Sunday, 29 November 2015

വെളിച്ചെണ്ണ

കേള്‍ക്കാന്‍ പോകുന്ന പൂരം കണ്ടറിയുവിന്‍ കൂട്ടരേ!
അവരിനി ടീവിയിലൂടേയും, പത്രങ്ങളിലൂടേയും വിളിച്ചുകൂകും, നിങ്ങളുടെ പേസ്റ്റില്‍ വെളിച്ചെണയുണ്ടോയെന്ന് ചോദിച്ചുംകൊണ്ട് .
അത്‌ലോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഡുബ്ലിന്‍, അയര്‍ലാന്റ്
അവിടുത്തെ എം എസ്സ് സി പഠന റിസെര്‍ച്ചിന്റെ ഭാഗമായി പാട്രീഷ്യ ഹഗ്ഗ്സ്, ഡോ.ബ്രാഡിയുടേയും, ഡോ. നീല്‍ റോവ്വാന്റേയും നേതൃത്വത്തില്‍ നടത്തിയ പരീക്ഷണ ഫലത്തിന്റെ ആധാരമാക്കിക്കൊണ്ട് സാക്ഷ്യപ്പെടുത്തുന്നത് എന്തെന്നാല്‍,
വെളിച്ചെണ്ണ നല്ല ഒരു പ്രകൃതിദത്തമായ ആന്റീ ബയോട്ടിക് ആണെന്നും അത് പല്ലിന്റെ ഇനാമല്‍ നശിപ്പിക്കും ആസിഡുണ്ടാക്കും കീടാണുവായ സ്ട്രെപ്റ്റോകൊക്കസ്സ് ബാക്ടീരിയായേ കൊല്ലുമെന്നും, കൂടാതേ, അവര്‍ നടത്തിയ പുനര്‍ പഠനങ്ങളിലൂടേ കണ്ടെത്തിയത് വായ്പുണ്ണൂണ്ടാക്കും കീടാണുവായ കാന്‍ഡിഡാ ആല്‍ബികാസിനേയും വെളിച്ചെണ്ണ നേരിടുമെന്നും, നമ്മുടെ ടൂത്ത് പേസ്റ്റില്‍ അവ ചേര്‍ക്കുന്നത് ഏറേ നന്നേന്നും, വേറേ ഓയിലുകള്‍ ഇത്ര ഗുണങ്ങളുള്ള ഇതിനു പകരമായില്ലെന്നും.
നമ്മള്‍ക്കൊന്നുമറിയില്ലായിരുന്നു, നമ്മേ പഠിപ്പിച്ചൂ ചിലര്‍, വെളിച്ചെണ്ണ മോശമെന്ന്.
എന്നാലും അറിവില്ലാ പഴഞ്ചന്‍ കാരണവന്മാര്‍, അവരുടെ കുട്ടികളെ, കുളിര്‍ക്കേ, വെന്ത വെളിച്ചെണ്ണയെന്ന പരിശുദ്ധ വെളിച്ചെണ്ണ തേച്ചു കുളിപ്പിക്കുമായിരുന്നൂ, ആ നല്ല ശീലം തെറ്റിക്കാതേ, ചുടല വരേ നീളുന്ന ഒരു ദൈനംദിന ചടങ്ങോ ആചാരമോ ഒക്കെയായി കൊണ്ടു പോകാന്‍ ഉപദേശിച്ചുകൊണ്ട് കുറച്ചാ വെളിച്ചെണ്ണ കുടിക്കാനും കൊടുക്കുമായിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് പൊതുവേ, കൂടുതല്‍ ഹുമീഡിറ്റിയുള്ള അന്തരീക്ഷത്തില്‍ ജീവിച്ചിട്ടും ഫംഗസ്സ് ബാധ കുറവാകാന്‍ കാരണം നമ്മുടെ വെളിച്ചെണ്ണ തേച്ചുള്ള കുളി തന്നെ. പിന്നെ പച്ചക്കും ചൂടാക്കിയും ഭക്ഷണത്തിലൂടേയും നേരിട്ടും വെളിച്ചെണ്ണ നമ്മുടെ ദഹനവ്യവസ്ഥയിലെത്താന്‍ നൂറായിരം വഴികളും അവര്‍ കണ്ടെടുത്ത് ചെയ്തു വച്ചിരുന്നു.
അവര്‍ അറിയാതേ തന്നേയാണോ ഇതുപദേശിച്ചത്!. അല്ലേയല്ല!
എന്നും നമ്മേ തെറ്റിദ്ധരിപ്പിക്കും, സ്ഥൂല രൂപമുള്ള കീടാണുക്കള്‍ ചുറ്റിലുമുണ്ടെന്നും, നാം ചെയ്യുന്നതൊന്നും ശരിയല്ലെന്ന് അവരോതികൊണ്ടേയിരിക്കുന്നതിന് ചെവികൊടുത്ത് നാം എല്ലാതരത്തിലും ഈ നന്മയെ എന്നെങ്കിലും കൈവിടുമെന്നും. എങ്കിലും ഒരു വഴിയെന്‍ങ്കിലും നമ്മെ സഹായിക്കാറാകുമാകട്ടേയെന്നുമുള്ള അവരുടെ ഉള്ളുരുകിയുള്ള പ്രാര്‍ഥനയുടെ ഫലം ആകാം ഇതെല്ലാം.
ഭാഗീകമായി ദഹിച്ച ഭക്ഷണപദാര്‍ഥങ്ങളാണ് ബാക്ടീരിയാകള്‍ക്ക് പെറ്റു പെരുകാന്‍ സഹായിക്കുന്നെതിനാല്‍, ചില എന്‍സൈംസ് ചേര്‍ത്ത് വെളിച്ചെണയെ ദഹിച്ചതിനുതുല്യമാക്കിയുള്ള പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമാണിതെന്നതിനാല്‍, ഇത് തള്ളിക്കളയാന്‍ പറയുന്നവര്‍ കുറവാകാം.
ദഹനവ്യവസ്ഥക്ക് സഹായകമായവയെ നിലനിറുത്തി , അവക്ക് ഹാനീകാരകമായ
സൂക്ഷ്മാണുക്കളേ മാത്രം നശിപ്പിക്കാന്‍ ത്രാണിയുള്ള നമ്മടെ വെളിച്ചെണ്ണയറിവുകള്‍ എത്ര മഹത്വമുള്ളതെന്നറിയുക. ഈ കഴിവുകളുള്ള വെളിച്ചെണ്ണ വരുംകാലത്ത് ഭക്ഷണത്തിനായും സൗന്ദര്യസം‌രക്ഷണ വസ്തുക്കള്‍ക്കായും, ടൂത്ത് പേസ്റ്റിനും ഹെയര്‍ ഓയിലിനും ഒക്കേയായി എല്ലാ കെമിക്കല്‍ സൊലൂഷന്‍സിനും പകരക്കാരനായി മാറുന്നതിനാല്‍, അത് നമ്മുടെ തെങ്ങ് കൃഷിക്കാര്‍ക്കും കേരളത്തിനും ഒരു രാഷ്ട്രീയക്കാരനും താങ്ങ് വില പ്രഖ്യാപിച്ചില്ലെങ്കിലും താങ്ങായിമാറുമെന്നുറപ്പാണ്.
ഒരു സ്പൂണ്‍ നിറയേ പരിശുദ്ധവെളിച്ചെണ്ണയായ വെന്ത വെളിച്ചെണ്ണയൊ വെര്‍ജിന്‍ കോക്കനട്ട് ഓയിലോ, രാവിലേ വെറും വയറ്റില്‍, വായില്‍ കൊണ്ട് പത്തിരുപതു മിനിറ്റുകള്‍ക്ക് ശേഷം തുപ്പിക്കളയുന്നത് വായിന്റെ ആരോഗ്യത്തിനത്യുത്തമമെന്ന്. ചില ആധുനീകര്‍ പറഞ്ഞുതുടങ്ങി, സ്വന്തമായി വെളിച്ചെണ്ണ ടൂത്ത് പേസ്റ്റുണ്ടാക്കാന്‍. അതിന് വേണ്ടതിത്ര മാത്രം. നൂറ്റിയിരുപതോളം മില്ലീലിറ്റര്‍ വെളിച്ചെണ്ണയും, നാല്പതു മില്ലീ ലിറ്റര്‍ ബേക്കിങ് സോഡായും, പത്തുമുപ്പതു തുള്ളി പെപ്പര്‍മിന്റ് എസ്സെന്‍ഷ്യല്‍ ഓയിലും ചേര്‍ത്താല്‍ ആര്‍ക്കും വീട്ടില്‍ തന്നെ അത്തരം പേസ്റ്റുണ്ടാക്കാനാകുമെന്നും.

Tuesday, 24 November 2015

മഞ്ചട്ടി

 മഞ്ചട്ടി- :വൈദ്യൻമാർ പലവിധത്തിലും ഉപയോഗിക്കുന്ന ഔഷധ സസ്യം ഇതിൻ്റെ വേരും, ഇലയും ഔഷധ യോഗ്യം' ശരീര ചർമ്മത്തിലുണ്ടാവുന്ന നിറവ്യത്യാസത്തിന് മഞ്ചട്ടിയും നറു നീണ്ടിയും തേനിൽ അരച്ച് പുരട്ടുന്നത് നല്ലത്. മഞ്ചട്ടിയിലയും, മഞ്ഞളും, ഇല്ലത്തിൻ കരിയും ചേർത്ത് അരച്ച് മോരിൽ കലക്കി ധാരചെയ്താൽ പഴകിയ ത്വക് രോഗങ്ങൾക്ക് ശമനമുണ്ടാകും. പ്രമേഹരോഗികൾക്കുണ്ടാവുന്ന ചുട്ടു നീറ്റലിന് മഞ്ചട്ടി വേര് പൊടിച്ച് കാൽ ടീസ്പൂൺ വീതം ചെറുതേനിൽ ചാലിച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നന്ന്;ത്വക് രോഗങ്ങൾക്കും, രക്തവാതത്തിനും ,നേത്രരോഗങ്ങൾക്കും, നാഡീ രോഗങ്ങൾക്കും 'വിഷചികിത്സയിലും മഞ്ചട്ടിയെന്ന ഔഷധ സസ്യത്തെ വൈദ്യൻമാർ ഉപയോഗിച്ചു പോരുന്നു. സംസ്കൃതത്തിൽ -മഞ്ജിഷ്ഠ, വികസ, രക്തയഷ്ടിക, യോജന വല്ലി ,എന്നൊക്കെ അറിയപ്പെടുന്ന മഞ്ചട്ടി;പിണ്ഡ തൈലത്തിലെയും, മഞ്ജി ഷ്ഠാദികഷായത്തിലും പ്രധാന ചേരുവയാണ്.

Sunday, 22 November 2015

കൂവളം

നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളിലും കാവുകളിലും എല്ലാം പൊതുവേ കാണപ്പെടുന്ന ഒരു വൃക്ഷമാണ് കൂവളം. ശിവപൂജയിലെ ഒരു അനിവാര്യദ്രവ്യമാണ്‌ കൂവളത്തിന്‍റെ ഇല. ചിത്തിര നക്ഷത്രജാതരുടെ നക്ഷത്രവൃക്ഷമാകയാല്‍ ഇന്ന് പലരും പല വീടുകളിലും ആ പേരില്‍ കൂവളം വെച്ചുപിടിപ്പിക്കുന്നുമുണ്ട്. കൂവളത്തിന്‍റെ ഇലയും, വേരും, തൊലിയും അനവധി ആയുര്‍വേദയോഗൌഷധങ്ങളില്‍ അനിവാര്യഘടകങ്ങളാണ്.
പൊതുവേ പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാത്ത ഒരു ഫലമായാണ് കൂവളത്തിന്‍റെ കായ കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ എവിടെയൊക്കെ കൂവളമുണ്ടോ അവിടെയൊക്കെ തറയില്‍ കായകള്‍ ചിതറിക്കിടക്കുന്നത് കാണാം. ആരും പൊതുവേ പ്രത്യേകിച്ച് ഒരു വിലയും കല്‍പ്പിക്കാത്ത ഈ കായ അനേകം രോഗങ്ങള്‍ക്ക് സിദ്ധൌഷധമാണ്‌.
കൂവളത്തിന്‍റെ കായ പച്ചയോ, പഴുത്തതോ സംഘടിപ്പിച്ച് പൊട്ടിച്ച് അതിന്‍റെ ഉള്ളിലെ കാമ്പ് (കഴമ്പ്) എടുത്ത് വെയിലില്‍ ഉണക്കി പൊടിച്ചു വെച്ച് കഴിച്ചാല്‍ പനികള്‍ മാറും, ഉദരസംബന്ധമായ ഒട്ടുമിക്ക അസുഖങ്ങളും പോകും, ഉദരരോഗങ്ങളോടൊപ്പം വരുന്ന പനിയും മാറും, വേറെ പ്രത്യേകിച്ച് ഒരു മരുന്നും വേണ്ട. കൂവളത്തിന്‍റെ കായ പൊട്ടിക്കുമ്പോള്‍ കാറ്റടിയേല്‍ക്കാതെ സൂക്ഷിക്കണം. കാറ്റു കൊണ്ടാല്‍ ഉള്ളിലെ മജ്ജയുടെ നിറം പെട്ടന്നു കറുപ്പാകും. കറുപ്പുനിറം വന്നാല്‍ കയ്പ്പു കൂടും. പിന്നെ കഴിക്കാന്‍ പറ്റില്ല. വീട്ടില്‍ ഒരു ഗ്രെയിന്‍ സ്പൂണ്‍ വാങ്ങി വെയ്ക്കുക. പനി വരുമ്പോള്‍ ഒരഞ്ചു ഗ്രെയിന്‍ പൊടി കൊടുക്കുക. പനി പോകും. എല്ലാ ഉദരസംബന്ധമായ രോഗങ്ങളും പോകും.
ഇന്ന് നാം ഗ്യാസ്ട്രോയുടെ ആളുകളെ കാണുന്ന ഏതാണ്ട് 80% രോഗങ്ങളും കൂവളത്തിന്‍റെ കായയുടെ മജ്ജ കൊണ്ടു മാറും. Gastrointestinal tract-ല്‍ വരുന്ന ഏതാണ്ട് ഒട്ടുമിക്ക രോഗങ്ങളും കൂവളത്തിന്‍റെ കായയുടെ മജ്ജ കൊണ്ടു പോകും. മേല്‍പ്പറഞ്ഞ പൊടി കഷ്ടിച്ച് ഒരു ടീസ്പൂണ്‍ എടുത്ത് വെറുതെയോ, പഞ്ചസാര ചേര്‍ത്തോ, വെള്ളത്തിലോ പാലിലോ മോരിലോ കലക്കിയോ കഴിക്കാം. വയറ്റില്‍ വരുന്ന കുരുക്കള്‍, കുടലില്‍ വരുന്ന അള്‍സറേറ്റീവ് കൊളയിറ്റിസ്, ക്രോണ്‍സ് രോഗം, അതിസാരം, ഉദരകൃമികള്‍, വയറിളക്കം, ഗ്രഹണി തുടങ്ങിയവയിലെല്ലാം അതീവഫലപ്രദമാണ് ഈ ഔഷധം. കൂവളത്തിന്‍റെ കായയുടെ മജ്ജ പഞ്ചസാര ചേര്‍ത്ത് അപ്പാടെ കഴിച്ചാലും മേല്‍പ്പറഞ്ഞ എല്ലാ രോഗങ്ങളും ശമിക്കും.
ഒരു ആഹാരമായി ദിവസം 250 ഗ്രാം മുതല്‍ 500 ഗ്രാം വരെ പഴുത്ത മജ്ജ മുടങ്ങാതെ ഒരാഴ്ച കഴിച്ചാല്‍ കൊക്കപ്പുഴു പോലെയുള്ള സകല ഉദരകൃമികളും ചത്ത് മലത്തോടോപ്പം പുറത്തു പോകും. പ്രത്യേകിച്ച് ഒരു മരുന്നും കഴിക്കേണ്ട ആവശ്യമില്ല.
കൂവളത്തിന്‍റെ പച്ചക്കായയുടെ മജ്ജ ദിവസേന കഴിച്ചാല്‍ രക്താര്‍ശസ് (ചോര പോകുന്ന പൈല്‍സ്) പൂര്‍ണ്ണ നിയന്ത്രണത്തിലാകും.
പഴയ ആളുകള്‍ പഴുത്ത കൂവളക്കായയുടെ മജ്ജ മോരിലടിച്ചു കുടിക്കുമായിരുന്നു. മോരിലടിച്ച് ആ മോര് കാച്ചി കറിയാക്കി കഴിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഉദരരോഗങ്ങളെല്ലാം മാറുകയും ചെയ്യുമായിരുന്നു. വടക്കേയിന്ത്യക്കാര്‍ ഇന്നും പഴുത്ത കൂവളക്കായയുടെ മജ്ജ ലസ്സി ഉണ്ടാക്കി കഴിക്കാറുണ്ട്. കൂവളക്കായയുടെ പഴുത്ത മജ്ജ കൊണ്ട് "മുറബ്ബ" ഉണ്ടാക്കി കഴിക്കാറുമുണ്ട്. മുറബ്ബ ഒരു മധുരവിഭവമാണ്. ഇതെല്ലാം ഉദരരോഗങ്ങളില്‍ നിന്ന് അനായാസമുക്തി തരുന്നവയാണ്.
ഇനി എവിടെയെങ്കിലും കൂവളത്തിന്‍റെ കായ കണ്ടാല്‍ കളയാതെ എടുത്തുവെച്ച് മജ്ജ ചൂര്‍ണ്ണമാക്കി സൂക്ഷിക്കുക. ആര്‍ക്കെങ്കിലും പ്രയോജനപ്പെടും. സാദ്ധ്യമെങ്കില്‍ ഈ ദിവ്യവൃക്ഷം സ്വന്തം വീട്ടിലും, പൊതുസ്ഥലങ്ങളിലും വെച്ചുപിടിപ്പിക്കുക. വരുംതലമുറകള്‍ക്ക് ആരോഗ്യമുണ്ടാകും

തെങ്ങിന്‍റെ മഹത്വം

ഒരു ഫലവൃക്ഷം എന്ന നിലയില്‍ ആണ് നാം പൊതുവേ തെങ്ങിനെ കാണുന്നത് .തെങ്ങിന്‍റെ എല്ലാ ഭാഗങ്ങളും മനുഷ്യന് നിത്യജീവിതത്തില്‍ ഉപയോഗപ്രദമായതുകൊണ്ടാവണം തെങ്ങിനെ മലയാളികള്‍ കല്‍പ്പവൃക്ഷം എന്ന് വിളിക്കുന്നത്‌. നിത്യോപയോഗത്തില്‍ ഉള്ള ഉപയോഗങ്ങളെക്കാള്‍ എത്രയോ അധികമാണ് ഒരു ഔഷധി എന്ന നിലയില്‍ തെങ്ങിന്‍റെ മഹത്വം. പക്ഷെ ആ അറിവുകള്‍ സാധാരണക്കാരന് ഇന്ന് അന്യമാണ് എന്നതാണ് സത്യം. ഔഷധയോഗ്യമല്ലാത്ത ഒരു ഭാഗവും തെങ്ങിനില്ല. ഔഷധ ആവശ്യത്തിന് ചെന്തെങ്ങ് ആണ് ഉത്തമം. ഓര്‍ക്കുക, കരിക്കിനായി വെച്ചു പിടിപ്പിക്കുന്ന ഗൌളീഗാത്രം ചെന്തെങ്ങല്ല.
#1 അകത്തു തുളിച്ചിട്ടില്ലാത്ത കരിക്ക് വെട്ടി, അതില്‍ അല്‍പ്പം തവിട് ചേര്‍ത്ത്, അതിനകത്തെ മഞ്ഞനിറത്തില്‍ ചിരട്ടയോടു ചേര്‍ന്നു കാണുന്ന ഭാഗവും ചേര്‍ത്ത് വടിച്ചെടുത്ത്, അത് കലക്കി ഇളനീര്‍ ദിവസവും രാവിലെ കഴിച്ചാല്‍ പ്രമേഹം ദിവസങ്ങള്‍ കൊണ്ട് ശമിക്കും. കാമ്പ് കട്ടിയാകുന്നതിനു മുമ്പ് ഉള്ള കരിക്ക് ആണ് വേണ്ടത്.
#2 കാമ്പ് ഉറയ്ക്കാത്ത ഒരു കരിക്കെടുത്ത്, അതിന്‍റെ കണ്ണ് തുരന്ന്, കരിക്കിനുള്ളില്‍ ആറിഞ്ചു നീളത്തില്‍ കുരുമുളകുവള്ളി മുറിച്ചു ചതച്ച് തലേന്നാള്‍ ഇട്ടുവെച്ച്, പിറ്റേന്ന് രാവിലെ ചിരട്ടയോടു ചേര്‍ന്ന ഭാഗം ചേര്‍ത്തു വടിച്ചെടുത്ത്, അരിച്ചു നിത്യം സേവിച്ചാല്‍ ദിവസങ്ങള്‍ കൊണ്ട് പ്രമേഹം സുഖപ്പെടും.
#3 കാശാവ് എന്നൊരു ഔഷധസസ്യം ഉണ്ട്. നീലാഞ്ജനി, കാഞ്ഞാവ്, കനലി, അഞ്ജനമരം, കായാവ്, കായാമ്പൂ അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ആ ചെടിയുടെ ഇലകള്‍ പറിച്ചെടുത്തു വൃത്തിയാക്കി, തൊണ്ടു കളഞ്ഞെടുത്ത് മുകള്‍ഭാഗം തുരന്ന കരിക്കിന്‍റെ ഉള്ളിലിട്ടു നന്നായി പുഴുങ്ങി, നീര് പിഴിഞ്ഞെടുത്ത്, ശുദ്ധിയുള്ള തുണി കൊണ്ട് അരിച്ച്, തണുത്തു കഴിഞ്ഞ് കണ്ണില്‍ ഒഴിച്ചാല്‍ നേത്രരോഗങ്ങള്‍ എല്ലാം ശമിക്കും. തേന്‍ ചേര്‍ത്തു വെച്ചു സൂക്ഷിച്ചാല്‍ തുടര്‍ന്നും ഉപയോഗിക്കാം.
#4 തൊണ്ട് ചെത്തിക്കളഞ്ഞെടുത്ത കരിക്കിന്‍റെ മുകളില്‍ ഒരു ദ്വാരമുണ്ടാക്കി, അതിനുള്ളില്‍ ഒരു പിടി ഇല്ലിനക്കരിയും അല്‍പ്പം കോലരക്കും ഇട്ട്, മണലു നിറച്ച ചട്ടിയില്‍ കുത്തിനിര്‍ത്തി, കരിക്കിലെ വെള്ളം വെട്ടിത്തിളയ്ക്കുന്നതു വരെ ചട്ടി തീയില്‍ ചൂടാക്കി, ഇറക്കിവെച്ചു തണുപ്പിച്ച് ഊറ്റിയെടുത്ത് നിത്യം കുടിച്ചാല്‍ അനീമിയ മാറും. തണുപ്പിച്ചെടുത്ത ദ്രാവകത്തിന് നല്ല ചുവപ്പു നിറമായിരിക്കും. ഈ ഒരൊറ്റ ഔഷധം കൊണ്ട് ഹീമോഗ്ലോബിന്‍ കൂടും, പ്ലേറ്റ്‌ലെറ്റ്‌ കൂടും. തെങ്ങിന്‍റെ തടി, കൊതുമ്പ്, തൊണ്ട്, ചിരട്ട ഇവയൊക്കെ കത്തിക്കുന്ന അടുക്കളയില്‍ കിട്ടുന്ന ഇല്ലിനക്കരി ആണ് ഉത്തമം. ഏതു ഫലവൃക്ഷങ്ങളുടെ വിറക് കത്തിക്കുന്ന അടുക്കളയിലെ പുകയിറയും ഉപയോഗിക്കാം.
#5 അതിസാരം, കോളറ പോലെയുള്ള രോഗങ്ങളില്‍ ശരീരത്തിലെ ജലാംശം വിരേചിച്ചു പോകമൂലം ശക്തമായ ദാഹം ഉണ്ടാകുമ്പോള്‍ നിര്‍ലോഭം കരിക്കിന്‍വെള്ളം ഇടവിട്ട് കൊടുത്താല്‍ നിര്‍ജ്ജലീകരണത്തില്‍ നിന്ന് രോഗി രക്ഷപ്പെടും.
#6 ഹൃദ്രോഗം മൂലം ഉപ്പ് കഴിക്കാന്‍ സാധിക്കാതെ വരുന്ന രോഗികളില്‍ ഉപ്പിന്‍റെ അഭാവം മൂലമുണ്ടാകുന്ന ക്ഷീണം ഇല്ലാതാക്കാന്‍ കരിക്കിന്‍ വെള്ളം ഉത്തമം. കരിക്കിന്‍വെള്ളത്തിലെ ഉപ്പ്‌ രോഗിയ്ക്ക് പഥ്യമാണ്. സാധാരണ ഉപ്പു കഴിച്ചാല്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നു തന്നെയല്ല, ധാരാളം മൂത്രം പോകാന്‍ കരിക്കിന്‍വെള്ളം സഹായകമാണ്.
#7 മച്ചിങ്ങ ലേഹ്യം ഉണ്ടാക്കിക്കഴിച്ചാല്‍ ശ്വാസംമുട്ടല്‍ മാറും. വായിലുണ്ടാകുന്ന രുചികേട് മാറും.
#8 വെടലക്കരിക്ക് ശര്‍ക്കര ചേര്‍ത്ത് നിത്യം കഴിച്ചാല്‍ ബീജശേഷി കുറവായ പുരുഷന്മാര്‍ക്ക് ബീജശേഷി കൂടും. കട്ടിയുള്ള കരിക്ക് ആണ് വേണ്ടത്. തെങ്ങയാവുന്നതിനു മുമ്പുള്ള പരുവം.
#9 തെങ്ങിന്‍റെ പഴുത്ത മടല്‍ വാട്ടിപ്പിഴിഞ്ഞു നീരെടുത്ത് അതില്‍ വറുത്തു പൊടിച്ച ജീരകവും കല്‍ക്കണ്ടവും ചേര്‍ത്തു കഴിക്കാന്‍ കൊടുത്താല്‍ ഏതു ചുമയും ശമിക്കും. മടല്‍ ചെറുതായി മുറിച്ച് നാലോ അഞ്ചോ വാഴയില കൊണ്ടു പൊതിഞ്ഞുകെട്ടി കനലില്‍ ഇട്ടാല്‍ വാട്ടിയെടുക്കാം. അതിനുള്ള സൗകര്യം ഇല്ലെങ്കില്‍ മുറിച്ച മടല്‍ ആവിയില്‍ പുഴുങ്ങിയെടുത്ത് ചതച്ചു നീര് എടുത്താലും മതി.
#10 തെങ്ങിന്‍റെ ഇളംമടല്‍ വാട്ടിപ്പിഴിഞ്ഞ്, നീരെടുത്ത്, അതില്‍ ജീരകം ചേര്‍ത്തു കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന നെഫ്രോടിക് സിന്‍ഡ്രോം പോലെയുള്ള വൃക്കയിലുണ്ടാകുന്ന തകരാറുകള്‍ ശമിക്കും. മടല്‍ മേല്‍പ്പറഞ്ഞ രീതിയില്‍ വാട്ടിയെടുത്താല്‍ മതിയാകും.
#11 "ഞവണിക്ക" ഒരു ജലജീവിയാണ്. "അട്ടക്കൂട്", "ഞൌഞ്ഞി" എന്നും പേരുകളുണ്ട്. നല്ല വിളഞ്ഞ തേങ്ങയുടെ പാല്‍ എടുത്ത് അതില്‍ ഞവണിക്കയുടെ മാംസം അരച്ചു ചേര്‍ത്ത്, വെന്ത് എടുക്കുന്ന തൈലം Glioma, Mixed Glioma, Astrocytoma തുടങ്ങിയ മസ്തിഷ്കരോഗങ്ങളില്‍ അതീവഫലപ്രദമാണ്.
#12 വിളഞ്ഞ തേങ്ങ വെന്ത വെളിച്ചെണ്ണ കഴിച്ചാല്‍ ഉള്ളിലെ മുറിവുകള്‍ ഉണങ്ങും. പ്രസവസമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന മുറിവുകള്‍ ഉണങ്ങാന്‍ ഈ വെന്ത വെളിച്ചെണ്ണ വളരെ ഫലപ്രദമാണ്.
#13 കൊച്ചുകുഞ്ഞുങ്ങളെ തേച്ചു കുളിപ്പിക്കാനും വെന്ത വെളിച്ചെണ്ണ അത്യുത്തമം.
#14 തെങ്ങിന്‍റെ പച്ച ഈര്‍ക്കിലി ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാല്‍ ഛര്‍ദ്ദി മാറും. ഈര്‍ക്കിലിയോടൊപ്പം മലര്‍ ഇട്ടു വെള്ളം തിളപ്പിച്ചാല്‍ ഛര്‍ദ്ദി പെട്ടന്നു ശമിക്കും.
#15 പ്രായമാവുമ്പോള്‍ പൊതുവേ ഉണ്ടാകാറുള്ള ഹൃദയത്തിനുള്ള വേദന, നടക്കുമ്പോഴുണ്ടാകുന്ന കിതപ്പ് ഇവ മാറാന്‍ നിത്യം വെറും വയറ്റില്‍ രണ്ടു പച്ച ഈര്‍ക്കിലി കടിച്ചു ചവച്ചു നീര് ഇറക്കിയാല്‍ മതിയാകും. ഇതു കൊണ്ട് മാത്രം നെഞ്ചെരിച്ചില്‍ മാറും. ഹൃദയത്തിലെ ബ്ലോക്കുകള്‍ മാറും.
#16 പെണ്‍കുട്ടികളില്‍ ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന അതിയായ വേദന (ആര്‍ത്തവശൂല) മാറാന്‍ തെങ്ങിന്‍ പൂക്കുലയുടെ അല്ലിയെടുത്തു ചതച്ചു പിഴിഞ്ഞ് പൊടിയരിക്കഞ്ഞി വെച്ചോ പാലില്‍ തിളപ്പിച്ചോ ഒരൊറ്റത്തവണ കഴിച്ചാല്‍ മതിയാകും. തെങ്ങിന്‍പൂക്കുല ലേഹ്യം സ്ത്രീരോഗങ്ങളില്‍ പൊതുവേ അതീവഫലപ്രദമാണ്.
#17 തെങ്ങിന്‍റെ ഇളംകൂമ്പ് ചക്കര ചേര്‍ത്ത് ഇടിച്ചു പതിവായി കഴിച്ചാല്‍ സ്ത്രീകളിലെ രക്തസ്രാവവും വെള്ളപ്പോക്കും ശമിക്കും.
#18 ചിരട്ടയുടെ എണ്ണ ത്വക്-രോഗങ്ങളെ ശമിപ്പിക്കും. ആനത്തോലു പോലെ വരുന്ന ത്വക്-രോഗം, വെള്ളപ്പാണ്ട് എന്നിവയില്‍ ചിരട്ടയെണ്ണ അതീവഫലപ്രദമാണ്.
#19 ചിരട്ടയിട്ടു വെന്ത വെള്ളം ഒന്നു കൊണ്ടു മാത്രം പ്രമേഹം ശമിക്കും. ഒപ്പം ചില വ്യായാമങ്ങള്‍ ചെയ്യണം.
#20 തെങ്ങിന്‍ കള്ളില്‍ മുന്തിരിങ്ങ ചതച്ചിട്ട് പിഴിഞ്ഞെടുത്തു കഴിച്ചാല്‍ ത്വക്-രോഗങ്ങള്‍ ഒട്ടുമിക്കതും ശമിക്കും. കുരുവുള്ള മുന്തിരിങ്ങ വേണം ഉപയോഗിക്കാന്‍.
#21 തെങ്ങിന്‍കള്ളിന്‍റെ മട്ടില്‍ തിപ്പലിയും വയമ്പും സമമെടുത്ത് അരച്ച് കുഴമ്പുപരുവമാക്കി അപകടത്തില്‍ നട്ടെല്ലു പൊട്ടി കിടപ്പിലായ രോഗിയുടെ കാല്‍പ്പാദങ്ങളില്‍ തോരെത്തോരെ പുരട്ടിയാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എഴുന്നേറ്റു നടക്കും. അപകടം സംഭവിച്ചു പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഈ ഔഷധപ്രയോഗം നടത്തണമെന്നു മാത്രം.
#22 തെങ്ങിന്‍റെ വേര് വെന്ത കഷായം വയറുവേദന, മഹോദരം എന്നിവ ശമിപ്പിക്കും. 60 ഗ്രാം വേര് ചതച്ച് 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത് ഒന്നര ഗ്ലാസ് ആക്കി വറ്റിച്ച് അരിച്ച് അര ഗ്ലാസ് വീതം മൂന്നു നേരം കഴിക്കുന്നതാണ് കഷായവിധി. 20 ഗ്രാം തെങ്ങിന്‍റെ വേര് ചതച്ച് നാഴി വെള്ളത്തില്‍ 15 മിനിട്ട് നേരം തിളപ്പിച്ച്‌ ആ വെള്ളം പലപ്പോഴായി കുടിക്കുന്നതും ഫലപ്രദമാണ്.
#23 തെങ്ങിന്‍റെ ഇളംവേര് മേല്‍പ്പറഞ്ഞ പടി കഷായം വെച്ച് കഴിച്ചാല്‍ വൃക്ക തകരാറു വന്ന രോഗിയുടെ വൃക്ക വീണ്ടും പ്രവര്‍ത്തനക്ഷമമാകും. മൂത്രം പ്രയാസമെന്യേ പോകാന്‍ തുടങ്ങും. 60 ഗ്രാം വേര് ചതച്ച് 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത് ഒന്നര ഗ്ലാസ് ആക്കി വറ്റിച്ച് അരിച്ച് അര ഗ്ലാസ് വീതം മൂന്നു നേരം കഴിക്കുന്നതാണ് കഷായവിധി.
#24 തേങ്ങയുടെ തൊണ്ട് ഇടിച്ചുപിഴിഞ്ഞെടുത്ത നീര് കഴിച്ചാല്‍ പുളിച്ചുതികട്ടല്‍ ശമിക്കും. കരിക്കിന്‍ വെള്ളവും പുളിച്ചുതികട്ടലിന് നല്ലതാണ്.
#25 ചകിരിയില്‍ നിന്ന് ഉണ്ടാക്കുന്ന ലവണം പുളിച്ചുതികട്ടിലിന് അത്യുത്തമമാണ്. ചകിരി കരിച്ച്, ചാരം വെള്ളത്തില്‍ കലക്കി, ഊറ്റിയെടുത്ത് ഉണക്കിയാല്‍ കിട്ടുന്ന പൊടി അരിമണി വലുപ്പം ദിവസം മൂന്നോ നാലോ നേരം കഴിച്ച് അനുപാനമായി പാല്‍ കുടിച്ചാല്‍ പുളിച്ചുതികട്ടല്‍ പെട്ടന്ന് ശമിക്കും.
മേല്‍പ്പറഞ്ഞവ പരിമിതപരിമാണത്തിലുള്ള ഗൃഹവൈദ്യപ്രയോഗങ്ങള്‍ മാത്രമാണ്. അനവധി ആയുര്‍വേദയോഗൌഷധങ്ങളില്‍ തെങ്ങിന്‍റെ വിവിധഭാഗങ്ങള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. കുഹളികുസുമാദി കഷായം, തെങ്ങിന്‍പൂക്കുലലേഹ്യം തുടങ്ങിയവ ഉദാഹരണങ്ങള്‍. കൂടാതെ ബാഹ്യലേപമായി ഉപയോഗിക്കുന്ന ഒട്ടനവധി ഔഷധങ്ങളില്‍ വെളിച്ചെണ്ണ പ്രധാനചേരുവയാണ്‌.

Saturday, 21 November 2015

പേരക്ക

നമ്മുടെ പറമ്പുകളിൽ ധാരാളം കാണുന്ന പേരയെ അത്ര നിസാരനായി കാണേണ്ട കേട്ടോ. വേരു മുതൽ ഇല വരെ ഒൗഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരമരം. വൈറ്റമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ് പേരക്ക. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാൾ നാലിരട്ടി വൈറ്റമിൻ സി ഒരു പേരയ്ക്കയിലുണ്ട്.
വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. നിരവധി രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകാൻ പേരയ്ക്കക്കു കഴിയും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ദിവസേന ഒരു പേരയ്ക് വീതം കഴിച്ചാൽ മതി. പേരയ്ക്ക മാത്രമല്ല പേരയിലയും പേരത്തണ്ടുമെല്ലാം ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം.
ദന്താരോഗ്യത്തിനു പേരയില
ദന്തരോഗങ്ങൾക്കു പ്രതിവിധിയായി പേരയിലയെ കൂട്ടു പിടിക്കാം. പല്ല് വേദന, മോണരോഗങ്ങൾ, വായ് നാറ്റം എന്നിവയകറ്റാൻ പേരയില സഹായിക്കും. പേരയുടെ ഒന്നോ രണ്ടോ തളിരില വായിലിട്ടു ചവച്ചാൽ മതി. വായ് നാറ്റമുൾപ്പെടെയുള്ള പ്രശ്നങ്ങൾ പമ്പകടക്കും. ഒരു പിടി പേരയിലയിട്ടു തിളപ്പിച്ച വെള്ളം ആറിയ ശേഷം അൽപം ഉപ്പു കൂടി ചേർത്താൽ മികച്ച മൗത്ത് വാഷ് ആയി. ഇതു പതിവായി ഉപയോഗിച്ചാൽ ദന്തരോഗങ്ങളെ അകറ്റി നിർത്താം.
ഹൃദയാരോഗ്യത്തിനു പേരയ്ക്ക
ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. പേരയില ഉണക്കി പൊടിച്ചത് ചേർത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് കൊളസ്ട്രോൾ കുറയാൻ സഹായിക്കും. നേരിയ ചുവപ്പു കലർന്ന പേരയ്ക്ക പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
അതിസാരം നിയന്ത്രിക്കാൻ
അതിസാരത്തിനു കാരണമായ ബാക്ടീരിയയെ നിയന്തിക്കാൻ പേരയിലയ്ക്കു കഴിയും. പേരയിലയിട്ടു വെന്ത വെള്ളം കുടിച്ചാൽ അതിസാരം പെട്ടെന്നു കുറയും. ഇതോടൊപ്പമുള്ള വയറുവേദനയ്ക്കു ശമനം വരുത്തി ശോചനം നിയന്ത്രിക്കാനും പേരയിലക്കു കഴിയും.
പ്രമേഹം നിയന്ത്രിക്കാൻ പേരക്ക
പ്രമേഹം നിയന്ത്രിക്കാൻ ദിവസവും തൊലികളയാത്ത ഒന്നോ രണ്ടോ പേരയ്ക്കാ കഴിച്ചാൽ മതി. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ ഉണക്കിപ്പൊ‌ടിച്ച പേരയിലയിട്ട വെള്ളം കുടിക്കാം.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ
പേരയ്ക്കയിൽ ധാരാളടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. സാധാരണ രോഗങ്ങളായ പനി, ചുമ, ജലദോഷം എന്നിവയിൽ നിന്നു രക്ഷനേടാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. സാലഡായോ, ജ്യൂസായോ എങ്ങനെ വേണമെങ്കിലും പേരയ്ക്ക കഴിച്ച് രോഗങ്ങളിൽ നിന്നു രക്ഷനേടാം. പുരുഷൻമാരിലെ പ്രോസ്റ്റേറ്റ് കാൻസർ, സ്തനാർബുദം, സ്കിൻ കാൻസർ, വായിലുണ്ടാകുന്ന കാൻസറുകൾ എന്നിവ ത‌ടയാൻ പേരയ്ക്ക കഴിക്കാം.
കാഴ്ചശക്തി കൂട്ടാൻ
കാഴ്ചശക്തിക്കു വൈറ്റമിൻ എ അത്യന്താപേക്ഷിതമാണ്, കാഴ്ചശക്തി കൂട്ടാൻ കണ്ണുമടച്ച് പേരയ്ക്കയെ കൂട്ടുപിടിക്കാം. കാരണം വൈറ്റമിൻ എയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. വൈറ്റമിൻ എയുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാൻ പേരയ്ക്ക ധാരാളമായി കഴിച്ചാൽ മതി.പ്രായാധിക്യം മൂലവുള്ള കാഴ്ചക്കുറവു പരിഹരിക്കാൻ പതിവായി പേരയ്ക്കാ ജ്യൂസ് കുടിക്കാം.
ബുദ്ധിശക്തി വർദ്ധിപ്പിക്കാനും ചർമ സൗന്ദര്യം കൂട്ടാനും തൈറോയിഡ് നിയന്ത്രിക്കാനുമെല്ലാം പേരയ്ക്കായെ ഒപ്പം കൂട്ടാം. പറഞ്ഞു തുടങ്ങിയാൽ എണ്ണിയാൽ തീരാത്ത ഗുണങ്ങളുണ്ട് പേരയ്ക്ക്. തൊടിയിലെ കുഞ്ഞുമരമായ പേര ആളു നിസാരക്കാരനല്ലെന്നു ഇപ്പോൾ മനസിലായില്ലേ...

പൂവാംകുരുന്നില

Cyanthillium cinereum.പൂവാംകുരുന്നില
ഉയർന്ന പ്രദേശങ്ങളിലും താഴ്വാരങ്ങളിലും ഒരു പോലെ വളരുന്ന ഈ ചെടിയ്ക്ക് അമൂല്യമായ രോഗശമനശേഷി ഉണ്ട് എന്ന് ആയുർവേദം സമർത്ഥിയ്ക്കുന്നു.
ഇന്ത്യയിലെ പല മരുന്നുകമ്പനികളും പൂവാംകുരുന്നിലയെ വ്യാവസായികടിസ്ഥാനത്തിൽ മരുന്നിനും മറ്റുമായി കൃഷിചെയ്തുവരുന്നു.
ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാംകുറുന്തൽ. പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ്

Friday, 20 November 2015

തൈറോയ്ഡ

http://panaceakerala.com/panacea.php?p=7

മലതാങ്ങി

58=മലതാങ്ങി .ലഘുപാട.വരതിക്ത ..ഒരുകാലത്ത് നാട്ടു വൈദ്യൻ മാരും.തറവാടുകളിലും പ്രസവ രക്ഷക്ക് ഉപയോഗിച്ചിരുന്നു .വാജികരണശക്തി വര്ദ്ധിക്കും മുലപാൽ വര്ദ്ധിക്കും കഫ വാത വികാരങ്ങളും വിഷവും ശമിക്കും .കുഷ്ഠം .ചൊറി ചിരങ്ങ് ചർദ്ദി.ഹൃദ്രോഗം ജ്വരം അതിസാരം ഉദരശൂല എന്നിവയ്ക്ക് ഉത്തമം .1=ദുഷ്ട
വൃണം നാഡീവൃണം ചിരങ്ങ് .എന്നിവയ്ക്ക് മലതാങ്ങി സമൂലം അരച്ച് പൂചിടുക .2=പ്രസവാനന്തരം മലതാങ്ങിയുടെ ഇല അരച്ച് കരിപ്പട്ടിയും അരിമാവും ചേര്ത്ത് കുറുക്കികഴിച്ചാൽ ജ്വരം ചൊറി രക്ത ശുദ്ധി എന്നിവയ്ക്കും മുലപ്പാൽ വര്ദ്ധിക്കുകയും ചെയ്യും 3)=ഇതിന്റെ വേര് 50ഗ്രാം നെരുഞ്ഞിൽ 50ഗ്രാം .ചന്ദനം എന്നിവ ചേര്ത്ത് 400മില്ലി വെള്ളത്തിൽ കഷായം വെച്ച് 100മില്ലി ആക്കി .അരിച്ചു 25മില്ലി വീതം രണ്ടു നേരം കഴിച്ചാൽ മൂത്ര സമ്പന്ധവും വൃക്ക സമ്പന്ധരോഗവും മാറി കിട്ടും

 

തൊണ്ടവീക്കം..

കരിങ്കൂവളം

- :::

കരിങ്കൂവളംസാധാരണയായി ജലാശയങ്ങളിലും, വയൽപ്രദേശങ്ങളിലും കണ്ടുവരുന്നു.ഇതിൻ്റെ നീല നിറത്തിലുള്ള പൂവുകൾ മനോഹരമാണ്. പൂവും ഇലയും, കിഴങ്ങും ഔഷധ യോഗ്യങ്ങളാണ് ,അപസ്മാര രോഗികൾക്ക് ഇത് സമൂലം ഇടിച്ചു പിഴിഞ്ഞ നീരിൽ, വയമ്പും, ശംഖുപുഷ്പത്തിൻ വേരും, വെള്ള കൊട്ടവും ,കല്ക്കത്തിനരച്ച്‌ പശുവിൻ നെയ്യും, പാലും ചേർത്ത് നെയ്യരിച്ച്‌ പൂർവ്വ വൈദ്യ ഗുരുക്കൻമാർ നൽകാറുണ്ടായിരുന്നു.ഇതിൻ്റെ കിഴങ്ങ് അരച്ചെടുത്ത് മഞ്ചട്ടിയും, രാമച്ചവും പൊടിച്ചതും വെളിച്ചെണ്ണയും സമം എള്ളെണ്ണയും ചേർത്ത് മെഴു പാകത്തിൽ കാച്ചിയരിച്ച് തേച്ചു കുളിച്ചാൽ ശരീരത്തിൻ്റെ ചുട്ടു നീറ്റലും, അസ്വസ്തതകളും മാറും. കിഴങ്ങ് ഒരു രാത്രി പുളിച്ച മോരിൽ ഇട്ടു വച്ചിരുന്ന് അടുത്ത രാത്രി എടുത്ത് അരച്ച് ഉള്ളം കാലിൽ പുരട്ടിയാൽ ഉറക്കമുണ്ടാകും, കാലിൻ്റെ പുകച്ചിൽ മാറുകയും ചെയ്യും;
കരിങ്കൂവളം മറ്റൊരു തരം കൂടിയുണ്ട്, അനുഭവ ഗുണത്തിൽ നല്ലത് ഇതാണ്. അതു കൊണ്ട് ചെറിയ കരിങ്കൂവളമെന്ന് ചില സ്ഥലങ്ങളിൽ വിളിക്കുന്നതിന് ഗുണമില്ല; എന്നല്ല.

Wednesday, 18 November 2015

ശ്വേതമുസലി-:: വാജീകരണ ചികിത്സയിൽ വൈദ്യൻമാർ പ്രധാനമായും ഉപയോഗിക്കുന്ന ഔഷധങ്ങളിൽ പ്രധാന ചേരുവ .മുസലി എന്നാൽ രണ്ടു തരമുണ്ട് അതിൽ കറുത്തത് നിലപ്പന എന്ന് കേരളത്തിൽ അറിയപ്പെടുന്നു. നിലപ്പനക്കുള്ള തിനേക്കാൾ കൂടുതൽ ഗുണം ശ്വേത മുസലിക്ക് ഉള്ളതായി ചില വൈദ്യ ഗുരുക്കൻമാർ അവകാശപ്പെടുന്നു. എന്നാൽ നിലപ്പന കേരളത്തിൽ ലഭ്യതയുള്ളതും ശ്വേത മുസലി ലഭ്യത കുറവുള്ളതുമാകയാൽ സാധാരണ കറുത്ത മുസലി {നിലപ്പന }യാണ് ഉപയോഗിച്ചു പോരുന്നത്.ഇതിൻ്റെ കിഴങ്ങുകളാണ് ഔഷധമായി ഉപയോഗിക്കുന്നത് 'കിഴങ്ങ് ഉണക്കിപ്പൊടിച്ചത്, പശുവിൻ പാലിൽ വേവിച്ച് കഴിക്കുന്നത് ലൈംഗീക ബലഹീനതകൾക്ക് കുറവുണ്ടാകും. പാൽമുതുക്കിൻ കിഴങ്ങ് / മുസലി / ശതാവരിക്കിഴങ്ങ് / ഇവകൾ അരച്ച് നെയ്യ് ചേർത്ത് കാച്ചിയെടുത്ത് ഉപയോഗിക്കുന്നത് സ്ത്രീകൾക്കുണ്ടാകുന്ന ഗർഭാശയ രോഗങ്ങൾക്കും, അണുബാധകൾക്കും, ശമനമുണ്ടാവുകയും മെലിഞ്ഞവർ തടിക്കുകയും ചെയ്യും. ശ്വേത മുസലി, നായ്ക്കുരുണ വേരും, അമുക്കുരവും തേറ്റാംപരലും കഷായമാക്കിയതിൽ അരച്ച് ചേർത്ത് തെങ്ങിൻശർക്കരയും നെയ്യും എള്ളെണ്ണയും ചേർത്ത്, വയൽച്ചുള്ളി വിത്തും, നായ്ക്കുരുണ പരിപ്പും, അക്കിക്കറുകയും പൊടിച്ച് ചേർത്ത് രസായനമാക്കിയുപയോഗിച്ചാൽ ശുക്ല ദോഷങ്ങൾ മാറുകയും, പ്രമേഹരോഗികൾക്കുണ്ടാവുന്ന നാഡീ തളർച്ച മാറുകയും ചെയ്യും.

Tuesday, 17 November 2015

കോവയ്‌ക്ക

കോവയ്‌ക്ക
കോവയ്ക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തിന് നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറി കൂടിയാണിത്. ഇതിലെ ജലാംശം വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കുന്നു.
ആയുര്‍വേദ പ്രകാരം ശരീരത്തിലെ കഫദോഷങ്ങള്‍ കുറയ്ക്കാന്‍ കോവയ്ക്ക നല്ലതാണ്. ഇത് രക്തം ശുദ്ധീകരിയ്ക്കുകയും ചെയ്യും. ഇതുവഴി ചര്‍മപ്രശ്‌നങ്ങളും രോഗങ്ങളും അകറ്റും.
ഒരു പ്രമേഹരോഗി നിത്യവും ചുരുങ്ങിയത് നൂറ്ഗ്രാം കോവയ്ക്ക ഉപയോഗിച്ചു വരികയാണെങ്കില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പ്പദിപ്പിക്കുവാനും, നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കഴിയും. കോവയ്ക്ക ഉണക്കിപ്പൊടിച്ച പൊടി പത്തുഗ്രാം വീതം ദിവസവും രണ്ട് നേരം ചൂടുവെള്ളത്തില്‍ച്ചേര്‍ത്തു കഴിച്ചാലും ഇതേ ഫലം സിദ്ധിക്കും. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹക്കുരു വരാനുള്ള സാദ്ധ്യതåവളരെക്കുറവാണ്‍. കോവയ്ക്കയുടെ ഇലയ്ക്കും ഔഷധ ഗുണമുണ്ട്. കോവയ്ക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിയാക്കി സൂക്ഷിക്കുക. ഈ പൊടി ഒരു ടീസ്പൂണ്‍ വീതം മൂന്നു നേരം ചൂടുവെള്ളത്തില്‍ കലക്കി ദിവസവും സേവിക്കുകയാണെങ്കില്‍ സോറിയാസിസ് കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. വയറിളക്കത്തിന്‍ കോവയിലയുടെ നീര്‍് ഒരു ഔഷധമായി ഉപയോഗിക്കാം.ഒരു ടീസ്പൂണ്‍ കോവയില നീർ ഒരു ചെറിയകപ്പ് തൈരില്‍ച്ചേര്‍ത്ത് ദിവസവും മൂന്നു നേരം കഴിക്കുക. മലശോധനസാധാരണരീതിയിലാകുന്നതു വരെ ഇതു തുടരുക.
പ്രമേഹരോഗത്തിന് കൈക്കൊണ്ട ഔഷധമാണ് കോവല്‍. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നതില്‍ ഇവ പ്രധാനപങ്കു വഹിക്കുന്നുണ്ട്. ഇന്‍സുലിന്‍ ചികിത്സപോലും ഫലവാകാത്ത സാഹചര്യത്തില്‍ കോവലിന്റെ ഇലച്ചാറ്, വേരില്‍ നിന്നുള്ള സത്ത് എന്നിവ നിര്‍ദേശിക്കാറുണ്ട്. ഇലച്ചാറ് മുറിവുണക്കാന്‍ ഉത്തമ ഔഷധമാണ്. രക്തശുദ്ധീകരണത്തിനും ഉദരസംബന്ധമായ രോഗങ്ങള്‍ക്കും ചര്‍മരോഗങ്ങള്‍ക്കും കോവലിന്റെ വിവിധഭഭാഗങ്ങള്‍ (ഇല, കായ്) വളരെ ഉപയോഗപ്രദമാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഘടകങ്ങളായ ആന്റി ഓക്സിഡന്റുകള്‍ , ബീറ്റാകരോട്ടിന്‍ എന്നിവയുടെ നല്ല സ്രോതസ്സായതിനാല്‍ കോവയ്ക്ക നിത്യേന കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. കരളിന്റെയും സ്വേദഗ്രന്ഥികളുടെയും ശരിയായ പ്രവര്‍ത്തനം, ദഹനശക്തി വര്‍ധിപ്പിക്കല്‍ എന്നിവയ്ക്കും കോവല്‍ സഹായിക്കുന്നു. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കും.
കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ കുറയ്ക്കാന്‍ കോവയ്ക്ക സഹായിക്കും. മെഴുക്കുപുരട്ടിയുണ്ടാക്കുവാന്‍ പറ്റിയ ഭക്ഷണവസ്തുക്കളില്‍ ഒന്നാണ് കോവയ്ക്ക. പച്ചനിറത്തിലുള്ളതു കൊണ്ടുതന്നെ ആരോഗ്യഗുണങ്ങള്‍ ഇതിന് കൂടുകയും ചെയ്യും.വൈറ്റമിന്‍ എ, ബി1, ബി2, വൈറ്റമിന്‍ സി തുടങ്ങിയ പോഷകാംശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കോവയ്ക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തിന് നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറി കൂടിയാണിത്. ഇതിലെ ജലാംശം വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കുന്നു. ആയുര്‍വേദ പ്രകാരം ശരീരത്തിലെ കഫദോഷങ്ങള്‍ കുറയ്ക്കാന്‍ കോവയ്ക്ക നല്ലതാണ്. ഇത് രക്തം ശുദ്ധീകരിയ്ക്കുകയും ചെയ്യും. ഇതുവഴി ചര്‍മപ്രശ്‌നങ്ങളും രോഗങ്ങളും അകറ്റും. കോള്‍ഡ്, പനി തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള പ്രകൃതിദത്ത പരിഹാരം കൂടിയാണിത്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും നീര്‍ക്കെട്ട്‌, രക്‌തക്കുറവ്‌, കഫകെട്ട്‌ ഇവയ്‌ക്കും കോവയ്‌ക്ക ഫലപ്രദമാണ്‌. കയ്‌പ്പു രസമുള്ള കോവയ്‌ക്ക രോഗപ്രതിരോധത്തിനും ത്വക്ക്‌ രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയവ ഇല്ലാതാക്കാനും സഹായിക്കുമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. തൊടിയില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കോവല്‍ നാട്ടിന്‍പുറത്തെ സാധാരണ കാഴ്‌ചയാണ്‌. കോവയ്‌ക്കാ വിഭവങ്ങള്‍ അവര്‍ക്ക്‌ ഏറെ പ്രിയപ്പെട്ടതും. രുചിയും ഗുണവും ഒരുപോലടങ്ങിയ മറ്റൊരു പച്ചക്കറിയില്ല. കോവയ്‌ക്ക കയ്‌പ്പുള്ളതും ഇല്ലാത്തതുമുണ്ട്‌. കയ്‌പ്പുളള കോവയ്‌ക്കയെ കാട്ടുകോവയ്‌ക്ക എന്നു വിളിക്കുന്നു. കയ്‌പ്പില്ലാത്ത കോവയ്‌ക്കയാണ്‌ സാധാരണ ആഹാരമായി ഉപയോഗിക്കുന്നത്‌. കാഴ്‌ചയില്‍ ചെറുതെങ്കിലും വിഭവങ്ങളുടെ ഒരു നീണ്ടനിര കോവയ്‌ക്കകൊണ്ട്‌ തയാറാക്കാം. കോവയ്‌ക്ക തോരന്‍, കോവയ്‌ക്ക മെഴുക്കുപുരട്ടി, ചെമ്മീന്‍ കോവയ്‌ക്ക റോസ്‌റ്റ്, കോവയ്‌ക്ക കൊണ്ടാട്ടം, കോവയ്‌ക്ക പൊരിയല്‍ തുടങ്ങിയവ അവയില്‍ ചിലതു മാത്രം. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും നീര്‍ക്കെട്ട്‌, രക്‌തക്കുറവ്‌, കഫകെട്ട്‌ ഇവയ്‌ക്കും കോവയ്‌ക്ക ഫലപ്രദമാണ്‌. കയ്‌പ്പു രസമുള്ള കോവയ്‌ക്ക രോഗപ്രതിരോധത്തിനും ത്വക്ക്‌ രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയവ ഇല്ലാതാക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. കോക്ലീന ഗ്രാന്‍ഡിസ്‌ എന്നതാണ്‌ ഇതിന്റെ ശാസ്‌ത്രീയ നാമം.

Monday, 16 November 2015

എരുക്ക്

കണ്ടു കളയുന്ന ഔഷധം----എരുക്ക്
വേര് ,വേരിമ്മേല്‍ഉള്ള തൊലി, കറ,പുവ്വ്,ഇല എന്നീ എല്ലാഭാഗങ്ങളും ഔഷധം ആയിട്ടുള്ള ഈ ചെടി റോഡു വക്കുകള്‍-,പറമ്പുകള്‍ അമ്പലപറമ്പുകള്‍ എന്നിവിടങ്ങളില്‍ കാണാം. കാല്‍ വിരലുകളുടെ ഇടയില്‍മഴക്കാലത്ത് ഉണ്ടാകുന്ന പുഴുക്കടിക്ക് എരുക്കിന്‍റെ കറപുരട്ടുക .ഇലവാട്ടിപിഴിഞ്ഞ്നീര്ചെവിയില്‍ ഒഴിച്ചാല്‍ ചെവിക്കുത്തുമാറും ഇത് വാട്ടി ചൂട് പിടിച്ചാല്‍ വാതവേദന കുറയും.എരുക്കിന്‍റെ കറ പുരട്ടിയാല്‍ മൂലക്കുരു ചുരുങ്ങും
മാങ്ങ പഴുപ്പിക്കുമ്പോള്‍ ഇതിന്‍റെ ഇലകൂടെ ഇട്ടാല്‍ മാങ്ങാ പഴുക്കുമ്പോള്‍ നല്ല നിറംകിട്ടും

Sunday, 15 November 2015

കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ 35 ഗുണം

കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ 35 ഗുണം....heart emoticon
*******************************************************
നിങ്ങള്‍ കറ്റാര്‍വാഴ ജ്യൂസ് കുടിച്ചിട്ടുണ്ടോ... കറ്റാര്‍ വാഴയുടെ ജെല്‍ കൊണ്ട് സൗന്ദര്യ പരീക്ഷണങ്ങള്‍ നിങ്ങള്‍ നടത്താറുണ്ടാകും. എന്നാല്‍ കറ്റാര്‍ വാഴ കൊണ്ടുള്ള ജ്യൂസ് മിക്കവരും കുടിക്കാറില്ല. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന, പോഷകങ്ങളടങ്ങിയ കറ്റാര്‍വാഴയാണ് മാര്‍ക്കറ്റ് ട്രെന്‍ഡ്. വിറ്റാമിന്‍ സി, എ, ഇ, ഫോളിക്, ആസിഡ്, ബി-1,ബി-2,ബി-3,ബി-6,ബി-12 തുടങ്ങി എല്ലാ ഘടകങ്ങളും കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്. ദഹനക്കേടുമായി ബന്ധപ്പെട്ട പരിഹാരങ്ങള്‍ക്കായാണ് മിക്കവരും കറ്റാര്‍വാഴ തിരഞ്ഞെടുക്കുന്നത്. പച്ചപ്പപ്പായ കഴിക്കാറില്ലേ..? നമ്മുടെ വീട്ടില്‍ തന്നെ വളരുന്ന ചെടികളില്‍ ഏറെ ഔഷധഗുണങ്ങളുള്ള ചെടിയാണ് കറ്റാര്‍ വാഴ. മുടിയുടെ ആരോഗ്യവും അഴകും സംരക്ഷിക്കാനും ഇത് ഉത്തമമാണ്. ഒട്ടേറെ ഗുണങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള കറ്റാര്‍വാഴയെ ഇനി നിങ്ങള്‍ കണ്ടില്ലെന്ന് വെയ്ക്കരുത്. കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ 35 ഗുണം1/35 കറ്റാര്‍ വാഴ ജ്യൂസ് കറ്റാര്‍ വാഴ ചെടിയുടെ മദ്ധ്യഭാഗത്തുള്ള തണ്ട് പൊട്ടിച്ചെടുക്കാം. ഇതില്‍ നിന്നും ശുദ്ധമായ ജെല്‍ വേര്‍തിരിക്കാം. ഈ ജെല്ലിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കുക. അങ്ങനെ
വൈറ്റമിന്‍സും മിനറല്‍സും ആന്റിയോക്‌സിഡന്റ്‌സിന്റെയും ആന്റി-ബയോട്ടിക്‌സിന്റെയും പവര്‍ ഹൗസാണെന്ന് ഇതിനെ പറയാം. കൂടാഥെ വൈറ്റമിന്‍സിന്റെയും മിനറല്‍സിന്റെയും കേന്ദ്രവുമാണ്. കാത്സ്യം,സോഡിയം, അയേണ്‍,പൊട്ടാസ്യം,മെഗ്നീഷ്യം,സിങ്ക്,ഫോ
കറ്റാര്‍ വാഴ ജ്യൂസിന്റെ ഗുണങ്ങള്‍ ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ മതിയാകും. വയറ്റില്‍ നല്ല ബാക്ടീരിയകള്‍ വളരാന്‍ സഹായിക്കും. ഇവ നിങ്ങളുടെ ദഹനപ്രക്രിയ മെച്ചപ്പെടുത്തും.
ആമവാതം ഒരു തരം സന്ധിവാതമാണ് ആമവാതം. ഇത് നിങ്ങളുടെ ശരീരം മുഴുവന്‍ ബാധിക്കുന്ന രോഗമാണ്. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനും കറ്റാര്‍വാഴ ജ്യൂസിന് കഴിയും.
മസിലുകള്‍ക്ക് കറ്റാര്‍വാഴ ജ്യൂസ് മസില്‍ വേദന സന്ധിവേദന എന്നിവ മാറ്റിതരും. ഇവയുടെ ജെല്‍ വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്.
ഹൃദയത്തിന് ദഹനപ്രശ്‌നങ്ങള്‍ മാറ്റാന്‍ ഒരു ഗ്ലാസ് കറ്റാര്‍വാഴ ജ്യൂസ് കുടിക്കുക. ഇത് നെഞ്ചില്‍ നിന്നും ഭക്ഷണം താഴാത്ത അവസ്ഥ ഇല്ലാതാക്കും. ഭക്ഷണം സുഖമമായി കടന്നുപോകും. നെഞ്ചെരിച്ചല്‍ പോലുള്ള പ്രശ്‌നങ്ങളും മാറ്റിതരും.
കൊളസ്‌ട്രോളിന്റെ അളവ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ എന്നും ഡയറ്റില്‍ ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് ഉള്‍പ്പെടുത്തിയാല്‍ മതി
തടി കുറയ്ക്കും തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് കുടിക്കുക. ഇത് ശരീരത്തിലടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് എരിച്ചു കളയും.
പല്ലിന് പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനും കറ്റാര്‍വാഴ ഉപയോഗിക്കാം. കറ്റാര്‍വാഴയിലുള്ള ഘടകങ്ങള്‍ പല്ലിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പല്ലുകള്‍ക്കുണ്ടാകുന്ന കേടുപാടുകളും പരിഹരിക്കും.
വായ്‌നാറ്റം ഇതിന്റെ ജ്യൂസ് കൊണ്ട് മൗത്ത് വാഷ് ചെയ്യുന്നത് വായ്‌നാറ്റവും ഇല്ലാതാക്കും.
പ്രമേഹം പ്രമേഹത്തോട് പൊരുതാന്‍ കഴിവുണ്ട്. കറ്റാര്‍ വാഴ ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
വിഷാംശം നീക്കം ചെയ്യും കറ്റാര്‍വാഴയുടെ ജ്യൂസിന് വിഷാംശം പുറം തള്ളാനുള്ള കഴിവുണ്ട്. രാവിലെ വെറും വയറ്റില്‍ ജ്യൂസ് കുടിച്ചാല്‍ മതി.
മോണയുടെ ആരോഗ്യം മോണകളില്‍ ഇതിന്റെ ജെല്‍ തേക്കുന്നത് വേദനകളും ബാക്ടീരിയകളും നീക്കം ചെയ്യാന്‍ സഹായിക്കും. കറ്റാര്‍വാഴ ജ്യൂസ് കഴിക്കുന്നത് മോണയുടെ ആരോഗ്യത്തിനും ഇന്‍ഫെക്ഷന്‍ അകറ്റാനും സഹായിക്കും.
കണ്ണിന് കറ്റാര്‍ വാഴ ജ്യൂസുകൊണ്ട് കണ്ണ് കഴുകുന്നത് നല്ലതാണ്. ഇത് കണ്ണിന്റെ ചൊറിച്ചിലും അസ്വസ്ഥതകളും മാറ്റിതരും.
നെഞ്ച് വേദന കറ്റാര്‍ വാഴയിലടങ്ങിയിരിക്കുന്ന മെഗ്നീഷ്യം നെഞ്ചിനുണ്ടാകുന്ന രോഗങ്ങള്‍ ഇല്ലാതാക്കും. നെഞ്ച് വേദന, അലര്‍ജി എന്നിവയ്ക്ക് പരിഹാരമാകും.
അര്‍ബുദം കറ്റാര്‍ വാഴ ജ്യൂസ് ക്യാന്‍സറിനോട് പൊരുതാന്‍ ശേഷിയുള്ളതാണ്.
പ്രതിരോധശേഷി ദിവസവും കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് പ്രതിരോധശക്തി കൂട്ടാന്‍ സഹായിക്കും.
ചുമ, ജലദോഷം ജലദോഷം, ചുമ, പനി എന്നിവ പോലുള്ള രോഗങ്ങള്‍ക്ക് മികച്ച മരുന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ ജ്യൂസ് ശരീരത്തെ തണുപ്പിക്കും.
ആസ്തമ തിളപ്പിച്ച വെള്ളത്തില്‍ കറ്റാര്‍വാഴ ജെല്‍ ഇട്ട് ആവികൊള്ളുന്നത് ആസ്തമയ്ക്ക് പരിഹാരമാകും.
എയിജിങ് പ്രശ്‌നം ചര്‍മത്തിലെ എയിജിങ് പ്രശ്‌നം പരിഹരിക്കാന്‍ മികച്ച മാര്‍ഗമാണിത്.
സ്‌ട്രെച്ച് മാര്‍ക്ക്‌സ് കറ്റാര്‍ വാഴ ജ്യൂസ് സ്‌ട്രെച്ച് മാര്‍ക്ക്‌സ് മാറ്റാനും നിര്‍ജ്ജീവമായ കോശങ്ങളെ പുനര്‍നിര്‍മ്മിക്കാനും സഹായിക്കും.
ഷേവ് ചെയ്താല്‍ പുരുഷന്‍മാര്‍ക്ക് ഷേവ് ചെയ്ത് കഴിഞ്ഞാല്‍ കറ്റാര്‍ വാഴ ഉപയോഗിക്കാം. ഷേവ് ചെയ്ത ഭാഗത്തുണ്ടാകുന്ന അസ്വസ്ഥതകളും ചൊറിച്ചിലും മാറ്റാന്‍ ഇതിന്റെ ജെല്‍ പുരട്ടിയാല്‍ മതി.
മുഖക്കുരുവിന് മുഖക്കുരു മാറ്റാനും കറ്റാര്‍ വാഴ ജ്യൂസ് ഉപയോഗിക്കാം.
വെയിലേറ്റ് പാടുകള്‍ മാറ്റാന്‍ വെയിലേറ്റ് ഉണ്ടാകുന്ന പാടുകളും ഇത് മാറ്റിതരും. സൂര്യപ്രകാശം ഏറ്റ് കോശങ്ങള്‍ നശിക്കുന്ന അവസ്ഥ ഉണ്ടാകാം. ഈ ഭാഗത്ത് കറ്റാര്‍ വാഴ ജ്യൂസ് പുരട്ടിയാല്‍ മതി.
മുറിവുണക്കാന്‍ മുറിവുകളും, വ്രണങ്ങളും ഉണക്കാന്‍ കറ്റാര്‍ വാഴ ജ്യൂസ് ഉപയോഗിക്കാം.
തൊണ്ടവേദന കറ്റാര്‍ വാഴ ജ്യൂസ് കൊണ്ട് ദിവസം മൂന്നു നേരം ഗാര്‍ഗിള്‍ ചെയ്താല്‍ തൊണ്ടവേദന ശമിക്കും.
മുടി വളര്‍ച്ചയ്ക്ക് കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമ്‌സ് തലയോട്ടിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റി മുടി തഴച്ചു വളരാന്‍ സഹായിക്കും.

മുടി വളര്‍ച്ചയ്ക്ക് കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമ്‌സ് തലയോട്ടിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റി മുടി തഴച്ചു വളരാന്‍ സഹായിക്കും.
പി.എച്ച് ബാലന്‍സ് കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലിന്‍ ഘടകം തലയോട്ടിലെ പി.എച്ച് ബാലന്‍സ് നിയന്ത്രിക്കുന്നു.
താരന്‍ താരന്‍ അകറ്റാനും ഇവ ഉപയോഗിക്കാം. ആന്റി-ഫംഗല്‍ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഹെയര്‍ കണ്ടീഷ്ണര്‍ ഹെയര്‍ കണ്ടീഷ്ണറായി കറ്റാര്‍ വാഴ ജ്യൂസ് ഉപയോഗിക്കാം
കൈകള്‍ക്ക് കറ്റാര്‍ വാഴ ജ്യൂസിന്റെ കൂടെ ആല്‍ക്കഹോളും അല്‍പം എണ്ണയും ചേര്‍ത്ത മിശ്രിതം കൊണ്ട് കൈകള്‍ കഴുകാം. കൈ ശുചിയാക്കുകയും മൃദുവാക്കുകയും ചെയ്യും.
മലവിസര്‍ജ്ജനം കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന അലോയിന്‍, അലോ ഇമോഡിന്‍, ബാര്‍ബലോയ്ന്‍ തുടങ്ങിയ ഘടകങ്ങള്‍ മലവിസര്‍ജ്ജനം സുഗമമാക്കാന്‍ സഹായിക്കും.
കറ്റാര്‍ വാഴ പാക്ക് മുള്‍ട്ടാണി മിട്ടി പേസ്റ്റും അര ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് അല്‍പം റോസ് വാട്ടറും തേനും ചേര്‍ക്കാം. ഇത് നിങ്ങളുടെ മുഖത്ത് തേച്ച് 15 മിനിട്ട് വയ്ക്കാം.
കറ്റാര്‍ വാഴ ഫ്രൂട്‌സ് പാക് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പപ്പായയോ, പഴമോ, ആപ്പിളോ, ഓറഞ്ചോ ഏതെങ്കിലും ഒരെണ്ണം എടുക്കാം. ഫ്രൂട്ട് പേസ്റ്റില്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ക്കാം. ഇതിലേക്ക് ബദാം ഓയിലോ, ഗോതമ്പ് പൊടിയോ ചേര്‍ത്ത് നന്നായി പേസ്റ്റാക്കിയെടുക്കാം. ഇത് മുഖത്ത് പുരട്ടാം
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ.like emoticon
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page...

ചില ഒറ്റമൂലികള്‍

ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും. കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. അവയുടെ രോഗശമനശക്തിയെക്കുറിച്ചും. ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും സമം തേനും ചേര്‍ത്ത് കഴിച്ചാല്‍ ചുമ കുറയും. പാര്‍ശ്വഫലങ്ങളൊട്ടുമില്ല. ഇതറിയാതെയാണ് ചുമയ്ക്കുമ്പോള്‍ ഡോക്ടറുടെ ഉപദേശം പോലുമില്ലാതെ കഫ് സിറപ്പ് വാങ്ങി ചുമയക്ക് ഉടനടി ഷട്ടറിടുന്നത്. വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിച്ചാല്‍ കൊളസ്ട്രോള്‍ കുറയും. മാവിന്റെ തളിരില ഉണക്കിപ്പൊടിച്ചു കഴിച്ചാല്‍ പ്രമേഹത്തിന് കുറവുണ്ടാകും. ഇത്തരം നിരവധി ഒറ്റമൂലികളും അവയുടെ രോഗശമനശക്തിയും പഴയ തലമുറയ്ക്ക് അറിയാമായിരുന്നു. മിക്കവാറും ഔഷധസസ്യങ്ങള്‍ തൊടിയിലുണ്ടായിരുന്നു. അല്പം മെനക്കെട്ടാല്‍ ഈ അറിവുകള്‍ നമുക്കും സ്വന്തമാക്കാം. കണ്ണൊന്ന് തുറന്നാല്‍ വിരല്‍ത്തുമ്പില്‍ ലഭിക്കും മരുന്നുകള്‍.
വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ഒരു ഗൃഹവൈദ്യന്റെ സഹായം ചെയ്യുന്നവയാണ് ഈ കുറിപ്പുകള്‍.
അസുഖങ്ങള്‍ ശമിക്കാന്‍
ചുമ
*ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയ് ക്ക് ആശ്വാസം ലഭിക്കും.
*തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
*കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക.
*വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും.
*കല്‍ക്കണ്ടവും ചുവന്നുള്ളിയും ചേര്‍ത്തുകഴിച്ചാല്‍ ചുമയ്ക്കു ശമനമാകും.
പനി
*തുളസി പിഴിഞ്ഞെടുത്ത നീര് തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ പനിക്ക് പെട്ടെന്ന് കുറവുണ്ടാകും.
*ജീരകം പൊടിച്ച് ശര്‍ക്കര ചേര്‍ത്തു സേവിച്ചാല്‍ പനിക്ക് കുറവുണ്ടാകും.
*തുളസിനീരില്‍ കരുമുളകുപൊടി ചേര്‍ത്ത് കഴിച്ചാലും പനിക്ക് ശമനമുണ്ടാകും.
ജലദോഷം
*തുളസിനീര് അര ഔണ്‍സ് വീതം രണ്ടുനേരം കഴിക്കുക.
*ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന് കുറവുണ്ടാകും.
രക്താതിസമ്മര്‍ദം
*ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകിട്ടും മോരില്‍ ചേര്‍ത്തു കഴിക്കുക.
*തണ്ണിമത്തന്‍ ജ്യൂസ് ദിവസവും കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് വളരെ കുറവുണ്ടാകും.
*ഇളനീര്‍ വെള്ളവും തിപ്പലിപ്പൊടിയും ചേര്‍ത്തു കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് കുറവുണ്ടാകും.
ആസ്തമ
*മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു നെല്ലിക്കാ വലുപ്പത്തില്‍ ഒരു മാസം തുടര്‍ച്ചയായി കഴിച്ചാല്‍ ആസ്തമയ്ക്കു വളരെ കുറവുണ്ടാകും.
*ആടലോകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
*വെറ്റിലനീര്, ഇഞ്ചിനീര്, തേന്‍ ഇവ സമംചേര്‍ത്ത് ദിവസം രണ്ടുനേരം കഴിക്കുക.
*തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും കഴിക്കുക.
കഫശല്യം
*ചെറിയ കഷ്ണം ഇഞ്ചി ചുട്ട് തൊലികളഞ്ഞ് കഴിക്കുക.
*തേന്‍, തുളസിനീര്, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ സമം ചേര്‍ത്തു കഴിച്ചാല്‍ കഫത്തിന് വളരെ ശമനമുണ്ടാകും.
*നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫശല്യത്തിന് കുറവുണ്ടാകും.
കൊടിഞ്ഞി
*ജീരകം ചതച്ചിട്ട് പാല്‍ കാച്ചി രാവിലെ കുടിച്ചാല്‍ കൊടിഞ്ഞിക്ക് ശമനമുണ്ടാകും.
*മുക്കൂറ്റി സമൂലമെടുത്ത് (വേരും തണ്ടും ഇലയും പൂക്കളുമെല്ലാം) അരച്ച് കൊടിഞ്ഞിയുണ്ടാകുമ്പോള്‍ നെറ്റിയുടെ ഇരുവശങ്ങളിലും ഇട്ടാല്‍ വളരെ എളുപ്പത്തില്‍ ശമനമുണ്ടാകും.
*ചുക്കും കൂവളത്തിന്റെ വേരും കാടിവെള്ളത്തില്‍ അരച്ചുപുരട്ടിയാല്‍ കൊടിഞ്ഞിക്ക് വളരെ ആശ്വാസമുണ്ടാകും.
കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന്
*നാലോ അഞ്ചോ വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.
*തൈരും ഇഞ്ചിയും കറിയാക്കി പതിവായി ഭക്ഷത്തില്‍ ഉള്‍പ്പെടുത്തുക.
*നാലോ അഞ്ചോ വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കുറുക്കി ദിവസവും ഒരു നേരം കുടിക്കുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ ഉത്തമമാണിത്.
അമിതവണ്ണം
*തേനും വെള്ളവും സമംചേര്‍ത്ത് അതിരാവിലെ കഴിക്കുക. (ചെറുതേനായാല്‍ വളരെ നല്ലത്)
*ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചുഗ്രാം ചുക്കുപൊടി ചേര്‍ത്തു പതിവായി കഴിക്കുക.
*ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
പ്രമേഹം
*പച്ചപാവയ്ക്കയോ, പാവയ്ക്കയുടെ നീരോ പതിവായി കഴിക്കുക.
*രാത്രി കിടക്കാന്‍ നേരത്ത് വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിക്കുക.
*മാവിന്റെ തളിരില ഉണക്കിപ്പൊടിച്ച് കഴിക്കുക.
* ഗ്രാമ്പുവിന്റെ ഇല ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക.
*നെല്ലിക്കാ നീരില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കുക.
ഇക്കിള്‍
* വായ് നിറച്ചു വെള്ളമെടുത്തശേഷം വിരല്‍കൊണ്ട് മൂക്ക് അടച്ചുപിടിച്ച അല്പനേരം ഇരിക്കുക.
*വായില്‍ ഒന്നോ രണ്േടാ സ്പൂണ്‍ പഞ്ചസാര ഇട്ടശേഷം സാവധാനം അലിയിച്ച് ഇറക്കുക.
കൃമിശല്യം
*നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കലക്കി കുടിക്കുക.
*അല്പം കായമെടുത്ത് ശര്‍ക്കരയില്‍ പൊതിഞ്ഞു കഴിക്കുക.
*ആര്യവേപ്പില അരച്ചുരുട്ടി ചെറുനെല്ലിക്കയുടെ വലുപ്പത്തില്‍ കഴിക്കുക.
ഗ്യാസ്ട്രബിള്‍
*വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കാച്ചി ഭക്ഷണത്തിനുശേഷം പതിവായി കഴിക്കുക.
*പുളിച്ചമോരില്‍ ജീരകം അരച്ചുകലക്കി കുടിക്കുക.
*വെളുത്തുള്ളി ചുട്ടുതിന്നുക.
*കരിങ്ങാലിക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
ദഹനക്കേട്
*ഒരു ചെറുകഷ്ണം ഇഞ്ചി, രണ്േടാമൂന്നോ വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക.
*ഒരു കഷ്ണം ഇഞ്ചിയും ഉപ്പുകല്ലും ചേര്‍ത്ത് ചവച്ചിറക്കുക.
*ജീരകം കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
*അയമോദകം ഇട്ട് വെന്ത വെള്ളം കുടിക്കുക.
പുളിച്ചുതികട്ടല്‍
*കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കയോളം വലുപ്പത്തിലെടുത്ത് കാച്ചിയ ആട്ടിന്‍പാലിന്റെ കൂടെ ദിവസവും രാവിലെ കഴിക്കുക.
*മലര്‍പ്പൊടിയില്‍ തേനും പഞ്ചസാരയും ചേര്‍ത്തു കഴിക്കുക.
*വെളുത്തുള്ളി നീരും പശുവിന്‍നെയ്യും സമം എടുത്തു ചൂടാക്കി അതിരാവിലെ ഒരു സ്പൂണ്‍ കഴിക്കുക.
ഗര്‍ഭകാല ഛര്‍ദി
* അഞ്ചോ ആറോ ഏലക്കായ് പൊടിച്ചു കരിക്കിന്‍വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുക.
*മല്ലി അരച്ചു പഞ്ചസാര ചേര്‍ത്തു കഴിക്കുക.
*കുമ്പളത്തിന്റെ ഇല തോരന്‍വെച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.

Thursday, 12 November 2015

നെല്ലിക്ക

ഇന്ത്യന്‍ ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌.
ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ പണച്ചിലവോ സമയ നഷട്ടമോ ഇല്ല. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അമിതവണ്ണം കുറയ്‌ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്‌ ദിവസവും നെല്ലിക്ക കഴിക്കുന്നത്‌.
വിറ്റാമിന്‍ സി, ആന്റെിഓക്‌സിഡന്റെ്‌, ഫൈബര്‍, മിനറല്‍സ്‌, കാല്‍ഷ്യം എന്നിവാല്‍ സമ്പന്നമാണ്‌ നെല്ലിക്ക. സ്‌ഥിരമായി കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഒരു നെല്ലിക്ക ദിവസവും കഴിച്ചാല്‍ നിങ്ങള്‍ക്ക്‌ സംഭവിക്കുന്ന മാറ്റങ്ങള്‍.
1, ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനള്‍ മികച്ചതാക്കുന്നു.
2, വിറ്റാമിന്‍ സി യാല്‍ സമൃദ്ധമാണ്‌ നെല്ലിക്ക. നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ കാഴ്‌ച ശക്‌തി വര്‍ധിക്കും.
3, ആര്‍ത്തവ ക്രമക്കേടുകള്‍ക്ക്‌ പരിഹാരമായി സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
4, പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്കാ സ്‌ഥിരമായി കഴിക്കുക.
5, നെല്ലിക്കയില്‍ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നിങ്ങളുടെ ദഹനപ്രക്രീയ സുഖമമാക്കുന്നു.
6, ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്‌ഥിരമായി നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ ഒന്നു വരില്ല.
7, നെല്ലിക്കയിലുള്ള ആന്റെി ഓക്‌സിഡന്റെുകള്‍ ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന്‌ സംരക്ഷിക്കും.
8, നെല്ലിക്ക ജൂസിനൊപ്പം ഇഞ്ചി ചേര്‍ത്ത്‌ കഴിക്കുന്നത്‌ തൊണ്ടയുടെ ആരോഗ്യം വര്‍ധിപ്പിക്കും.
9, സ്‌ഥിരമായി കഴിച്ചാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിക്കും.
10, ഓര്‍മ്മക്കുറവുള്ളവര്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. ഓര്‍മ്മശക്‌തി വര്‍ധിക്കും.
11, സ്‌ഥിരമായി കഴിക്കുന്നത്‌ ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിച്ച്‌ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
12, വായിലുണ്ടാകുന്ന അള്‍സറിന്‌ പരിഹാരമായ നെല്ലിക്ക കഴിക്കുക.
13, ദിവസവും രാവിലെ ഒരുഗ്ലാസ്സ്‌ നെല്ലിക്ക ജൂസ്‌ കഴിക്കുന്നത്‌ വാതരോഗങ്ങള്‍ ഇല്ലാതാകും.
14,ശരീരത്തിലെ അഴുക്കുകള്‍ പുറന്തള്ളി ശരീരശുദ്ധിവരുത്താന്‍ നെല്ലിക്ക കാഴിക്കുന്നതിലൂടെ കഴിയും.
15, ആസ്‌മയും ബ്രോങ്കയിറ്റിസും മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
16, സ്‌ഥിരമായി കഴിച്ചാല്‍ മലബന്ധവും പൈയില്‍സും മാറും.
17, രക്‌തശുദ്ധി വരുത്തനായി സ്‌ഥിരമായി നെല്ലിക്ക കഴിക്കാം.
18, അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ പരിഹരിച്ച്‌ ശരീര താപനില നിയന്ത്രിച്ചു നിര്‍ത്താന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ സാധിക്കും.
19, മുഖത്തിന്റെ തിളക്കം വര്‍ധിക്കാന്‍ തേന്‍ ചേര്‍ത്ത നെല്ലിക്കാജൂസ്‌ സ്‌ഥിരമായി കഴിക്കുക.
20, ചുവന്ന രക്‌താണുക്കള്‍ വര്‍ധിക്കാന്‍ നെല്ലിക്ക കഴിക്കുക. ഇത്‌ വിളര്‍ച്ച മാറാന്‍ സഹായിക്കും.
21, മുടിയുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ മുടി കൊഴിച്ചില്‍ മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. കണ്ണിന്റെ തിളക്കം വര്‍ധിപ്പിച്ച്‌ കാഴ്‌ച ശക്‌തി കൂടാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
22, മാനാസികാരോഗ്യം വര്‍ധിക്കാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.

Tuesday, 10 November 2015

വണ്ണം കുറയാന്‍

മുത്തശ്ശിക്ക് ഇപ്പോഴത്തെ സ്ത്രീകളെകാണുമ്പോള്‍ വലിയ വിഷമം ചീനഭരണിയില്‍ മാങ്ങാ വച്ചപോലെ--ഒരുപണിഎടുക്കില്ല തിന്നും ഉറങ്ങിയും ചീര്‍ത്ത് വരും
131 -വണ്ണം കുറക്കാന്‍---അഞ്ച്ഗ്രാം വെളുത്തുള്ളിഅരച്ചെടുത്ത് പശുവിന്‍പാലില്‍ ചേര്‍ത്ത് ഒരുമാസം മുടങ്ങാതെ കഴിക്കുക,കഴിക്കുന്നതിന് മുന്പും പിന്നീടും തുക്കം നോക്കുക
ദിവസവും രാവിലെ വെറും വയറ്റില്‍ അരഗ്ലാസ്സ് കുമ്പളങ്ങനീര് കുടിക്കുക
ഒരുഔണ്‍സ് തേനില്‍അരഔണ്‍സ് ചുടുവെള്ളംചേര്‍ത്ത് രാത്രി കിടക്കാന്‍ നേരത്ത്കുടിക്കുക രണ്ട്ആഴ്ചകൊണ്ട്ഫലംകിട്ടും
132ചിലരെകണ്ടാല്‍ സങ്കടം തോന്നും -നല്ല കാറ്റ്അടിച്ചാല്‍ വിഴും എന്ന്തോന്നും--ഉലക്കയില്‍ വസ്ത്രം ഉടുപ്പിച്ചപോലെ --അവര്‍ക്കിതാ ശരീര പുഷ്ടിക്ക് മരുന്ന്--പതിവായിഒരുഗ്ലാസ്സ് തെങ്ങിന്‍കള്ള് കുടിക്കുക[[നല്ലത്എവിടെകിട്ടാനാ]
കുരുകളഞ്ഞഈന്തപ്പഴം തേന്‍ചേര്‍ത്തുകഴിക്കുക,
ഉലുവചേര്‍ത്ത്കഞ്ഞിവച്ച്കുടിക്കുക
പൊന്നാംകണ്ണിചീര[കൊഴുപ്പ ]തുവരപരിപ്പ് എന്നീവപശുവിന്‍ നെയ്യും ചേര്‍ത്ത്തോരന്‍ വച്ച് പതിവായി കഴിച്ചാല്‍ശരീരംതടിക്കും
കയ്പ്പക്കഇടിച്ച്പിഴിഞ്ഞ നീര്25MLദിവസവും രാവിലെ കുടിക്കുക
പരുത്തിക്കുരുഉണക്കിപ്പൊടിച്ച്പാലില്‍കാച്ചികുടിക്കുക
ഗോതമ്പ് പാല്‍ക്കഞ്ഞിആയി കുടിക്കുക
133 പെണ്ണിന് നിറംകുറച്ചു കുറവാണ്--വേറെനോക്കാം----
ശരീരം വെളുക്കാന്‍ [വെളുക്കാന്‍തേച്ചത്പാണ്ട്ആയാല്‍ അതിനും മുത്തശ്ശിമരുന്ന് പറയേണ്ടിവരും]-
അശോകപ്പുവിട്ടു കാച്ചിയവെളിച്ചെണ്ണ തേച്ച്കുളിക്കക
ആപ്പിള്‍ പതിവായി കഴിച്ചാല്‍ തൊലിയുടെ നിറം മാറും[ദിവസവും ഒരാപ്പിള്‍വീതംകഴിച്ചാല്‍ വീട്ടില്‍ ഡോക്ടര്‍ വേണ്ടഎന്നൊരു ചൊല്ലുണ്ട്---ഡോക്ടറെ കളയാന്‍ വേണ്ടി ഡോക്ടറുടെ ഭാര്യ ദിവസവും ഓരോ ആപ്പിള്‍ കഴിക്കാന്‍ തുടങ്ങി]
കാരറ്റ്പിഴിഞ്ഞ നീരുംനാരങ്ങനീരും തേന്‍ചേര്‍ത്ത് കഴിക്കുക
മുതിരനെയ്യുംകൂട്ടികഴിക്കുക
നിലപ്പനകിഴങ്ങ്പശുവിന്‍പാലില്‍ചേര്‍ത്ത്കഴിക്കുക
134മുത്തശ്ശിയുടെ പന്ത്രണ്ട് പ്രസവവും ഇങ്ങനെആയിരുന്നു--അത് നാളെ

Monday, 9 November 2015

കുതിര വാലി



 
ഈ ഔഷധ ഉപയോഗം.: അരച്ച് തലയിൽ തേച്ചാൽ' ഒരു ദിവസം കൊണ്ടു തലയിലുള്ള പേൻമുഴുവനുo പോകും. എണ്ണയിൽ സമം നീര് ചേർത്ത് പാകപ്പെടുത്തി തലയിൽ തേച്ച് കുളിച്ചു ശീലിച്ചാൽ, മുടി നന്നായി വളരും', മുടി നരയ്ക്കില്ല. നരച്ച മുടി. പ്രായത്തിനനുസരിച്ച് കറുക്കും.താരൻ പൂർണ്ണമായും മാറും. കണ്ണിനു കാഴ്ചശക്തി കൂടും. ചെവി പഴുപ്പും വേദനയും മാറും.സുഖനിദ്രയുണ്ടാകും.ചെറിയ അളവിൽ അരച്ച് പാലിൽ ചേർത്ത് വെറും വയറ്റിൽ കഴിച്ചാൽ ഉദരരോഗങ്ങൾ ശമിക്കും: അരച്ച് തലയിലും, ചെന്നിയിലും തളം വെച്ചാൽ തലവേദനക്കു ശമനമുണ്ടാകും. മോരിൽ അരച്ചുകലക്കി വെയിൽ കൊള്ളിച്ച് ദേഹത്തു തേച്ച്.ഇഞ്ചതേച്ചു കുളിച്ചാൽ സോറിയാസിസ്സിനു ശമനമുണ്ടാകും. ഉണക്കിപ്പൊടിച്ചതു തേനും നെയ്യും സമമല്ലാത്ത അളവിൽ എടുത്ത് 3 നുള്ള് ചേർത്തിളക്കി രാത്രി സേവിച്ചാൽ ലൈംഗിക ശേഷി വർദ്ധിക്കും.

ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ .വനമേഖലകളിൽ, ഉയരമുള്ള മരങ്ങളിൽ ഇത്തിൾ കണ്ണി പോലെയുള്ള ഈ ഓഷധ സസ്യം കാണപ്പെടുക.

ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ...
കൂടുതല്‍ അറിയാന്‍ ആയുർവേദം പേജ് ലൈക്‌ ചെയ്യൂ

Sunday, 8 November 2015

കൂര്‍ക്കംവലി

കൂര്‍ക്കംവലി ക്കുള്ള മരുന്ന് .
മുള്ളു മുരുക്കില ചാറു -10 മില്ലി ( മുള്ള് മുരുക്ക് പണ്ട് കാലങ്ങളില്‍ അതിര്‍ത്തി വേലി കെട്ടുന്നതിനു ഉപയോഗിച്ചിരുന്നു . പല വീടുകളില്‍ ഇതിന്റെ ഇല ഇഡ്ഡലി തട്ടില്‍ വെച്ച് അതില്‍ ഇഡ്ഡലി പുഴുങ്ങി എടുക്കുമായിരുന്നു .അനാവശ്യ കൊഴുപ്പുകളെ അലിയിക്കാന്‍ ഇതിന്റെ കഴിവ് പൂര്‍വീകര്‍ അറിഞ്ഞിരുന്നു എന്ന് മനസിലാക്കണം )
തുളസി ഇല ചാറു -10 മില്ലി
ചുവന്നുള്ളി - 3 ഗ്രാം
കുരുമുളക് -10 എണ്ണം
തേന്‍ -50 മില്ലി
ചെയ്യണ്ട വിധം :
മുള്ളു മുരിക്കിന്റെ ഇലയും തുളസി ഇലയും അരച്ച് ചാറു എടുക്കുക .അതിനോടൊപ്പം ചുവന്നുള്ളി ,വെളുത്തുള്ളി ചെറുതാക്കി ചതച്ചു തയ്യാറാക്കി വെച്ചിരിക്കുന്ന ചാറില്‍ ചേര്‍ക്കുക .കുരുമുളകും പൊടിച്ചു ചേര്‍ക്കുക . നല്ലവണ്ണം ഇളക്കി ചേര്‍ത്തു അതില്‍ തേനും ചേര്‍ത്തു കൂര്‍ക്കംവലി ഉള്ളവര്‍ രാത്രി കിടക്കുന്നതിനു മുന്‍പ് ഒരു സ്പൂണ്‍ എടുത്തു ചതചിട്ടിരിക്കുന്ന ഉള്ളികള്‍ ചവച്ചു തിന്നുക . ചിലര്‍ക്ക് രാത്രി വീണ്ടും ഒരു സ്പൂണ്‍ കൂടെ കൊടുക്കാം . രാവിലെ വരെ കൂര്‍ക്കംവലി ഉണ്ടാകില്ല . ഈ മരുന്ന് കുട്ടികള്‍ക്ക് കൊടുക്കാം ൦ര് ടീ സ്പൂണ്‍ അളവില്‍ . നെഞ്ചില്‍ കഫകെട്ടു ഉണ്ടാകില്ല . മുല കുടിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ ഇതില്‍ ഒരു സ്പൂണ്‍ വീതം കുടിച്ചിട്ട് മുല കൊടുത്താല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഉണ്ടാകുന്ന നെഞ്ചിലെ കഫകെട്ടു മാറും .കൂര്‍ക്കംവലി ഇല്ലാത്തവര്‍ കുടിച്ചാല്‍ നെഞ്ചിലെ കഫം ഇളകി പോകും .

ഗ്യാസ് ട്രബിള്‍

ഗ്യാസ് ട്രബിള്‍ നിയന്ത്രിക്കാന്‍ 10 മാര്‍ഗങ്ങള്‍...
ഗ്യാസ്ട്രബിള്‍ അഥവാ അസിഡിറ്റി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഏറെയാണ്. സമയനിഷ്ഠയില്ലാത്ത ആഹാരരീതിയും വ്യായാമമില്ലാത്ത അവസ്ഥയുമെല്ലാം ഗ്യാസ്ട്രബിളിന് കാരണമാകും. വര്‍ധിച്ച ഏമ്പക്കം, നെഞ്ച് എരിച്ചില്‍, പുളിച്ചു തികട്ടല്‍, ഛര്‍ദി, നെഞ്ചില്‍ നെഞ്ചിടിപ്പ്, ശ്വാസവൈഷമ്യം, തലവേദന… എന്നിങ്ങനെ അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ ഏറെയാണ്.
ഭക്ഷണക്രമീകരണത്തിലൂടെയും ചിട്ടയായ ആരോഗ്യ പരിപാലനത്തിലൂടെയും ഗ്യാസ്ട്രബിളിനെ നിയന്ത്രിക്കാനാവും. വായുകോപം അകറ്റാനുള്ള 10 ഒറ്റമൂലികള്‍ ഇവയാണ്.

1. പാലില്‍ വെളുത്തുള്ളി ചതച്ചിട്ട് കാച്ചി കുടിക്കുക.
2. കുരുമുളകും ജീരകവും കുട്ടിച്ചേര്‍ത്ത് പൊടിച്ച് ഇഞ്ചി നീരില്‍ സേവിക്കുക.
3. പുളിച്ച മോരില്‍ ജീരകപ്പൊടിയിട്ട് കലക്കി കുടിച്ചാല്‍ വായുകോപം അകലും.
4. ഇന്തുപ്പ് അയമോദകവും കൂടി പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക.
5. തേന്‍ പച്ച വെള്ളത്തിലൊഴിച്ച് കുടിക്കുക
6. ഇഞ്ചി ചെറുതായി നുറുക്കി നെയ്യില്‍ വറുത്തത് പഞ്ചസാരയുമായി യോജിപ്പിച്ച് ഇടയ്ക്കിടെ കഴിക്കുക.
7. രണ്ട് അല്ലി വെളുത്തുള്ളി ചുട്ട് ചതച്ച് കഴിക്കുന്നത് അസിഡിറ്റി അകറ്റും.
8. വെളുത്തുള്ളി അരിഞ്ഞ് തൈരിലിട്ട് കുറച്ച് സമയം വെച്ച ശേഷം കുടിക്കുക
9. ഇന്തുപ്പ്, ചെറുനാരങ്ങാ നീരും ഇഞ്ചിനീരും കൂട്ടി കഴിക്കുക.
10. ഒരു കഷണം ചുക്ക്, ജീരകം, ഏലക്ക, ഗ്രാമ്പൂ ഇവ സമം ചേര്‍ത്തു മൂന്നു നേരം കഴിക്കുക.
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ...

Virgin Oil


"എന്താ ഈ ചോദിക്കുന്നത്...? പെട്രോള്‍ വണ്ടിയിലല്ലേ ഒഴിക്കുന്നത്...ഞങ്ങള്‍ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് നല്ല ഒന്നാംതരം ബേബി ഓയില്‍ കൊണ്ടല്ലേ..."

"ആഹാ...എങ്കില്‍ ആ കുപ്പിയുടെ മറുപുറം ഒന്ന് വായിച്ചു നോക്കൂ....ഒന്നും വായിക്കാന്‍ പറ്റുന്നില്ലല്ലേ...ശ്രദ്ധിച്ചു നോക്കൂ...എന്താണ് എഴുതിയിരിക്കുന്നത്..?"

ഈ ബേബി ഓയിലുകളുടെയെല്ലാം ബേസ് ഓയില്‍ മിനറല്‍ ഓയില്‍ ആണ് എന്നാണ് അവിടെ എഴുതിയിരിക്കുന്നത്...

എന്താണീ മിനറല്‍ ഓയില്‍...?

ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കുമ്പോള്‍ ഗ്യാസും, പെട്രോളും, മണ്ണെണ്ണയും പോലെ കിട്ടുന്ന ഒരു ഉത്പന്നമാണ് ഹൈഡ്രോകാര്‍ബണ്‍ സംയുക്തമായ മിനറല്‍ ഓയിലും.  ഇന്ന് വ്യാപകമായി ഭക്ഷ്യ എണ്ണകളില്‍ മായമായി ചേര്‍ക്കപ്പെടുന്ന ഇത് പാരഫിന്‍ ഓയില്‍ എന്ന് കൂടി അറിയപ്പെടുന്നു....ഈ മിനറല്‍ ഓയിലില്‍ കുറച്ചു സുഗന്ധംകൂടി ചേര്‍ത്താല്‍ ബേബി ഓയിലായി....!!!

തൊലിപ്പുറമെ ഉപയോഗിക്കുന്നതിനോ, വയറ്റില്‍ എത്തിപ്പെടാന്‍ ഒരിക്കലും അനുവദിക്കാനോ ആകാത്ത ഇത്തരം ബേബി ഓയിലുകള്‍ നമ്മള്‍ കുഞ്ഞിന്‍റെ ദേഹത്ത് തടവുമ്പോള്‍ നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന തലച്ചോറ്, നാഡീവ്യൂഹങ്ങള്‍, മറ്റു അവയവങ്ങള്‍ എന്നിവയിലേക്ക് ഇവ ആഗീരണം ചെയ്യപ്പെടുകയും കാലക്രമേണ പല അസ്വസ്ഥതകള്‍ക്കും കാരണമാകുകയും ചെയ്യുന്നു. കൂടാതെ, കയ്യില്‍ കിട്ടുന്നതെന്തും വായില്‍ കൊണ്ടുപോകുന്ന ശീലമുള്ള കുട്ടികളില്‍, ഈ മിനറല്‍ ഓയില്‍ വയറ്റില്‍ എത്തിപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.  ഒരുതരം പോഷണവും ശരീരത്തിന് നല്‍കാത്ത, വളരെ ദോഷകരമായി കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം മിനറല്‍ ബേബി ഓയിലുകളെ, കുട്ടികളെ ശ്രദ്ധയോടെ നോക്കുന്ന ശിശുരോഗവിദഗ്ദര്‍ ഒരിക്കലും ശുപാര്‍ശ ചെയ്യുന്നില്ല എന്നും നമ്മള്‍ അറിഞ്ഞിരിക്കുക.

എന്നാല്‍, നമ്മള്‍ മോഡേന്‍ ആയപ്പോള്‍ കാലസ്മൃതിയില്‍ മറഞ്ഞുപോയ ഒരു വിശിഷ്ട ഉത്പന്നമായിരുന്നു നമ്മുടെ മുന്‍ തലമുറ കുഞ്ഞുങ്ങളെ തേച്ചുകുളിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന, തേങ്ങാപ്പാലില്‍ നിന്നും എടുക്കുന്ന ഉരുക്ക് വെളിച്ചെണ്ണ...തികച്ചും പ്രകൃതിദത്തവും, പോഷകസമൃദ്ധവും ആയ വിശിഷ്ട എണ്ണ...മുലപ്പാലിനോളം തന്നെ വിശിഷ്ടമായ ഒന്ന്...മുലപ്പാലില്‍ അടങ്ങിയിട്ടുള്ള മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളും, മോണോഗ്ലിസറൈഡുകളും അടങ്ങിയത് ...ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കാന്‍ കഴിവുള്ള ലോറിക് ആസിഡ് മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉള്ളതും ഉരുക്ക് വെളിച്ചെണ്ണയിലാണ്.  അതുകൊണ്ടുതന്നെ, കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന സാധാരണ അസുഖങ്ങളെയെല്ലാം പടിക്ക് പുറത്തു നിര്‍ത്താനും, നല്ലൊരു ടോണിക് ആയി വായില്‍ തൊട്ടുകൊടുക്കാനുമെല്ലാം  ഇത് ഉപയോഗിച്ചിരുന്നു...ശിശുക്കളുടെ ചര്‍മ്മകാന്തിക്ക് ഇതിനെക്കാള്‍ നല്ലൊരു എണ്ണയില്ല...

നമ്മള്‍ കൈവിട്ടുകളഞ്ഞ ഒരു നന്മയെ  തിരികെ കൊണ്ടുവരാനുള്ള ഒരു ശ്രമമാണ് ഈ ഉരുക്ക് വെളിച്ചെണ്ണ...മനംമയക്കുന്ന പരസ്യത്തിന്‍റെ അകമ്പടിയോടെ വരുന്ന ഒട്ടും മൂല്യമില്ലാത്ത മിനറല്‍ ഓയിലിന് ബഹുരാഷ്ട്ര കമ്പനികള്‍ അമിത വില ഈടാക്കുമ്പോള്‍,  തികച്ചും ന്യായമായ വിലയ്ക്ക് ഒരു വിശിഷ്ട ഉത്പന്നമാണ് നിങ്ങളുടെ കൈകളിലേക്ക് എത്തുന്നത്.  തേങ്ങാപ്പാലില്‍ നിന്നും വേര്‍തിരിച്ച്, യാതൊരുവിധ രാസപദാര്‍ത്ഥങ്ങളും ചേര്‍ക്കാതെ, തേച്ചുകുളിപ്പിക്കാന്‍എണ്ണയായും, ഉള്ളില്‍ കൊടുക്കാന്‍ ഒരു ടോണിക് ആയും ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഉത്പന്നം...

കഴിഞ്ഞ നൂറ്റാണ്ടിൽ കുറേക്കൂടി സൂക്ഷ്മമായി പറഞ്ഞാൽ ഏകദേശം 50 വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു എണ്ണയാണ്‌ വെളിച്ചെണ്ണ. അതിന്‌ പിന്നിൽ ഏതെങ്കിലുമൊരു മലയാളിയുണ്ട്‌ എന്ന്‌ ആരും കരുതുന്നില്ല. പക്ഷേ, അറിഞ്ഞോ, അറിയാതെയോ നമുക്കേവർക്കും ഈ പാപത്തിൽ പങ്കുണ്ടെന്ന്‌ പറഞ്ഞാൽ അത്‌ തെറ്റാകില്ല. അമ്മയുടെ മുലപ്പാലിൽ അടങ്ങിയിട്ടുള്ള ലാറിക്‌ ആസിഡ്‌ എന്ന പോഷകഘടകത്തോട്‌ സമാനമായ മദ്ധ്യശൃംഖല കൊഴുപ്പ്‌ അമ്ലമാണ്‌ വെളിച്ചെണ്ണയുടേയും രൂപം. എണ്ണകളെ പ്രധാനമായും ദീർഘ ശൃംഖല കൊഴുപ്പ്‌ അമ്ലങ്ങൾ , മദ്ധ്യശൃംഖല കൊഴുപ്പ്‌ അമ്ലങ്ങൾ എന്നിങ്ങനെ രണ്ടായി, അതിന്റെ രൂപഘടന അനുസരിച്ച്‌ തരംതിരിച്ചിരിക്കുന്നു. വെളിച്ചെണ്ണയിൽ പൂരിത കൊഴുപ്പ്‌ 92 ശതമാനത്തോളം അടങ്ങിയിട്ടുള്ളതായും അതിൽ 60 ശതമാനത്തോളം മേൽസൂചിപ്പിച്ച മദ്ധ്യശൃംഖല കൊഴുപ്പ്‌ അമ്ലങ്ങളാണെന്നും പഠനങ്ങൾ തെളിയിക്കുന്നു. ഇതിൽ 50 ശതമാനത്തോളം മുലപ്പാലിലേതു പോലെ ലാറിക്‌ അമ്ലം എന്ന ഘടകത്താലും നിർമ്മിക്കപ്പെട്ടിരിക്കുന്നു.
മനുഷ്യശരീരത്തിലെ രോഗപ്രതിരോധശേഷിയെ നിലനിർത്താനും ഈ കൊഴുപ്പിനുള്ള കഴിവ്‌ വളരെ വലുതാണ്‌. കൂടാതെ ഈ ഘടകത്തിന്‌ ആന്റി വൈറൽ, ആന്റി ബാക്ടീരിയൽ, ആന്റി പ്രോട്ടോസോവൽ ഗുണവിശേഷങ്ങൾ ഉള്ളതായും തെളിയിക്കപ്പെട്ടുണ്ട്‌.
വെളിച്ചെണ്ണയുടെ ഒരു സവിശേഷത, ഇതിന്റെ ഘടന മദ്ധ്യശൃംഖല കൊഴുപ്പ്‌ അമ്ലമാകയാൽ ദഹനത്തിനായി പാൻക്രിയാറ്റിക്‌ ലിപ്പെയ്സ്‌ തുടങ്ങിയ ഘടകങ്ങൾ ആവശ്യമില്ല എന്നതാണ്‌. കൂടാതെ ആഹാരത്തിലുള്ള വെളിച്ചെണ്ണയുടെ അംശം എളുപ്പത്തിൽ കരളിലേക്ക്‌ ആഗിരണം ചെയ്യപ്പെടുന്നു. മറ്റ്‌ എണ്ണകളും കൊഴുപ്പുകളും ദഹനവ്യവസ്ഥയിൽ ആമാശയം തുടങ്ങി സഞ്ചരിച്ച്‌ അന്തർകലകളിൽ ആഗിരണം ചെയ്യപ്പെട്ടശേഷം മാത്രമേ കരളിൽ എത്തിച്ചേരുന്നുള്ളുവേന്ന്‌ കാണാം. ഇതിനിടയിൽ ആവശ്യത്തിലധികം ആഗിരണം ചെയ്യപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്‌. എന്നാൽ വെളിച്ചെണ്ണ അതിന്റെ പ്രത്യേക സവിശേഷതയാൽ പോർട്ടൽ വെയിനിലൂടെ കരളിലേക്ക്‌ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും കൂടുതൽ ഊർജ്ജദായകമാവുകയും ചെയ്യുന്നു.
വെളിച്ചെണ്ണയുടെ പ്രധാന ഔഷധഗുണങ്ങൾ
പ്രധാനമായും അനാവശ്യമായി ട്രാൻസ്ഫാറ്റുകൾ ഉത്പാദിപ്പിക്കുന്നില്ല എന്നതിനാൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ വെളിച്ചെണ്ണയുടെ ഉപയോഗത്താൽ രക്തത്തിലെ നല്ല കൊഴുപ്പിന്റെ അളവ്‌ കൂടുകയും മോശമായ കൊഴുപ്പിന്റെ അളവ്‌ കുറയുകയും ചെയ്യുന്നു.
വെളിച്ചെണ്ണ ഉപാപചയ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനാൽ ശരീരത്തിൽ അമിതകൊഴുപ്പ്‌ അടിഞ്ഞ്‌ കൂടാതിരിക്കാൻ സഹായിക്കുന്നു. മാത്രവുമല്ല പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കുന്നു. വെളിച്ചെണ്ണ ദഹിച്ച്‌ ആഗിരണം ചെയ്യപ്പെടാനായി പാൻക്രിയാറ്റിക്‌ ലിപ്പെയ്സ്‌ ആവശ്യമില്ല എന്നതിനാൽ പാൻക്രിയാസിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുകയും അതിലൂടെ പ്രമേഹം നിയന്ത്രിക്കുവാനും സഹായിക്കുന്നു. ആന്റിവൈറൽ, ആന്റി ബാക്ടീരിയൽ ഗുണവിശേഷം ഉള്ളതിനാൽ ആന്തരികമായി ഉണ്ടാകുന്ന പല രോഗങ്ങളും ചെറുക്കാൻ വെളിച്ചെണ്ണയുടെ ഉപയോഗം സഹായിക്കുന്നു. ഉദാഹരണമായി ഹെലികോബാക്ടർ പെയിലോറി എന്ന ബാക്ടീരിയയാൽ ഉണ്ടാകുന്ന നീണ്ടുനിൽക്കുന്ന ആമാശയവ്രണത്തിന്‌ പാൽവെളിച്ചെണ്ണ 15 മില്ലിവീതം രണ്ടുനേരം തുടർച്ചയായി 3 മാസം കുടിയ്ക്കുക മാത്രം മതിയാകും.
തൊലിപ്പുറത്തുണ്ടാകുന്ന വട്ടച്ചൊറി, ഫംഗൽ ഇൻഫെക്ഷൻ തുടങ്ങി പലരോഗങ്ങൾക്കും വെളിച്ചെണ്ണ പുറമേ തിരുമ്മിയാൽ മതിയാകും.
ഹൈപ്പോ തൈറോയിഡിസം എന്ന, തൈറോയിഡിന്റെ പ്രവർത്തനത്തെ ഉദ്ദേ‍ീപിപ്പിക്കുന്ന ഹോർമോണിന്റെ അളവ്‌ കൂടിയുണ്ടാകുന്ന രോഗത്തിന്‌ മുൻപറഞ്ഞതുപോലെ വെറും വയറ്റിൽ വെളിച്ചെണ്ണ കുടിക്കുന്നത്‌ വളരെ നല്ലതാണ്‌.
വായ്നാറ്റം എന്ന അവസ്ഥയിൽ പല്ല്‌ തേച്ചതിനുശേഷം 15 മില്ലി വെളിച്ചെണ്ണ വായിൽ കവിൾ കൊള്ളുന്നത്‌ ഉത്തമമായ ചികിത്സയാണ്‌.
മുടികൊഴിച്ചിൽ മാറാൻ വെളിച്ചെണ്ണ പ്രത്യേകിച്ച്‌ വെർജിൻ വെളിച്ചെണ്ണ തലയിൽ തേച്ച്‌ കുളിയ്ക്കുന്നത്‌ മാത്രം മതിയാകും. ഔഷധഎണ്ണകൾ ധാരാളം പറയുന്നുണ്ടെങ്കിലും വെർജിൻ വെളിച്ചെണ്ണ മാത്രം ഉപയോഗിച്ചാൽ മതി. 100 ശതമാനം ഫലപ്രദമായ ഗുണം കിട്ടും.
കുട്ടികൾക്കുണ്ടാകുന്ന എല്ലാവിധ ത്വക്ക്‌ രോഗങ്ങൾക്കും വെർജിൻ വെളിച്ചെണ്ണ പുറമേ തിരുമ്മുന്നത്‌ വളരെ സവിശേഷമാണ്‌. പണ്ടുകാലങ്ങളിൽ പുറമേ ഉണ്ടാകുന്ന വ്രണങ്ങൾക്കും, മുറിവുകൾക്കും പച്ചവെളിച്ചെണ്ണ പുറമേ തിരുമ്മുക പതിവായിരുന്നു. കാലം മാറിയതോടെ ഇവയെല്ലാം പുതിയ ക്രീമുകൾക്ക്‌ വഴിമാറി.
വെർജിൻ വെളിച്ചെണ്ണ സ്ഥിരമായി പുറത്ത്‌ പുരട്ടിക്കുളിക്കുന്നത്‌ അകാലജര (ത്വക്കിന്റെ ചുളിവ്‌) ഒഴിവാക്കാൻ സഹായിക്കുന്നു.
വെളിച്ചെണ്ണയ്ക്ക്‌ ധാരാളം സവിശേഷതകളുണ്ട്‌. പഴയകാലത്തെപ്പോലെ അതുപയോഗിക്കുന്നതിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല.
കടപ്പാട്: ഡോ. ജെ. ഹരീന്ദ്രൻ നായർ
തിരുവനന്തപുരം



Mob: 9526060900, 9037545434

Sunday, 1 November 2015



വള്ളിയായി മരങ്ങളില്‍ പടര്‍ന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട. നാലു മൂലകലുള്ള നീണ്ട ക്യാപ്സ്യുളുകളുടെ ചങ്ങല പോലെയാണ് ഇത് കാണപ്പെടുന്നത്.അതുകൊണ്ടാണ് ഇതിനെ ചങ്ങലംപരണ്ട എന്ന് വിളിക്കുന്നത്‌. ഓരോ സന്ധികളില്‍ നിന്നും ഇലകളും എതിര്‍ഭാഗത്ത് നിന്നും സ്പ്രിംഗ് പോലുള്ള പിടിവള്ളികളും പുറപ്പെടുന്നു. ഈ ചെടിയുടെ പൂക്കള്‍ വളരെ ചെറുതാണ്.ചുവന്ന കായ്കളില്‍ ഒരു വിത്തുണ്ടായിരിക്കും. ഇല ഭക്ഷ്യയോഗ്യമാണ്.
സംസ്കൃതത്തില്‍ അസ്ഥി സംഹാരി എന്നാണ് ചങ്ങലംപരണ്ടയുടെ പേര്.ഒടിഞ്ഞ എല്ലുകളെ യോജിപ്പിക്കാനുള്ള ഔഷധ ശക്തി ഉള്ളതുകൊണ്ടാണ് ആ പേര് കിട്ടിയത്. വയറ്റു വേദനയ്ക്ക് ഇതിന്റെ തണ്ട് ഉണക്കി പൊടിച്ച് വാളന്‍ പുളിയും ഉപ്പും ചേര്‍ത്ത് കഴിക്കാറുണ്ട്.ഇതിന്റെ തണ്ട് വാട്ടിപിഴിഞ്ഞ നീര് ചെറു ചൂടോടെ ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദന, ചെവിക്കുത്ത് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. ഒടിവും ചതവും ഉള്ള ഭാഗത്ത് ഇതിന്റെ തണ്ട് പതിവായി വച്ച് കെട്ടുന്നത് നല്ലതാണ്. കഫം, വാതം എന്നിവയെ ശമിപ്പിക്കും. ഒടിഞ്ഞ അസ്ഥിയെ കൂട്ടിച്ചേര്‍ക്കും.രക്തം സ്തംഭിപ്പിക്കും.വിശപ്പുണ്ടാക്കും.ആര്‍ത്തവ ക്രമീകരണത്തിനും നല്ലത്.
ചങ്ങലം പരണ്ട ഇടിച്ചു പിഴിഞ്ഞ നീരില്‍ അതുതന്നെ കല്‍ക്കമായി അരച്ചു കലക്കി നല്ലെണ്ണയും ചേര്‍ത്ത് മെഴുകു പാകത്തില്‍ അരച്ചെടുത്ത എണ്ണ ഒടിവിനും ചതവിനും പുറത്തു പുരട്ടാവുന്നതാണ്.ഇതിന്റെ നീരും സമം തേനും ചേര്‍ത്ത് കുറേശ്ശെ രണ്ടു നേരം കഴിച്ചാല്‍ ആര്‍ത്തവം ക്രമമാവും."
അദ്ദേഹത്തെയും കവച്ചു വയ്ക്കുന്ന കൃത്യതയില്‍ ഒരോ ചങ്ങലയും കിറു കൃത്യതയോടേ തീര്‍ത്ത് ആ വള്ളി അവിടേ നിന്നത് ഇപ്പോഴും മനസ്സാകേ പടര്‍ന്നു നില്‍ക്കുന്നു.