Wednesday, 11 February 2015

ഏലം
എല്ലാ ആധുനികവൈദ്യശാസ്ത്ര ശാഖകളും ദഹനൗഷധങ്ങളായി വിപണിയിലെത്തിക്കുന്ന മരുന്നുകളിൽ വലിയൊരു പങ്കും ഏലയ്ക്കാ ഉപയോഗപ്പെടുത്തുന്നുണ്ട്. ഹൃദയപേശികളെ ശക്തിപ്പെടുത്താനും അതിസാരത്തെ നിയന്ത്രിക്കുവാനും ഇതിനാകും. ഏലയ്ക്കാപ്പൊടി നെയ്യിൽ ചാലിച്ച് നുണഞ്ഞിറക്കിയാൽ കഫക്കെട്ട് മാറും. ഏലത്തരിയും തിപ്പല്ലിയും കൽക്കണ്ടം ചേർത്ത് പൊടിച്ചു സേവിച്ചാൽ ചുമ ശമിക്കും. ഏലയ്ക്കാപ്പൊടി കരിക്കിൻ വെള്ളത്തിലിട്ട് സേവിച്ചാൽ മൂത്രതടസം മാറും. ഏലയ്ക്കാപ്പൊടി ദന്തചൂ‌ർണത്തിൽ ചേർത്ത് ഉപയോഗിച്ചാൽ ദന്തരോഗങ്ങളും വായ്നാറ്റവും മാറും.

No comments:

Post a Comment