Wednesday, 11 February 2015

വെള്ളരി
ശരീരക്ഷീണം മാറ്റുന്നതിന് ഏറെ ഉപകാരപ്രദമാണ് വെള്ളരി കാർബോഹൈഡ്രേറ്റ്, പൊട്ടാസ്യം, സോഡിയം, കാത്സ്യം,സൾഫർ, ക്ലോറിൻ, ഫോസ്ഫറസ്, എന്നിവയാൽ സമ്പന്നമാണ്. വെളുത്ത വെള്ളരി പ്രമേഹം, മെലിച്ചിൽ, കഫം, പിത്തം എന്നിവ കുറയ്ക്കാൻ സഹായിക്കും. ശരീരം തണുപ്പിക്കാനും വെള്ളരി നല്ലതാണ്. അധികം മൂക്കാത്ത വെള്ളരി നിത്യവും പച്ചയ്ക്കു കഴിക്കുന്നത് ഗുണം ചെയ്യും. മൂത്രസംബന്ധമായ പ്രശ്‌നങ്ങളിൽ നിന്ന് രക്ഷനേടാനും വെള്ളരി സഹായിക്കുന്നു. മൂത്രതടസ്സം മാറാൻ ദിവസേന ഒരു ഗ്ലാസ് വെള്ളരി നീരിൽ രണ്ടു ടീസ്പൂൺ നാരങ്ങാനീര് ചേർത്തു കഴിക്കുന്നത് ഉത്തമമാണ്. ചർമ സൗന്ദര്യത്തിനും വെള്ളരി ഉത്തമമാണ്. വെള്ളരി അരച്ച് പുരട്ടുന്നത് ചർമ്മത്തിലെ പാടുകളും ചുളിവുകളും ഇല്ലാതാക്കാൻ സഹായിക്കും.

No comments:

Post a Comment