Monday, 31 August 2015

വെള്ളരി

ഔഷധസസ്യങ്ങൾ...

തുളസി
പവിത്രതയ്ക്കും നൈർമല്യത്തിനും പര്യായമായി എന്നും വാഴ്ത്തിപ്പോരുന്ന തുളസി രണ്ടിനമുണ്ട്. കറുത്ത കൃഷ്ണ തുളസിയും വെളുത്ത രാമ തുളസിയും. വസൂരി, ചിക്കൻപോക്സ് എന്നിവയുടെ ചികിൽസയ്ക്കു തുളസി ഉപയോഗിക്കാറുണ്ട്. മഞ്ഞപ്പിത്തത്തിനും മലേറിയക്കും തുളസിയിലച്ചാറു കഴിക്കാറുണ്ട്. തുളസിയിലച്ചാറ് തലവേദന മാറ്റാനും മുഖക്കുരു മാറ്റാനും നല്ലത്. കൃഷ്ണ തുളസിക്കാണ് ഒൗഷധമൂല്യം കൂടുതൽ.
ശംഖുപുഷ്പം
ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ എന്ന പാ‍ട്ട് അറിയാം, പക്ഷെ ശംഖു പുഷ്പം ഏതെന്ന് അറിയാത്തവരാണു കൂടുതലും. നീലയും വെള്ളയും എന്നിങ്ങനെ രണ്ടിനത്തിലാണ് ഇൗ വള്ളിച്ചെടി. ശംഖുപുഷ്പത്തിന്റെ വേര് വെണ്ണ ചേർത്ത് എന്നും രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ബുദ്ധി കൂടുമത്രെ. മൂർഖൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ഇതിന്റെ വേരിനു കഴിവുണ്ടെന്നും ഗ്രന്ഥങ്ങളിൽ പറയുന്നു. മാനസിക രോഗ ചികിൽസയ്ക്കും ശംഖുപുഷ്പം ഉപയോഗിക്കാറുണ്ട്.
തഴുതാമ
തഴുതാമയുടെ എല്ലാ ഭാഗവും ഔഷധമാണ്. വേര് അരച്ച് എണ്ണയിൽ കാച്ചി തേച്ചാൽ തലകറക്കം മാറും. തഴുതാമ തോരൻ കാഴ്ച ശക്തി വർധിപ്പിക്കും. മൂത്ര തടസ്സം, നീർക്കെട്ടുകൾ എന്നിവ മാറ്റും. രക്തത്തിലെ കൊഴുപ്പിന്റെ അളവു കുറയ്ക്കും. രക്ത സമ്മർദം, ഹൃദ്‌രോഗം എന്നിവയുടെ ചികിൽസയിലും ഉപയോഗിക്കുന്നു. കൺപോളകളുടെ കീഴിലുണ്ടാകുന്ന നീര് ഇല്ലാതാക്കാനും തഴുതാമ നീര് രാവിലെയും വൈകിട്ടും ഉപയോഗിക്കുന്നതു നല്ലതാണ്. പുനർനവ എന്നാണു സംസ്കൃതത്തിലെ പേര്.
ശവക്കോട്ടപ്പച്ച
എവിടെയും വളരുന്നതിനാലാണ് ഇൗ പേര്. അർബുദ രോഗത്തിനുള്ള ഔഷധമാണിത്. പ്രമേഹ ചികിൽസയ്ക്കും രക്ത സമ്മർദം കുറയ്ക്കാനും ഉപയോഗിക്കുന്നു. കഷായമാക്കി കഴിച്ചാൽ പ്രമേഹം കുറയ്ക്കും. ഇല ഇടിച്ചു പിഴിഞ്ഞ നീരു കഴിച്ചാൽ മൂത്രാശയ രോഗങ്ങൾ മാറും. ചെടി ഉണക്കിപ്പൊടിച്ചു പാലിൽ ചേർത്തു കഴിക്കുന്നതു രക്താർബുദത്തിനു മരുന്നാണെന്നും ആയുർവേദ ഗ്രന്ഥങ്ങളിൽ കാണുന്നു. കാട്ടു റോസ് എന്നും ഇതിനു പേരുണ്ട്.
സർപ്പഗന്ധി
രക്ത സമ്മർദം മൂലം ക്ലേശിക്കുന്നുണ്ടോ? എങ്കിൽ സർപ്പഗന്ധിയിലൊരു കണ്ണുവച്ചോ. സർപ്പഗന്ധിയുടെ വേരിൽ നിന്നാണു രക്തസമ്മർദത്തിനുള്ള മരുന്ന്. മറ്റു ചികിൽസാ രീതികളും സർപ്പഗന്ധിയുടെ കഴിവ് അംഗീകരിച്ചിട്ടുണ്ട്. ഉറക്കമുണ്ടാക്കാനുള്ള മരുന്നായും ഇത് ഉപയോഗിക്കുന്നു.
തൊട്ടാവാടി
ആളൊരു തൊട്ടാവാടിയാണെന്നൊക്കെ നാം ചിലരെക്കുറിച്ചു പറയാറുണ്ടെങ്കിലും തൊട്ടാവാടിച്ചെടിക്ക് അത്ര നാണമില്ല. ഒന്നു തൊട്ടാൽ അപ്പോൾ ഇലകൾ കൂപ്പി വിനയാന്വിതനാവുമെങ്കിലും തണ്ടിൽ നിറയെ മുള്ളുണ്ട്. ആസ്മ, അലർജി എന്നിവയുടെ ചികിൽസയ്ക്ക് ഉത്തമം. കുട്ടികളിലെ ശ്വാസംമുട്ടലിനു തൊട്ടാവാടി ഇല പിഴിഞ്ഞു കരിക്കിൻ വെള്ളത്തിൽ ചേർത്തു കൊടുക്കാം. പ്രമേഹ രോഗ ചികിൽസയ്ക്കും ഉപയോഗിക്കാറുണ്ട്.
തുമ്പ
വയറ്റിലെ കുഴപ്പങ്ങൾക്കു തുമ്പനീര് നല്ലതാണ്. തേൾ വിഷത്തിനു തുമ്പയും പച്ചമഞ്ഞളും അരച്ചു മുറിവിൽ തേച്ചാൽ മതിയെന്നു പറയുന്നു. തുമ്പത്തളിർ ചതച്ചു വെളിച്ചെണ്ണയിൽ ചാലിച്ചു പുരട്ടിയാൽ കുഴിനഖം മാറും. അണുനാശക ശക്തിയും കൊതുകിനെ തുരത്താനുള്ള ശക്തിയും തുമ്പയ്ക്കുണ്ട്.
ഉലുവ
ഭക്ഷണത്തിനു രുചിയും ഗുണവും നൽകുന്ന പയറു വർഗത്തിൽപ്പെട്ട സസ്യം. കർക്കടകത്തിലെ ഉലുവക്കഞ്ഞിക്ക് ഇന്നും ഡിമാൻഡുണ്ട്. ഉലുവ പൊടിച്ചു പാലിൽച്ചേർത്തു കഴിച്ചാൽ പ്രമേഹത്തിന് ഉത്തമം. രക്ത സമ്മർദവും കൊളസ്ട്രോളും കുറയ്ക്കാൻ ഉലുവ ഉപയോഗിക്കുന്നു. വയറിളക്കത്തിനും വയറുകടിക്കും ഔഷധമാണ്. ഉലുവ വറുത്തുപൊടിച്ചു കാപ്പിപ്പൊടിക്കു പകരം ഉപയോഗിക്കാം. ഉലുവപൊടിച്ചു തലയിൽ തേയ്ക്കുന്നതു മുടികൊഴിച്ചിൽ മാറ്റാനും താരനും പ്രതിവിധിയാണ്.
മുക്കുറ്റി
വഴിവക്കിൽ കുടചൂടി പൂവിരിച്ചു നിൽക്കുന്ന ചെടിയാണു മുക്കുറ്റി. മഞ്ഞപ്പൂക്കൾ. ഇല അരച്ച് മോരിൽ കാച്ചി കുടിച്ചാൽ വയറിളക്കം പോകും. വിത്ത് അരച്ചു വ്രണത്തിൽ പുരട്ടിയാൽ പൊറുക്കും. ചെടി അരച്ചു തേനിൽ ചേർത്തു കഴിച്ചാൽ ചുമയും കഫക്കെട്ടും ഇല്ലാതാവും. ചെടി വെള്ളം ചേർക്കാതെ അരച്ചു മുറിവിൽ കെട്ടുന്നതു മുറിവുണക്കാൻ നല്ലത്.
ഒാരില
ദശമൂല സസ്യങ്ങളിലെ ഒരിനമാണ് ഒാരില. വേര് ഹൃദ്‌രോഗ ചികിൽസയ്ക്ക് ഉപയോഗിക്കുന്നു. വാതം, പിത്തം, കഫം എന്നിങ്ങനെ ശരീരത്തിന്റെ മൂന്നു ദോഷങ്ങൾക്കും ശമനമുണ്ടാക്കുന്നു. ഹൃദയ പേശികളെ ബലപ്പെടുത്തും. ഒരില വേര് ചില പ്രത്യേക സമയങ്ങളിൽ ശേഖരിച്ചാൽ മാത്രമേ ഔഷധ ഗുണമുള്ളൂ എന്നു ശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണുന്നു.
മുത്തങ്ങ
പുല്ലേ എന്നു പറയാൻ വരട്ടെ, വയറിളക്കം, ദഹനക്കുറവ്, ഗ്രഹണി എന്നിവയ്ക്കു മുത്തങ്ങ കിഴങ്ങ് നല്ലതാണ്. അരച്ചു തേനിൽച്ചാലിച്ചു കഴിക്കാം. കുട്ടികൾക്കു വിരശല്യം, ജ്വരം, രുചിയില്ലായ്മ എന്നിവയ്ക്കു മുത്തശ്ശിമാർ പണ്ടുമുതലേ ഉപയോഗിച്ചു വരുന്ന മരുന്നാണിത്.
കുറുന്തോട്ടി
കുറുന്തോട്ടിക്കും വാതമോ എന്ന ചോദ്യത്തിൽ തന്നെ കുറുന്തോട്ടിയുടെ ഔഷധ മേൻമയുണ്ട്. രണ്ടിനം, വെള്ള കുറുന്തോട്ടിയും ആന കുറുന്തോട്ടിയും. കുറുന്തോട്ടി വേര് അരച്ചുകലക്കി പാലും എണ്ണയും ചേർത്തു തലയിൽ പുരട്ടിയാൽ വാതം പടികടക്കുമെന്നാണു ശാസ്ത്രം. കുറുന്തോട്ടി താളി തലമുടിക്കു കരുത്തു നൽകും. മുടി വളരാനും ഉത്തമം. കുറുന്തോട്ടിവേരു ചതച്ച് പാലിൽ ചേർത്തു കഴിച്ചാൽ രക്ത സമ്മർദ്ദം കുറയും. കുറുന്തോട്ടി കഷായം പനിക്കും ഉത്തമം. ആയുർവേദത്തിൽ ബല എന്ന പേരിൽ അറിയപ്പെടുന്ന കുറുന്തോട്ടി ശ്വാസ തടസ്സം ഇല്ലാതാക്കാനും നല്ലതാണ്.
കടലാടി
പൂർണമായും ഔഷധ യോഗ്യം. മൂത്ര തടസ്സം, വൃക്ക രോഗങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. വേര് ഉണക്കിപ്പൊടിച്ചു തേനിൽ ചാലിച്ചു കഴിച്ചാൽ വയറുവേദന മാറും. കടലാടി വേരു ചതച്ചു പല്ലുതേച്ചാൽ പല്ലുകൾ വെളുക്കും.
കറുക
ദശമൂലങ്ങളിൽ പെടുന്ന പുല്ലുവർഗത്തിലെ ചെടി. പലതരം വിറ്റാമിനുകളും ലവണങ്ങളും കറുകയിലുണ്ട്. വെള്ളക്കറുകയെന്നും നീലക്കറുകയെന്നും വേർതിരിവുണ്ട് ചെടികൾക്ക്. തണ്ട് നോക്കിയാൽ ഇതറിയാം. വയറു വേദനയ്ക്കും പ്രമേഹത്തിനും കറുക ഔഷധമാണ്. തീപ്പൊള്ളലിനു കറുക നീരു പുരട്ടാറുണ്ട്. കറുകനീരിൽ ഇരട്ടിമധുരം അരച്ചു കലക്കി വെളിച്ചെണ്ണ ചേർത്തു കാച്ചിപ്പുരട്ടിയാൽ വ്രണം പൊറുക്കും. അപസ്മാര ചികിൽസയ്ക്കും കറുക ഉപയോഗിക്കാറുണ്ട്.
കീഴാർനെല്ലി
നെല്ലിയുടെ കുടുംബക്കാരനാണെങ്കിലും വഴിവക്കിലാണു വാസം. നെല്ലിയിലകൾ പോലെ ഇലയും നെല്ലിക്കാ പോലുള്ള ചെറു കായ്കളും ഇതിലുണ്ടാവും. മഞ്ഞപ്പിത്തത്തിന് ഏറ്റവും ഫലപ്രദമായ ഔഷധം. കരൾ രോഗങ്ങൾക്കും മൂത്ര തടസ്സത്തിനും ഉത്തമം. കീഴാർനെല്ലി ചതച്ചു താളിയാക്കി തലയിൽ തേച്ചാൽ താരനും മുടികൊഴിച്ചിലും മാറും. വിപണിയിൽ ഇന്നു ലഭിക്കുന്ന മിക്കവാറും എണ്ണകളിൽ കീഴാർ നെല്ലിയുണ്ട്. ഏറ്റവും കൂടുതൽ ഗവേഷണം നടക്കുന്ന ചെടികളിൽ ഒന്നാണിത്.
ബ്രഹ്മി
ഒാർമ വർധിപ്പിക്കുമെന്ന ഗുണമുള്ളതിനാൽ ബ്രഹ്മി മരുന്നുകൾ മക്കൾക്കു വാങ്ങി നൽകാൻ മാതാപിതാക്കൾക്കു വലിയ ഉൽസാഹമാണ്. എന്നാൽ മുറ്റത്തു നിൽക്കുന്ന ഇൗ ലഘു സസ്യമാണു ബ്രഹ്മിയെന്ന് അറിയുന്നവർ എത്ര. പാട വരമ്പിലും ജലാശയങ്ങൾക്കു ചുറ്റും ബ്രഹ്മി ധാരാളമായുണ്ടാവും. ബ്രഹ്മി നീര് അത്രയും അളവു വെണ്ണയും ചേർത്തു പതിവായി രാവിലെ കുട്ടികൾക്കു കൊടുത്താൽ ഒാർമശക്തി കൂടും. ഉൻമാദം, അപസ്മാരം, എന്നീ രോഗങ്ങളുടെ ചികിൽസയ്ക്കും ബ്രഹ്മി ഉപയോഗിക്കാറുണ്ട്.
ആടലോടകം
ആടലോടകത്തിന്റെ ഇലയിൽ നിന്നു തയാറാക്കുന്ന വാസിസൈൻ എന്ന മരുന്നു രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. ആടലോടകത്തിന്റെ ഇല പിഴിഞ്ഞ നീരിൽ ആട്ടിൻപാൽ ചേർത്തുകഴിച്ചാൽ ആസ്മ, ചുമ, ശ്വാസംമുട്ടൽ എന്നിവ ശമിക്കും. പനി, ചുമ, കഫക്കെട്ട്, രക്തം ഛർദിക്കൽ എന്നിവയ്ക്കും ആടലോടകം ഫലപ്രദമാണ്.
ആവണക്ക്
വെള്ള ആവണക്കാണ് ഒൗഷധ സസ്യം. വേരും വിത്തും ഉപയോഗിക്കാം. ആവണക്കിൻ വേരുകൊണ്ടുള്ള കഷായം വയറുവേദന, കൃമിശല്യം, മൂത്രാശയ രോഗങ്ങൾ വാത രോഗങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കാറുണ്ട്. ആവണക്കിൻ വേര് അരച്ചു കവിളിൽ പുരട്ടിയാൽ പല്ലുവേദന കുറയും. കൈകാൽ വേദന, തൊണ്ടകുത്തി ചുമ, കാൽ വിണ്ടുകീറൽ, മുടികൊഴിച്ചിൽ, നര എന്നിവയ്ക്കും ഒൗഷധമായി ഉപയോഗിക്കുന്നു. വിഷാംശം അകത്തുചെന്നാൽ ആവണക്കെണ്ണ കഴിച്ച് വയറിളക്കാറുണ്ട്.
നിലപ്പന
പനയുടെ ചെറുപതിപ്പാണു നിലപ്പന. നീണ്ട ഇലകളും കിഴങ്ങും ഉണ്ട്. കിഴങ്ങ് അരച്ചു പാലിൽച്ചേർത്തു കഴിക്കുന്നതു മഞ്ഞപ്പിത്തം ഇല്ലാതാക്കും. നിലപ്പന കിഴങ്ങ് അരച്ച് എണ്ണകാച്ചി തലയിൽ തേച്ചു കുളിക്കാറുണ്ട്. ശരീരത്തിലെ നീരു കുറയ്ക്കാൻ നിലപ്പന കിഴങ്ങും വേപ്പെണ്ണയും ചേർത്ത മിശ്രിതം തേയ്ക്കാറുണ്ട്.
കയ്യുണ്യം
പാടവരമ്പിൽ സാധാരണ കാണുന്ന നാട്ടുചെടി. മുടിയുടെ വളർച്ചകൂട്ടാൻ പേരുകേട്ട ചെടിയാണിത്. വെളിച്ചെണ്ണയിൽ മൂപ്പിച്ചു തലയിൽ തേച്ചാൽ നല്ല കുളിർമ ലഭിക്കും. ഭൃംഗരാജൻ എന്നാണ് ആയുർവേദത്തിലെ പേര്. വണ്ടിന്റെ കറുപ്പുപോലെ മുടി കറുത്തുവരും. മറ്റു എണ്ണകൾക്കു കൂടുതൽ തണുപ്പുള്ളതിനാൽ, തലനീരിറക്കം ഉള്ളവർക്ക് ഉത്തമം കയ്യുണ്യം കാച്ചിയ എണ്ണയാണ്. കരളിന്റെ പ്രവർത്തനം കൂട്ടുകയും കാഴ്ച ശക്തി വർധിപ്പിക്കുകയും ചെയ്യും.

ശരീരത്തിലെ മാലിന്യങ്ങള്‍ പുറത്തു കളയാന്‍

ശരീരത്തിലെ മാലിന്യങ്ങള്‍ പുറത്തു കളയാന്‍ ഒരു പൊടികൈ :
ഷാ ജീരകം (സാ ജീരകം ) - ഒരു നുള്ള് ,
ജീരകം - ഒരു നുള്ള്
കറിവേപ്പില - നാലോ അഞ്ചോ ഇതള്‍
പുതിന ഇല - നാലോ അഞ്ചോ ഇതള്‍
അയമോദകം - ഒരു നുള്ള് .

ഇത്രയും സാധനങ്ങള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ചു വൈകിട്ട് കുടിക്കുന്നത് ശരീരത്തില്‍ കെട്ടി കിടക്കുന്ന ചില അഴുക്കുകളെ മലത്തില്‍ കൂടെ പുറന്തള്ളാന്‍ സഹായിക്കും .
കടപ്പാട് :

Sunday, 30 August 2015

മോര്:

മോര്: മനുഷ്യ ശരീരത്തിന് ആരോഗ്യവും ഉണര്‍വും നൽകുന്ന ഒന്നാണ് മോര്.മോര് പുളിച്ചാല്‍ ആരോഗ്യഗുണങ്ങള്‍ കൂടുമെന്നാണ് പൊതുവേ പറയുന്നത്. കൊഴുപ്പു കളഞ്ഞ തൈരാണ് മോര്. മോര് കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് മാത്രമല്ല, ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിനും നല്ലതാണ്.
തൈര്‌ കടഞ്ഞ്‌, അതില്‍ നിന്ന്‌ വെണ്ണ മാറ്റിയ ശേഷമെടുക്കുന്ന മോരാണ്‌ നല്ലത്‌. കൊഴുപ്പ് തീരെയില്ലാത്ത പാനീയമാണ് മോര്. കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി12 എന്നിവയും മോരില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്‌.മോര് കുടിച്ചാൽ ഗുണങ്ങൾ പലതാണ്.
പുളിച്ച തൈരില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുതലാണ്. എല്ലുകളുടേയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്.വേനൽക്കാലത്ത് സൂര്യാഘാതം മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും , തളർച്ചയകറ്റി ശരീരത്തിന് ഊർജം പകരാനും സംഭാരം കുടിക്കുന്നത് മൂലം സാധിക്കും.
ദഹനശക്തി വര്‍ദ്ധിപ്പിയ്ക്കുവാന്‍ മോരിന് കഴിയും.ഇതു മൂലം മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകലുകയും ചെയ്യും.തടിയ്ക്കുമെന്ന് പേടിച്ച് തൈരു കഴിയ്ക്കാതിരിക്കുന്നവര്‍ക്ക് കുടിയ്ക്കാന്‍ പറ്റിയ പാനീയമാണ് മോര്. കാരണം മോരിൽ കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ല.
പുളിച്ച മോര് കുടിക്കുന്നത് മൂലം പാലിൻറെ ഗുണങ്ങൾ മുഴുവനായും ലഭിക്കുന്നതാണ്.
6.മോരിൽ സിങ്ക്,അയേണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.ഭക്ഷണം കഴിച്ചശേഷം മോര്‌ കുടിക്കുന്നത്‌ ദഹനം അനായാസമാകാന്‍ സഹായിക്കും
അസിഡിറ്റി, ദഹനക്കേട്‌, നിര്‍ജ്ജലീകരണം, ഛര്‍ദ്ദി, വയറിളക്കം എന്നിവയ്‌ക്കും മോര്‌ കുടിക്കുന്നത്‌ നല്ലതാണ്‌.കഫം, വാതം എന്നിവ ഉള്ളവര്‍ മോര്‌ കുടിക്കരുതെന്നാണ്‌ പൊതുവെ പറയുന്നത്‌. എന്നാല്‍ വെള്ളം ചേര്‍ത്ത്‌ ലഘുവാക്കി മോര്‌ കഴിക്കുന്നത്‌, കഫശല്യം, വാതശല്യം എന്നിവ കുറയ്‌ക്കാന്‍ സഹായിക്കും.

എള്ള്:

എള്ള്:
ഉഷ്ണവീര്യമുളള എള്ളിന് ആര്‍ത്തവത്തെ ത്വരിതപ്പെടുത്തുവാനുളള ശക്തിയുളളതുകണ്ടു ഗര്‍ഭവതികള്‍ എള്ള് അധികമായി ഒരിക്കലും ഉപയോഗിക്കരുത്. കൃശഗാത്രികള്‍ക്കു തന്മൂലം ഗര്‍ഭഛിദ്രം കൂടി ഉണ്ടായേക്കാം.
എന്നും തേയ്ക്കുന്ന തൈലങ്ങളില്‍ വച്ചേറ്റവും കുറ്റമറ്റത് എള്ളെണ്ണയാണ്. ചര്‍മ്മത്തിനും മുടിക്കും വിശേഷമാണ്. എള്ളെണ്ണയ്ക്ക് നല്ലെണ്ണ എന്നുകൂടി പേരുണ്ട്.
എള്ള് ബു ദ്ധി, അഗ്നി, കഫം, പിത്തം എന്നിവകളെ വര്‍ദ്ധിപ്പിക്കും. എള്ളെണ്ണ മറ്റു മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് വിധിപ്രകാരം കാച്ചിയാല്‍ വാതവും കഫജവുമായ രോഗങ്ങളെ ശമിപ്പിക്കാനുളള ശക്തിയുണ്ട്. എള്ളെണ്ണ തേക്കുന്നതും എള്ളില അരച്ചു തലയ്ക്കു ഉപയോഗിക്കുന്നതും നന്ന്. കറുത്ത തലമുടിക്കും മുടിക്കൊഴിച്ചില്‍ കുറയാനും നന്ന്.
എള്ള് കൊച്ചുകുട്ടികളുടെ ആഹാരത്തില്‍ കൂട്ടിച്ചേര്‍ക്കുന്നത് വളരെ നല്ലതാണ്. എള്ള് ശരീരത്തിന് ബലവും നല്ലപുഷ്ടിയും ഉണ്ടാക്കും. ശരീര സ്നിഗ്ദ്ധത, ബുദ്ധി, മലശോധന, മുലപ്പാല്‍, ശരീരപുഷ്ടി എന്നിവ വര്‍ദ്ധിപ്പിക്കും. നല്ലെണ്ണ ദിവസവും ചോറില്‍ ഒഴിച്ച് കഴിച്ചാല്‍ മാറാത്തതെന്ന് കരുതുന്ന പല രോഗങ്ങളും ശരീരത്തില്‍ നിന്ന് അകന്നുപോകും. കണ്ണ്, കാത്, തല എന്നിവയിലുളള രോഗങ്ങളെ നശിപ്പിക്കും. കണ്ണിനു കഴ്ച, ശരീരത്തിനു പുഷ്ടി, ശക്തി, തേജസ്സ് എന്നിവ വര്‍ദ്ധിപ്പിക്കും.
ചര്‍മ്മരോഗങ്ങളെയും വ്രണങ്ങളെയും നശിപ്പിക്കും. ഞരമ്പുകളെ പുഷ്ടിപ്പെടുത്തും. ചര്‍മ്മത്തിനും മുടിക്കും വിശേഷപ്പെട്ടതാണ്. പല ഭക്ഷ്യസാധനങ്ങള്‍ എള്ളു കൊണ്ട് ഉണ്ടാക്കാം. ശരീരത്തില്‍ പ്രോട്ടിന്‍റെ അളവ് കുറവു മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് എള്ള് അരച്ച് പാലില്‍ കലക്കി ശര്‍ക്കര ചേര്‍ത്ത് കഴിക്കു.
എള്ളില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. പ്രമേഹമുളളവര്‍ക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് അധികം ഭയമില്ലാതെ ഉപയോഗിക്കാന്‍ പറ്റിയ ഒന്നാണ് എള്ളെണ്ണ. ഞരമ്പുകളെ പുഷ്ടിപ്പെടുത്തും. നിത്യേന എള്ള് കഴിച്ചാല്‍ സ്വരമാധുരി ഉണ്ടാകും. ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കും. മുടിക്ക് മിനുസവും കറുപ്പുമുണ്ടാകും.
. കൂടാതെ എള്ളില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. വായുടെയും തൊണ്ടയുടേയും രോഗങ്ങള്‍ക്ക് എള്ള് പ്രതിവിധിയാണ്. വാതം, പിത്തം, കഫം എന്നിവ ശമിപ്പിക്കും. മനസ്സിന് സന്തോഷമുണ്ടാക്കും.

വണ്ണം വെയ്ക്കാന്‍

കറിവേപ്പ്‌

കറിവേപ്പ്‌ : ഭക്ഷണത്തിന് രുചിയുണ്ടാക്കുന്ന സുഗന്ധപത്രം മാത്രമല്ല, ഔഷധഗുണംകൂടി കറിവേപ്പിനുണ്ട്. പാദ സൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും ചേർത്തരച്ച് തുടർച്ചയായി മൂന്ന് ദിവസം കാലിൽ തേച്ച് പിടിപ്പിക്കുക. തന്മൂലം ഉപ്പൂറ്റി വിണ്ടുകീറുന്നതും മാറിക്കിട്ടും.
കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചാൽ തലമുടി തഴച്ച് വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം കൈവരികയും ചെയ്യും.കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അരമണിക്കൂറിനു ശേഷം സ്‌നാനം ചെയ്യുക. പേൻ, ഈര്, താരൻ എന്നിവ നിശ്ശേഷം ഇല്ലാതാകും.

തലമുടി കൊഴിച്ചിൽ തടയാൽ കറിവേപ്പില, കറ്റാർവാഴ, മൈലാഞ്ചി എന്നിവ ചേർത്ത് എണ്ണ കാച്ചി തലയിൽ തേക്കുക.കഴിക്കുന്ന ഭക്ഷണത്തിൽ പതിവായി കറിവേപ്പില ഉൾപ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ജീവകം 'എ' ഏറ്റവുമധികം ഉൾക്കൊള്ളുന്ന ഇലക്കറിയാണ് കറിവേപ്പില. അതുകൊണ്ടാണ് കണ്ണുസംബന്ധമായ അസുഖങ്ങൾക്ക് ഫലപ്രദമായിരിക്കുന്നതും
ദഹനത്തിനും, ഉദരത്തിലെ കൃമി നശീകരണത്തിനും ജീവകം 'എ' കൂടുതൽ അടങ്ങിയ കറിവേപ്പില കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
ചർമരോഗങ്ങൾ അകലാൻ കറിവേപ്പിലയരച്ച് കുഴമ്പാക്കി പുരട്ടിയാൽ മതി.
അലർജി സംബന്ധമായ അസുഖങ്ങൾക്ക് ശമനം കൈവരാൻ കറിവേപ്പിലയും മഞ്ഞളും കുടിയരച്ച് തുടർച്ചയായി ഒരു മാസത്തോളം രാവിലെ കഴിച്ചാൽ മതി.
അരുചി മാറിക്കിട്ടാൻ കറിവേപ്പിലയരച്ച് മോരിൽ കലക്കി സേവിക്കുന്നത് ഫലപ്രദമാണ്.
കറിവേപ്പിലയരച്ച് പൊളിച്ച അടക്കയോളം വലുപ്പത്തിൽ ഉരുട്ടി കാലത്ത് ചൂട് വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ കൊളസ്‌ട്രോൾ വർധന മൂലമുണ്ടാകുന്ന അസുഖങ്ങൾക്ക് ശമനം കിട്ടും.
പുഴുക്കടി അകലാൻ കറിവേപ്പിലയും, മഞ്ഞളും ചേർത്തരച്ചിട്ടാൽ മതി.ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും, കറിവേപ്പിലയും അരച്ച് മോരിൽ കലക്കിക്കഴിക്കുക.കറിവേപ്പിലയും മഞ്ഞളും ചേർത്തരച്ച് നെല്ലിക്ക വലുപ്പത്തിൽ കാലത്ത് ചൂട് വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ കാലിൽ ഉണ്ടാകുന്ന എക്‌സിമയ്ക്ക് ശമനം കിട്ടും.ഉദരരോഗങ്ങൾ ശമിക്കാൻ കറിവേപ്പിലയിട്ട് വെന്ത വെള്ളം പതിവായി കുടിക്കുക.

ബീറ്റ് റൂട്ട്:

ബീറ്റ് റൂട്ട്: നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മാരകമായതുള്‍പ്പടെ പലരോഗങ്ങളെയും അകറ്റിനിറുത്താന്‍ സഹായിക്കുന്നു. കൊളസ്‌ട്രോള്‍ നില കുറയ്ക്കാനും, രക്‌തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും കാന്‍സര്‍ പ്രതിരോധിക്കുന്നതിനും ബീറ്റ്റൂട്ട് അത്യുത്തമമാണ്.
രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറയ്‌ക്കാനുള്ള കഴിവ് ബീറ്റ്‌റൂട്ട് ജ്യൂസിന് ഉണ്ടെന്ന് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബീറ്ററൂട്ട് ജ്യൂസില്‍ ധാരാളം ധാതുക്കള്‍, ഫൈബര്‍, ആന്റിഓക്‌സിഡന്റുകളും എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്ന നൈട്രേറ്റുകളുടെ കലവറയുമാണ് ബീറ്റ്റൂട്ട് .
ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ബീറ്റ് റൂട്ട് ജ്യൂസ് ഗര്‍ഭിണികള്‍ കഴിക്കുന്നതും ഉത്തമമാണ്. ഇതിലെ ഫൈബര്‍, പൊട്ടാസ്യം തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ കരളിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു

വെളുത്തുള്ളി

വെളുത്തുള്ളി heart emoticon
***********************
കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ വെളുത്തുള്ളി വളരെ നല്ലതാണ്‌. അതുകൊണ്ട്‌ തന്നെ ഹൃദയസ്‌തംഭനവും ഹൃദ്രോഗവും കുറയ്‌ക്കാനും ഇവ സഹായിക്കും. ശുദ്ധമായ വെണ്ണ രക്തത്തിന്റെ കട്ടി കൂട്ടുകയും കൊളസ്‌ട്രോള്‍ ഉയര്‍ത്തുകയും ചെയ്യും . ഇത്‌ രക്തധമനികള്‍ കട്ടിയാകുന്നതിനും കനം വയ്‌ക്കുന്നതിനും കാരണമാകും. ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകുന്നത്‌ വെളുത്തുള്ളി തടയും.
ശരീരത്തെ വിഷവിമുക്തമാക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ആഹാര പദാര്‍ത്ഥങ്ങളില്‍ ഒന്നായാണ്‌ വെളുത്തുള്ളിയെ സമാന്തര ചികിത്സാ വിഭാഗത്തില്‍ കരുതുന്നത്‌. പരാദങ്ങളെയും വിരകളെയും അകറ്റാനും പകര്‍ച്ചപ്പനി, പ്രമേഹം, വിഷാദം, ചിലതരം അര്‍ബുദങ്ങള്‍ എന്നിവ പ്രതിരോധിക്കാനുമുള്ള ശക്തി വെളുത്തുള്ളിക്കുണ്ട്‌
ഭക്ഷണത്തില്‍ വെളുത്തുള്ളി ചേര്‍ത്ത് കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും വയറിന് സുഖം പകരുകയും ചെയ്യും.വില്ലൻ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി.[5] കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലിൽ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്.
വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തിൽ ദഹനക്കേടിന് കഴിക്കാവുന്നതാണ്. വെളുത്തുള്ളി പിഴിഞ്ഞ നീരിൽ ഉപ്പുവെള്ളം ചേർത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയിൽ ഒഴിച്ചാൽ ചെവിവേദനക്ക് ശമനമുണ്ടാകും

ജീരകം

ജീരകം: ഔഷധ ഗുണത്തില്‍ മാത്രമല്ല പോഷക ഗുണത്തിലും ജീരകം മുന്നില്‍ തന്നെ. ജഠരാഗ്നിയെ വര്‍ധിപ്പിക്കുകയും മുലമൂത്രപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും, കണ്ണിന് ഗുണകരവും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വര്‍ധിപ്പിക്കുക തുടങ്ങി അനേകം ഗുണങ്ങള്‍ ജീരകത്തിനുണ്ട്. പ്രകൃതി ചികിത്സയിലും ജീരകത്തിന്‌ സ്ഥാനമുണ്ട്.ജീരകം എന്ന പദത്തിന്റെ അര്‍ത്ഥം സ്വന്തം ഗുണങ്ങളെക്കൊണ്ട് രോഗശാന്തിയെ പ്രദാനം ചെയ്യുന്നത് എന്നാണ്. വിഭവ സമൃദ്ധമായ സദ്യയ്ക്ക്‌ ശേഷം ജീരക വെള്ളം കുടിക്കുന്നത്‌ ഗ്യാസ്‌ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
രക്ത ശുദ്ധീകരണത്തിനും ദഹനത്തിനും സഹായിക്കുന്ന ജീരകം ഒരു ലൈംഗികോത്തേജകാരിയുമാണ്‌. മുലയൂട്ടുന്ന അമ്മമാര്‍ ഇത് കഴിയ്ക്കുന്നത് മുലപ്പാല്‍ ഉല്‍പാദനത്തിന് സഹായിക്കും.ദഹനത്തിന് ജീരകം കഴിയ്ക്കുന്നത് നല്ലതാണ്. ഇത് വെറുതെ കഴിയ്ക്കുകയോ വെള്ളം തിളപ്പിച്ച് ഉപയോഗിക്കുകയോ ചെയ്യാം. ദഹനത്തിന് പുറമെ ഛര്‍ദി, ദഹനക്കേട്, അസിഡിറ്റി എന്നിവ കുറയ്ക്കുന്നതിനും ജീരകം സഹായിക്കും. ചുമ, കഫക്കെട്ട് എന്നിവയ്ക്കും ജീരകം നല്ലതാണ്. ചുമയുള്ളപ്പോള്‍ ജീരകം കഴിച്ചാല്‍ കഫക്കെട്ട് വരാതിക്കാന്‍ ഇത് സഹായിക്കും. .
ഗര്‍ഭാശയശുദ്ധിക്ക് ജീരകത്തിന്റെ പ്രവര്‍ത്തനം ഒഴിച്ചുകൂടുവാന്‍ പറ്റാത്തതാണ്. ജ്വരത്തിനും ജീരകം നല്ലതാണ്. . വിളര്‍ച്ച, ചെന്നിക്കുത്ത്‌, ദഹനക്കേട്‌, ഗ്യാസ്‌ മുതലായവ മൂലമുള്ള വയറു വേദന അലര്‍ജി എന്നിവയ്ക്ക്‌ ജീരകത്തിന്‌ ആശ്വാസം നല്‍കാന്‍ കഴിയും.മുലമൂത്രപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും, കണ്ണിന് ഗുണകരവും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വര്‍ധിപ്പിക്കുക തുടങ്ങി അനേകം ഗുണങ്ങള്‍ ജീരകത്തിനുണ്ട്. കായിക ശേഷി വര്‍ദ്ധിപ്പിക്കുക, മുലപ്പാലൂറാന്‍ സഹായിക്കുക, ശരീരത്തിന്‌ പ്രതിരോധ ശേഷി നല്‍കുക എന്നിവയ്ക്കെല്ലാം ജീരകം ഉപയോഗിക്കാം.

Saturday, 29 August 2015

ഗ്ലൌകോമ

259 | ഗ്ലോക്കോമ | GLAUCOMA

ഉഴിഞ്ഞ .(വള്ളിഉഴിഞ്ഞ)

ഉഴിഞ്ഞ .(വള്ളിഉഴിഞ്ഞ)
സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് ഉഴിഞ്ഞ. ഈ സസ്യത്തിന്റെ അത്ഭുത കഴിവ് ഞാൻ ഒരു പാട് ഒരുപാട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. 1, ശരീരം തളർന്ന് കിടപ്പിലായ ആളുകളെ സുഖപ്പെടുത്താനുള്ള കഴിവ് ഈ സസ്യത്തിനുണ്ട്. ഉഴിഞ്ഞയില ഇടിച്ച് പിഴിഞ്ഞെടുത്ത നീര് അഞ്ച് മില്ലി വീതം രാവിലെ വെറും വയറ്റിൽ തുടർച്ചയായ് കഴിക്കുകയാണെങ്കിൽ അസുഖം മാറും, ഇത്തരത്തിൽ രോഗം മാറിയ ഒരു പാട് അനുഭവങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
ഉഴിഞ്ഞ കൊണ്ട് നിരവധി ഔഷധ പ്രയോഗമുണ്ടെങ്കിലും ഏറ്റവും ഉത്തമമായ പ്രയോഗമാണ് മുകളിൽ വിവരിച്ചത്.
മരുന്ന് കഴിക്കും മുമ്പ് വയറിളക്കുക, സസ്യാ ആഹാരിയായി മാറുക, പല്ല് തേയ്ക്കാൻ നാടൻ സാധനങ്ങൾ ഉപയോഗിക്കുക.

Thursday, 27 August 2015

മുക്കുറ്റി

പ്രമേഹത്തിന് ഏറ്റവും ഉത്തമമായ മരുന്നാണ് .മുക്കുറ്റി അഞ്ചെണ്ണം സമൂലം അരച്ച് പാലില്‍ ചേര്‍ത്ത് രാവിലെ കഴിക്കു എത്ര കടുത്ത പ്രമേഹവും പമ്പ കടക്കും

പച്ച അരിയും മുക്കുറ്റിയുംതേങ്ങാപ്പാലും ചേർത്ത്കുറുക്കി കഴിക്കുന്നത് പ്രസാവിച്ചു കിടക്കുന്നവർക്ക് നല്ലതാണ്

കഫ,പിത്തഹരമായ ഈ ഔഷധം സ്ത്രീകള്ക്കുണ്ടാക്കുന്ന് ഉഷ്ണരോഗങ്ങൾക് ഒരു ദിവ്യ ഔഷധമായി കരുത്തുന്നു. ചില അവസരങ്ങളില്‍ സ്ത്രീകള്ക്കു ണ്ടാക്കുന്ന രക്തസ്രാവം നിര്‍ത്തുന്നതിന്‍ ഇത് ഉപയോഗിക്കുന്നു. അതിനാല്‍ ഇതിന് തീണ്ടാനാഴി എന്നും പേരുണ്ട്. ചില സ്ഥലങ്ങളിൽ ഒരു തെങ്ങിന്റെ രുപമുള്ള ഇതിനെ നിലം തെങ്ങ് എന്നും വിളിച്ചുവരുന്നു.അതിസാരം, ജ്വരം എന്നി അസുഖങ്ങള്‍ ഒറ്റമൂലിയായും ഉപയോഗിക്കുന്നു.

മറ്റുനാമങ്ങള്‍

മലയാളം :- മുക്കുറ്റി, നിലതെങ്ങ്
തമിഴ് :- തീണ്ടാഴി, തീണ്ടാനാഴി
സംസ്‌കൃതം :- അലംബുഷ,ജലപുഷ്,പിതപുഷപ്,രസ്മങ്ങ്.
ഇംഗ്ളിഷ് :- ബെറ്റര്‍ സ്റ്റഡ്
ഹിന്ദി :- ലക്ഷ്മണ, ലജ്‌ലൂ,
ശാസ്ത്രിയം:- ബയൊഫൈറ്റം സെന്സിറ്റീവം
കുടുംബം :- ഓക്സാലിഡേസിയാ
രസം :- തിക്ത, കഷായം
വീര്യം :- ഉഷ്ണം
ഗുണം :- ലഘു, രുക്ഷം
ഉപയോഗം :- സമൂലം
വിപാകം :- കടു
കര്മ്മം :- വ്രണനാശനം, രക്തസതംഭനം

ചിലഔഷധപ്രയോഗങ്ങൾ

മുക്കുറ്റി ഇല അരച്ച് മോരില് കലക്കി കുടിച്ചാല് വയ്റിളക്കം ശമിക്കും
മുക്കുറ്റിവേരരച്ച് ദിവസം രണ്ടുനേരം സേവിച്ചാല് അസ്ഥിസ്രാവം കുറയും
പ്രസവാനന്തരം സ്ത്രീകള് ഗർഭപാത്രം ശുദ്ധിയാക്കുന്ന്തിന് മുക്കുറ്റി ഇല പനംചക്കരയും ചേർത്ത് കുറുക്കി കഴിക്കുന്നത് നല്ലതാണ്.
 

Tuesday, 25 August 2015

ഗർഭാശയസമ്പന്ധമായ

പൂവാംകുറുന്തലിൻ്റെ വേര് അരച്ച് പാലിൽ കലക്കി സ്ഥിരമായി കുടിച്ചാൽ ഗർഭാശയസമ്പന്ധമായ ഒരു വിധം പ്രശ്നങ്ങളും മാറും

തൊടിയില്‍ നിന്നൊരു ഒറ്റമൂലി...

തൊടിയില്‍ നിന്നൊരു ഒറ്റമൂലി...
ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും. കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. അവയുടെ രോഗശമനശക്തിയെക്കുറിച്ചും. ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും സമം തേനും ചേര്‍ത്ത് കഴിച്ചാല്‍ ചുമ കുറയും. പാര്‍ശ്വഫലങ്ങളൊട്ടുമില്ല. ഇതറിയാതെയാണ് ചുമയ്ക്കുമ്പോള്‍ ഡോക്ടറുടെ ഉപദേശം പോലുമില്ലാതെ കഫ് സിറപ്പ് വാങ്ങി ചുമയക്ക് ഉടനടി ഷട്ടറിടുന്നത്. വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിച്ചാല്‍ കൊളസ്ട്രോള്‍ കുറയും. മാവിന്റെ തളിരില ഉണക്കിപ്പൊടിച്ചു കഴിച്ചാല്‍ പ്രമേഹത്തിന് കുറവുണ്ടാകും. ഇത്തരം നിരവധി ഒറ്റമൂലികളും അവയുടെ രോഗശമനശക്തിയും പഴയ തലമുറയ്ക്ക് അറിയാമായിരുന്നു. മിക്കവാറും ഔഷധസസ്യങ്ങള്‍ തൊടിയിലുണ്ടായിരുന്നു. അല്പം മെനക്കെട്ടാല്‍ ഈ അറിവുകള്‍ നമുക്കും സ്വന്തമാക്കാം. കണ്ണൊന്ന് തുറന്നാല്‍ വിരല്‍ത്തുമ്പില്‍ ലഭിക്കും മരുന്നുകള്‍.
വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ഒരു ഗൃഹവൈദ്യന്റെ സഹായം ചെയ്യുന്നവയാണ് ഈ കുറിപ്പുകള്‍.
അസുഖങ്ങള്‍ ശമിക്കാന്‍
ചുമ
*ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയ് ക്ക് ആശ്വാസം ലഭിക്കും.
*തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
*കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക.
*വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും.
*കല്‍ക്കണ്ടവും ചുവന്നുള്ളിയും ചേര്‍ത്തുകഴിച്ചാല്‍ ചുമയ്ക്കു ശമനമാകും.
പനി
*തുളസി പിഴിഞ്ഞെടുത്ത നീര് തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ പനിക്ക് പെട്ടെന്ന് കുറവുണ്ടാകും.
*ജീരകം പൊടിച്ച് ശര്‍ക്കര ചേര്‍ത്തു സേവിച്ചാല്‍ പനിക്ക് കുറവുണ്ടാകും.
*തുളസിനീരില്‍ കരുമുളകുപൊടി ചേര്‍ത്ത് കഴിച്ചാലും പനിക്ക് ശമനമുണ്ടാകും.
ജലദോഷം
*തുളസിനീര് അര ഔണ്‍സ് വീതം രണ്ടുനേരം കഴിക്കുക.
*ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന് കുറവുണ്ടാകും.
രക്താതിസമ്മര്‍ദം
*ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകിട്ടും മോരില്‍ ചേര്‍ത്തു കഴിക്കുക.
*തണ്ണിമത്തന്‍ ജ്യൂസ് ദിവസവും കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് വളരെ കുറവുണ്ടാകും.
*ഇളനീര്‍ വെള്ളവും തിപ്പലിപ്പൊടിയും ചേര്‍ത്തു കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് കുറവുണ്ടാകും.
ആസ്തമ
*മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു നെല്ലിക്കാ വലുപ്പത്തില്‍ ഒരു മാസം തുടര്‍ച്ചയായി കഴിച്ചാല്‍ ആസ്തമയ്ക്കു വളരെ കുറവുണ്ടാകും.
*ആടലോകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
*വെറ്റിലനീര്, ഇഞ്ചിനീര്, തേന്‍ ഇവ സമംചേര്‍ത്ത് ദിവസം രണ്ടുനേരം കഴിക്കുക.
*തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും കഴിക്കുക.
കഫശല്യം
*ചെറിയ കഷ്ണം ഇഞ്ചി ചുട്ട് തൊലികളഞ്ഞ് കഴിക്കുക.
*തേന്‍, തുളസിനീര്, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ സമം ചേര്‍ത്തു കഴിച്ചാല്‍ കഫത്തിന് വളരെ ശമനമുണ്ടാകും.
*നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫശല്യത്തിന് കുറവുണ്ടാകും.
കൊടിഞ്ഞി
*ജീരകം ചതച്ചിട്ട് പാല്‍ കാച്ചി രാവിലെ കുടിച്ചാല്‍ കൊടിഞ്ഞിക്ക് ശമനമുണ്ടാകും.
*മുക്കൂറ്റി സമൂലമെടുത്ത് (വേരും തണ്ടും ഇലയും പൂക്കളുമെല്ലാം) അരച്ച് കൊടിഞ്ഞിയുണ്ടാകുമ്പോള്‍ നെറ്റിയുടെ ഇരുവശങ്ങളിലും ഇട്ടാല്‍ വളരെ എളുപ്പത്തില്‍ ശമനമുണ്ടാകും.
*ചുക്കും കൂവളത്തിന്റെ വേരും കാടിവെള്ളത്തില്‍ അരച്ചുപുരട്ടിയാല്‍ കൊടിഞ്ഞിക്ക് വളരെ ആശ്വാസമുണ്ടാകും.
കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന്
*നാലോ അഞ്ചോ വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.
*തൈരും ഇഞ്ചിയും കറിയാക്കി പതിവായി ഭക്ഷത്തില്‍ ഉള്‍പ്പെടുത്തുക.
*നാലോ അഞ്ചോ വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കുറുക്കി ദിവസവും ഒരു നേരം കുടിക്കുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ ഉത്തമമാണിത്.
അമിതവണ്ണം
*തേനും വെള്ളവും സമംചേര്‍ത്ത് അതിരാവിലെ കഴിക്കുക. (ചെറുതേനായാല്‍ വളരെ നല്ലത്)
*ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചുഗ്രാം ചുക്കുപൊടി ചേര്‍ത്തു പതിവായി കഴിക്കുക.
*ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
പ്രമേഹം
*പച്ചപാവയ്ക്കയോ, പാവയ്ക്കയുടെ നീരോ പതിവായി കഴിക്കുക.
*രാത്രി കിടക്കാന്‍ നേരത്ത് വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിക്കുക.
*മാവിന്റെ തളിരില ഉണക്കിപ്പൊടിച്ച് കഴിക്കുക.
* ഗ്രാമ്പുവിന്റെ ഇല ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക.
*നെല്ലിക്കാ നീരില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കുക.
ഇക്കിള്‍
* വായ് നിറച്ചു വെള്ളമെടുത്തശേഷം വിരല്‍കൊണ്ട് മൂക്ക് അടച്ചുപിടിച്ച അല്പനേരം ഇരിക്കുക.
*വായില്‍ ഒന്നോ രണ്േടാ സ്പൂണ്‍ പഞ്ചസാര ഇട്ടശേഷം സാവധാനം അലിയിച്ച് ഇറക്കുക.
കൃമിശല്യം
*നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കലക്കി കുടിക്കുക.
*അല്പം കായമെടുത്ത് ശര്‍ക്കരയില്‍ പൊതിഞ്ഞു കഴിക്കുക.
*ആര്യവേപ്പില അരച്ചുരുട്ടി ചെറുനെല്ലിക്കയുടെ വലുപ്പത്തില്‍ കഴിക്കുക.
ഗ്യാസ്ട്രബിള്‍
*വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കാച്ചി ഭക്ഷണത്തിനുശേഷം പതിവായി കഴിക്കുക.
*പുളിച്ചമോരില്‍ ജീരകം അരച്ചുകലക്കി കുടിക്കുക.
*വെളുത്തുള്ളി ചുട്ടുതിന്നുക.
*കരിങ്ങാലിക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
ദഹനക്കേട്
*ഒരു ചെറുകഷ്ണം ഇഞ്ചി, രണ്േടാമൂന്നോ വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക.
*ഒരു കഷ്ണം ഇഞ്ചിയും ഉപ്പുകല്ലും ചേര്‍ത്ത് ചവച്ചിറക്കുക.
*ജീരകം കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
*അയമോദകം ഇട്ട് വെന്ത വെള്ളം കുടിക്കുക.
പുളിച്ചുതികട്ടല്‍
*കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കയോളം വലുപ്പത്തിലെടുത്ത് കാച്ചിയ ആട്ടിന്‍പാലിന്റെ കൂടെ ദിവസവും രാവിലെ കഴിക്കുക.
*മലര്‍പ്പൊടിയില്‍ തേനും പഞ്ചസാരയും ചേര്‍ത്തു കഴിക്കുക.
*വെളുത്തുള്ളി നീരും പശുവിന്‍നെയ്യും സമം എടുത്തു ചൂടാക്കി അതിരാവിലെ ഒരു സ്പൂണ്‍ കഴിക്കുക.
ഗര്‍ഭകാല ഛര്‍ദി
* അഞ്ചോ ആറോ ഏലക്കായ് പൊടിച്ചു കരിക്കിന്‍വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുക.
*മല്ലി അരച്ചു പഞ്ചസാര ചേര്‍ത്തു കഴിക്കുക.
*കുമ്പളത്തിന്റെ ഇല തോരന്‍വെച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.

വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍ ...

വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍ ...
Botanical Name:Allium Sativum
• ചുമയ്ക്കും ജ്വരത്തിനും *
വെളുത്തുള്ളിയെടുത്ത് അല്പം വെള്ളം ചേര്ത്ത്ഉ നല്ലതുപോലെ ചതച്ചു നീരെടുത്ത് സമം പഞ്ചസാരയും ചേര്ത്ത്് കലക്കി 30 ml വീതം രണ്ട് നേരവും കഴിക്കുക...
• ക്ഷയരോഗത്തിന് *
വെളുത്തുള്ളിയും സമം വിഴാലരിയും എടുത്ത് ശുദ്ധമായ പശുവിന്‍ പാലില്‍ ചേര്ത്ത് കാച്ചി കഴിക്കുക..
• തൊണ്ടവീക്കം വന്നാല്‍ *
വെളുത്തുള്ളി ചൂടാക്കി അത് കഴിക്കുകയും , ഒരു വെളുത്തുള്ളി മുഴുവന്‍ വെള്ളം ചേര്ക്കാ തെ അരച്ച് തൊണ്ടയില്‍ പുരട്ടുകയും ചെയ്യുക...
• രക്ത സമ്മര്ദ്ദ്ത്തിന് *
ആറു വെളുത്തുള്ളി തൊലി കളഞ്ഞു ശുദ്ധമായ പശുവിന്‍ പാലില്‍ ചേര്ത്ത് കാച്ചി ദിവസേന രാവിലെ കഴിക്കുക.. ഹൃദ്‌ രോഗത്തിനും ഈ മരുന്ന് ഉപയോഗിക്കാം..
• പ്രമേഹ രോഗികള്ക്ക് ദഹനകുറവ് ഉള്ളപ്പോള്‍*
ഒന്നോ രണ്ടോ വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല്‍ രാവിലെ ദിവസവും കഴിക്കുക..
• മലശോധനക്കുറവും , വായുസ്തംഭനവും ഒഴിവാക്കാന്‍ *
പെരുംങ്കായം നെയ്യില്‍ വറുത്തതും കുറച്ചു വെളുത്തുള്ളി ,പുളി,ഉപ്പ്,കറിവേപ്പില എന്നിവ ചേര്‍ത്ത് ചമന്തി ഉണ്ടാക്കി കഴിക്കുക.
വെളുത്തുള്ളി കുറച്ച് എടുത്ത് തൊലികളഞ്ഞ് ചെറുതായി അരിഞ്ഞു ദിവസേന ഭക്ഷണത്തിലൂടെ കഴിക്കുക.
• മുറിവ് ,ചതവ് ഇവയ്ക്ക് *
വെളുത്തുള്ളി തൊലികളഞ്ഞ് നല്ലതുപോലെ അരച്ച് പുരട്ടുക.പിന്നീട് തുണികൊണ്ട് കെട്ടുക..
• സ്വരശുദ്ധിക്ക്*
വെളുത്തുള്ളി നീര് തേനുമായി കൂട്ടിച്ചേര്ത്ത് 30 ml വീതം ഒരു മാസം തുടര്ച്ചയായി കഴിക്കുക.
• വളം കടിക്ക് *
വെളുത്തുള്ളിയും സമം പച്ചമഞ്ഞളും ചേര്ത്ത് അരച്ച് തുടര്ച്ചീയായി പുരട്ടുക.
• വെള്ള പാണ്ടിന് *
വെളുത്തുള്ളി തൊലികളഞ്ഞ് വൃത്തിയാക്കി തേനിലിട്ടു 45 ദിവസം അടച്ച് വയ്ക്കുക.പിന്നീട് 30 ml വീതം ദിവസവും കഴിക്കുക.
• മൂത്ര തടസ്സത്തിന് *
വെളുത്തുള്ളി ചതച്ച് അടിവയറ്റത്ത് വച്ചുകെട്ടുക.
• വാത വ്യാധികള്‍ *
വെളുത്തുള്ളിയുടെ നീരില്‍ വെളുത്തുള്ളി തന്നെ കല്ക്കതമാക്കി കാച്ചിയ നെയ്യ് സേവിക്കുന്നത് സകലവിധ വാതരോഗങ്ങള്ക്കുംവ ഗുണകരമാണ്.
വെളുത്തുള്ളി ചേര്ത്ത് കാച്ചിയ എണ്ണ ഉപയോഗിക്കുന്നത് എല്ലാവിധ വാതരോഗങ്ങള്ക്കുംി വളരെയധികം നല്ലതാണ്.

മുഖസൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍

മുഖസൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ heart emoticon
*********************************************
1, മുഖത്തെ എണ്ണമയം ഇല്ലാതാക്കാന്‍, വാഴപഴം, തക്കാളി, തുടങ്ങിയ പഴങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ മാസ്ക് ഇടുനത് നല്ലതാണ് .ഇവ കുഴമ്പാക്കി മുഖത്ത് പുരട്ടി, 20 മിനുട്ട് കഴിഞ്ഞു തണുത്ത വെള്ളത്തില്‍ കഴുകി കളയുക .
2, മുഖത്തെ അമിതരോമങ്ങള്‍ കളയാന്‍, ചെറുപയര്‍പൊടി പാലില്‍ ചാലിച്ചു ,ചെറുനാരങ്ങ നീര് ചേര്‍ത്ത് മുഖത്ത് പുരട്ടുക .
3, ഒരു നല്ല നാടന്‍ ഫേസ് പായ്ക്ക് :-ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ കാരറ്റ് നീര്, അര ടീസ്പൂണ്‍ വെളുത്തുള്ളി നീര് ,ഒരു ഉരുളകിഴങ്ങ് വേവിച്ചു ഉടച്ചത് ,രണ്ടു നുള്ള് കസ്തൂരി മഞ്ഞള്‍ എന്നിവ പാലില്‍ മിശ്രിതമാക്കി , കുളിക്കുന്നതിനു അര മണികൂര്‍ മുമ്പ് മുഖത്ത് ഇടണം .
4, മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ,കടുകും , ശംഖു പുഷ്പത്തിന്റെ ഇലയും ചേര്‍ത്ത് അരച്ച്, പാലില്‍ ചലിച്ചു കുഴമ്പാക്കി രാത്രി കിടക്കുന്നതിനു മുമ്പ് മുഖത്ത് പുരട്ടി, രാവിലെ കഴുകി കളയുക. ഒന്നിട വിട്ട ദിവസങ്ങളില്‍ ചെയ്‌താല്‍ മതി .
5, മുഖ സൌന്ദര്യത്തിനു ,ഉലുവ, ഒലിവ് ഓയിലില്‍ അരച്ച് ചേര്‍ത്ത്, മുഖത്ത് പുരട്ടി പത്തു മിനുട്ട് കഴിഞ്ഞു കഴുകി കളയുക .
6, എണ്ണ മയമുള്ള മുഖത്തിനു, ഒരു കപ്പ്‌ വെള്ളരിക്കാ നീരില്‍, പകുതി ചെറുനാരങ്ങ പിഴിഞ്ഞ് ഫ്രീസെറില്‍ വക്കണം ,ദിവസം രണ്ടു മൂന്നു തവണ എങ്കിലും മുഖത്ത് പുരട്ടണം .
7, മുഖക്കുരു മാറാന്‍, കരിങ്ങാലി, രാമച്ചം, ജീരകം ഇവ ചേര്‍ത്ത് തിളപിച്ച വെള്ളത്തില്‍, ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് പഞ്ചസാര ചേര്‍ത്ത്, രാവിലെ കഴിക്കണം .രക്തശുദ്ധിയും ഉണ്ടാകും.
8, മുഖത്തെ ചുളിവുകള്‍ മാറാന്‍, ദിവസവും അല്പം ബദാം എണ്ണ കൊണ്ട് മുഖം അമര്‍ത്തി തിരുമ്മണം.
9, മുഖത്ത് ഷീണം തോനാതെ ഇരിക്കാന്‍ ,പതിവായി ആവി കൊണ്ട ശേഷം, മുഖത്ത് ക്ലെന്‍സിംഗ് മില്‍ക്ക് കൊണ്ട് തുടക്കുക .
10, മുഖത്തെ എണ്ണ മായം ഇല്ലാതെ ആക്കാന്‍ ,മുല്ടാനി മിട്ടിയും, വേവിച്ച ഓട്സ് കലര്‍ത്തി, മുഖത്ത് നന്നായി പുരട്ടുക, ആഴ്ചയില്‍ ഒരിക്കല്‍ ചെയ്‌താല്‍ മതി .
11, മുഖചര്‍മം മൃദുവാകാന്‍ ബാബി ഓയില്‍ തേച്ചു, ഉഴിയുക. അതിനു ശേഷം പതിവായി ഗ്ലിസറിന്‍ സോപ്പ് തേച്ചു കഴുകുക .
12, വെയില്‍ കൂടുതല്‍ കൊണ്ട് മുഖത്ത് ബ്രൌണ്‍ കുരുക്കള്‍ വരുന്നത് തടയാന്‍, രാത്രി ഉറങ്ങുന്നതിനു മുമ്പ് പാല്പാടയില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് പുരട്ടുക.
13, മുഖത്തെ ഷീണം മാറാന്‍ രാമച്ചം ഇട്ടു വെള്ളം തിളപ്പിച്ചു, ആറിയ ശേഷം, ചെറുനാരങ്ങ നീര് ചേര്‍ത്ത് മുഖം കഴുകുക .
14, വെയില്‍ കൊണ്ട് മുഖം കരുവാളിക്കുന്നത് തടയാന്‍, അല്പം മുന്തിരി നീരും, നാരങ്ങ നീരും ചേര്‍ത്ത് മുഖത്ത് പുരട്ടി രാത്രി ഉറങ്ങുക, രാവിലെ കഴുകി കളയാം.
15, വെയിലില്‍ മുഖം കരുവാളിക്കുന്നതിനു, കറ്റാര്‍വാഴയുടെ മാംസളഭാഗം പുരട്ടുക .

കറ്റാര്‍വാഴ സൌന്ദര്യസംരക്ഷണത്തിനും ആരോഗ്യത്തിനും

കറ്റാര്‍വാഴ സൌന്ദര്യസംരക്ഷണത്തിനും ആരോഗ്യത്തിനും ******************************************************************************
വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ഇതിന്‍റെ ഇലകളില്‍ നിറഞ്ഞിരിക്കുന്ന ജെല്ലില്‍ മ്യൂക്കോപോളിസാക്കറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ വിറ്റമിനുകള്‍ , അമിനോ ആസിഡുകള്‍ , ഇരുമ്പ് , മാംഗനീസ് , കാത്സ്യം , സിങ്ക് , എന്നിവയും അടങ്ങിയിട്ടുണ്ട്.
വിപണിയില്‍ ഇന്ന് ലഭ്യമായ മിക്ക ക്ലെന്‍സറുകളിലെയും മോയിസ്ചറൈസറുകളിലെയും മറ്റ് ലേപനങ്ങളിലെയും പ്രധാനഘടകമാണ് കറ്റാര്‍ വാഴ. ആന്‍റി ഓക്സിഡന്‍റ് കൂടിയാണ് ഇത്. രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുവാനും പൂപ്പല്‍ , ബാക്ടീരിയ എന്നിവയെ ചെറുക്കാനും ഇതിന് കഴിവുണ്ട്.
സൌന്ദര്യസംരക്ഷണത്തില്‍ കറ്റാര്‍വാഴ
മുഖത്ത് അഭംഗിയായി മാറുന്ന ചെറിയ കറുത്ത പുള്ളികളാണോ നിങ്ങളുടെ പ്രശ്നം ? അല്‍പ്പം കറ്റാര്‍വാഴ നീര്, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 15 മിനിറ്റ് നേരത്തേക്ക് മുഖത്തു ലേപനം ചെയ്യുക. പാട നീക്കിയ പാല്‍ തടവി, അഞ്ചു മിനിറ്റിനു ശേഷം വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടു തവണ വീതം ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ പാടെ ഇല്ലാതാക്കും.
കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ലി മസ്‌ലിന്‍ തുണിയില്‍ പൊതിഞ്ഞ് കണ്‍പോളകളിലും കണ്‍തടത്തിലും വയ്ക്കുക. കമ്പ്യൂട്ടര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതു നല്ലതാണ്.
കറ്റാര്‍വാഴ നീര്, തൈര്, മുള്‍ട്ടാണിമിട്ടി എന്നിവ തുല്യ അളവില്‍ യോജിപ്പിച്ച് തലയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് മുടിയുടെ തിളക്കം വര്‍‍ദ്ധിപ്പിക്കാന്‍ സഹായിക്കും .
ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരും അര സ്പൂണ്‍ കസ്തൂരി മഞ്ഞളും ചേര്‍ത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് സൂര്യതാപമേറ്റ ചര്‍മത്തിന് വളരെ നല്ലതാണ്.
കറ്റാര്‍ വാഴ ചേര്‍ത്ത് കാച്ചിയ എണ്ണ തലയില്‍ തേക്കുന്നത് മുടിയുടെ ആരോഗ്യത്തിനും അഴകിനും ഉത്തമമാണ്.
രോഗശാന്തിയേകും കറ്റാര്‍വാഴ
ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായി പതിവായി വെറുംവയറ്റില്‍ കറ്റാര്‍വാഴനീരും തേനും യോജിപ്പിച്ചത് രണ്ട് സ്പൂണ്‍ വീതം കഴിച്ചാല്‍ മതി.
പച്ചമഞ്ഞള്‍ കറ്റാര്‍വാഴ നീരില്‍ അരച്ച് പുരട്ടുന്നത് വ്രണങ്ങള്‍ , കുഴിനഖം എന്നിവ ഇല്ലാതാക്കും.
ഷേവ് ചെയ്ത ശേഷം കറ്റാര്‍വാഴ ജെല്ലി തടവുന്നത് റേസര്‍ അലര്‍ജി, മുറിപ്പാടുകള്‍ ഇവ ഇല്ലാതാക്കും.
കറ്റാര്‍ വാഴയും മുടിയും തമ്മില്‍
-------------------------------------
1, മുടി കൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍ വാഴ അരച്ചു തലയില്‍ തേയ്ക്കുന്നത്. ഇതിലെ പല ഘടകങ്ങളും മുടിയെ കൂടുതല്‍ കരുത്തുള്ളതാക്കും.
2, മുടിയ്ക്കു ചേര്‍ന്ന നല്ലൊരു പ്രകൃതിദത്ത കണ്ടീഷണറാണ് കറ്റാര്‍ വാഴ. രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലെന്നതു തന്നെ ഇതിന്റെ ഏറ്റവും വലിയ ഗുണം.
3, കഷണ്ടി പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും കറ്റാര്‍വാഴ സഹായിക്കും. ഇതിന്റെ ജെല്‍ തലയോടില്‍ പുരട്ടുന്നത് മുടിവളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.
4, മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കാനും ഇതുവഴി നാച്വറല്‍ മോയിസ്ചറൈസറായി പ്രവര്‍ത്തിക്കാനും കറ്റാര്‍ വാഴയ്ക്കു കഴിയും.
5, താരനുള്ള നല്ലൊരു മരുന്നു കൂടിയാണ് കറ്റാര്‍ വാഴ. ഇത് അല്‍പം തൈര്, ചെറുനാരങ്ങാനീര് എന്നിവയ്‌ക്കൊപ്പം കലര്‍ത്തി തലയോടില്‍ പുരട്ടുന്നത് ഗുണം ചെയ്യും.
6, തലയോടിലുണ്ടാകുന്ന ചെറിയ കുരുക്കള്‍ മാറ്റാനും കറ്റാര്‍വാഴ തേയ്കുകന്നതു നല്ലതാണ്. ചൂടുകാലത്ത് തലയ്ക്ക് തണുപ്പു നല്‍കാനും കറ്റാര്‍ വാഴ തേയ്ക്കാം.
7, തലയുടെ മുന്‍ഭാഗത്തു നിന്നും മുടി കൂടുതല്‍ കൊഴിഞ്ഞു പോകുന്നത് പലരുടേയും പ്രശ്‌നമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് കറ്റാര്‍ വാഴ.

Monday, 24 August 2015

തിപ്പലി


തിപ്പലി
-------------
കുരുമുളകിന്റെ രുചിയോട് കൂടിയതും ആയുർവേദ ഔഷധങ്ങളിൽ ധാരാളമായി ഉപയോഗിക്കാ‍റുള്ളതുമായ ഒരു ഔഷധ സസ്യമാണ് തിപ്പലി. അസ്സം, ബംഗാൾ, എന്നിവിടങ്ങളിലും കേരളത്തിലും വളരുന്നു. പിപ്പലി എന്നും അറിയപ്പെടുന്നു.
ത്രീകടുകളിൽ ഒന്നായ് തിപ്പലി വാതകഫഹരമായ ഒരു ഔഷധമാണ്. വിട്ടുമാറാത വിധതിലുള്ള ജ്വരതിനും കഫകെട്ട്, ശ്വാസതടസതിനും ഇത് ഉപയോഗിക്കുന്നു, ആസ്മ,ക്ഷയരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ ശമിപ്പിക്കുന്നതിനു തിപ്പലി ഉപയോഗിച്ചുവരുന്നു.
കാണ്ഡം മുറിച്ച് നട്ട് വളർത്തുന്നതും കുരുമുളക് ചെടിയോട് രൂപസാദൃശ്യമുള്ളതുമായ തിപ്പലി പടർന്ന് വളരുന്ന ഒരു സസ്യമാണ്‌. പക്ഷേ ഇത് കുരുമുളകിനോളം ഉയരത്തിൽ വളരുന്നുമില്ല.
ഒന്നിടവിട്ട് വിന്യസിച്ചിരിക്കുന്ന ഇലകൾക്ക് അണ്ഡാകാരമുള്ളതും എരിവ് രുചിയുമുള്ളതാണ്‌. പക്ഷേ കുരുമുളകിന്റെ ഇലകളുടെയത്ര കട്ടിയില്ലാത്ത ഇലകളാണ്‌ തിപ്പലിക്കുള്ളത്.
പുഷ്പങ്ങൾ ഏകലിംഗികളാണ്‌. ആൺ, പെൺ പുഷ്പങ്ങൾ വെവ്വേറെ സസ്യങ്ങളിൽ കാണപ്പെടുന്നു. ആൺ പൂങ്കുലയിൽ സഹപത്രങ്ങൾ വീതി കുറഞ്ഞതും, പെൺ പൂങ്കുലയിൽ സഹപത്രങ്ങൽ വൃത്താകാരവും ആയിരിക്കും. കൂടാതെ ബാഹ്യദളങ്ങളും ഉണ്ടാകില്ല. കേസരങ്ങൾ 2 മുതൽ 4 വരെ ഉണ്ടായിരിക്കും. വിത്തുകൾ 2.5 മില്ലീമീറ്റർ വ്യാസമുള്ളതും പുറം മാസളവുമായ കായ്കളിൽ കാണപ്പെടുന്നു. ഇവ കുരുമുളകിൽ നിന്നും വ്യത്യസ്തമായി 2 സെന്റീമീറ്റർ വരെ നീളമുള്ളതും മാസളമായതുമായ പഴങ്ങളുടെ ഉള്ളിൽ കാണപ്പെടുന്നു. വർഷകാലത്ത് പുഷ്പിക്കുകയും ശരത് കാലത്ത് കായ്കൾ ഉണ്ടാവുകയും ചെയ്യുന്ന ഒരു സസ്യമാണിത്.
കായ്കളിൽ പൈപ്‌യാർട്ടിൻ, പൈപ്പറിൻ എന്നീ ആൽക്കലോയിഡുകളും റേസിനും ബാഷ്പശീലതൈലവും അടങ്ങിയിരിക്കുന്നു. ഇതിന്റെ തൺറ്റിൽ നിന്നും ഡിഹൈഡ്രോ സ്റ്റിഗ്മാസ്റ്റൈറിനും സ്റ്റീറോയിഡും വേർതിരിക്കുന്നു.
മറ്റു നാമങ്ങള്‍
--------------------
മലയാളം : തിപ്പലി
തമിഴ് : പിപ്പലി
സംസ്‌കൃതം : പിപ്പലി, കൃഷ്ണ, വൈദേഹി
ഇംഗ്ളിഷ് : ലോങ് പൈപ്പർ
ഹിന്ദി : പിപ്പല, പിപലി
ശാസ്ത്രിയം : പൈപ്പര്‍ ലോങം ലിന്‍
കുടുംബം : പൈപ്പറേസിലിന്‍
രസം : കടു, തിക്തം
വീര്യം : സമശീതോഷ്ണം
ഗുണം : ലഘു, സ്നിഗ്ധം, തീഷണം
വിപാകം : മധുരം
ഉപയോഗം : ഫലം, മൂലം
കര്‍മ്മം : കഫവാതഹരം, പിത്തവർദ്ധകം
കൃഷിരീതി
---------------
നല്ല നീർവാർച്ചയുള്ള ജൈവാംശമുള്ള മണ്ണാണ് തിപ്പലി കൃഷിചെയ്യാനുത്തമം. നനയ്ക്കാനുള്ള സൗകര്യവും വേണം.
മൂന്നോ നാലോ മുട്ടുകളുള്ള വള്ളികൾ വേരുപിടിപ്പിച്ച് തവാരണകളിൽ നടുന്ന രീതിയാണ് ഏറ്റവും ഫലപ്രദം. മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ 1:1:1 എന്ന അനുപാതത്തിൽ നിറച്ച പോളിത്തീൻ കൂടിൽ നാല് തലകൾ വരെ വേരുപിടിപ്പിച്ചെടുക്കാം.
മൂന്ന് മീറ്റർ നീളവും രണ്ടരമീറ്റർ വീതിയുമുള്ള തവാരണകളുണ്ടാക്കി ഓരോ ചെടിയും തമ്മിൽ 60 സെന്റിമീറ്റർ അകലത്തിൽ കുഴിയെടുത്ത് നടണം. ഓരോകുഴിയിലും നൂറ് ഗ്രാം കാലിവളമോ കമ്പോസ്റ്റോ അടിവളമായി നല്കാം. തവാരണയിൽ വെള്ളം കെട്ടിനില്ക്കാതെ ശ്രദ്ധിക്കണം. അധികം പൊക്കം വയ്ക്കാത്തതിനാൽ തിപ്പലിക്ക് താങ്ങ് കൊടുക്കേണ്ടതില്ല.
മഴക്കാലത്തു വരുന്ന വാട്ടരോഗം തടയാനായി ഒരു ശതമാനം വീര്യമുള്ള ബോർഡോകുഴമ്പ് തളിക്കുകയും മണ്ണിൽ ഒഴിച്ച് കൊടുക്കുകയും വേണം. ചൂടുകാലത്ത് ചെടിയുടെ അടിവശത്തും വേരിലും കാണുന്ന മീലിമൂട്ടയുടെ ആക്രമണം കുറയ്ക്കാൻ 0.5% വീര്യമുള്ള വേപ്പിൻ കഷായം തളിച്ചാൽ മതി.
തിപ്പലിയിൽ ആണ്, പെൺ ചെടികളുണ്ട്. പെൺചെടിയിലെ കായ്കൾ മാത്രമാണ് മൂപ്പെത്തിയാൽ പറിച്ചെടുക്കുക. ഇവ ആണ് ചെടിയിലുണ്ടാകുന്ന കായ്കളേക്കാൽ നീളം കുറഞ്ഞതും മുഴുത്തതുമായിരിക്കും. തിരികൾ ഉണ്ടായി രണ്ട് മാസം കഴിഞ്ഞാൽ വിളവെടുക്കാം. കായ്കൾ മൂപ്പ് കുറഞ്ഞാലും കൂടിയാലും അത് ഔഷധഗുണത്തെ ബാധിയ്ക്കും.
പാകമായ തിരികൾ പറിച്ചെടുത്ത് നല്ല വെയിലിൽ അഞ്ചോ ആറോ ദിവസം ഉണക്കണം.അഞ്ച് കൊല്ലം കൂടുമ്പോൾ പഴയ ചെടികൾ പിഴുതുമാറ്റി പുതിയവ നടണം. പിഴുതുമാറ്റുന്ന ചെടികൾ കഷ്ണങ്ങളാക്കി നന്നായി ഉണക്കിയെടുത്താൽ തിപ്പലി മൂലമായി. ആയുർവേദത്തിൽ ഇതിനും ഉപയോഗമുണ്ട്.
ചില ഔഷധപ്രയോഗങ്ങൾ
------------------------------------
കായ്, വേര് എന്നിവയാണ്‌ തിപ്പലിയിൽ ഔഷധയോഗ്യമായ ഭാഗങ്ങൾ.
തിപ്പലികായ് പാലില്പൊടിച്ച് ചേർത്തു കഴിക്കുന്നതിലുടെ പനിയും ചുമയും മാറും ഒപ്പം വിളർച്ചയ്ക്കും ശമനംയുണ്ടാക്കും.
പ്രസവരക്ഷക്ക് തിപ്പലി ഉണക്കമുന്തിരിയും ചേർത്ത് പൊടിച്ചു കൊണ്ടുക്കുന്നതിലുടെ ദഹനശക്തിയും ധാതുപുഷ്ടിയും ഉണ്ടാക്കുന്നു.

Sunday, 23 August 2015

വെള്ളപാണ്ട്

മുയല്‍ച്ചെവിയന്‍

മുയല്‍ച്ചെവിയന്‍ |EMILIA SONCHIFOLIA
മുയല്‍ച്ചെവിയന്‍ |EMILIA SONCHIFOLIA | LILAC TASSELFLOWER | சுவர் முள்ளங்கி | शशश्रुति
ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് മുയല്‍ച്ചെവിയന്‍. ഒരു മുയല്‍ച്ചെവിയന്‍ വീട്ടിലുണ്ടെങ്കില്‍ സാധാരണ ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ഔഷധം തേടി പുറത്തു പോകേണ്ടി വരില്ല.
തലവേദന, മൈഗ്രൈന്‍, ടോൺസിലൈറ്റിസ്, ബ്ലീഡിംഗ്, സ്ത്രീരോഗങ്ങള്‍, സര്‍വിക്കല്‍ സ്പോണ്ടിലോസിസ്, സൈനുസൈറ്റിസ്, ഉദരകൃമിശല്യം, പനി, നേത്രരോഗങ്ങള്‍, വ്രണങ്ങള്‍ അങ്ങനെ അനേകം രോഗങ്ങളെ ശമിപ്പിക്കുന്ന ഔഷധസസ്യം.
മുയല്‍ച്ചെവിയന്‍ ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ രാസ്നാദിപ്പൊടി അരച്ചു നിറുകയില്‍ പുരട്ടിയാല്‍ തലവേദന മാറും.
മുയല്‍ച്ചെവിയന്‍ നീര് കാലിന്‍റെ പെരുവിരലില്‍ ഇറ്റിച്ചു നിര്‍ത്തുക - തലവേദന, മൈഗ്രൈന്‍ (ചെന്നിക്കുത്ത് - MIGRAINE) എന്നിവ മാറും.
മുയല്‍ച്ചെവിയന്‍ സമൂലം കള്ളൂറലില്‍ അരച്ചു പുരട്ടുക - ടോൺസിലൈറ്റിസ് ശമിക്കും.
മുയല്‍ച്ചെവിയന്‍ പാലില്‍ അരച്ചു കഴിക്കുക - ശരീരത്തില്‍ എവിടെ ഉണ്ടാകുന്ന ബ്ലീഡിംഗ് ആയാലും ശമിക്കും - സ്ത്രീകള്‍ക്ക് അതീവഫലപ്രദം.
മുയല്‍ച്ചെവിയന്‍റെ നീര് നെറുകയില്‍ വെറുതെ തളം വെച്ചാലും തലവേദന പെട്ടന്ന് മാറും.
സര്‍വിക്കല്‍ സ്പോണ്ടിലോസിസ് (CERVICAL SPONDYLOSIS) കൊണ്ടു കഷ്ടപ്പെടുമ്പോള്‍ ഒരു മുയല്‍ച്ചെവിയന്‍ തൊട്ടുരിയാടാതെ സമൂലം പറിച്ച് അതിന്‍റെ നീര് എടുത്ത് ഉച്ചിയില്‍ (നെറുകയില്‍) തളം വെയ്ക്കുക. വേദനയുള്ള ഭാഗത്ത് നീര് എടുത്ത ശേഷം ഉള്ള ചണ്ടി കൊണ്ട് തടവുക. കുളി കഴിഞ്ഞ് ആയാല്‍ കൂടുതല്‍ ഫലം ചെയ്യും.
മുയല്‍ച്ചെവിയന്‍ സമൂലം അരച്ച് ഉച്ചിയില്‍ (നെറുകയില്‍) വെച്ചാല്‍ സൈനുസൈറ്റിസ് മാറും.
മുയല്‍ച്ചെവിയന്‍ തൊട്ടുരിയാടാതെ സമൂലം പറിച്ച് ചതച്ചു പിഴിഞ്ഞെടുത്ത നീര് അര ഔണ്‍സ് വീതം ദിവസം മൂന്നു നേരം കഴിച്ചാല്‍ ഉദരകൃമികള്‍ ശമിക്കും.
പനിയുള്ളപ്പോള്‍ മുയല്‍ച്ചെവിയന്‍റെ നീര് 10 ml വീതം രണ്ടു നേരം കഴിച്ചാല്‍ പനി ശമിക്കും.
മുയല്‍ച്ചെവിയന്‍ സമൂലം അരച്ച് നെല്ലിക്കാവലുപ്പം മോരില്‍ ചേര്‍ത്തു കഴിച്ചാല്‍ അര്‍ശസ് / രക്താര്‍ശസ് (PILES) സുഖപ്പെടും.
മുയല്‍ച്ചെവിയനന്‍റെ ഇല ഉപ്പു ചേര്‍ത്തരച്ചു പിഴിഞ്ഞെടുത്ത നീര് തൊണ്ടയില്‍ പുരട്ടിയാല്‍ ടോൺസിലൈറ്റിസ് സുഖപ്പെടും.
മുയല്‍ച്ചെവിയനന്‍റെ ഇല ചതച്ചു പിഴിഞ്ഞെടുത്ത നീര് കരടില്ലാതെ നന്നായി അരിച്ചെടുത്ത് കണ്ണുകളില്‍ ഇറ്റിച്ചാല്‍ കണ്ണുകളില്‍ ഉണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങളും മാറുകയും, കണ്ണിനു കുളിര്‍മ്മ ഉണ്ടാവുകയും ചെയ്യും.
മഞ്ഞളും ഇരട്ടിമധുരവും കല്‍ക്കമാക്കി, മുയല്‍ച്ചെവിയന്‍റെ നീര് സമം എണ്ണ ചേര്‍ത്തു വിധിപ്രകാരം കാച്ചിയെടുത്തതില്‍ കര്‍പ്പൂരവും മെഴുകും ചേര്‍ത്തു പുരട്ടിയാല്‍ മിക്കവാറും എല്ലാ വ്രണങ്ങളും ശമിക്കും.
 

കുറും‌തോട്ടി

കഴിഞ്ഞരണ്ടുമൂന്നായാഴ്ച മുന്‍പ് വീട്ടില്‍ ചെന്നപ്പോള്‍ മതിലിന്നോരം പറ്റി നിന്ന സാമാന്യം വലിയ, ഇത്ര വലുപ്പം വച്ച് ആദ്യമായ് കണ്ട, രണ്ടു 'കുറും‌തോട്ടി' യെന്ന തനി നാടന്‍ ഔഷധ ചെടികളെ താല്പര്യപൂര്‍വ്വം ഡിജിറ്റലൈസ് ചെയ്തെടുത്തു. ഹൃദയത്തിന്റെ രൂപം ഓരോ ഇലയിലും പേറുന്ന ആ ചെടികള്‍ ഇന്ന് കാണാന്‍ കിട്ടുകയെന്നത് ഒരു സൗഭാഗ്യം തന്നെ, അതിനടിയില്‍ ഒളിച്ചിരിന്നിരുന്ന ഒരു മുക്കുറ്റിയും എന്നെങ്കിലും കാണണമെന്ന് തോന്നുമ്പോള്‍ കാണാമല്ലോ എന്നും കരുതി, പിന്നെ കുറും‌തോട്ടിയെ പറ്റി ആരാനും പറഞ്ഞാല്‍ 'എന്റെ കയ്യിലുംണ്ട് ട്ടോ' ന്നൊരു വെടി ക്കായി പറയാനും വേണ്ടി മാത്രം.
കഴിഞ്ഞ രണ്ടാഴ്ച നടമാടിയ ഡെങ്കിപനി, ഇനിയും അതിന്റെ 'കറ' തീര്‍ത്തൊഴിഞ്ഞു പോയപോലേ തോന്നുന്നില്ലാ എന്റെ ശരീരത്തില്‍ നിന്നും. നാട്ടിലായിരുന്നെങ്കില്‍ ഒരു കുറും‌തോട്ടി വേരിന്റെ കഷായം ഒരു പക്ഷേ, എനിക്ക് ശാരീരികമായി അല്ലെങ്കില്‍ മാനസീകമായി നല്ലൊരാശ്വാസമായേനേ.
ഞാനിന്നും കരുതുന്നൂ, കുറുംതോട്ടിയുടെ പ്രഭാവം ഞങ്ങളിലിന്നുമുണ്ടെന്ന്. ഗര്‍ഭ കാലത്ത് നമ്മുടെ അമ്മമാര്‍ കഴിച്ച കുറുംതോട്ടിയുടെ നന്മയുടെ ഒരംശമെങ്കിലും കുട്ടികളുടെ ജീവിതാവസാനം വരെ നിലനില്‍ക്കുമെന്ന വിശ്വാസമുണ്ടാക്കുന്നത്രക്കും വലിയ ഒരൗഷധം തന്നെയാണ് കുറും തോട്ടി. കുറും തോട്ടി പാല്‍ കഷായം ഗര്‍ഭ ശുശ്രൂഷയിലെ അവിഭാജ്യഘടകം തന്നെയായിരുന്നൂ പഴയ ആ നല്ല കാലത്ത്.
പ്രസവാനന്തര ശുശ്രൂഷയിലും അതിന് മഹത്വമുണ്ട്. വെള്ളുള്ളിയും ജീരകവും ചേര്‍ത്തുള്ള പ്രസവാന്തര രക്ഷാ മട്ടണ്‍കറിക്ക് തത്തുല്യ ബദലായി, നോണ്‍ വെജിറ്റേറിയന്‍ അമ്മമാര്‍ക്ക്, കുറുംതോട്ടി പാല്‍ കഷായമാകാമെന്നും പറയപ്പെടുന്നു.
പനിക്കും ആസ്ത്മക്കും ജോയിന്റ് പെയിനിനും കൈക്കൊണ്ട ഔഷധം കുറുംതോട്ടി കഷായം തന്നെ. ഞരമ്പു സംബന്ധമായ രോഗങ്ങള്‍, രക്തം വാര്‍ന്നുപോകുന്ന മൂലക്കുരു, മൂത്രാശയ രോഗങ്ങള്‍, അതിസാരം, മുഖപേശീകളുടെ കോടല്‍ എന്നിവക്കു പോലും കുറുംതോട്ടി ഔഷധമത്രേ.
കുറുംതോട്ടിയുടെ സിഗ്നേച്ചര്‍ തന്നെയാണ് വാത നിര്‍മാര്‍ജ്ജനം.
നമ്മുടെ രാഷ്ട്രീയക്കാരെ നോക്കി, പഴയ നരച്ച വൃദ്ധജനങ്ങള്‍; ഞാനടക്കം
ചിലപ്പോള്‍ പിറു പിറുക്കും, 'കുറുംതോട്ടിക്കും വാതം പിടിച്ചാല്‍' എന്തുചെയ്യുമെന്നോര്‍ത്ത്.
വായുകോപം മൂലമുണ്ടാകുന്ന ഏകദേശം എണ്‍പത് തരം വാതരോഗങ്ങള്‍ക്ക് ഐക്യകണ്ഠേനേ ഏതൊരു വൈദ്യനും കണ്ണടച്ച് കുറിക്കും കുറുംതോട്ടിയെ. അത് അത്രക്കും ഉഗ്രപ്രതാപിയും പ്രശസ്തനുമാണീത്തരം കേസുകെട്ടുകള്‍ മടക്കി കെട്ടുന്നതില്‍.
ആധുനീക കുറുംതോട്ടീ എക്സ്ട്രാക്റ്റ് പരീക്ഷണങ്ങളില്‍, എലികളില്‍ നടത്തി കുറും തോട്ടിയുടെ ആന്റീ ഓക്സിഡന്റും ആന്റീ ഇന്‍ഫ്ലാമേറ്ററീ ആക്റ്റിവിറ്റി; സ്റ്റാന്‍ഡേര്‍ഡ് മെഡിസിനുകള്‍ക്കൊപ്പമെന്ന് തെളിവായതായിയറിയുന്നു. പിന്നെ എലികളില്‍, അവയുടെ ലിവര്‍ പുനര്‍ജ്ജീവനത്തിനുമതുതകിതായും റിപ്പോര്‍ട്ടുകളുണ്ട്.
പനിയുടെ കറ തീര്‍ന്നില്ലെങ്കില്‍ ഈയാഴചയവസാനം ഈ കാണുന്ന കുറും തോട്ടികള്‍ ബലിദാനം ചെയ്യപ്പെടും, അവയുടെ വേരുകള്‍ വെറും കഷായമായി എന്റെ ശരീരത്തില്‍ പറ്റിപിടിച്ചിരിക്കും പനിക്കറ കഴുകിക്കളയുമെന്ന ദൃഢമോ അല്ലേങ്കില്‍ മൂഢമോ ആയ എന്റെ വിശ്വാസത്തിന്റെ പുറത്ത്.
കുറും തോട്ടിക്കും വാതം പിടിക്കും ഇക്കാലത്ത്, എന്നേപോലുള്ളവര്‍, സ്വന്തം തടി രക്ഷിക്കാനുള്ള സ്വാര്‍ത്ഥലാഭത്തിനായി, വംശനാശം വരുത്തിയേക്കാവുന്ന കുറുംതോട്ടിയെ നിങ്ങളോരോരുത്തരം സം‌രക്ഷിക്കണമെന്നൊരപേക്ഷയുമായിത് പോസ്റ്റ് ചെയ്യുന്നു.

വാജീകരണഔഷധo

വാജീകരണഔഷധങ്ങൾക്ക് വേണ്ടി, നിത്യംഅനേകം ആൾക്കാർആ വശ്യപ്പെടുന്നതുകൊണ്ട് ,അവർക്കു വേണ്ടി ഒരു നല്ല ഔഷധ പ്രയോഗം വെളിപ്പെടുത്തുന്നു.
മുരിങ്ങക്കായ 10 - എണ്ണം മുറിച്ച് ആവിയിൽ വെച്ച് പുഴുങ്ങി. അകത്തുള്ള മാംസള ഭാഗവും കുരുവും ചുരണ്ടിയെടുത്ത് അരച്ചെടുക്കുക.
പഴുത്തു തുടങ്ങാറായ നേന്ത്രപ്പഴം 2 എണ്ണം തൊലി കളഞ്ഞ് അരിഞ്ഞ്കുറച്ച് നെയ്യിൽ വറുത്തെടുക്കുക. --ഏലക്ക ,തക്കോലം, ചുക്ക്, കുരുമുളക്, തിപ്പലി, ജാതിക്കാ, നാഗപ്പൂവ്, നിലപ്പനക്കിഴങ്ങ്, അമുക്കരം, നായ്ക്കുരുണ പ രിപ്പ്, ഇവകൾ 10- ഗ്രാം വീതം പൊടിച്ച് അരിച്ചെടുക്കുക.
250-, ഗ്രാം കറുത്ത ഉണക്കമുന്തിരിയും, 250- ഗ്രാoജീരകവുo ഒരു കിലോഗ്രാം തെങ്ങിൻ ചക്കരയും 4ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് - 2 -ലിറ്റർ ആക്കി പിഴിഞ്ഞ രിച്ചെടുത്തത്, ഓട്ടുരുളിയിൽ ഒഴിച്ച് അടുപ്പേറ്റി തിളപ്പിച്ച് അരച്ച്‌ വെച്ച മുരിങ്ങയും, നേന്ത്രപ്പഴവും ചേർത്ത്, തിളപ്പിച്ച് കുറുക്കി, കൈയ് വിരലിൽ ഒട്ടിനിൽക്കുന്ന പാകത്തിൽ വാങ്ങി.__ 100- ഗ്രാം പശുവിൻ നെയ്യ് ചേർത്ത്പൊടിച്ചു വച്ചിരിക്കുന്ന പൊടി വിതറി ഇളക്കിയോജിപ്പിച്ച് തണുപ്പിച്ചതിൽ, 50- ഗ്രാം തേൻ ചേർത്ത് ഇളക്കി മുറുക്കുക.
1- ടീസ്പൂൺ വീതം രാവിലെയും, രാത്രി ഭക്ഷണശേഷം സേവിക്കുക. ശരീര ശോഷമുള്ളവർക്കും, ലൈംഗിക വിരക്തിയുള്ളവർക്കും, ശുക്ള ദോഷത്തിനും ഈ ലേഹം സേവിക്കുന്നതു കൊണ്ട്, അതിശയകരമായ ഫലമുണ്ടാകും.
പ്രമേഹരോഗികൾ, ഉപയോഗിക്കരുത്:

Friday, 21 August 2015

സ്തനങ്ങളിലെ മുഴകൾ

സ്തനങ്ങളിലെ മുഴകൾ( breast lumps):-
സ്ത്രീകളിലെ സ്തനങ്ങളിലെ മുഴയും കാൻസറും ഇന്നു നമ്മുടെ നാട്ടിലും അധികരിച്ച് വരുന്ന അവസ്ഥ കാണാം.അതുകൊണ്ട് തന്നെ സ്തനമുഴകൾ സ്ത്രീകളുടെ ഉറക്കം കെടുതാറും ഉണ്ട്. എന്നാല് എല്ലാ വീക്കങ്ങളും അപകടകാരികളല്ല.
സ്തനങ്ങളിലെ ഉപദ്രവകാരിയല്ലാത്ത മുഴകളെ 3 ആയി തരം തിരിച്ചിരിക്കുന്നു
1) സിസ്റ്റ്
2) ഫൈബ്രൊ അടയ്നോമ
3) ലിപ്പോമ
ആർതവ വിരാമത്തിനു മുന്പുള്ള 80% മുഴകളും കാൻസർ ആകണമെന്നില്ല, "ഫാബ്രോ അടിനോസിസ്" എന്ന തരത്തിലുള്ള ക്രമമല്ലാത്ത വക്കുകളോട് കൂടിയ ഇത്തരം മുഴകൾ മിക്കവാറും ആര്തവത്തിനു മുന്പുള്ള ആഴ്ചയിൽ നീര്, വേദന എന്നിവയോട് കൂടി കണ്ടു വരാറുണ്ട്. 20 വയസ് മുതല് ആര്തവ വിരാമ ഘട്ടം വരെയും, ചിലരിൽ ഗര്ഭാവസ്തയിലും, മുലയൂട്ടുന്ന അവസരത്തിലും തനിയെ ഇല്ലാതാകാം.സംശയം തോന്നിയാൽ വൈദ്യപരി
ശോദന നടത്തുക. മടി തോന്നിയിരിക്കുന്നത് നിങ്ങളുടെ മന സമാധാനം കെടുത്തും.

ആയുർവേദ വിധി പ്രകാരം :-
പുനര്നവാധി കഷായം ഗുല്ഗുലു മേന്പൊടി ചേർത്ത് കുടിക്കുക.
മുരിങ്ങ തൊലി കഷായം വച്ച് തേൻ മേന്പൊടി ചേർത്ത് കുടിക്കുക
കുരുവോ, വീക്കമോ ഉണ്ടായാൽ
ഗുല്ഗുലു നെയ്യിൽ വറുത്തു അരച്ചിടുന്നത്‌ നല്ലതാണ്.
തേറ്റാംപരലും, വരട്ടുമഞ്ഞളും അരച്ചിടുക. കൂടെ അമൃതാരിഷ്ടം 30 ml വീതം ഭക്ഷണ ശേഷം രാവിലെയും രാത്രിയും കുടിക്കുക.
ഇതു ഒരു പൊതു അറിവിനായി എഴുതപെട്ടതാണ്. വൈദ്യനിര്ദേശം പാലിക്കുക.

നമ്മുടെ കല്പ വൃക്ഷത്തിന്റെ പ്രധാന ഔഷധ ഗുണങ്ങള്‍..

നമ്മുടെ കല്പ വൃക്ഷത്തിന്റെ പ്രധാന ഔഷധ ഗുണങ്ങള്‍..
Botanical Name: Cocous Nucifera
സംസ്കൃതം: തൃണരാജ
1, വയറുവേദന , മഹോദരം എന്നിവയ്ക്ക് *
തെങ്ങിന്‍ വേര് 20 gms ചതച്ചു നാഴി വെള്ളത്തില്‍ ഇട്ടു കാല്‍ മണിക്കൂര്‍ തിളപ്പിച്ച്‌ കഷായമുണ്ടാക്കി പല പ്രാവശ്യമായി കഴിക്കുക..

2, ആര്ത്തവ സംബന്ധമായ അസുഖങ്ങള്ക്ക് **
തെങ്ങിന്‍ വേരും അശോകത്തിന്റെ തോലും സമം എടുത്തു ചതച്ചു നാഴി വെള്ളത്തില്‍ കഷായം വെച്ച് സേവിക്കുക...
3, മൂത്ര തടസ്സം ഒഴിവാക്കാന്‍ ***
തെങ്ങിന്റെ ഇളം വേര് ,കുരുമുളകിന്‍ വേര്,കരിമ്പനയുടെ വേര്,വെള്ളരിക്കുരു,ഞെരിഞ്ഞില്‍ എന്നിവ സമം എടുത്തു അരിക്കാടി വെള്ളത്തില്‍ അരച്ച് നാഭിയില്‍ ഇടയ്ക്കിടയ്ക്ക് പുരട്ടിയാല്‍ മൂത്രം പോകുകയും വേദന മാറുകയും ചെയ്യും..
4, ത്വക്ക് രോഗങ്ങള്ക്ക് ****
തെങ്ങിന്റെ അടിഭാഗത്തുള്ള തോലെടുത്തു ഉണക്കി പൊടിച്ചു ശുദ്ധമായ വെളിച്ചെണ്ണയില്‍ കാച്ചി പുരട്ടുക..
5, പ്രമേഹത്തിന് *****
തെങ്ങിന്റെ ഇളം പട്ട ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് 25 ml വീതം തേനില്‍ ചേര്ത്ത് ഉപയോഗിക്കുക..
6, രക്ത ദോഷം ,അര്ശ്ശുസ് എന്നിവയ്ക്ക്******
തെങ്ങിന്റെ് ഇളം പൂങ്കുലയരി ദിവസേന ഒരു പിടി ചവച്ചു തിന്നുക..
7, വെള്ളപോക്കിന് *******
ഒരു പിടി ഇളം പൂങ്കുലയരി അരച്ച് പശുവിന്‍ പാലില്‍ ചേര്ത്ത് 45 ദിവസം തുടര്ച്ചഗയായി സേവിക്കുക..
8, രക്താതിസാരം ********
പൂങ്കുലയരി കഷായം പതിവായി സേവിക്കുക..
9, രക്തസ്രാവം *********
പൂങ്കുലയരി കുത്തിപിഴിഞ്ഞ നീരില്‍ പഞ്ചസാര ചേര്ത്ത് സേവിക്കുക..
10 ,അസ്ഥി സ്രാവം, ശരീര പുഷ്ടി എന്നിവയ്ക്ക് **********
പൂങ്കുലയരി,കോലരക്ക്,നെല്ലിക്ക, ശതാവരി ഇവ സമം എടുത്തു കഷായമുണ്ടാക്കി പഞ്ചസാര ചേര്ത്ത് സേവിക്കുക..

Thursday, 20 August 2015

ജലത്തിന് രേക്തത്തെ ആവാഹിക്കാൻ കഴിയും എന്ന് നമുക്ക് അറിവുള്ളത് ആണല്ലോ പുഴയിലോ കുളത്തിലോ വെച്ച് നമ്മുടെ ശരിരത്തിൽ എവിടയെങ്കിലും മുറിവ് സംഭവിച്ചാൽ രക്തം നഷ്ട്ടപ്പെടും മരണവു സംഭവിക്കും കൈവിരലിൽ ചെറിയ മുറിവ് ഉണ്ടാക്കി ഒരു ഗ്ലാസ്സ് ജലത്തിൽ മുക്കിപ്പിടിച്ചാൽ നമുക്ക് ഇതു സ്ഥിരികരിക്കാം
ജലം രക്തത്തെ ആകര്ഷിക്കുന്നു അല്ലെങ്കിൽ രെക്തം നനവുള്ള ഇടം ഇഷ്ട്ടപ്പെടുന്നു എന്നതാണ് വാസ്തവം
നിങ്ങളുടെ ഇരു കൈകളും ചേർത്ത് പിടിക്കുക ഇടത്തെ കൈപ്പത്തിയെക്കാളും വലത്തേ കൈ വിരലുകളും ഭാഗങ്ങളും ആണ് കുടുതൽ വെളുത്തത്?? കാരണംഈ കൈ കൊണ്ടാണ് നാം ജലം കുടുതൽ കൈകാര്യമ് ചെയ്യുന്നത്
സംശയം ഉണ്ടെങ്കിൽ നിങ്ങളുടെ ഇരു കാൽ പാദം കാണുക ഒരു പോലെ വെളുപ്പ്‌ ആണ്
ഭുമിയിലെ നനവ്‌ പക്ഷ ഭേദമില്ലാതെ ആണ് കാലുകൾക്ക് ലഭിക്കുന്നത് അതാണ് ഒരു പോലെ ഇരിക്കാൻ കാരണം
വായുടെ അകം നനവ്‌ ഉള്ളതാണല്ലോ അവിടെയും രേകതവർണ്ണം ഉണ്ട്
ഇനി ജലം എന്താണ് എന്ന് നോക്കാം
ശാസ്ത്രം പറയുന്നു ഹൈഡ്രജനും ഓക്സിജനും തമ്മിൽ ചേർന്നത്‌ എന്താണോ അത് വാട്ടർ
എന്നാൽ ഇതുരണ്ടും എടുത്തു മിക്സ് ചെയ്താൽ വെള്ളം ഉണ്ടാകില്ല
ആംഗലേയ ഭാഷയിൽ water വാട്ടർ എന്നാണ് ജലത്തിന് നാമം എന്തില് നിന്നാണോ ഈ വാക്ക് ഉത്ഭവിച്ചത്‌ എന്നൊന്നും സായിപ്പിന് അറിയില്ല
ഇനി അഥർവവേദം പറയുന്നു ജീവൻ ലെയിപ്പിച്ചത് ഏതാണോ അതിനെ ജലം എന്ന് വിശേഷിപ്പിക്കുന്നു
ജ (ജന്മം =ജീവൻ ) (ലം) ലെയിപ്പിച്ചത് .. ജീവനെ ലെയിപ്പിച്ചതിനെ ജലം എന്ന് വിളിക്കുന്നു
''അനന്തമായ നാരായണന്റെ പൽഭ്മ് നാഭിയിൽ നിന്നും ജീവൻ ഉത്ഭവിച്ചു
എന്ന് പുരാണങ്ങൾ പറയുന്നു ''നാരായണൻ'' നാരം + അയനം = നാരായണം ( നാരം =വെള്ളം )
അനന്തതയിൽ ഉറങ്ങുന്നതിനെ ഉണര്ത്താൻ ജലം കുടിയേ തീരു
വേനലിൽ ജീവ്ച്ച്ചമായികിടക്കുന്ന വിത്തുകല്ക്ക് മഴത്തുള്ളികൾ ജീവൻ നല്കുന്നു
ബോധം കെട്ടു വീണാലും അല്പ്പം ജല തുള്ളികൾ നമ്മേ ഉണര്ത്തും
കണ്ട ശുദ്ധി വരുത്താൻ ഗായകർ കഴുത്തറ്റം ജെൽത്തിൽ നിന്നാണ് സാധകം ചെയ്യുന്നത്
മലബെന്ധത്തിനു ജലത്തിൽ നീന്തൽ നല്ലൊരു മരുന്നാണ് ... നനഞ്ഞ തോര്ത്ത് അരയിൽ കെട്ടിയാലും മതി
വാത രോഗികൾ തണുത്ത ജലത്തിൽ കുളിക്കുന്നതു ആണ് ഉത്തമം എന്ന് ആയുർവ്വേദം പറയുന്നു
എങ്കിൽ
നാം നമ്മുടെ മുഖത്തും ഒരു ജല പരീഷണം നടത്തി നോക്കു മാറ്റം തിരിച്ചറിയു
അതി രാവിലെ മുഖം തണുത്ത വെള്ളത്തിൽ പത്തു മിനിട്ട് കഴുകു എങ്കിൽ ജീവോര്ജ്ജം മുഖത്തേക്ക് ഒഴുകും
20 മിനിട്ട് കഴിഞ്ഞാൽ വീണ്ടും ഒന്ന് കുടി ജലസ്പര്ശം ആകാം താൾപ്പര്യ മേകിൽ ഒരു മണിക്കുരിനുള്ളിൽ അഞ്ചു നേരം ആകാം
പല്ല് തേപ്പിനും / ഭക്ഷണ ശേഷവും നമ്മൾ ഇതു ആവര്ത്തിക്കുന്നത് കൊണ്ടാണ് നമ്മുടെ മുഖം അലപ്പ മെങ്കിലും പ്രേസാദിക്കാൻ കാരണം അല്ല്പ്പം കുടി ശ്രദ്ധ കൊടുത്താൽ രെക്തം തുടിക്കുന്ന ഒരു മുഖം നമുക്ക് സോന്തമാക്കം ''' ഫെയര് ആൻഡ് ലവ്‌ലി '' പോലുള്ള ലേപനങ്ങൾ ഒഴിവാക്കുകയും ആകാം
ഇനി ഒന്നുകുടി വിശദമാക്കുന്നു
നമ്മൾ ഉപയോഗിക്കുന്ന ബെഡ്റും ഒരു ബക്കറ്റു ജലം ഉപയോഗിച്ച് കഴുകിയാൽ കറുത്ത ജലം ആണ് ഉണ്ടാവുക വീണ്ടും
കഴുകിയ മുറി ഒന്നുകുടി വൃത്തി ആക്കിയാൽ ജലത്തിന്റെ കറുപ്പു നിറം കുറയും 5 പ്രാവിശം മുറി കഴുകിയാൽ പേരിനു പോലും കറുപ്പ് ഇല്ലാത്ത ശുദ്ധ ജലം തന്നെ തിരിച്ചു കിട്ടും, അതിൽ അഴുക്കു ഉണ്ടാകില്ല
രാവിലെ മുഖം കഴുകിനോടൊപ്പം 20 മിനിട്ട് ഇടവിട്ട് 5 ഗ്ലാസ്‌ ജലവും കുടിക്കുക അപ്പോൾ ആദ്യ യുറിൻ മഞ്ഞ നിറത്തിലും പിന്നെ നിറം കുറവും അവസാനം ദുർഗെന്ധം പോലുമില്ലാതെ ശുദ്ധവെള്ളനിറത്തിൽ മുത്രം പോകും അങ്ങിനെ അകവും കഴുകാം
തുളസി പുനര്നവ ചപ്പങ്ങം ചെറുള ഇങ്ങിനെ ഓവ്വ്ഷധ ജലം ആണെങ്കിൽ ഗുണം കുടും ആഴ്ചയിലോ ഇട വിട്ട ദിവസ്സങ്ങളിലോ ഇതു മാറി മാറി ഉപയോഗിക്കാം
പനിനീര് എന്നാൽ ചന്ദ്രനിലെ ജലം എന്നാണ് പണ്ട് അമ്പലങ്ങളിൽ ( അന്പ് =സ്നേഹം / ലെയം =ഒഴുകുന്നത്‌ ) ഇതു കൊടുത്തിരുന്നു പനിനീര് എന്നാണ് അതിന്റെ നാമം ''''
വൈദിക കാലത്ത് സുര്യ കാന്തം കണ്ടുപിടിച്ചിരുന്നു അത് പോലെ ചന്ദ്ര കാന്തവും കണ്ടുപിടിച്ചിരുന്നു ..സുര്യകാന്തം കൊണ്ട് അഗിനി ഉണ്ടാക്കുന്ന പോലെ ചന്ദ്ര കാന്തം കൊണ്ട് ചന്ദ്രനിൽ നിന്നും ജലം ശേഖരിക്കുകയും രോഗികള്ക്ക് നല്കുകയും ചെയ്തിരുന്നു വിദേശികൾക്ക് നമ്മുടെ ഈ ശാസ്ത്രത്തിൽ ഇന്നും വിശോസം വന്നിട്ടില്ല
സുശ്രുതത്തിലെ സുത്രസ്ഥാനം എന്നാ ഭാഗത്ത് ഈ വിദ്യയെക്കുറിച്ച് പറയുന്നത് നോക്കുക
''രേഷോഹ്നം ശീതളം ഹ്ലദി ജ്വര ദാഹവിഷാപഹം
ചന്ദ്ര കന്തോല്ഭവം വാരി പിതോഹ്നം വിമലം സ്മൃതം''
സുശ്രുതം 45/30
ചന്ദ്ര കാന്തം കൊണ്ട് ഉണ്ടാക്കുന്ന ജലം രേക്ഷസുകളെ നശിപ്പിക്കുന്നതും തണുപ്പുള്ളതും ആനന്ദ പ്രദവും പിത്തം ജ്വരം ചുട്ടുനീറ്റം വിഷം എന്നിവ നശിപ്പിക്കുന്നതും ആയിരിക്കും//
ഒന്നോര്ക്കുക ചന്ദ്രനിൽ ജലം ഉണ്ടെന്നുപോലും ഇവിടത്തെ ശാസ്ത്ര വീരന്മാര് കോടികൾ ചിലവാക്കി '''ചന്ദ്രയാൻ '''എന്ന ഉപഗേഹം അയച്ചപ്പോൾ മാത്രമാണ് കണ്ടു പിടിച്ചത്
ഇനി ഇതൊന്നും ഞങ്ങൾ വിശോസ്സിക്കില്ല എന്ന് പറയരുത് മഹാനായ അക്ബര് ചകർവർത്തി ജിവിചിരുന്നെങ്കിൽ ഇതു വിശോസിക്കണം കാരണം അക്ബറുടെ ജിവിത ചരിത്രത്തിൽ അക്ബര് തന്നെ പറയുന്നു ചന്ദ്രനിൽ നിന്നും ജലമെടുത്തു തന്നെ ചികിത്സിച്ചു എന്ന്

അടിമുടി ഗുണം ആര്യവേപ്പ്

അടിമുടി ഔഷധം നിറഞ്ഞതാണ് ആര്യവേപ്പ്. പണ്ട് കാലങ്ങളില്‍ എല്ലാ വീട്ടിലും ഒരു ആര്യവേപ്പ് സ്ഥിരം കാഴ്ച്ചയായിരുന്നു. കാലം മാറിയപ്പോള്‍ ആ കാലവും പിന്നിലേക്ക് മറഞ്ഞു. എങ്കിലും ആര്യവേപ്പിന്റെ ഗുണങ്ങള്‍ കാലത്തെ കവച്ച് ഇപ്പോഴും നിലനില്‍ക്കുകയാണ്. ആരോഗ്യത്തിന് വേണ്ടി മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ആര്യവേപ്പ് ഉപയോഗിക്കാം.
ആര്യവേപ്പിന്റെ ഗുണങ്ങള്‍
------------------------------
ആര്യവേപ്പില വെളളത്തെ ശുദ്ധമാക്കും. അതിനാല്‍ രണ്ട് ലിറ്റര്‍ വെള്ളത്തില്‍ 50 ആര്യവേപ്പിലെ ഇട്ട് തിളപ്പിച്ച് ഈ വെള്ളം സൂക്ഷിച്ച് വെക്കുക. എന്നിട്ട് കുളിക്കാനുള്ള വെള്ളത്തില്‍ ഇത് കുറച്ച് ചേര്‍ക്കുക. ഇത് ശരീരത്തിലെ അണുബാധ അകറ്റുകയും മുഖക്കുരു തടയുകയും ചെയ്യും.
ഇതേ വെള്ളം ഒരു കോട്ടണ്‍ തുണിയില്‍ മുക്കി ഇത് ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് തേക്കുക. ഇത് മുഖക്കുരു, കറുത്ത പാടുകള്‍, ബ്ലാക്ക് ഹെഡ്‌സ് എന്നിവയില്‍ നിന്ന് മോചനം നല്‍കും.
ഒരു ഫേസ്പാക്കായും ആര്യവേപ്പ് ഉപയോഗിക്കാം. ആര്യവേപ്പില പത്തെണ്ണം എടുത്ത് ഒറഞ്ച് തൊലിയും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ഇത് ഒരു പള്‍പ്പ് രൂപത്തിലാക്കി തേനോ പാലോ ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ മുഖം കൂടുതല്‍ തിളക്കമുള്ളതാകും.
ഒരു നല്ല ഹെയര്‍കണ്ടീഷണര്‍ ആയും ആര്യവേപ്പ് ഉപയോഗിക്കാം. നേരത്തേ മിക്‌സ് ചെയ്ത മിശ്രിതം തലയില്‍ പുരട്ടിയാല്‍ നല്ലൊരു കണ്ടീഷണറിന്റെ ഗുണം നല്‍കും.

മുടി വളരാന്‍...

മുടി നരച്ചു പോയാൽ ഇനി ഒരിക്കലും പഴയ പോലെ ആകില്ലെന്ന് കരുതി ഡൈയും ഹെയർ കളറും ചെയ്യുന്നവരാണ് നമുക്ക് ചുറ്റും ഉള്ളത്. എന്നാൽ ആ വിശ്വാസം മാറ്റാൻ സമയമായി.. കാരണം വെളുത്തമുടി കറുത്തതായി വളരാൻ വളരെ ഫലപ്രദമായ ഒരു വഴിയുണ്ട്. പ്രാകൃത കാലം മുതൽക്കേ പ്രചാരത്തിലുള്ള ഒരു മാർഗമാണ് ഉള്ളി നീര് ഉപയോഗിക്കുന്നത്. എന്നാൽ ഈ സൂത്രം നമ്മളിൽ പലർക്കും അറിയില്ലെന്നുള്ളത് ഒരു സത്യമാണ്. അറിയുന്നവർക്കാകട്ടെ ഇതു എങ്ങനെ ഉപയോഗിക്കണം എന്നും നിശ്ചയമില്ല.
മുടി അമിതമായി കൊഴിഞ്ഞ് കട്ടി കുറയുന്നതിനും നര അകറ്റാനും 100 ൽ ഏറെ വർഷങ്ങളായി തുറന്നു വരുന്ന ഒരു മാർഗ്ഗമാണിത്. ഉള്ളി നീര് തലയിൽ പുരട്ടുമ്പോൾ രോമകൂപത്തിൽ രക്തയോട്ടം കൂടുകയും വളർച്ചയെ പോഷിപ്പിക്കുകയും ചെയ്യും.കൂടാതെ തലയോട്ടിയിൽ ഉണ്ടാകുന്ന ബാക്ടീരിയ, മറ്റു പരോപജീവികളെയും കൊല്ലുന്നതിനും മറ്റു ഫങ്കസ് എന്നിവയെ നശിപ്പിക്കുന്നതിനും സഹായിക്കും. അത് മൂലം മുടി കൊഴിച്ചിൽ ഇല്ലാതാകുകയും ചെയ്യും. ഇതിനുമെല്ലാമുപരി ഉള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ ഘടകം പുതിയ രോമകൂപങ്ങളെ ഉണ്ടാക്കുന്നത്‌ മൂലം പുതിയ മുടി വളർന്നു വരുന്നതിനു സഹായിക്കുകയും ചെയ്യും.ഉള്ളി മുടി വളർച്ചയ്ക്ക് സഹായിക്കുന്നത് എങ്ങനെയാണ്…??
ഉള്ളിക്ക് അനേകായിരം സവിശേഷതകൾ ഉണ്ടെങ്കിലും അവയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് മുടി കൊഴിച്ചിൽ ഇല്ലാതാക്കാനുള്ള അവയുടെ കഴിവ്. ഉള്ളിയിൽ പല തരം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റമിൻ C, വിറ്റമിൻ B6, കാൽസിയം, മഗ്നീസിയം, പൊട്ടാസിയം, ജെർമാനിയം, പിന്നെ ഏറ്റവും പ്രധാനപെട്ടതെന്നു പറയാവുന്ന ഒന്നായ സൾഫർ എന്നിവയാണ് ഉള്ളിയിൽ അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങൾ. ഉള്ളി തലയോട്ടിയിലെ അഴുക്കിനെ ഉന്മൂലനം ചെയ്യുകയും പറ്റിപ്പിടിച്ചിരിക്കുന്ന സൂക്ഷ്മാണുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു. തലയിലെ രക്തയോട്ടത്തെ അഭിവൃദ്ധിപ്പെടുത്തി മുടി വളരുവാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുന്നു.ഉള്ളി നീര് എടുക്കാൻ മടിയുള്ളവർക്ക് ഉള്ളി അരിഞ്ഞ് തിളച്ച വെള്ളത്തിൽ ഇട്ട ശേഷം വീണ്ടും ഒരു 5-10 മിനിറ്റ് വരെ തിളപ്പിക്കാൻ വെക്കുക. എന്നിട്ട് തണിഞ്ഞ ശേഷം വെള്ളം ഊറ്റിയെടുത്ത് ആ വെള്ളത്തിൽ തല കഴുകാം. വേറെ വെള്ളം ഉപയോഗിച്ചു പിന്നീട് മുടി കഴുകരുത്. അടുത്ത ദിവസം വീര്യം കുറഞ്ഞ ഒരു ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ഈ രീതി ദിവസവും തുടരുക. ഇതു വഴി മുടി വളർച്ച കൂടുമെന്ന് മാത്രമല്ല വെളുത്ത മുടി കറുക്കുകയും ചെയ്യും

ബ്ലഡ്‌ പ്രെഷര്‍

ചെറുപ്പം നിലനിര്‍ത്താന്‍ എന്തു കഴിക്കാം

 heart emoticon
*********************************************************
ബ്യൂട്ടിപാര്‍ലറില്‍ ചെന്ന് പ്രായം കുറയ്ക്കാമെന്നു കരുതി ഇഷ്ടവിഭവങ്ങളെല്ലാം കഴിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കു തെറ്റി. പ്രായം ഒരു പരിധി കടന്നാല്‍ ഒരു ക്രീമിനും നിങ്ങളെ ചെറുപ്പത്തിലേക്കു തിരിച്ചുകൊണ്ടുപോവുകയില്ല. പ്രായത്തിനു പിടികൊടുക്കാതെ ചുറുചുറുക്കും സൌന്ദര്യവും നിലനിര്‍ത്താന്‍ ഇന്നത്തെ കാലത്തു വേണ്ടത് സുരക്ഷിത ആഹാരമാണ്. എന്താണ് ഈ പ്രൊട്ടക്ടീവ് ഫുഡ് എന്നു നോക്കാം.
തെരഞ്ഞെടുക്കാം ഒരു കോമ്പിനേഷന്‍
നമ്മുടെ മുഖ്യാഹാരം ഉച്ചയൂണും അത്താഴവുമാണല്ലോ. മുഖ്യഭക്ഷണം സമീകൃതാഹാരമാക്കാന്‍ ശ്രദ്ധിക്കണം. ധാന്യങ്ങള്‍, മാംസ്യം, പച്ചക്കറികള്‍, വെജിറ്റബിള്‍ സാലഡ്, ഒരു പഴം എന്ന കോമ്പിനേഷന്‍ പാലിക്കുന്നത് വളരെ നന്നായിരിക്കും. പൊതിച്ചോറു കൊണ്ടുപോകുന്നവര്‍ക്കും ഒരു പഴംകൂടി കരുതാം. വാര്‍ദ്ധക്യത്തിന്റെ പിടിയിലമരാതെ ശരീരത്തിന് ആവശ്യമായ പ്രൊട്ടക്ഷന്‍ നല്‍കാന്‍ ഈ കോമ്പിനേഷനു കഴിയും.
നാടന്‍പഴങ്ങളെ കൂട്ടുപിടിക്കാം
ആശുപത്രിക്കിടക്കയിലാവുമ്പോഴേ നമ്മള്‍ സാധാരണ ഓറഞ്ചും മുന്തിരിയും ആപ്പിളുമൊക്കെ കഴിക്കൂ. എന്നാല്‍ രോഗപ്രതിരോധശേഷി പ്രദാനം ചെയ്യുന്ന പഴങ്ങള്‍ നിത്യാഹാരത്തിന്റെ ഭാഗമാക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ഇറക്കുമതി ചെയ്ത വിലകൂടിയ പഴങ്ങള്‍ കഴിക്കണമെന്നില്ല. ചക്കയും മാങ്ങയും പറങ്കിമാങ്ങയും പേരക്കയുമൊക്കെയടങ്ങുന്ന നാടന്‍പഴങ്ങളിലേക്ക് തിരിച്ചുപോയാല്‍ പ്രകൃതിയില്‍നിന്നു കിട്ടുന്ന അമൂല്യമായ സുരക്ഷിതഭക്ഷണം നമുക്കു സ്വന്തം. പഴങ്ങള്‍ പ്രകൃതി അനുഗ്രഹിച്ചുനല്‍കുന്ന സ്നാക്സാണ്. ഏത്തപ്പഴവും പേരക്കയും സീതപ്പഴവുമൊക്കെ ആപ്പിളിനോളംതന്നെ ഗുണമുള്ളതാണ്. പഴങ്ങള്‍ക്ക് പൊള്ളുന്ന വിലയാണെന്നു വച്ച് പഴങ്ങള്‍ കഴിക്കാതിരിക്കരുത്. വിലയിലാണ് ഗുണം എന്ന ധാരണ തിരുത്തി സുലഭമായി കിട്ടുന്ന പഴങ്ങള്‍ കഴിക്കുകയാണു വേണ്ടത്. ഓരോ സീസണല്‍ പഴങ്ങള്‍ക്ക് പൊതുവെ വില കുറയും. മാമ്പഴക്കാലത്ത് ആപ്പിള്‍ വാങ്ങുന്നതിനു പകരം മാമ്പഴം വാങ്ങാം.
നട്ട്സിന്റെ ഗുണം
ധാരാളം പോഷകഗുണങ്ങളടങ്ങിയ നട്സില്‍ ഒന്നാംസ്ഥാനം അണ്ടിപ്പരിപ്പിനും ബദാമിനുമൊക്കെയാണ്. താരതമ്യേന വിലകൂടിയ നട്സ് ഇനങ്ങളായതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് ഇവ ആവശ്യത്തിനു കഴിക്കാന്‍ കഴിയാറില്ല. എന്നാല്‍ മേന്മയേറിയ വിറ്റാമിനുകളും ധാതുക്കള്‍, മാംസ്യം, അന്നജം എന്നിവയും നട്സിലുള്ളതുകൊണ്ടുതന്നെ ഇവ തീര്‍ച്ചയായും നമ്മുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇവിടെയും വില കുറഞ്ഞതും ഗുണം കൂടിയതുമായ നട്സുകളെ നമുക്കു കൂട്ടുപിടിക്കാം. ഉദാഹരണത്തിന് കശുവണ്ടിയോളംതന്നെ ഗുണമുള്ള കടല വിലക്കുറവുള്ള നട്സാണ്. മാര്‍ക്കറ്റില്‍ ഇത് സുലഭവുമാണ്. ഇടനേരങ്ങളില്‍ കഴിക്കാന്‍ എണ്ണപ്പലഹാരങ്ങള്‍ക്കു പകരം നട്സാക്കി നോക്കൂ ചെറുപ്പം നിങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കും.
ഗ്രീന്‍ ടീ എന്ന അത്ഭുതമരുന്ന്
ചൈനക്കാരെ കണ്ടാല്‍ പ്രായം പറയുക ബുദ്ധിമുട്ടാണ്. ഇതിന്റെ രഹസ്യം മറ്റൊന്നുമല്ല, ഗ്രീന്‍ ടീയാണ്. ഗ്രീന്‍ ടീ രക്തത്തിലെ ആന്റി ഓക്സിഡന്റുകളുടെ നില ഉയര്‍ത്തുന്നു. പ്രായമേറാതെ നമ്മെ സംരക്ഷിക്കുന്നത് ആന്റിഓക്സിഡന്റികളാണ്. ദിവസവും എണീറ്റയുടന്‍ ഗ്രീന്‍ ടീ കുടിക്കുന്ന ശീലം ചൈനക്കാര്‍ക്കുണ്ട്. ലോകത്തെവിടെയുമുള്ള മനുഷ്യരെ ദിവസവും ഉന്മേഷത്തിന്റെ പുലരികളിലേക്ക് ഉണര്‍ത്തുന്നത് തേയിലയാണല്ലോ. ഗ്രീന്‍ടീ, ബ്രൌണ്‍ടീ, വൈറ്റ് ടീ എന്നിങ്ങനെ മൂന്നു തരം തേയിലയാണ് സാധാരണ ഉപയോഗിച്ചുവരുന്നത്. ഇതില്‍ ബ്രൌണ്‍ ടീയാണ് ചായയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ചായച്ചെടിയുടെ കൂമ്പില (വിടരുംമുമ്പുള്ള കൂമ്പില) നുള്ളി ഉണക്കിയെടുത്താണ് വൈറ്റ് ടീ ഉണ്ടാക്കുന്നത്. ഗ്രീന്‍ടീയുണ്ടാക്കുന്നത് തളിരില മാത്രം നുള്ളി വെയിലത്തുണക്കിയെടുത്താണ്. തിളപ്പിച്ച വെള്ളത്തില്‍ രണ്ടു നുള്ള് ഗ്രീന്‍ടീ ഇട്ടാല്‍ കരിങ്ങാലിവെള്ളംപോലെ കുടിക്കാനുപയോഗിക്കാം. രാവിലെ വെറുംവയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നതിനു പകരം ഈ ഗ്രീന്‍ടീ കുടിച്ചുനോക്കൂ. നിങ്ങളുടെ ചര്‍മ്മങ്ങള്‍ ചുക്കിച്ചുളിയുകയില്ല. അല്പം നാരങ്ങാനീരു ചേര്‍ത്ത് രുചിമാറ്റിയും ഗ്രീന്‍ടീ ഉപയോഗിക്കാം. പഞ്ചസാര, പാല്‍ ഇവ ഗ്രീന്‍ടീയില്‍ ചേര്‍ക്കരുത്.
പച്ചക്കറികളും ഇലക്കറികളും നിത്യാഹാരത്തിന്റെ ഭാഗമാക്കണം
വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ കെമിക്കലുകള്‍, നാരുകള്‍ എന്നിവ മാത്രമല്ല, ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റ് വിറ്റാമിനുകള്‍, വിറ്റാമിന്‍ ബി, സിങ്ക് തുടങ്ങിയ ഘടകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് പച്ചക്കറികള്‍. ഇലക്കറികളില്‍ ധാരാളം കാല്‍സ്യവുമുണ്ട്. പച്ചക്കറികള്‍ തെരഞ്ഞെടുക്കുമ്പോള്‍ വിവിധ നിറങ്ങളിലുള്ളവയാണെന്ന് ഉറപ്പുവരുത്തണം. ഓരോ നിറത്തിലും ഓരോ ഗുണങ്ങളാണുള്ളത്. പച്ച, ചുവപ്പ്, മഞ്ഞ, വെള്ള എന്നീ നിറങ്ങളിലുള്ള കായ്കറികള്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കഴിച്ചിരിക്കണം.
പയറുവര്‍ഗ്ഗങ്ങള്‍
ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള പയറുവര്‍ഗ്ഗങ്ങള്‍ നമ്മുടെ ശീലമാക്കണം. മല്‍സ്യം, മാംസം എന്നിവയുടെ ഗുണങ്ങള്‍ പയറുവര്‍ഗ്ഗങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. ചെറുപയര്‍, വന്‍പയര്‍, ബീന്‍സ്, സോയാബീന്‍ തുടങ്ങിയവ വിവിധ തരത്തിലുള്ള ജീവകങ്ങളും കൊഴുപ്പും നാരുകളും അടങ്ങിയിട്ടുള്ളതാണ്. പ്രായത്തെ ചെറുക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ സോയയിലുണ്ട്. പരിപ്പിട്ട സാമ്പാറോ കടലക്കറിയോ കഴിക്കുന്ന ദിവസം പയറു കഴിക്കേണ്ടതില്ല. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും പയറുവര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.
വൈറ്റമിനുകള്‍ തിരിച്ചറിയണം
കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തിന് വൈറ്റമിന്‍-സി ആവശ്യമാണ്. നാരങ്ങ, നെല്ലിക്ക എന്നിവയില്‍ ഇത് ധാരാളമുണ്ട്. മോരുംവെള്ളവും കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കും. വിറ്റാമിന്‍ ബി കിട്ടാന്‍ ബദാമോ തവിടോടുകൂടിയ ധാന്യങ്ങളോ കഴിക്കാം. പച്ചിലക്കറികളും മുട്ടയുടെ വെള്ളയിലും വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. മുട്ടയില്‍ വൈറ്റമിന്‍ എ,ഡി,ഇ എന്നിവയ്ക്കു പുറമേ ധാരാളം ബി കോംപ്ളക്സ് ജീവികങ്ങളുമുണ്ട്. നമ്മുടെ നിത്യാഹാരത്തില്‍ ഇവ ഉള്‍പ്പെടുത്തിയാല്‍ പ്രായത്തിനെ വെല്ലുവിളിക്കാനുള്ള ഊര്‍ജ്ജം നേടാം.
ദിവസം എട്ടു ഗ്ളാസ് വെള്ളം
ചര്‍മ്മം ചുക്കിച്ചുളിഞ്ഞ് പ്രായാധിക്യം പ്രകടമാവുന്നത് ഒഴിവാക്കാന്‍ ആവശ്യത്തിനു വെള്ളം കുടിക്കണം. കിഡ്നിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും വെള്ളം നന്നായി കുടിക്കാം. ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്നതിനു പകരം ഇടയ്ക്കിടെ വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ചായ, കാപ്പി, ചാറുകള്‍ എന്നിവ കൂടാതെ എട്ടു ഗ്ളാസ് വെള്ളം ദിവസേന അകത്താക്കണം. തണുത്ത വെള്ളത്തില്‍ പച്ചനെല്ലിക്ക ചതച്ചിട്ടതും ഉപ്പും ചേര്‍ത്താല്‍ കുടിക്കാന്‍ നല്ലൊരു പാനീയമായി. സംഭാരമോ ഉപ്പിട്ട നാരങ്ങാവെള്ളമോ മാറിമാറി പരീക്ഷിക്കാം.
ഉപ്പ്, കൊഴുപ്പ്, മധുരം
ആഹാരത്തിലെ മൂന്നു പാപങ്ങള്‍ എന്നറിയപ്പെടുന്ന ഉപ്പും കൊഴുപ്പും മധുരവും മിതമായി ഉപയോഗിച്ചാല്‍ ചെറുപ്പത്തെ അടിച്ചമര്‍ത്തുന്ന രോഗങ്ങള്‍, മരുന്നുകള്‍ എന്നീ ഭീഷണികളില്‍നിന്ന് രക്ഷപ്പെടാം. ഉള്ളി, വെളുത്തുള്ളി, മഞ്ഞള്‍, ഉലുവ, ഇഞ്ചി തുടങ്ങിയവ പല അസുഖങ്ങളെയും ചെറുക്കുന്നവയാണ്. കറികളിലും മറ്റും ഇവ ധാരാളമായി ചേര്‍ക്കാന്‍ ശ്രദ്ധിക്കണം.

മുത്തശ്ശി പറഞ്ഞ മരുന്നറിവുകള്‍...


ഏത് വീടായാലും വീട്ടിലെ അടുക്കളയില്‍ ഉറപ്പായും ഉണ്ടാവുന്നവയാണ് ഇഞ്ചി, മഞ്ഞള്‍, ജീരകം, വെളുത്തുള്ളി തുടങ്ങിയവ. ഇവ ആഹാരത്തില്‍ കറികള്‍ക്ക് മണവും ഗുണവും കൂട്ടാന്‍ മാത്രമല്ല അത്യാവശ്യം വലിയ രോഗങ്ങള്‍ക്കുള്ള ഒറ്റമൂലികള്‍ കൂടിയാണ് എന്ന് മറക്കരുത്. പെട്ടെന്നുണ്ടാകുന്ന രോഗങ്ങളിൽ ആശ്വാസം കണ്ടെത്താൻ അവ അറിഞ്ഞൊന്നുപയോഗിച്ചാൽ മാത്രം മതി. അൽപ്പം ഗൃഹവൈദ്യമറിഞ്ഞാൽ എല്ലാവർക്കും പ്രയോഗിക്കാവുന്നതേയുള്ളൂ.
പ്രമേഹത്തിന് മഞ്ഞൾ പേരുകേട്ട സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ.നെല്ലിക്കാനീരിൽ മഞ്ഞൾപ്പൊടി ചേർത്തു കഴിച്ചാൽ മതി. മഞ്ഞൾപ്പൊടി തൈരിൽ കഴിച്ചാൽ മഞ്ഞപ്പിത്തം കുറയ്‌ക്കും. കൃമിശല്യമുണ്ടെങ്കിൽ പച്ചമഞ്ഞളിന്റെ നീര് പതിവായി കഴിച്ചാൽ മതി.എത്ര പഴകിയ ചുമയും മാറ്റാൻ മഞ്ഞൾപ്പൊടി ഒരു നുള്ളെടുത്ത് ചൂടുപാലിൽ കഴിച്ചാൽ മതി.
ഇഞ്ചി നീരെടുത്ത് സമം ചെറുനാരങ്ങാ നീരും ചേർത്ത് ദിവസേന രാവിലെ സേവിച്ചാൽ പിത്ത സംബന്ധിയായ രോഗങ്ങൾ ശമിക്കും. ഇഞ്ചിനീരും സമം തേനും ഓരോ സ്‌പൂൺ വീതം പലവട്ടം സേവിച്ചാൽ നീരിളക്കച്ചുമ ഭേദമാകും. ഇഞ്ചി അച്ചാറിട്ട് ദിവസേന ഉപയോഗിച്ചാലും മേൽപ്പറഞ്ഞ ഗുണം ലഭ്യമാണ്. കുരുമുളകു സമം ജീരകവും പൊടിച്ച് രണ്ടു നുള്ളു വീതം ഓരോ സ്‌പൂൺ ഇഞ്ചിച്ചാറിൽ കഴിച്ചാൽ നല്ല ദഹനവും വിശപ്പുമു ണ്ടാകും.
പ്രസവിച്ച സ്ത്രീകൾ നെയ്യും ജീരകവും ചേർത്ത് ദിവസവും കഴിച്ചാൽ മുലപ്പാൽ കൂടും. നന്നാറിയും കൊത്തമ്പാലയരിയും ജീരകവും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ അസ്ഥിസ്രാവം കുറയും. തേൾ വിഷമേറ്റാൽ ജീരകം പൊടിച്ച് തേനും വെണ്ണയും ചേർത്ത് ലേപനം ചെയ്യണം. ഗർഭിണികളിലെ ഛർദ്ദിക്ക് ജീരകം ചെറുനാരങ്ങാ നീര് ചേർത്ത് നൽകിയാൽ മതി. ജീരകം ചതച്ചു തുണിയിൽ കെട്ടി മണപ്പിച്ചാൽ മൂക്കടപ്പ്, തുമ്മൽ എന്നിവ മാറും. വായയിലെ ദുർഗന്ധം മാറ്റാനും ജീരകം ചവച്ചാൽ മതി.
വെളുത്തുള്ളി ചതച്ചിട്ട് എണ്ണ മൂപ്പിച്ച് ചെവിയിലൊഴിച്ചാൽ ചെവിവേദന മാറും. കാൽവിരലുകൾക്കിടയിൽ ചൊറിഞ്ഞു പൊട്ടുന്നതിന് വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു പുരട്ടിയാൽ മതി. ക്രമം തെറ്റിയും വേദനയോടെയും കൂടി ആർത്തവത്തിന് വെളുത്തുള്ളി നെയ്യിൽ മൂപ്പിച്ച് കഴിച്ചാൽ മതി. ശരീര സന്ധികളിൽ നീരും വേദനയും ഉള്ളപ്പോൾ വെളുത്തുള്ളി അരച്ച് പുരട്ടിയാൽ മതി. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള വെളുത്തുള്ളിയുടെ കഴിവും വളരെ വലുതാണ്.

കാലില്‍ നീര്

ദീര്‍ഘ നേരം കാല്‍ തൂക്കി ഇരുന്നു യാത്ര ചെയ്യുക , ഇരുന്നു ജോലി ചെയ്യുക , കാലിലെക്കുള്ള രക്ത ഓട്ടം കുറഞ്ഞു നീര് വെച്ച് വിരല്‍ കൊണ്ട് അമുക്കിയാല്‍ കുഴി പോലെ താഴ്ന്നു അത് നികന്നു വരാന്‍ സമയം എടുക്കും . ഇങ്ങനെ ഉള്ളവര്‍ രാത്രി കിടക്കുമ്പോള്‍ കാല്‍ തലയിണ വെച്ച് പൊക്കി കിടന്നുറങ്ങുക . കൂടാതെ ഈ പാരമ്പര്യ മരുന്ന് പ്രയോഗം ദിവസവും തുടര്‍ന്ന് ഒരു മാസത്തോളം അല്ലെങ്കില്‍ കാലിലെ നീര് കുറയുന്നത് വരെ ചെയ്‌താല്‍ മതിയാകും .
വേണ്ട സാധനങ്ങള്‍ :
കറ്റാര്‍വാഴ ജെല്‍ അരച്ചത്‌ - 10 ഗ്രാം
കുപ്പമേനി ഇല അരച്ചത് -10 ഗ്രാം
അവരക്ക അരച്ചത്‌ - 10 ഗ്രാം
ചെറു പയര്‍ പൊടിച്ചത് -10 ഗ്രാം
കട്ട മഞ്ഞള്‍ പൊടി - 10 ഗ്രാം .
കറ്റാര്‍വാഴ,കുപ്പമേനി ഇല , അവരക്കാ ഇവകള്‍ അരച്ച് വെച്ചിരിക്കുന്നത് ഒന്നായി നല്ലവണ്ണം കൂട്ടി അതില്‍ ചെറുപയര്‍ പൊടി ചേര്‍ത്തു മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു നന്നായി മിക്സ് ചെയ്തു വീങ്ങി ഇരിക്കുന്ന കാലില്‍ വൈകുന്നേരം തേച്ചു പിടിപ്പിക്കുക . രണ്ടു മണിക്കൂര്‍ കഴിഞ്ഞോ രാവിലെയോ കഴുകി കളയാം . കാലിന്റെ വലിപ്പം അനുസ്സരിച്ച് അളവ് കൂട്ടുകയും കുറക്കുകയും ചെയ്യുക . രണ്ടോ മൂന്നോ ദിവസത്തേക്ക് ഒന്നിച്ചു ചെയ്യണം എന്നുണ്ടെങ്കില്‍ അരച്ച മിശ്രിതം നന്നായി അടച്ചു ഫ്രിഡ്ജില്‍ ,പൂപ്പല്‍ ,പൂച്ചികള്‍ മറ്റു അഴുക്കുകള്‍ വീഴാതെ സൂക്ഷിച്ചു വെക്കണം

പൈല്‍സ്

പൈല്‍സ് മാറാന്‍ മൂന്ന് നേരം ശിവഗുളിക 2 എണ്ണം വീതം ചിരുവില്ല്വാദി കഷായത്തിലോ, അഭയാരിഷ്ടത്തിലോ, പുനർ നവാസവത്തിലോ ചേർത്ത് കഴിക്കണം പൈല്‍സ് മാറിക്കിട്ടും ഉറപ്പ്

Wednesday, 19 August 2015

ചിറ്റമൃത്

എത്ര പഴകിയ പ്രമേഹമാണെങ്കിലും ചിറ്റാമൃത് കൊണ്ട് സുഖപ്പെടുത്താവുന്നതാണ്..
********
കാമില, കുഷ്ഠം, വാതവ്യാധികൾ, രക്തദൂഷ്യം, ജ്വരം, കൃമി, ഛർദി ഇവയെ നശിപ്പിക്കുകയും പ്രമേഹം, ശ്വാസരോഗം, കാസരോഗം, അർശസ്, മൂത്രകൃച്ഛ്രം, ഹൃദ്രോഗം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു
ചിറ്റാമൃതിന്റെ പ്രധാന ഔഷധപ്രയോഗങ്ങള്‍:
**************
വൃക്കരോഗത്തിന് അമൃത് ഇടിച്ചുപിഴിഞ്ഞ നീര് 15 മി.ലി വീതം രാവിലെയും വൈകിട്ടും പതിവായി കുടിക്കുന്നത് ഉത്തമമാണ്.
ശരീരത്തില്‍ അധികമായ ചുട്ടുനീറ്റല്‍ ഉണ്ടായാല്‍ അമൃതാസത്വം 250 മി.ഗ്രാം വീതം ദിവസം മൂന്നു നേരം വീതം കഴിച്ചാല്‍ ശമനം കിട്ടും.
പെരുമുട്ടു വാതത്തിന് അമൃതവള്ളിയും ത്രിഫലയും സമയമെടുത്ത് കഷായം വെച്ച് 25 മി.ലി വീതം രാവിലെയും വൈകിട്ടും തുടര്ന്നു കുടിക്കുന്നതു നന്ന്.
കുഷ്ടരോഗം, രക്തപിത്തം, വാതരക്തം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളുടെ ശമനത്തിന് അമൃതവള്ളി ഇടിച്ചുപിഴിഞ്ഞ നീര് 10-15 മി.ലി ദിവസവും രണ്ടുനേരം തേനും ചേര്ത്തുട കഴിക്കുന്നത് ഉത്തമം.
ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്ത്ത് സേവിച്ചാല്‍ എല്ലാവിധ പ്രമേഹരോഗവും ശമിക്കും.
സത്വം 250 മി.ഗ്രാം രാവിലെയും വൈകിട്ടും പതിവായി തേനില്‍ ചാലിച്ചു കഴിച്ചാല്‍ ഏതുതരം വിളര്ച്ചാ രോഗവും ശമിക്കുന്നതാണ്.
അമൃതാദിചൂര്ണ്ണം, ഗുളുചിസത്വം, സംശനീവടി, ഗുളുച്യാദിമോദകം, അമൃതാരിഷ്ടം, ഗുളുച്യാദികഷായം എന്നിവ അമൃത് ചേര്ത്തു ണ്ടാക്കുന്ന പ്രധാന ഔഷധങ്ങളാണ്

കാട്ടുചെക്കി. (കാട്ടു ചെത്തി )


ഈ സസ്യത്തിന് ത്വക് രോഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള അത്ഭുത കഴിവുണ്ട്.
1 , പാദം വീണ്ടു കീറൽ ഈ രോഗം പൂർണ്ണമായും മാറാൻ ചെക്കിയുടെ ഇലയിട്ട് തിളപ്പിച്ച് അല്പം ചൂടാറിയ ശേഷം ആ വെള്ളത്തിൽ കാലുകൾ താഴ്ത്തിവെയ്ക്കുക, ഒരു മണിക്കൂറിന്ന് ശേഷം കാലുകൾ പുറത്തെടുത്ത് ചകരി ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കുക.കാലിന്റ മടമ്പ് ഭാഗത്തെ വിള്ളലിൽ കറുത്ത നിറത്തിലുള്ള അഴുക്കിനെയാണ് ഇങ്ങനെ കഴുകി വൃത്തിയാക്കേണ്ടത്.തുടർച്ചയായി 21 ദിവസം ഈ പ്രക്രിയ തുടർന്നാൽ കാലുകളിൽ കാണുന്ന അഴുക്ക് പൂർണ്ണമായും ഇല്ലാതാവും. ശേഷം ഒരാഴ്ച്ച പച്ചമഞ്ഞൾ അരച്ച് പുട്ടുക. പാദം വിണ്ടു കീറുക എന്ന രോഗം പൂർണ്ണമായും മാറും.
2 , തീപ്പൊള്ളൽ.
| 00 മില്ലി വെളിച്ചെണ്ണയിൽ 50 ഗ്രാം ചെക്കിയിലയിട്ട് തിളപ്പിച്ച് ജലാംശം മുഴുവനും വറ്റിച്ച് ഇറക്കി വെയ്ക്കുക രണ്ട് ദിവസം കഴിഞ്ഞാൽ ഈ തൈലം പ്രയോഗിച്ച് തുടങ്ങാം , ദിവസത്തിൽ രണ്ട് പ്രാവശ്യം തൈലം പൊള്ളലേറ്റ ഭാഗങ്ങളിൽ പുരട്ടണം. ഈ തൈലമുണ്ടാക്കി വീട്ടിൽ സൂക്ഷിക്കുന്നത് നല്ലതാണ്.
3 , ചെക്കിയുടെ പൂവരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാൻ സഹായിക്കും.

താരന്‍ മാറാന്‍

താരന്‍ മാറാന്‍
കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിനു ശേഷം കഴുകികളയുക

ഒറ്റമൂലികളും ചില നാട്ടറിവുകളും


1, ഫിസ്റ്റുല മാറാന്‍...!!
ഒറ്റവേരന്‍ എന്ന പെരുവലത്തിന്റെ വേരിന്റെ നുള്ളിയെടുക്കാവുന്ന അഗ്രം 10 gms എടുത്ത് കൂടെ പച്ച മഞ്ഞള്‍ 10 gms ചേര്ത്ത് അരച്ചത്‌ രാവിലെയും വൈകീട്ടും ഒന്നര മാസം കഴിച്ചാല്‍ ഫിസ്റ്റുല മാറും..!!
2,മഞ്ഞപിത്തത്തിനു..!!
കീഴാര്നെല്ലി സമൂലം അരച്ചത്‌ ശുദ്ധമായ പച്ച പാലില്‍ ചേര്ത്തിളക്കി രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ മഞ്ഞപിത്തം മാറി കിട്ടും..
3,തല വേദനയ്ക്ക് ..!!
ഞാറയുടെ തൊലി അരച്ച് നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനയ്ക്ക് ആശ്വാസം കിട്ടും..
4,നല്ല മുടിയ്ക്ക് ..!
കുളിക്കുന്പോള്‍ ചെമ്പരത്തി പൂവിന്റെ ഇല അരച്ചെടുത്തുള്ള താളി ഉപയോഗിക്കുക..
5,ഉളുക്കിന്...!!
ഉളുക്കുള്ള ഭാഗത്ത്‌ കടലാടിയും പച്ചമഞ്ഞളും കൂടി അരച്ച് പുരട്ടിയാല്‍ ഉളുക്ക് വേദനയും നീരും കുറയും..
6,പഴുതാര ,തേള്‍ വിഷമകറ്റാന്‍..!!
തുളസിയില,പച്ചമഞ്ഞള്‍,വെളുത്തുള്ളി എന്നിവ അരിക്കാടിയില്‍ അരച്ച് പുരട്ടുക..
7,തേനിച്ച കുത്തിയാല്‍ ..!
തുവര ഇലയും പച്ചമഞ്ഞളും അരച്ചത്‌ ഇടയ്ക്കിടയ്ക്ക് പുരട്ടുക..
8,നേത്ര രോഗങ്ങള്ക്ക് ..!!
പൂവാംകുറുന്തല്‍ സമൂലം അരച്ച് എടുത്ത് ഇരു കാലുകളിലെയും പേര് വിരലിന്റെ കഴുത്ത് ഭാഗത്ത്‌ പൊതിഞ്ഞു വെച്ചു തുണി കൊണ്ട് ചുറ്റി കെട്ടി വെച്ചാല്‍ മതി..!!
9,വായപ്പുണ്ണ്‍,തൊണ്ട വേദനയ്ക്ക് ...!!
കരിനൊച്ചിയില കഷായം വെച്ചു ഇളം ചൂടോടു കൂടി കവിള്‍ കൊള്ളുക..
10,വയറിളക്കം ശമിക്കാന്‍...!!
മുക്കുറ്റിയുടെ ഇല അരച്ച് മോരില്‍ കലക്കി സേവിച്ചാല്‍ വയറിളക്കം ശമിക്കും..
11,ചുമ ,കഫക്കെട്ട് ശമിക്കാന്‍...!!
മുക്കുറ്റി സമൂലം അരച്ചത് തേന്‍ ചേര്ത്ത് കഴിച്ചാല്‍ ചുമ ,കഫക്കെട്ട് എന്നിവ മാറികിട്ടും..!
12,കരള്‍ രോഗങ്ങള്ക്ക് ..!!
കീഴാര്നെല്ലി അരച്ച് പാലില്‍ കഴിച്ചാല്‍ കരളിന്റെ പ്രവര്ത്ത നത്തെ ത്വരിതപ്പെടുത്തുകയും ശക്തി പെടുത്തുകയും ചെയ്യുന്നു..
13,പുഴു കടിയ്ക്ക്...!!
തുളസിയില അരച്ചത്‌ ചെറുനാരങ്ങാ നീരില്‍ ചേര്ത്ത് പുരട്ടിയാല്‍ പുഴുക്കടി ഭേദമാകും..!!
14,വെള്ള പാണ്ടിന് ...!!!
കാര്കോകിലരി മോരില്‍ അരച്ച് പുരട്ടിയാല്‍ വെള്ള പാണ്ടിന് ആശ്വാസം കിട്ടും.
15,രക്ത സമ്മര്ദ്ദം ഒഴിവാക്കാന്‍..!
ജീരകം ,വെളുത്തുള്ളി ,ഉലുവ എന്നിവ വറുത്തു വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച്‌ കുടിയ്ക്കുക..!

വിലയേറിയ അറിവുകള്‍

http://ayurvedarecipes.blogspot.in/

Tuesday, 18 August 2015

കാലിലെ രോമം

കുപ്പമേനി ഇലയും മഞ്ഞളും ചേര്‍ത്തു അരച്ചിടുക രാത്രിയില്‍ രാവിലെ കഴുകി കളയുക. തുടര്‍ന്ന് ചെയ്യണം . പൊഴിഞ്ഞു പോകും.

വേദനയ്ക്ക് വെളുത്തുള്ളി...

വാട്ടര്‍ തെറാപ്പി

നെല്ലിക്കാ ജ്യൂസ്‌


നെല്ലിക്ക നല്ല ആരോഗ്യത്തിന് സഹായിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ട് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കും ഇത് നല്ലതു തന്നെയാണ്. നെല്ലിക്കയുടെ ജ്യൂസും ദിവസവും കുടിയ്ക്കുന്നത് നല്ലതു തന്നെയാണ്. ഇതുകൊണ്ട് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ഇവയെക്കുറിച്ച് അറിയേണ്ടേ.
നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും.
രാവിലെ ഭക്ഷണത്തിനു മുന്‍പ് ഒരു ഗ്ലാസ്‌ നെല്ലിക്ക ജ്യൂസ്‌ കുടിക്കൂ കൊളസ്ട്രോളും പ്രമേഹവും വഴിമാറും ഓജസ്സും ലഭിക്കും

വെളുത്തുള്ളി

 ***********************
നമ്മുടെ വീടുകളില്‍ തന്നെയുള്ള പല വസ്തുക്കളും വിവിധതരം രോഗശമനത്തിനായി ഉപയോഗിക്കാവുന്ന ദിവ്യഗുണങ്ങള്‍ ഉള്ളവയാണ് നാം അത് തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. നമ്മുടെ വീടുകളില്‍ എപ്പോഴും കാണുന്ന ഒരു വസ്തുവാണ് വെളുത്തുള്ളി. എന്നാല്‍ അതിന്റെ ഔഷധ ഗുണത്തെപ്പറ്റി നമ്മുക്ക് എത്രത്തോളം അറിയാം. എന്നത് ആണ് വലിയ ചോദ്യം. വെളുത്തുള്ളിയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.വായ് അടയ്ക്കാനും, തുറക്കാനും സാധിക്കാത്ത അവസ്ഥയായ ഹനുസ്തംഭത്തിന് വെളുത്തുള്ളിയും ഇന്തുപ്പും ചേര്‍ത്തരച്ച് ഒരു ഗ്രാം വീതം ദിവസം മൂന്നു നേരം കഴിക്കുകയും അത് പുറമെ പുരട്ടുകയും ചെയ്താല്‍ ആശ്വാസമുണ്ടാകും. വെളുത്തുളളി കുറച്ച്് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് നല്ലപോലെ ചതച്ച് ചാറെടുത്ത് സമം പഞ്ചസാരയും ചേര്‍ത്ത് ഓരോ സ്പൂണ്‍ വീതം കഴിച്ചാല്‍ ചുമയും ജ്വരവും ശമിക്കും. വെളുത്തുള്ളി, ശതകുപ്പ, കായം എന്നിവ സമമായെടുത്ത് പൊടിച്ച് ഓരോ ഗ്രാം തൂക്കത്തില്‍ ഗുളികയുരുട്ടി ഓരോ ഗുളിക ദിവസം മൂന്നുനേരം വീതം ചൂടുവെള്ളത്തില്‍ കഴിച്ചാല്‍ വയറുവേദന, വയറു പെരുക്കം, വായുക്ഷോഭം , ഗുല്മം എന്നിവയ്ക്ക് ശമനമുണ്ടാകും. ആറു വെളുത്തുള്ളി തൊലി കളഞ്ഞ് ഉരിയപാലില്‍ കാച്ചി ദിവസേന രാവിലെ കഴിച്ചാല്‍ രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും ശമിക്കും.
ചെവി വേദനയ്്ക്ക് രണ്ടു തുള്ളി വെള്ളുത്തുള്ളി നീര് ചെവിയില്‍ ഒഴിക്കുന്നത് നല്ലതാണ്. വെള്ളുത്തുള്ളിയും സമം വിഴാലരിയും പശുവിന്റെ പാലില്‍ കാച്ചി കഴിച്ചാല്‍ ക്ഷയം ശമിക്കും. പ്രമേഹ രോഗികള്‍ക്ക് ദഹനക്കുറവും കാല്‍കഴപ്പും ഉള്ളപ്പോള്‍ ഒന്നോ രണ്ടോ വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല്‍ ദിവസവും രാവിലെ കഴിക്കണം. വാതരോഗമുള്ളവര്‍ മൂന്ന് ഗ്രാം വെളുത്തുള്ളി ചതച്ചത് പത്ത് ഗ്രാം വെണ്ണ ചേര്‍ത്ത് ദിവസേന കഴിക്കുന്നത് നല്ലതാണ്.

ദശപുഷ്പങ്ങള്‍...

Monday, 17 August 2015

നാരങ്ങയും തേനും ചേര്‍ത്ത ചെറു ചൂടുവെള്ളം...

ഇളം ചൂടുള്ള ചെറുനാരങ്ങ വെള്ളത്തിന്റെ ഔഷധ ഗുണങ്ങള്‍...!!
ഇളം ചൂടോടെ ചെറുനാരങ്ങ വെള്ളം കുടിച്ചിട്ടുണ്ടോ..? തണുത്ത ചെറുനാരങ്ങ വെള്ളം കുടിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. എന്നാല്‍ ഇളം ചൂട് ചെറുനാരങ്ങ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍. ശരീരത്തിന് ആശ്വാസം പകരാന്‍ കഴിയുന്ന ഒരു പാനീയമാണിത്.
A,നെഞ്ചെരിച്ചല്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ചെറുനാരങ്ങ ഇളം ചൂടുവെള്ളത്തില്‍ കലക്കാം. ഇത് മികച്ച ഒരു പാനീയമാണ്. നിങ്ങളുടെ ശരീരത്തെ വിഷമുക്തമാക്കാന്‍ ഈ ഒരു പാനീയം മാത്രം മതി. ശരീരത്തിലെ ഇന്‍ഫെക്ഷനെയും ഇല്ലാതാക്കും.
B,ഇതില്‍ സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോ-ഫ്‌ളേവനോയിഡ്‌സ്, മെഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നീ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് പ്രതിരോധശക്തി നല്‍കുന്നു.
C,ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും കൊല്ലാന്‍ ഒരു ഗ്ലാസ് ഇളം ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്. മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്കും.
D,നിങ്ങളുടെ ശരീരത്തെ വിഷമുക്തമാക്കാന്‍ കഴിവുള്ള പാനീയമാണിത്. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു.
E,സിട്രസ് പഴമായ ചെറുനാരങ്ങ ശരീരത്തില്‍ സിട്രിക് ആസിഡ് നല്‍കുന്നു. ഇത് വയര്‍ മുഴുവനായും കഴുകുന്നു. ഈ മിനറല്‍ ആല്‍ക്കലൈന്‍ ഉത്പാദിപ്പിക്കുന്നു. ഇതുമൂലം പിഎച്ച് ബാലന്‍സ് മെച്ചപ്പെടുന്നു.
F,ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞ അവസ്ഥ ഉണ്ടാക്കിതരുന്നു. വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതുമൂലം നിങ്ങള്‍ക്ക് തടിയും കുറയ്ക്കാം.
G,പലതരം പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇതിന് കഴിയും. മൂത്രം ഒഴിക്കാന്‍ തടസ്സമുള്ളതും മൂത്രാശയപരമായ പ്രശ്‌നങ്ങളും ഇല്ലാതാക്കും. ഇത് ബാക്ടീരിയകളെ നശിപ്പിക്കുന്നു.
H,ശരീരത്തിലെ കുരുക്കളും വേദനകളും ഇല്ലാതാക്കി മനസ്സിന് നല്ല സുഖം തരും. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും മാനസികാരോഗ്യം ലഭിക്കുകയും ചെയ്യുന്നു.
I,എന്നും ഇളം ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യാന്‍ സഹായിക്കും.
J,വായയിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് വായനാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. ശ്വസനം ശുദ്ധമാക്കിവെക്കുന്നു. രാവിലെ ഇത് കുടിക്കുന്നത് പല്ലുകള്‍ക്കും നല്ലതാണ്.
K,അസുഖങ്ങള്‍ ഇല്ലാതാക്കാനുള്ള പ്രകൃതിദത്തമായ വഴിയാണിത്. സ്‌ട്രെസ്സുകളൊക്കെ മാറ്റി ശരീരാവയവങ്ങളുടെ പ്രവര്‍ത്തനം നല്ല രീതിയിലാക്കുന്നു.
L,തൈറോയ്ഡ് ഗ്രന്ഥി, വൃക്കഗ്രന്ഥികള്‍, ലസീക ഗ്രന്ഥി എന്നിവയെ അണുവിമുക്തമാക്കാന്‍ സഹായിക്കുന്നു.
M,എല്ലുകള്‍ക്ക് നല്ല ശക്തി നല്‍കാന്‍ ഇളം ചൂട് ചെറുനാരങ്ങ വെള്ളത്തിന് കഴിവുണ്ട്. മുറിവുകള്‍ പറ്റിയാല്‍ അത് ഉണങ്ങാനും സഹായിക്കും.
NB: ആവശ്യമുള്ളവര്‍ക്ക് അല്പം ഉപ്പോ അല്ലെങ്കില്‍ അല്പം ശുദ്ധമായ തേനോ ചേര്‍ത്ത് കഴിയ്ക്കാം.ഇവകള്‍ ഒഴിവാക്കുന്നതാണ് ഉത്തമം.)

ചങ്ങലംപരണ്ട..

ഇന്ന് നമ്മുടെ ഇടയിൽ സ്ത്രീ പുരുഷ ഭേദമന്യേ 75% ആളുകളും അനുഭവിക്കുന്ന പ്രധാന ആരോഗ്യ പ്രശനംആണ് എല്ലുകളുടെ തേയ്മാനം. അതിനുള്ള പ്രധാന കാരണം കാത്സ്യത്തിന്റെയും ജീവകം ഡിയുടെയും കുറവാണ്. കാത്സ്യത്തിന്റെ ആഗിരണം സുഗമമായി നടക്കണമെങ്കിൽ ജീവകം ഡി കൂടിയേ തീരൂ. ആഹാരത്തിൽ നിന്ന് ജീവകം ഡി ലഭിക്കുമെങ്കിലും പ്രധാന സ്രോതസ്സ് സൂര്യപ്രകാശം ആണ്. രാവിലെയും വൈകുന്നേരവും(ചരിഞ്ഞ് വീഴുന്ന സൂര്യപ്രകാശം) സൂര്യസ്നാനം നടത്തിയാൽ നമ്മുടെ ശരീരത്തിന് ആവശ്യമായ ജീവകം ഡി ലഭിക്കും.
കാത്സ്യം ലഭിക്കുന്നത് ഭഷണത്തിൽ കൂടി ആണ്. കടൽ മത്സ്യങ്ങൾ, ഇലക്കറികൾ ഇവയിലൊക്കെ കാത്സ്യം അടങ്ങിയിട്ടുണ്ട്. ചങ്ങലംപരണ്ട എന്ന ഔഷധ സസ്യം കാത്സ്യത്തിന്റെ കലവറ ആണ്. ആയതിനാൽ ഇത്‌ ആഹാരത്തിൽ ഉള്പ്പെടുത്തുന്നത് പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ഉത്തമം ആണ്.
ചങ്ങലംപരണ്ട ചമ്മന്തി
ആവശ്യമുള്ള സാധങ്ങൾ
1. ചങ്ങലം പരണ്ട - ഒരു കഷ്ണം 20-25 cm നീളം
2. എണ്ണ - ഒരു ടേബിൾ സ്പൂണ്‍
3. പിഴി പുളി - നെല്ലിക്കാ വലുപ്പം
4. കടുക് - കാൽ ടീസ്പൂണ്‍
5. കായം - ഒരു ചെറിയ കഷ്ണം
6. ഉഴുന്ന് - 1-2 ടേബിൾ സ്പൂണ്‍
7. വറ്റൽ മുളക് - നാലെണ്ണം നുറുക്കിയത്
8. കറിവേപ്പില - രണ്ട് മൂന്ന് തണ്ട്
9. ഇഞ്ചി - ചെറിയ കഷ്ണം
10. ഉപ്പ് ആവശ്യത്തിന്
പാചകം ചെയ്യേണ്ടുന്ന വിധം:-
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉഴുന്ന്, കായം, കടുക്, വറ്റൽ മുളക് എന്നിവ മൂപ്പിക്കുക അതിലേക്ക് കരിം തൊലി ചെത്തി കളഞ്ഞ് ചെറിയ കഷ്ണങ്ങൾ ആക്കിയ ചങ്ങലം പരണ്ട കൂടി ചേർത്ത് വഴറ്റുക. നന്നായി വഴറ്റി കഴിഞ്ഞ് പുളിയും ഉപ്പും ചേർത്ത് കല്ലിൽ അരച്ചെടുക്കുക. കൂടെ ഇഞ്ചിയും കറിവേപ്പിലയും കൂടി ചതച്ച് ചേര്ക്കുക..
എണ്ണയിൽ വഴറ്റിയ ചങ്ങലം പരണ്ടയും, മഞ്ഞൾപൊടിയും, ഉപ്പും, ഇഞ്ചിയും ഉപയോഗിച്ചും ചമ്മന്തി അരയ്ക്കാം.
ചങ്ങലം പരണ്ട ചൊറിച്ചിൽ ഉണ്ടാക്കുന്നത് ആണ്. ഉപയോഗിക്കുമ്പോൾ ചൊറിച്ചിൽ ഉണ്ടായാൽ വെളിച്ചെണ്ണ തൂക്കുക, വായ്ക്കകം ചൊറിഞ്ഞാൽ പനംകല്ക്കണ്ടമോ കരിപ്പോട്ടിയോ കഴിക്കുക.

Sunday, 16 August 2015

മുടി വളരാന്‍...

നീളം കൂടി ഭംഗിയുള്ള മുടി ആഗ്രഹിക്കാത്ത ആരുംതന്നെ ഇല്ല. മുടികൊഴിയുന്ന എന്ന പ്രശ്‌നം നിങ്ങളെയും അലട്ടുന്നുണ്ടെങ്കില്‍ മുടി കൊഴിച്ചില്‍ തടയുവാന്‍ ഇതാ അഞ്ചു എളുപ്പവഴി.
മുട്ടയുടെ വെള്ള ഉപയോഗിച്ചുള്ള മസാജ്:
ചുരുണ്ട് കട്ടി കൂടിയ മുടിയുണ്ടാകുന്നതിനായി മുട്ടയുടെ വെള്ള ഉപയോഗിക്കുന്നത് നല്ലതാണ്. മുട്ടയില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് നീളമുള്ള മുടി വളരുന്നതിന് സഹായിക്കും.
വെള്ളക്കരുവില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ നന്നായി ഇളക്കി യോജിപ്പിക്കുക. വേണമെങ്കില്‍ അല്‍പം വെള്ളം ചേര്‍ക്കാവുന്നതാണ്. ഈ മിശ്രിതം തലയില്‍ തേച്ചു പിടിപ്പിക്കുക. 30 മിനിറ്റ് കഴിയുമ്പോള്‍ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഒരു മാസം കൃത്യമായി ഉപയോഗിക്കുക. നിങ്ങളുടെ മുടി തഴച്ചു വളരും.
2. വെളിച്ചെണ്ണ മസാജ്:
മുടി വളരാനായുള്ള എളുപ്പമാര്‍ഗമാണ് വെളിച്ചെണ്ണ മസാജ്. ശുദ്ധമായ വെളിച്ച ഉപയോഗിച്ച് തലയോട്ടില്‍ മസാജ് ചെയ്യുക. മസാജ് ചെയ്യുന്നത് തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ മുടി കൊഴിച്ചില്‍ ഇല്ലാതാക്കും. എന്നാല്‍ വെളിച്ചെണ്ണ തേച്ചാല്‍ ഷാംപൂ ചെയ്ത് മുഴുവന്‍ എണ്ണയും തലയില്‍ നിന്നും കഴുകിക്കളയണം.
ഒരുതുള്ളി ഒലീവ് എണ്ണയില്‍ പനിനീരും ചേര്‍ത്ത് രാത്രി തലയില്‍ തേച്ചുപിടിപ്പിക്കുക. അടുത്ത ദിവസം ഷാംപൂ ചെയ്യുക. ഇത് കൃത്യമായി തുടര്‍ന്നാല്‍ മുടി കൂടുതല്‍ ബലമുള്ളതും നീളമുള്ളതുമാകും.
3. കാട്ടു നെല്ലിക്ക മസാജ്:
നീളവും ബലവുമുള്ള മുടിയുടെ വളര്‍ച്ചക്ക് കാട്ടുനെല്ലിക്ക നല്ലതാണ്. കാട്ടുനെല്ലിക്ക മുടിക്ക് നിറം കൂടാന്‍ സഹായിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ കാട്ടു നെല്ലിക്കയുടെ ചാറില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് തലയില്‍ തേച്ചപിടിപ്പിക്കുക. ഉണങ്ങിയ ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകുക. ദിവസങ്ങള്‍ക്കുള്ളില്‍ വ്യത്യാസം അറിയാം.
4 ചെമ്പരത്തി
സുലഭമായ ഒരു പുഷ്പമാണ് ചെമ്പരത്തി. മുടിയുടെ നീളം വര്‍ദ്ധിപ്പിക്കാനും നിറം വര്‍ദ്ധിപ്പിക്കാനും ചെമ്പരത്തിക്ക് കഴിയും. അതിനാലാണ് ചെമ്പരത്തി താളി പണ്ട് ഷാംപുവിന് പകരം ഉപയോഗിച്ചിരുന്നത്.
വെളിച്ചെണ്ണയില്‍ മൈലാഞ്ചിയിലയും കറിവേപ്പിലയും ഒപ്പം ചെമ്പരത്തിയും ചേര്‍ത്ത് തിളപ്പിക്കുക. ഈ എണ്ണ മുടിയില്‍ പുരട്ടിയല്‍ മുടി തഴച്ചു വളരും. മാത്രമല്ല, മുടി നരയ്ക്കുന്നത് തടയുവാനും ഇത് സഹായിക്കും.
5 കറ്റാര്‍വാഴ:
മുടി തഴച്ചവളരുന്നതിന് കറ്റാര്‍ വാഴ വളരെ നല്ലതാണ്. കറ്റാര്‍ വാഴ വെളിച്ചെണ്ണയില്‍ കാച്ചി തേക്കുകയോ വെറുതെ തേച്ച് പിടിപ്പിക്കുകയോ ചെയ്യുന്നത് നല്ലതാണ്. മുടി തഴച്ച വളരുക മാത്രമല്ല, മുടിയെ കൂടുതല്‍ മൃദുലവും തിളക്കവുമുള്ളതാക്കുന്നു.

Thursday, 13 August 2015

കാട്ടു ചീര

കാട്ടു ചീര .
നമ്മുടെ നാട്ടിൽ ധാരാളം കണ്ടു വരുന്ന ഒരു സസ്യമാണിത്.
1 , തുടർച്ചയായി 90 ദിവസം കാട്ടു ചീര വേവിച്ച് കഴിക്കുകയാണെങ്കിൽ രക്ത വർദ്ധനവിന്നും രക്ത ദൂഷ്യ രോഗശമനത്തിനും ഏറ്റവും അനുയോജ്യമായ അത്ഭുത ഔഷധ സസ്യമാണ് കാട്ടു ചീര.
2 , മുലപ്പാൽ വർദ്ധിക്കാൻ ഇല നീര് അഞ്ച് മില്ലി വീതം ഒരു ഗ്ലാസ് നാടൻ പശുവിൻ പാലിൽ ചേർത്ത് തുടർച്ചയായി 41 ദിവസം രാവിലെ വെറും വയറ്റിൽ കഴിക്കുക.
3 , ഇല അരച്ച് താളിയാക്കി തലയിൽ തേച്ചാൽ താരൻമാറികിട്ടും.
4 , വിഷജന്തുക്കൾ കടിച്ചുണ്ടായ ഉണങ്ങാത്ത മുറിവിനെ ഉണക്കാൻ ഇല അരച്ച് പുട്ടുക എത്ര പഴകിയ മുറിവും ഉണങ്ങും.

മരുന്ന് പ്രയോഗത്തിന്ന് മുമ്പ് വയറിളക്കുക്ക ,സസ്യാ ആഹാരിയായി മാറുക, നാടൻ സാധനങ്ങൾ മാത്രം ഉപയോഗിച്ച് പല്ല് തേയ്ക്കുക.

നറുനീണ്ടി..

കയ്യോന്നി


ഉഷ്ണരാജ്യങ്ങളിൽ ഈർപ്പമുള്ള പ്രധേശങ്ങളിൽ വളരുന്ന ഒരു ഔഷധസസ്യമാണ്‌ കയ്യോന്നി.(ശാസ്ത്രീയനാമം: Eclipta prostrata). (ഉച്ഛ: Kayyonni) കഞ്ഞുണ്ണി എന്നും അറിയപ്പെടുന്നു. തലയിൽ എണ്ണ കാച്ചി ഉപയോഗിക്കാം. കാഴ്ച വർദ്ധന, കഫരോഗ ശമനത്തിന് ഫലപ്രദം. ആയുർവേദത്തിൽ നീലഭൃംഗാദിതൈലം., നരസിംഹരാസായനം, കുഞ്ഞുണ്യാദിതൈലം ഭൃംഗരാജാസവം എന്നീ യോഗങ്ങളിൽ കയ്യോന്നി ഉപയോഗിക്കുന്നു.

പേരക്കയുടെ ഗുണങ്ങൾ

നമ്മുടെ നാട്ടിൽ ഇഷ്ടം പോലെ കണ്ടുവരുന്ന ഒരു ഫലമാണ് പേരക്ക.എന്നാൽ മിക്കവർക്കും ഈ ഫലത്തിനോട് താൽപര്യമില്ല.എന്നാൽ ഓറഞ്ചിനേക്കാള്‍ അഞ്ചിരട്ടി വിറ്റാമിന്‍ സി പേരയ്ക്കയില്‍ കൂടുതലുണ്ട് എന്ന കാര്യം ഇവരിൽ മിക്കവർക്കും അറിയില്ല.പേരക്കയില്‍ ധാരാളമുള്ള ലൈക്കോപ്പിന്‍ എന്ന കരോട്ടിനോയിഡ് ക്യാന്‍സറിനെ തടയാന്‍ ശേഷിയുള്ളതാണത്രെ.പേരക്കയില്‍ ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യവും ഫൈബറും ഹൃദയത്തെയും സംരക്ഷിക്കുന്നു.ഇത് കൂടാതെ പ്രമേഹത്തെ ഒരു പരിധിവരെ തടയാനും പേരക്കക്കു കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു .കാല്‍സ്യവും നാരുകളും ധാരാളമുള്ള പേരയ്ക്ക ചര്‍മത്തില്‍ ചുളിവ് വീഴാതിരിക്കാന്‍ സഹായിക്കും. മോണയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്ന പേരയ്ക്ക വയറിളക്കവും മറ്റുമുള്ളപ്പോള്‍ കഴിക്കുന്നത്‌ നല്ലതാണ്.ഇതു ബാക്ടീരിയക്കെത്തിരെ പ്രവര്‍ത്തിക്കും.അതെ സമയം അധികം പഴുത്താല്‍ ഇവയിലെ വിറ്റാമിന്‍ സി കുറയും.അത് കൊണ്ട് ഇളം പഴുത്ത പേരക്ക കഴിക്കുന്നതായിരിക്കും കൂടുതൽ അഭികാമ്യം.

Wednesday, 12 August 2015

കൊളസ്ട്രോള്‍ കുറയ്ക്കാന്‍

ചെമ്പരത്തിയുടെ (Hibiscus) നാളെ വിരിയാന്‍ പാകത്തിലുള്ള അഞ്ചു മൊട്ടുകള്‍ പറിച്ച്, അരച്ച്, അരി കഴുകിയ വെള്ളത്തില്‍ (അരിക്കാടി) ദിവസവും കഴിച്ചാല്‍ കൊളസ്ട്രോള്‍ മാറും. ഗര്‍ഭിണികള്‍ കഴിക്കരുത്കൊളസ്ട്രോള്‍ കുറയാന്‍ ഒരു പിടി കറിവേപ്പിലയും ഒരു ജാതിപത്രിയും അരച്ച് മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി, വെന്ത വെളിച്ചെണ്ണ രാവിലെ ഒരുസ്പൂണ്‍ വെറുംവയറ്റില്‍ കുടിക്കുക. ചിരട്ട ശുദ്ധി ചെയ്തു വെള്ളം തിളപ്പിച്ച്‌ കുടിക്കുക


വെളളുളളി കറിവേപ്പില എന്നിവ ഭക്ഷണത്തിൽ ധാരാളഠ കഴിക്കുക ചീനമുളക് അതിൻെറ ഇലയുഠ കഴിക്കുക.