Wednesday, 11 February 2015

അശോകം
സ്ത്രീരോഗങ്ങൾക്കുള്ള ഔഷധം എന്ന നിലയിൽ പ്രശസ്തമാണ് അശോകം. ദുഃഖത്തെ അകറ്റാൻ കഴിവുള്ളത് എന്ന നിലയിലാണ് ഇതിന് അശോകം എന്ന പേര് ലഭിച്ചത്. ഗർഭാശയഭിത്തികളെ ശക്തിപ്പെടുത്താൻ കഴിവുള്ള ഈ സസ്യം ആയുർവേദ വിധിപ്രകാരം വിഷഹരവും അണുബാധ ഒഴിപ്പിക്കുന്നതുമാണ്. ആയുർവേദ ഔഷധങ്ങളായ അശോകാരിഷ്ടം, അശോകഘൃതം എന്നിവയിലെ മുഖ്യഔഷധമാണ് അശോകത്തൊലി. അശോകത്തിന്റെ പൂവ് കൽക്കമായി വെളിച്ചെണ്ണ കാച്ചിതേച്ചാൽ എല്ലാവിധ ചർമരോഗങ്ങൾക്കും ശമനമുണ്ടാകും. അശോകപ്പട്ട പാൽകഷായം വച്ചു സേവിച്ചാൽ സ്ത്രീരോഗങ്ങൾ ശമിക്കും. അശോകപ്പട്ട കഷായമാക്കി കഴിച്ചാൽ അർശസും വയറുവേദനയും മാറും. ഉണങ്ങിയ പൂവ് അരച്ച് തൈരിൽ സേവിച്ചാൽ പഴകിയ അർശസും ഭേദമാകും.

No comments:

Post a Comment