Wednesday, 30 September 2015

ഉരുക്ക് വെളിച്ചെണ്ണ

"എല്ലാ എണ്ണകളുടെയും മാതാവ്" എന്നറിയപ്പെടുന്ന ഉരുക്ക് വെളിച്ചെണ്ണ, തീര്‍ത്തും പരമ്പരാഗതമായ രീതിയില്‍ തേങ്ങാപ്പാലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നതാണ്.  അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്നേ ആയുര്‍വേദം ശുപാര്‍ശ ചെയ്തിട്ടുള്ള ഒരു  അപൂര്‍വ്വ  ഔഷധമാണ് ഇത്.

മുലപ്പാലില്‍ അടങ്ങിയിട്ടുള്ള മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളും, മോണോഗ്ലിസറൈഡുകളും ഉരുക്ക് വെളിച്ചെണ്ണയിലുണ്ട്.  ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കാന്‍ കഴിവുള്ള ലോറിക് ആസിഡ് മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉള്ളത് ഉരുക്ക് വെളിച്ചെണ്ണയിലാണ്. നമ്മുടെ പൂര്‍വികര്‍ തലയില്‍ തേയ്ക്കാനും, ശരീരത്തില്‍ പുരട്ടാനും, കൊച്ചുകുഞ്ഞുങ്ങളെ  തേച്ചു കുളിപ്പിക്കാനും, നാവില്‍ തൊട്ടുകൊടുക്കാനുമെല്ലാം ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നു.  കുട്ടികൾക്കുണ്ടാകുന്ന എല്ലാവിധ ത്വക്ക്‌ രോഗങ്ങൾക്കും ഉരുക്ക്  വെളിച്ചെണ്ണ പുറമേ തിരുമ്മുന്നത്‌ വളരെ സവിശേഷമാണ്‌. പണ്ടുകാലങ്ങളിൽ പുറമേ ഉണ്ടാകുന്ന വ്രണങ്ങൾക്കും, മുറിവുകൾക്കും ഉരുക്ക്  വെളിച്ചെണ്ണ  പുറമേ തിരുമ്മുക പതിവായിരുന്നു. ഇന്ന് വിപണിയില്‍ ലഭിക്കുന്ന മിനറല്‍ ഓയിലും, രാസപദാര്‍ത്ഥങ്ങളും അടങ്ങിയ ബേബി ഓയിലുകള്‍ ശിശുക്കള്‍ക്ക് ഒരു പ്രയോജനവും ഇല്ലെന്നു മാത്രമല്ല ദോഷകരവുമാണ്‌.  അതുകൊണ്ടുതന്നെ, ഉരുക്ക് വെളിച്ചെണ്ണ ഇന്ന് ലഭിക്കാവുന്നതില്‍വച്ചു  അത്യുത്തമമായ ബേബി ഓയിലാണ്.

മുതിര്‍ന്നവരില്‍ ഇത്  രക്തത്തിലെ ഗ്ലുക്കോസിന്‍റെ ഉപയോഗം ത്വരിതപ്പെടുത്തുകയും  ഇന്‍സുലിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും  ചെയ്യുന്നതിനാല്‍ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഉത്തമ ഉപാധിയാണ്.  ഹൃദയത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിച്ചു ഹൃദ്രോഗബാധയെ തടയുന്നതാണ് ഉരുക്ക് വെളിച്ചെണ്ണ.  ഇത് ക്യാന്‍സര്‍പോലുള്ള രോഗങ്ങള്‍ക്കെതിരെ  പ്രതിരോധശേഷി നേടിത്തരുകയും എയിഡ്സ് രോഗികളില്‍ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.  ചുരുക്കത്തില്‍, കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കഴിക്കാവുന്ന ഒരു ഉത്തമ ടോണിക്ക് ആണ് ഉരുക്ക് വെളിച്ചെണ്ണ.

ഉരുക്ക് വെളിച്ചെണ്ണ കൊണ്ടുള്ള  തേച്ചുകുളി തൊലിയില്‍ ചുളിവുകള്‍ ഉണ്ടാകുന്നതു തടയുകയും യുവത്വം നിലനിര്‍ത്തുകയും ചെയ്യുന്നു.  ചുരുക്കത്തില്‍ ആഹരമായും, ഔഷധമായും, സൌന്ദര്യവര്‍ദ്ധക വസ്തുവായും  ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിക്കുന്നു.

ശുദ്ധമായ തേങ്ങാപ്പാലില്‍നിന്നും വേര്‍തിരിച്ച്, യാതൊരുവിധ പ്രിസര്‍വേറ്റീവുകളും ചേര്‍ക്കാതെയാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക:
Mob:  8157948765
e-mail: angelvirgincoconutoil@gmail.com



വിളഞ്ഞ തേങ്ങ വെന്ത വെളിച്ചെണ്ണ കഴിച്ചാല്‍ ഉള്ളിലെ മുറിവുകള്‍ ഉണങ്ങും. പ്രസവസമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന മുറിവുകള്‍ ഉണങ്ങാന്‍ ഈ വെന്ത വെളിച്ചെണ്ണ വളരെ ഫലപ്രദമാണ്.

കൊച്ചുകുഞ്ഞുങ്ങളെ തേച്ചു കുളിപ്പിക്കാനും വെന്ത വെളിച്ചെണ്ണ അത്യുത്തമം.




നമ്മുടെ പൂര്‍വ്വികര്‍  നമുക്കു  നല്‍കിയ  ഒരു  അപൂര്‍വ്വ  ഔഷധമാണ്, "എല്ലാ എണ്ണകളുടെയും മാതാവ്" എന്നറിയപ്പെടുന്ന ഉരുക്ക് വെളിച്ചെണ്ണ. 
അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്നേ ആയുര്‍വേദം ഇതിന്‍റെ ഉപയോഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്..

ഉരുക്കെണ്ണ സ്ഥിരമായി കഴിച്ചാല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കെതിരെ  പ്രതിരോധശേഷി കൈവരുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
നമ്മുടെ പൂര്‍വികര്‍ തലയില്‍ തേയ്ക്കാനും, ശരീരത്തില്‍ പുരട്ടാനും, കൊച്ചുകുഞ്ഞുങ്ങളെ  തേച്ചു കുളിപ്പിക്കാനും, നാവില്‍ തൊട്ടുകൊടുക്കാനും എല്ലാം ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നു.

തൊലിയില്‍ ചുളിവുകള്‍ ഉണ്ടാകുന്നതു തടയാനും, യുവത്വം നിലനിര്‍ത്താനും  ഉരുക്ക് വെളിച്ചെണ്ണ സ്ഥിരമായി കഴിക്കുന്നത്‌  നല്ലതാണ്.

നൂറുശതമാനം പരിശുദ്ധവും, ജൈവവും, പ്രകൃതിദത്തവുമായ ഉരുക്ക് വെളിച്ചെണ്ണയെ Virgin Coconut Oil എന്ന് പാശ്ചാത്യര്‍ വിശേഷിപ്പിക്കുന്നു.   ജമൈക്കക്കാര്‍ ഏതു രോഗത്തിനും ആദ്യം നല്‍കുന്ന ഔഷധം ഇതാണ്.   ഹവായിയില്‍ ഇത് കുട്ടികള്‍ക്ക് ടോണിക്ക് ആയി നല്‍കുന്നു.  ഏറ്റവും കൂടുതല്‍ ഉരുക്ക് വെളിച്ചെണ്ണ നിര്‍മ്മിക്കുന്ന ഫിലിപ്പീന്‍സില്‍ ഇത് മുറിവുണക്കാന്‍ ഉപയോഗിക്കുന്നുണ്ട്.

എയിഡ്സ് രോഗികളില്‍ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ഉരുക്ക് വെളിച്ചെണ്ണ ഫലപ്രധമാണെന്നു തെളിഞ്ഞിട്ടുണ്ട്.

ഉരുക്ക് വെളിച്ചെണ്ണ രക്തത്തിലെ ഗ്ലുക്കോസിന്‍റെ ഉപയോഗം ത്വരിതപ്പെടുത്തുകയും  ഇന്‍സുലിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും  ചെയ്യുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും ഇത് വളരെ ഫലപ്രദമാണ്.

പെട്ടെന്ന് ഊര്‍ജ്ജം നല്‍കുന്ന ഉരുക്ക് വെളിച്ചെണ്ണ കായിക താരങ്ങളുടെ ഇഷ്ട ഭക്ഷണമാണ്.

ഹൃദ്രോഗബാധയ്ക്കു കാരണമാകുന്ന ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും  ഹൃദയത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കാനും  ഉരുക്ക് വെളിച്ചെണ്ണ സഹായിക്കുന്നു.  അതുകൊണ്ടുതന്നെ  ഇന്ന് വിപണിയില്‍ ലഭ്യമായ ഏതു പാചക എണ്ണയെക്കളും  ആരോഗ്യകരമാണ് ഇത്.

This is how my friend make velichenna for her baby.
Take 6 coconuts. Grate the coconut , extract the coconut milk using a mixie. Take an uruli and pour the coconut milk into it. Add kasturi manjal. Keep stirring until the milk gets thickened and you get brown coconut paste. When the oil gets extracted, take the vessel from the fire and allow it to cool. Sieve the warm mixture using cheese cloth into a jar.
Hope it will be useful.

Natural ,Pure traditionally manufactured (hand made) ventha velichenna . Excellent skin care oil for new born babies and kids. 


Tuesday, 29 September 2015

കുടല്‍ ചുരുക്കി

https://commons.m.wikimedia.org/wiki/File:Spermacoce_articularis_%28S_hispida-_Madanghanti%29_in_Hyderabad,_AP_W_IMG_9064.jpg

ഇവന്‍ കുടല്‍ ചുരുക്കി ..കുടല്‍ ഉണക്കി --വയര്‍ ചുരുക്കി എന്നീ പല പേരുകളില്‍ അറിയപ്പെടുന്നു .മരുന്നുകളുടെ ഉപയോഗം പരസ്യമായി പറയാന്‍ പാടില്ല .ഇത് പച്ച മരുന്ന് കടകളില്‍ ഉണങ്ങിയത്‌ കിട്ടും .പ്രസവശേഷം ഉണ്ടാകുന്ന വയര്‍ ,പുരുഷന്‍മാരുടെ കുടവയര്‍ എന്നിവ കുറയ്ക്കും --9447236890 വിളിച്ചാല്‍ വിശദമായി പറയാം രാത്രി 8 ന് ശേഷം മാത്രം -മാറ്റുവിധമുള്ള മറുപടി ഇല്ല .ഇനി ഒരു മാസം കൂടി പച്ച ചെടി കിട്ടും .പിന്നീട് വേണമെങ്കില്‍ പറിച്ച് ഉണക്കിവക്കണം .കിലോ മരുന്നുകട-യില്‍ 600 രൂപ ഇവിടെ വന്നാല്‍ 6 പൈസ കൂടി തരണ്ടാ --പറിച്ചുകൊണ്ട് പോകാം .

 https://upload.wikimedia.org/wikipedia/commons/a/a5/Spermacoce_articularis_%28S_hispida-_Madanghanti%29_in_Hyderabad%2C_AP_W_IMG_9064.jpg

Sunday, 27 September 2015

ചുമ , കഫകെട്ട് , തൊണ്ട കാറപ്പ്

ചുമ , കഫകെട്ട് , തൊണ്ട കാറപ്പ് , ശ്വാസം മുട്ടല്‍ , ഒച്ച അടവ് , എന്നിവ മാറുവാന്‍
ചുക്ക് -25 gm , കുരുമുളക് -20gm , തിപ്പലി -15gm , ഗ്രാമ്പൂ - 10gm ,ഏലയ്ക്ക -5gm , ഇവ വറുത്തു പൊടിച്ച്
അരിച്ചെടുത്ത്‌ അരിച്ചെടുത്ത്‌ അതില്‍ 50gm കല്കണ്ടം പൊടിച്ച് ചേര്‍ത്ത് , കുറേശ്ശെ കഴിക്കുക.
ചര്‍മ രോഗങ്ങള്‍ക്ക്
ദാന്തപാലയുടെ ഇല 5 -6 എണ്ണം എടുത്തു , വെളിച്ചെണ്ണയില്‍ മുക്കി വെക്കുക ഇതു വെയിലത്ത്‌ വെച്ച് ചൂടാക്കുക
ഇലയിലെ ജലാംശം വറ്റുന്നത് വരെ ചൂടാക്കുക
ഏകദേശം എണ്ണ നല്ല കറുപ്പ് നിറത്തില്‍ കട്ടി ആവുമ്പോള്‍ ,, ഉപയോഗിച്ച് തുടങ്ങാം.
ഇത്തരം ഭാഗങ്ങളില്‍ പുറമേ പുരട്ടി കൊടുക്കുക .
ചര്‍മത്തിന് പുറമെയുള്ള കറുത്ത പാടുകള്‍ , സോറിയാസിസ് , തുടങ്ങിയവയ്ക്ക് ഉത്തമം

വായ്‌പുണ്ണ്


മുത്തങ്ങ


അരയടിയോളം മാത്രം ഉയരത്തില്‍ വളരുന്ന ഈ സസ്യത്തിന്റെ ഇത്തിരിപ്പോന്ന കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുക. സൈപ്പെറസ് റോട്ടുന്‍ഡസ് (Cyperus Rotundus Lin.) എന്നാണ് മുത്തങ്ങയുടെ ശാസ്ത്രനാമം. ഇംഗ്ലീഷില്‍ നട്ട്ഗ്രാസ്സ് (Nut grass) എന്നും പറയുന്നു. നനവും ഈര്‍പ്പവുമുള്ള പ്രദേശങ്ങളില്‍ നന്നായി വളരുന്ന സസ്യമാണിത്. ഒരു യൗവനദായക ഔഷധമാണ് മുത്തങ്ങ. വയറിളക്കം മാറുന്നതിനും മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നാട്ടുചികിത്സയില്‍ മുത്തങ്ങ ഇന്നും ഉപയോഗിച്ചുവരുന്നു. ചെറുകിഴങ്ങില്‍ ധാരാളം ജലം അടങ്ങിയിട്ടുണ്ട്. ഇത് ദാഹശമനത്തിന് ഉത്തമമാണ്. പ്രധാനമായുംചെറുമുത്തങ്ങ, കുഴിമുത്തങ്ങ എന്നിങ്ങനെ രണ്ടുതരം മുത്തങ്ങയാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്. ചെടിയുടെ നെറുകയില്‍ ആന്റിന പോലെ ഉയര്‍ന്നു നില്‍ക്കുന്ന പൂന്തണ്ടും ചുവട്ടിലെ കിങ്ങിണിക്കിഴങ്ങുകളും നറുമണവും കൊണ്ട് മുത്തങ്ങയെ തിരിച്ചറിയാന്‍ കഴിയും.
കുട്ടികളിലുണ്ടാകുന്ന ദഹനക്ഷയം, വയറുവേദന, ഗ്രഹണി, അതിസാരം എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു. മുത്തങ്ങയുടെ ആരും മൊരിയും കളഞ്ഞ് വൃത്തിയാക്കി മോരില്‍ തിളപ്പിച്ചു കൊടുക്കാം. കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കൊടുക്കുകയും പതിവുണ്ട്. 15-20 ഗ്രാം മുത്തങ്ങ ഒരു ഗ്ലാസ്സ് പാലും സമം വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് പതിവായി കുറുക്കിക്കൊടുത്താല്‍ കുട്ടികളുടെ ദഹനക്കേട്, രുചിക്കുറവ്, അതിസാരം എന്നിവ സുഖപ്പെടും. മുത്തങ്ങ സേവിക്കുന്നതും അരച്ച് സ്തനലേപനം ചെയ്യുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും. മുത്തങ്ങക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേനില്‍ ചാലിച്ചുകഴിച്ചാല്‍ വയറുകടിയും വയറിളക്കവും മാറും. മുത്തങ്ങ മോരില്‍ അരച്ചു കുഴമ്പാക്കി പുരട്ടിയാല്‍ കഴുത്തിലുണ്ടാകുന്ന കുരുക്കള്‍ ശമിക്കുന്നതാണ്.

Friday, 25 September 2015

ചര്‍മത്തിന് ദോഷം ചെയ്യാത്ത ബ്ലീച്ച്

ചര്‍മത്തിന് ദോഷം ചെയ്യാത്ത ബ്ലീച്ച്
നിറം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ.. ഫേസ് ബ്ലീച്ച്. ബ്യൂട്ടിപാര്‍ലറുകളില്‍ പോകുന്ന മിക്കവരും ഇതായിരിക്കും ചെയ്യുന്നത്. എന്നാല്‍ കെമിക്കല്‍ കൂടിയ ഇവ ചര്‍മത്തിന് പല ദോഷങ്ങളും ഉണ്ടാക്കാം. അതുകൊണ്ടുതന്നെ ദോഷം വരാത്ത ഫേസ് ബ്ലീച്ച് നിങ്ങള്‍ക്ക് വീട്ടില്‍ നിന്നുതന്നെ ഉണ്ടാക്കാം. സില്‍വര്‍ ഫേഷ്യല്‍ ചെയ്താല്‍.. സിട്രിക് ആസിഡ് ധാരാളമുള്ള ഏത് പഴവര്‍ഗവും ബ്ലീച്ച് ചെയ്യാന്‍ ഉപയോഗിക്കാം. രാസവസ്തുക്കള്‍ കലരാത്ത ബീച്ചുകള്‍ എങ്ങനെ വീട്ടില്‍ തന്നെ ഉണ്ടാക്കാമെന്ന് വായിച്ചറിയൂ..ഇനി സൗന്ദര്യം സംരക്ഷിക്കാം, സുരക്ഷിതമായി.
രണ്ട് ചെറുനാരങ്ങയുടെ നീരും, കുക്കുമ്പര്‍ വട്ടത്തില്‍ മുറിച്ചതും, നാല് സ്പൂണ്‍ കടലമാവും, ഏതെങ്കിലും സിട്രസ് പഴത്തിന്റെ ജ്യൂസും ചേര്‍ത്ത് ബ്ലീച്ച് ഉണ്ടാക്കാം.
ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് പാലില്‍ ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടാം.
തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടുന്നതും നല്ലതാണ്.
നാരങ്ങ നീരില്‍ അല്‍പം പാല്‍പ്പാട ചേര്‍ത്താല്‍ മികച്ച ബ്ലീച്ചിങ് ക്രീമായി. കറുത്ത പാടുകള്‍ മാറ്റി നിറം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമം.
മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങാനീരും റോസ് വാട്ടറും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ഉണങ്ങിയാല്‍ ചെറുചൂടുവെള്ള ത്തില്‍ കഴുകാം.
വെള്ളരിക്കയും ചെറുനാരങ്ങയും ധാന്യമാവും ചേര്‍ത്ത് പുരട്ടാം.
ഫേസ് ബ്ലീച്ച് പഞ്ചസാരയില്‍ ഒലിവ് ഓയില്‍ ചേര്‍ത്താല്‍ മികച്ച ഫേസ് ബ്ലീച്ചാകും.
തക്കാളിയും, തൈരും, ഓട്‌സും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. 20 മിനിട്ട് മുഖത്ത് വയ്ക്കണം.
പാലും , തേനും, ചെറുനാരങ്ങനീരും ചേര്‍ത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം.
ഉരുളക്കിഴങ്ങ് പേസ്റ്റ് മികച്ച ബ്ലീച്ചാണ്. 20 മിനിട്ട് വച്ച് കഴുകിയാല്‍ നല്ല വൃത്തിയായികിട്ടും.
മുട്ടയുടെ വെള്ളയില്‍ ഒരു സ്പൂണ്‍ പഞ്ചസാര, അരടീസ്പൂണ്‍ ചോളപ്പൊടി എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. മുഖത്തെ രോമങ്ങള്‍ ഇല്ലാതാക്കി മുഖം ക്ലീനാക്കും. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ചെയ്യണം.
വെള്ളക്കടല പൊടിയും അല്‍പം പാലും അരടീസ്പൂണ്‍ മില്‍ക് ക്രീമും ചേര്‍ത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം.

Thursday, 24 September 2015

പ്രമേഹം

270 | പ്രമേഹം | DIABETES
തുടക്കത്തിലാണെങ്കില്‍ മുക്കുറ്റി അരച്ചു നെല്ലിക്കാവലുപ്പത്തില്‍ പാലില്‍ കഴിച്ചാല്‍ വളരെപ്പെട്ടന്നു ശമിക്കും. ദിവസം മൂന്നു നേരം കഴിച്ചാല്‍ പെട്ടന്നു കുറയും. എത്ര മാരകമായ പ്രമേഹവും മുടങ്ങാതെ കഴിച്ചാല്‍ മുക്കുറ്റി കൊണ്ടു മാറും.
മുക്കുറ്റി സര്‍വ്വരോഗസംഹാരിയാണ്. മഴക്കാലത്തു മാത്രമേ മുക്കുറ്റി സുലഭമായി കിട്ടുകയുള്ളൂ. മഞ്ഞുകാലം വന്നാല്‍ കിട്ടുകയില്ല. സീസണില്‍ വേരോടെ പറിച്ചെടുത്ത് മോദകമായോ, ഗുളമായോ ഉണ്ടാക്കിവെച്ചാല്‍ എന്നും മുടങ്ങാതെ കഴിക്കാം.
തയ്യാറാക്കുന്ന വിധം:
മുക്കുറ്റി സമൂലം പറിച്ചെടുത്ത്, വെണ്ണ പോലെ അരച്ചെടുത്തത് ഒരു കിലോഗ്രാം മൂന്നു കിലോഗ്രാം കരുപ്പട്ടി (തെങ്ങിന്‍ കള്ളു വറ്റിച്ചെടുത്ത ചക്കര) ചേര്‍ത്ത് പാവാക്കി അരിച്ചെടുത്ത് ഒരു തേങ്ങാ പിഴിഞ്ഞെടുത്ത പാലും ചേര്‍ത്ത് അടുപ്പത്തുവെച്ച് നല്ലതുപോലെ ഇളക്കി വറ്റിക്കുക. ഉരുട്ടി എടുക്കാവുന്ന പരുവത്തില്‍ ഉരുട്ടി ഗുളമായോ, പൊടിയായി ഉപയോഗിക്കാവുന്ന മോദകപ്പരുവത്തിലോ വാങ്ങി വെയ്ക്കുക.
ദിവസവും ഓരോ സ്പൂണ്‍ വീതം ആഹാരത്തിനു മുമ്പ് മൂന്നുനേരം കഴിക്കുന്നതോടൊപ്പം കൃത്യമായ പഥ്യം നോക്കിയാല്‍ പ്രമേഹം വളരെ വേഗം മാറും.
ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രോഗികള്‍ക്കും ഈ ഔഷധം നിത്യം കഴിക്കാം. പതിനഞ്ചു ദിവസത്തില്‍ ഒരിക്കല്‍ ഷുഗര്‍ ടെസ്റ്റ്‌ ചെയ്യണം. ഷുഗര്‍ ലെവല്‍ കുറയുന്നതനുസരിച്ചു ഇന്‍സുലില്‍ കുറച്ചുകൊണ്ടുവന്നു പൂര്‍ണ്ണമായും നിര്‍ത്താന്‍ സാധിക്കും.
ഈ മരുന്നു കഴിക്കുമ്പോള്‍ പരിപ്പ്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, മധുരപദാര്‍ത്ഥങ്ങള്‍, കടല, വന്‍പയര്‍, പച്ചക്കറികളുടെ കൂട്ടത്തില്‍ ഏത്തക്കായ് മുതലായവ ഉപയോഗിക്കാന്‍ പാടില്ല. എത്തക്കായുടെ തൊലി ഉപയോഗിക്കാം.
താമരക്കിഴങ്ങ്‌, ആമ്പല്‍ക്കിഴങ്ങ്‌ എന്നിവ പ്രമേഹം പെട്ടന്നു മാറാന്‍ സഹായകമാണ്. വെള്ളത്തിനടിയില്‍ ആമ്പലിന്‍റെയും താമരയുടെയും ചുവട്ടില്‍ നിന്നും പറിച്ചെടുത്ത് കറി വെച്ചു കഴിക്കാം.
ഞാവല്‍പ്പഴവും അതിന്‍റെ വിത്തും പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. പൂച്ചക്കുട്ടിക്കായും അതിന്‍റെ വിത്തും പ്രേമേഹത്തിനുള്ള അപൂര്‍വ്വ ഔഷധങ്ങളില്‍ ഒന്നാണ്.

വെരിക്കോസ് വെയിൻ

വെരിക്കോസ് വെയിൻ രോഗത്തിന് ഒരു ഒറ്റമൂലി !
ഈ രോഗം കൂടിക്കഴിഞ്ഞാൽ വലിയ ബുദ്ധിമുട്ടുണ്ടാക്കും .. സർജറി ചെയ്ദ് മാറ്റുന്നതായി കേട്ടിട്ടുണ്ട് ..എന്നാൽ എണ്ണ പുരട്ടി ദിവസങ്ങള് കൊണ്ട് മാറ്റുന്ന ഒരു വൈദ്യശല ഉണ്ട് .ഏറണാകുളം നിന്നും ചോറ്റാനിക്കര പോകുന്ന റൂട്ടിൽ colonippadi ഇറങ്ങിയാൽ കുരീക്കാട് ആണ് ഈ സ്ഥലം ..എന്റെ ഒരു ബന്ധുവിനു ഇത് മാറിയ വിവരം സന്തോഷ തോടെ അറിയിക്കുന്നു ..മുന്പും ശേഷവും ഉള്ള ഫോട്ടോ ഇട്ടിട്ടുണ്ട് .. അവിടുത്തെ ഫോണ്‍ ...9446740577,0484271165 SHARE

Wednesday, 23 September 2015

മഞ്ഞപ്പിത്തം | JAUNDICE


വെളുത്ത ആവണക്കിന്‍റെ തളിരില (മുകുളം) അല്‍പ്പം ജീരകവും അല്‍പ്പം മഞ്ഞളും ചേര്‍ത്തരച്ചു പാലില്‍ കൊടുത്താല്‍ മഞ്ഞപ്പിത്തം മാറും. ഒരൊറ്റത്തവണ കൊണ്ടുതന്നെ മഞ്ഞപ്പിത്തം മാറും. വരട്ടു മഞ്ഞളും പച്ചമഞ്ഞളും ഉപയോഗിക്കാം. തൊട്ടുരിയാടാതെ മരുന്നു കഴിക്കുന്നത്‌ ഉത്തമം. സൂര്യോദയത്തിനു മുമ്പ് മരുന്നു കഴിക്കണം. മരുന്നു കഴിക്കുന്ന ദിവസവും അതിനു ശേഷമുള്ള മൂന്നു ദിവസങ്ങളിലും ഉപ്പ്, എണ്ണ, മത്സ്യം, മരച്ചീനി എന്നിവ ഉപയോഗിക്കരുത്.
കീഴാര്‍നെല്ലി തൊട്ടുരിയാടാതെ പറിച്ചു പാലില്‍ അരച്ചു സേവിച്ചാല്‍ മഞ്ഞപ്പിത്തം മാറും.
കയ്യോന്നി അരച്ചു പാലില്‍ സേവിച്ചാല്‍ മഞ്ഞപ്പിത്തം മാറും

പേരയില

. പേരയിലയിട്ട് തിളപ്പിച്ച വെള്ളമുപയോഗിച്ച് തല മസാജ് ചെയ്യുന്നതും തല കഴുകുന്നതും മുടി കൊഴിച്ചില്‍ തടായന്‍ നല്ലതാണ്.
2. പേരയില അരച്ച് കുഴമ്പു രൂപത്തിലാക്കി തലയില്‍ തേയ്ക്കുന്നത് താരനകറ്റാന്‍ ഉത്തമമാണ്.
3. പേരയില കൊണ്ടുള്ള ഹെയര്‍ പായ്ക്ക് മുടിയുടെ അറ്റം പിളരുന്നതും തടയും. ഈ പായ്ക്കില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുന്നതും നല്ലതാണ്. പായ്ക്കിട്ട ശേഷം ഇളംചൂടുള്ള വെള്ളം കൊണ്ടു മുടി കഴുകാം.
4. ശിരോചര്‍മത്തിലെ വരള്‍ച്ചയും ചൊറിച്ചിലും മാറ്റാന്‍ പേരയില നല്ലതാണ്. പേരയില ചതച്ചു പിഴിഞ്ഞ് നീരെടുത്ത് തലയില്‍ പുരട്ടുകയോ പേരയില വെള്ളം ഉപയോഗിച്ച് തല കഴുകുകയോ ചെയ്യാം.
5. മുടിയ്ക്ക് തിളക്കം നല്‍കുന്നതിനും മുടി വേരുകള്‍ക്ക് ബലം നല്‍കുന്നതിനും പേരയില നീര് നല്ലതാണ്.
6. പേരയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുടി കഴുകുന്നത് എണ്ണമയം കുറയ്ക്കാന്‍ സഹായിക്കും

മൈഗ്രന്‍

വള്ളിക്കൊടിത്തൂവ, കതിര് വരാത്ത (മൂപ്പെത്താത്ത) തുളസി, മുത്തിള്‍ (കുടങ്ങല്‍) എന്നീ മൂന്നു ചെടികളുടെ ഇലകള്‍ ചേര്‍ത്ത് കൈവെള്ളയില്‍ തിരുമ്മി നീരെടുക്കുക. ഈ നീരില്‍ നിന്ന് ഏതാനും തുള്ളികള്‍ തലയുടെ നെറുകയില്‍ ഇറ്റിക്കുക. ഏതാനും തുള്ളികള്‍ നെറ്റിയിലും ലേപനം ചെയ്യുക. അല്‍പ്പം നീരില്‍ ഇത്തിരി ചുണ്ണാമ്പ് കലര്‍ത്തി കൈ വിരലുകളുടെയും കാള്‍ വിരലുകളുടെയും അഗ്രങ്ങളിലും പുരട്ടുക. ഇത് സൂര്യോദയത്തിനു മുമ്പ് ചെയ്യണം.
ഈ പ്രക്രിയ ഒറ്റത്തവണ ചെയ്‌ത ശേഷം വര്‍ഷങ്ങളായി ഇത് വരെ മൈഗ്രൈന്‍ തിരിച്ചു വന്നിട്ടില്ലെന്നാണ് സിനിലിന്റെ സാക്ഷ്യം.

സമ്മര്‍ദ്ദം മാറാന്‍

5 Minutes Magical Exercise To Change Your Life Anytime Anywhere!
It is a Old Indian technique, this exercise can be done anywhere, anytime.
Step 1. Check the above picture and decide which part or emotion is troubling you so that you can concentrate on that part.
Step 2. Hold that finger correlating to that organ or emotion and breathe deeply.
Note: If you want whole body relaxation, go through each point on the fingers sequentially and end with the middle of the palm.
Immediate Effects: Positive energy flows through your body. Stress relief, sound sleep and reduced nausea.
Thumb:
Emotion: Depression, Anxiety
Organs Related: Stomach, Spleen
Symptoms: Stomachaches, headaches, nervousness
Index Finger:
Emotion: Frustration, Fear, Confusion
Organs Related: Kidney, Bladder
Symptoms: digestion problems, discomfort in upperarm, muscle and back aches.
Middle Finger:
Emotion: Anger, Irritation
Organs Related: Liver, Gall Bladder
Symptoms: Fatigue, migraines, circulation disorder.
Ring Finger:
Emotion: Sadness, Negativity, Grief.
Organs Related: Lungs, Large Intestine
Symptoms: Asthma, ringing in ears, respiratory issues
Little Finger:
Emotion: Insecurity, Low Self Esteem
Organs Related: Heart and Small Intestine
Symptoms: Nerve Problems, Blood pressure, Bloating.
Middle Of The Palm:
It is the center of everything, this will calm you down and provide a overall relaxation, hold this after the above said are done

Tuesday, 22 September 2015

അള്‍സര്‍

ശിവമൂലി (അയ്യപ്പന) മൃതസഞ്ജീവനി.


എല്ലാ വീട്ടുമുറ്റത്തും അത്യാവശ്യം നട്ടുപിടിപ്പിക്കാവുന്ന ഒരു ഔഷധസസ്യമാണ് ശിവമൂലി. മുറിവ്, ചതവ്, വിഷജന്തുക്കള്‍ കടിച്ചാലുണ്ടാകുന്ന വിഷം, വായ്പ്പുണ്ണ്, അള്‍സര്‍, മൂലക്കുരു എന്നിവക്ക് ഫലപ്രദമായ ഔഷധസസ്യമാണ്. വായ് പുണ്ണിന് നാലില വീതം വായിലിട്ട് ചവച്ച് 15 മിനിട്ട് വായില്‍വെക്കുക. മുറിവിനും ചതവിനും ഇതിന്റെ ഇല തനിച്ചോ ചുവന്നുള്ളി കൂട്ടിയോ ചതച്ച് വെച്ച് കെട്ടിയാല്‍ വേഗത്തില്‍ സുഖപ്പെടും.

Monday, 21 September 2015

" കീഴാർ നെല്ലി "


ഇതൊരു ദിവ്യൗഷധമാണെന്ന് എന്റെ അനുഭവത്തിലൂടെ മനസ്സിലായി. നമ്മുടെ കരളിനെ ബാധിക്കുന്ന ഏത് രോഗത്തെയും പൂർണ്ണമായും സുഖപ്പെടുത്താനുള്ള കഴിവ് കീഴാർ നെല്ലിക്കുണ്ട്. നല്ല ഭംഗിയും ഓമനത്വവുമുള്ള ഒരു സസ്യം, പണ്ട് കാലത്ത് നമ്മുടെ നാട്ടിൽ സർവ്വസാധാരമായി കണ്ടു വന്നിരുന്ന സസ്യമാണിത്, തൊഴിലുറപ്പിന്റെ പേരിൽ നടത്തുന്ന പ്രകൃതി വിരുദ്ധ പ്രവർത്തനത്തിന്റെ ഫലമായി നമ്മുടെ പരി സരത്തു നിന്നും നിരവധി അമൂല്യ ഔഷധ സസ്യങ്ങൾ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന കൂട്ടത്തിൽ കീഴാർ നെല്ലിയും പതുക്കെ പതുകെ നാശത്തിലേക്ക്.
* മഞ്ഞപിത്തം *
1, ഈ രോഗം മാറാൻ കീഴാർ നെല്ലി സൂലം ഒരു നാടൻ നെല്ലിക്കയുടെ വലുപ്പത്തിൽ അരച്ചെടുത്ത് ഒരു ഇളനീർ വെള്ളത്തിൽ ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക, ശേഷം ശരീരം അനങ്ങാതെ മലർന്ന് കിടക്കുക അരമണിക്കൂർ നേരം. തുടർച്ചയായി 14 ദിവസം. മഞ്ഞപിത്തം എത്ര കൂടിയ അളവിലായാലും സുഖപ്പെടും. എരിവ്, പുളി, ഉപ്പ്, കൊഴുപ്പ്, മധുരം ,മത്സ്യം, മാംസം . പൂർണ്ണമായും പഥ്യം പാലിച്ചിരിക്കണം .
2, പല്ലിന്റെ ബലക്ഷയം മാറാൻ.
കീഴാർ നെല്ലി ദിവസവും സമൂലം വായിലിട്ട് ചവച്ച് തുപ്പുക, ഇങ്ങനെ കുറച്ച് ദിവസം ചെയ്യുകയാണെങ്കിൽ പൂർണ്ണമായും സുഖപ്പെടും.
3, പ്രമേഹം മാറ്റാൻ
കീഴാർ നെല്ലി വേരൊഴിച്ച് 10 ഗ്രാം സ്ഥിരമായി കഴിച്ചു വന്നാൽ പ്രമേഹം മാറും.
മരുന്ന് കഴിക്കും മുമ്പ് വയറിളക്കുക, സസ്യാ ആഹാരിയായി മാറുക, നാടൻ സാധനങ്ങൾ മാത്രം ഉപയോഗിച്ച് പല്ല് തേയ്കുക. ഏത് രോഗവും മാറും നാം പഥ്യം പാലിക്കുക എല്ലാ അർത്ഥത്തിലും.

Sunday, 20 September 2015

തൊടിയില്‍ നിന്നൊരു ഒറ്റമൂലി...heart emoticon
**********************************************
ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും. കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. അവയുടെ രോഗശമനശക്തിയെക്കുറിച്ചും. ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും സമം തേനും ചേര്‍ത്ത് കഴിച്ചാല്‍ ചുമ കുറയും. പാര്‍ശ്വഫലങ്ങളൊട്ടുമില്ല. ഇതറിയാതെയാണ് ചുമയ്ക്കുമ്പോള്‍ ഡോക്ടറുടെ ഉപദേശം പോലുമില്ലാതെ കഫ് സിറപ്പ് വാങ്ങി ചുമയക്ക് ഉടനടി ഷട്ടറിടുന്നത്. വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിച്ചാല്‍ കൊളസ്ട്രോള്‍ കുറയും. മാവിന്റെ തളിരില ഉണക്കിപ്പൊടിച്ചു കഴിച്ചാല്‍ പ്രമേഹത്തിന് കുറവുണ്ടാകും. ഇത്തരം നിരവധി ഒറ്റമൂലികളും അവയുടെ രോഗശമനശക്തിയും പഴയ തലമുറയ്ക്ക് അറിയാമായിരുന്നു. മിക്കവാറും ഔഷധസസ്യങ്ങള്‍ തൊടിയിലുണ്ടായിരുന്നു. അല്പം മെനക്കെട്ടാല്‍ ഈ അറിവുകള്‍ നമുക്കും സ്വന്തമാക്കാം. കണ്ണൊന്ന് തുറന്നാല്‍ വിരല്‍ത്തുമ്പില്‍ ലഭിക്കും മരുന്നുകള്‍.
വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ഒരു ഗൃഹവൈദ്യന്റെ സഹായം ചെയ്യുന്നവയാണ് ഈ കുറിപ്പുകള്‍.
അസുഖങ്ങള്‍ ശമിക്കാന്‍
ചുമ
*ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയ് ക്ക് ആശ്വാസം ലഭിക്കും.
*തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
*കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക.
*വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും.
*കല്‍ക്കണ്ടവും ചുവന്നുള്ളിയും ചേര്‍ത്തുകഴിച്ചാല്‍ ചുമയ്ക്കു ശമനമാകും.
പനി
*തുളസി പിഴിഞ്ഞെടുത്ത നീര് തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ പനിക്ക് പെട്ടെന്ന് കുറവുണ്ടാകും.
*ജീരകം പൊടിച്ച് ശര്‍ക്കര ചേര്‍ത്തു സേവിച്ചാല്‍ പനിക്ക് കുറവുണ്ടാകും.
*തുളസിനീരില്‍ കരുമുളകുപൊടി ചേര്‍ത്ത് കഴിച്ചാലും പനിക്ക് ശമനമുണ്ടാകും.
ജലദോഷം
*തുളസിനീര് അര ഔണ്‍സ് വീതം രണ്ടുനേരം കഴിക്കുക.
*ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന് കുറവുണ്ടാകും.
രക്താതിസമ്മര്‍ദം
*ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകിട്ടും മോരില്‍ ചേര്‍ത്തു കഴിക്കുക.
*തണ്ണിമത്തന്‍ ജ്യൂസ് ദിവസവും കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് വളരെ കുറവുണ്ടാകും.
*ഇളനീര്‍ വെള്ളവും തിപ്പലിപ്പൊടിയും ചേര്‍ത്തു കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് കുറവുണ്ടാകും.
ആസ്തമ
*മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു നെല്ലിക്കാ വലുപ്പത്തില്‍ ഒരു മാസം തുടര്‍ച്ചയായി കഴിച്ചാല്‍ ആസ്തമയ്ക്കു വളരെ കുറവുണ്ടാകും.
*ആടലോകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
*വെറ്റിലനീര്, ഇഞ്ചിനീര്, തേന്‍ ഇവ സമംചേര്‍ത്ത് ദിവസം രണ്ടുനേരം കഴിക്കുക.
*തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും കഴിക്കുക.
കഫശല്യം
*ചെറിയ കഷ്ണം ഇഞ്ചി ചുട്ട് തൊലികളഞ്ഞ് കഴിക്കുക.
*തേന്‍, തുളസിനീര്, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ സമം ചേര്‍ത്തു കഴിച്ചാല്‍ കഫത്തിന് വളരെ ശമനമുണ്ടാകും.
*നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫശല്യത്തിന് കുറവുണ്ടാകും.
കൊടിഞ്ഞി
*ജീരകം ചതച്ചിട്ട് പാല്‍ കാച്ചി രാവിലെ കുടിച്ചാല്‍ കൊടിഞ്ഞിക്ക് ശമനമുണ്ടാകും.
*മുക്കൂറ്റി സമൂലമെടുത്ത് (വേരും തണ്ടും ഇലയും പൂക്കളുമെല്ലാം) അരച്ച് കൊടിഞ്ഞിയുണ്ടാകുമ്പോള്‍ നെറ്റിയുടെ ഇരുവശങ്ങളിലും ഇട്ടാല്‍ വളരെ എളുപ്പത്തില്‍ ശമനമുണ്ടാകും.
*ചുക്കും കൂവളത്തിന്റെ വേരും കാടിവെള്ളത്തില്‍ അരച്ചുപുരട്ടിയാല്‍ കൊടിഞ്ഞിക്ക് വളരെ ആശ്വാസമുണ്ടാകും.
കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന്
*നാലോ അഞ്ചോ വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.
*തൈരും ഇഞ്ചിയും കറിയാക്കി പതിവായി ഭക്ഷത്തില്‍ ഉള്‍പ്പെടുത്തുക.
*നാലോ അഞ്ചോ വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കുറുക്കി ദിവസവും ഒരു നേരം കുടിക്കുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ ഉത്തമമാണിത്.
അമിതവണ്ണം
*തേനും വെള്ളവും സമംചേര്‍ത്ത് അതിരാവിലെ കഴിക്കുക. (ചെറുതേനായാല്‍ വളരെ നല്ലത്)
*ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചുഗ്രാം ചുക്കുപൊടി ചേര്‍ത്തു പതിവായി കഴിക്കുക.
*ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
പ്രമേഹം
*പച്ചപാവയ്ക്കയോ, പാവയ്ക്കയുടെ നീരോ പതിവായി കഴിക്കുക.
*രാത്രി കിടക്കാന്‍ നേരത്ത് വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിക്കുക.
*മാവിന്റെ തളിരില ഉണക്കിപ്പൊടിച്ച് കഴിക്കുക.
* ഗ്രാമ്പുവിന്റെ ഇല ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക.
*നെല്ലിക്കാ നീരില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കുക.
ഇക്കിള്‍
* വായ് നിറച്ചു വെള്ളമെടുത്തശേഷം വിരല്‍കൊണ്ട് മൂക്ക് അടച്ചുപിടിച്ച അല്പനേരം ഇരിക്കുക.
*വായില്‍ ഒന്നോ രണ്േടാ സ്പൂണ്‍ പഞ്ചസാര ഇട്ടശേഷം സാവധാനം അലിയിച്ച് ഇറക്കുക.
കൃമിശല്യം
*നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കലക്കി കുടിക്കുക.
*അല്പം കായമെടുത്ത് ശര്‍ക്കരയില്‍ പൊതിഞ്ഞു കഴിക്കുക.
*ആര്യവേപ്പില അരച്ചുരുട്ടി ചെറുനെല്ലിക്കയുടെ വലുപ്പത്തില്‍ കഴിക്കുക.
ഗ്യാസ്ട്രബിള്‍
*വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കാച്ചി ഭക്ഷണത്തിനുശേഷം പതിവായി കഴിക്കുക.
*പുളിച്ചമോരില്‍ ജീരകം അരച്ചുകലക്കി കുടിക്കുക.
*വെളുത്തുള്ളി ചുട്ടുതിന്നുക.
*കരിങ്ങാലിക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
ദഹനക്കേട്
*ഒരു ചെറുകഷ്ണം ഇഞ്ചി, രണ്േടാമൂന്നോ വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക.
*ഒരു കഷ്ണം ഇഞ്ചിയും ഉപ്പുകല്ലും ചേര്‍ത്ത് ചവച്ചിറക്കുക.
*ജീരകം കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
*അയമോദകം ഇട്ട് വെന്ത വെള്ളം കുടിക്കുക.
പുളിച്ചുതികട്ടല്‍
*കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കയോളം വലുപ്പത്തിലെടുത്ത് കാച്ചിയ ആട്ടിന്‍പാലിന്റെ കൂടെ ദിവസവും രാവിലെ കഴിക്കുക.
*മലര്‍പ്പൊടിയില്‍ തേനും പഞ്ചസാരയും ചേര്‍ത്തു കഴിക്കുക.
*വെളുത്തുള്ളി നീരും പശുവിന്‍നെയ്യും സമം എടുത്തു ചൂടാക്കി അതിരാവിലെ ഒരു സ്പൂണ്‍ കഴിക്കുക.
ഗര്‍ഭകാല ഛര്‍ദി
* അഞ്ചോ ആറോ ഏലക്കായ് പൊടിച്ചു കരിക്കിന്‍വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുക.
*മല്ലി അരച്ചു പഞ്ചസാര ചേര്‍ത്തു കഴിക്കുക.
*കുമ്പളത്തിന്റെ ഇല തോരന്‍വെച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.
ഈ post ഇഷ്ടപെട്ടാൽ ഷെയർ ചെയാൻ മറക്കല്ലേ ഒപ്പം ഈ പേജ് നു ഒരു ലൈക്‌ ഉം...

Saturday, 19 September 2015

അവസാനത്തെ ആണിയും അടിച്ച്,അവസാന വെടിയും പൊട്ടിക്കുന്നു.
ചർച്ച്‌ വൈൻ.......
നന്നായി പഴുത്ത കറുത്ത മുന്തിരി 10 kg.മുന്തിരിയിൽ നന്നായി വിഷം അടിക്കുന്ന ഒരു പഴവർഗം ആണെന്ന മുന്നറിയിപ്പ് ആദ്യമേ തരുന്നു.ഒരു വലിയ പാത്രത്തിൽ വെള്ളം ചൂട്‌ ആക്കി കുറച്ച് ഉപ്പുകല്ല് അതിൽ ലയിപ്പിക്കുക.മുന്തിരി അടർത്തി നന്നായി ആ വെള്ളത്തിൽ മുക്കി കുറഞ്ഞത്‌ രണ്ടു മണിക്കൂർ എങ്കിലും വെക്കുക.ശേഷം നന്നായി കഴുകി എടുക്കുക.പഞ്ചസാര 7.500kg.മുന്തിരിയിൽ ഇരുപത് ലിറ്റർ തിളപ്പിച്ച്‌ ആറിയ വെള്ളം ഒഴിക്കണം. 7കിലോ പഞ്ചസാര അതിലേക്ക് ഇടുക.പച്ചമരുന്നു കിട്ടുന്ന അങ്ങാടികടയിൽ ചെന്ന് പറഞ്ഞാൽ വൈൻ ഇടാനുള്ള ചില പച്ചമരുന്ന് കൂട്ട് വൈദ്യൻ തരും.ചതകുപ്പ,നറുനീണ്ടി,അങ്ങനെ കുറെ കിടുമണ്ടിക്കകൾ.അത് മുന്തിരിയിൽ ഇടണം.ഒരു പൈൻആപ്പിൾ പഴുത്തത്തിന്റെ പകുതി ചെറുതായി ഞ്ഞുരുക്കി ഇടുക .അഞ്ചുപാളയൻ കോടൻ പഴം കണ്ടിച്ച് ഇടുക.നാല് നാടൻകോഴിമുട്ട പൊട്ടിച്ച് ഒഴിക്കുക.അരക്കിലോ പഞ്ചസാര അടുപ്പിൽ വെച്ച് ഉരുക്കിഎടുക്കുക.അത് നല്ല ബ്രൌണ്‍ കളർആയി കിട്ടും.അതും മുന്തിരിയിൽ ചേർക്കണ.25ഗ്രാം ഏലക്ക,15 ഗ്രാം ഗ്രാമ്പു,ഒരു പതിനഞ്ചു ഗ്രാം കറുവപ്പട്ട എന്നിവ നന്നായി പൊടിച്ചു ചേർക്കണം.ഇത്രയും ആയാൽ വൈനിനുള്ള സാധങ്ങൾ ആയി ഇവയെല്ലാം നന്നായി കൂട്ടിയോജിപ്പിക്കണം.അവസാനം ജൈവ ദേവൻ അനുവദിക്കുന്നു എന്ന് ഉത്തമ ബോധ്യം ഉള്ളവർ മാത്രം ഒരുകുപ്പി വിലകുറഞ്ഞ റം (×××) വാങ്ങി വായിൽ ഒഴിക്കാതെ വൈൻ പാത്രത്തിൽ തന്നെ കൃത്യമായി ഒഴിക്കണം.വൈൻ കഴിച്ചാൽ ചെവി ചൂട്‌ ആകണം എന്നുള്ളവർ മാത്രം ആ മരുന്ന് ഉപയോഗിച്ചാൽ മതിയാകും.അതൊക്കെ അവരവരുടെ ഇഷ്ടം.
ഇനി നന്നായി ഒരു മരക്കമ്പ് കൊണ്ട് വലതു വശത്തേക്ക് മാത്രം ചുറ്റിച്ച് ഇളക്കുക.എല്ലാ ദിവസവും രാവിലെയോ വൈകുന്നെരമോ ഒരേ സമയത്ത് ഇളക്കുവാൻ ശ്രദ്ധിക്കണം.അങ്ങനെ 21 ദിവസം ഇളക്കണം. 21 മത്തെ ദിവസം നല്ലൊരു വെള്ള തുണിയിൽ മുന്തിരി പിഴിഞ്ഞ് എടുക്കണം.ചണ്ടി കളയാം.നന്നായി പിഴിഞ്ഞ് അരിച്ചെടുത്ത്‌,മറ്റൊരു 21 ദിവസം സൂര്യപ്രകാശം കൊള്ളാതെ ഇരുട്ടുള്ള മുറിയിൽ സൂക്ഷിക്കനം.യാതൊരു കാരണവശാലും ഇളകാൻ ഇടയാകരുത്.അങ്ങനെ നമ്മുടെ വീര്യം ഉള്ള മുന്തിരി വൈൻ റെഡി.ഈ കുറിപ്പ് അനുസരിച്ച് വൈൻ ഉണ്ടാക്കുന്നവർ കഴിക്കുന്നതിനു മുമ്പ് ഇതു പറഞ്ഞു തന്ന ആൾക് ഒരു കുപ്പി കൊടുത്താൽ സർവവിധ ഐശ്വര്യവും വീര്യവും കിട്ടുന്നത് ആണ് .
(പറയുമ്പോൾ എല്ലാം പറയണമല്ലോ ഇതെന്നെ പഠിപ്പിച്ചത് എന്റെ മമ്മി,(ഭാര്യയുടെ അമ്മ ) ആണേ,മമ്മി ഈ വൈൻ ഉണ്ടാക്കി ഒരു കുപ്പി 400 രൂപക്ക് ആണ് വിൽക്കുന്നത്.എന്തോരം ഉണ്ടെങ്ങിലും വിറ്റുപോകുന്നു.നേരത്തെ ഓഡർ കൊടുത്താൽ മാത്രമേ കിട്ടാറോള്ളൂ.താല്പര്യം ഉള്ളവർക്ക് നല്ലൊരു വരുമാന മാർഗം കൂടി ആണ് വൈൻ നിർമ്മാണം.തമിഴ് നാട്ടിൽ ചില സീസണിൽ മുന്തിരി കിലോക്ക് പതിനഞ്ചു രുപാക്ക് വരെ കിട്ടും,തോട്ടത്തിൽ നിന്നും.പേശിയാൽ ചിലപ്പോൾ പത്തുരൂപയ്ക്കും കിട്ടും.ആർകെങ്ങിലും താല്പര്യം ഉണ്ടെങ്കിൽ ഞാൻ ഒരു കാരണവശാലും അന്വേഷിക്കില്ല.ആരെങ്ങിലും രക്ഷപെട്ടു പോയാലോ???എങ്ങനെ സഹിക്കും????)

(ഇഞ്ചി വൈൻ)

Ginger wine

ആവശ്യമുള്ള സാധനങ്ങൾ
ഇഞ്ചി 500gm
ഉണക്ക മുന്തിരി 400gm
വറ്റൽ മുളക് 5
യീസ്റ്റ് 1 teaspoon
Orange വലുത് 2
ചെറുനാരങ്ങ 2
പച്ച പപ്പായ തൊലി അര പപ്പായയുടേത്
പഞ്ചസാര 1 kg
വെള്ളം 2.5 ലിറ്റർ
ഇഞ്ചി കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞ് ചതച്ച് മാറ്റി വെക്കുക ഓരഞ്ചും നാരങ്ങയും പിഴിഞ്ഞ് juice മാറ്റി വയ്ക്കുക
പഞ്ചസാര , ഇഞ്ചി , ഉണക്ക മുന്തിരി വറ്റൽ മുളക് എന്നിവ ഒരു വലിയ പാത്രത്തിൽ വെള്ളമൊഴിച്ച് അതിലിട്ട് ചൂടാക്കുക ( ഇളം തീയിൽ ഒരു മണിക്കൂർ വേവിക്കുക ) വെള്ളം പകുതിയായി വറ്റുമ്പോൾ മാറ്റിവെച്ച juice ഇതിലേക്ക് ഒഴിച്ച് തണുപ്പിക്കുക, തണുത്ത്ശേഷം അതിലേക്ക് പപ്പായ തൊലിയും ഈസ്റ്റും ചേർത്ത് ഇളക്കുക 7 ദിവസം വായുകടക്കാത്ത ഭരണിയിൽ അടച്ച് വെക്കുക ദിവസം ഇളക്കി കൊടുക്കണം 7 ദിവസത്തിന് ശേഷം അരിച്ചടുക്കുക ഇത് മറ്റൊരു പാത്രത്തിൽ മാറ്റി 15 ദിവസം കഴിയുമ്പോൾ ഉപയോഗിക്കാം
Note ; ഇത് ചെറിയ അളവിൽ മാത്രം ഉപയോഗിക്കുക
വിശപ്പില്ലായ്മ, അരുചി, വായു കോപം, ദഹനക്കുറവ് എന്നിവയ്ക്ക് മരുന്നായും ഉപയോഗിക്കുന്നു.

Tuesday, 15 September 2015

അര്‍ശസ്

വയല്‍ചുള്ളി


ആയുര്‍വേദത്തില്‍ ഏറെ പ്രാധാന്യമുള്ളഒരു ഔഷധസസ്യമാണ് വയല്‍ചുള്ളി.(Hygrophila auriculata) നെല്‍പാടങ്ങളുടെ വരമ്പുകളോടു ചേര്‍ന്നും അരികുപറ്റിയും ചതുപ്പു നിലങ്ങളിലുമാണ് ഇവയുടെ വളര്‍ച്ച. ആസകലം മുള്ളുനിറഞ്ഞതാണ് ഈ ചെടി. ഈ മുള്ളുകള്‍ ശരീരത്തില്‍ തുളച്ചുകയറുകമാത്രമല്ല അഗ്രം ഒടിഞ്ഞ് അകത്തിരിക്കുകയും ചെയ്യും. നീലകലര്‍ന്ന തിളക്കമാര്‍ന്ന പൂക്കള്‍ ആകര്‍ഷകമാണ്. അധികം ഉയരത്തില്‍ വളരാത്ത ചെടിയാണിത്. പരമാവധി 150 സെ.മീ. ഉയരം മാത്രമേ ഉണ്ടാവൂ.ശരീരത്തിലെ നീരും വീക്കവും അകറ്റുന്നതിനാണ് പ്രധാനമായും ഉപയോഗിച്ചുവരുന്നത്. മൂത്രാശയസംബന്ധമായ രോഗങ്ങള്‍, മഹോദരം, രക്തവാതം, മൂലക്കുരു എന്നിവക്കെതിരെയുള്ള പല ഔഷധങ്ങളിലും പ്രധാന ചേരുവയായി ഇത് ഉപയോഗിക്കുന്നു. മികച്ച വാജീകരണ ഔഷധവുമാണ് വയല്‍ചുള്ളി. സിദ്ധ, യുനാനി എന്നീ വൈദ്യശാഖകളില്‍ ധാതുവര്‍‍ധനക്കായി വയല്‍ചുള്ളിയുടെ വിത്ത് ഉപയോഗിച്ചുവരുന്നു. ഇല, വേര്, വിത്ത് എന്നിങ്ങനെയും സമൂലമായും മരുന്നു കൂട്ടുകളില്‍ ഉപയോഗിക്കുന്നു. പാണ്ട്, മഹോദരം, മൂത്രശോധനയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ എന്നിവ നീരകറ്റുന്നതിനുള്ള ഔഷധയോഗങ്ങളില്‍ വേരാണ് പ്രധാന ചേരുവ. രക്തവാതത്തിന് വയല്‍ചുള്ളിയുടെ വേരിന്റെ കഷായമാണ് ഉത്തമം. വാജീകരണ ഔഷധങ്ങളില്‍ വിത്തിനാണ് സ്ഥാനം. വിത്ത് അരച്ച് മോരില്‍ കലക്കി സേവിച്ചാല്‍ അതിസാരം നില്‍ക്കും. മഞ്ഞപ്പിത്തം, ഗൊണേറിയ എന്നീ രോഗങ്ങള്‍ക്കും ഇത് ഉപയോഗിച്ചുവരുന്നു.അധികം മൂക്കാത്ത ഇലകള്‍ കറിക്കുപയോഗിക്കാം. ആഹാരമെന്നതിലുപരി രക്തവാതം പോലുള്ള രോഗങ്ങള്‍ക്കെതിരെ ഫലപ്രദമാണ് ഈ ഇലക്കറി. ഇളം പ്രായത്തില്‍ കന്നുകാലികള്‍ക്ക് ഏറെ പ്രിയപ്പെട്ട തീറ്റയാണ് വയല്‍ചുള്ളി. അധികം മൂപ്പാകാത്ത സമയത്തില്‍ മുള്ളുകള്‍ ശക്തമാവാത്തതു കാരണം മൃഗങ്ങള്‍ അനായാസം ഭക്ഷിച്ചുകൊള്ളും.

Monday, 14 September 2015

ചില പ്രധാനപ്പെട്ട ഒറ്റമൂലികള്‍.


നിത്യജീവിതത്തില്‍ പലരോഗങ്ങളും നമ്മേ പിടിപെടാറുണ്ട്. അവ തടയുവാന്‍ ചില പൊടികൈകളുമുണ്ട്. ഇന്ന് നാം രോഗം തടയുവാനായി ഇംഗ്ലീഷ് മരുന്നുകള്‍ ധാരാളം കഴിക്കുന്നു. എന്നാല്‍ പ്രകൃതിദത്തമായ പലതിനെയും ഉപേക്ഷിച്ചാണ് ചെറിയരോഗങ്ങള്ക്ക് പോലും ഇംഗ്ലീഷ്മരുന്നുകളെ ആശ്രയിക്കുന്നത്. ഈ മരുന്നുകള്‍ ശരീരാവയവങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതി കനിഞ്ഞ നല്കിയ വിഭവങ്ങള്ക്ക് തന്നെ പല രോഗങ്ങളെയും അകറ്റി നിര്ത്താന്‍ കഴിയും. അത്തരം ചില പൊടിക്കൈകളാണ് ചുവടെ ചേര്ക്കുന്നത്
1, പച്ച മഞ്ഞളും വേപ്പെണ്ണയും കൂടി ചാലിച്ച് മുഖത്ത് പുരട്ടി 2 മണിക്കൂറിന്
ശേഷം കഴുകി കളയുക..വളരെ വേഗത്തില്‍ തന്നെ മുഖക്കുരു മാറി കിട്ടും..
2, മുത്തങ്ങ അരച്ച് സ്തനത്തില്‍ പുരട്ടുന്നത് മുലപ്പാല്‍ വര്ധി്ക്കാന്‍ സഹായിക്കും..
3, ആഹാരത്തിന് മുന്പ് ചെറുനാരങ്ങാ നീരും അല്പം പഞ്ചസാരയും ചേര്ത്ത്
കഴിക്കുന്നത്‌ മൂലം ദഹന കുറവ് മാറി കിട്ടും..
4, പതിവായി രാവിലെ ചെറുനാരങ്ങാ നീരും ഒരു ടീസ്പൂണ്‍ തേനും ഒരു ഗ്ലാസ്
ഇളം ചൂടുള്ള വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ ദുര്മേസദസ് മാറും..
5, പഴുത്ത മാവില വെന്ത വെള്ളത്തില്‍ കുളിച്ചാല്‍ ശരീര വേദന മാറി കിട്ടും..
6, പഴുത്ത മാവില കൊണ്ട് പല്ല് തേയ്ച്ചാല്‍ പല്ലുകള്ക്ക് തിളക്കം കിട്ടും..
7, മാമ്പഴം ധാരാളം കഴിചയ്ക്കുന്നത്‌ മലബന്ധം മാറാന്‍ സഹായകരമാണ്..
8, പനി....
ചുക്കും മല്ലിയുമിട്ടു തിളപ്പിച്ച വെള്ളം കുടിക്കുക.
തുളസി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്ത്ത് കഴിക്കുക.
9 ജലദോഷം...
ചെറുനാരങ്ങാനീരില്‍ തേന്ചേര്ത്തു കഴിക്കുക.
അല്പം മഞ്ഞള്പൊടി വെള്ളത്തില്‍ കലര്ത്തി തിളപ്പിച്ച് ആവി കൊള്ളുക. ജലദോഷത്തെ തുടര്ന്നു്ള്ള തലയുടെ ഭാരം കുറയും.
10, തൊണ്ടവേദന...
ഗ്രാമ്പു ,ഏലത്തരി, എന്നിവയില്‍ ഏതെങ്കിലും വായിലിട്ടു ചവച്ചുതുപ്പുക.
കല്ക്കണ്ടവും ചുക്കും ജീരകവും ഒന്നിച്ചു പൊടിച്ചു ഇടവിട്ടു കഴിക്കുക.
പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടുക.
തേയില ഇട്ടു തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊള്ളുക.
11, ചുമ....
തേനും നെയ്യും കുരുമുളക് പൊടിച്ചതും ചേര്ത്ത് കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും.
ആടലോടകം ശര്ക്കരയോ കുരുമുളകോ ചേര്ത്ത് കഷായം വെച്ചു കുടിക്കുക.
ഇഞ്ചിയും ചെറിയഉള്ളിയും ഇടിച്ചു നീരെടുത്ത് കഴിക്കുക.ശ്വാസം മുട്ടലിനും ഇതു നല്ലതാണ്.
ഉലുവാ കഷായം വെച്ചു കഴിക്കുക.
12, തലവേദന....
കടുക് അരച്ചു നെറ്റിയില്‍ പുരട്ടുക.
ചുവന്നുള്ളിയും, കല്ലുപ്പും അരച്ചു നെറ്റിയില്‍ പുരട്ടുക.
നാരങ്ങാ മുറിച്ചു നെറ്റിയില്‍ ഉരസ്സുന്നത് നല്ലതാണ്.
13, കഫം....
കഫമിളക്കുവാന്‍ ഓരോ ടീസ്പൂണ്‍ നാരങ്ങാനീരും തേനും ചൂടുവെള്ളത്തില്‍ ചേര്ത്ത് കഴിക്കുക.
അയമോദകം പഞ്ചസാര ചേര്ത്ത് പൊടിച്ചു കഴിക്കുക.
നാരങ്ങാവെള്ളം തേനില്‍ ചേര്ത്തു കഴിക്കുക.
14, സന്ധിവേദന....
വെളിച്ചെണ്ണയും നാരങ്ങാനീരും തുല്യഅളവിലെടുത്തു ചൂടാക്കിവേദനയുള്ളിടത്തു പുരട്ടി തടവിയാല്‍ സന്ധിവേദന അകറ്റാം.
തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് തേന്‍ ചേര്ത്തു രാവിലേയും വൈകുന്നേരവും കഴിക്കുക.
15, രക്തസമ്മര്ദ്ധം....
തണ്ണിമത്തന്‍ വിത്ത് ഉണക്കിപൊടിച്ചു നിത്യവും കഴിക്കുക.
മുരിങ്ങയില നിത്യവും കഴിക്കുക.
ജീരകം, വെളുത്തുള്ളി, ഉലുവാ,എന്നിവ വറുത്തു അതിട്ട് വെള്ളം തിളപ്പിച്ച് നിത്യവും കുടിക്കുക.
മുരിങ്ങയിലയും വെളുത്തുള്ളിയും കൂടി ചതച്ചിട്ട്പാല്കാച്ചി ദിവസവുംഅത്താഴത്തിനു ശേഷം കുടിക്കുക.
16, അപസ്മാരം....
വയമ്പ് പാടിച്ചതും തേനും ബ്രെഹ്മിനീരില്‍ ചേര്ത്ത് കഴിക്കുക.
17, മൂത്രതടസ്സം.....
ശതാവരിക്കിഴങ്ങിന്റെ നീര് കുടിക്കുക.
18 മൂതാശയത്തില്‍ കല്ല്.....
ഒരു ഗ്ലാസ്സ് വാഴപ്പിണ്ടി നീര് നിത്യവും കുടിക്കുക ( പാളയന്കോകടന് വാഴയുടെതാണ് ഉത്തമം).
19, പ്രമേഹം.....
പച്ചനെല്ലിക്ക ഇടിച്ച് പിഴിഞ്ഞ നീരില്‍ മഞ്ഞള്പൊടിയും ചേര്ത്തു കഴിക്കുക.
തൊട്ടാവാടിനീരില്‍ പാല്‍ ചേര്ത്തു കഴിക്കുക.
ബ്രെഹ്മി ഉണക്കിപോടിച്ചുഓരോ സ്പൂണ്‍ പാലില്‍ ചേര്ത്തു കഴിക്കുക.
20, മഞ്ഞപ്പിത്തം.......
കീഴാര്നെല്ലി അരച്ചു പാലിലോ ഇളനീരിലോ അതിരാവിലെ കഴിക്കുക.
പൂവാന്കുരുന്തിലയും ജീരകവും ചേര്ത്തു പാലില് കലര്ത്തി കഴിക്കുക.
തേനില്‍ മുള്ളങ്കി നീര് ചേര്ത്ത് കഴിക്കുക.
21, വയറുകടി........
ഉലുവാ ഒരുഗ്രാം വറുത്തുപൊടിച്ചു ചൂടുവെള്ളത്തില്‍ കലക്കി ഒന്നോ, രണ്ടോ മണിക്കൂര്‍ ഇടവിട്ട് കുടിക്കുക . വയറുകടിക്ക് ആശ്വാസം ലഭിക്കും.
22, ഗ്യാസ്ട്രബിള്‍...........
വെളുത്തുള്ളി ചുട്ടുതിന്നുന്നത് നല്ലതാണ്.
ഇഞ്ചി ചതച്ചിട്ട് ചായ കുടിക്കുന്നത് നല്ലതാണ്.
വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല്‍ രാത്രി കിടക്കുന്നതിനു മുന്പ്ോ കുടിക്കുക.
കരിങ്ങാലി ക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ചവെള്ളം ഭക്ഷണശേഷം പതിവായി കുടിക്കുക.
23, ഇക്കിള്.........
വായില്‍ വെള്ളം നിറച്ചു അല്പ്പസമയം മൂക്കടച്ചു പിടിക്കുക.
ചൂടുവെള്ളത്തില്‍ ഇന്തുപ്പ് ഇട്ട് കഴിക്കുക.
ചുക്ക് അരച്ച് തേനില്‍ കഴിക്കുക.
24, വിരശല്യം......
പപ്പായ തൊലികളഞ്ഞു കറയോടെ അല്പം വെള്ളത്തില്തി.ളപ്പിച്ച് ആ വെള്ളം കുടിക്കുക.
പപ്പായക്കുരു തേനില്ചേോര്ത്ത്ക ഴിച്ചാല്‍ വിര ശല്യം കുറയും.
25, നാക്കിലെപൂപ്പല്...........
ഉണക്കമുന്തിരി കുതിര്ത്തു പിഴിഞ്ഞ് നാക്കില്‍ പുരട്ടുക.
26, തലമുടി പിളരുന്നതിന്...........
മുടിയില്‍ നാരങ്ങാനീര് പുരട്ടുക.
27, മുടികൊഴിച്ചില്‍, താരന്‍, അകാലനര.........
ചെമ്പരത്തിപൂവും മൈലാഞ്ചിയും ചേര്ത്ത് എണ്ണ കാച്ചി തലയില്‍ പുരട്ടുക.
വെളിച്ചെണ്ണ നാരങ്ങാനീരുമായി സമം ചേര്ത്ത് പുരട്ടുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ ഒരു പരിധി വരെ സഹായിക്കും.
28,ശ്വാസം മുട്ടലുള്ളവര്‍ക്ക് .....
7 മുക്കുറ്റി വേരോടെ പിഴുതെടുത്ത്‌ കഴുകി 10 മണി കുരുമുളകും രണ്ടും കൂടി അരച്ച് ഉരുട്ടി വെള്ളം കൂട്ടി കുടിച്ചാല്‍ എത്ര വലിയ ശ്വാസം മുട്ടാണങ്കിലും അപ്പോള്‍ നില്ക്കും [സ്പ്രേ പോലെയുള്ള മരുന്ന് ഒഴിവാക്കി ഒന്ന് പരീക്ഷിച്ചു നോക്കൂ ..
പൂവാം കുറന്തലിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുക ..
ശ്വാസം മുട്ടലിന് ആശ്വാസം കിട്ടും

Sunday, 13 September 2015

വെള്ളപോക്ക്

ഹൃദ്രോഗം അല്ലാതെ സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന നെഞ്ചു വേദന, വെള്ള പോക്ക് , ജോയിന്റുകളില്‍ ഉണ്ടാകുന്ന വേദന , ഗര്‍ഭാശയ ബലഹീനം ,ക്ഷീണം ഇവകള്‍ക്ക് ഇത് ചെയ്തു കഴിച്ചു നോക്കാം .
1. മുരിങ്ങ പൂ - 50 ഗ്രാം
2. മുരിങ്ങയുടെ തളിര്‍ ഇല - 50 ഗ്രാം
3. ശുദ്ധമായ പശുവിന്‍ നെയ്യ് - ആവശ്യത്തിനു
4. റാഗി പൊടി - (മുത്താറി , കുവരക് , പഞ്ഞ പുല്‍ എന്നും പേരു)- ആവശ്യത്തിനു
ചെയ്യണ്ട വിധം :-
റാഗി പൊടിച്ചത് അല്പം വെള്ളം നനച്ചു പുട്ട് പൊടി പോലെ നനച്ചു എടുക്കുക . നെയ്യ് ഒരു പാത്രത്തില്‍ ഒഴിച്ച് അതില്‍ മുരിങ്ങ പൂ , മുരിങ്ങ ഇല ഇട്ടു വഴറ്റുക , അതില്‍ നനച്ചു വെച്ച റാഗി പൊടി ചേര്‍ത്തു നല്ലവണ്ണം ഇളക്കി യോജിപ്പിച്ച് ചെറുതായി വേവിക്കുക . അടിയില്‍ പിടിക്കാതിരിക്കാന്‍ ഇളക്കണം . സ്ത്രീ രോഗങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കുമ്പോള്‍ ഇതില്‍ ഉപ്പു, തേങ്ങാ , പനച്ചക്കര ഇവകള്‍ ചേര്‍ക്കാന്‍ പാടില്ല .

പുരുഷന്മാര്‍ക്ക് ഇത് ബലത്തെ കൊടുക്കുന്നതും നെഞ്ചിനു ബലം കൊടുക്കുന്നതും ആണ് . പനം ചക്കര ,തേങ്ങാ ഇവകള്‍ ചേര്‍ക്കാം .ദിവസം ഒരു ഉരുള മാത്രം കഴിച്ചാല്‍ മതി . രാവിലെയോ വൈകുന്നേരമോ കഴിക്കാം
ആണ്‍ കുട്ടികള്‍ക്ക് ഇത് ദിവസവും ഒരു ഉരുള വീതം കൊടുത്താല്‍ അവര്‍ക്ക് ശരീര ബലം കൂടും .
പെണ്‍കുട്ടികള്‍ക്ക് ഒരു ഉരുള വീതം ദിവസവും കൊടുക്കാം .അവര്‍ക്ക് ഗര്‍ഭാശയ രോഗങ്ങള്‍ ഉണ്ടാകില്ല . ആരോഗ്യം ഉണ്ടാകും .
൧.മുരിങ്ങ പൂ ,
2. മുരിങ്ങയുടെ തളിരില
3. പാകം ചെയ്ത കൂട്ട്

കിടക്കയില്‍ മുള്ളുന്നവര്‍ക്ക്

നെല്ലിക്ക

🍜*നെല്ലിക്കയും കറുകയും കറ്റാർ വാഴയും തുല്യ മെടുത്തു അരച്ച്
കഴിച്ചാൽ വെരിക്കോസ് വെയിൻ പമ്പ കടക്കും
*🍜* നെല്ലിക്കയും കറുകയും ഓർമ്മ ശക്തി കൂട്ടുന്ന ശക്തമായ മരുന്നത്രേ
കുട്ടികക്ക് ഇടിച്ചു പിഴിഞ്ഞു കൊടുക്കൂ അവർ മിടുക്കരാകട്ടെ
കറുക നീര് തേനിൽ കൊടുക്കൂ വാതം വരികപൊലുമില്ല.
*🍜* രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും നെല്ലിക്കയ്ക്ക് കഴിവുണ്ട്. രസം, രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്ലം എന്നീ ധാതുക്കളെ
പുഷ്ടിപ്പെടുത്തുകയും യുവത്വം നിലനിറുത്തകയും ചെയ്യുന്നു.
**🍜* ഹൃദ്രോഗം, പ്രമേഹം,രക്തപിത്തം, പനി, അമ്ലപിത്തം, രക്തദോഷം എന്നീ
രോഗങ്ങളിൽ നിന്ന് ആശ്വാസവും നൽകുന്നു. കാഴ്ചശക്തിയും
മേധാശക്തിയും വർദ്ധിപ്പിക്കുന്നതോടൊപ്പം നാഡികളുടെ ബലം
ഇരട്ടിപ്പിക്കാനും നെല്ലിക്കയ്യ്ക്ക് കഴിവുണ്ട്.
*🍲🍜**മുടി സമൃദ്ധമായി വളരാൻ നെല്ലിക്കാത്തൊണ്ട് ഉണക്കിപ്പൊടിച്ച്
എണ്ണയിലിട്ടു കാച്ചി തേയ്ക്കുന്നത് ഉത്തമമാണ്. വ്രണം ഉണങ്ങുന്നതിനും
നെല്ലിക്ക സഹായിക്കുന്നു.
**🍜**നെല്ലിക്കയുടെയും കയ്യന്യത്തിന്റെ.യും ചൂര്ണ്ണംമ കൂട്ടിച്ചേര്ത്ത്
കഴിക്കുന്നവനില്‍ രോഗദൃഷ്ടി പതിയില്ല.
**🍜*കൃമിയ്ക്കും കാസത്തിനും നല്ല മരുന്നാണ് നെല്ലിക്ക.ജീരകവും,
കരിംജീരകവും നെല്ലിക്കാനീരില്‍ പൊടിച്ചിട്ട് തൈരും ചേര്ത്ത്ര കഴിക്കുന്നത്
വായ്പുണ്ണിനെതിരെ വളരെ ഫലപ്രദമാണ്.
****നെല്ലിക്ക മുഖ്യചേരുവയായ ''കല്യാണഗുളം''സ്ത്രീകളില്‍ ഗര്ഭോകത്പത്തിക്ക് സഹായകമാണ്.നെല്ലിക്ക നല്ലൊരു വിരേചന സഹായികൂടിയാണ്.
*🍜**നെല്ലിക്ക അരച്ച് നെററിയില്‍ ഇട്ടാല്‍ തലവേദന ശമിക്കു.നെല്ലിക്ക ജീവകം
സി യുടെ കലവറയാണ്.
*🍜*നെല്ലിക്കനീര് വെറുംവയറ്റില്‍ കഴിച്ചാല്‍ പ്രമേഹശമനം
ഉണ്ടാവുമെന്നുപറയുന്നു.
*🍜**തലമുടി വട്ടത്തില്‍ പൊഴിയുന്നതിന് നെ ല്ലിത്തടിയില്‍ കാണുന്ന മുഴകളിലെ
പുഴുവിനെ അരച്ച് തലയില്‍ തേക്കുന്നത് പ്രയോജനകരമാണ്.
*🍜**നെല്ലിത്തടിയൊ,കന്പുകളോ,ജലാശയങ്ങളില്‍ നിക്ഷേപിച്ചാല്‍ വെളളം
തെളിയുകമാത്രമല്ല തണുപ്പും വര്ദ്ധി ക്കും
**🍜*നെല്ലിക്കയോ നെല്ലിക്കാരിഷ്ടമോ പതിവായി കഴിക്കുന്നത് ജലദോഷത്തെ
പ്രതിരോധിക്കാന്‍ സഹായിക്കും.
*🍜**പല്ലിന്റെക ആരോഗ്യം • പല്ലിന്റെന ആരോഗ്യത്തിനും ബലത്തിനുമായി നെല്ലിക്ക വേവിക്കാതെ നിത്യവും കടിച്ചുതിന്നുക.
**🍜**ഉണക്കനെല്ലിക്ക കഷായം വെച്ച് പതിവായി കവിള്കൊറള്ളുന്നത്
വായ്പുണ്ണിനെ പ്രതിരോധിക്കാന്‍ സഹായകമാണ്.
**🍜*മോരില്‍ നെല്ലിക്കയുടെ തോട് കുതിര്ത്ത് വെച്ച ശേഷം ശരീരത്തില്‍ അരച്ചു പുരട്ടുന്നത് ചൂടുകുരുവിനെ പ്രതിരോധിക്കുന്നു.
*🍜**അകാലനര • മൈലാഞ്ചി,കയ്യോന്നി,കറ്റാര്വാചഴ,കറിവേപ്പില
എന്നിവയോടൊപ്പം നെല്ലിക്കയും ചേര്ത്തയരച്ച് തലയില്‍ പുരട്ടി അല്പ‍
സമയത്തിന്ശേഷം കുളിക്കുക.
**🍜ജരാനരകള്‍ അകറ്റാന്‍ • നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍
പതിവായി കുളിക്കുക. നിത്യേനെ പച്ചനെല്ലിക്ക കഴിക്കുക
നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം ദിവസവും കുടിക്കുന്നത് ഒരു
ശീലമാക്കുക. നെല്ലിക്കാനീരും നെയ്യും ചേര്ത്തു കഴിക്കുക
*🍜**അസ്ഥിസ്രാവം • കൂവപ്പൊടി,ചിറ്റമൃതിന്റെി നീര്,പച്ചനെല്ലിക്കയുടെ നീര്
എന്നിവ തുല്യ അളവില്‍ തേനില്‍ ചേര്ത്ത് കഴിക്കുക.
🍜***ശരീരസൌന്ദര്യത്തനും ഓജസ്സിനും • ചിറ്റമൃത്,ഞെരിഞ്ഞല്‍ , നെല്ലിക്ക
എന്നിവ പൊടിച്ച് നെയ്യും തേനും ചേര്ത്ത്ം കഴിക്കുക.
**🍜**മുടിയുടെ കറുപ്പുനിറത്തിനായി • തൈരും നെല്ലിക്കയും ചേര്ത്ത്് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. രണ്ട് മാസത്തോളം തുടര്ച്ച യായി ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിക്ക് സ്വാഭാവിമായ കറുപ്പു നിറം ലഭിക്കും .
**🍜**അലര്ജിട• പത്ത് ഗ്രാം നെയ്യില്‍ അഞ്ചു ഗ്രാം നെല്ലിക്ക ചൂര്ണം്
ചേര്ത്തു കഴിക്കുന്നത് അലര്ജി്യെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
*പുളിച്ചു തികട്ടല്‍ കുരുകളഞ്ഞ പച്ചനെല്ലിക്ക 10 ഗ്രാം എടുത്ത് 100 മി ലീ
പാലില്‍ ചേര്ത്തു രണ്ടു നേരം കഴിക്കുക.
*🍜**∙ കഫശല്യം
നെല്ലിക്ക, കടുക്ക, താന്നിക്ക, തിപ്പലി സമം എടുത്തു പൊടിച്ചു നെയ്യ് ചേര്ത്തു കഴിക്കുക. തൊണ്ടയിലെ അസ്വസ്ഥത മാറുന്നതിനും ഫലപ്രദമാണ്
**🍜*മലബന്ധം
നെല്ലിക്ക, കടുക്ക, താന്നിക്ക സമം പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം രാത്രി.
കിടക്കാന്‍ നേരം ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുക.
**🍜**ശ്വാസകോശവീക്കം
ശ്വാസകോശത്തിന് വീക്കമുള്ളവര്‍ പച്ച നെല്ലിക്ക പതിവായി കഴിക്കുക. ‍
**🍜**അര്ശസസ്
250 ഗ്രാം നെല്ലിക്ക ആറു ലീറ്റര്‍ വെള്ളത്തില്‍ കഷായം വച്ചു കുറുകുമ്പോള്‍
കുരുകളഞ്ഞു വെള്ളം ചേര്ക്കാുതെ അരച്ചു ശര്ക്ക്രയും ചേര്ത്തു
നല്ലതുപോലെ യോജിപ്പിച്ചു ദിവസവും രാത്രി നെല്ലിക്ക വലുപ്പം കഴിക്കുക. ‍
*🍜**വയറുവീര്പ്പ്
നെല്ലിക്കാപൊടിയും സമം ഇന്തുപ്പും നെയ്യ് ചേര്ത്തു കഴിക്കുക. ‍
***🍜*ചുട്ടു പുകച്ചില്‍
നെല്ലിക്ക, കടുക്ക, താന്നിക്ക പൊടിച്ചു ദേഹത്തില്‍ പുരട്ടി കുളിക്കുക. ‍
****ചൂടുകുരു
നെല്ലിക്കാത്തോട് മോരില്‍ കുതിര്ത്ത്ര അരച്ചു പുരട്ടുക. ‍
***🍜*പല്ലിന്റെ ബലത്തിന്
നെല്ലിക്ക, കാരറ്റ്, വെണ്ടയ്ക്ക എന്നിവ ദിവസവും വേവിക്കാതെ കടിച്ചു തിന്നാല്‍ പല്ലുകള്ക്ക് അഴകും ബലവും ഉണ്ടാവും.
**🍜**അകാലനര മാറ്റാന്‍ നെല്ലിക്ക
നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ടു പതിവായി തലകഴുകുന്നത് അകാലനര തുടക്കത്തില്‍ തന്നെ തടയാന്‍ സഹായിക്കും. ‍
∙ നെല്ലിക്ക, മൈലാഞ്ചി, കയ്യോന്നി, കറ്റാര്വാകഴ, കറിവേപ്പില എന്നിവ കൂട്ടിയരച്ച് തലയില്‍ പുരട്ടി കുളിക്കുക. ‍
∙ പന്ത്രണ്ടു നെല്ലിക്ക കുരുകളഞ്ഞ് അരച്ചു കഞ്ഞിവെള്ളത്തില്‍ കലര്ത്തി മുടിയില്‍ പുരട്ടിയശേഷം അര മണിക്കൂര്‍ കഴിഞ്ഞു കുളിക്കുക. ഇതു പതിവായി ചെയ്താല്‍ അകാലനര ഒഴിവാക്കാം.

Saturday, 12 September 2015

Polycystic ovarian syndrome

പൂവാംകുറുന്തൽ അഥവാ പൂവാംകുരുന്നില വേര് പാലില്‍ അരച്ച് കഴിക്കുക.
ഒപ്പം കൊടുവേലിക്കിഴങ്ങ്‌ ശുദ്ധി ചെയ്ത് പാലില്‍ കഴിക്കുക. അസുഖം പൂര്‍ണ്ണമായും മാറും.


കൊടുവേലിക്കിഴങ്ങ് അതിന്‍റെ ചുവപ്പുനിറം മാറും വരെ ചുണ്ണാമ്പുവെള്ളത്തില്‍ കഴുകിയാണ് ശുദ്ധി ചെയ്യുന്നത്. മരുന്ന് :
കൃഷ്ണ തുളസി ഇല ചാര്‍ - രണ്ടോ മൂന്നോ സ്പൂണ്‍
കഴ്ഞ്ചി കുരു - 3 എണ്ണം
നാടന്‍ കോഴിമുട്ട - 1 എണ്ണം ( നാടന്‍ കോഴിമുട്ടയില്‍ പ്രാണന്‍ ഉണ്ട് കുത്തി വെച്ച കോഴി മുട്ട വേണ്ട )
എള്ള് എണ്ണ - 50 മില്ലി
കഴഞ്ചികുരു നല്ലവണ്ണം പൊടിച്ചു ചൂര്‍ണം ആക്കി കോഴിമുട്ടയുടെ വെള്ള മാത്രം എടുത്തു അതോടൊപ്പം തുളസി ചാര്‍ ചേര്‍ത്തു നല്ലവണ്ണം മിക്സ് ചെയ്തു വെക്കുക . ഒരു പാനില്‍ എള്ള് എണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ അതില്‍ ഉണ്ടാക്കി വെച്ചരിക്കുന്ന മിക്സ് ഒഴിച്ച് സ്ക്രാമ്പില്‍ എഗ്ഗ് ഉണ്ടാക്കുന്നത്‌ പോലെ ഉണ്ടാക്കി രാവിലെ കഴിക്കുക. നീര്‍ കെട്ടു ഉള്ളവര്‍ 7 ദിവസം കഴിക്കുക . നീര്കെട്ടു കുറയാന്‍ തുടങ്ങും . ഒരു പ്രാവശ്യം കഴിച്ചില്‍ പിന്നീട് ഇത് മൂന്നു മാസം കഴിഞ്ഞു മാത്രമേ വീണ്ടും 7 ദിവസം കഴിക്കാം . മെന്‍സസ് ആയ പെന്‍ കുട്ടി കള്‍ക്ക് ഇത് മാസത്തില്‍ ഒരു പ്രാവശ്യം വീതം കൊടുത്താല്‍ ഇങ്ങനെ ഉള്ള പ്രശ്നം ഉണ്ടാകാതെ ഗര്‍ഭാശയത്തെ കാക്കും .

Friday, 11 September 2015

പഴങ്കഞ്ഞി
ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു. എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു. മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു. ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും.
1. മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ ബി6, ബി12 വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
2.പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.
3.ചോറ് വെള്ളത്തിലിട്ടു ഏറെ നേരം വയ്ക്കുമ്പോള്‍ ലാക്റ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേണ്‍, പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വര്‍ദ്ധിപ്പിയ്ക്കും.
4.മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി അത്യുത്തമമാണ്.
5.ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍,എന്നീ ഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പ് നൽകുന്നതോടൊപ്പം ദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.
6.അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളും തടയാന്‍ ഇത് ഏറെ ഗുണപ്രദമാണ്
7.ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും.
8.ശരീരത്തിൻറെ ക്ഷീണമകറ്റാൻ ഇത് സഹായിക്കും.
9.പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.
10.അണുബാധകള്‍ വരാതെ തടയുവാന്‍ ഇത് വളരെയേറെ നല്ലതാണ്.

ചില പ്രധാനപ്പെട്ട ഒറ്റമൂലികള്‍

ചില പ്രധാനപ്പെട്ട ഒറ്റമൂലികള്‍ heart emoticon
***********************************************
നിത്യജീവിതത്തില്‍ പലരോഗങ്ങളും നമ്മേ പിടിപെടാറുണ്ട്. അവ തടയുവാന്‍ ചില പൊടികൈകളുമുണ്ട്. ഇന്ന് നാം രോഗം തടയുവാനായി ഇംഗ്ലീഷ് മരുന്നുകള്‍ ധാരാളം കഴിക്കുന്നു. എന്നാല്‍ പ്രകൃതിദത്തമായ പലതിനെയും ഉപേക്ഷിച്ചാണ് ചെറിയരോഗങ്ങള്ക്ക് പോലും ഇംഗ്ലീഷ്മരുന്നുകളെ ആശ്രയിക്കുന്നത്. ഈ മരുന്നുകള്‍ ശരീരാവയവങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതി കനിഞ്ഞ നല്കിയ വിഭവങ്ങള്ക്ക് തന്നെ പല രോഗങ്ങളെയും അകറ്റി നിര്ത്താന്‍ കഴിയും. അത്തരം ചില പൊടിക്കൈകളാണ് ചുവടെ ചേര്ക്കുന്നത്
1, പച്ച മഞ്ഞളും വേപ്പെണ്ണയും കൂടി ചാലിച്ച് മുഖത്ത് പുരട്ടി 2 മണിക്കൂറിന്
ശേഷം കഴുകി കളയുക..വളരെ വേഗത്തില്‍ തന്നെ മുഖക്കുരു മാറി കിട്ടും..
2, മുത്തങ്ങ അരച്ച് സ്തനത്തില്‍ പുരട്ടുന്നത് മുലപ്പാല്‍ വര്ധി്ക്കാന്‍ സഹായിക്കും..
3, ആഹാരത്തിന് മുന്പ് ചെറുനാരങ്ങാ നീരും അല്പം പഞ്ചസാരയും ചേര്ത്ത്
കഴിക്കുന്നത്‌ മൂലം ദഹന കുറവ് മാറി കിട്ടും..
4, പതിവായി രാവിലെ ചെറുനാരങ്ങാ നീരും ഒരു ടീസ്പൂണ്‍ തേനും ഒരു ഗ്ലാസ്
ഇളം ചൂടുള്ള വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ ദുര്മേസദസ് മാറും..
5, പഴുത്ത മാവില വെന്ത വെള്ളത്തില്‍ കുളിച്ചാല്‍ ശരീര വേദന മാറി കിട്ടും..
6, പഴുത്ത മാവില കൊണ്ട് പല്ല് തേയ്ച്ചാല്‍ പല്ലുകള്ക്ക് തിളക്കം കിട്ടും..
7, മാമ്പഴം ധാരാളം കഴിചയ്ക്കുന്നത്‌ മലബന്ധം മാറാന്‍ സഹായകരമാണ്..
8, പനി....
ചുക്കും മല്ലിയുമിട്ടു തിളപ്പിച്ച വെള്ളം കുടിക്കുക.
തുളസി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്ത്ത് കഴിക്കുക.
9 ജലദോഷം...
ചെറുനാരങ്ങാനീരില്‍ തേന്ചേര്ത്തു കഴിക്കുക.
അല്പം മഞ്ഞള്പൊടി വെള്ളത്തില്‍ കലര്ത്തി തിളപ്പിച്ച് ആവി കൊള്ളുക. ജലദോഷത്തെ തുടര്ന്നു്ള്ള തലയുടെ ഭാരം കുറയും.
10, തൊണ്ടവേദന...
ഗ്രാമ്പു ,ഏലത്തരി, എന്നിവയില്‍ ഏതെങ്കിലും വായിലിട്ടു ചവച്ചുതുപ്പുക.
കല്ക്കണ്ടവും ചുക്കും ജീരകവും ഒന്നിച്ചു പൊടിച്ചു ഇടവിട്ടു കഴിക്കുക.
പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടുക.
തേയില ഇട്ടു തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊള്ളുക.
11, ചുമ....
തേനും നെയ്യും കുരുമുളക് പൊടിച്ചതും ചേര്ത്ത് കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും.
ആടലോടകം ശര്ക്കരയോ കുരുമുളകോ ചേര്ത്ത് കഷായം വെച്ചു കുടിക്കുക.
ഇഞ്ചിയും ചെറിയഉള്ളിയും ഇടിച്ചു നീരെടുത്ത് കഴിക്കുക.ശ്വാസം മുട്ടലിനും ഇതു നല്ലതാണ്.
ഉലുവാ കഷായം വെച്ചു കഴിക്കുക.
12, തലവേദന....
കടുക് അരച്ചു നെറ്റിയില്‍ പുരട്ടുക.
ചുവന്നുള്ളിയും, കല്ലുപ്പും അരച്ചു നെറ്റിയില്‍ പുരട്ടുക.
നാരങ്ങാ മുറിച്ചു നെറ്റിയില്‍ ഉരസ്സുന്നത് നല്ലതാണ്.
13, കഫം....
കഫമിളക്കുവാന്‍ ഓരോ ടീസ്പൂണ്‍ നാരങ്ങാനീരും തേനും ചൂടുവെള്ളത്തില്‍ ചേര്ത്ത് കഴിക്കുക.
അയമോദകം പഞ്ചസാര ചേര്ത്ത് പൊടിച്ചു കഴിക്കുക.
നാരങ്ങാവെള്ളം തേനില്‍ ചേര്ത്തു കഴിക്കുക.
14, സന്ധിവേദന....
വെളിച്ചെണ്ണയും നാരങ്ങാനീരും തുല്യഅളവിലെടുത്തു ചൂടാക്കിവേദനയുള്ളിടത്തു പുരട്ടി തടവിയാല്‍ സന്ധിവേദന അകറ്റാം.
തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് തേന്‍ ചേര്ത്തു രാവിലേയും വൈകുന്നേരവും കഴിക്കുക.
15, രക്തസമ്മര്ദ്ധം....
തണ്ണിമത്തന്‍ വിത്ത് ഉണക്കിപൊടിച്ചു നിത്യവും കഴിക്കുക.
മുരിങ്ങയില നിത്യവും കഴിക്കുക.
ജീരകം, വെളുത്തുള്ളി, ഉലുവാ,എന്നിവ വറുത്തു അതിട്ട് വെള്ളം തിളപ്പിച്ച് നിത്യവും കുടിക്കുക.
മുരിങ്ങയിലയും വെളുത്തുള്ളിയും കൂടി ചതച്ചിട്ട്പാല്കാച്ചി ദിവസവുംഅത്താഴത്തിനു ശേഷം കുടിക്കുക.
16, അപസ്മാരം....
വയമ്പ് പാടിച്ചതും തേനും ബ്രെഹ്മിനീരില്‍ ചേര്ത്ത് കഴിക്കുക.
17, മൂത്രതടസ്സം.....
ശതാവരിക്കിഴങ്ങിന്റെ നീര് കുടിക്കുക.
18 മൂതാശയത്തില്‍ കല്ല്.....
ഒരു ഗ്ലാസ്സ് വാഴപ്പിണ്ടി നീര് നിത്യവും കുടിക്കുക ( പാളയന്കോകടന് വാഴയുടെതാണ് ഉത്തമം).
19, പ്രമേഹം.....
പച്ചനെല്ലിക്ക ഇടിച്ച് പിഴിഞ്ഞ നീരില്‍ മഞ്ഞള്പൊടിയും ചേര്ത്തു കഴിക്കുക.
തൊട്ടാവാടിനീരില്‍ പാല്‍ ചേര്ത്തു കഴിക്കുക.
ബ്രെഹ്മി ഉണക്കിപോടിച്ചുഓരോ സ്പൂണ്‍ പാലില്‍ ചേര്ത്തു കഴിക്കുക.
20, മഞ്ഞപ്പിത്തം.......
കീഴാര്നെല്ലി അരച്ചു പാലിലോ ഇളനീരിലോ അതിരാവിലെ കഴിക്കുക.
പൂവാന്കുരുന്തിലയും ജീരകവും ചേര്ത്തു പാലില് കലര്ത്തി കഴിക്കുക.
തേനില്‍ മുള്ളങ്കി നീര് ചേര്ത്ത് കഴിക്കുക.
21, വയറുകടി........
ഉലുവാ ഒരുഗ്രാം വറുത്തുപൊടിച്ചു ചൂടുവെള്ളത്തില്‍ കലക്കി ഒന്നോ, രണ്ടോ മണിക്കൂര്‍ ഇടവിട്ട് കുടിക്കുക . വയറുകടിക്ക് ആശ്വാസം ലഭിക്കും.
22, ഗ്യാസ്ട്രബിള്‍...........
വെളുത്തുള്ളി ചുട്ടുതിന്നുന്നത് നല്ലതാണ്.
ഇഞ്ചി ചതച്ചിട്ട് ചായ കുടിക്കുന്നത് നല്ലതാണ്.
വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല്‍ രാത്രി കിടക്കുന്നതിനു മുന്പ്ോ കുടിക്കുക.
കരിങ്ങാലി ക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ചവെള്ളം ഭക്ഷണശേഷം പതിവായി കുടിക്കുക.
23, ഇക്കിള്.........
വായില്‍ വെള്ളം നിറച്ചു അല്പ്പസമയം മൂക്കടച്ചു പിടിക്കുക.
ചൂടുവെള്ളത്തില്‍ ഇന്തുപ്പ് ഇട്ട് കഴിക്കുക.
ചുക്ക് അരച്ച് തേനില്‍ കഴിക്കുക.
24, വിരശല്യം......
പപ്പായ തൊലികളഞ്ഞു കറയോടെ അല്പം വെള്ളത്തില്തി.ളപ്പിച്ച് ആ വെള്ളം കുടിക്കുക.
പപ്പായക്കുരു തേനില്ചേോര്ത്ത്ക ഴിച്ചാല്‍ വിര ശല്യം കുറയും.
25, നാക്കിലെപൂപ്പല്...........
ഉണക്കമുന്തിരി കുതിര്ത്തു പിഴിഞ്ഞ് നാക്കില്‍ പുരട്ടുക.
26, തലമുടി പിളരുന്നതിന്...........
മുടിയില്‍ നാരങ്ങാനീര് പുരട്ടുക.
27, മുടികൊഴിച്ചില്‍, താരന്‍, അകാലനര.........
ചെമ്പരത്തിപൂവും മൈലാഞ്ചിയും ചേര്ത്ത് എണ്ണ കാച്ചി തലയില്‍ പുരട്ടുക.
വെളിച്ചെണ്ണ നാരങ്ങാനീരുമായി സമം ചേര്ത്ത് പുരട്ടുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ ഒരു പരിധി വരെ സഹായിക്കും.
28,ശ്വാസം മുട്ടലുള്ളവര്‍ക്ക് .....
7 മുക്കുറ്റി വേരോടെ പിഴുതെടുത്ത്‌ കഴുകി 10 മണി കുരുമുളകും രണ്ടും കൂടി അരച്ച് ഉരുട്ടി വെള്ളം കൂട്ടി കുടിച്ചാല്‍ എത്ര വലിയ ശ്വാസം മുട്ടാണങ്കിലും അപ്പോള്‍ നില്ക്കും [സ്പ്രേ പോലെയുള്ള മരുന്ന് ഒഴിവാക്കി ഒന്ന് പരീക്ഷിച്ചു നോക്കൂ ..
പൂവാം കുറന്തലിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുക ..
ശ്വാസം മുട്ടലിന് ആശ്വാസം കിട്ടും

Thursday, 3 September 2015

ചക്ക

ബാക്ടീരിയ കാരണമുണ്ടാകുന്ന അസുഖങ്ങള്‍ ചെറുക്കാനും ശ്വേതാണുക്കളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി പ്രതിരോധ ശേഷി നല്‍കാനും ചക്കയ്ക്കു കഴിയും.
ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.വിളര്‍ച്ച മാറാനും ചക്ക കഴിയ്ക്കുന്നതു നല്ലതു തന്നെ. ഇതുകൊണ്ടു തന്നെ വിളര്‍ച്ചയുള്ളവര്‍ ചക്ക കഴിയ്ക്കുന്നതു നല്ലതു തന്നെ
വൈറ്റമിന്‍ എയും ചക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ കാഴ്ച ശക്തിപ്പെടുത്താന്‍ സഹായിക്കും.
വൈറ്റമിന്‍ എയും ചക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ കാഴ്ച ശക്തിപ്പെടുത്താന്‍ സഹായിക്കും.
രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും പ്രയോജനപ്രദമാണ്.തികച്ചും കൊളസ്‌ട്രോള്‍ രഹിതമായ ഭക്ഷണം കൂടിയാണ് ചക്ക. ഇതില്‍ കൊഴുപ്പ് ഇല്ലാത്തതിനാല്‍ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ്. മറ്റു ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസമേകും
പ്രമേഹരോഗികള്‍ക്ക് ചക്കയും ചോറും ഒരുമിച്ചു കഴിക്കരുത്. ചക്കപഴത്തിലും ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്. ചര്‍മസംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് മികച്ച മരുന്നാണ് ചക്ക. പ്രായത്തെ ചെറുത്തുതോല്‍പിക്കാനും ചക്ക സഹായിക്കും. ഇത് കുടല്‍വ്രണത്തിനും നല്ലൊരു പ്രതിവിധിയാണ്.

മഞ്ഞള്‍


പ്രകൃതി സമ്മാനിക്കുന്ന ആന്റി സെപ്റ്റിക്കാണു മഞ്ഞള്‍. ബാക്ടീരിയയെ പ്രതിരോധിക്കാനും മുറിവുകള്‍, പൊളളലുകള്‍ എന്നിവ സുഖപ്പെടുത്താനും കാന്‍സര്‍ തടയാനും മഞ്ഞള്‍ ഫലപ്രദം. ത്വക്ക് രോഗങ്ങളെ പ്രതിരോധിക്കാന്‍ മഞ്ഞള്‍ ഫലപ്രദം. മഞ്ഞള്‍ തേച്ചുളള കുളി ചര്‍മസൗന്ദര്യം നിലനിര്‍ത്തുന്നതിനു സഹായകം
ദഹനവ്യവസ്ഥയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ മഞ്ഞള്‍ ഫലപ്രദംകുടലിലുണ്ടാകുന്ന പുഴുക്കള്‍, കൃമി എന്നിവയെ നശിപ്പിക്കുന്നതിനു മഞ്ഞള്‍ ഫലപ്രദം.പിത്താശയസംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കു മഞ്ഞള്‍ ഫലപ്രദം.
മഞ്ഞള്‍ എല്ലുകളെ ബലപ്പെടുത്തുന്നു. ഓസ്റ്റിയോപോറോസിസ് എന്ന എല്ലുരോഗം തടയുന്നതിനു സഹായകം മുറിവുകള്‍ ഉണങ്ങാന്‍ മഞ് സഹായകം. നഷ്ടപ്പെട്ട ത്വക്കിനു പകരം പുതിയ ത്വക്ക്് ഉണ്ടാകുന്നതിനു മഞ്ഞള്‍ ഫലപ്രദം

ഞവര


ഞവരയുടെ കഞ്ഞിവെള്ളം ധാരകോരുന്നത് മുടികൊഴിച്ചാല്‍ ശമിപ്പിക്കും. ഞവര ചക്കരയും നെയ്യും ചേര്‍ത്ത് പായസമാക്കി കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും. ഞവര അരിയുടെ മലര്, വെള്ളത്തിലോ മോരിലോ ചേര്‍ത്ത് കഴിക്കുന്നത് വയറിളക്കത്തിന് ഫലപ്രദമാണ്. ഞവരച്ചോറും കറിവേപ്പിലയും പുളിച്ചമോരും ചേര്‍ത്ത് കഴിക്കുന്നത് മൂലക്കുരുവിന് ശമനം നല്‍കും.
ധാതുബലം വര്‍ധിപ്പിക്കുന്നതിനും ഞവര ഉത്തമമാണ്. നാഡീ-പേശി സംബന്ധമായ ന്യൂനതകള്‍ക്കും ഉത്തമ പ്രതിവിധിയാണ്. പഞ്ചകര്‍മ്മ ചികില്‍സയില്‍ ഏറെ പ്രാധാന്യമുണ്ടിതിന്. പച്ചനെല്ല് കുത്തിയെടുക്കുന്ന അരിയാണ് കിഴിക്ക് ഉപയോഗിക്കുന്നത്.
ബീജവര്‍ധനക്കും ഞവര ഉത്തമമെന്ന് കരുതപ്പെടുന്നു. കാലിന് ബലക്ഷയമുള്ള കുട്ടികള്‍ക്ക്, ഞവരച്ചോറ് അരയ്ക്ക് കീഴ്പോട്ട് തേച്ചു പിടിപ്പിക്കുന്നത് ഫലം ചെയ്യും. പാമ്പുകടിയേറ്റവര്‍ക്ക് കൊടുക്കാവുന്ന സുരക്ഷിത ഭക്ഷണമാണ് ഞവരച്ചോറ്. ആയുര്‍ വേദത്തില്‍ ഞവരക്ക് വിശിഷ്ഠ സ്ഥാനമാണ് കല്‍പിച്ചു നല്കിയിട്ടുള്ളത്. രക്ത, ദഹന, നാഡി, ശ്വാസചംക്രമണവ്യവസ്ഥകള്‍ക്ക് ഞവര വളരെ ഗുണം ചെയ്യുന്നു.
സമ്മര്‍ദ്ദത്തോടൊപ്പമുള്ള ചൂടും സ്നിഗ്ധതയും നാഡീപ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനാല്‍ വാതശമനവും സാധ്യമാണ്. വിവിധതരത്തിലുള്ള പക്ഷാഘാതങ്ങള്‍ക്കും സ്പോണ്ടിലൈറ്റിസ്, മയോപ്പതി തുടങ്ങിയവക്കും ഇത്തരത്തിലുള്ള സ്വേദനം പ്രതിവിധിയാണ്.
കുറുന്തോട്ടി ചേര്‍ത്ത് പാലില്‍ വേവിച്ച ഞവരയരി കിഴികെട്ടി, അഭ്യംഗം ചെയ്ത ശരീരത്തില്‍ ചെറുചൂടോടെ സ്വേദനം (വിയര്‍പ്പിക്കല്‍) നടത്തുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ പുറമെനിന്നും നല്കുന്ന ചെറിയ സമ്മര്‍ദം, ത്വക്കില്‍ സമൃദ്ധമായുളള ചെറിയ രക്തക്കുഴലു(കാപ്പിലറികള്‍)കളുടെ പോഷണ വിനിമയ ശേഷി ഗണ്യമായി വര്‍ധിപ്പിക്കുന്നുവെന്നും, സിരകളുടെ, പൊതുവെ ചുരുങ്ങിക്കിടക്കുവാനുള്ള പ്രവണത വ്യത്യാസപ്പെടുത്തി രസായന ഗുണമായ ശരീരപുഷ്ടിക്ക് കാരണമാകുന്നുവെന്നും പറയപ്പെടുന്നു.

Wednesday, 2 September 2015

മുയല്‍ച്ചെവിയന്‍

ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് മുയല്‍ച്ചെവിയന്‍. ഒരു മുയല്‍ച്ചെവിയന്‍ വീട്ടിലുണ്ടെങ്കില്‍ സാധാരണ ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ഔഷധം തേടി പുറത്തു പോകേണ്ടി വരില്ല.
തലവേദന, മൈഗ്രൈന്‍, ടോൺസിലൈറ്റിസ്, ബ്ലീഡിംഗ്, സ്ത്രീരോഗങ്ങള്‍, സര്‍വിക്കല്‍ സ്പോണ്ടിലോസിസ്, സൈനുസൈറ്റിസ്, ഉദരകൃമിശല്യം, പനി, നേത്രരോഗങ്ങള്‍, വ്രണങ്ങള്‍ അങ്ങനെ അനേകം രോഗങ്ങളെ ശമിപ്പിക്കുന്ന ഔഷധസസ്യം.
മുയല്‍ച്ചെവിയന്‍ ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ രാസ്നാദിപ്പൊടി അരച്ചു നിറുകയില്‍ പുരട്ടിയാല്‍ തലവേദന മാറും.
മുയല്‍ച്ചെവിയന്‍ നീര് കാലിന്‍റെ പെരുവിരലില്‍ ഇറ്റിച്ചു നിര്‍ത്തുക – തലവേദന, മൈഗ്രൈന്‍ (ചെന്നിക്കുത്ത് – MIGRAINE) എന്നിവ മാറും.
മുയല്‍ച്ചെവിയന്‍ സമൂലം കള്ളൂറലില്‍ അരച്ചു പുരട്ടുക – ടോൺസിലൈറ്റിസ് ശമിക്കും.
മുയല്‍ച്ചെവിയന്‍ പാലില്‍ അരച്ചു കഴിക്കുക – ശരീരത്തില്‍ എവിടെ ഉണ്ടാകുന്ന ബ്ലീഡിംഗ് ആയാലും ശമിക്കും – സ്ത്രീകള്‍ക്ക് അതീവഫലപ്രദം.
മുയല്‍ച്ചെവിയന്‍റെ നീര് നെറുകയില്‍ വെറുതെ തളം വെച്ചാലും തലവേദന പെട്ടന്ന് മാറും.
സര്‍വിക്കല്‍ സ്പോണ്ടിലോസിസ് (CERVICAL SPONDYLOSIS) കൊണ്ടു കഷ്ടപ്പെടുമ്പോള്‍ ഒരു മുയല്‍ച്ചെവിയന്‍ തൊട്ടുരിയാടാതെ സമൂലം പറിച്ച് അതിന്‍റെ നീര് എടുത്ത് ഉച്ചിയില്‍ (നെറുകയില്‍) തളം വെയ്ക്കുക. വേദനയുള്ള ഭാഗത്ത് നീര് എടുത്ത ശേഷം ഉള്ള ചണ്ടി കൊണ്ട് തടവുക. കുളി കഴിഞ്ഞ് ആയാല്‍ കൂടുതല്‍ ഫലം ചെയ്യും.
മുയല്‍ച്ചെവിയന്‍ സമൂലം അരച്ച് ഉച്ചിയില്‍ (നെറുകയില്‍) വെച്ചാല്‍ സൈനുസൈറ്റിസ് മാറും.
മുയല്‍ച്ചെവിയന്‍ തൊട്ടുരിയാടാതെ സമൂലം പറിച്ച് ചതച്ചു പിഴിഞ്ഞെടുത്ത നീര് അര ഔണ്‍സ് വീതം ദിവസം മൂന്നു നേരം കഴിച്ചാല്‍ ഉദരകൃമികള്‍ ശമിക്കും.
പനിയുള്ളപ്പോള്‍ മുയല്‍ച്ചെവിയന്‍റെ നീര് 10 ml വീതം രണ്ടു നേരം കഴിച്ചാല്‍ പനി ശമിക്കും.
മുയല്‍ച്ചെവിയന്‍ സമൂലം അരച്ച് നെല്ലിക്കാവലുപ്പം മോരില്‍ ചേര്‍ത്തു കഴിച്ചാല്‍ അര്‍ശസ് / രക്താര്‍ശസ് (PILES) സുഖപ്പെടും.
മുയല്‍ച്ചെവിയനന്‍റെ ഇല ഉപ്പു ചേര്‍ത്തരച്ചു പിഴിഞ്ഞെടുത്ത നീര് തൊണ്ടയില്‍ പുരട്ടിയാല്‍ ടോൺസിലൈറ്റിസ് സുഖപ്പെടും.
മുയല്‍ച്ചെവിയനന്‍റെ ഇല ചതച്ചു പിഴിഞ്ഞെടുത്ത നീര് കരടില്ലാതെ നന്നായി അരിച്ചെടുത്ത് കണ്ണുകളില്‍ ഇറ്റിച്ചാല്‍ കണ്ണുകളില്‍ ഉണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങളും മാറുകയും, കണ്ണിനു കുളിര്‍മ്മ ഉണ്ടാവുകയും ചെയ്യും.
മഞ്ഞളും ഇരട്ടിമധുരവും കല്‍ക്കമാക്കി, മുയല്‍ച്ചെവിയന്‍റെ നീര് സമം എണ്ണ ചേര്‍ത്തു വിധിപ്രകാരം കാച്ചിയെടുത്തതില്‍ കര്‍പ്പൂരവും മെഴുകും ചേര്‍ത്തു പുരട്ടിയാല്‍ മിക്കവാറും എല്ലാ വ്രണങ്ങളും ശമിക്കും.

Tuesday, 1 September 2015

മുരിങ്ങ


മുരിങ്ങനീരില്‍ രാസ്നാദിപ്പൊടിയിട്ടു തളംവച്ചാല്‍ ജലദോഷം പമ്പകടക്കുമെന്നവന്‍ നേരത്തേതന്നെ കണ്ടറിഞ്ഞു;
ഓറഞ്ചിനേക്കാള്‍ ഏഴുമടങ്ങും പാലിലേതിനേക്കാള്‍ നാലിരട്ടിയും വിറ്റാമിന്‍ സിയും കാരറ്റിലേതിനേക്കാള്‍ നാലിരട്ടി വിറ്റാമിന്‍ എയും വാഴപ്പഴത്തേക്കാള്‍ മൂന്നിരട്ടി പൊട്ടാസ്യവും നിങ്ങളുടെ വീട്ടിന്റെ പിന്നാമ്പുറത്തുള്ള ഈ വിനീതമരം തരുന്നുണ്ടത്രേ.
രക്തസമ്മര്‍ദ്ദം കുറയ്ക്കാനും മുരിങ്ങനീര്‍ ഉപയോഗിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ്‌ വര്‍ധിപ്പിക്കാനും ഇതു പ്രയോജനപ്പെടുത്തുന്നു. പനി, വയറിളക്കം, ആസ്ത്മ പോലുള്ള അസുഖങ്ങള്‍ക്കും അവിടെ മുരിങ്ങ പ്രയോജനപ്പെടുത്തുന്നു.
ആസ്തമ പോലുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ തടയാനും മുരിങ്ങ നല്ലതാണ്. മുരിങ്ങയിലയും മുരിങ്ങാക്കായയും ഇതിനായി ഉപയോഗിക്കാം.ശക്തിയുള്ള എല്ലുകള്‍ക്ക് മുരിങ്ങ കഴിയ്ക്കുന്നത് നല്ലതാണ്. ഇതില്‍ അയേണ്‍, വൈറ്റമിന്‍, കാല്‍സ്യം ്എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.രക്തം ശുദ്ധീകരിക്കാനുള്ള ഒരു വഴിയാണ് മുരിങ്ങക്കായയും മുരിങ്ങയിലയും കഴിയ്ക്കുന്നത്. രക്തം ശുദ്ധീകരിക്കാന്‍ മുരിങ്ങയില ചതച്ച് പാലില്‍ ചേര്‍ത്തു കഴിയ്ക്കുക.
ഗര്‍ഭിണികള്‍ക്ക് കഴിയ്ക്കാന്‍ പറ്റിയ ഒരു ഭക്ഷണവസ്തുവാണ് മുരിങ്ങയില. ഗര്‍ഭകാലത്ത് ഛര്‍ദിയും ക്ഷീണവും കുറയ്ക്കാനും പ്രസവവേദന കുറയ്ക്കാനും മുരിങ്ങയില കഴിയ്ക്കുന്നത് നല്ലതാണ്.ഗര്‍ഭിണികള്‍ മാത്രമല്ല, മുലയൂട്ടുന്ന അമ്മമാരും മുരിങ്ങ കഴിയ്ക്കുന്നത് നല്ലതാണ്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനുള്ള തികച്ചും സ്വാഭാവിക രീതിയാണ് ഇത്

കാലിനടിയില്‍ സവാള

ഉറങ്ങാൻ കിടക്കും മുമ്പ് കാലിനടിയിൽ ഒരു കഷ്ണം സവാള വെച്ചാലുള്ള ഗുണങ്ങളെന്തൊക്കെയാണെന്നറിയുമോ?
ഉറക്കത്തിനായി കാത്തുകാത്തിരിക്കേണ്ട അവസ്ഥയാണ് പലർക്കും.പലരും മരുന്നുകളെ ആശ്രയിച്ചാണ്‌ ഉറങ്ങുന്നത്. ഉറക്കം വരാന്‍ വൈകുന്ന അവസ്ഥ, കുറച്ചുമാത്രം ഉറങ്ങാന്‍ പറ്റുന്ന അവസ്ഥ, ഉറങ്ങിയാലും ക്ഷീണംതോന്നുന്ന അവസ്ഥ എന്നിവ വ്യക്തിജീവിതത്തെ ബാധിക്കുന്നവയാണ്.
ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഒരു കഷണം സവാള കാലിനടിയിൽ വെച്ച ശേഷം സോക്സിട്ട് കിടക്കുന്നതിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. എന്നാൽ പലർക്കും ഇതിനെ കുറിച്ച് അറിവില്ല.
ഉള്ളിയും വെളുത്തുള്ളിയും പൊതുവേ ചർമ്മത്തിലെ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കാൻ സഹായിക്കാറുണ്ട്. ഉള്ളിയിൽ അടങ്ങിയിട്ടുള്ള ഫോസ്ഫോറിക് ആസിഡ് നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിലേക്ക് കടന്ന് രക്തത്തെ ശുദ്ധീകരിക്കുകയും ദോഷകരമായ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുകയും ചെയ്യുന്നു. ഒരു സവാള നേർമ്മയുള്ള കഷ്ണങ്ങൾ ആയി മുറിച്ച് അതിൽ ഒരു കഷ്ണം സവാള ഉള്ളം കാലിൽ അമർത്തി വെച്ച ശേഷം സോക്സ്‌ ധരിച്ച് ഉറങ്ങുക. ഇങ്ങനെ ചെയ്യുന്നത് വഴി ശരീരത്തിലെ രോഗകാരണങ്ങളായ എല്ലാ വിഷാംശങ്ങളെയും സവാള വലിച്ചെടുക്കും.
മാത്രമല്ല ഉറങ്ങുമ്പോൾ പാദങ്ങൾക്ക് ചുറ്റുമുള്ള സവാളയുടെ ഗന്ധം ഇത് റൂമിലെ വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യും.
ബാക്റ്റീരിയയ്ക്കെതിരെയും വൈറസ് ബാധകൾക്കെതിരെയും പ്രവർത്തിക്കാനുള്ള ശക്തമായ കഴിവ് സവാളയ്ക്കുണ്ട്. നമ്മുടെ ഉള്ളം കാലിൽ ശരീരത്തിലെ വിവിധ ഞരമ്പുകൾ വന്ന് അവസാനിക്കുന്നുണ്ട്. നമ്മൾ എപ്പോഴും ഷൂസും ചെരിപ്പും ധരിക്കുന്നതിനാൽ ഈ ഞരമ്പുകളെല്ലാം എല്ലായ്പ്പോഴും മയക്കത്തിലായിരിക്കും. അതിനാൽ ചെരിപ്പുകൾ ഇല്ലാതെ എല്ലാ ദിവസവും അൽപനേരം നടക്കണമെന്ന് പറയപ്പെടുന്നു.
ചൈനീസ് വൈദ്യശാസ്ത്രം ഉള്ളം കാലിന് നൽകിയിരിക്കുന്ന വിശേഷണം പരമോന്നത പദം അഥവാ ധ്രുവ രേഖ എന്നാണ്.

അത്തി:


പ്രസിദ്ധമായ ഔഷധ വൃക്ഷങ്ങളിലൊന്നാണ് അത്തി. അത്തിയുടെ തൊലി തിളപ്പിച്ചാറിയവെള്ളം മുറിവുകള്‍, ത്വക്ക്‌രോഗങ്ങള്‍ ബാധിച്ച ഭാഗങ്ങള്‍ എന്നിവ കഴുകാന്‍ ഉപയോഗിക്കാം.ഗർഭം അലസാതിരിക്കാൻ പ്രതിരോധമെന്ന നിലയ്ക്കു് ഇതു കഴിക്കാവുന്നതാണ്. അത്തിപ്പഴം പഞ്ചസാര ചേർത്തു കഴിച്ചാൽ നവദ്വാരങ്ങളിൽ കൂടെയുള്ള രക്തസ്രാവം നിലയ്ക്കും. ബലക്ഷയം മാറുന്നതിനു അത്തിപ്പഴം കഴിച്ചാൽ നല്ലതാണ്.വിളർച്ച, വയറിളക്കം, അത്യാർത്തവം, ആസ്മ, ലൈംഗിക ശേഷിക്കുറവ് എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്.
ഉണങ്ങിയ അത്തിപ്പഴത്തില്‍ അമ്പത് ശതമാനത്തോളം പഞ്ചസാരയും മൂന്നര ശതമാനത്തോളം മാംസ്യവും സോഡിയം, ഇരുമ്പ്,ഗന്ധകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിരിക്കുന്നു. അത്തിപ്പഴം പഞ്ചസാരയുമായി ചേര്ത്തു കഴിച്ചാല്‍ രക്തശ്രാവം, ദന്തക്ഷയം, മലബന്ധം എന്നീ അസുഖങ്ങള്ക്ക്ാ ശമനമുണ്ടാവും. മുലപ്പാലിനു തുല്യമായ പോഷകങ്ങള്‍ അടങ്ങിയതിനാല്‍ അത്തിപ്പഴം കുഞ്ഞുങ്ങള്ക്കും നല്കാം . അത്തിപ്പഴം കുട്ടികളില്‍ ഉണ്ടാവുന്ന തളര്ച്ചാ മാറ്റുകയും സ്വാഭാവിക വളര്ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.
തടിച്ച കുട്ടികള്‍ക്ക് അത്തിപ്പഴം കൊടുക്കുന്നത് തടികുറയുന്നതിനും ബുദ്ധിവികസിക്കുന്നതിനും ഉത്തമമാണ്. അത്തിപ്പഴം കഴിക്കുന്നത് അമ്മമാര്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകും. ആ പാല്‍കുടിച്ച് വളരുന്ന കുട്ടികള്‍ ബുദ്ധിമാന്മാരുമാകും. ചെറിയഅത്തിയുടെ ഇല ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പഴച്ചാര്‍ തേന്‍ ചേര്‍ത്ത് സേവിക്കുന്നതും പിത്തം ശമിപ്പിക്കും. അത്തിയുടെ ഇളംകായ അതിസാരം മാറാന്‍ നല്ലതാണ്. അത്തിപ്പാല്‍ തേന്‍ ചേര്‍ത്തു സേവിച്ചാല്‍ പ്രമേഹം ശമിക്കും. അത്തിത്തോല്‍ ഇട്ടുവെന്ത വെള്ളം ശരീരശുദ്ധിക്ക് ഉത്തമമാണ്. അത്തിപ്പഴം കുട്ടികളുടെ ക്ഷീണവും ആലസ്യവും മാറ്റും. ഏതാനും അത്തിപ്പഴങ്ങള്‍ വെള്ളത്തിലിട്ട് വെക്കുക. രാത്രി പ്രസ്തുത വെള്ളവും പഴവും ചേര്‍ത്ത് സ്ഥിരമായി കഴിച്ചു കൊണ്ടിരുന്നാല്‍ നല്ല ശോധന ലഭിക്കുകയും ദഹനശക്തി വര്‍ധിക്കുകയും ചെയ്യും. വയറ്റിലെ വായു സംബന്ധമായ മറ്റു അസുഖങ്ങള്‍ക്കും ഇത് ശമനോപാധിയാണ്