍ അതിവേഗം സുഖപ്പെടുത്തും.
ആയതിനാല്‍ , സാധിക്കുമെങ്കില്‍ കൂടുതല്‍ സമയം തേന്‍ അവിടങ്ങളില്‍ പുരണ്ടു കിടക്കാന്‍ അനുവദിക്കുക.
* വയറ്റിലോ അന്നനാളത്തിലോ എരിവോ പുകച്ചിലോ വേദനയോ അനുഭവപ്പെടുമ്പോഴെല്ലാം പത്തു മില്ലി തേന്‍ കഴിക്കുക. (തേന്‍ പ്രകൃതിദത്തമായ തേനീച്ച തേന്‍ തന്നെയായിരിക്കണം.)
* എപ്പോഴും ഭക്ഷണ ശേഷവും , രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പും പത്തു മില്ലി ആപ്പിള്‍ സൈടര്‍ വിനഗറും പത്തു മില്ലി തേനും പതിനഞ്ചു മില്ലി ശുദ്ധ ജലവുമായി കലര്‍ത്തി കഴിക്കുക.
* ഉറങ്ങുമ്പോള്‍ ഗ്യാസ് പ്രശ്നമോ നെഞ്ച് എരിച്ചിലോ ഉണ്ടാവാതിരിക്കാനാണ് , കിടക്കും മുമ്പ് വിനഗര്‍ കഴിക്കുന്നത്‌. ഈ ഫലം കിട്ടുന്നില്ലെങ്കില്‍ തേന്‍ കൂടാതെ വിനഗരും വെള്ളവും മാത്രം കഴിക്കുക.
* ഈ ചികിത്സ ചുരുങ്ങിയത് മൂന്നു മാസം തുടരുക.
തേനും ആപ്പിള്‍ വിനാഗിരിയും പിന്നീടും ആവശ്യമായാല്‍ ഉപയോഗിക്കുക.
ആപ്പിള്‍ വിനഗര്‍ ചേര്‍ത്തുണ്ടാക്കിയ അച്ചാറുകളും ഉപ്പിലിട്ടതും ആഹാരം വേഗം ദഹിക്കാന്‍ സഹായിക്കും.
NB: വയറ്റില്‍ സാധാരണയായി രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഗ്യാസ് ഉണ്ടാവുന്നത്.
ഒന്ന്: അളവ് കൂടുതല്‍ ആവുമ്പോള്‍ കഴിക്കുന്ന ആഹാരത്തെ ദഹിപ്പിക്കാന്‍ ആവശ്യമായത്ര ദഹനരസ ഉല്‍പ്പാദനം നടക്കാതിരിക്കുക.
രണ്ട്: വയര്‍ ഉല്‍പ്പാദിപ്പിക്കുന്ന ദഹനരസത്തിന്റെ അളവിന് അനുസൃതമായ അളവില്‍ ആഹാരം ആമാശയത്തില്‍ ഇല്ലാതിരിക്കുക.
ദഹനത്തെ സഹായിക്കുകയും അധികമുള്ള ദഹന രസത്തിന്റെ അസിഡിറ്റി കുറക്കുകയും ചെയ്യലാണ് ആപ്പിള്‍ സൈഡര്‍ വിനാഗിരിയുടെ ജോലി.

Friday, 20 February 2015

പൊന്നുംകുടത്തിന്റെ ആരോഗ്യം heart emoticon
*************************************************
കുഞ്ഞിനൊരു ചെറിയ പനി വന്നാല്‍ , അവനൊന്നു തുമ്മിയാല്‍ ടെന്‍ഷന്‍ തുടങ്ങുകയായി. പിന്നെ ഡോക്ടറെ കാണാനുള്ള ഓട്ടമായി. കുട്ടികള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ ഭേദമാക്കാന്‍ , ആരോഗ്യം കാക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ആയുര്‍വേദ ചികിത്സാ വിധികള്‍ നിരവധിയുണ്ട്.
ആയുര്‍വേദത്തിന്റെ എട്ടംഗങ്ങളില്‍ ഒന്നാണ് കൗമാരഭൃത്യം (ബാലചികിത്സ). കുഞ്ഞുങ്ങളുടെ പരിചരണത്തെക്കുറിച്ചും വിവിധഘട്ടങ്ങളിലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളുടെ പരിഹാര മാര്‍ഗങ്ങളെക്കുറിച്ചുമെല്ലാം കൗമാരഭൃത്യത്തില്‍ വിവരിച്ചിട്ടുണ്ട്.ി കുഞ്ഞു ജനിച്ചു കഴിഞ്ഞാല്‍ ഒരു വയസുവരെ മുഖ്യാഹാരം മുലപ്പാലാണ്. ആദ്യം ഊറിവരുന്ന കൊളസ്ട്രം എന്ന പദാര്‍ഥം കുഞ്ഞിന് ഏറ്റവും നല്ല പോഷകാഹാരമാണ്.
മുലപ്പാല്‍ തികയാതെ വന്നാല്‍ ആട്ടിന്‍പാലോ, പശുവിന്‍ പാലോ മൂന്നിരട്ടി വെള്ളം ചേര്‍ത്തു കാച്ചിക്കൊടുക്കാം. പാലു തിളപ്പിക്കു മ്പോള്‍ ഓരിലവേരു കഴുകി ചതച്ചു കിഴിക്കെട്ടിയിടുന്നതു നല്ലതാണ്. ചെറുപഞ്ചമൂലവും ഇപ്രകാരം ചെയ്യാറുണ്ട്. ഹൃദയം തുടങ്ങിയ ശാരീരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നവയാണീ ഔഷധങ്ങള്‍. പ്രസവിച്ചു മൂന്നുമാസം വരെ മൂന്നു മണിക്കൂര്‍ ഇടവിട്ടു മുലയൂട്ടണം. മൂന്നു മാസത്തിനുശേഷം ആറുമാസം വരെ നാലുമണിക്കൂര്‍ ഇടവിട്ടും ആറു മാസത്തിനുശേഷം 10 മാസം വരെ അഞ്ചുമണിക്കൂര്‍ ഇടവിട്ടും നാലു തവണയായി പാല്‍ കൊടുക്കണം. ആറുമാസം വരെയുള്ള പ്രായത്തി ല്‍ മുലപ്പാല്‍ മാത്രം ആഹാരമായി നല്‍കുന്നതാണ് ഏറ്റവും നല്ലത്.
കുഞ്ഞിന് ആറുമാസമായാല്‍ നവരയരി ഉണക്കിപ്പൊടിച്ചത്, പഞ്ഞപ്പുല്‍ പൊടിച്ചത്, നേന്ത്രക്കായ ഉണക്കി പൊടിച്ചത് എന്നിവ പശുവിന്‍ പാലില്‍ കുറുക്കി കൊടുക്കാം. ഇവ വെള്ളം ചേര്‍ത്തു കുറുക്കിയശേഷം സ്വല്പം വെണ്ണയോ നെയ്യോ ചേര്‍ത്തും കൊടുക്കാം. കൂടാതെ പഴച്ചാറുകള്‍, നേന്ത്രപ്പഴം വേവിച്ചത്, ആപ്പിള്‍ തുടങ്ങിയവയും ചെറിയ അളവില്‍ കൊടുത്തു തുടങ്ങാം. ഒരു വയസായല്‍ മുതിര്‍ന്നവര്‍ കഴിക്കുന്ന ആഹാരങ്ങളെല്ലാം കുറശ്ശേ കൊടുത്തു തുടങ്ങാം. നവജാതശിശുക്കള്‍ക്കു മുലപ്പാല്‍ മാത്രമാണല്ലോ ആഹാരം. അതിനാല്‍ മുലപ്പാലിന്റെ ഗുണം കുറയുന്നതുമൂലമുള്ള രോഗങ്ങളാണ് അവര്‍ക്കധികമുണ്ടാവുക. മുലപ്പാല്‍ ദുഷിച്ചാല്‍ കുഞ്ഞുങ്ങള്‍ക്കു മലബന്ധം, മൂത്രതടസ്സം, പനി, ഛര്‍ദ്ദി തുടങ്ങിയ രോഗങ്ങളുണ്ടാകും. കുഞ്ഞിനു സ്തന്യദുഷ്ടി (മുലപ്പാലിന്റെ ദൂഷ്യം) കൊണ്ടുണ്ടാവുന്ന പ്രയാസങ്ങള്‍ മാറുന്നതിന് അമ്മയ്ക്കാണ് ഔഷധങ്ങള്‍ നല്‍കേണ്ടത്. സ്തന്യദുഷ്ടി മാറാന്‍ കുറുന്തോട്ടിക്കഷായത്തില്‍ ഇരട്ടിമധുരം, നറുനീണ്ടിക്കിഴങ്ങ്, അരത്ത എന്നിവ അരച്ചു സ്തനങ്ങളില്‍ പുരട്ടി അരമണിക്കൂര്‍ കളിഞ്ഞു കഴുകിത്തുടച്ചിട്ടു പാലൂട്ടാം.
കുഞ്ഞുങ്ങള്‍ക്കു സാധാരണമായുണ്ടാകുന്ന ചെറിയ ചെറിയ ആരോഗ്യപ്രശ്‌നങ്ങളകറ്റാനുള്ള ആയുര്‍ വേദവഴികളിതാ…
വായിലെ പൂപ്പല്‍: ദഹനം ശരിയാവാതെ വരുമ്പോഴാണു വായില്‍ പൂപ്പലുണ്ടാവുക. കൂവളത്തിന്‍വേര് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അരച്ചു സ്തനങ്ങളില്‍ പുരട്ടി, അരമണിക്കൂര്‍ കഴിഞ്ഞു കഴുകിയ ശേഷം മുലപ്പാല്‍ കൊടുക്കുന്നതു ദഹനം എളുപ്പമാക്കും.
ദഹനപ്രശ്‌നങ്ങള്‍: മലബന്ധം മൂലവും കുഞ്ഞിന്റെ വായില്‍ പൂപ്പലുണ്ടാകാം. മലബന്ധം മാറാന്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ കടുക്കാത്തോടരച്ചു മുലക്കണ്ണുകളില്‍ തേച്ചശേഷം മുലപ്പാല്‍ കൊടുത്താല്‍ മതി. ശുദ്ധി ചെയ്ത ആവണക്കെണ്ണ സ്തനങ്ങളില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞു തുടച്ചശേഷം പാല്‍ കൊടുക്കുന്നതും മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും. ഉണക്കമുന്തിരി കഴുകി വെള്ളമൊഴിച്ചു നന്നായി തിളപ്പിച്ച് 1 / 4 ആക്കിയ ശേഷം പഞ്ചസാരയും മുലപ്പാലും ചേര്‍ത്തു കൊടുക്കുകയുമാവാം. അമ്മയ്ക്ക് ദഹനത്തകരാറുകളുണ്ടെങ്കില്‍ അതിനുള്ള മരുന്നുകള്‍ കൊടുക്കണം. പ്രസവാനന്തര ശുശ്രൂഷയുടെ ഭാഗമായി വിശ്വാമൃതം, ജീരകാദ്യരിഷ്ടം, ദശമൂലാരിഷ്ടം, പഞ്ചകോലചൂര്‍ണ്ണം തുടങ്ങിയ മരുന്നുകള്‍ നല്‍കുന്നത് ഇതിനു വേണ്ടിയാണ്.
ശിശുക്കള്‍ക്ക് ഒരു മാസം പ്രായമാകുമ്പോള്‍ ചില മരുന്നുകള്‍ മുലപ്പാലില്‍ ഉരച്ചു നാവില്‍ തേച്ചു കൊടുക്കാറുണ്ട്. ഉരമരുന്ന് എന്നാണിതിനു പറയുക. ജനിച്ച് 10 ദിവസത്തിനുശേഷവും ഇതു കൊടുക്കാറുണ്ട്. വയമ്പ്, മാശിക്ക, ചന്ദനം, കടുക്കാത്തോട്, താന്നിത്തോട്, നെല്ലിക്കാത്തോട്, കടുരോഹിണി, രുദ്രാക്ഷം, പീനാറി, മുത്തങ്ങ തുടങ്ങിയ മരുന്നുകളാണ് ഇതിനുപയോഗിക്കുന്നത്. ഇവ കഴുകി ബ്രഹ്മി നീരിലോ തേനിലോ ഉരച്ചു മുലപ്പാലും ചേര്‍ത്തു നാവില്‍ തേച്ചുകൊടുക്കാം. ചുണ്ടുവിരല്‍, നടുവിരല്‍, പെരുവിരല്‍ എന്നിവയുടെ അറ്റം കൊണ്ടു തൊടുവിച്ചെടുക്കുന്ന മാത്രയാണ് ഇതിന്റെ അളവ്. വയമ്പും ചന്ദനവും മാത്രമെടുത്ത്, വയമ്പിനുള്ളില്‍ സ്വര്‍ണ്ണക്കമ്പി തറച്ച് അത് ഉരച്ചു വെണ്ണയും തേനും ചേര്‍ത്തും കൊടുക്കാറുണ്ട്. കുഞ്ഞിന്റെ ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനും ശരിയായ മലശോധനയുണ്ടാകാനും ഉരമരുന്ന് പ്രയോജനം ചെയ്യം. ബ്രഹ്മി, വയമ്പ് എന്നിവ ഭാവിയില്‍ ബുദ്ധിവികാസത്തിനും സ്വരശുദ്ധിക്കും നല്ലതാണ്.
മുലപ്പാല്‍ കുടിക്കാതിരുന്നാല്‍: ശിശുക്കള്‍ക്കു വായ തുറക്കുവാന്‍ പ്രയാസമുണ്ടാകുന്ന തരത്തിലുള്ള വേദന, പനി, വായ്പ്പുണ്ണ്, തൊണ്ടവേദന തുടങ്ങിയ പ്രയാസങ്ങള്‍ ഉണ്ടാകുമ്പോഴാണ് മുലപ്പാല്‍ കുടിക്കാതിരിക്കുന്നത്. അതിനുള്ള ചികിത്സ ചെയ്യുമ്പോള്‍ മുലപ്പാല്‍ കുടിച്ചുകൊള്ളും.
പനിയുള്ളപ്പോള്‍ കൊമ്പഞ്ചാദി ഗുളികയോ, ഗോരോചനാദി ഗുളികയോ ഒരെണ്ണം മുലപ്പാലിലരച്ച് ദിവസം മൂന്നുനേരമായി കൊടുക്കാം. ഏലത്തരി, തിപ്പലി, വിഴാലരിപരിപ്പ്, താലീസപത്രം ഇവ സമം പൊടിച്ച് തേനും പഞ്ചസാരയും ചേര്‍ത്തു കുറേശ്ശെ നാവില്‍ തേച്ചുകൊടുക്കാം. വായ്പ്പുണ്ണോ, പൂപ്പലോ ഉണ്ടെങ്കില്‍ മുത്തങ്ങ മൊരികളഞ്ഞതു തിളപ്പിച്ചാറിയ വെള്ളത്തിലുരച്ചുകൊടുക്കാം.
പൊക്കിള്‍ക്കൊടി പഴുത്താല്‍ : കുഞ്ഞുങ്ങളുടെ പൊക്കിള്‍ക്കൊടി വീണുപോയശേഷം ചിലരില്‍ നേരിയ പഴുപ്പുണ്ടാകാറുണ്ട്. കുളിപ്പിച്ചശേഷം വെള്ളം ശരിക്ക് ഒപ്പിയെടുക്കാതിരുന്നാലും അഴുക്കോ വിയര്‍പ്പോ പറ്റിയിരുന്നാലും ഇങ്ങനെ വരാം. ചിലരില്‍ വസ്ത്രമോ മറ്റോ ഉരഞ്ഞും മുറിയാറുണ്ട്. നാല്പാമരപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം ചൂടാറിയാല്‍ അതുകൊണ്ട് നന്നായി കഴുകി ജലാംശം ഒപ്പിയെടുക്കണം. പിന്നീട്, വെളുത്തുള്ളി അരച്ചുചേര്‍ത്തു മൂപ്പിച്ചെടുത്ത വെളിച്ചെണ്ണ (നൂറു മില്ലീ ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് ഒരു ചുള വെളുത്തുള്ളി) പഞ്ഞിയില്‍ മുക്കി വച്ചുകൊടുത്താല്‍ മുറിവുണങ്ങിക്കിട്ടുകയും പൊക്കിള്‍ വീര്‍ത്തു വന്നിട്ടുണ്ടെങ്കില്‍ ചുരുങ്ങുകയും ചെയ്യും.
നെല്ലിക്കയുടെ ഔഷധഗുണങ്ങള്‍ heart emoticon
*************************************************
ഫില്ലാന്തസ് എംബ്ലിക്ക എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന നെല്ലിക്കയ്ക്ക് അമൃതഫലം, അമൃതം ,ധാത്രി, ധാത്രിക എന്നെല്ലാം പര്യായങ്ങളുണ്ട്.രസായനങ്ങളിലെ ഏറ്റവും പ്രധാന ചേരുവയായ നെല്ലിക്കയ്ക്ക് ആയുര്‍വേദത്തില്‍ വളരെയധികം നിര്‍ണായകമായ പങ്കുണ്ട്. രസായനാധികാരത്തില്‍ ആദ്യം വിധിച്ചിട്ടുള്ള ബ്രഹ്മരസായനത്തിലും നെല്ലിക്ക അടങ്ങിയിരിക്കുന്നു. വിറ്റമിന്‍ സിയുടെ ഉറവിടമെന്നറിയപ്പെടുന്ന നെല്ലിക്കയില്‍ വിറ്റമിന്‍ എ , വിറ്റമിന്‍ ബി, കാല്‍സ്യം, അയേണ്‍, ടാനിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്.ഒട്ടേറെ ഔഷധഗുണങ്ങളുള്ള നെല്ലിക്ക ആരോഗ്യസംരക്ഷണത്തിലും സൌന്ദര്യസംരക്ഷണത്തിലും ഒരുപോലെ ഉപയോഗിച്ചു വരുന്നു. ജലദോഷം തടയുന്നത് മുതല്‍ യൌവനം നിലനിര്‍ത്തുന്നത് വരെ ഔഷധഗുണങ്ങള്‍ ഒട്ടേറെയുള്ളതാണ് നെല്ലിക്ക.
നെല്ലിക്കയുടെ ചില ഔഷധഗുണങ്ങള്‍ ഇതാ,
• നെല്ലിക്കയോ നെല്ലിക്കാരിഷ്ടമോ പതിവായി കഴിക്കുന്നത് ജലദോഷത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.
പല്ലിന്‍റെ ആരോഗ്യം
• പല്ലിന്‍റെ ആരോഗ്യത്തിനും ബലത്തിനുമായി നെല്ലിക്ക വേവിക്കാതെ നിത്യവും കടിച്ചുതിന്നുക.
വായ്പുണ്ണ്
• ഉണക്കനെല്ലിക്ക കഷായം വെച്ച് പതിവായി കവിള്‍കൊള്ളുന്നത് വായ്പുണ്ണിനെ പ്രതിരോധിക്കാന്‍ സഹായകമാണ്.
ചെങ്കണ്ണ്
• ചെങ്കണ്ണു മാറാനായി പച്ചനെല്ലിക്കയുടെ നീര് കണ്ണില്‍ ഒഴിക്കുന്നത് വളരെ ഫലപ്രദമാണ്.
പ്രമേഹം
• പ്രമേഹരോഗികള്‍ പച്ചനെല്ലിക്കാനീരും പച്ചമഞ്ഞള്‍ നീരും തുല്യ അളവില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.
ചൂടുകുരു
• മോരില്‍ നെല്ലിക്കയുടെ തോട് കുതിര്‍ത്ത് വെച്ച ശേഷം ശരീരത്തില്‍ അരച്ചു പുരട്ടുന്നത് ചൂടുകുരുവിനെ പ്രതിരോധിക്കുന്നു.
അകാലനര
• മൈലാഞ്ചി,കയ്യോന്നി,കറ്റാര്‍വാഴ,കറിവേപ്പില എന്നിവയോടൊപ്പം നെല്ലിക്കയും ചേര്‍ത്തരച്ച് തലയില്‍ പുരട്ടി അല്‍പ സമയത്തിന് ശേഷം കുളിക്കുക.
ജരാനരകള്‍ അകറ്റാന്‍
• നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍ പതിവായി കുളിക്കുക. നിത്യേനെ പച്ചനെല്ലിക്ക കഴിക്കുക.
• നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം ദിവസവും കുടിക്കുന്നത് ഒരു ശീലമാക്കുക. നെല്ലിക്കാനീരും നെയ്യും ചേര്‍ത്തു കഴിക്കുക.
അസ്ഥിസ്രാവം
• കൂവപ്പൊടി,ചിറ്റമൃതിന്‍റെ നീര്,പച്ചനെല്ലിക്കയുടെ നീര് എന്നിവ തുല്യ അളവില്‍ തേനില്‍ ചേര്‍ത്ത് കഴിക്കുക.
ശരീരസൌന്ദര്യത്തനും ഓജസ്സിനും
• ചിറ്റമൃത്,ഞെരിഞ്ഞല്‍ , നെല്ലിക്ക എന്നിവ പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് കഴിക്കുക.
മുടിയുടെ കറുപ്പുനിറത്തിനായി
• തൈരും നെല്ലിക്കയും ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. രണ്ട് മാസത്തോളം തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിക്ക് സ്വാഭാവിമായ കറുപ്പു നിറം ലഭിക്കും

Thursday, 19 February 2015

അഴകൊത്ത വയര്‍ ഏതൊരാളിന്റെയും സ്വപ്‌നമാണ്. ഇതാ അതിനുള്ള ചില എളുപ്പവഴികള്‍….
1. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും.
2. ഉപ്പു കുറയ്ക്കുക. ഇതിനു പകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും.
3. മധുരത്തിനു പകരം തേനുപയോഗിക്കുക.മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുക. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്.
4. ശരീരത്തിന് നല്ല ഫാറ്റ് ആവശ്യമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പിനെ അകറ്റാന്‍ അത്യാവശ്യവും. നട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതിനു സഹായിക്കും.
5. ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇതു നല്ലതാണ്.
6. സ്‌ട്രെസുണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഇതു തടി വയ്പ്പിക്കും. ഓറഞ്ചിലെ വൈറ്റമിന്‍ സി ഇതു നിയന്ത്രിക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും.
7. വയറ്റിലെ കൊഴുപ്പു കൂ്ട്ടുന്നതില്‍ ഡിസെര്‍ട്ടുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. ഇതിനു പറ്റിയ ഒരു പരിഹാരമാര്‍ഗമാണ് തൈര്.
8. ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.
9. രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.
10. പച്ചവെളുത്തുള്ളി തിന്നുന്നത് അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള എളുപ്പവഴിയാണ്.
11. ഇഞ്ചി ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇതുവഴി വയറ്റിലെ കൊഴുപ്പകലും.
12. ആപ്പിളിലെ പെക്ടിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുകയും ചെയ്യും.
13. മധുരക്കിഴങ്ങിലെ നാരുകള്‍ ദഹനപ്രക്രിയയെ ശക്തിപ്പെടുത്തും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടില്ല.
14.മുളകിലെ ക്യാപ്‌സയാസിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുന്ന മറ്റൊരു ഘടകമാണ്.
15. ബീന്‍സ് ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.
16. വയര്‍ കുറയാന്‍ സഹായിക്കുന്ന ഭക്ഷണമാണ് കുക്കുമ്പർ. ഇത് വിശപ്പു മാറ്റും. നാരുകള്‍ അടങ്ങിയതു കൊണ്ട് സുഗമമായ ദഹനത്തിനും സഹായിക്കും.
17.മഞ്ഞളില്‍ കുര്‍കുമിന്‍ എന്നൊരു ആന്റിഓക്‌സിഡന്റുണ്ട്. ഇത് വയര്‍ കുറയാന്‍ സഹായിക്കും.
18.മുട്ടയുടെ വെള്ളയും തടി കൂട്ടാതെ, ശരീരത്തിനു പ്രോട്ടീന്‍ നല്‍കും. ഇതും വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കും
ഐസ്‌ക്രീമിനു മുന്നില്‍ എല്ലാം മറക്കുന്നവര്‍ക്ക്‌ കേള്‍ക്കാന്‍ അത്ര രസമുള്ള കാര്യങ്ങളല്ല ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡി(ബി.ഐ.എസ്‌)ന്റെ കണ്ടെത്തല്‍.
മധുരമൂറുന്ന ഐസ്‌ക്രീം കഴിക്കുമ്പോള്‍ വയറിന്‌ വല്ലവിധത്തിലുള്ള അസ്വസ്‌ഥതയുമുണ്ടാക്കുന്നുണ്ടെങ്കില്‍ സംശയിക്കേണ്ട, അതില്‍ നിശ്‌ചിത ശതമാനം വാഷിംഗ്‌ പൗഡര്‍ ഉണ്ടാകും.
ഐസ്‌ക്രീം പതഞ്ഞു പൊങ്ങാനായി വാഷിംഗ്‌ പൗഡറാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌.
കൊച്ചിയില്‍ ബി.ഐ.എസ്‌ സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷയില്‍ മാനദണ്ഡങ്ങളുടെ പങ്ക്‌ എന്ന സെമിനാറില്‍ ഡോ. സീതാറാം ദീക്ഷിത്‌ അവതരിപ്പിച്ച പ്രബന്ധത്തിലാണ്‌ ഈ കണ്ടെത്തലുള്ളത്‌.
കുട്ടികളാണ്‌ ഇതിന്റെ ഉപയോക്‌താക്കളെന്നുള്ളത്‌ ആശങ്കയുണ്ടാക്കുന്നു. വേഗത്തില്‍ പണം സമ്പാദിക്കാനായി ഉല്‍പാദകരും കച്ചവടക്കാരും ഭക്ഷ്യവസ്‌തുക്കളില്‍ വന്‍തോതില്‍ മായം ചേര്‍ക്കുന്നതായി കണ്ടെത്തി.
കേരളത്തില്‍ ഏറ്റവുമധികം മായം ചേര്‍ക്കുന്ന ഭക്ഷ്യവസ്‌തു പാലാണെന്നാണ്‌ പഠനറിപ്പോര്‍ട്ട്‌.
പാലില്‍ ചെറിയ തോതില്‍ വെള്ളം ചേര്‍ക്കുന്നതുപോലും പാലിന്റെ അടിസ്‌ഥാനഘടനയെ മാറ്റുന്നുണ്ട്‌. സാധാരണ താപനിലയില്‍ മായം ചേര്‍ക്കാത്ത പാല്‍ വേഗത്തില്‍ കേടാകും.
പാലില്‍ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ സാധാരണനിലയില്‍ കൂടുതല്‍ സമയം കേടാകാതെ ഇരിക്കും. പാലിലെ മായം ചേര്‍ക്കല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌.
ഇന്ത്യയിലെ മുക്കാല്‍ഭാഗം ജനങ്ങളും ഉപയോഗിക്കുന്ന ഗോതമ്പില്‍ മണലും പൊടിയും ചേര്‍ത്താണ്‌ വിപണിയിലെത്തിക്കുന്നത്‌.
ഇഷ്‌ടികപ്പൊടി, ചുവന്ന നിറത്തിലുള്ള ഡൈ എന്നിവയാണ്‌ മുളകുപൊടിയിലെ പ്രധാനഘടകം.
കടുകിനോടൊപ്പം ആര്‍ഗിമോണ്‍ വിത്തുകള്‍, പഞ്ചസാരയിലും ഉപ്പിലും ചോക്കുപൊടി, കോഫിയില്‍ ചിക്കറി, മഞ്ഞള്‍പ്പൊടിയില്‍ മെറ്റാനില്‍ യെല്ലോ, നെയ്‌, വെണ്ണ എന്നിവയില്‍ വനസ്‌പതി, കുരുമുളകില്‍ പപ്പായയുടെ കുരു, ജീരകത്തില്‍ ചാര്‍ക്കോളും ചെടികളുടെ ചെറിയവിത്തും കട്ടിയായപാല്‍, പനീര്‍ എന്നിവയില്‍ സ്‌റ്റാര്‍ച്ചുമാണ്‌ ചേര്‍ക്കുന്നത്‌.
ബജറയോടൊപ്പം കേടായ ബജറയും കൂടി ചേര്‍ത്താണ്‌ വില്‍പ്പന. കായത്തിലെ പ്രധാനഘടകം സോപ്പുകായയാണ്‌.
വെജിറ്റബിള്‍ ഓയിലില്‍ ആവണക്കെണ്ണയും മിനറല്‍ ഓയിലും ചേര്‍ക്കുന്നതായും കണ്ടെത്തി.
മായം ചേര്‍ക്കല്‍ നിരോധനനിയമം കര്‍ശനമായി നടപ്പാക്കിയാല്‍ മാത്രമേ മായം ചേര്‍ക്കല്‍ തടയാന്‍ കഴിയുകയുള്ളൂ.
കൃത്യമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നാണ്‌ സെമിനാറിന്റെ വിലയിരുത്തല്‍.
ഗ്യാസ്ട്രബിള്‍ അഥവാ അസിഡിറ്റി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഏറെയാണ്. സമയനിഷ്ഠയില്ലാത്ത ആഹാരരീതിയും വ്യായാമമില്ലാത്ത അവസ്ഥയുമെല്ലാം ഗ്യാസ്ട്രബിളിന് കാരണമാകും. വര്‍ധിച്ച ഏമ്പക്കം, നെഞ്ച് എരിച്ചില്‍, പുളിച്ചു തികട്ടല്‍, ഛര്‍ദി, നെഞ്ചില്‍ നെഞ്ചിടിപ്പ്, ശ്വാസവൈഷമ്യം, തലവേദന… എന്നിങ്ങനെ അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ ഏറെയാണ്.
ഭക്ഷണക്രമീകരണത്തിലൂടെയും ചിട്ടയായ ആരോഗ്യ പരിപാലനത്തിലൂടെയും ഗ്യാസ്ട്രബിളിനെ നിയന്ത്രിക്കാനാവും. വായുകോപം അകറ്റാനുള്ള 10 ഒറ്റമൂലികള്‍ ഇവയാണ്.
1. പാലില്‍ വെളുത്തുള്ളി ചതച്ചിട്ട് കാച്ചി കുടിക്കുക.
2. കുരുമുളകും ജീരകവും കുട്ടിച്ചേര്‍ത്ത് പൊടിച്ച് ഇഞ്ചി നീരില്‍ സേവിക്കുക.
3. പുളിച്ച മോരില്‍ ജീരകപ്പൊടിയിട്ട് കലക്കി കുടിച്ചാല്‍ വായുകോപം അകലും.
4. ഇന്തുപ്പ് അയമോദകവും കൂടി പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക.
5. തേന്‍ പച്ച വെള്ളത്തിലൊഴിച്ച് കുടിക്കുക
6. ഇഞ്ചി ചെറുതായി നുറുക്കി നെയ്യില്‍ വറുത്തത് പഞ്ചസാരയുമായി യോജിപ്പിച്ച് ഇടയ്ക്കിടെ കഴിക്കുക.
7. രണ്ട് അല്ലി വെളുത്തുള്ളി ചുട്ട് ചതച്ച് കഴിക്കുന്നത് അസിഡിറ്റി അകറ്റും.
8. വെളുത്തുള്ളി അരിഞ്ഞ് തൈരിലിട്ട് കുറച്ച് സമയം വെച്ച ശേഷം കുടിക്കുക
9. ഇന്തുപ്പ്, ചെറുനാരങ്ങാ നീരും ഇഞ്ചിനീരും കൂട്ടി കഴിക്കുക.
10. ഒരു കഷണം ചുക്ക്, ജീരകം, ഏലക്ക, ഗ്രാമ്പൂ ഇവ സമം ചേര്‍ത്തു മൂന്നു നേരം കഴിക്കുക.

Wednesday, 18 February 2015

മനുഷ്യര് യൂറോപ്യൻ ടോയ് ലറ്റ് ആശ്രയിക്കാൻ തുടങ്ങിയ ശേഷമാണ് കുടൽ സംബന്ധമായ രോഗങ്ങൾ ഇത്രയും പടർന്നതെന്ന് അമേരിക്കയിൽ നടത്തിയ പഠനങ്ങളിൽ വ്യക്തമാകുന്നു. ഈ വീഡിയോ വിശദമായ പഠന റിപ്പോർട്ട് പുറത്തുവിടുന്നുണ്ട്.
ഇന്ത്യൻ ടൈപ്പ് ടോയ് ലറ്റ് ഉപയോഗിക്കുമ്പോൾ കുടലിനു കീഴ്ഭാഗത്തെ റെക്ടൽ ആംഗിൾ നിവർന്ന് വരികയും മലശോധന ആയാസ രഹിതമായി മാറുകയും ചെയ്യുന്നു. ഇതിന്റെ ഗുണങ്ങൾ :
1. രക്തശുദ്ധി കൈവരുന്നു.
2. കുടലിനെ ബാധിക്കുന്ന കാൻസറുകൾ ഉണ്ടാകില്ല.
3. പൈൽസ് (അർശസ്), ഫിഷർ, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങൾ ഉണ്ടാകില്ല.
4. പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് വീക്കം ഉണ്ടാകാനുള്ള സാധ്യത മാറുന്നു.
5. സ്ത്രീകളിൽ തുടർച്ചയായുണ്ടാകുന്ന മൂത്രത്തിൽ പഴുപ്പ് രോഗം മാറുന്നു.
6. അപ്പെന്ടിസൈറ്റിസ് രോഗം ഉണ്ടാകില്ല.
7. ദഹനം സുഗമമാകുന്നു, ഗ്യാസ് ശല്യം മാറുന്നു.
8. നടുവേദന, വിട്ടുമാറാത്ത ത്വക്ക് രോഗങ്ങൾ കുറയുന്നു.
കൊത്തമല്ലിയുടെ ഔഷധ ഉപയോഗങ്ങള്‍ heart emoticon
*************************************************************
മല്ലിയില മിക്ക കറികളിലും ഉപയോഗിച്ചുവരുന്നു. രുചിയും വാസനയും വര്‍ദ്ധിക്കുന്നതാണ്. മല്ലിയിലയും ഇഞ്ചിയും അരച്ച് ചമ്മന്തി ഉണ്ടാക്കി ഇടയ്ക്കിടെ ഉപയോഗിച്ചാല്‍ ദഹനക്കേട്, വായുകോപം, വിരദോഷം, വയറുവേദന എന്നിവ ശമിക്കുന്നതാണ്.
പനി
1. കൊത്തമല്ലി, ചുക്ക് ഇവയുടെ പൊടിയും അല്പം ഇന്തുപ്പും ചേര്‍ത്ത് കഞ്ഞിവെച്ച് കുടിക്കുക.
2. കൊത്തമല്ലി 30 ഗ്രാം, ചുക്ക് 20 ഗ്രാം ചതച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് ആ കഷായം കൂടെക്കൂടെ കുടിക്കുക.
കുഞ്ഞുങ്ങളുടെ ശ്വാസംമുട്ടല്‍, ചുമ
കൊത്തമല്ലി അരിക്കാടിയില്‍ അരച്ച് പഞ്ചസാരയുമായി കൂട്ടി കഴിക്കുക.
ദാഹം (തൃഷ്ണ)
കൊത്തമല്ലി ചതച്ച് വെള്ളത്തിലിട്ടുവച്ച് പിറ്റേദിവസം രാവിലെ എടുത്ത് ഊറ്റി് പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
അതിസാരം
കൊത്തമല്ലി, കഷായത്തില്‍ നെയ്യ് കാച്ചി കഴിക്കുക.
പുകച്ചില്‍, ചുട്ടുനീറ്റല്‍
കൊത്തമല്ലി, ഉണക്കനെല്ലിക്ക, ആടലോടകത്തിന്റെ വേര്, മുന്തിരിങ്ങ, പര്‍പ്പടകപ്പുല്ല് ഇവ സമം ചേര്‍ത്തുണ്ടാക്കിയ കഷായം രാത്രി വച്ച് തണുത്തശേഷം രാവിലെ കുടിക്കുക.
തലവേദന
മല്ലിയില ചന്ദനവും ചേര്‍ത്ത് അരച്ച് ലേപനം ചെയ്യുക.
വിരദോഷത്തിന്
മല്ലിയില 5 ഗ്രാം, പുതിന 5 ഗ്രാം ഇവ എട്ട് ഔണ്‍സ് വെള്ളത്തില്‍ തിളപ്പിച്ച് പകുതിയാക്കി സേവിക്കുക.
വായ്പ്പുണ്ണ്
കൊത്തമല്ലി കഷായം ഉള്ളില്‍ കഴിക്കുകയും കവിള്‍കൊള്ളുകയും ചെയ്യുക.
മോണപഴുപ്പ്
മല്ലിയില ചവച്ചുതുപ്പിയാല്‍ മോണപഴുപ്പും പല്ലുദ്രവിക്കുന്നതും ശമിക്കും.
ദഹനക്കേട്
ഒരു ഗ്ലാസ്സ് മോരില്‍ രണ്ട് സ്പൂണ്‍ മല്ലിയില നീരുചേര്‍ത്ത് പല പ്രാവശ്യം കുടിക്കുക.
അര്‍ശസ്
കൊത്തമല്ലി വറുത്തുപൊടിച്ച്ു കാപ്പിപോലെ പതിവായി് ഉപയോഗിക്കുക.
കണ്ണെരിച്ചില്‍
ഉണക്കനെല്ലിക്കയും കൊത്തമല്ലിയിലയും തണ്ടും ഇട്ട് തിളപ്പിച്ചവെള്ളം ധാരചെയ്യുക.
മൂത്രതടസ്സം
മല്ലിച്ചെടി ചതച്ച് നിരെടുത്ത് മൂന്നു സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസം മൂന്നു നേരം ഏഴ് ദിവസം കഴിക്കുക.
സന്ധിവീക്കം
1. കുറച്ചു കൊത്തമല്ലിപ്പൊടി നല്ലെണ്ണയില്‍ ചൂടാക്കി നീരും വീക്കവും ഉള്ള ഭാഗത്ത് വെച്ചു കെട്ടുക.
2. മല്ലിയില നീരില്‍ കുറച്ചു അലക്കുസോപ്പ് കുഴമ്പുപോലെ ചാലിച്ച് സന്ധിയില്‍ പുരട്ടുക.
ഹൃദയാരോഗ്യത്തിന് ഭക്ഷണക്രമം പ്രധാനം heart emoticon
***************************************************************
ആയുസിന്റെ നീളം കൂട്ടുന്നത് ഹൃദയാരോഗ്യമാണ്. അമിതവണ്ണം, കൊളസ്‌ട്രോള്‍, ബിപി, പ്രമേഹം എന്നിവ പ്രധാനമായും ഹൃദയാരോഗ്യത്തിന് കേടു വരുത്തും. ഭക്ഷണക്രമീകരണം വഴി ഒരു പരിധി വരെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.
ഹൃദയത്തിന്റെ ആരോഗ്യത്തെ കാത്തുരക്ഷിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍എന്നിവ ഇവയില്‍ പ്രധാനമാണ്. കാരറ്റ്, തക്കാളി, ചീര, കാപ്‌സിക്കം, ബെറി, ഓറഞ്ച്, പപ്പായ എന്നിവ നല്ല ഭക്ഷണങ്ങളാണ്.
ഗോതമ്പും വിവിധ ധാന്യങ്ങളും ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. ഗോതമ്പു ബ്രഡ്, പാസ്ത, റൊട്ടി, തവിടു കളയാത്ത അരി, റാഗി, ഓട്‌സ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
മുളപ്പിച്ച ധാന്യങ്ങള്‍, കിഡ്‌നി ബീന്‍സ്, ചിക്പീസ് എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കും. ബദാം, വാള്‍നട്ട്, മത്തങ്ങയുടെ കുരു എന്നിവിയില്‍ ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ ഉണ്ടാക്കുകയും ചെയ്യും. ഫാക്‌സ് സീഡുകളും ഇതേ ഗുണം ഉള്ളവയാണ്.
കൊഴുപ്പു കളഞ്ഞ പാല്‍, തൈര്, വീട്ടിലുണ്ടാക്കിയ പനീര്‍ എന്നിവ കാല്‍സ്യത്തിന്റെ മുഖ്യഉറവിടമാണ്.
മത്തി, ട്യൂണ തുടങ്ങിയ മത്സ്യങ്ങളും ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയവയാണ്. ഹൃദയത്തിന് ഇത് നല്ലതാണ്. സോയ, ഗ്രീന്‍ ടീ തുടങ്ങിയവയും ഹൃദയാരോഗ്യത്തിന് നല്ലതാണ്.
ഒഴിവാക്കേണ്ട ഭക്ഷണസാധനങ്ങളില്‍ വൈറ്റ് ബ്രെഡ്. മൈദ, പാസ്ത, മട്ടന്‍, തൊലി കളയാത്ത ചിക്കന്‍, ബീഫ് എന്നിവ ഉള്‍പ്പെടുന്നു.
കൊഴുപ്പു കലര്‍ന്ന പാലുല്‍പന്നങ്ങളും വറുത്ത ഭക്ഷണപദാര്‍ത്ഥങ്ങളും ഹൃദയാരോഗ്യത്തിന് നല്ലതല്ല.
ഭക്ഷണക്രമീകരണത്തിനൊപ്പം വ്യായാമവും ഹൃദയത്തിന് അത്യാവശ്യമാണ്.
ആഹാര വസ്തുകളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.. ഈ അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നല്കൂ...
1. വെളിച്ചെണ്ണ : ശുദ്ധമായ വെളിച്ചെണ്ണയുടെ കൂടെ നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചേര്ക്കുന്നു.
പാർശ്വഫലങ്ങൾ: താരൻ, മുടി കൊഴിച്ചിൽ, വയറ്റിൽ പ്രശ്നങ്ങൾ
പരിശോധിക്കുന്നതിന് എങ്ങനെ: വെളിച്ചെണ്ണ തുടർച്ചയായി 6 മണിക്കൂർ നേരം ഫ്രീസറിൽ സൂക്ഷിക്കുക. ശുദ്ധമായ വെളിച്ചെണ്ണ പരിപൂർണമായും കട്ടപിടിക്കും. നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചെര്തിട്ടുന്ടെങ്കിൽ എണ്ണ പൂർണമായും കട്ട പിടിക്കില്ല
2. തേയില പൊടി : ഉപയോഗിച്ച തേയില പൊടി കളർ ചേർത്ത് ചേർക്കുന്നു. കൂടാതെ കാന്തപൊടിയും ചേർക്കുന്നു.
പാർശ്വഫലങ്ങൾ :ശ്വാസ കോശ പ്രശ്നങ്ങൾ
പരിശോധിക്കുന്നതിന് എങ്ങനെ: ഒരു ടിഷ്യു പേപ്പറിൽ വെള്ളം നനച്ചു അല്പം തേയില പൊടി വിതറുക, ചുവന്ന കളർ കാണപെട്ടാൽ അതിൽ മായം കലർന്നിട്ടുണ്ട്.
3.തേൻ :പഞ്ചസാര സിറപ്പ് കളർ ചേർത്ത് മിക്സ്‌ ചെയ്യുന്നു
പാർശ്വഫലങ്ങൾ :പ്രമേഹം, ഉന്മേഷക്കുറവ് , ഉറക്കമില്ലായ്മ
പരിശോധിക്കുന്നതിന് എങ്ങനെ:തേൻ ഒരു പഞ്ഞിയിൽ മുക്കി കത്തിക്കുക. ശുദ്ധമായ തേൻ നിശബ്ദമായി കത്തുന്നു. പഞ്ചസാര അല്ലെങ്കിൽ മറ്റ് ചേരുവകൾ ഉണ്ടെങ്കിൽ പൊട്ടലും ചീറ്റലും കേൾക്കാം
4.മഞ്ഞൾ പൊടി : മെന്റയിൽ യെല്ലോ എന്ന രാസവസ്തു ചേർക്കുന്നു
പാർശ്വഫലങ്ങൾ : തളര്‍വാതം പോലത്തെ ഗുരുതരമായ പ്രശ്നങ്ങൾ
പരിശോധിക്കുന്നതിന് എങ്ങനെ: കുറച്ചു വെള്ളത്തിൽ അല്പം മഞ്ഞൾ പൊടി കലർത്തുക. ഇരുണ്ട മഞ്ഞ നിരമാണെങ്കിൽ അതിൽ മെന്റയിൽ യെല്ലോ കലര്തിയിടുണ്ട്.
5.പഞ്ചസാര: യുറിയ, ചോക്ക് പൌഡർ തുടങ്ങിയ മിക്സ്‌ ചെയ്യുന്നു
പാർശ്വഫലങ്ങൾ :ചര്‍ദ്ദി, ഓക്കാനം, മനംമറിച്ചില്‍
പരിശോധിക്കുന്നതിന് എങ്ങനെ: വെള്ളത്തിൽ കലർത്തി നോക്കുക , ചോക്ക് പൌഡർ അടിയിൽ അടിയുകയും കുറച്ചു നേരത്തിനു ശേഷം യുറിയ അമോണിയ യുടെ ഗന്ധം ഉണ്ടാക്കുകയും ചെയ്യും.
വണ്ണം കുറക്കാൻ സഹായിക്കുന്ന ഒരു ജലം, അതിനെ കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ…??? എന്നാൽ ഇതാ അത്തരം ഒരു വെള്ളം. ശശി വാട്ടർ എന്നാണു ഇതിന്റെ പേര്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഇതു മാത്രം ഒന്ന് ശീലമാക്കിയാൽ മതി. ചെറുനാരങ്ങ, കക്കിരിക്ക,ഇഞ്ചി, പുതിനയില എന്നിവ ചേർത്തുണ്ടാക്കുന്ന ശശി വാട്ടറിലെ ചെറുനാരങ്ങ ശരീരത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കാനും സഹായിക്കും. അത് മൂലം ശരീരത്തിലെ കൊഴുപ്പ് നീങ്ങി ശരീരം മെലിയുകയും ചെയ്യും. കക്കിരിക്ക ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും.
Recipe #1
ഒരു ഭരണിയിലോ ജഗ്ഗിലോ 8 ഗ്ലാസ്‌ വെള്ളവും ഒരു ടീസ്പൂണ്‍ ഇഞ്ചി ചെറുതാക്കി മുറിച്ചതും ഒരു ഇടത്തരം കഷണം കക്കിരിക്ക മുറിച്ചതും, ഒരു ഇടത്തരം വലിപ്പമുള്ള ചെറുനാരങ്ങ ചെറുതാക്കി മുറിച്ചതും ഒരു ടീസ്പൂണ്‍ പുതിനയില ചെറുതാക്കി മുറിച്ചതും ചേർത്തു ഇളക്കി ഒരു രാത്രി മുഴുവൻ വെക്കുക. ഫ്രിഡ്ജിൽ വെച്ചാലും മതി. അടുത്ത ദിവസം ഉണ്ടാക്കി വെച്ച കൂട്ടിൽ നിന്നും 4-5 ഗ്ലാസ്‌ വെള്ളം കുടിക്കുക. രാവിലെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്നതിനു മുൻപ് ആരംഭിച്ചാൽ അത് ഏറെ ഗുണം ചെയ്യും. കുടിച്ച ആദ്യ 2 മണിക്കൂറിൽ തന്നെ അതിന്റെ പ്രവർത്തനം നിങ്ങളുടെ ശരീരത്തിൽ നടക്കുന്നതായി നിങ്ങൾക്ക് തന്നെ അനുഭവപ്പെടുകയും ചെയ്യുന്നതാണ്.
Recipe #2
ഒരു 700 ml തണുപ്പിച്ച വെള്ളം ഒഴിച്ച് അതിലേക്ക് 3-5 കഷണം കക്കിരിക്ക വട്ടത്തിൽ മുറിച്ചതും, അര കഷണം ചെറുനാരങ്ങ വട്ടത്തിൽ അറിഞ്ഞതും, 1/4 ഭാഗം ഓറഞ്ച് ചെറുതാക്കി മുറിച്ചതും കുറച്ച് പുതിനയിലയും ഇട്ട് ഇളക്കി വെച്ച ശേഷം കുടിക്കുക. വയറു ഒതുങ്ങാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ നീക്കാനും ഒരു ഉത്തമ പാനിയമാണ് ഇതു.
കക്കിരിക്ക ശരീരത്തിലെ ജലാംശത്തെ കാത്തു സൂക്ഷിക്കുകയും, ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരത്തെ ശുദ്ധീകരിച്ച് ദഹന പ്രക്രിയയ്ക്ക് സഹായിക്കുന്നു. ഓറഞ്ചിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന ഫ്ളാവാനോയിഡ് പ്രധിരോധശേഷി വർദ്ധിപ്പിക്കുകയും ഫങ്കസ് ബാധയിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും. കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പുതിനയില ദഹന പ്രക്രിയയെ വേഗത്തിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഹായ് ഫ്രെണ്ട്സ്
കൂണ്‍ കൃഷി ആരോഗ്യത്തിനും ആദായത്തിനും
***************************************************************
ഇതൊക്കെ ഞാന്‍ എവിടെയോ വായിച്ചതാണ് ഇനി ബാക്കി അറിയുന്നവര്‍ പറഞ്ഞു തരുമല്ലോ
കൂണ്‍ വളരെയധികം പോഷകഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള ഭക്ഷ്യവിളയാണ്. രുചിയുടെ കാര്യത്തിലും ഏറെ മുമ്പില്‍ തന്നെ. രക്തത്തിലെ കൊളസ്‌ട്രോള്‍ കുറക്കാനും കാന്‍സര്‍ രോഗത്തെ നിയന്ത്രിക്കാനും കൂണിന് കഴിയും. വിളര്‍ച്ച മാറ്റി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതോടൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും ഇത് വര്‍ധിപ്പിക്കുന്നു. അധികം മുതല്‍ മുടക്കില്ലാതെ നല്ല വരുമാനം ലഭിക്കാനുള്ള ഒരു തൊഴില്‍ സംരംഭമായി കൂണ്‍ കൃഷി ചെയ്യാവുന്നതാണ്.
സാധാരണയായി നമ്മുടെ കാലാവസ്ഥയില്‍ കൃഷിചെയ്യാന്‍ പറ്റുന്ന രണ്ടു തരം കൂണുകളുണ്ട്. ചിപ്പിക്കൂണും (ഓയിസ്റ്റര്‍ മഷ്‌റൂം) പാല്‍ കൂണും (മില്‍ക്കി മഷ്‌റൂം). ചിപ്പിക്കൂണ്‍ കൃഷിചെയ്യാന്‍ ഏറ്റവും നല്ലത് വൈക്കോലാണ്. കൂടാതെ അറക്കപ്പൊടി, ചകിരി, ഉണങ്ങിയ വാഴത്തട മുതലായവയിലും കൃഷി ചെയ്യാം. കൂണ്‍ വളര്‍ത്താന്‍ ഉപയോഗിക്കുന്ന മാധ്യമം അണുവിമുക്തമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അത് രണ്ട് രീതിയില്‍ ചെയ്യാം. തിളപ്പിക്കലും രാസവസ്തു ഉപയോഗിക്കലും
തിളപ്പിക്കല്‍
വൈക്കോല്‍ 12-16 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. കുതിര്‍ത്ത വൈക്കോല്‍ 45 മിനുട്ട് തിളച്ച വെള്ളത്തിലോ ആവിയിലോ വെച്ച് പുഴുങ്ങിയെടുത്ത് അധികമായ ജലം വാര്‍ന്ന് പോകുന്നതിന് സജ്ജമാക്കുക.
രാസവസ്തു ഉപയോഗിച്ചുള്ള അണുനശീകരണം
50 മില്ലി ഫോര്‍മാലിനും 8 ഗ്രാം കാര്‍ബെന്‍ഡാസിമും 100 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി അതില്‍ വൈക്കോല്‍ 10-12 മണിക്കൂര്‍ മുക്കി വെച്ചും അണുനശീകരണം നടത്താം.
കൂണ്‍ ബെഡ്
അണുനശീകരണം നടത്തിയ വൈക്കോല്‍ നല്ല പോലെ വെള്ളം വാര്‍ത്തുകളഞ്ഞതിന് ശേഷം കവറില്‍ നിറക്കാം. പിഴിഞ്ഞാല്‍ വെള്ളം തുള്ളിയായി ഇറ്റ് വീഴാത്ത പരുവത്തിലായാല്‍ വൈക്കോല്‍ എടുത്ത് വട്ടത്തില്‍ ചുമ്മാടുകള്‍ (തിരിക) ആക്കി വെക്കുക. രണ്ട് അടി നീളവും ഒരടി വീതിയുമുള്ള പോളിത്തീന്‍ കവറുകളില്‍ ഇവ നിറക്കാം. ഒരു പാക്കറ്റ് നിറക്കുന്നതിന് 125 ഗ്രാം കൂണ്‍ വിത്ത് വേണം (സ്‌പോണ്‍). പോളിത്തീന്‍ കവറില്‍ ആദ്യം ഒരു ലെയര്‍ വൈക്കോല്‍ കവറില്‍ നിറക്കുക. ഒരു പിടി വിത്തെടുത്ത് വൈക്കോലിന് മുകളിലായി വശം ചേര്‍ത്തിടുക. അതിനു ശേഷം അടുത്ത അട്ടി വൈക്കോല്‍ കവറില്‍ നിറക്കുക. ഒരു പിടി വിത്തെടുത്ത് വൈക്കോലിന് മുകളിലായി വശം ചേര്‍ത്തിടുക. വൈക്കോല്‍ നിറക്കുമ്പോള്‍ ഇടയില്‍ വിടവ് വീഴാതിരിക്കാന്‍ കൈകൊണ്ട് അമര്‍ത്തി കൊടുക്കണം ഇങ്ങനെ 4 ലെയര്‍ വൈക്കോലിന് 4 പിടി വിത്ത് ഉപയോഗിച്ച് ഒരു കവര്‍ നിറക്കാം. ശേഷം കൂണ്‍ബെഡ് പോളിത്തീന്‍ കവറിന്റെ തുറന്ന അറ്റം നൂലോ റബ്ബര്‍ബാന്‍ഡോ ഇട്ട് കെട്ടിവെക്കണം. അതിനു ശേഷം ഡെറ്റോള്‍ ഉപയോഗിച്ച് തുടച്ച ഒരു സൂചി ഉപയോഗിച്ച് ഈ ബെഡില്‍ 15- 20 തുളകളുണ്ടാക്കുക. ശേഷം ഈ ബെഡ് വായുസഞ്ചാരമുള്ളതും അധികം വെളിച്ചം കടക്കാത്തതുമായ മുറിയില്‍ ഉറിയിലോ മറ്റോ തൂക്കിയിടുക. 15-20 ദിവസം കഴിയുമ്പോള്‍ കൂണ്‍ തന്തുക്കള്‍ വളരാന്‍ തുടങ്ങും. ഈ സമയത്ത് ഡെറ്റോള്‍ ഉപയോഗിച്ച് തുടച്ച ഒരു ബ്ലേഡുപയോഗിച്ച് കൂണ്‍ ബെഡില്‍ ചെറിയ കീറലുകള്‍ ഉണ്ടാക്കിക്കൊടുക്കുക. തുടര്‍ന്ന് മുറിയില്‍ വെളിച്ചം അനുവദിക്കുക. എല്ലാ ദിവസവും ചെറിയ ഹാന്‍സ്‌പ്രേയര്‍ ഉപയോഗിച്ച് ഈ ബെഡുകള്‍ നനച്ചു കൊടുക്കണം. നാലോ അഞ്ചോ ദിവസം കഴിയുമ്പോള്‍ ആദ്യ വിളവെടുപ്പ് നടത്താം. കൂണ്‍ വിളവെടുക്കുമ്പോള്‍ ചുവടുഭാഗം പിടിച്ച് തിരിച്ചാല്‍ പറിച്ചെടുക്കാന്‍ കഴിയും. ഒരാഴ്ചക്കകം അടുത്ത വിളവെടുപ്പ് നടത്താം.
കൂണ്‍ ബെഡ് തയ്യാറാക്കുന്നതിന് മുമ്പ് കൈകള്‍ ഡെറ്റോളോ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയോ ഉപയോഗിച്ച് കഴുകേണ്ടതാണ്. വീട്ടില്‍ ഒഴിഞ്ഞ മുറിയുണ്ടെങ്കില്‍ മുളങ്കമ്പുകളില്‍ പ്ലാസ്റ്റിക്ക് കയര്‍ പിണച്ച് ഉറികെട്ടി അതില്‍ കൂണ്‍ തടങ്ങള്‍ വെക്കണം.
കൂണ്‍ കൃഷി ഒരു തൊഴില്‍ സംരംഭമായി തുടങ്ങുന്നവര്‍ കുറഞ്ഞ ചെലവില്‍ കൂണ്‍ വളര്‍ത്തുന്നതിനുള്ള ഷെഡ് നിര്‍മിക്കേണ്ടതാണ്. മതിയായ പരിശീലനം നേടിയതിന് ശേഷം മാത്രമേ വ്യാവസായികാടിസ്ഥാനത്തില്‍ കൂണ്‍ കൃഷി തുടങ്ങാവൂ. അതാത് പഞ്ചായത്തുകളിലുള്ള കൃഷിഭവനുമായി ബന്ധപ്പെട്ടാല്‍ ഇതിനുള്ള സൗകര്യം ലഭിക്കുന്നതാണ്. മാസംതോറും 200 ബെഡുകളെങ്കിലും ഉണ്ടാക്കുന്ന ഒരു സംരംഭത്തിന് ഒരു വര്‍ഷത്തില്‍ 75000 രൂപവരെ ലാഭം കിട്ടുന്നതാണ്.
കൂണ്‍ കൊണ്ട് ചില്ലി മഷ്‌റൂം, ജിന്‍ജര്‍ മഷ്‌റൂം, കൂണ്‍ സൂപ്പ്, കൂണ്‍ കട്ട്‌ലെറ്റ്, കൂണ്‍ ഫ്രൈഡ്രൈസ്, അച്ചാര്‍, തോരന്‍ തുടങ്ങിയ പലവിധ വിഭവങ്ങളുണ്ടാക്കാം...
കടപ്പാട് : പി.റസിയ

Tuesday, 17 February 2015

നല്ല ആരോഗ്യത്തിനായി വീട്ടില്‍ വളര്‍ത്താം പനിക്കൂര്‍ക്ക heart emoticon
*****************************************************************************
ചില നാടന്‍ വൈദ്യം മതി സാധാരണ രോഗങ്ങള്‍ ശമിപ്പിക്കാന്‍. എന്നാല്‍ എന്തിനും ഏതിനും ആശുപത്രിയെ തേടുന്ന സ്വഭാവമാണ് നമുക്ക്. ഇത് അത്ര നല്ല ഫലമല്ല നല്‍കുന്നത്. ചെറിയ രോഗങ്ങള്‍ക്ക് പരമ്പരാഗതമായി ലഭിച്ചിട്ടുള്ള ചെറു ചികിത്സകള്‍ നല്ലതു തന്നെയാണ്. പക്ഷെ ഇതില്‍ പരീക്ഷണം പാടില്ലെന്നു മാത്രം.
വീടുകളില്‍ എളുപ്പം വളര്‍ത്താവുന്ന പനികൂര്‍ക്ക വളരെ ഔഷധ മൂല്യമുളളതാണ്. ഉദരരോഗം, ചുമ,കഫക്കെട്ട്, നീര്‍ വീഴ്ച എന്നിവക്ക് എറെ പലപ്രദമാണ് പനികൂര്‍ക്കയില. അത് ഉപയോഗിച്ചുളള ചില പ്രാഥമിക ചികിത്സകളിതാ. പനികൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു വലിയ സ്പൂണ്‍ നീരില്‍ നൂറുഗ്രാം കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ ചുമ, നീര്‍വീഴ്ചഎന്നിവ മാറും. പനികൂര്‍ക്കയില നീര് അഞ്ചു മില്ലി നെറുകയില്‍ തിരുമ്മിയാല്‍ നീര്‍വീഴ്ച മാറും.
കുട്ടികളുടെ വായില്‍ നിന്നു തുടര്‍ച്യായി വെളളമൊലിക്കുന്നെങ്കില്‍ പനികൂര്‍ക്കയില നീരും മോരും തുല്യ അളവില്‍ ചേര്‍ത്തു കൗടുത്താല്‍ മതി. പനികൂര്‍ക്കയില വെളളത്തില്‍ തിളപ്പിച്ച് ആവികൊണ്ടാല്‍ തൊണ്ട വേദനയും പനിയും മാറും. ചെറുനാരങ്ങാ നീരും പനികൂര്‍ക്കയില നീരും സമമായെടുത്ത് ചൂടാക്കി ചെറുചൂടോടെ ഒരു ചെറിയ സ്പൂണ്‍ അളവില്‍ കുടിച്ചാല്‍ ഗ്യാസ്ട്രബിള്‍ മാറും പനികൂര്‍ക്കയില നീര് ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിച്ചാല്‍ കുഞ്ഞുങ്ങളുടെ ഉദരരോഗത്തിന് ആശ്വാസം കിട്ടും.
ടെന്‍ഷനോ? ചെവിയില്‍ പിടിച്ചോളൂ heart emoticon
********************************************************
അരിശം അടക്കാന്‍ കഴിയുന്നില്ലേ? ടെന്‍ഷന്‍ മാറുന്നില്ല? വഴിയുണ്ട്. രണ്ടും കുറയ്ക്കാന്‍ നിങ്ങളുടെ ശരീരത്തില്‍ത്തന്നെയുണ്ട് രണ്ടു സ്വിച്ചുകള്‍. അവിടെ പതിയെ കുറച്ചുനേരം തൊട്ടാല്‍ മതി. ആ സ്വിച്ച് ഏതെന്നറിയേണ്ടേ? ചെവിയുടെ കീഴ്ഭാഗം! വേണമെങ്കില്‍ ഇപ്പോള്‍ത്തന്നെ ഒന്നു പരിശോധിച്ചു നോക്കൂ. ആ മൃദുലഭാഗത്ത് തള്ളവിരലും ചൂണ്ടുവിലരും കൊണ്ട് ചെറുതായമര്‍ത്തി പതിയെ താഴേക്കു വലിക്കുക. ഇതു ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വേണമെങ്കില്‍ കണ്ണുകളും അടയ്ക്കാം. മനസ്സിലെ അലകള്‍ പതുക്കെ അടങ്ങും. അലയില്ലാത്ത കടല്‍ ശാന്തമാണ്. അതുപോലെ ചിന്തകളുടെ ശക്തികുറഞ്ഞ മനസ്സും ശാന്തമാകും. മനസ്സിന്റെ ക്ഷോഭങ്ങള്‍ക്ക് തടയിടാന്‍ ചെവിയുടെ കീഴ്ഭാഗത്ത് നല്‍കുന്ന മൃദുവായ സമ്മര്‍ദ്ദങ്ങള്‍ക്ക് കഴിയുമെന്ന് നമ്മുടെ പൂര്‍വ്വികര്‍ നേരത്തേ മനസ്സിലാക്കിയിരുന്നു. ഏത്തമിടല്‍ തുടങ്ങി കര്‍ണ്ണാഭരണം ധരിക്കുന്നതു വരെ ഇതിന് ഉദാഹരണമത്രെ.
നീണ്ട ചെവികളുള്ളവര്‍ പൊതുവെ ക്ഷമാശീലരായിരിക്കും. കഴിഞ്ഞ തലമുറയിലെ സ്ത്രീകള്‍ ഭാരമുള്ള ആഭരണങ്ങള്‍ അണിഞ്ഞ് ചെവിയെ താഴേക്കു നീട്ടാറുണ്ടായിരുന്നു. സ്ത്രീകളുടെ ക്ഷമാശീലത്തിന് ഒരു പരിധിവരെ താങ്ങായി നിന്നത് ഈ കര്‍ണ്ണാഭരണ ധാരണമായിരിക്കാം! ക്ഷമയുടെ അവസാനവാക്കായിരുന്ന ശ്രീബുദ്ധന്റെ ചെവികള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? തോളറ്റം വരെ നീണ്ടുകിടക്കുന്ന ചെവി. ഗാന്ധിജിയുടെ ചെവിയും നീളം കൂടിയതായിരുന്നു. ഇവരെല്ലാം പ്രശസ്തര്‍! ഇനി നമ്മുടെ ചുറ്റുവട്ടത്തും ഒന്നു ശ്രദ്ധിച്ചാല്‍ മതി. ചെറിയ ശ്രീബുദ്ധന്മാരെയും ഗാന്ധിജിമാരെയും കാണാന്‍ കഴിയും. ടെന്‍ഷനില്ലാതെ, അരിശം നിയന്ത്രിച്ച് ജീവിച്ചുപോകുന്നവര്‍. കൂടുതല്‍ ടെന്‍ഷനിലിരിക്കുന്ന ഒരാളിനോട് തമാശ പറഞ്ഞാല്‍ അയാള്‍ക്ക് അത് ആസ്വദിക്കാന്‍ പറ്റിയെന്നു വരില്ല. ഒരാള്‍ക്ക് ക്ഷമിക്കാന്‍ പറ്റണമെങ്കില്‍ മാനസിക പിരിമുറുക്കം പാടില്ല. ശ്രീബുദ്ധന് ടെന്‍ഷനില്ലായിരുന്നു എന്നു സാരം.
പഴയകാലത്ത് ജാതിമതവ്യത്യാസമില്ലാതെ എല്ലാ സ്ത്രീകളും കാത് തോള് വരെ നീട്ടാന്‍ ശ്രമിച്ചിരുന്നു. ക്രിസ്ത്യന്‍ സ്ത്രീകള്‍ തോടയും കടുക്കനും ധരിക്കുമായിരുന്നു. ക്ലേശകരമായ സാഹചര്യത്തിലും അന്നത്തെ സ്ത്രീകള്‍ സന്തോഷത്തോടെ ജീവിച്ചിരുന്നു. സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിച്ചതുകൊണ്ടാണിത്. ക്ഷേത്രനടയില്‍ ഏത്തമിടുന്നത് കണ്ടിട്ടില്ലേ. രണ്ടു കൈകളും പിണച്ചുവച്ച് ചെവിയുടെ താഴെ പിടിച്ച് താഴോട്ട് വലിച്ച് കൈമുട്ടുകള്‍ രണ്ടും നിലത്തുമുട്ടിച്ച് തിരിച്ചെഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തിലെ ഞരമ്പുകളെല്ലാം ഒരുമിച്ച് ഉത്തേജിക്കപ്പെടുന്നു. ഇതിന്റെ സാംഗത്യം മനസ്സിലാക്കാതെ വെറുതെ ചെവിയുടെ മുകളില്‍ കൈവച്ച് 'ഇങ്ങോട്ടു വാ, ഇങ്ങോട്ടു വാ' എന്നുള്ള രീതിയില്‍ നമസ്‌കാരം ചെയ്യുന്നവര്‍ ആചാര്യമര്യാദകളുടെ അന്തസ്സത്ത അറിയാത്തവരാണ്. ഇത്രയും മനസ്സിലാക്കിയ സ്ഥിതിക്ക് നിങ്ങളും ടെന്‍ഷന്‍ വരുമ്പോള്‍ ചെവിയില്‍ പിടിച്ചോളൂ. അന്യന്റെ ചെവിയിലല്ല, സ്വന്തം ചെവിയില്‍!..

കടലാടി
അക്കിരാന്തെസ് ആസ്പെര (Achyranthes Aspera) എന്നാണ് കടലാടിയുടെ ശാസ്ത്രനാമം. അരമീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു ഏകവര്‍ഷി കുറ്റിച്ചെടിയാണിത്. വലുതും ചെറുതും ഇടചേരുന്ന ഇലകള്‍ സന്ധികളില്‍ വിന്യസിച്ചിരിക്കും. പരുപരുത്ത ഫലങ്ങള്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തില്‍ പറ്റിയാണ് വിതരണം ചെയ്യപ്പെടുന്നത്. ആയുര്‍വേദ വിധിപ്രകാരം ശീതവീര്യവും രൂക്ഷഗുണവും മാണ് കടലാടി. ഇത് സമൂലം ഔഷധയോഗ്യമാണ്. വിഷഹരവും നീര്‍വീഴ്ച ഇല്ലാതാക്കുന്നതുമാണ് കടലാടി. കടലാടി സമൂലമെടുത്ത് കരിച്ച ചാരം കലക്കിയ വെള്ളത്തിന്റെ തെളിനീര്‍ കുടിച്ചാല്‍ വയറുവേദന ശമിക്കും. ചെവിയില്‍ നിന്നും പഴുപ്പു വരുന്ന അസുഖത്തിനെതിരായ പരമ്പരാഗത ചികിത്സയില്‍ കടലാടിനീര് ചേര്‍ത്ത് കാച്ചിയ എണ്ണ വിശേഷമാണ്. കടലാടി സമൂലം കഷായമാക്കി രണ്ടുനേരവും സേവിച്ചാല്‍ ശരീരത്തിലെ നീര്‍വീക്കം ശമിക്കും. അതിസാരത്തിന് കടലാടിയില ഉണക്കിപ്പൊടിച്ച് തേനില്‍ സേവിച്ചാല്‍ ശമനം കിട്ടും.
ഈന്തപ്പഴം ആരോഗ്യവശങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണവസ്തുവാണെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതായിരിക്കും. എന്നാല്‍ ഇതിന്റെ ആരോഗ്യവശങ്ങള്‍ എന്തൊക്കെയുണ്ടെന്നതിനെപ്പറ്റി വലിയ നിശ്ചയമൊന്നും കാണില്ല. ധാരാളം അസുഖങ്ങള്‍ക്കുള്ളൊരു പരിഹാരമാര്‍ഗം കൂടിയാണ് ഈന്തപ്പഴം. കെളസ്‌ട്രോള്‍ തീരെയില്ലാത്ത ഒരു ഭക്ഷണപദാര്‍ത്ഥം. പ്രമേഹരോഗികള്‍ക്കു പോലും ദിവസവും ഒന്നോ രണ്ടോ ഈന്തപ്പഴം കഴിയ്ക്കാമെന്നാണ് പറയുക.
മലബന്ധം അകറ്റാനുള്ള നല്ലൊരു വഴിയാണ് ഈന്തപ്പഴം കഴിയ്ക്കുന്നത്. ഇത് രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ കഴിയ്ക്കാം. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ദിവസവും ഇങ്ങനെ ചെയ്താല്‍ മലബന്ധം മാറും.
നിശാന്ധത അഥവാ നൈറ്റ് ബ്ലൈന്റ്‌നസുള്ള നല്ലൊരു മരുന്നു കൂടിയാണ് ഈന്തപ്പഴം. ഇതിലെ വൈറ്റമിന്‍ എ ആണ് ഇതിന് സഹായിക്കുന്നത്. നിശാന്ധത വരാതിരിക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണിത്.
ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താന്‍ സഹായിക്കും. ഇതിലെ അയേണ്‍, മാംഗനീസ്, സെലേനിയം, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് വളരെ അത്യാവശ്യമായ ഘടകങ്ങളുമാണ്.
സന്ധിവേദനയ്ക്കും എല്ലുതേയ്മാനത്തിനുമുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം കഴിയ്ക്കുന്നത്. ഇതിലെ കാല്‍സ്യമാണ് ഈ ഗുണം നല്‍കുന്നത്. സ്ത്രീകള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങളെ അകറ്റാന്‍ സഹായിക്കും.
വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റാനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈന്തപ്പഴം. ഇതില്‍ വൈറ്റമിന്‍ ബി5, വൈറ്റമിന്‍ ബി 3, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വയറിന്റെ ആരോഗ്യത്തെ കാത്തു രക്ഷിയ്ക്കും.
പല്ലിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം നല്ലതു തന്നെ. ഇതില്‍ ഫ്‌ളോറിന്‍ എന്നൊരു ഘടകമുണ്ട്. പല്ലുകള്‍ ദ്രവിയ്ക്കുന്നതു തടയാന്‍ ഇതിന് സാധിക്കും.
ഹൃദയാരോഗ്യത്തിനും ഈന്തപ്പഴം നല്ലതാണ്. ഇതിന്റെ ജ്യൂസ് കുടിയ്ക്കുന്നത് ഹൃദയത്തിന് അസുഖങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.
അർശസ് അകറ്റാൻ ഒറ്റമൂലികള്‍...heart emoticon
********************************************
അർശസ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?...
എങ്കിൽ ഈ ഒറ്റമൂലികൾ ഒന്നു പരീക്ഷിച്ചു നോക്കുക.....
1, ചെറിയ ഉള്ളി പത്തെണ്ണം തൊലി കളഞ്ഞശേഷം അരിഞ്ഞ് വെളിച്ചെണ്ണയിൽ മൂപ്പിച്ചോ കനലിൽ ചുട്ടെടുത്തോ എന്നും രാത്രി കിടക്കും മുമ്പ് കഴിക്കുക.
2,അഞ്ച് ചുവന്നുള്ളി അരിഞ്ഞ് ഒരു ഗ്ളാസ് പാലിൽ കാച്ചിക്കുടിക്കുക..
3,കടുക്കത്തോട്, തിപ്പലി ഇവ സമയം നെയ്യിൽ വറുത്തരച്ച് ശർക്കര ചേർത്ത് കഴിക്കുക.
4,വെളുത്തുള്ളിയും പനങ്കൽക്കണ്ടവും നെയ്യിൽ വറുത്തരച്ചത് കഴിക്കുക. ഒരു കടുക്കയുടെ വലിപ്പത്തിൽ ദിവസവും രണ്ടുനേരം വേണം കഴിക്കാൻ.
5, ഒരു പിടി കറുകപ്പുല്ല് നന്നായി കഴുകിയശേഷം ഒരു ദിവസം വെള്ളത്തിൽ കുതിർത്തുവയ്ക്കുക. പിറ്റേന്ന് രാവിലെ ഈ പുല്ല് ഇടിച്ചുപിഴിഞ്ഞ നീരെടുത്ത് വെറും വയറ്റിൽ കഴിക്കുക.
6, ഒരു സ്പൂൺ എള്ള് അരച്ചെടുത്തത് ഒരു ഗ്ളാസ് പാലിൽ കാച്ചിക്കുടിക്കുക.

Monday, 16 February 2015

സൂര്യ നമസ്കാരം എങ്ങനെ ആണ് ചെയ്യേണ്ടത് എന്ന് കണ്ടു പഠിക്കൂ...
***********************************************************************************
സൂര്യനമസ്കാരം ( Salutations to the Sun God)
ഐതിഹ്യം
ചൂടും വെളിച്ചവും പ്രദാനം ചെയ്യുന്ന സൂര്യൻ എല്ലാ ജീവജാലങ്ങൾക്കും ഉണർവ്വും ഉന്മേഷവും നൽകുന്നു. പ്രപഞ്ചം ഉണ്ടായ നാൾ മുതൽ ദേവന്മാർ തുടങ്ങിയെല്ലാവരും തന്നെ സൂര്യനെ വന്ദിച്ചിരുന്നു എന്നാൺ ഹിന്ദുമതവിശ്വാസം ഹിന്ദുമതത്തിലെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിൽ അതിനു തെളിവുകളുമുണ്ട്. ശ്രീരാമൻ, ശ്രീകൃഷ്ണൻ തുടങ്ങിയ ദേവന്മാരും അസുരന്മാരും സൂര്യനമസ്ക്കാരം ചെയ്തിരുന്നതായി പറയുന്നുണ്ട്. ആദിമനു തുടങ്ങി പരമ്പരാഗതമായി മനുഷ്യരും സൂര്യനെ നമസ്ക്കരിക്കുന്നു. മനുവിന്റെ കാലത്താണ് മനുഷ്യരാചരിക്കേണ്ട ആചാരങ്ങൾക്ക് വിധിയും നിയമവും ഉണ്ടായത്. ഹിന്ദുമതവിശ്വാസികൾ അതു അന്ന് തുടങ്ങി ഇന്നുവരെയും അനുഷ്ഠിക്കുന്നുണ്ട്. കാലോചിതമായി ചില മാറ്റങ്ങൾ ഉണ്ടായെങ്കിലും നിത്യാചാരങ്ങൾക്ക് വലിയ ലോപമൊന്നും ഉണ്ടായിട്ടില്ല.
...
ശാസ്ത്രീയം
സൂര്യനമസ്ക്കരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികൾക്കും ചലനം സാദ്ധ്യമാകുന്നു.. പ്രഭാതസൂര്യരശ്മിക്ക് ത്വക്കിൽ വിറ്റാമിൻ-ഡി ഉല്പാദിപ്പിക്കുവാനുള്ള കഴിവ് ഉണ്ടെന്ന് ശാസ്ത്രം വിലയിരുത്തുന്നു. ഈ രശ്മികൾക്ക് കാത്സ്യം ഉല്പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. സൂര്യനമസ്ക്കാരം വഴി ഉദരങ്ങൾക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങൾക്കും വ്യായാമം ലഭിക്കുന്നു. അതുപോലെ തന്നെ അവയവങ്ങൾക്ക് ദൃഢത ലഭിക്കുന്നതിനാൽ ശരീരഭാഗത്ത് ക്ഷയരോഗാണുക്കളുടെ ആക്രമണവും ഉണ്ടാകുന്നില്ല.
തുടർച്ചയായി സൂര്യനമസ്ക്കാരം ചെയ്യുന്നതുവഴി അകാലവാർദ്ധക്യം ഒരു പരിധിവരെ തടയാനാകും. സന്ധികൾക്ക് അയവ് വരുത്തുവാനും കുടവയർ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിർത്താനും സൂര്യനമസ്ക്കാരം എന്ന ആചാരവിധിയിലൂടെ സദ്ധ്യമാകുന്നുണ്ട്.
ബ്രാഹ്മണന് സൂര്യനമസ്ക്കാരത്തിനു പ്രത്യേക വിധിയുണ്ട്. അവർ സൂര്യനെ ബ്രഹ്മമായി സങ്കല്പിച്ച് സേവിക്കുന്നു. ഋഷിമുനിമാരും യോഗികളും ഒക്കെ സൂര്യനെ ബ്രഹ്മമായി കരുതി പൂജിക്കുന്നു. അപ്പോൾ സൂര്യോപാസന എന്നത് ബ്രഹ്മോപാസനയാണ്. അവർ യാഗം,ഹോമം തുടങ്ങിയവ കൊണ്ടും സൂര്യനെ വന്ദിക്കുന്നു..
രീതി
നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, ഒറ്റകാലിൽ നിന്നുകൊണ്ടും, സാഷ്ടാംഗം വീണും സൂര്യനെ നമസ്ക്കരിക്കുന്നുണ്ട്. പുരുഷന്മാർക്കാണ് ഈ വിധി. സ്ത്രീകൾ നിന്നുകൊണ്ട് സൂര്യനെ നോക്കി തല കുനിച്ച് നമിക്കുന്നു. ഇപ്രകാരമുള്ള നമസ്ക്കാരമുറകൊണ്ട് വ്യായാമം ചെയ്യുന്ന ഫലവുമുണ്ടാകുന്നു. ആദിത്യസേവകൊണ്ട് ക്രമേണ ജ്ഞാനമുണ്ടാകുന്നു
മധുരക്കിഴങ്ങ് കാന്‍സര്‍ തടയും heart emoticon
**********************************************
സ്വീറ്റ് പൊട്ടറ്റോ അഥവാ മധുരക്കിഴങ്ങ്, മുമ്പൊക്കെ നമ്മള്‍ പാടവരമ്പിലും പറമ്പിലുമെല്ലാം നട്ട വളര്‍ത്തിയിരുന്ന മധുരക്കിഴങ്ങ് കാഴ്ചയ്ക്ക് അത്ര സുന്ദരനല്ലെങ്കിലും രുചിയില്‍ മുന്നിലാണ്.
അടുത്തിടെ നടന്ന ഒരു പഠനത്തില്‍ മധുരക്കിഴങ്ങിന്റെ അപൂര്‍വ്വ ഗുണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരില്‍ കാന്‍സര്‍ വരുന്നത് തടയാന്‍ മധുരക്കിഴങ്ങിന് കഴിയുമത്രേ.
പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാന്‍ മധുരക്കിഴങ്ങിനു കഴിയുമെന്ന് പണ്ടുമുതലേ വിശ്വാസമുണ്ടായിരുന്നു. പക്ഷേ ക്യാന്‍സര്‍ പ്രതിരോധ ശോഷിയെക്കുറിച്ച് അറിവില്ലായിരുന്നു.
ക്യാന്‍സര്‍ പ്രതിരോധശേഷിയെപ്പറ്റിയും വ്യക്തമായതെളിവുകള്‍ ലഭിച്ചതോടെ എല്ലാഗുണങ്ങളുമുള്ള മധുരക്കിഴങ്ങ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
കാന്‍സാസ് സര്‍വകലാശാലയിലാണ് ഇതിന്റെ ഗവേഷണം നടന്നത്. അധികം വില കൊടുക്കാതെ വാങ്ങാന്‍ കിട്ടുന്ന ഒന്നാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങെന്നാണ് പേരെങ്കിലും ഇത് പ്രമേഹം നിയന്ത്രിക്കാനും ഓര്‍മ്മശക്തി നിലനിര്‍ത്താനമെല്ലാം സഹായകമാണ്.
ഒപ്പം തന്നെ ഹൃദയാരോഗ്യത്തിനും മധുരക്കിഴങ്ങ് നല്ലതാണ്. മോണിങ് ഗ്ലോറി സസ്യകുടുംബത്തില്‍പ്പെട്ടതാണ് സ്വീറ്റ് പൊട്ടാറ്റോ. കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടമാണിത് ഒപ്പം തന്നെ താഴ്ന്ന കലോറിയും ഇതിന്റെ പ്രത്യേകതയാണ്.
ഇതിലടങ്ങിയിരിക്കുന്ന വിറ്റമിന്‍ ഇ, സി എന്നിവയും ബീറ്റ കരോട്ടിനുമാണ് ഹൃദയത്തെ ആരോഗ്യകരമാക്കുകയും ഒപ്പം കാന്‍സര്‍ തടയുകയും ചെയ്യുന്നത്. നാരുകളുടെ കലവറകൂടിയാണിത്. ഇതുകൊണ്ടാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ ഇതിന് ശരീരത്തെ സഹായിക്കാന്‍ കഴിയുന്നത്.
പോഷണത്തിന് ചെറുപയര്‍ heart emoticon
*******************************************
പ്രഭാതത്തിലെ വ്യായാമത്തിനു ശേഷം മുളപ്പിച്ച ചെറുപയര്‍ കഴിക്കുന്നതില്‍ ഒരു രഹസ്യമുണ്ട്. ശരീരപോഷണത്തിനുള്ള വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണ് പ്രകൃതി അതില്‍ ഒരുക്കി വെച്ചിരിക്കുന്നത്. സ്റാര്‍ച്ച്, ആല്‍ബുമിനോയ് എന്നിവ യഥാക്രമം 54, 22 ശതമാനം വീതമാണ് ഇതില്‍ അടങ്ങിയിരിക്കുന്നു.
ദേഹത്തിന്റെ ഓജസ്സിനും, കഫ-പിത്തങ്ങളെ ശമിപ്പിക്കുന്നതിനും രക്തവര്‍ദ്ധനവിനും ഈ ധാന്യം അത്യുത്തമമാണ്. നോത്രരോഗികള്‍ക്കും, മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്കും നല്ലതെങ്കിലും വാതരോഗികള്‍ക്ക് ഹിതമല്ലെന്നാണ് കണ്ടെത്തല്‍.
പച്ച, മഞ്ഞ നിറങ്ങളില്‍ കാണപ്പെടുന്ന രണ്ടുതരം ചെറുപയറുകളില്‍ മുന്തിയഇനമായി കണ്ടുവരുന്നത് ആഫ്രിക്കയിലാണ്. ദുഷിച്ച മുലപ്പാല്‍ ശുദ്ധിയാക്കാന്‍ 25 മില്ലി ചെറുപയര്‍ സൂപ്പ് ദിനവും മൂന്നുനേരം കഴിച്ചാല്‍ മതി. അതുപോലെ ഇതിന്റെ പൊടി താളിയായി ഉപയോഗിച്ച് കുളിക്കുന്നത് താരന്‍ മാറുന്നതിനും ശരീരകാന്തിക്കും ഗുണപ്രദമാണ്.
ശിശുക്കള്‍ക്ക് ഉണ്ടാകുന്ന മൂത്രതടസ്സത്തിന് ചെറുപയര്‍, ചെമ്പരത്തിവേര് എന്നിവ ചേര്‍ത്ത ഔഷധം ഉപയോഗിച്ചു വരുന്നു. ചെറുപയറും, സമം ഉണക്കലരിയും കഞ്ഞിവെച്ച് പശുവില്‍ നെയ്യ് ചേര്‍ത്ത് കാലത്ത് വെറും വയറ്റില്‍ കഴിക്കുന്നത് നാഡീപിഴ സംബന്ധമായ രോഗങ്ങള്‍ക്ക് നല്ലൊരു ചികിത്സയാണ്.
വിവിധ ജീവകങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ ശരീരപുഷ്ടിയും ബലവും പ്രദാനം ചെയ്യുമെങ്കിലും തടിച്ചവര്‍ ഉപയോഗം കുറയ്ക്കുന്നതാണ് നന്ന്. മുളപ്പിച്ച പയര്‍ കൊണ്ടുള്ള കഞ്ഞി, തേങ്ങയും അല്‍പം മധുരം ചേര്‍ത്ത് കഴിക്കുന്നത് ഹൃദ്രോഗികള്‍ക്ക് ഫലം ചെയ്യുമെന്ന് കണ്ടുവരുന്നു. പനി ശമിപ്പിച്ച് ശരീരതാപം ക്രമീകരിച്ച് പിത്ത-അമ്ള രോഗങ്ങളെ ഭേദമാക്കുന്നതിലും ഇതിന്റെ വിവിധ വിഭവങ്ങള്‍ ഗുണകരമാകുന്നു. നാട്ടില്‍ പുറത്തെ പുട്ടും ചെയര്‍പയര്‍ കറിയും ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. ഇതിന്റെ പായസകൂട്ടുകളും കേമം തന്നെ.
കാലം തെറ്റിയ കാലാവസ്ഥ , പനി എന്ന രോഗത്തെ ഇന്ന് സര്‍വ്വസാധാരണമാക്കി മാറ്റിയിരിക്കുന്നു. കഠിനമായ ശരീരവേദന , വിശപ്പില്ലായ്മ എന്നിവയുടെ അകമ്പടിയോടെയാണ് പലപ്പോഴും പനി ബാധിക്കുന്നത്. ലക്ഷണങ്ങളില്‍ നിന്ന് പനി തിരിച്ചറിയാന്‍ ഏറെ പ്രയാസമാണ്. ഇത്തരം പനികളില്‍ നിന്ന് രക്ഷ തേടി ആശുപത്രികളിലേക്ക് ഓടുന്നതിന് മുന്‍പ് മുത്തശ്ശിമാര്‍ നമുക്ക് പറഞ്ഞു തന്നതും ജീവിതപ്പാച്ചിലുകള്‍ക്കിടയില്‍ നാം മറന്നുപോയതുമായ ചില ഔഷധപ്രയോഗങ്ങള്‍ ഓര്‍ത്തെടുക്കുന്നത് പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാതെ വളരെ എളുപ്പം രോഗശാന്തിയേകും.
ജലദോഷപ്പനി
• ഒരു പിടി തുളസിയിലയും കുരുമുളകും ചേര്‍ത്ത് കഷായമുണ്ടാക്കി ഒരാഴ്ച കഴിക്കുന്നത്
ജലദോഷത്തെ അകറ്റും.
• ചെറുനാരങ്ങാനീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
• ഒരാഴ്ച തുടര്‍ച്ചയായി മൂന്ന് നേരം വീതം ഒരു ‍ടീസ്പൂണ്‍ നാടന്‍ മ‍ഞ്ഞള്‍പ്പൊടി തിളപ്പിച്ച പാലില്‍ ചേര്‍ത്ത് കഴിക്കുക.
• ആടലോടകത്തിന്‍റെ ഇല 15 മിനിറ്റോളം ചൂടുവെള്ളത്തില്‍ ഇട്ടുവെച്ച ശേഷം പിഴിഞ്ഞ് നീര് എടുക്കുക. അത് രണ്ട് നേരം
വീതം മൂന്നു ദിവസം തുടര്‍ച്ചയായി കഴിക്കുന്നത് പനി ഇല്ലാതാക്കും.
ഇടവിട്ടുള്ള പനി
• തേനില്‍ കടുക്ക പൊടിച്ചത് ചേര്‍ത്തു കഴിക്കാം.
• തുളസിനീരില്‍ കുരുമുളക് പൊടിച്ചത് ചേര്‍ത്ത് കഴിക്കാം.
• ചിറ്റമൃത് , മുത്തങ്ങ , കടുക്ക എന്നിവ കഷായം വെച്ച് തേനും ചേര്‍ത്ത് സേവിക്കാവുന്നതാണ്.
വരണ്ട ചുമ
• ആടലോടകത്തിന്‍റെ ഇല അരച്ച് കുഴമ്പാക്കിയത് (ഒരു ടീസ്പൂണ്‍ ) ഇഞ്ചിനീരില്‍ (അര സ്പൂണ്‍ )
ചേര്‍ത്ത് മൂന്ന് നേരം വീതം ഒരാഴ്ച കഴിക്കാം.
കഫത്തോടു കൂടിയ ചുമ
• ഓരോ ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേനും ചേര്‍ത്ത് കഴിക്കാം.
• ചുക്ക് , തിപ്പലി , കുരുമുളക്, എന്നിവ തുല്യ അളവില്‍ പൊടിച്ചെടുത്ത് തേന്‍ ചേര്‍ത്ത് സൂക്ഷിക്കുക.
ഇടയ്ക്കിടെ ഇത് അലിയിച്ചിറക്കാം.

Sunday, 15 February 2015

കാണാന്‍ അത്ര സുന്ദരനല്ലെങ്കിലും രുചിക്കൊപ്പം ആരോഗ്യത്തിനും മികച്ചതാണു കൈതച്ചക്ക. heart emoticon
**********************************************
കാത്സ്യം, പൊട്ടാസ്യം, നാരുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി1, വിറ്റാമിന്‍ ബി6, കോപ്പര്‍ തുടങ്ങിയവ ധാരളമായി കൈതച്ചക്കയില്‍ അടങ്ങിയിരിക്കുന്നു. പ്രകൃതിദത്തമായ പൊട്ടാസ്യവും ഇതിൽ ധാരാളമുണ്ട്. അരുചി, ക്ഷീണം ഇവയകറ്റാൻ കൈതച്ചക്കയോളം പോന്ന മറ്റൊന്നില്ല. വെയില്‍ കൊളളുന്നതുമൂലമുണ്ടാകുന്ന ക്ഷീണം അകറ്റാനും കൈതച്ചക്ക ഉത്തമം തന്നെ.
പതിവായി കൈതച്ചക്ക കഴിച്ചാൽ പുകവലിയില്‍നിന്നുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ ഇല്ലാതാകും. പുകവലികൊണ്ട്‌ രക്‌തത്തില്‍ കുറയുന്ന വിറ്റാമിന്‍ സി കൈതച്ചക്ക കഴിക്കുന്നതിലൂടെ പരിഹരിക്കാം. മാത്രമല്ല ദഹനത്തിനു വളരെയേറെ സഹായകമാണ്‌ കൈതച്ചക്ക. കൈതച്ചക്കയില്‍ കാണപ്പെടുന്ന സള്‍ഫര്‍ അടങ്ങിയ പ്രോട്ടിയോളിക്‌ എന്‍സൈമുകളാണു ദഹനപ്രക്രിയയെ സഹായിക്കുന്നത്‌. കൈതച്ചക്ക പതിവായി കഴിക്കുന്നത്‌ എല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന്‌ ഉത്തമമാണ്‌. മാത്രമല്ല കാഴ്‌ച ശക്‌തി വര്‍ധിപ്പിക്കാനും പ്രായാധിക്യം മൂലമുള്ള കാഴ്‌ചക്കുറവിനെ ഒരു പരിധിവരെ പ്രതിരോധിക്കാനും കൈതച്ചക്ക കഴിക്കുന്നതിലൂടെ സാധിക്കും
1, പച്ചമഞ്ഞള്‍ അരച്ചുപുരട്ടുന്നത് മുഖക്കുരുവിന്‍്റെ പാടുകള്‍ അകറ്റുകയും നിറം വര്‍ധിക്കുകയും ചെയ്യും.
2, പച്ചമഞ്ഞളും ആര്യവേപ്പിലയും അരച്ചു മുഖത്തിട്ട് ഒരു വിധം ഉണങ്ങുമ്പോള്‍ കഴുകിക്കളയുക. എത്ര ഫേഷ്യല്‍ ചെയ്താലും കിട്ടാത്ത ഭംഗി മുഖത്തിനു കിട്ടും.
3, മഞ്ഞള്‍പ്പൊടി തേനില്‍ കലര്‍ത്തുക. അല്‍പം വെള്ളവും ചെറുനാരങ്ങാനീരും ചേര്‍ത്തു മിശ്രിതമാക്കുക. ഇത് മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
4, കടുകെണ്ണ ഉപയോഗിച്ച് മഞ്ഞള്‍ അരച്ചു മുഖത്തു പുരട്ടുക. ഇത് ചര്‍മനിറം വര്‍ദ്ധിപ്പിക്കും.
5, രക്തചന്ദനപ്പൊടിയും ശുദ്ധമായ മഞ്ഞള്‍പ്പൊടിയും സമം എടുത്ത് കരിക്കിന്‍ വെള്ളത്തില്‍ ചാലിച്ചു പുരട്ടുക. അര മണിക്കൂറിനുശേഷം കഴുകുക. ചര്‍മം മൃദുവാകും.
6, മഞ്ഞള്‍പ്പൊടിയും പനിനീരും ചേര്‍ത്തു കലര്‍ത്തി മുഖത്തു പുരട്ടുന്നത് നല്ലതാണ്.ഇതില്‍ അല്‍പം തൈരും കലര്‍ത്താം. നിറം വര്‍ദ്ധിക്കും. മുഖത്തെ ചുളിവുകള്‍ മാറുകയും ചെയ്യും.
7, പച്ച പപ്പായയും മഞ്ഞളും സമം എടുത്ത് അരച്ച് മുഖത്ത് പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയുക. മുഖത്തെ രോമങ്ങള്‍ എളുപ്പത്തില്‍ ഇല്ലാതാകും.
8, മഞ്ഞളും കുങ്കുമപ്പൂ പൊടിച്ചതും കലര്‍ത്തി അല്‍പം പാലും ചേര്‍ത്തു മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം നല്‍കുന്നതിനു സഹായിക്കും.
കടലമാവ്, പാല്‍, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം നല്‍കും. മുഖത്തെ മൃതകോശങ്ങള്‍ അകറ്റുന്നതിനും നല്ലതാണ്.
9, ഒരുപിടി തുളസിയിലയും ചെറിയ കഷ്ണം മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടിയാല്‍ മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാകും.
10, മുഖക്കുരുവും പാടുകളും അകറ്റാന്‍ ഒരു തണ്ട് കറി വേപ്പിലയും ചെറിയ കഷ്ണം മഞ്ഞളും കൂടി അരച്ച് ഒരു മുട്ടയുടെ വെള്ളയില്‍ ചാലിച്ച് മുഖത്തു പുരട്ടുക. അര മണിക്കൂറിനു ശേഷം കടലമാവുകൊണ്ട് നന്നായി മുഖം കഴുകുക.
11, ചെറിയ കഷ്ണം മഞ്ഞള്‍ അരച്ച് പാല്‍പ്പാടയില്‍ ചാലിച്ച് മുഖത്തു പുരട്ടുക. അര മണിക്കൂറിനു ശേഷം ചെറു ചൂടു വെള്ളത്തില്‍ കഴുകിയാല്‍ മുഖ കാന്തി കൂടും. മഞ്ഞളും പാലും ചേര്‍ത്തു മുഖത്തു തേയ്ക്കുന്നതും വെളുക്കാനുള്ള മറ്റൊരു വഴിയാണ്.
12, മുഖക്കുരു അകറ്റാന്‍ രണ്ടു ചെറു നാരകത്തിന്‍റെ തളിരിലയും ഒരു ചെറിയ കഷ്ണം മഞ്ഞളും കൂട്ടിയരച്ച് മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂട് വെള്ളത്തില്‍ കഴുകുക.
13, മഞ്ഞള്‍പ്പൊടി, മുള്‍ത്താണി മിട്ടി, പാല്‍ തുടങ്ങിയവ കൂട്ടിക്കലര്‍ത്തി മുഖത്തു പുരട്ടാം. നിറം വര്‍ദ്ധിപ്പിക്കുന്നതിനു മാത്രമല്ല, മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്കും നല്ലതാണ്.
14, രണ്ടു സ്പൂണ്‍ ചെറുപയര്‍പൊടിയില്‍ അര സ്പൂണ്‍ നാരങ്ങാ നീരും ഒരു നുള്ള് ഇന്തുപ്പും ഒരു സ്പൂണ്‍ മഞ്ഞളും ചേര്‍ത്തു പാലില്‍ കുഴച്ചു മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ ചെറു ചൂടു വെള്ളം ഉപയോഗിച്ച് കഴുകി കളയാം. മുഖക്കുരുവും പാടുകളും ഇല്ലാതാകും.
15, മഞ്ഞളും ചന്ദനപ്പൊടിയും കലര്‍ത്തുക. ഇതിലേക്ക് പുളിയുള്ള തൈരും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.
16, ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിക്കാന്‍ മഞ്ഞള്‍ കൊണ്ടുള്ള ഫേസ് സ്ക്രബ് ഉപയോഗിക്കാം. മഞ്ഞള്‍പ്പൊടി, പാല്‍പ്പൊടി, ഓട്സ് പൊടിച്ചത്, പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമുണ്ടാക്കുക. ഇതുപയോഗിച്ച് മുഖം സ്ക്രബ് ചെയ്യം. ഇത് മൃതകോശങ്ങള്‍ അകറ്റാന്‍ സഹായിക്കും.
17, അന്‍പതു ഗ്രാം പച്ചമഞ്ഞളും ഒരു പിടി പര്‍പടകപ്പുല്ലും ചേര്‍ത്തരച്ച് 250 മില്ലി വെളിച്ചെണ്ണയില്‍ കാച്ചി തേക്കുക. ത്വക്രോഗങ്ങള്‍ ശമിക്കും. ശരീരത്തിനു നല്ല നിറം കിട്ടും