മൂത്രക്കല്ല്
പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് മൂത്രക്കല്ല് പ്രതിരോധത്തിന് സഹായിക്കുന്നു. പഴങ്ങളും പച്ചക്കറികളും ക്ഷാരങ്ങൾ ശരീരത്തിൽ കൂട്ടുന്നു. മൂത്രത്തിലെ സിട്രേറ്റിന്റെ അളവ് ഇത് കൂട്ടുന്നു. സിട്രേറ്റ് മൂത്രക്കല്ല് ഉണ്ടാകുന്നത് പ്രതിരോധിക്കുന്നു. ഫൈറ്റേറ്റ് എന്ന പദാർത്ഥം പച്ചക്കറികളിൽ ധാരാളമുള്ള ഫോസ്ഫേറ്റ് ആണ്. ഇത് മൂത്രക്കല്ലിനെ പ്രതിരോധിക്കുന്നു. ബീറ്റ്റൂട്ട്, ഇലക്കറികൾ മുതലായവയിൽ ഓക്‌സലേറ്റ് കൂടുതലുള്ളത് മൂത്രക്കല്ല് ഉണ്ടാകാനുള്ള സാദ്ധ്യത കൂട്ടും.
ഭക്ഷണത്തിലെ നാരിന്റെ അംശം കുടലിലെ കൊഴുപ്പുമായി ബന്ധിക്കുന്നതു കാരണം മൂത്രത്തിലെ കാൽസ്യം ഓക്‌സലേറ്റ് മുതലായവയുടെ വിസർജ്ജനം കുറയ്ക്കുന്നു. ഭക്ഷണത്തിലെ ഫൈബർ 22 ശതമാനവും പഴങ്ങൾ 15 ശതമാനവും പച്ചക്കറികളിൽ 22 ശതമാനവും മൂത്രക്കല്ല് ഉണ്ടാകാനുള്ള സാദ്ധ്യത കുറയ്ക്കുന്നു. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുമ്പോൾ മൂത്രത്തിന്റെ അളവ്, പി.എച്ച്, മൂത്രത്തിലെ പൊട്ടാസ്യം, മഗ്‌നീഷ്യം, സിട്രേറ്റ്, ഫൈറ്റേറ്റ് മുതലായവ വർദ്ധിപ്പിക്കുന്നു. ഇത് മൂത്രത്തിലെ കാൽഷ്യം ഓക്‌സലേറ്റ്, യുറിക് ആസിഡ് മുതലായവ കുറയ്ക്കുന്നു. ഈ ആഹാരത്തിലെ വ്യതിയാനം പ്രധാനമായും ആദ്യമായി മൂത്രക്കല്ല് ഉണ്ടാകുന്ന രോഗികളെയാണ് സഹായിക്കുന്നത്. പക്ഷേ മൂത്രക്കല്ല് ഉള്ള രോഗികൾക്ക് ഫൈബർ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നതിനോടൊപ്പം വണ്ണം കുറയ്ക്കൽ, വെള്ളം ധാരാളം ഉപയോഗിക്കുക, ഭക്ഷണത്തിൽ മാംസാഹാരം, സോഡിയം മുതലായവ വളരെ കുറയ്ക്കുക മുതലായ കാര്യങ്ങൾകൂടി ചെയ്താൽ മാത്രമേ മൂത്രക്കല്ല് ഉണ്ടാകുന്നത് പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ.

മറ്റൊരു
പ്രധാനപ്പെട്ട കാര്യം ആദ്യമായി മൂത്രക്കല്ല്ഉണ്ടാകുന്ന പ്രായവ്യത്യാസമാണ്.
പ്രായം കുറവായ ആൾക്കാർക്ക് മൂത്രക്കല്ല് ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ 60
വയസ് കഴിഞ്ഞ ആൾക്കാരുടേതിൽനിന്ന് വ്യത്യസ്തമാണ്. പ്രായം കുറഞ്ഞ ആൾക്കാരിൽ
മൂത്രക്കല്ല് ഉണ്ടാകുന്നത് റീനൽ ട്യൂബുലാർ അസിഡോസിസ്, പാരാതൈറോയ്ഡ്
ഗ്രന്ഥിയുടെ തകരാറുകൾ, ഗൗട്ട്, സാർകോയ്‌ഡോസിസ് മുതലായ കാരണങ്ങൾ കൊണ്ടാകാം.
ഭക്ഷണവും ജീവിതശൈലിയും പ്രായമായവരിൽ മൂത്രക്കല്ല് ഉണ്ടാകുന്നതിൽ പ്രധാന
പങ്കുവഹിക്കുന്നു.
പഴങ്ങളിൽ ഓറഞ്ച് പ്രത്യേകിച്ച് മൂത്രത്തിലെ ക്ഷാരാംശം കൂട്ടുന്നതുകൊണ്ടും സിട്രേറ്റ് കൂട്ടുന്നതുകൊണ്ടും മൂത്രക്കല്ല് പ്രതിരോധത്തിന് സഹായിക്കുന്നു.ഓറഞ്ച് ജ്യൂസിനേക്കാൾ ഓറഞ്ച് നേരിട്ട് കഴിക്കുന്നതാണ് മൂത്രക്കല്ല് പ്രതിരോധത്തിന് കൂടുതൽ ഉപകരിക്കുന്നത്. പായ്ക്കറ്റുകളിൽ കിട്ടുന്ന ഓറഞ്ച് ജ്യൂസിൽ പഞ്ചസാരയുടെ അംശം കൂടുതലായത് വിപരീത ഗുണമാണ് ചെയ്യുന്നത്. എന്നാൽ ഓറഞ്ച് പഴങ്ങളിലുള്ള ഫൈബർ മൂത്രക്കല്ല് പ്രതിരോധത്തിന് കൂടുതൽ സഹായകരമാണ്.

No comments:
Post a Comment