Wednesday, 11 February 2015

അകത്തി
അഗസ്തിചീരയെന്നും അറിയപ്പെടുന്ന അകത്തിയുടെ തൊലി, ഇല, പൂവ്, കായ എന്നിവയെല്ലാം ഔഷധയോഗ്യമാണ്. അകത്തിയുടെ ഇലയിൽ ധാരാളം പ്രോട്ടീനും കാത്സ്യവും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ വളർച്ചയ്ക്ക് കുട്ടികൾക്കു നൽകാവുന്ന ഒന്നാന്തരം ഇലക്കറിയാണ് അകത്തി. അകത്തി ഇല ഉപ്പു ചേർക്കാതെ തോരനാക്കിയോ നെയ്യിൽ വറുത്തോ കഴിക്കുന്നത് ജീവകം എയുടെ കുറവുകൊണ്ടുള്ള നേത്രരോഗങ്ങൾ ശമിപ്പിക്കും. ഇലച്ചാർ പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്താൽ കഫക്കെട്ടും പീനസവും തലവേദനയും മാറും. കുരു പാലിൽ അരച്ചു പുരട്ടിയാൽ നീരും വേദനയുമുള്ള പരു വേഗം പഴുത്തുപൊട്ടി ഉണങ്ങും. പൂപിഴിഞ്ഞ് നീരെടുത്ത് പാലിൽ ചേർത്തു സേവിച്ചാൽ സ്ത്രീരോഗങ്ങൾക്ക് ശമനമുണ്ടാകും.

No comments:

Post a Comment