Wednesday, 11 February 2015

അതിസാരം
പല തവണ, സ്വാഭാവികമല്ലാത്ത രീതിയിലുള്ള മലം പോകുന്ന രോഗമാണ് അതിസാരം. രോഗിയുടെ മലത്തിൽക്കൂടിയാണ് ഇതിന്റെ രോഗാണുക്കൾ മറ്റുള്ളവരിലെക്കു പകരുന്നത്. വിഷബാധയുള്ള ഭക്ഷ്യസാധനങ്ങൾ, പാകമാകാത്ത പഴവർഗ്ഗങ്ങൾ‍, കുടലിലെ ചലനം വർദ്ധിപ്പിക്കുന്ന ബാക്ടീരിയകൾ‍, പ്രോട്ടോസോവകൾ, വിരകൾ മുതലായവ അതിസാരമുണ്ടാക്കുന്നു. അന്നപഥത്തിലെ ക്ഷയം, അർബുദം, റ്റൈഫോയ്ഡ് എന്നീ രോഗങ്ങളുടെ ലക്ഷണമായും അതിസാരമുണ്ടാകാം. ഒരു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പച്ചനിറത്തിൽ മലം പോകുന്നത് അതിസാരത്തിന്റെ ലക്ഷണമാണ്. ഇതു തടയാത്തപക്ഷം ശക്തിയായി പനി വരുകയും ശരീരത്തിൽ ജലാംശവും സോഡിയവും മാരകമായവിധം നഷ്ടപ്പെടുകയും ചെയ്യും. കാലാവസ്ഥ, സ്ഥലം, ഭക്ഷണം എന്നിവയുടെ മാറ്റംകൊണ്ടും അതിസാരം ഉണ്ടാകാം. രോഗമുള്ളപ്പോൾ മുട്ട, ഇറച്ചി, ചോറ് ഇവ വർജ്ജിക്കണം.
ത്രിദോഷാടിസ്ഥാനത്തിൽ ആറു വിധത്തിലുള്ള അതിസാരങ്ങൾ വിവരിക്കുന്നുണ്ട്. വാതപ്രധാനമായ അതിസാരത്തിൽ നുരയും പതയും ഉള്ളതും പിത്താതിസാരത്തിൽ രക്തവും ദുർന്ധമുള്ളതും കഫാതിസാരത്തിൽ ദഹിക്കാത്തതും കഫത്തോടുകൂടിയതും ആയ മലമാണ് അതിസരിക്കുക. ദഹന പ്രശ്നം മൂലമോ ശാരീര പ്രതിപ്രവർത്തനം മൂലമോ ശരീരത്തിൽ നിന്നും മലം സാധാരണയിൽ കവിഞ്ഞോ സമയ ക്രമം പാലിക്കാതെയോ ഒഴിഞ്ഞു പോവുന്നതിനെയാണ് വയറിളക്കം എന്നു പറയുന്നത്.പൊതുവെ ദ്രവരൂപത്തിലുള്ള ഈ ഒഴിഞ്ഞു പോക്കിന് പ്രതിവിധയായി പ്രഥമ ശുശ്രൂശ തന്നെ മതിയാവുന്നതാണ്. ചർദ്ദിലും ഇതിനോടനുബന്ധിച്ച് ഉണ്ടാവാറുണ്ട്. പ്രത്യേക ലായനിയാണ് ഇതിന് പെട്ടെന്നുള്ള പരിഹാരം. ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നതിനാൽ വെള്ളം ധാരാളമായി കുടിക്കുകയും വേണം. മലബന്ധത്തിന് വിപരീതമായ ഒരു ശാരീരികാവസ്ഥയാണ് വയറിളക്കം.
ചെറുതിപ്പലി വറുത്തു പൊടിച്ച്‌ പശുവില്‍ പാലില്‍ ചേര്‍ത്തിളക്കി കുടിച്ചാല്‍ എത്ര ശക്തമായ അതിസാരവും മാറും.

No comments:

Post a Comment