കൂവളം...
ശ്രീപരമേശ്വരന്‍റെ ഇഷ്ടവൃക്ഷമാണ് കൂവളം .ശിവഭഗവാന്‍റെ പ്രിയവൃക്ഷമായതിനാല്‍ ശിവദ്രുമം എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ ബേല്‍ ട്രീ (Bael tree) എന്ന പേരിലറിയപ്പെടുന്ന കൂവളത്തിന്‍റെ ഇല കൊണ്ട് നീലകണ്ഠന് അര്‍ച്ചന നടത്തുന്നത് യജ്ഞത്തിന്‍റെ ഫലമാണ് നല്‍കുന്നത്. കൂവളത്തിന്‍റെ ഓരോ ഇലയും മൂന്നിലകള്‍ ഒത്തുചേര്‍ന്ന സംയുക്തമാണ് .
ബംഗാള്‍ ക്യൂന്‍സ് , സ്റ്റോണ്‍ ആപ്പിള്‍ എന്നീ പേരുകളിലും കൂവളം അറിയപ്പെടുന്നു.റൂട്ടേസിയേ (Rutaceae) കുടുംബാംഗമായ ഇതിന്‍റെ ശാസ്ത്രീയനാമം എയ്ജല്‍ മാര്‍മെലോസ് (Aegle marmelos ) എന്നാണ് . ശാണ്ഡില്യം, ശൈലൂഷ, സദാഫല ഗ്രന്ഥില എന്നിങ്ങനെ പര്യായങ്ങളുള്ള ഇത് ഉഷ്ണവീര്യമുള്ളതാണ് . സാധാരണയായി കൂവളത്തിന്‍റെ കായ പാരമ്പര്യചികിത്സകളിലും മറ്റും ഔഷധമായി ഉപയോഗിക്കാറുണ്ട്. മാതളത്തോട് രൂപസാദൃശ്യമുള്ള പച്ച നിറമുള്ള കൂവളത്തിന്‍റെ കായ പാകമാകുന്നതോടെ മഞ്ഞനിറമാകുന്നു.
കൃമിഹരവും അതീവ വിഷശമന ശക്തിയുമുള്ളതാണ് കൂവളം. പഴുത്ത കൂവളത്തിന്‍ കായുടെ ഉള്ളിലെ മാംസളഭാഗത്ത് അടങ്ങിയിരിക്കുന്ന ചില പദാര്‍ത്ഥങ്ങളാണ് ഇതിനെ ഉദര കൃമിനാശകമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നത്.
വില്വം അഥവാ കൂവളം ദശമൂലങ്ങളില്‍ ഒന്നാണ്. വില്വാദിഗുളിക, ദശമൂലാരിഷ്ടം, വില്വാദിലേഹ്യം, വില്വാദികഷായം, വില്വം പാച്ചോക്യാദി എണ്ണ തുടങ്ങിയ നിരവധി ഔഷധങ്ങളിലെ ഒരു പ്രധാനഘടകമാണ് ഇത്. ശരീരവേദനയും നീരും കുറയ്ക്കാനും കഫം, വാതം എന്നിവ ശമിപ്പിക്കാനും ഇത് ഉത്തമമാണ്.
പ്രമേഹശമന ശേഷിയുള്ളതിനാല്‍ കൂവളത്തില ചവച്ചുതിന്നുന്നതും കൂവളത്തില നീര് 15 മില്ലി വീതം ദിവസേന കഴിക്കുന്നതും പ്രമേഹരോഗികള്‍ക്ക് അത്യുത്തമമാണ്.
മുത്തങ്ങക്കിഴങ്ങ് , കൂവളവേര് എന്നിവ പാലില്‍ അരച്ചു കുടിക്കുന്നത് വിഷഹരമാണ്.
15 കൂവളത്തില 5 ഔണ്‍സ് വാഴപ്പിണ്ടിനീരില്‍ അരച്ചുചേര്‍ത്ത് കഴിച്ചാല്‍ വൃക്കരോഗങ്ങള്‍ക്ക് ശമനമുണ്ടാകും .
കൂവളവേര് കഷായം വെച്ചു കഴിച്ചാല്‍ ഉദരരോഗങ്ങള്‍ മാറും. കൂവളത്തിലയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന തൈലത്തിനു ഫംഗസ് ബാധയെ ഇല്ലാതാക്കുന്നതിനുള്ള കഴിവുണ്ട്.
കൂവളത്തില പൊടിച്ച് ചുക്കും കുരുമുളകും അയമോദകവും ചേര്‍ത്ത് പ്രഭാതത്തില്‍ മോരിലോ ചൂടുവെള്ളത്തിലോ സേവിച്ചാല്‍ അര്‍ശസ് ശമിക്കും.
കൂവളത്തിന്‍റെ വേര്, കരിമ്പ്, മലര്‍ ഇവകൊണ്ടുള്ള കഷായം എക്കിളിന് നല്ലതാണ്.
കൂവളത്തിന്‍റെ വേര്, കുറുന്തോട്ടിയുടെ വേര്, ചുക്ക് ഇവകൊണ്ടുണ്ടാക്കിയ പാല്‍ കഷായം ഏമ്പക്കം ശമിപ്പിക്കും.
രക്തം ഉണ്ടാവാന്‍ കൂവളത്തിന്‍റെ തളിരില ചവച്ചരച്ച് തിന്നുക.
കൂവളത്തിന്‍റെ തളിരില പിഴിഞ്ഞ നീര് ദിവസവും കഴിക്കുന്നത് ഓര്‍മ്മശക്തിക്ക് നല്ലതാണ്.
കൂവളത്തില അരച്ച് കുറച്ച് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് ചൂടാറുമ്പോള്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് വയറുവേദന ശമിക്കാന്‍ നല്ലതാണ്.
കൂവളത്തിന്‍റെ വേര് ഉപയോഗിച്ച് കാച്ചിയെടുത്ത എണ്ണയും കഷായവും അപസ്മാരം , ചുമ , തലവേദന എന്നിവ ഭേദമാക്കാന്‍ മരുന്നായി ഉപയോഗിക്കാറുണ്ട്.

No comments:
Post a Comment