Sunday, 31 May 2015

ബി പി കുറയ്ക്കാം മരുന്നില്ലാതെ heart emoticon
********************************************
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സര്‍വ്വസാധാരണമായ ഒരു ജീവിതശൈലീരോഗമായി മാറിയിരിക്കുന്നു. നമ്മുടെ മാറിയ ജീവിത സാഹചര്യങ്ങളും വര്‍ദ്ധിച്ച മനോസംഘര്‍ഷങ്ങളുമൊക്കെ ഇതിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിലെ മധ്യവയസ്കരില്‍ ഏകദേശം 22 ശതമാനത്തോളം പേര്‍ക്ക് രക്താതിസമ്മര്‍ദ്ദം ഉണ്ടെന്നാണ് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സാധാരണ രക്തസമ്മര്‍ദ്ദം 120/80 മി.മി മെര്‍ക്കുറിക്ക് താഴെയായി നിര്‍ത്തുന്നതാണ് അഭികാമ്യം. ബി. പി. 140/90 ന് മുകളിലേക്ക് ഉയരുന്നതും ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ തുടങ്ങിയ സങ്കീര്‍ണ്ണതകള്‍ ആനുപാതികമായി കൂടുന്നതിനാല്‍ ചികിത്സ ആവശ്യമാണ്.
ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനിയായ ഉയര്‍ന്ന ബി. പി. മരുന്നുകള്‍ സേവിച്ച് പെട്ടന്ന് നിയന്ത്രണവിധേയമാക്കാമെങ്കിലും ദീര്‍ഘകാലം മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കേണ്ടതിനാലും ഈ മരുന്നുകള്‍ ബി. പി. കുറയ്ക്കുകയല്ലാതെ രോഗത്തിലേക്ക് നയിച്ച മൂലകാരണങ്ങളെ നിയന്ത്രിക്കുവാന്‍ യാതൊന്നും ചെയ്യാത്തതിനാലും സാധ്യമായവരില്‍ മരുന്നില്ലാതെ ബി. പി. നിയന്ത്രിക്കുന്നതാണ് അഭികാമ്യം. ശക്തികുറഞ്ഞ രക്താതിസമ്മര്‍ദ്ദമുള്ള മിക്കവരിലും ജീവിതശൈലി പുനര്‍ക്രമീകരണത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ഇത് സാധ്യമാവുകയും ചെയ്യും.
കറിയുപ്പ് ഉപയോഗം 6 ഗ്രാമില്‍ താഴെ നിര്‍ത്തണം.
രക്താതിസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന ഭക്ഷണക്രമീകരണങ്ങളില്‍ പ്രധാനം കറിയുപ്പിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ്. ഒരാള്‍ക്ക് ഒരു ദിവസം ഏകദേശം 6 ഗ്രാമില്‍ താഴെയേ കറിയുപ്പ് ആവശ്യമുള്ളൂ. ഭക്ഷണസാധനങ്ങളില്‍ സ്വതവേ അടങ്ങിയിട്ടുള്ള കറിയുപ്പില്‍ നിന്ന് ഇത് ലഭിക്കുകയും ചെയ്യും. എന്നാല്‍ ആധുനിക പാചകരീതിയുടെ പ്രത്യേകതകൊണ്ട് പത്ത് പന്ത്രണ്ട് ഗ്രാം കറിയുപ്പ് ഒരു സാധാരണ കേരളീയന്‍ ദിവസവും അകത്താക്കുന്നു. ഉയര്‍ന്ന ബി. പി യുള്ളവര്‍ ഉപ്പ് കൂടുതലടങ്ങിയിട്ടുള്ള പപ്പടം, അച്ചാറുകള്‍, ഉണക്കമീന്‍, ടിന്‍ ഫുഡുകള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണം. കൂടാതെ രുചി വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി കറികളില്‍ ചേര്‍ക്കുന്ന കറിയുപ്പിന്റെ അളവ് ഗണ്യമായി കുറയ്ക്കുകയും വേണം. ആവശ്യമെങ്കില്‍ കറിയുപ്പിന് പകരം ഇന്തുപ്പ് (പൊട്ടാസ്യം ക്ളോറൈഡ്) ഉപയോഗിക്കാം. ഇന്തുപ്പില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം പ്രെഷര്‍ കുറയ്ക്കുവാന്‍ നല്ലതാണ്.
മത്സ്യം കറിവെച്ച് കഴിക്കാം.
കടല്‍ മത്സ്യങ്ങളായ മത്തി, അയല ചൂര, കോര തുടങ്ങിയവ സ്ഥിരമായി കറിവെച്ച് കഴിക്കുന്നത് ബി. പി. കുറയ്ക്കുവാന്‍ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. ഈ മീനുകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ 3 കൊഴുപ്പമ്ളങ്ങള്‍ പ്രഷര്‍ കുറയ്ക്കുന്നത് കൂടാതെ ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യും. മീന്‍ വിഭവങ്ങള്‍ വറുത്ത് ഉപയോഗിച്ചാല്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയില്ല. ചില പ്രത്യേകതരം അര്‍ബുദത്തെ പ്രതിരോധിക്കുവാനുള്ള അത്ഭുതസിദ്ധിയും കടല്‍ മത്സ്യങ്ങളില്‍ ധാരാളമായി കാണുന്ന ഒമേഗ 3 കൊഴുപ്പമ്ളങ്ങള്‍ക്കുണ്ടത്രേ.
ഡാഷ് ഡയറ്റ്
ബി. പി. നിയന്ത്രിക്കുവാന്‍ ശാസ്ത്രീയമായി സംവിധാനം ചെയ്തിട്ടുള്ള ഭക്ഷണരീതിയാണ് ഡാഷ് ഡയറ്റ് (Dietry Approach to Stop Hypertension) ധാരാളം പഴങ്ങളും പച്ചക്കറികളും കൊഴുപ്പ് നീക്കം ചെയ്ത പാല്‍, മത്സ്യം, പരിപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഈ ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം എന്നീ ധാതുക്കള്‍ പ്രഷര്‍ കുറയ്ക്കുമെന്ന് പഠത്തില്‍ തെളിയിച്ചിട്ടുണ്ട്. ഉലുവ, മുരിങ്ങയില, വെളുത്തുള്ളി എന്നിവയുടെ ഉപയോഗവും പ്രഷര്‍ കുറയ്ക്കുവാന്‍ നല്ലതാണ്.
മദ്യം വര്‍ജ്ജിക്കുക, കാപ്പി കുറയ്ക്കുക
അമിതമായി കാപ്പി കുടിക്കുന്നത് പ്രഷര്‍ വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ഹൃദ്രോഗവും, രക്താതി സമ്മര്‍ദ്ദവും ഉള്ളവര്‍ കാപ്പികുടി കുറയ്ക്കുന്നതാണ് ഉത്തമം. ചായകുടി പ്രഷര്‍ കൂട്ടുമെങ്കിലും ചായയിലടങ്ങിയിരിക്കുന്ന നിരോക്സീകാരികളായ ഫ്ളേവനോയ്ഡുകള്‍ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിനാല്‍ മിതമായി കടുപ്പം കുറഞ്ഞ ചായ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.
അമിതമദ്യപാനം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഇക്കൂട്ടര്‍ മദ്യപാനം നിര്‍ത്താത്തിടത്തോളം കാലം പ്രഷറിനുള്ള ചികിത്സ ഫലപ്രദമാവുകയുമില്ല.
പുകവലി-പുകയില ഉപയോഗം ഉപേക്ഷിക്കണം
പുകവലിക്കുമ്പോള്‍ പ്രഷര്‍ കുതിച്ചുകയറും. പുകവലിയും മറ്റ് പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും വര്‍ജ്ജിക്കേണ്ടത് പ്രഷര്‍ നിയന്ത്രിക്കുവാന്‍ അനിവാര്യമാണ്. ഭാരതത്തിലെ സ്ത്രീകള്‍ പാശ്ചാത്യരെ അപേക്ഷിച്ച് വളരെ വിരളമായേ പുകവലിക്കാറുള്ളൂ. എന്നാല്‍ നിഷ്ക്രിയ പുകവലി (ജമശ്ൈല ടാീസശിഴ) പുകവലിക്കാത്ത ഭാരതീയ സ്ത്രീകള്‍ക്കും രക്താതിസമ്മര്‍ദ്ദത്തിന് കാരണമാകുന്നു.
ശരീരഭാരം
പൊണ്ണത്തടിയുള്ളവരില്‍ രക്താതിസമ്മര്‍ദ്ദം ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. ശരീരഭാര നിയന്ത്രണത്തിലൂടെ പൊണ്ണത്തടിയുള്ളവരില്‍ രക്താതിസമ്മര്‍ദ്ദം നിയന്ത്രിച്ച് നിര്‍ത്തുവാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇക്കൂട്ടരില്‍ പത്ത് കിലോഗ്രാം ശരീരഭാരം കുറയുമ്പോള്‍ ഏകദേശം 5 മുതല്‍ 20 വരെ രക്താതിസമ്മര്‍ദ്ദം കുറയുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ശരീരഭാര നിയന്ത്രണം ബി. പി കുറയ്ക്കുന്നതില്‍ എത്രമാത്രം പ്രയോജനകരമാണെന്ന് ഇതില്‍ നിന്നും മനസ്സിലാവുമല്ലോ. ആഹാര നിയന്ത്രണത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്തേണ്ടത് രക്താതിസമ്മര്‍ദ്ദത്തെ പ്രതിരോധിക്കുവാനും നിയന്ത്രിച്ച് നിര്‍ത്തുവാനും അനിവാര്യമാണ്.
ചിട്ടയായ വ്യായാമം വേണം
ചിട്ടയായ വ്യായാമം പ്രഷര്‍ കുറയ്ക്കുവാന്‍ ഉത്തമമാണ്. നടത്തം, ജോഗിംഗ്, നീന്തല്‍, നൃത്തം നടകയറിയിറക്കം, കളികള്‍ തുടങ്ങിയവയെല്ലാം തന്നെ പ്രഷര്‍ കുറക്കുവാന്‍ ഉത്തമമാണ്. ദിവസവും രാവിലെ കുറഞ്ഞത് അരമണിക്കൂറെങഅകിലും ആഹാരത്തിന് മുന്‍പ് വ്യായാമം ചെയ്താലെ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. വ്യായാമം പ്രഷര്‍ കുറയ്ക്കുന്നതിന് പുറമെ ഹൃദ്രോഗം, പ്രമേഹം, കൊളസ്ട്രോള്‍, പൊണ്ണത്തടി, മനോസംഘര്‍ഷം എന്നിവ കുറയ്ക്കുവാനും നല്ല ഉറക്കം ലഭിക്കുവാനും ഇടയാക്കുന്നു.
ധ്യാനവും യോഗയും ജീവനകലയും പ്രഷര്‍ കുറയ്ക്കും.
ആധുനിക മനുഷ്യരില്‍ വര്‍ദ്ധിച്ചുവരുന്ന മാനസിക പിരിമുറുക്കമാണ് ജീവിതശൈലീ രോഗങ്ങളായ പ്രഷറും, പ്രമേഹവും, കൊളസ്ട്രോളും കൂടി ഹൃദ്രോഗ സാധ്യത ഏറുവാന്‍ ഇടയാക്കിയത്. ദിവസവും കുറച്ചുസമയം മാനസിക പിരിമുറുക്കങ്ങള്‍ അകറ്റുന്ന യോഗ, ധ്യാനം, പ്രാര്‍ത്ഥന, ജീവനകല എന്നിവയില്‍ ഏതെങ്കിലും ഒന്ന് അഭ്യസിക്കുവാന്‍ വേണ്ടി മാറ്റിവെക്കേണ്ടത് പ്രഷര്‍ കുറയ്ക്കുന്നതിനുപരിയായി ഹൃദയാരോഗ്യം സംരക്ഷിച്ച് ഹൃദയാഘാതത്തെ തടയുവാന്‍ അത്യന്താപേക്ഷിതമാണ്. സ്ഥിരമായി പ്രാണായാമവും സൂര്യനമസ്കാരവും ചെയ്യുന്നവരില്‍ രക്തസമ്മര്‍ദ്ദം കുറയുന്നതോടൊപ്പം തന്നെ പ്രമേഹം, കൊളസ്ട്രോള്‍ ഹൃദ്രോഗസാധ്യത എന്നിവയും കുറയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ചില ഒറ്റമൂലി പ്രയോഗങ്ങള്‍
വയറുവേദന-
മാങ്ങയണ്ടിയിലെ പരിപ്പ് ഉണക്കി പൊടിച്ച് തേനില്‍ ചാലിച്ച് സേവിച്ചാല്‍ എത്ര ശക്തമായ വയറുവേദനയും ശമിക്കും. കൈപ്പക്കയുടെ നീര് രണ്ടു ടീസ്പൂണ്‍ വീതം മൂന്ന് നേരം കഴിക്കുന്നതും വയറുവേദനയ്ക്ക് ഉത്തമമാണ്.
കുഴിനഖം-
കുഴിനഖം കൊണ്ട് അസഹ്യമായ വേദന അനുഭവിക്കുന്നവര്‍ ഒരു ചെറുനാരങ്ങ ഞെച്ചുഭാഗം തുറന്ന് വിരല്‍ അതിനകത്ത് കയറ്റി വയ്ക്കുക. വേഗം സുഖപ്പെടും.മൈലാഞ്ചിയില ചതച്ചു പുരട്ടിയാലും എരിക്കിന്‍ പാല്‍ പുരട്ടിയാലും വേദന ശമിക്കും.
കൃമികടി,വിരശല്യം-
ചുവന്ന ഉള്ളി പിഴിഞ്ഞെടുത്ത നീരില്‍ അത്രയും തന്നെ ഇഞ്ചി നീര് ചേര്‍ത്ത് ചെറുതേന്‍ കലര്‍ത്തി രാത്രി ഭക്ഷണത്തിനു ശേഷം സേവിക്കുക. ശമനം കിട്ടും. കപ്പക്ക (കര്‍മൂസ്) തൊലിചെത്തിയാല്‍ കിട്ടുന്ന പാല്‍കറ പഞ്ചസാര ചേര്‍ത്ത് കഴിക്കുക,വിരശല്യം ഒഴിവാക്കും.
ചതവ്,മുറിവ്-
തേന്‍ എല്ലാറ്റിനും ഉത്തമമാണ്. മുറിവോ, ചതവോ വന്നാല്‍ ഉടനെ തേന്‍പുരട്ടുക.
ഛര്‍ദ്ദി-
ഇന്തുപ്പ് പൊടിച്ച് പശുവിന്‍ നെയ്യ് ചേര്‍ത്ത് സേവിച്ചാല്‍ ഛര്‍ദ്ദി ശമിക്കും. നെല്ലിക്ക ചാറില്‍ ഇന്തുപ്പും പശുവിന്‍ നെയ്യും ചേര്‍ത്ത് കഴിച്ചാലും ഇത് ശമിപ്പിക്കാം.
തലവേദന-
കൃഷണതുളസി ഇല നീര് ചന്ദനത്തിലരച്ച് നെറ്റിയില്‍ പുരട്ടുക. തുമ്പയില അരച്ച് പുരട്ടിയാലും തലവേദന ശമിക്കും. കൈപ്പയുടെ ഇലയോ നാരകത്തിലയോ ഇപ്രകാരം ഇടിച്ചു പുരട്ടിയാലും ഉത്തമമാണ്. ചുകന്ന ചന്ദനം അരച്ചിടുന്നതും ഉത്തമമാണ്.
പല്ലു വേദന
ഗ്രാമ്പു, കുരുമുളക്, ഉപ്പ്, ഇവ സമം ചേര്‍ത്ത് ചതച്ച് കടിച്ചുപിടിച്ചാലും ശമനം കിട്ടും.
തൊണ്ടയടപ്പ്
വെറ്റില, കുരുമുളക്, പച്ചക്കര്‍പ്പൂരം ഇവ മൂന്നും വായിലിട്ട് ചവച്ച് കുറേശ്ശെയായി അലിച്ചിറക്കിയാല്‍ ഒച്ചയടപ്പ് പൂര്‍ണ്ണമായും മാറികിട്ടും.
നെഞ്ചെരിച്ചില്‍
പന്ത്രണ്ട് കരുമുളക് ഉപ്പും കൂട്ടി ചവച്ചിറക്കിയാല്‍ നെഞ്ചരിച്ചല്‍ ശമിക്കും. ഇളനീര്‍ വെള്ളത്തില്‍ ചുക്കുപൊടിയിട്ട് കുടിച്ചാലും ശമനം കിട്ടും.
കുരുവിന് -‌
വാളന്‍ പുളിയുടെ ഇല ഞെട്ട് (ഇലകളടര്‍ത്തി കഴഞ്ഞ ഞെട്ട്) പശുവിന്‍ പാലില്‍ പുഴുങ്ങി, തേന്‍ ചേര്‍ത്ത് അരച്ചുരുട്ടി കുരുവില്‍ പുരട്ടുക. പശുവിന്‍ വെണ്ണ പുരട്ടിയാല്‍ (രണ്ടുനേരം) കണ്ണ് തെളിഞ്ഞ് കുരു പൊട്ടാന്‍ സജ്ജമാകും.
വളം കടി(പുഴുക്കടി)-
കുറച്ചു പുകയില എള്ളെണ്ണയില്‍ കാച്ചി പുരട്ടിയാല്‍ വളം കടി മാറിക്കിട്ടും. നവസാരം,ചെറു തേനില്‍ ചാലിച്ച് പുരട്ടിയാലും മതി. ഉണങ്ങിയ തേങ്ങ ചിരട്ട കത്തിച്ചാല്‍ കിട്ടുന്ന കറുത്ത എണ്ണ പുരട്ടിയാല്‍ പുഴുക്കടി മാറും.
തീപ്പൊള്ളല്‍-
ചെറുതേനാണ് ഉത്തമ ഔഷധം. വേപ്പിന്‍ കുരുവും പച്ച മഞ്ഞളും അരച്ചു പുരട്ടുന്ന തും പ്രതിവിധിയാണ്. പന്നി നെയ്യും, പശുവിന്‍ നെയ്യും പുരട്ടുന്നതും ഉത്തമമാണ്.
മലബന്ധത്തിന്-
ഒരു കുരുമുളക് വലിപ്പം പാല്‍കായം ചെറുപഴത്തിനകത്ത് രാത്രി കിടക്കുമ്പോള്‍ കഴിക്കുക. ഒന്നോ രണ്ടോ കടുക്കാത്തോട് പൊട്ടിച്ച് മോരില്‍ ചേര്‍ത്ത് തലേ ദിവസം അടച്ചു വയ്ക്കുക. രാവിലെ വെറും വയറ്റില്‍ കഴിക്കുക. തഴുതാമയില ഉപ്പു കൂടാതെ ഓലന്‍ (തോരന്‍) വച്ചു കൂട്ടിയാലും മലശോധന ഉണ്ടാകും.
മൊട്ടുസൂചി;
തുടങ്ങിയവ വിഴുങ്ങിയാല്‍ -ഏത്തപ്പഴം (നേന്ത്രപ്പഴം), അധികം ചവക്കാതെ വിഴുങ്ങുക. വാഴപ്പിണ്ടി (കാമ്പ് ) നാരു കളയാതെ വേവിച്ചു തിന്നുക. മലത്തോടൊപ്പം പോകും.
മോണപഴുപ്പ്-
വഴുതിനയുടെ രണ്ടില രണ്ട് ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് പല പ്രാവശ്യം കവിളില്‍ കോളുക. നാരകത്തിന്‍റെ 10 ഇല പറിച്ച് രണ്ട് ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് കവിളില്‍ കോളുക.
വയറിളക്കം-
കടുപ്പത്തില്‍ രണ്ട് സ്പൂണ്‍ കട്ടന്‍ ചായയില്‍ ഉപ്പ് ചേര്‍ത്ത് കഴിച്ചാല്‍ ഏത് വയറിളക്കവും നിലക്കും. ചെറു നാരങ്ങാനീരില്‍ അതിന്‍റെ ഇരട്ടി തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ പെട്ടന്ന് ശമനം കിട്ടും. ഇഞ്ചി നീരില്‍ ഉപ്പിട്ട് സേവിച്ചാലും പ്രതിവിധിയാകും.
സുഖമായ ഉറക്കത്തിന് -
ഇരട്ടിമധുരം പൊടിയാക്കി ഒരു കദളിപ്പഴത്തോടൊപ്പം രാത്രി സേവിക്കുക. ചൂട് വെള്ളം നിറച്ച് റബ്ബര്‍ ബാഗോ , കുപ്പിയോ കൊണ്ട് ഉള്ളം കാല്‍ ചൂടാക്കുക. ഒരു ഗ്ലാസ് എരുമപ്പാല്‍ കാച്ചികുടിച്ചാലും ഉറക്കം കിട്ടും.
വായുക്ഷോഭം-കാട്ടുജീരകം, നല്ല ജീരകം, ഇവ പൊടിച്ച് ചൂടുവെള്ളത്തിലിട്ട് കഴിക്കുക. വെളുത്തുള്ളി ചതച്ച് കാച്ചിയ പാല്‍ നിത്യേന രാത്രി കുടിക്കുക. (2) വെളുത്തുള്ളി തൈരില്‍ അരിഞ്ഞിട്ട് കാല്‍ മണിക്കൂറിനു ശേഷം കഴിക്കുക.
പേന്‍ നശിപ്പിക്കാന്‍ -
1)വേപ്പിന്‍ കുരു പൊടിച്ച് എണ്ണയോടൊപ്പം തേക്കുക. (2)പടിക്കാരം കലര്‍ത്തിയ വെള്ളം കൊണ്ട് തലകഴുകുക.
മുഖത്തെ പാടുകള്‍ക്ക്-
(1)കാഞ്ഞിരക്കുരു പാലില്‍ അരച്ച് രാത്രി മുഖത്ത് പുരട്ടുക. (2)കുങ്കുമപ്പൂ വിളഞ്ഞ തേങ്ങാപ്പാലില്‍ അരച്ച് മുഖത്ത് പുരട്ടുക. (3)രാമച്ചം പൊടിച്ച് തേനില്‍ ചാലിച്ച് പുരട്ടുക. (4)സ്ഫടിക കാരം,രക്തചന്ദനം ഇവ ചേര്‍ത്ത മിശ്രിതം ചെറു നാരങ്ങാ നീരില്‍ ആദ്യം കഴുകി മുഖത്ത് പുരട്ടുക.
ദുര്‍ഗന്ധ നിവാരണം-
മഞ്ഞള്‍ അരച്ച് ശരീരത്തില്‍ തേച്ച് അര മണിക്കൂര്‍ കഴിഞ്ഞ് കുളിച്ചാല്‍ നല്ല വ്യത്യാസം ഉണ്ടാകും. ഉണങ്ങിയ കച്ചോലം കിഴങ്ങ് അരത്തുടം തിളച്ചാറിയ പാലില്‍ ഒരു നെല്ല് വലിപ്പത്തില്‍ അരച്ച് വെറും വയറ്റില്‍ സേവിച്ചാല്‍ വിയര്‍പ്പുനാറ്റം മാറിക്കിട്ടും.
അരണവിഷം-
വെറ്റില അരച്ച് പശുവിന്‍ പാലില്‍ ചേര്‍ത്ത് കഴിക്കുക.
ചിലന്തി വിഷം-തുളസി നീരില്‍ മഞ്ഞള്‍ കലര്‍ത്തി സേവിക്കുക. പുറമെ അതുതന്നെ പുരട്ടുക.
തേള്‍ വിഷം-
തുമ്പയില കശക്കി കടിച്ച ഭാഗം തേക്കുക.
കരിങ്കണ്ണ് (പഴുതാര) വിഷം-
ചുകന്നുള്ളി മുറിച്ച് ഉരക്കുക. കരിന്തള്ളി പച്ചമഞ്ഞള്‍ ഇവ മുലപ്പാലില്‍ ചേര്‍ത്ത് പുരട്ടുക.
പാമ്പു വരാതിരിക്കാന്‍-
പാല്‍ കായവും വെളുത്തുള്ളി നീരും കലര്‍ത്തിയ വെള്ളം മുറ്റത്തും തൊടിയിലും തളിച്ചാല്‍ പാമ്പ് വരില്ല.
ഷെയര്‍ ചെയ്യുക ആര്ക്കെങ്കിലും ഉപകാരപ്പെടും തീര്‍ച്ചയായും
എക്കിട്ട (എക്കിള്‍ )-
അലഹ്യമായ എക്കിട്ട ശമിപ്പിക്കാന്‍ തൊട്ടാവാടി കശക്കിയെടുത്ത് നീര് കഴിച്ചാല്‍ മതി.
ചെന്നിക്കുത്ത്-
(1)മല്ലിയിലെ അരച്ച് നെറ്റിയില്‍ പുരട്ടുക. (2)പുതിനയില അരച്ച് നെറ്റിയില്‍ പുരട്ടുക. (3)തുമ്പയില അരച്ച് പുരട്ടുക. (4)തുളസിയിലയും ചന്ദനവും അരച്ച് പുരട്ടുക.

സർപ്പഗന്ധി
ഇന്ത്യയിലേയും മലേഷ്യയിലേയും നിത്യഹരിത വനങ്ങളിലും, ഇലപൊഴിയും വനങ്ങളിലും കാണപ്പെടുന്ന കുറ്റിച്ചെടി ആണ് സർപ്പഗന്ധി അഥവാ അമൽപ്പൊരി. “അപ്പോസൈനേസീ“ എന്ന കുടുംബത്തിൽ പെട്ട ഈ സസ്യം “റാവോൾഫിയ സെർപ്പെന്റൈന”(Rauwolfia serpentina) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.
ഒരു മീറ്റർ ഉയരത്തിൽ വരെ വളരുന്ന സർപ്പഗന്ധിയുടെ ഇലകൾക്ക് കടും പച്ച നിറമാണ്. കാണ്ഡത്തിലെ പർവ്വസന്ധിയിൽ(Node) നിന്നും മൂന്നിലകളുണ്ടാകും. മൺസൂൺ കാലത്തിനുശേഷമാണ് ചെടി പൂവിടാൻ തുടങ്ങുന്നത്. ചുവന്ന ഞെട്ടും, പുഷ്പവൃതിയുമുള്ള പൂക്കുലകളിൽ വെളുത്ത പൂക്കളാണുണ്ടാവുക. പരാഗണശേഷം പൂങ്കുല അവശേഷിച്ച് പൂക്കൾ കൊഴിയുന്നു, ഏതാനം ദിവസങ്ങൾക്കകം തത്സ്ഥാനത്ത് പച്ച കായ്കൾ പ്രത്യക്ഷപ്പെടുന്നു. ഒരു മാസത്തിൽ താഴ്ന്ന കാലം കൊണ്ട് കായ്കൾ പഴുക്കുന്നു. കായ്കൾ കടുത്ത പിങ്കുനിറം പ്രാപിക്കുമ്പോളിതു മനസ്സിലാക്കാം.
തണലും, ചൂടും, ആർദ്രതയുമുള്ള പ്രദേശങ്ങളിലാണ് സർപ്പഗന്ധി വളരുന്നത്. വിത്തുകൾ നട്ടും, കാണ്ഡം, വേര് മുതലായവ മുറിച്ചു മാറ്റിനട്ടും വളർത്തിയെടുക്കാം.
ഇന്നതിവേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഔഷധ സസ്യമാണ് സർപ്പഗന്ധി. രക്തസമ്മർദ്ദത്തിനുള്ള മരുന്നായാണ് സർപ്പഗന്ധി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. വേരിൽ നിന്നുമാണ് ഔഷധം നിർമ്മിക്കുന്നത്. സർപ്പഗന്ധിയിൽ നിന്നുമുത്പാദിപ്പിക്കുന്ന സെർപ്പാസിലിനു ഉയർന്ന രക്തസമ്മർദ്ദം കുറക്കാൻ കഴിവുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ചു കഴിഞ്ഞു. ആയുർവേദത്തിൽ പൗരാണികകാലം മുതൽക്കേ സർപ്പഗന്ധിയെ ഉറക്കമരുന്നായി അംഗീകരിച്ചിരിക്കുന്നു. നാഡീരോഗങ്ങൾ, അപസ്മാരം, കുടൽ‌രോഗങ്ങൾ എന്നിവയുടെ ചികിത്സക്കും സർപ്പഗന്ധി ഉപയോഗിക്കുന്നു. നാട്ടുവൈദ്യത്തിലും മറ്റും വേരിൽ നിന്നും പാമ്പിൻ വിഷത്തിനുള്ള മറുമരുന്ന് ഉണ്ടാക്കി ഉപയോഗിച്ചുപോരുന്നു.
സർപ്പഗന്ധിയിൽ നിന്നും ശേഖരിക്കാൻ സാധിക്കുന്ന റിസർപ്പിൻ(Reserpin), അജ്‌മാലൂൻ(Ajmaloon) എന്നീ ആൽക്കലോയ്‌ഡുകൾ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകളാണ്.

Saturday, 30 May 2015


 

ചെറൂള എന്ന ഔഷധസസ്യത്തെ അറിയാം...heart emoticon
****************************************************************
നന്മയുടെ നാട്ടറിവിലേക്ക് നാളയേ നയിക്കാന്‍ നമുക്കും പരിശ്രമിക്കാം
ഏര്‍വ ലെനേറ്റ (Aerva Lanata) എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ചെറൂള, ബലിപ്പൂവ് എന്നും അറിയപ്പെടുന്നു. ദശപുഷ്പങ്ങളില്‍ ഒന്നായ ഇത് മരണാനന്തര ചടങ്ങുകള്‍ക്ക് ഉപയോഗിച്ചു വരുന്നു.
ഔഷധസസ്യമായ ചെറൂള വിഷാംശം പുറന്തള്ളുന്നതിനും വൃക്കരോഗങ്ങള്‍ തടയുന്നതിനും ഉത്തമമാണ്. കൃമിശല്യം , മൂത്രാശയരോഗങ്ങള്‍ , രക്തസ്രാവം എന്നിവയ്ക്കുള്ള മരുന്നായും ഇതുപയോഗിക്കുന്നു.
ചെറൂള തലയില്‍ ചൂടിയാല്‍ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കും എന്നാണ് വിശ്വാസം. ചെറൂള സമൂലം കഷായം വെച്ച് രാവിലെയും വൈകിട്ടും സേവിക്കുന്നതും പാലിലോ ശുദ്ധമായ നെയ്യിലോ ചെറൂളയുടെ ഇലയിട്ട് കാച്ചിയശേഷം കഴിക്കുന്നതും മൂത്രാശയ രോഗങ്ങളെ ശമിപ്പിക്കും. ഗര്‍ഭകാലത്തുണ്ടാകുന്ന രക്തസ്രാവം തടയാനും ഉപയോഗിച്ചു വരുന്നു.
മൂത്രാശയകല്ലിനെ ദ്രവിപ്പിച്ചു കളയാന്‍ കഴിവുള്ള ഔഷധസസ്യമാണ് ചെറൂള. ചെറൂളയും തഴുതാമയും സമം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തില്‍ കരിക്കിന്‍ വെള്ളത്തില്‍ കലക്കി 21 ദിവസം കഴിച്ചാല്‍ മൂത്രാശയക്കല്ല് സുഖപ്പെടും. തൈ നട്ടു വളര്‍ത്താവുന്ന ഒരു ചെറുസസ്യമാണിത്.
പ്രമേഹത്തിന് അരച്ച് മോരില്‍ സേവിക്കുക.
നറുനീണ്ടികിഴങ്ങ് – ത്വക്ക് രോഗങ്ങള്‍ക്ക്
ഉപയോഗിക്കേണ്ട വിധം.
നറുനീണ്ടിക്കിഴങ്ങ് അരച്ച് പുരട്ടുക

Friday, 29 May 2015

കഴിക്കേണ്ട വിധം"
"അതിരാവിലെ എഴുന്നേറ്റ് മരവാഴയുടെ 4 ഇലകള്‍ കഴുകിയെടുത്ത് അല്‍പ്പം വെള്ളവും ചേര്‍ത്ത് ഇടിച്ചുപിഴിഞ്ഞ് അരിച്ച് എടുക്കുക.അതിനുശേഷം വെറും വയറ്റില്‍ അത് മുഴുവനായും കുടിക്കുക. ഇങ്ങനെ തുടര്‍ച്ചയായി 4 ദിവസം കഴിക്കുക. ഒരു മണിക്കൂറിനു ശേഷമേ മറ്റെന്തെങ്കിലും കഴിക്കാവൂ.. ഇത് കഴിക്കുന്ന ദിവസങ്ങളില്‍ ശരീരത്തിന് ചെറിയ തളര്‍ച്ച തോന്നാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ മൂത്രത്തില്‍കൂടി അല്‍പ്പം രക്തം കലര്‍ന്ന് പോകാനും സാധ്യതയുണ്ട്. ഇത് എന്‍റെയും ഞാന്‍ പറഞ്ഞു കേട്ടവരുടെയും അനുഭവമാണ് എഴുതിയത്. എല്ലാവര്‍ക്കും സംഭവിക്കണമെന്നില്ല. "
പ്ലാവില്‍ ഉണ്ടാകുന്ന മരവാഴ തന്നെയാണ് വേണ്ടത്.
കുട്ടികൾക്കും പ്രായം ചെന്നവർക്കും ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും കാരറ്റ് നല്ലതാണ്. നിത്യവും കഴിച്ചാൽ പല അസുഖങ്ങളും ഒഴിവാക്കാൻ കഴിയും. ഇതിൽ അയൺ, സൾഫർ എന്നിവ ഉള്ളതിനാൽ രക്തക്കുറവിനും വളരെ ഫലപ്രദമാണ്.
1,കാരറ്റ് ഹൃദ്രോഗത്തിന് വളരെ നല്ലതാണ്....
2,മൂത്രമൊഴിക്കുമ്പോള്‍ ചുട്ടു നീറ്റലുണ്ടാകുന്നവർ ഇതിന്‍റെ നീരോ സൂപ്പോ കഴിച്ചാൽ മതിയാകും,,.
3, കാരറ്റിന്‍റെ നീര് നാല് ഔൺസ് ദിവസവും കാലത്തു കഴിച്ചാൽ ഹൈപ്പർ അസിസിറ്റി എന്ന രോഗം മാറും...
4, കാരറ്റ് വേവിച്ചുകഴിച്ചാൽ ലിവർ, സംബന്ധമായ പ്രശ്നങ്ങൾ, മഞ്ഞപ്പിത്തം, മൂത്രസംബന്ധമായ അസുഖങ്ങൾ എന്നിവയും മാറിക്കിട്ടും.
5, കാരറ്റ് 15 മുതൽ 20 ദിവസംവരെ തുടർച്ചയായി കഴിച്ചാൽ ചൊറി ചിരങ്ങ്, തേമൽ, ചൊറിച്ചിൽ മുതലായ ത്വക്ക് രോഗങ്ങൾ മാറും...
6, ക്ഷയരോഗത്തിന് കാരറ്റ് സൂപ്പ് വളരെ നല്ലതാണ്..
7, കാരറ്റും തക്കാളിയും കാബേജും കൂടി സൂപ്പ് വെച്ച് കഴിച്ചാൽ വിറ്റാമിൻ എ യുടെ കുറവുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറിക്കിട്ടും.
8, കാരറ്റിനു കുടലിലുള്ള മലിനവസ്തുക്കളേയും വിരയേയും പുറത്തുകളഞ്ഞ് വിശപ്പുണ്ടാക്കുന്നതിന് പ്രത്യേക കഴിവുണ്ട്..
9, അതികഠിനമായ തലവേദന,കണ്ണിനും ചെവിക്കുമുണ്ടാകുന്ന അസുഖങ്ങൾ എന്നിവ മാറുന്നതിനും കാരറ്റ് വളരെ നല്ലതാണ്. കാരറ്റ് പച്ചയായി കഴിക്കുന്നതാണുത്തമം. വേവിച്ചാൽ ചില വിറ്റാമിനുകൾ നഷ്ടപ്പെടും

കോഴിക്കോട്‌:
അര്‍ബുദബാധയാല്‍ മരണത്തെ മുഖാമുഖംകണ്ട എന്‍ജിനീയര്‍ക്ക്‌ ആയുര്‍വേദത്തിലെ 'അശ്വഗന്ധ' ചികില്‍സയിലൂടെ പുനര്‍ജന്‍മം. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ അര്‍ബുദ ചികില്‍സാ കേന്ദ്രങ്ങള്‍ എഴുതിത്തള്ളിയ രോഗിയാണു 'അമുക്കുരം' എന്ന ചെടിയുടെ വേരു കൊണ്ടുണ്ടാക്കിയ മരുന്നിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്‌.
ന്യൂസീലന്‍ഡില്‍ കെമിക്കല്‍ എന്‍ജിനീയറായ കോഴിക്കോട്ടുകാരന്‍ എ. ഹരീന്ദ്രനാഥാണു കാന്‍സര്‍ രോഗികള്‍ക്കു അതിജീവനത്തിന്റെ പ്രതീക്ഷ പകരുന്നത്‌. 'ലിംഫോമ' എന്ന മാരക കാന്‍സറാണ്‌ പത്തു വര്‍ഷത്തെ
ഒളിച്ചു കളിക്കുശേഷം അമുക്കുരത്തോടു തോറ്റത്‌.
ലിംഫോമയും അലോപ്പതി മരുന്നിന്റെ പാര്‍ശ്വഫലമായുണ്ടായ തൊണ്ടയിലെ അള്‍സറും, ശസ്‌ത്രക്രിയകളും സൃഷ്‌ടിച്ച നരകയാതനകള്‍ക്ക്‌ ഒടുവിലാണു ഹരീന്ദ്രനാഥ്‌ ആയുര്‍വേദത്തെ അഭയം പ്രാപിച്ചത്‌.
വേദന സംഹാരികളില്‍ ഒതുങ്ങിയ നാളുകളിലൊന്നില്‍ ഇന്റര്‍നെറ്റില്‍ പരതുമ്പോഴാണ്‌ ഈ അറുപത്തി രണ്ടുകാരന്‍ അശ്വഗന്ധ ചികില്‍സയിലേക്കെത്തുന്നത്‌. പിന്നെ എട്ടുമാസത്തെ ചികിത്സയിലൂടെ അര്‍ബുദത്തിന്റെ പിടിയില്‍ നിന്നു മുക്‌തി നേടിയ ഹരീന്ദ്രനാഥ്‌ ഇപ്പോള്‍ കോഴിക്കോട്‌ കടപ്പുറത്തെ ഫ്‌ളാറ്റില്‍ സകുടുംബം സാധാരണ ജീവിതം നയിക്കുന്നു.
തലശേരി കതിരൂര്‍ സ്വദേശിയായ ഹരീന്ദ്രനാഥ്‌ നാഗ്‌പൂരില്‍നിന്നു പെട്രോകെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി ഒ.എന്‍.ജി.സിയിലും അബുദാബിയിലും ജോലി നോക്കിയ ശേഷമാണ്‌ ന്യൂസീലന്‍ഡിലെത്തുന്നത്‌. 1997 ല്‍ അവിടത്തെ പൗരനായി. കെമിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യവേ 2002 ലാണു ലിംഫ്‌ ഗ്രന്ഥികളെ അര്‍ബുദം ബാധിക്കുന്നത്‌. രോഗം ലിംഫോമയാണെന്നു സ്‌ഥിരീകരിച്ചപ്പോഴേക്കു കാന്‍സറിന്റെ മൂന്നാം ഘട്ടമെത്തിയിരുന്നു. നാലാം ഘട്ടത്തിലേക്കു കടന്നാല്‍ മറ്റവയവങ്ങളെയും ബാധിക്കും.
ന്യൂപ്ലിമത്‌ ബേസ്‌ ഹോസ്‌പിറ്റലില്‍ കീമോതെറാപ്പിക്കു വിധേയനാക്കിയെങ്കിലും 2004ലും പിന്നീട്‌ 2008ലും ശരീരത്തിന്റെ പല ഭാഗങ്ങളിലായി വീണ്ടും മുഴകള്‍ പ്രത്യക്ഷപ്പെട്ടു. ഇതനുസരിച്ചു കീമോതെറാപ്പിയുടെ ശക്‌തി കൂട്ടി. രണ്ടു വര്‍ഷത്തിനുള്ളില്‍ മരുന്നിന്റെ
പാര്‍ശ്വഫലമെന്നോണം തൊണ്ടയില്‍ അള്‍സറുമായി. പിന്നെ ദ്രവരൂപത്തില്‍ മാത്രമായി ഭക്ഷണം. തൂക്കവും കുറഞ്ഞു. സ്‌റ്റിറോയ്‌ഡ് ഉപയോഗം മൂലം ശരീരത്തിലുണ്ടായ കുമിളകള്‍ നീക്കാന്‍ ശസ്‌ത്രക്രിയകള്‍ വേണ്ടിവന്നു. തുടര്‍ന്നു ന്യൂസീലന്‍ഡ്‌ വിട്ടു ബാംഗ്ലൂരിലെത്തി മണിപ്പാല്‍ സെന്ററില്‍ ചികില്‍സ തേടിയെങ്കിലും പ്രതിരോധ ശേഷി തകരാറിലായി. പിന്നീടു കോഴിക്കോട്ടെയും കൊച്ചിയിലെയും ആശുപത്രികളിലായി ചികിത്സ. തൂക്കം കുറഞ്ഞതല്ലാതെ പ്രയോജനമുണ്ടായില്ല.
പ്രതീക്ഷകള്‍ അസ്‌തമിക്കവെ, യാദൃശ്‌ചികമായി ഇന്റര്‍നെറ്റില്‍ പരതുമ്പോള്‍ അശ്വഗന്ധം ശ്രദ്ധയില്‍പെട്ടു. അമേരിക്കന്‍ ആയുര്‍വേദിക്‌ സൊസൈറ്റിയുടെ സൈറ്റില്‍ പോയപ്പോള്‍ എലികളില്‍ അശ്വഗന്ധം പരീക്ഷിച്ചു വിജയിച്ചതിന്റെ വിവരം ലഭിച്ചു. തുടര്‍ന്നാണു ചികിത്സയിലേക്കു കടന്നത്‌. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അശ്വഗന്ധചികിത്സ തുടങ്ങി മൂന്നു ദിവസം കൊണ്ടു മാറ്റം കണ്ടുതുടങ്ങി. വായിലെ അള്‍സര്‍ ചുരുങ്ങി. ഒരാഴ്‌ച കഴിഞ്ഞപ്പോഴേക്കും സ്‌റ്റിറോയ്‌ഡ് നിര്‍ത്തി. മൂന്നുമാസംകൊണ്ടു ശരീരം സാധാരണ നിലയിലായി.
പ്രതിരോധ സംവിധാനം ശക്‌തിപ്പെട്ടു. ഹീമോഗ്ലോബിന്‍ കൂടി. ശരീരഭാരം 70 കിലോ ആയി ഉയര്‍ന്നു. ഇപ്പോള്‍ അലോപ്പതി മരുന്നുകള്‍ ഒന്നുമില്ല. അശ്വഗന്ധം മാത്രമാണു കഴിക്കുന്നത്‌. രോഗംമാറുന്നതിനു മാത്രമല്ല കാന്‍സര്‍ വരാതിരിക്കാനും അശ്വഗന്ധം നല്ലതാണെന്ന്‌ ഹരീന്ദ്രനാഥിന്റെ സാക്ഷ്യം. ഹരീന്ദ്രനാഥിന്റെ കഥ ന്യൂസീലന്‍ഡിലെ പത്രങ്ങളിലും വാര്‍ത്തയായി. രോഗം പൂര്‍ണമായി ഭേദപ്പെട്ടു നവംബറില്‍ ന്യൂസീലന്‍ഡിലേക്കു മടങ്ങാനിരിക്കുകയാണ്‌ അദ്ദേഹം.
************
ബ്രാക്കെറ്റ്:
അമുക്കുരം ഒരു ആയുര്‍വേദ സസ്യമാണ്.
(ഹരീന്ദ്രനാഥ് ഒരു ഇംഗ്ലീഷ് മാഗസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞ ഉപയോഗ ക്രമം:
അമുക്കുരത്തിന്റെ (അശ്വഗന്ധ) വേര് പൊടിച്ച പൌഡര്‍ രണ്ടു സ്പൂണ്‍ തേനുമായി മിക്സ് ചെയ്ത് ദിവസം രണ്ടു നേരം സേവിക്കുക)
*******************
കപ്പങ്ങയില്‍ വിറ്റാമിന്‍ എ , കാല്‍സ്യം, പൊട്ടാസ്യം എന്നിവ ധാരാളം ഉണ്ട്‌. കൂടാതെ ഫോലിക്‌ ആസിഡ്‌, വിറ്റാന്‍ ബി-6, വിറ്റാമിന്‍ ബി-1 , റിബോഫ്‌ളാവിന്‍ എന്നീ രൂപങ്ങളില്‍ ധാരാളം വിറ്റാമിന്‍ ബിയും അടങ്ങിയിട്ടുണ്ട്‌. ഇത്തരം വിറ്റാമിനുകളും ധാതുക്കളും കപ്പങ്ങയെ മികച്ച ഭക്ഷണമാക്കി മാറ്റുന്നു. ഇവ പലതരം അസുഖങ്ങളെ തടയാനും ഭേദമാക്കാനും കപ്പങ്ങയെ സഹായിക്കും.
കപ്ലങ്ങയില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്‌. ഇത്‌ മലബന്ധം തടയാനും ദഹനം എളുപ്പമാക്കാനും സഹായിക്കും. കലോറി കുറവും ഫൈബറും വിറ്റാമനും കൂടുതലും ഉള്ള കപ്ലങ്ങ ശരീര ഭാരം കുറയ്‌ക്കാനുള്ള ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ നല്ലതാണ്‌. പ്രതി-ജ്വലന ശേഷി ഉള്ളതിനാല്‍ കപ്ലങ്ങ അസ്ഥിക്ഷതം മൂലമുള്ള വേദന കുറയ്‌ക്കാന്‍ സഹായിക്കും. പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി കപ്ലങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. കപ്ലങ്ങയുടെ കുരുവിന്‌ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ വൃക്കയ്‌ക്കുണ്ടാകുന്ന തകരാറുകള്‍ പ്രതിരോധിക്കാന്‍ സഹായിക്കും. കരളിനെ ശുദ്ധമാക്കുകയും വിഷാംശങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും. ഇതെല്ലാമാണ്‌ കപ്ലങ്ങയില്‍ കണ്ടെത്തിയ പ്രധാന ഗുണങ്ങള്‍. ഇത്തരത്തില്‍ ആര്‍ത്തവ ചക്രം ക്രമത്തിലാകാന്‍ കപ്ലങ്ങ സഹായിക്കും. പച്ച കപ്ലങ്ങയിലടങ്ങിയിട്ടുള്ള ചൂട്‌ ശരീരത്തിലെ ഈസ്‌ട്രോജന്റെ ഉത്‌പാദനം ഉയര്‍ത്താന്‍ പ്രേരകമാകും. ഇത്‌ ആര്‍ത്തവത്തെ സാധാരണമാക്കാന്‍ സഹായിക്കും. പച്ച കപ്ലങ്ങ ആര്‍ത്തവ സമയത്തെ രക്തയൊഴുക്ക്‌ കൂട്ടുകയും ഗര്‍ഭ പാത്രത്തിലെ പേശികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. സ്വാഭാവികമായി ആര്‍ത്തവത്തിന്‌ ഇത്‌ ഇത്തരത്തില്‍ പ്രേരകമാകും. ആര്‍ത്തവ ചക്രം സാധാരണ നിലയിലാവാന്‍ പച്ച കപ്ലങ്ങയാണ്‌ സഹായിക്കുന്നതെന്ന കാര്യം ശ്രദ്ധിക്കണം. വേവിച്ച കപ്ലങ്ങയ്‌ക്ക്‌ അതിനുള്ള കഴിവില്ല. പച്ച കപ്ലങ്ങ പലതരത്തില്‍ കഴിക്കാം. സാലഡ്‌ രൂപത്തില്‍ കഴിക്കുന്നതാണ്‌ ഉത്തമം.
തുളസിയില പിഴിഞ്ഞനീര് ഓരോ സ്പൂൺ വീതം രാവിലെയും വൈകിട്ടും കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്.
ചുമ, കഫക്കെട്ട് എന്നിവക്ക് തുളസിയില നീര്, ചുവന്നുള്ളിനീര്, തേൻ എന്നിവ ഓരോ സ്പൂൺ സമം ചേർത്ത് രണ്ടു നേരം കുടിച്ചാൽ മതി.
തുളസിനീരിൽ കുരുമുളക് ചേർത്തു കഴിച്ചാൽ പനി മാറും.
നീരിറക്കത്തിന് തുളസിനീരും പുളിയിലയും ചെമ്പരത്തിയും ചേർത്ത് എണ്ണയുണ്ടാക്കി തലയിൽ തേച്ചാൽ മതി.
ചിക്കൻപോക്‌സിന് തുളസിയില നീര് 10മില്ലി അത്രയും തേനും ചേർത്ത് ദിവസവും മൂന്ന് നേരം കുടിക്കുക.
തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ്മാറും.
വിഷ്ണുക്രാന്തി.
നിലം പറ്റിവളരുന്ന ഒരു സസ്യമാണ് വിഷണുക്രാന്തി, പിത്തഹരമായ ഒരു ഔഷധിയാണ്. പൊതുവായി സ്ത്രീകളുടെ ശരീരപുഷ്ടിക്കും ഗര്‍ഭരക്ഷയ് ^ക്കും ഉപയോഗിക്കുന്നു.ഒര്‍മ്മകുറവ്, ജ്വരം, ആസ്മ, ബാലനര,മുടികൊഴിച്ചില് മുതലയവക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു.
മലയാളം :- വിഷ്ണുക്രാന്തി, കൃഷ്ണക്രാന്തി
തമിഴ് :- വിഷ്ണുക്രാന്തി
സംസ്കൃതം :- ഹരികോന്തിജ, വിഷ്ണുഗന്ധി,ശംഖുപുഷ്പി,വിഷ്ണു ദയിതം, നീലപുഷ്പി.
ഇംഗ്ളിഷ് :- സ്ലെന്ടെര്‍ ദ്വാര്ഫ്‌ ,മോര്ണിംഗ് ഗ്ലോറി
ഹിന്ദി :- ശ്യാമക്രാന്ത, വിഷ്ണുക്രാന്ത
ശാസ്ത്രിയം:- ഇവോള്‍വുലസ്‌ അള്‍സിനോയിഡ്‌സ്‌
കുടുംബം :- കണ്‍വോള്‍വിലേസിയ
രസം :- കടു, തിക്ത
വീര്യം :- ഉഷ്ണ
ഗുണം :- രൂക്ഷ,തിക്ഷണം
ഉപയോഗം :- സമൂലം
ചില ഉപയോഗങ്ങള്‍
ഇടവിട്ടുണ്ടാക്കുന്ന പനിക്കു വിഷ്ണുക്രാന്തി സമൂലം പശുവിന്‍ പാല്‍ കറ്ന്നെടുത്തുടനെ അരച്ചു കൊടുക്കാവുന്നത്താണ്
ഇതിന്‍റെ നീര്‍ നെയ്യും ചേര്‍ത്തുകഴിച്ചാല്‍ ഒര്‍മ്മശക്തിക്ക് നല്ലതാണ. ഇതിന്‍റെനീര്‍ തേനില്‍ കഴിച്ചാല്‍ കുടലില്‍ ഉണ്ടാക്കുന്ന അള്‍സര്‍ മാറും.
ചുമ മാറാന്‍
ആടലോടകം – ചുമയ്ക്ക്
കഴിക്കേണ്ട വിധം.- ആടലോടകം ഇല വാട്ടി പിഴിഞ്ഞ് മുപ്പതു എം.എല്‍ കഴിക്കുക.
ഷെയര്‍ ചെയ്യുക ആര്ക്കെങ്കിലും ഉപകാരപ്പെടും തീര്‍ച്ചയായും

Thursday, 28 May 2015

231 | നെഫ്രോട്ടിക് സിൻഡ്രോം | NEPHROTIC SYNDROME
നാടന്‍ കോഴിയുടെ ഒരു മുട്ടയുടെ വെള്ള, ഒരു കദളിപ്പഴം, ഒരു ടീസ്പൂണ്‍ എള്ള് എണ്ണ, ഒരു ടീസ്പൂണ്‍ വെണ്ണ - നല്ലതു പോലെ അരച്ച് ഇടവിട്ടു കഴിക്കുക.

നിത്യജീവിതത്തില്‍ പലരോഗങ്ങളും നമ്മേ പിടിപെടാറുണ്ട്. അവ തടയുവാന്‍ ചില പൊടികൈകളുമുണ്ട്. ഇന്ന് നാം രോഗം തടയുവാനായി ഇംഗ്ലീഷ് മരുന്നുകള്‍ ധാരാളം കഴിക്കുന്നു. എന്നാല്‍ പ്രകൃതിദത്തമായ പലതിനെയും ഉപേക്ഷിച്ചാണ് ചെറിയരോഗങ്ങള്‍ക്ക് പോലും ഇംഗ്ലീഷ്മരുന്നുകളെ ആശ്രയിക്കുന്നത്. ഈ മരുന്നുകള്‍ ശരീരാവയവങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതി കനിഞ്ഞ നല്‍കിയ വിഭവങ്ങള്‍ക്ക് തന്നെ പല രോഗങ്ങളെയും അകറ്റി നിര്‍ത്താന്‍ കഴിയും. അത്തരം ചില പൊടിക്കൈകളാണ് ചുവടെ ചേര്‍ക്കുന്നത്.
1 പനി....
ചുക്കും മല്ലിയുമിട്ടു തിളപ്പിച്ച വെള്ളം കുടിക്കുക.
തുളസി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.
2 ജലദോഷം...
ചെറുനാരങ്ങാനീരില്‍ തേന്‍ചേര്‍ത്തു കഴിക്കുക.
അല്പം മഞ്ഞള്‍പൊടി വെള്ളത്തില്‍ കലര്‍ത്തി തിളപ്പിച്ച് ആവി കൊള്ളുക. ജലദോഷത്തെ തുടര്‍ന്നുള്ള തലയുടെ ഭാരം കുറയും.
3 തൊണ്ടവേദന...
ഗ്രാമ്പു ,ഏലത്തരി, എന്നിവയില്‍ ഏതെങ്കിലും വായിലിട്ടു ചവച്ചുതുപ്പുക.
കല്‍ക്കണ്ടവും ചുക്കും ജീരകവും ഒന്നിച്ചു പൊടിച്ചു ഇടവിട്ടു കഴിക്കുക.
പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടുക.
തേയില ഇട്ടു തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊള്ളുക.
4 ചുമ....
തേനും നെയ്യും കുരുമുളക് പൊടിച്ചതും ചേര്‍ത്ത് കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും.
ആടലോടകം ശര്‍ക്കരയോ കുരുമുളകോ ചേര്‍ത്ത് കഷായം വെച്ചു കുടിക്കുക.
ഇഞ്ചിയും ചെറിയഉള്ളിയും ഇടിച്ചു നീരെടുത്ത് കഴിക്കുക.ശ്വാസം മുട്ടലിനും ഇതു നല്ലതാണ്.
ഉലുവാ കഷായം വെച്ചു കഴിക്കുക.
5 തലവേദന....
കടുക് അരച്ചു നെറ്റിയില്‍ പുരട്ടുക.
ചുവന്നുള്ളിയും, കല്ലുപ്പും അരച്ചു നെറ്റിയില്‍ പുരട്ടുക.
നാരങ്ങാ മുറിച്ചു നെറ്റിയില്‍ ഉരസ്സുന്നത് നല്ലതാണ്.
6 കഫം....
കഫമിളക്കുവാന്‍ ഓരോ ടീസ്പൂണ്‍ നാരങ്ങാനീരും തേനും ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക.
അയമോദകം പഞ്ചസാര ചേര്‍ത്ത് പൊടിച്ചു കഴിക്കുക.
നാരങ്ങാവെള്ളം തേനില്‍ ചേര്‍ത്തു കഴിക്കുക.
7 സന്ധിവേദന....
വെളിച്ചെണ്ണയും നാരങ്ങാനീരും തുല്യഅളവിലെടുത്തു ചൂടാക്കിവേദനയുള്ളിടത്തു പുരട്ടി തടവിയാല്‍ സന്ധിവേദന അകറ്റാം.
തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് തേന്‍ ചേര്‍ത്തു രാവിലേയും വൈകുന്നേരവും കഴിക്കുക.
8 രക്തസമ്മര്‍ദ്ധം....
തണ്ണിമത്തന്‍ വിത്ത് ഉണക്കിപൊടിച്ചു നിത്യവും കഴിക്കുക.
മുരിങ്ങയില നിത്യവും കഴിക്കുക.
ജീരകം, വെളുത്തുള്ളി, ഉലുവാ,എന്നിവ വറുത്തു അതിട്ട് വെള്ളം തിളപ്പിച്ച് നിത്യവും കുടിക്കുക.
മുരിങ്ങയിലയും വെളുത്തുള്ളിയും കൂടി ചതച്ചിട്ട്പാല്കാച്ചി ദിവസവുംഅത്താഴത്തിനു ശേഷം കുടിക്കുക.
9 അപസ്മാരം....
വയമ്പ് പാടിച്ചതും തേനും ബ്രെഹ്മിനീരില്‍ ചേര്‍ത്ത് കഴിക്കുക.
10 മൂത്രതടസ്സം.....
ശതാവരിക്കിഴങ്ങിന്റെ നീര് കുടിക്കുക.
11 മൂതാശയത്തില്‍ കല്ല്.....
ഒരു ഗ്ലാസ്സ് വാഴപ്പിണ്ടി നീര് നിത്യവും കുടിക്കുക ( പാളയന്‍കോടന് വാഴയുടെതാണ് ഉത്തമം).
12 പ്രമേഹം.....
പച്ചനെല്ലിക്ക ഇടിച്ച് പിഴിഞ്ഞ നീരില്‍ മഞ്ഞള്‍പൊടിയും ചേര്‍ത്തു കഴിക്കുക.
തൊട്ടാവാടിനീരില്‍ പാല്‍ ചേര്‍ത്തു കഴിക്കുക.
ബ്രെഹ്മി ഉണക്കിപോടിച്ചുഓരോ സ്പൂണ്‍ പാലില്‍ ചേര്‍ത്തു കഴിക്കുക.
13 മഞ്ഞപ്പിത്തം.......
കീഴാര്‍നെല്ലിഅരച്ചു പാലിലോ ഇളനീരിലോ അതിരാവിലെ കഴിക്കുക.
പൂവാന്‍കുരുന്തിലയും ജീരകവും ചേര്‍ത്തു പാലില് കലര്‍ത്തി കഴിക്കുക.
തേനില്‍ മുള്ളങ്കി നീര് ചേര്‍ത്ത് കഴിക്കുക.
14 വയറുകടി........
ഉലുവാ ഒരുഗ്രാം വറുത്തുപൊടിച്ചു ചൂടുവെള്ളത്തില്‍ കലക്കി ഒന്നോ, രണ്ടോ മണിക്കൂര്‍ ഇടവിട്ട് കുടിക്കുക . വയറുകടിക്ക് ആശ്വാസം ലഭിക്കും.
15 ഗ്യാസ്ട്രബിള്‍...........
വെളുത്തുള്ളി ചുട്ടുതിന്നുന്നത് നല്ലതാണ്.
ഇഞ്ചി ചതച്ചിട്ട് ചായ കുടിക്കുന്നത് നല്ലതാണ്.
വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല്‍ രാത്രി കിടക്കുന്നതിനു മുന്‍പ് കുടിക്കുക.
കരിങ്ങാലി ക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ചവെള്ളം ഭക്ഷണശേഷം പതിവായി കുടിക്കുക.
16 ഇക്കിള്.........
വായില്‍ വെള്ളം നിറച്ചു അല്പ്പസമയം മൂക്കടച്ചു പിടിക്കുക.
ചൂടുവെള്ളത്തില്‍ ഇന്തുപ്പ് ഇട്ട് കഴിക്കുക.
ചുക്ക് അരച്ച് തേനില്‍ കഴിക്കുക.
17 വിരശല്യം......
പപ്പായ തൊലികളഞ്ഞു കറയോടെ അല്പം വെള്ളത്തില്‍തിളപ്പിച്ച് ആ വെള്ളം കുടിക്കുക.
പപ്പായക്കുരു തേനില്‍ചേര്‍ത്ത്കഴിച്ചാല്‍ വിര ശല്യം കുറയും.
18 നാക്കിലെപൂപ്പല്...........
ഉണക്കമുന്തിരി കുതിര്‍ത്തുപിഴിഞ്ഞ് നാക്കില്‍ പുരട്ടുക.
19 തലമുടി പിളരുന്നതിന്...........
മുടിയില്‍ നാരങ്ങാനീര് പുരട്ടുക.
20 മുടികൊഴിച്ചില്‍, താരന്‍, അകാലനര.........
ചെമ്പരത്തിപൂവും മൈലാഞ്ചിയും ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ പുരട്ടുക.
വെളിച്ചെണ്ണ നാരങ്ങാനീരുമായി സമം ചേര്‍ത്ത് പുരട്ടുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ ഒരു പരിധി വരെ സഹായിക്കും.

Wednesday, 27 May 2015

* ഭക്ഷണ ശേഷം ഒരു ആപ്പിള്‍ കഴിക്കുന്നത് പല്ലുകള്‍ക്ക് തിളക്കം വരാന് വളരെ നല്ലതാണ്.
* സോഡാക്കാരവും അല്പം നാരങ്ങാനീരും ചേര്‍ത്ത മിശ്രിതം എടുത്ത് വിരലുകളുപയോഗിച്ചു പല്ലു തേച്ചാല്‍ പല്ലുകള്‍ തിളക്കമാര്‍ന്നതാകും.
* ആര്യവേപ്പില ഉണക്കിപ്പൊടിച്ച് പല്ലു തേയ്ക്കുക.
* പല്ലുകള്‍ വെളുത്തു സുന്ദരമാകാന്‍ പഴുത്ത പ്ലാവിലകൊണ്ടു പല്ലുതേയ്ക്കുക.
* രാവിലെയും രാത്രിയിലും പതിവായി പല്ലുതേയ്ക്കുക.
* മാവില, ഇന്തുപ്പ്‌ എന്നിവ കുടംപുളി ചുട്ടെടുത്തതും കൂട്ടി പല്ലു തേയ്‌ക്കുക.
* പേസ്റ്റിനോടൊപ്പം അല്പം ബേക്കിംഗ് സോഡാ കൂടി ചേര്‍ത്ത് പല്ല് തേച്ചാല്‍ പല്ലുകള്‍ക്ക് നല്ല തിളക്കവും നിറവും ലഭിക്കുന്നു.
https://urmponline.wordpress.com/2015/05/27/230-dg-diabates-asthenospermia/
230 | പ്രമേഹം മൂലം ബീജശേഷിയില്ലായ്മ | അനപത്യദോഷം
DIABETES + ASTHENOSPERMIA
നെല്ലിക്കയും ജാതിക്കാപ്പരിപ്പു നാലായി കീറിയതും തുല്യയളവില്‍ എടുത്ത്, ശുദ്ധമായ കാരെള്ളാട്ടിയ എണ്ണയില്‍ ഇട്ടുവെച്ച്, ഇരുപത്തിയൊന്നു ദിവസം കഴിഞ്ഞ്, ദിനവും അതില്‍ ഒരു നെല്ലിക്കയും ജാതിക്കാപ്പരിപ്പിന്‍റെ നാലിലൊരു ഭാഗവും അതില്‍ നിന്നെടുത്ത ഒരു ടീസ്പൂണ്‍ എണ്ണയും ചേര്‍ത്ത് ഒരു മണ്ഡലകാലം സേവിച്ചാല്‍ പ്രമേഹം മൂലം ബീജശേഷി നഷ്ടപ്പെട്ട് കുട്ടികളുണ്ടാകാതെ വിഷമിക്കുന്ന പുരുഷന് പ്രമേഹം തീര്‍ത്തും പോകുന്നതും അനപത്യദോഷം മാറുന്നതുമാണ്.
ഇത് ദിവ്യൗഷധരഹസ്യം.

Tuesday, 26 May 2015

മുടിയുടെ വളര്‍ച്ചയ്‌ക്ക്‌ 30 വഴികള്‍ heart emoticon
*****************************************************
വേനല്‍ക്കാലത്ത് ശരീരം മാത്രമല്ല, ശിരോചര്‍മവും ഇതേത്തുടര്‍ന്ന് മുടിയും വിയര്‍ക്കുന്നത് സാധാരണമാണ്. മുടി വിയര്‍ക്കുന്നത് മുടി കൊഴിച്ചിലുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
തലമുടി എന്നത് വ്യക്തിത്വത്തെയും സൗന്ദര്യത്തെയും സംബന്ധിക്കുന്നതാണ്. മുടി കേടാകുന്നതും, കൊഴിച്ചിലും, താരനും മിക്കവരുടെയും പ്രധാന പ്രശ്‌നമാണ്. പ്രായമാകുന്നതിനുമുന്‍പേ തല നരയ്ക്കുന്നു.
അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍, ജീവിതരീതി, ജോലിയിലെ സ്‌ട്രെസ് എന്നിവ തന്നെയാണ് മുടിയെ കേടാക്കുന്നത്. കെമിക്കല്‍ അടങ്ങിയ ചികിത്സ തിരഞ്ഞെടുക്കാതെ പ്രകൃതിദത്തമായ വഴികള്‍ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ തയ്യാറാകണം.

1. പണ്ട് മുതല്‍ മുത്തശ്ശിമാര്‍ മുടി വളര്‍ച്ചയ്ക്ക് ഉപയോഗിച്ചിരുന്നതാണ് ഉള്ളി ജ്യൂസ്. ഉള്ളി ജ്യൂസില്‍ ധാരാളം സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതുമൂലം മുടി വളരുന്നു.
2. തലയോട് വൃത്തിയാക്കാന്‍ സഹായിക്കുന്നതാണ് ആപ്പിള്‍ വിനാഗിരി. ഇത് മുടിയിലെ പി.എച്ച് ബാലന്‍സ് ചെയ്യുന്നു. ആപ്പിള്‍ വിനാഗിരി ഉപയോഗിച്ച് മുടി കഴുകുന്നത് നല്ലതാണ്.
3. ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ ഓലിവ് ഓയില്‍, തേന്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് മുടിയില്‍ തേച്ച് 20 മിനിട്ട് വയ്ക്കുക.
3,പ്രോട്ടീന്‍ കൂടിയ തോതില്‍ അടങ്ങിയ മുട്ട മുടി വളരാന്‍ സഹായിക്കും. സള്‍ഫര്‍, സിങ്ക്, അയേണ്‍, സെലനിയം, ഫോസ്ഫറസ്, അയഡിന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
4. മുടിക്ക് നല്ല നിറം നല്‍കാന്‍ കഴിവുണ്ട് ഉലുവയ്ക്ക്. ഉലുവ പേസ്റ്റാക്കിയത് ഒരു ടീസ്പൂണ്‍, തേങ്ങാപ്പാല്‍ രണ്ട് ടീസ്പൂണ്‍ എന്നിവ ചേര്‍ത്ത മിശ്രിതം മുടിക്ക് തേക്കുക. 30 മിനിട്ട് കഴിഞ്ഞ് ഷാമ്പു ഉപയോഗിച്ച് കഴുകുക.
5. ഉരുളക്കിഴങ്ങ് ജ്യൂസാക്കി തലയോട്ടിലും മുടിയിലും തേച്ചു പിടിപ്പിക്കുക. 15 മിനിട്ട് വെച്ചശേഷം കഴുകാം.
6. പ്രകൃതിദത്തമായ ഒരു കണ്ടിഷണറാണ് ഹെന്ന പൗഡര്‍. മിക്കവരും ഇത് ഉപയോഗിക്കുന്നുണ്ട്. തിളക്കവും നല്ല നിറവും ഇത് നല്‍കും. മുടി വളരുകയും താരന്‍ മാറ്റുകയും ചെയ്യും.
7. നല്ല കട്ടിയുള്ള മുടിക്ക് വേണ്ടി ചുവന്ന മുളക് ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ ചുവന്നമുളക് പൊടിയില്‍ രണ്ട് ടീസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് നിങ്ങളുടെ മുടിയില്‍ തേക്കുക.
8. പ്രോട്ടീന്‍ അടങ്ങിയ തേങ്ങാപ്പാല്‍ മുടിക്ക് നല്ലതാണ്. തേങ്ങാപ്പാല്‍ തലയോട്ടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.
9. ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ ഗ്രീന്‍ ടീ മുടിയുടെ എല്ലാ പ്രശ്‌നങ്ങളും മാറ്റി തരും. മുടി കൊഴിച്ചില്‍ തടയും. ഗ്രീന്‍ ടീ ഉപയോഗിച്ച് മുടി നന്നായി മസാജ് ചെയ്യുക.
10. ഔഷധഗുണങ്ങളുള്ള നെല്ലിക്ക മുടി നന്നായി വളരാന്‍ സഹായിക്കും. രണ്ട് ടീസ്പൂണ്‍ നെല്ലിക്ക പൗഡറില്‍ രണ്ട് ടീസ്പൂണ്‍ ചെറുനാരങ്ങ നീര് ഒഴിക്കുക. ഇത് നിങ്ങളുടെ മുടിക്ക് തേക്കാം
11. 100 % പോഷകങ്ങള്‍ അടങ്ങിയതാണ് ജീരകം. ജീരകപ്പൊടിയില്‍ അല്‍പം ഒലിവ് ഓയില്‍ ചേര്‍ക്കുക. ഈ പേസ്റ്റ് രാത്രി കിടക്കുന്നതിനുമുന്‍പ് തേക്കാം. 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം.
12. ഉണക്കിയ കുരുമുളക് ഒരു ആയുര്‍വ്വേദ പ്രതിവിധിയാണ്. രണ്ട് ടീസ്പൂണ്‍ കുരുമുളക് പൊടിയില്‍ ചെറുനാരങ്ങ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ പുരട്ടി കുളിക്കാം.
13. ചെമ്പരത്തിത്താളിയില്‍ അല്‍പം വെളിച്ചെണ്ണയും ചേര്‍ത്ത് മുടിയില്‍ തേക്കാം. നല്ല നിറം ലഭിക്കാനും മുടി തഴച്ചുവളരാനും ഇതുമതി.
14. വേവിച്ച വെളുത്തുള്ളി, ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലമുടിയില്‍ തേച്ചുപിടിക്കാം. ഒരാഴ്ച കൊണ്ട് മികച്ച ഫലം കാണാം.
15. ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ വൈറ്റമിന്‍ ഇ ഓയില്‍ മുടിക്ക് തേക്കുന്നത് നല്ലതാണ്. രോഗാണുക്കളെ ഇല്ലാതാക്കി മുടി വളരാന്‍ സഹായിക്കും. രാത്രി തലയില്‍ തേച്ച് കിടക്കുക. അടുത്ത ദിവസം രാവിലെ കഴുകാം.
16. റോസ്‌മേരി ഒരുതരം സുഗന്ധച്ചെടിയാണ്. ഇതുകൊണ്ടുണ്ടാക്കുന്ന ഓയില്‍ മുടിക്ക് നല്ലതാണ്. ഇത് തലയോട്ടിലെ രക്തപ്രവാഹത്തെയും കോശത്തെയും മെച്ചപ്പെടുത്തുന്നു.
17. മുടി കൊഴിച്ചില്‍ തടയാന്‍ ഉപയോഗിക്കുന്നതാണ്‌ കര്‍പ്പൂരത്തുളസിയുടെ എണ്ണ. ഇത്‌ തലയില്‍ പുരട്ടിക്കുളിച്ചാല്‍ മുടിക്ക്‌ സുഗന്ധവും അഴകും ലഭിക്കും.
18. ലാവന്‍ഡര്‍ ഓയിലിനെ ബ്യൂട്ടി ഓയില്‍ എന്നാണ്‌ വിളിക്കുന്നത്‌. ദീര്‍ഘകാലം മുടിയെ സംരക്ഷിച്ചു നിര്‍ത്താന്‍ ഇവയ്‌ക്ക് കഴിവുണ്ട്‌. ലാവന്‍ഡര്‍ ഓയില്‍, റോസ്‌മേരി ഓയില്‍, തൈമ്‌ ഓയില്‍, ജൊജൊബ ഓയില്‍ എന്നിവ ഒരേ അളവില്‍ എടുത്ത്‌ മുടിക്ക്‌ തേച്ചാല്‍ മുടി നന്നായി വളരും.
19. മോയിചറൈസിംഗ്‌ ആയി ഉപയോഗിക്കുന്നതാണ്‌ ജൊജൊബാ ഓയില്‍. മുടിയുടെ എല്ലാ കേടുപാടുകളും മാറ്റാനുള്ള കഴിവ്‌ ജൊജൊബാ ഓയിലിനുണ്ട്‌.
20. ഫാറ്റി ആസിഡ്‌ അടങ്ങിയ ചെറുചന വിത്ത്‌ എണ്ണ വരണ്ട തലയോടിനു മികച്ച മരുന്നാണ്‌. മികച്ച മോയ്‌ചറൈസിംഗ്‌ ഏജന്റാണിത്‌.
21. ഒലിവ്‌ ഓയില്‍ ഫേസ്‌ മാസ്‌ക്കായും, സ്‌ക്രബ്‌, ബോഡി ഓയില്‍, ഹെയര്‍ ടോണിക്‌, ഫേസ്‌ പാക്കായും ഉപയോഗിക്കാം.
22. പെട്ടെന്ന്‌ മുടി വളരാന്‍ സഹായിക്കുന്നതാണ്‌ ആവണക്കെണ്ണ. മുടിക്ക്‌ നല്ല ബലവും അഴകും നല്‍കാന്‍ ആവണക്കെണ്ണ സഹായിക്കും.
23. മുടിയുടെ വളര്‍ച്ചയ്‌ക്ക് സഹായിക്കുന്ന പ്രോട്ടീനിനെ കെരാട്ടീന്‍ എന്ന്‌ വിളിക്കുന്നു. ഇതടങ്ങിയ ഭക്ഷണം വേണം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍. മുട്ട, ചിക്കന്‍, ടോഫു, സോയാബീന്‍, ബീന്‍സ്‌ എന്നിവയില്‍ ഇത്‌ അടങ്ങിയിട്ടുണ്ട്‌.
24. വൈറ്റമിന്‍ എ മുടിയുടെ വളര്‍ച്ചയ്‌ക്ക് സഹായിക്കും. മാങ്ങ, പപ്പായ, ഓറഞ്ച്‌, ക്യാരറ്റ്‌ തുടങ്ങിയ പഴങ്ങളില്‍ ധാരാളം വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്‌.
25. വൈറ്റമിന്‍ ബി മുടിയുടെ വളര്‍ച്ചയ്‌ക്ക് വേണം. രക്‌തത്തിലെ ഹീമോഗ്ലോബിന്റെ അളവ്‌ വര്‍ദ്ധിപ്പിക്കാന്‍ ഇത്‌ സഹായിക്കും. ഉരുളക്കിഴങ്ങ്‌, നേന്ത്രപ്പഴം, ചിക്കന്‍, ഓട്‌സ്, മത്സ്യം, ബീന്‍സ്‌ എന്നിവ കഴിക്കുക.
26. കൊളാജന്റെ ഉത്‌പാദനം മെച്ചപ്പെടുത്താന്‍ മുടിക്ക്‌ വൈറ്റമിന്‍ ആവശ്യമാണ്‌. സിട്രസ്‌ അടങ്ങിയ പഴങ്ങള്‍ ധാരാളം കഴിക്കുക. നെല്ലിക്ക, ഓറഞ്ച്‌, കിവി, പേരയ്‌ക്ക എന്നിവ കഴിക്കാം.
27. തലയോടിന്റെ ആരോഗ്യത്തിന്‌ വൈറ്റമിന്‍ ഇ ആവശ്യമാണ്‌. ഇത്‌ രക്‌തപ്രവാഹം കൂട്ടും. ധാന്യങ്ങള്‍, സണ്‍ഫല്‍ര്‍ ഓയില്‍, സൊയാബീന്‍ ഓയില്‍, ടോഫു എന്നിവയില്‍ ധാരാളം വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്‌.
28. അയേണ്‍ അടങ്ങിയ ഗ്രീന്‍ വെജിറ്റബിള്‍ മുടി വളര്‍ച്ചയ്‌ക്ക് സഹായിക്കും.
29. നനവ്‌ നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഉത്‌പന്നമാണ്‌ തേന്‍. തേന്‍ പുരട്ടി കഴുകുന്നത്‌ വരണ്ട പാറിപറന്ന മുടിയ്‌ക്ക് നനവ്‌ നല്‍കാന്‍ സഹായിക്കും. രണ്ട്‌ കപ്പ്‌ ചൂട്‌ വെള്ളത്തില്‍ 1 ടീസ്‌പൂണ്‍ തേന്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.
30. ഒരു കപ്പ്‌ പാല്‍ അല്ലെങ്കില്‍ തേങ്ങാപ്പാല്‍ എടുക്കുക. ഇതിലേക്ക്‌ 2-3 ടീസ്‌പൂണ്‍ കടലമാവ്‌ ചേര്‍ത്തിളക്കുക. കുഴമ്പ്‌ രൂപത്തിലാക്കി മുടിയില്‍ പുരട്ടുക. മുടിയുടെ അറ്റത്ത്‌ കൂടുതല്‍ തേയ്‌ക്കാന്‍ ശ്രദ്ധിക്കണം പതിനഞ്ച്‌ മിനുട്ടിന്‌ ശേഷം ഷാമ്പു തേച്ച്‌ കഴുകി കളയാം.
വേനലിലെ മുടിസംരക്ഷണം
വേനല്‍ക്കാലത്ത്‌ ശരീരം മാത്രമല്ല, ശിരോചര്‍മവും ഇതേത്തുടര്‍ന്ന്‌ മുടിയും വിയര്‍ക്കുന്നത്‌ സാധാരണമാണ്‌. മുടി വിയര്‍ക്കുന്നത്‌ മുടി കൊഴിച്ചിലുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്യും. വിയര്‍പ്പ്‌ ഒരു വിധത്തില്‍ തലയെ തണുപ്പിക്കാനുള്ള മാര്‍മാണെങ്കിലും ഈ വിയര്‍പ്പ്‌ മുടിയ്‌ക്ക് ദോഷമാണ്‌ ചെയ്യുന്നത്‌.
തലയില്‍ ചെളി പിടിക്കാനും മുടിയുടെ വൃത്തിക്കും ഇത്‌ ദോഷം ചെയ്യുന്നു. വിയര്‍പ്പ്‌ മുടിക്ക്‌ ദോഷം വരുത്താതിരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ്‌ ഇതിനുള്ള പരിഹാരം. മുടിയിലെ വിയര്‍പ്പൊഴിവാക്കുന്നതിനുള്ള പ്രധാന വഴി മുടി ദിവസവും കഴുകുകയെന്നതാണ്‌. ചൂടുകാലത്ത്‌ കഴിയുമെങ്കില്‍ രണ്ടു നേരം മുടി കഴുകുന്നതാണ്‌ നല്ലത്‌. തണുത്ത വെള്ളത്തില്‍ മുടി കഴുകാന്‍ ശ്രദ്ധിക്കുക.
ക്ലോറിനോ മറ്റു മാലിന്യങ്ങളോ മുടി കഴുകുന്ന വെള്ളത്തില്‍ ഇല്ലെന്ന്‌ ഉറപ്പു വരുത്തുക. മുടിയില്‍ വേനല്‍ക്കാലത്ത്‌ ഷാംപൂവിനേക്കാള്‍ ഹെര്‍ബല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുക. കാരണം വേനല്‍ മുടിയെ വരണ്ടതാക്കുകയും ചെയ്യും. ഷാംപൂ ഉപയോഗിക്കുമ്പോള്‍ ഈ പ്രശ്‌നം വീണ്ടും രൂക്ഷമാകും. മുടി അഴിച്ചിട്ടു യാത്ര ചെയ്യുന്നത്‌ ഒഴിവാക്കുക. അതുപോലെ മുറുകെ കെട്ടുകയുമരുത്‌. കാരണം മുടി മുറുകെക്കെട്ടിയില്‍ വായുസഞ്ചാരം കുറയും.
നല്ലപോലെ മുടി ചീകുന്നത്‌ തലയോടിലേക്കുള്ള രക്‌തസഞ്ചാരം വര്‍ദ്ധിപ്പിക്കും. മുടികൊഴിച്ചില്‍ കുറയ്‌ക്കും. മുടിവളര്‍ച്ചയ്‌ക്ക് സഹായിക്കും. വേനല്‍ക്കാലത്ത്‌ മുടിയില്‍ ഹോട്ട്‌ ഓയില്‍ മസാജ്‌ ചെയ്യുക. ഇതിനു ശേഷം ആവി പിടിക്കുക. മുടികൊഴിച്ചില്‍ ഒരു പരിധി വരെ കുറയ്‌ക്കാന്‍ ഇത്‌ സഹായിക്ക
ും.

Saturday, 23 May 2015

Health Benefits of Aloe Vera heart emoticon
**********************************************
The aloe vera miracle: A natural medicine for cancer, cholesterol, diabetes, inflammation, IBS, and other health conditions...Must Share
When I say aloe vera is the most impressive medicinal herb invented by nature, (Garlic would be a close second.) There is nothing on this planet that offers the amazing variety of healing benefits granted by aloe vera. In a single plant, aloe vera offers potent, natural medicine that:
• Halts the growth of cancer tumors.
• Lowers high cholesterol.
• Repairs "sludge blood" and reverses "sticky blood".
• Boosts the oxygenation of your blood.
• Eases inflammation and soothes arthritis pain.
• Protects the body from oxidative stress.
• Prevents kidney stones and protects the body from oxalates in coffee and tea.
• Alkalizes the body, helping to balance overly acidic dietary habits.
• Cures ulcers, IBS, Crohn's disease and other digestive disorders.
• Reduces high blood pressure natural, by treating the cause, not just the symptoms.
• Nourishes the body with minerals, vitamins, enzymes and glyconutrients.
• Accelerates healing from physical burns and radiation burns.
• Replaces dozens of first aid products, makes bandages and antibacterial sprays obsolete.
• Halts colon cancer, heals the intestines and lubricates the digestive tract.
• Ends constipation.
• Stabilizes blood sugar and reduces triglycerides in diabetics.
• Prevents and treats candida infections.
• Protects the kidneys from disease.
• Functions as nature's own "sports drink" for electrolyte balance, making common sports drinks obsolete.
• Boosts cardiovascular performance and physical endurance.
• Speeds recovery from injury or physical exertion.
• Hydrates the skin, accelerates skin repair.
Truly, there is nothing else that compares to the medicinal potential of aloe vera. And yet most people only know about the topical applications of aloe vera gel. They think it's only good for sunburns. In reality, aloe vera is useful for both external and internal use

Thursday, 21 May 2015

നെഞ്ചെരിച്ചില്‍ മാറാന്‍... heart emoticon
***************************************
മാറിയ ജീവിത രീതികള്‍ കാരണം ചെറുപ്പക്കാരില്‍ പോലും ഇപ്പോള്‍ അസിഡിറ്റിയും നെഞ്ചെരിച്ചിലും കൂടിയിട്ടുണ്ട്. പല കാരണങ്ങള്‍ കൊണ്ട് നെഞ്ചെരിച്ചില്‍ വരാം. അമിത മദ്യപാനം, എരിവും പുളിയും കൂടുതലുള്ള ഭക്ഷണം, ആഹാരം നന്നായി ചവച്ചരച്ച് കഴിക്കാത്തത്, മാനസിക പിരിമുറുക്കങ്ങള്‍, ദഹനം നന്നായി നടക്കാത്തത് അങ്ങനെ പലതും നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. ഇത് കുറയ്ക്കാന്‍ വേണ്ടി വീട്ടില്‍ ചെയ്യാവുന്ന ചില പൊടിക്കൈകളും ജീവിത ശൈലിയില്‍ വരുത്തേണ്ട ചില മാറ്റങ്ങളുമിതാ.
ഒരു കുടന്ന പേരയില അരഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം ഇല അരിച്ചു മാറ്റി ആ വെള്ളം കുടിക്കാം.
ഊണിന് ശേഷം ഒരു ചെറിയ കഷണം ഇഞ്ചി ചവച്ചരച്ചു തിന്നുക. ഇഞ്ചിനീര് കുടിക്കുന്നതും ഗുണം ചെയ്യും. ജിഞ്ചര്‍ടീ കുടിക്കുന്നതും ദഹനം നന്നാകാന്‍ സഹായിക്കും.
ഒരു ഗ്ലാസ് വെള്ളത്തില്‍ നൂറു ഗ്രാം കറുവാപട്ടയിട്ട് തിളപ്പിച്ച് കുടിക്കുന്നത് ആശ്വാസം തരും.
100 ഗ്രാം വെളുത്തുള്ളി ചുട്ട് തൊലി കളഞ്ഞ് ചവച്ചു തിന്നുക.
ഒരു നുള്ള് കായം ചൂടുവെള്ളത്തില്‍ കലക്കി ദിവസം 2-3 തവണ കുടിക്കുക.
ജാതിക്കയുടെ ഒരു തൊണ്ട് അരച്ചത് 200 മില്ലി തേനില്‍ ചേര്‍ത്ത് കഴിക്കുക. നെഞ്ചെരിച്ചില്‍ മാറും.
പതിവു രീതിയില്‍ നിന്നു മാറി കൂടുതല്‍ തവണകളായി ആഹാരം കഴിക്കുക. ഉദാഹരണത്തിന് ദിവസം മൂന്നു നേരം ആഹാരം കഴിക്കുന്നതിനു പകരം അളവു കുറച്ച് അത് അഞ്ചു തവണകളാക്കുക.
നന്നായി ചവച്ചരച്ച്, ആസ്വദിച്ച് ഭക്ഷണം കഴിക്കുക. രാത്രി ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് ആഹാരം കഴിക്കുകയാണ് നല്ലത്.
ഫ്രിഡ്ജില്‍ വച്ച ആഹാരം സോഡ, ചായ, കാപ്പി, പുളിപ്പുള്ള പഴങ്ങളുടെ ജ്യൂസ്, എരിവ്, പുളി, മസാല എന്നിവ കൂടുതല്‍ അടങ്ങിയതും കൊഴുപ്പ് കൂടുതലടങ്ങിയ ആഹാരം തുടങ്ങിയവയും ഒഴിവാക്കുക.
ചര്‍മസംരക്ഷണത്തിന് നാരങ്ങാവെള്ളം heart emoticon
***********************************************************
ദിവസം മുഴുവന്‍ ശരീരത്തെയും മനസിനെയും ഉന്മേഷപ്രദമാക്കാന്‍ അതിരാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ കരളിനെ ഉത്തേജിപ്പിക്കാനും ശുദ്ധീകരിക്കാനും നാരങ്ങാവെള്ളം വളരെ നല്ലതാണ്. നാരങ്ങാനീരിലടങ്ങിയിരിക്കുന്ന ദഹന സഹായികളായ ആസിഡുകള്‍ ദഹന പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ശാരീരികോന്മേഷം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
വിറ്റാമിന്‍ സി യുടെയും അസോര്‍ബിക് ആസിഡിന്റെയും കലവറയാണ് ചെറുനാരങ്ങ. വിറ്റാമിന്‍ സി ശരീരത്തിന് തണുപ്പ് നല്‍കുന്നു. അസോര്‍ബിക് ആസിഡ് ശരീരത്തിനാവശ്യമായ ഇരുമ്പ് സത്ത നിലനിര്‍ത്തുകയും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ശരീരത്തിലെ പി എച്ച് സന്തുലിതമാക്കാന്‍ നാരങ്ങയുടെ അസിഡിക് സ്വഭാവം സഹായകമാകുന്നു. അമിത ഭക്ഷണമോ മദ്യപാനമോ കാരണമുണ്ടാകാറുള്ള ദഹന പ്രശ്‌നങ്ങളെ നിയന്ത്രിക്കാനുള്ള ശേഷി നാരങ്ങയ്ക്കുണ്ട്.
ശരീരത്തിനാവശ്യമായ ദ്രാവകങ്ങളുടേയും ടോക്‌സിനുകളുടേയും പ്രകൃതിദത്തമായ കലവറയാണ് നാരങ്ങ. നാരങ്ങയിലടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരത്തിനാവശ്യമായ എന്‍സൈമുകളെ വികസിപ്പിച്ച് കരളിനെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു.
ശരീരത്തിനാവശ്യമായ ജലാംശം വര്‍ധിപ്പിക്കാനും രക്തത്തിനെ ഓക്‌സീകരിക്കാനും നാരങ്ങാവെള്ളത്തിന് നാരങ്ങയിലെ വിറ്റാമിന്‍ സി ത്വക്കിനെ ആരോഗ്യമുള്ളതാക്കാന്‍ സഹായിക്കുന്നു. അതുപോലെ നാരങ്ങയിലെ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന്റെ ഭംഗി വര്‍ധിപ്പിച്ച് പ്രായക്കുറവ് തോന്നിക്കുകയും ചെയ്യുന്നു.
ചുമ മാറാന്‍ ഒറ്റമൂലികള്‍ heart emoticon
***************************************
ജലദോഷം, തലനീരിറക്കം, പലതരം രോഗാണുബാധകള്‍ , തുടര്‍ച്ചയായി പൊടിപടലങ്ങളും തണുപ്പും മഞ്ഞും പുകയും തണുത്ത കാറ്റും ഏല്ക്കുന്നതുകൊണ്ടുള്ള അലര്‍ജി, ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച ആഹാരപാനീയങ്ങളുടെ നിരന്തരപയോഗം കൊണ്ടുണ്ടാകുന്ന തൊണ്ടയുടെയും ശ്വാസകോശങ്ങളിലെയും നീര്‍ക്കെട്ട്, അമിതമായ പുകവലി എന്നിങ്ങനെ ധാരാളം കാരണങ്ങള്‍ കൊണ്ടു തൊണ്ടവേദനയും ചുമയും ഉണ്ടാകാം.
ചിറ്റരത്ത ചതച്ചു വായിലിട്ട് ചവച്ചുനീരിറക്കുക. ചുമയുടെ തീവ്രത കുറയും. കണ്ണീവെറ്റിലനീരും പച്ചക്കര്‍പ്പൂരവും ചെരുതേന്‍ ചേര്‍ത്തുയോജിപ്പിച്ച് അരസ്പൂണ്‍ വീതം പലവട്ടം സേവിക്കുക. കൃഷ്ണതുളസിയില നീര് , ഇഞ്ചിനീര്, തേന്‍ ഇവ സമംചേര്‍ത്തു സേവിക്കുക.
തുളസി സമൂലം കഴുകി ചതച്ചു കഷായം വച്ചു കുരുമുളകു പൊടിച്ചതു ചേര്‍ത്തു സേവിക്കുക. ആടലോടകത്തില അരിഞ്ഞ് ഉണക്കിപ്പൊടിച്ചു സമം മലര്‍പ്പൊടിയും പഞ്ചസാരയും കല്‍ക്കണ്ടം പൊടിച്ചതും കൂട്ടിക്കലര്‍ത്തി കഴിച്ചാല്‍ കഫത്തെ പുറത്തുകളഞ്ഞു ചുമ ഇല്ലാതാകും. തൊട്ടാവാടിയില പിഴിഞ്ഞനീര് കരിക്കിന്‍വെള്ളത്തില്‍ കലര്‍ത്തി കഴിക്കുക. ചുക്ക്, ജീരകം ,പഞ്ചസാര ഇവ സമം ചേര്‍ത്തുപയോഗിച്ചാല്‍ ചുമ ശരിക്കും ചുക്ക്, ജീരകം, പഞ്ചസാര ഇവ സമം ചേര്‍ത്തുപയോഗിച്ചാല്‍ ചുമ ശമിക്കും. ചുക്ക്, ശര്‍ക്കര, എള്ള് ഇവ യോജിപ്പിച്ചു കഴിക്കുക. വയമ്പു പൊടിച്ചു ചെറുതേനില്‍ ചാലിച്ചോ ആടലോടകത്തിലനാരില്‍ ജീരകവും തിപ്പലിയും പൊടിച്ചുചേര്‍ത്തു കല്‍ക്കണ്ടം ചേര്‍ത്തോ കഴിക്കുക.
പലര്‍ക്കും കൊഴുപ്പ് അടിഞ്ഞുകൂടി ശരീരം വണ്ണം വെച്ച് ഉള്ളത് .ഇതിനെ അലിയിച്ചു കളയാന്‍ നമ്മുടെ അടുക്കളയില്‍ തന്നെ ഉള്ള ഒരു മരുന്ന് .
മരുന്നുകള്‍ :
മുതിര : 10ഗ്രാം
കുടമ്പുളി : 10 ഗ്രാം
കുരുമുളക് : അല്പം
ഉപ്പു : ആവശ്യത്തിനു
ചെയ്യണ്ട വിധം :
മുതിരയും കുടമ്പുളിയും നല്ലവണ്ണം കഴുകി 200 മില്ലി വെള്ളത്തില്‍ തലേ ദിവസം വൈകിട്ട് കുതിര്‍ക്കുക . അടുത്ത ദിവസം രാവിലെ ആ വെള്ളത്തോടെ തന്നെ അടുപ്പില്‍ വെച്ച് നല്ലവണ്ണം തിളപ്പിച്ച്‌ അരിച്ചു എടുത്തു അതില്‍ കുരുമുളക് പൊടിച്ചതും ഉപ്പും ചേര്‍ത്തു ചെറു ചൂടോടെ രാവിലെ കുടിക്കുക . ശരീരത്തിലെ അനാവശ്യ കൊഴുപ്പുകള്‍ ക്രമേണ അലിഞ്ഞു പോകും .

Wednesday, 20 May 2015

********************* കരിംജീരകം **********************
ഉപകുഞ്ചികാ എന്ന് സംസ്കൃതത്തിലും ബ്ലാക്ക് കുമിന്‍ (Black cumin) എന്ന് ഇംഗ്ലീഷിലും അറബിയില് "ഹബ്ബത് സഉദാഹു " എന്നും ഉര്ദുവില് "കല്ലുജി" എന്നും അറിയപ്പെടുന്ന കരിംജീരകം റാനുന്കു ലേസി (Ranun culaceae) കുലത്തില്‍ പെട്ടതാണ്. 
എല്ലാവിധ രോഗത്തിന്റെയും അടിസ്ഥാന കാരണം ഒന്നാണ്‌. ശരീര കോശങ്ങള്ക്ക് ‌ സംഭവിക്കുന്ന അപചയം (Degeneration of the Body Cells) ആണത്‌. രോഗം ഏതാണെങ്കിലും അതില്‍ നിന്ന്‌ മുക്തി നേടാനുള്ള മാര്ഗംD ഒന്നാണ്‌. ശരീരകോശങ്ങളുടെ പുനരുജ്ജീവനം (Regeneration of the Body Cells). ഈ പുനരുജ്ജീവിതത്തിന്‌ പല വഴികളുണ്ട്‌. ഒന്ന്‌, അപചയത്തിന്‌ കാരണമായ അമിതവും അഹിതവുമായ ആഹാരപാനീയങ്ങള്‍, മദ്യ-മയക്കുമരുന്ന്‌ ആസക്തി, പുകവലി, പുകയിലയുടെ മറ്റു തരത്തിലുള്ള ഉപഭോഗം, ശുചിത്വമില്ലായ്‌മ, അവിഹിത ലൈംഗിക ബന്ധങ്ങള്‍, ദുസ്സ്വഭാവങ്ങള്‍, മാനസിക സംഘര്ഷംം തുടങ്ങിയ അപകട ഘടകങ്ങള്‍ (Risk Factors) ഒഴിവാക്കുക. രണ്ട്‌, ശരീരത്തിനുള്ളില്‍ അടിഞ്ഞുകൂടിയ അഴുക്കുകളും വിഷാംശങ്ങളും സ്വാഭാവികരീതിയില്‍- മൂത്രത്തിലൂടെയും വിയര്പ്പി ലൂടെയും മറ്റും പുറംതള്ളാന്‍ സഹായകമായ ആഹാര പാനീയങ്ങള്‍ (Detoxicating Regimen) ശീലമാക്കുക. മൂന്ന്‌, കോശങ്ങളുടെ പുനരുജ്ജീവനത്തിന്‌ സഹായകമാകുന്ന ഔഷധങ്ങള്‍ കഴിക്കുക. ഇത്തരത്തിലുള്ള ആയിരക്കണക്കില്‍ ഔഷധങ്ങള്‍ ഭൂമിയില്‍ സൃഷ്‌ടിച്ചൊരുക്കിയിട്ടുണ്ട്‌. സസ്യങ്ങളിലും ജീവികളുടെ ശരീരഭാഗങ്ങളിലും ലോഹങ്ങളിലും ധാതുലവണങ്ങളിലും കോശ പുനരുജ്ജീവനത്തിലൂടെ രോഗശമനത്തിന്‌ സഹായകമാകുന്ന ഘടകങ്ങളുണ്ട്‌.
ഈ ഔഷധങ്ങള്‍ ഏതെങ്കിലും പ്രത്യേക രോഗത്തിന്‌ മാത്രം ശമനം നല്‌കുന്നതായി നിരീക്ഷിക്കപ്പെടാറുണ്ടെങ്കിലും സൂക്ഷ്‌മ വിശകലനത്തില്‍ അത്‌ ശരിയല്ല. ഏത്‌ രോഗത്തിന്റെയും ശമനത്തിന്‌ സഹായകമാകും വിധമുള്ള കോശപുനരുജ്ജീവനമാണ്‌ അവ മുഖേന നടക്കുന്നത്‌. ചില ഔഷധങ്ങള്‍ നേരിയ തോതില്‍ മാത്രം പുനരുജ്ജീവനമുണ്ടാക്കുന്നതാണെങ്കില്‍ മറ്റു ചിലത്‌ വലിയ തോതില്‍ ആ ഫലമുളവാക്കുന്നവയായിരിക്കും. ശമനം പൂര്ണ്മോ അപൂര്ണകമോ ആകുന്നത്‌ മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചായിരിക്കും. പരിസ്ഥിതിയും ജീവിതരീതിയും കളങ്കിതമല്ലെങ്കില്‍ മിക്ക ഔഷധങ്ങള്‍ കൊണ്ടും പൂര്ണവമായ ശമനം ലഭിക്കും. 
അനുഗ്രഹത്തിന്റെ വിത്ത് എന്ന് അറിയപ്പെടുന്ന കരിഞ്ചീരകം എല്ലാ കാലത്തും ഒരു ഉത്തമ ശമനൌഷധമായി ഉപയോഗിച്ചു വരുന്നു. കരിഞ്ചീരകത്തിന് മനുഷ്യ ശരീരത്തിന് പ്രകൃത്യാലുള്ള രോഗ പ്രതിരോധ ശക്തിയെ നിലനിര്ത്താനനും ദൃഢീകരിക്കാനും കഴിയുമെന്ന് അനിഷേധ്യാമാം വണ്ണം തെളിയിക്കപ്പട്ടിട്ടുണ്ട് . മനുഷ്യ ശരീരത്തിലെ മുഴുവന്‍ വ്യവസ്തകളുമായും ഈ രോഗപ്രതിരോധ ശേഷി നേരിട്ടോ അല്ലാതയോ ബന്ധപെട്ടിരിക്കുന്നതിനാല്‍ നിങ്ങളുടെ ശരീരത്ത ഏതൊരു രോഗം കടന്നാക്രമിക്കുമ്പാഴും ശരീരത്തിന്റെ മൊത്തം പ്രതിരോധ ശേഷിയെ തന്നയാണ് ബാധിക്കുന്നത്. വൈറസ്, ബാക്ടീരിയ, ഫംഗസുകള്‍, പരോപജീവികള്‍ തുടങ്ങിയ സൂക്ഷമ രോഗാണുക്കളും കീടങ്ങളും ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തയോ വ്യവസ്ഥയെയോ ബാധിക്കുന്നതിലൂടെയാണ് നമ്മുടെ മിക്ക ആരോഗ്യ പ്രശ്നങ്ങളും ആരംഭിക്കുന്നത്. ആധുനിക മരുന്നുകളുടെ ഉപോയഗത്തിലൂടെ ഓരോ രോഗലക്ഷണങ്ങള്ക്കുംശ പ്രത്യേകം പ്രത്യേകം ചികിത്സയാണ് നല്കുകന്നത്. ആള്ക്കരഹോള്‍ പോലുള്ള നാശകാരികളായ ഘടകങ്ങള്‍ ഉള്കൊകള്ളുന്നതും കൃത്രിമ രാസപദാര്ത്ഥപങ്ങള്‍ ചെര്ത്തു ണ്ടാക്കുന്നതാണ് ഈ മരുന്നുകള്‍. എന്നാല്‍ കരില്ഞ്ചീ രക ചികിത്സ ശരീരത്ത ഒരൊറ്റ ഏകകമായി കൈകൊള്ളുന്നതും രോഗത്തിന്റെ അടിസ്ഥാന കാരണത്തോടുള്ള ഫലപ്രദമായ പോരാട്ടവുമാണ്. കരിഞ്ചീരകം മനുഷ്യ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷികുണ്ടാകുന്ന ദുര്ബാലമോ ശകതമോ ആയ പ്രതിപ്രവര്ത്തകനങ്ങളെ നിയന്ത്രിക്കുന്നു. പഴക്കമേറിയ രോഗങ്ങള്ക്കും അലര്ജിീക്കും ഹോര്മോ്ണ്‍ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന രോഗല്ങ്ങാള്ക്കു മെല്ലാം കരിഞ്ചീരകം ഉത്തമമായ ഔഷധമാണ്.ശരീര പോഷണത്തയും ദഹന പ്രക്രിയയെയും ഇത് ശക്തിപെടുത്തുകയും രക്തത്തില്ലെ പഞ്ചസാരയുടെ അളവ് കുറക്കുകയും ചെയ്യുന്നു. ദഹനേന്ദ്രിയങ്ങളിലും കുടലുകളിലും വളരുന്ന വിരകളെയും പരാന്ന ജീവികളെയും ഇത് പുറം തള്ളുന്നു. ശ്വാസനാള വീക്കം ചുമ എന്നിവയ്ക്ക് ശമനമുണ്ടാക്കുകയും ശരീരത്തിന്റെ പൊതുവായ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സ്ത്രീകളുടെ ആര്ത്തേവ പ്രശ്നങ്ങളെ നിയന്ത്രിച്ചു നിര്ത്തു ന്നു. പ്രസവാന്തരം മുലപ്പാലിന്റെ അളവ് കൂട്ടുകയും ഒഴുക്ക് വര്ദ്ധിതപ്പിക്കുകയും ചെയ്യുന്നു. (എന്നാല്‍ ഗര്ഭി്ണികള്‍ കരിംജീരകം ഉപയോഗിക്കരുത്.) വേഗതയാര്ന്നത ഊര്ജ്ജകദായകമായും ബീജവര്ദ്ധലനവിനും നാഡീവ്യവസ്ഥക്ക് ശാന്തത നല്കാഗനും മുടി വളര്ച്ചഗക്കും മുടികൊഴിച്ചില്‍ തടയാനും ഇത് ഉപകരിക്കുന്നു. തൊലിപ്പുറമെ ചുളിവുകള്‍ ഉണ്ടാക്കുന്നത് തടയുന്ന ചര്മ്മൗ്ഷധമായും ഇത് ഉപയോഗിക്കുന്നു. കരിഞ്ചീരകത്തിന്റെ ഉപയോഗവും ഫലപ്രാപ്തിയും വിശദീകരിക്കാന്‍ ഇനിയും ഏറെയുണ്ട്. ശ്വാസകോശ രോഗങ്ങള്‍, വയറിനെയും കുടലിനെയും ബാധിക്കുന്ന രോഗങ്ങള്‍ , കിഡ്നീ, കരള്‍ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കും രക്തചംക്രമണം വര്ദ്ധി പ്പിക്കുന്ന മരുന്നായും പൊതുവായ ആരോഗ്യ വര്ദ്ധങനവിനും ഉപയോഗിക്കുന്നു. കരിഞ്ചീരകത്തിന്റെ ആഗോള തലത്തില്‍ തന്നെ നിലനില്ക്കു്ന്ന ചില പരമ്പരാഗത ചികിത്സാ രീതികളാണ് താഴെ വിവരിക്കുന്നത്. 
1.ആസ്തമയും ശ്വസനേന്ദ്രിയ രോഗങ്ങളും.....
ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ചൂടുവെള്ളത്തില്‍ കലര്ത്തി ദിവസം ഒരു നേരം കഴിക്കുക. രാത്രി കരിഞ്ചീരക തൈലം നെഞ്ചില്‍ തടവുന്നതും തിളക്കുന്ന വെള്ളത്തില്‍ ചേര്ത്ത് ആവി പിടിക്കുന്നതും ഏറെ ഉത്തമമാണ്.
2.മുതുകു വേദനയും വാതസംബന്ധമായ പ്രശ്നങ്ങുളും (മധ്യപൗരസ്തൃ രാജ്യങ്ങളിലും മലായ് ദ്വീപിലും പ്രയോഗത്തിലുള്ളത്).....
അല്പം കരിഞ്ചീരകതൈലം മിതമായ അളവില്‍ ചൂടാക്കി വേദനയുള്ള ഭാഗത്ത് തടവുക. ഒരു സ്പൂണ്‍ കഞ്ചീരക തൈലം തേനില്‍ ചേര്ത്ത് രണ്ടു നേരം കഴിക്കുന്നതും ഉത്തമമാണ്.
3.വയറിളക്കം.....
ഒരു കപ്പ് തൈരില്‍ ഒരു ടീസ്പൂണ്‍ കരിഞ്ചീരകതൈലം ചേര്ത്തു കഴിക്കുക. രോഗ ലക്ഷണങ്ങള്‍ അവസാനിക്കുന്നത് വരെ ദിവസവും രണ്ടു നേരം കഴിക്കണം.
4.പ്രമേഹം....
ഒരു കപ്പ് കട്ടന്ചാ യയില്‍ 2.5 മി.ലി കരിഞ്ചീരകതൈലം ചേര്ത്ത് ദിവസം രണ്ട് നേരം കഴിക്കുക. പഞ്ചസാരയും എണ്ണയില്‍ പൊരിച്ചതും വര്ജ്ജികക്കണം.
5.കടുത്ത പനി.....
ഒരു ടീസ്പൂണ്‍ കരിഞ്ചീരക തൈലം ഒരു ഗ്ലാസ്‌ നാരങ്ങാ നീരില്‍ ചേര്ത്ത് ദിവസം രണ്ടു നേരം കഴിക്കുക. രോഗ ലക്ഷണങ്ങള്‍ നീങ്ങുന്നത് വരെ ഈ ചികിത്സ തുടരണം.
6.തലവേദന.....
നെറ്റിയിലും ചെവിയരികില്‍ മുഖത്തിന്റെ ഇരു പാര്ശ്വിങ്ങളിലും കരിഞ്ചീരകത്തൈലം കൊണ്ട് തടവുകയും തലക്ക് കെട്ടിടുകയും ചെയ്യുക. രാവിലെ വെറും വയറ്റില്‍ ഒരൂ സ്പൂണ്‍ കരിഞ്ചീരകത്തൈലം കഴിക്കുകയും ചെയ്യാം.
7.പൊതുവായ ആരോഗ്യ വര്ദ്ധുനവിന്.....
ദിവസവും ഒരു ടീസ്പൂണ്‍ തൈലം 2 സ്പൂണ്‍ ശുദ്ധ തേനില്‍ ചേര്ത്തു രണ്ടു നേരം കഴിക്കുന്നത് ആരോഗ്യം നിലനിര്ത്താ്ന്‍ എറെ സഹായിക്കും.
8.ചര്മ്മ് സംരക്ഷണത്തിന്.....
കരിഞ്ചീരക തൈലവും ഒലീവെണ്ണയും ഓരോ ടേബിള്‍ സ്പൂണ്‍ വീതം എടുത്ത് മിക്സ് ചെയ്ത് മുഖത്ത് നന്നായി പുരട്ടിയ ശേഷം ചുരുങ്ങിയത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.
9.രക്ത സമ്മര്ദ്ധിവും പിരിമുറുക്കവും കുറക്കാന്‍.....
ദിവസേന കാലത്ത് പ്രാതലിനൊപ്പം ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ഏതെങ്കിലും ഹലാലായ പാനീയത്തോടൊപ്പം ചേര്ത്ത് കഴിക്കുക. ഒരിതള്‍ വെള്ളുള്ളിയും തിന്നുന്നത് ഉത്തമം.
ശരീരം മുഴുവന്‍ കരിഞ്ചീരക തൈലം പുരട്ടിയ ശേഷം സണ്ബാ ത്ത് നടത്തുക (വെയില്കാഉയുക). മുമ്മൂന്നു ദിവസങ്ങല്‍ ഇടവിട്ട് അരമണിക്കൂര്‍ വീതം ഒരു മാസക്കാലം തുടര്ച്ചായായി ചെയ്താല്‍ ഫലസിദ്ധി ലഭിക്കും.
10.ക്ഷീണവും അലസതയും മാറാന്‍.....
ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ഒരു ഗ്ളാസ്സ് ശൂദ്ധമായ ഓറഞ്ച് ജ്യൂസിലോ ചെറുനാരങ്ങ ജ്യൂസിലോ തേനിലോ ചേര്ത്ത്ര ദിവസവും രാവിലെ കഴിക്കുക. പത്തുദിവസം തുടര്ച്ചതയായി ചെയ്യുക.
11.ഓര്മ്മു ശക്തി വര്ദ്ധി പ്പിക്കാന്‍.....
ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം 100 മി.ഗ്രാം തിളപ്പിച്ച കര്പ്പൂ ര തുളസിയില്‍ കലര്ത്തി ചുരുങ്ങിയത് 15 ദിവസം കഴിക്കുക.
12.പേശീവേദനകള്ക്ക് ....
വേദനയുള്ള ഭാഗത്ത് തൈലം കൊണ്ട് തടവുക. ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ശുദ്ധമായ ഓറഞ്ച് ജ്യൂസിലോ ചെറുനാരങ്ങാ ജ്യൂസിലോ ചേര്ത്ത് കഴിക്കുന്നതും ഗുണകരമാണ്.
13.കടുത്ത മനസ്സമ്മര്ദ്ദം അനുഭവിക്കുന്നവര്‍.......
ഒരു കപ്പ് ചായയിലോ കാപ്പിയിലോ ഒരു സ്പൂണ്‍ കരിഞ്ചീരകത്തൈലം ചേര്ത്ത് ദിവസം മൂന്നു നേരം കഴിക്കുക.
14.ലൈംഗിക ശേഷി വര്ദ്ധിോപ്പിക്കുന്നതിന് ഒരു സ്പൂണ്‍ കരിഞ്ചീരകത്തൈലം ഒരു സ്പൂണ്‍ ഒലീവെണ്ണയില്‍ കലര്ത്തി ഭക്ഷണത്തിന് ശേഷം കഴിക്കുക.
15.ഉറക്കക്കുറവിന് ഒരു ടാബിള്‍ സ്പൂണ്‍ കരിഞ്ചീരകത്തൈലം തേനില്‍ കലര്ത്തി ഏതെങ്കിലും ചുടുപാനിയത്തില്‍ കലര്ത്തി വൈകുന്നെരം കഴിക്കുക.
16.മഞ്ഞപ്പിത്തം....
ഒരു കപ്പ് പാലില്‍ 2.5 മി.ലി കരിഞ്ചീരക തൈലം കലര്ത്തിര ദിവസം രണ്ടു നേരം കഴിക്കുക. (ഒന്ന് കാലത്തും ഒന്ന് രാത്രി ഭക്ഷണത്തിന് ശേഷവും).
17.വയറെരിച്ചില്‍.....
ഒരു കപ്പ് മുസ്സമ്പി ജൂസില്‍ 2.5 മി.ലി ജീരക തൈലം കാലത്ത് വെറും വയറ്റിലും രാത്രി ഉറങ്ങുന്നതിനു മുമ്പും കഴിക്കുക. പത്ത് ദിവസം ചികിത്സ തുടരുക. ലഹരി വസ്തുക്കളും മുളകുചേര്ത്ത തോ പുളിച്ചതോ ആയ സാധനങ്ങളും പൂര്ണ്ണസമായും വര്ജ്ജി്ക്കുക.
18.പൊണ്ണത്തടി കുറക്കാന്‍.....
5 മി.ലി കരിഞ്ചീരക തൈലം രണ്ടു സ്പൂണ്‍ തേനില്‍ ചേര്ത്ത് ഇളം ചൂട് വെള്ളത്തില്‍ ദിവസം രണ്ട് നേരം കഴിക്കുക. അരി ഭക്ഷണം ഒഴിവാക്കുക.
19.സോറിയാസിസ്.....
6 ചെറുനാരങ്ങ ജ്യൂസാക്കിയെടുത്ത് 50 ഴാ കരിഞ്ചീരക തൈലം ചേര്ത്ത്ി രോഗബാധയുള്ള സ്ഥലത്ത് പുരട്ടുക.
20.കൈകാല്‍ വിണ്ട് കീറല്‍ (രക്തസ്രാവത്തോടൊപ്പം)....
ഒരു ഗ്ളാസ്സ് മുസ്സമ്പി ജ്യൂസില്‍ 2.5 മി.ലി കരിഞ്ചീരകത്തൈലം കലര്ത്തിഗ ദിവസം രണ്ട് നേരം (കാലത്ത് വെറും വയറ്റിലും രാത്രി ഉറങ്ങാന്‍ നേരവും) കഴിക്കുക. കോഴിയിറച്ചി, മുട്ട, വഴുതനങ്ങ എന്നിവ ഒഴിവാക്കുക. കരിഞ്ചീരകത്തില്‍ നിന്നുണ്ടാക്കിയ ഓയിന്മെകന്റും ഉപയോഗിക്കാം.
21.രക്തക്കുറവും വിളര്ച്ചരയും.....
ഒരു കൊളുന്ത് പൊതീന ഇല വെള്ളത്തില്‍ തിളപ്പിച്ച ഒരു കപ്പ് ജ്യൂസെടുത്ത് 2.5 മി.ലി കരിഞ്ചീര തൈലം ചേര്ത്ത് കാലത്തും വൈകുന്നേരവും കഴിക്കുക. തൈര് സ്ഥിരമായി ഭക്ഷണത്തില്‍ ഉള്പ്പെരടുത്തുക. 21 ദിവസം ചികിത്സ തുടരുക.
22.പൈല്സ്പ, മലബന്ധം....
2.5 മി.ലി കരിഞ്ചീര തൈലം ഒരു കപ്പ് കരിഞ്ചായയില്‍ ചേര്ത്ത് കാലത്ത് വെറും വയറ്റിലും രാത്രിയും കഴിക്കുക. ചൂടുള്ളതും മസാല ചേര്ത്ത്തുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
23.ലൈംഗികാവയവങ്ങളിലെ നീര്വീചക്കം.....
ആദ്യം സോപ്പ് വെള്ളം കൊണ്ട് തേച്ച് കഴുകി ഉണങ്ങിയ ശേഷം വീര്ത്താ ഭാഗത്ത് അല്പം കരിഞ്ചീരത്തൈലം പുരട്ടുക. അടുത്ത പ്രഭാതം വരെ അത് കഴുകാതിടുക. മൂന്നു ദിവസം ഈ ചികിത്സ തുടരുണം.
24. സ്ത്രീ സഹജ രോഗങ്ങള്‍ (വെള്ളപ്പോക്ക്, അമിത രക്തസ്രാവം, ആര്ത്തസവത്തോടനുബന്ധിച്ചുണ്ടാവുന്ന വയറു വേദന, മുതുകു വേദന)
രണ്ട് ഗ്ളാസ്സ് വെള്ളത്തില്‍ പൊതീനയിലയിട്ടു തിളപ്പിച്ചെടുത്ത ശേഷം 2.5 മി.ലി കരിഞ്ചീരകതൈലം ചേര്ത്ത്ത രാവിലെ വെറും വയറ്റിലും രാത്രി ഉറങ്ങാന്‍ നേരത്തും കഴിക്കുക. 40 ദിവസം ചികിത്സ തുടരുക. അച്ചാറ്, വഴുതിന, മുട്ട, മാംസം എന്നിവ ഭക്ഷണത്തില്‍ നിന്നു ഒഴിവാക്കുക.
25.കണ്ണ് സംബന്ധമായ അസുഖങ്ങള്‍.....
കണ്ണ് ചുവപ്പ്, കണ്ണ് തിമിരം, കണ്ണില്‍ നിന്നും എല്ലായ്പോഴും വെള്ളം പോവുക തുടങ്ങി കണ്ണിനുണ്ടാവുന്ന അസുഖങ്ങള്ക്ക് ഒരു കപ്പ് ക്യാരറ്റ് ജ്യൂസില്‍ 2.5 മി.ലി കരിഞ്ചീര എണ്ണ കലര്ത്തി ദിവസം രണ്ട് നേരം കഴിക്കുക. (രാവിലെ വെറും വയറ്റിലും രാത്രി ഭക്ഷണത്തിന് ശേഷവും. ചികിത്സ 40 ദിസവം തുടരാം. അച്ചാറ്, വഴുതിന, മുട്ട, മത്സ്യം എന്നിവ ഭക്ഷണത്തില്‍ നിന്നു ഒഴിവാക്കണം.
26.സന്ധിവേദന, വാതം.....
ഒരു സ്പൂണ്‍ വിനാഗിരി, 2.5 മി.ലി കരിഞ്ചീര തൈലം, രണ്ട് സ്പൂണ്‍ തൈലം എന്നിവ ചേര്ത്ത്ി രാവിലെ പ്രാതലിനു മുമ്പായും രാത്രി ഭക്ഷണ ശേഷവും കഴിക്കുക.
27.കിഡ്നി വേദനക്ക്....
250 ഗ്രാം കരിഞ്ചീരപ്പൊടി തേനില്‍ ചാലിച്ച് തയ്യാറാക്കിയ മരുന്നില്‍ നിന്ന് രണ്ട് സ്പൂണെടുത്ത് അരകപ്പ് വെള്ളത്തില്‍ 2.5 മി.ലി കരിഞ്ചീരകത്തൈലം കൂട്ടിച്ചേര്ത്ത്ി ദിവസവും ഒരു നേരം കഴിക്കുക. 21 ദിവസത്തേക്ക് ഈ ചികിത്സ തുടരണം.
കരിംജീരകം വിയര്പ്പി നെ ഉല്പാദിപ്പിക്കുകയും ഉദരവായുവിനെ ശമിപ്പിക്കുകയും ആര്ത്തതവത്തെ ഉണ്ടാക്കുകയും അഗ്നിമാന്ദ്യത്തെ തീര്ക്കുാകയും ചെയ്യും. ആമാശയത്തിന് ഹിതകരമായ ഇത് കൃമിനാശകവുമാണ്. രണ്ടര ഗ്രാം മുതല്‍ പത്തുഗ്രാം വരെ പൊടിച്ച് തേനില്‍ ചാലിച്ച് കഴിച്ചാല്‍ ഉറക്കമില്ലായ്മക്ക് ഗുണം ചെയ്യുകയും മറവി മാറിക്കിട്ടുകയും ചെയ്യും. വിഷചികിത്സയില്‍ കരിംജീരകം വളരെ ഫലവത്താണ്. തേള്‍ കടിച്ച വിഷത്തിന് കരിംജീരകം പച്ചവെള്ളത്തിലരച്ച് പുരട്ടിയാല്‍ മതി. 5ഗ്രാം കരിംജീരകം തണുത്തവെള്ളത്തിലരച്ച് കുടിച്ചാല്‍ പേപ്പട്ടി വിഷത്തില്‍ നിന്ന് രക്ഷപ്പെടാം. കരിംജീരകം എണ്ണയിലരച്ച് പുരട്ടിയാല്‍ സാധാരണയായി ഉണ്ടാകുന്ന എല്ലാ വിഷങ്ങള്ക്കും നല്ലതാണ്. ഇതിന്റെ എണ്ണ പുരട്ടിയാല്‍ താടി, മുടി എന്നിവ വേഗം മുളയ്ക്കുകയും നരയെ തടുക്കുകയും ചെയ്യും. കരിംജീരകം പൊടിച്ചത് ശര്ക്കളരയില്‍ ചേര്ത്ത് പ്രസവിച്ച സ്ത്രീകള്‍ കഴിച്ചാല്‍ പ്രസവംതോറും ശരീരസൗന്ദര്യം വര്ധികക്കുകയും സ്തനപുഷ്ടിയുണ്ടാവുകയും ഗര്ഭാ്ശയം ചുരുങ്ങാന്‍ സഹായിക്കുകയും ചെയ്യും. അര ടീസ്പൂണ്‍ കരിംജീരകം മോരില്‍ ചേര്ത്ത് കഴിച്ചാല്‍ വിട്ടുമാറാത്ത ഏമ്പക്കം, എക്കിട്ടം എന്നിവക്ക് ഗുണപ്രദമാണ്. ഇതിന്റെ എണ്ണ പുരട്ടിയാല് താടി, മുടി മുതലായവ വേഗം മുളക്കുകയും/വളരുകയും ചെയ്യും, നരയെ തടുക്കുകയും, താടി, മുടി പോലെയുള്ള രോമാങ്ങള്ക്ക് കറുപ്പ് നിറം നല്കുകയും ചെയ്യും. 
കരിംജീരകത്തിന്റെ വിശേഷങ്ങള്‍ ഇത് മാത്രമല്ല. 
--------------------------------------------------------------
• തന്റെ സൌന്ദര്യ സംരക്ഷണത്തിനായി ക്ലിയോപാട്ര രാജ്ഞി കരിംജീരകം ഉപയോഗിച്ചിരുന്നു.
• നെഫെര്ടി ടി രാജ്ഞി മുടിയുടെയും നഖത്തിന്റെയും തിളക്കം കൂട്ടാന്‍ കരിംജീരക എണ്ണ ഉപയോഗിച്ചിരുന്നു. 
• ഉദര സംബന്ധമായ രോഗങ്ങള്ക്ക്ാ ഹിപ്പോക്രാട്ടസ് ഉപയോഗിച്ചിരുന്നതും ഇത് തന്നെ.
• ഫരോവമാരില്‍ പ്രമുഖന്‍ ആയ തുത്തെന്ഖാഗമന്‍ മരണ ശേഷമുള്ള ജീവിതത്തില്‍ ഉപയോഗിക്കാന്‍ വേണ്ടി തന്റെ ശവ കുടീരത്തില്‍ കരിംജീരകം സൂക്ഷിച്ചിരുന്നതായി ചരിത്രകാരന്മാര്‍ സമ്മതിക്കുന്നുണ്ട്.
താരന്റെ ശല്യത്തിന് 
(1) ചെറുപയര് പൊടിച്ചത് തൈരുമായി ചേര്ത്ത് തലമുടിയില്‍ തേച്ചു കഴുകുക
(2) ഒലിവെണ്ണ ചൂടാക്കി തലയില്‍ പുരട്ടുക
(3) .തുളസിയില, വെറ്റില, ചെത്തിപ്പൂവ്, എന്നിവ ചതച്ചിട്ട് വെളിച്ചെണ്ണ മുറുക്കി തേച്ചു കുളിക്കുക
(4) .വേപ്പില ഇട്ടു തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ തല കഴുകുക...
(5) .തേങ്ങാപ്പാലില്‍ ചെറുനാരങ്ങ ചേര്ത്തു തലയില്‍ പുരട്ടുക
(6) .കടുകരച്ചു ക്രീം പരുവമാക്കി തലയില്‍ പുരട്ടി ഒരാഴ്ച പതിവായി കുളിക്കുക
(7) താരന്‍ നശിക്കാന്‍ തേങ്ങാപ്പാല്‍ തലയില്‍ തേച്ച് പിടിപ്പിച്ചശേഷം അര മണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക.
രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കാന്‍ എള്ള്
എള്ളില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും ഫ്‌ളേവാനോയിഡ്‌സും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എള്ളിനെ ഒരു ആന്റി കാന്‍സര്‍ ഭക്ഷണമായി വിശേഷിപ്പിക്കാം. പണ്ടു കാലത്ത് പാചകത്തിന് വളരെ വ്യാപകമായിത്തന്നെ എള്ളെണ്ണ ഉപയോഗിച്ചിരുന്നു. രോഗനിവാരണത്തിനും രോഗപ്രതിരോധത്തിനും പോഷക ഗുണങ്ങള്‍ക്കും എള്ളെണ്ണ ഏറെ ഉത്തമമാണെന്ന് പൂര്‍വികര്‍ വിശ്വസിച്ചിരുന്നു. എള്ളില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും ഫ്‌ളേവാനോയിഡ്‌സും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എള്ളിനെ ഒരു ആന്റി കാന്‍സര്‍ ഭക്ഷണമായി വിശേഷിപ്പിക്കാം.
എള്ളില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അംശം ശരീരത്തിന് വളരെ ഗുണം ചെയ്യുന്നതാണ്. എള്ളിലെ 50 ശതമാനം കൊഴുപ്പും ഏകപൂരിത കൊഴുപ്പായ ഒളിയിക് ആസിഡാണ്. ഈ അംശത്തിന്റെ സാന്നിധ്യം മൂലം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുക മാത്രമല്ല, നല്ല കൊളസ്‌ട്രോള്‍ കൂട്ടാനും സഹായിക്കും. ഇതുകൊണ്ടുതന്നെ ഒരു പരിധിവരെ ഹൃദ്രോഗങ്ങളെ നിയന്ത്രിക്കാനും ഈ എള്ളിനു കഴിയും. എള്ളെണ്ണ ഭക്ഷണത്തില്‍ ഉപയോഗിക്കേണ്ടതും പ്രത്യേകിച്ച് ഹൃദ്രോഗികള്‍ക്ക് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. പ്രമേഹം നിയന്ത്രിക്കാനും പരോക്ഷമായിട്ടാണെങ്കില്‍ പോലും എള്ളു വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എള്ളില്‍ അടങ്ങിയിരിക്കുന്ന രണ്ട് ഫിനോയിക് ആന്‌റി ഓക്‌സിഡന്റുകളായ സെസ് മോളും സിയസ്മിനോളും ശരീരത്തിലുണ്ടാകുന്ന ഫ്രീറാഡിക്കല്‍ ഉത്പാദനത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നവയാണ്. എള്ളില്‍ ധാരാളം അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം പ്രമേഹനിയന്ത്രണത്തിനായി കഴിക്കുന്ന ചില മരുന്നുകളുടെ പൂര്‍ണഫലം ലഭിക്കാനും പ്രയോജകരമാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മഗ്‌നീഷ്യം ഗുണം ചെയ്യും. എള്ളില്‍ ധാരാളം നാരിന്റെ അംശമുണ്ട്. കോപ്പര്‍, കാത്സ്യം ഇവയുടെ നല്ല സ്രോതസാണ്. അതിനാല്‍ ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും മലബന്ധം ഇല്ലാതാക്കാനും എളള് സഹായിക്കും. ആരോഗ്യകരമായ ത്വക്കിനും ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കാനും എള്ളില്‍ അടങ്ങിയിരിക്കുനന സിങ്ക് സഹായിക്കും. പല്ലുകളില്‍ ഉണ്ടാകുന്ന കറ കളയാല്‍ എള്ളെണ്ണ നല്ലതാണ്.
നേന്ത്രപ്പഴം പഴ വര്‍ഗങ്ങളില്‍ ഏറ്റവും പോക്ഷക ഗുണങ്ങള്‍ അടങ്ങിയ പ്രകൃതിയിലുള്ള വിറ്റാമിന്‍ ടോണിക് ആണെന്ന് നിസ്സംശയം പറയാം . ശരീര കോശങ്ങളുടെ പുനര്‍ നിര്‍മാണത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍ ധാരാളം ഉള്ളത് കൊണ്ടും വളെരെ പെട്ടെന്ന് ദഹിക്കതക്ക വിധം ലഘു ആയതു കൊണ്ടും ശീഘ്രം ഉന്മേഷം തരുന്നത് കൊണ്ടും രോഗികള്‍ക്ക്‌ ഇതു നിരപായം ഉപയോഗിക്കാം .
ഇരുമ്പ്,ഫോസ്ഫറസ് തുടങ്ങിയ ധാതു ലവണങ്ങളും നിയാസിന്‍,റിബോ ഫ്ലെവിന്‍ തുടങ്ങിയവിറ്റാമിനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു .വളരെ ഉയര്‍ന്ന തോതിലുള്ള കലോറി മൂല്യം നേന്ത്രപ്പഴത്തിനുണ്ട് . ഏതാണ്ട് 200ല്‍ കൂടുതല്‍ കലോറി ശരീരത്തിന് നല്‍കാന്‍ സാമാന്യം വലിപ്പമുള്ള ഒരു നേന്ത്രപ്പഴത്തിനു കഴിയും.
രക്തത്തിലെ അമ്ലതം കുറക്കാന്‍ നേന്ത്രപ്പഴം വളരെ സഹായിക്കും .വിറ്റാമിന്‍ സി, ജീവകം എ, ബി ,ഡി, ഇ എന്നിവയും നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട് .നേന്ത്രപ്പഴത്തിന്റെ കൂടെ ചൂടു പാല്‍ കുടിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ ശരീരത്തിന് അമിത വണ്ണം ഉള്ളവര്‍ പാല്‍ ഒപ്പം കഴിക്കാതിരുക്കുന്നതാണ് നല്ലത് .
തിളക്കത്തിന് നേന്ത്രപ്പഴം
ആരോഗ്യത്തിനൊപ്പം ബുദ്ധിയും അഴകും നൽകുന്ന ഫലമാണ് നേന്ത്രപ്പഴം എന്നു പണ്ടു മുതൽക്കേ പറഞ്ഞുവരുന്നു. നേന്ത്രപ്പഴവും മാതളനാരങ്ങയുടെ നീരും ദിവസേന കഴിച്ചാൽ അൾസർ ശമിക്കും.
അൽപം പാലിൽ നേന്ത്രപ്പഴം നന്നായി അരച്ചു ചേർത്തു പുരട്ടിയാൽ കണ്ണിനു താഴെയുള്ള കറുപ്പുനിറം മാറും. ഞാലിപ്പൂവൻ പഴം നന്നായി അരച്ച് മുഖത്തിട്ട് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചർമ്മം തിളങ്ങുമെന്നത് തീർച്ച. വാഴപ്പഴം ചെറിയ കഷണങ്ങളാക്കി നുറുക്കി വെണ്ണ, തേൻ, നരങ്ങാനീര് ഇവ ചേർത്തു പതിവായി കഴിച്ചാൽ ഉണർവുണ്ടാകും
മുഖസൗന്ദര്യത്തിന് ചില നാടന്‍രീതികള്‍ heart emoticon
*********************************************************
ഒരു ചെറിയ കഷണം കസ്തൂരി മഞ്ഞള്‍ രണ്ടു വലിയ സ്പൂണ്‍പനിനീരില്‍ അരച്ചു മുഖത്തു പുരട്ടി ഇരുപതു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക.
രണ്ട് ഔണ്‍സ് തേങ്ങാപ്പാലില്‍ രണ്ടു സ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്തു കുളിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് ചര്‍മത്തില്‍ തേച്ചു പിടി പ്പിക്കുക.
ആര്യവേപ്പിലയും മഞ്ഞളും സമം അരച്ചു വെണ്ണ പോലെയാക്കി മുഖത്തു പുരട്ടുക.
രക്തചന്ദനവും കസ്തൂരിമഞ്ഞളും അരച്ചു നേര്‍മയായി പുരട്ടി ഉണങ്ങുമ്പോള്‍ കഴുകുക.
ചെറുനാരങ്ങാനീരും പശുവിന്‍പാലും നാല് വലിയ സ്പൂണ്‍ വീതം എടുത്തതില്‍ ഒരു വലിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും കുറച്ച് ഇന്തുപ്പും ചേര്‍ത്തു യോജിപ്പിച്ചു പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കടലമാവ് ഉപയോഗിച്ചു കഴുകിക്കളയുക. ചര്‍മത്തിലെ പാടുകള്‍ മായാന്‍ ഉത്തമം.
ഒരു ചെറിയ കഷണം പച്ചമഞ്ഞള്‍ തേങ്ങാപ്പാലില്‍ അരച്ച് ആഴ്ചയി ലൊരിക്കല്‍ തേച്ചു കുളിക്കുക.
രക്തചന്ദനം ചെറുതേനില്‍ അരച്ചു മുഖത്തു പുരട്ടുക. ഇതു ചര്‍മത്തിനു തിളക്കം കൂടാന്‍ സഹായിക്കും.
പച്ചപ്പപ്പായയും മഞ്ഞളും കൂട്ടിയരച്ചു പുരട്ടുന്നതു മുഖത്തെ രോമങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.
ഗര്‍ഭകാല ശുശ്രൂഷ മരുന്നുകള്‍ ...!!
A, ഒന്നാം മാസം കുറുന്തോട്ടി വേര് കൊണ്ടുള്ള പാല്‍ കഷായം..!!
B,രണ്ടാം മാസം തിരുതാളിയോ അല്ലെങ്കില്‍ പുഷ്കരമൂലമോ കൊണ്ടുള്ള പാല്‍ കഷായം..!!
C,മൂന്നാം മാസം ചെരുവഴുതന വേര് കൊണ്ടുള്ള പാല്‍ കഷായം..!!
D,നാലാം മാസത്തില്‍ ഓരിലവേര് കൊണ്ടുള്ള പാല്‍ കഷായം..!!
E,അഞ്ചാം മാസത്തില്‍ ചിറ്റമൃത് കൊണ്ടുള്ള പാല്‍ കഷായം..!!
F,ആറാം മാസത്തില്‍ പുത്തരിച്ചുണ്ട വേരിന്മേല്‍ തൊലി കൊണ്ടുള്ള പാല്‍ കഷായം..!!
G,ഏഴാം മാസത്തില്‍ യവം കൊണ്ടുള്ള പാല്‍ കഷായം..!!
H,എട്ടാം മാസത്തില്‍ പെരുംകുരുമ്പ വേര് കൊണ്ടുള്ള പാല്‍ കഷായം..!!
I,ഒന്‍പതാം മാസത്തില്‍ ശതാവരി കിഴങ്ങ്,കുറുന്തോട്ടി വേര് ,ജീരകം ,ചുക്ക് എന്നിവ കൊണ്ടുള്ള പാല്‍ കഷായം..!!

പാല്‍കഷായ നിര്‍മ്മാണ വിധി...
24 gms മരുന്ന് കഴുകി ചതച്ചു ഒരു തുണിയില്‍ കിഴിക്കെട്ടി ഉരി ശുദ്ധമായ പശുവിന്‍ പാലും ( 150 ml) രണ്ടു നാഴി വെള്ളവും (600 ml) ചേര്‍ത്ത് കിഴി അതിലിട്ട് കുറുക്കി പാലിന്റെ അളവാക്കുക..അതിനു ശേഷം കിഴി പിഴിഞ്ഞ് കളഞ്ഞു അല്പം പഞ്ചസാര ചേര്‍ത്ത് രാത്രി ഭക്ഷണ ശേഷം സേവിക്കുക..
പ്രസവത്തിനു ശേഷം കഴിക്കേണ്ട മരുന്നുകള്‍..!!
ആദ്യത്തെ ഒരാഴ്ച ...
ഇന്ദുകാന്തം കഷായം 15 ML+ 45 ML തിളപ്പിച്ചാറിയ വെള്ളവും 1 ടീസ്പൂണ്‍
പഞ്ചകോലം ചൂര്ണവും ചേര്ത്ത് കാലത്ത് വെറും വയറ്റിലും അപ്രകാരം എടുത്തു വൈകീട്ടും കഴിക്കുക..
അടുത്ത രണ്ടാഴ്ച...
ധാന്വന്തരം കഷായം 15 ML+ 45 ML തിളപ്പിച്ചാറിയ വെള്ളവും 1 ധാന്വന്തരം
ഗുളികയും ചേര്ത്ത് കാലത്ത് വെറും വയറ്റിലും അപ്രകാരം എടുത്തു വൈകീട്ടും കഴിക്കുക..
അടുത്ത രണ്ടാഴ്ച...
മര്മ്മ കഷായം 15 ML+ 45 ML തിളപ്പിച്ചാറിയ വെള്ളവും 1 ധാന്വന്തരം
ഗുളികയും ചേര്ത്ത് കാലത്ത് വെറും വയറ്റിലും അപ്രകാരം എടുത്തു വൈകീട്ടും കഴിക്കുക..
കൂടാതെ ആദ്യത്തെ ആഴ്ച മുതല്‍.....
ദശമൂലാരിഷ്ടവും ജീരകാരിഷ്ടവും സമം ചേര്ത്ത് 30 ML വീതം രണ്ടു നേരവും ഭക്ഷണ ശേഷം കഴിക്കുക..
ധാന്വന്തരം തൈലം ദേഹത്ത് തേച്ച് ഒരു മണിക്കൂര്‍ നേരം കഴിഞ്ഞതിനു ശേഷം പഴുക്ക പ്ലാവില ഇല, ആവണക്കില മുതലായവ ഇട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍ കുളിക്കുക..
സിസേറിയന്‍ ആണെങ്കില്‍ സ്റ്റിച് ഉണങ്ങിയത്തിനു ശേഷം മാത്രം തൈലം തേച്ച് കുളിക്കുക..
അഞ്ചു ആഴ്ചത്തെ കഷായ സേവക്കു ശേഷം
വിദാര്യാദി ലേഹ്യം 10 GMS കാലത്ത് ഭക്ഷണ ശേഷം കഴിക്കുക..
പഞ്ചജീരക ഗുഡം 10 GMS രാത്രി ഭക്ഷണ ശേഷം കഴിക്കുക
കടപ്പാട് :

Tuesday, 19 May 2015

കൂവളത്തിന്റെ ഔഷധഗുണങ്ങള്‍ heart emoticon
****************************************************
കൂവളത്തില അരച്ച്‌ പുരട്ടിയാല്‍ ത്വക്ക്‌രോഗങ്ങള്‍ ശമിക്കും.
കൂവളത്തില നീരും ചെറുതേനും സമം എടുത്ത്‌ രാത്രി കിടക്കുന്നതിനു മുമ്പ്‌ പത്തു മില്ലി കഴിച്ചാല്‍ ആരോഗ്യം സ്വന്തമാക്കാം.
കൂവളത്തിന്റെ കായയുടെ കാമ്പ്‌ ചതച്ചശേഷം ശര്‍ക്കരയും ചുക്കുപൊടിയും ചേര്‍ത്തു കഴിച്ചാല്‍ ഗ്രഹണി മാറുന്നതാണ്‌.
കൂവളത്തില ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ എണ്ണ കാച്ചി അഞ്ചുതുള്ളി വീതം ചെവിയിലൊഴിച്ചാല്‍ ചെവിവേദന മാറും.
മൂപ്പെത്താത്ത കൂവളത്തിന്‍ കായ ചെറുതായി മുറിച്ച്‌ വെയിലില്‍ ഉണക്കിയ ശേഷം വറുത്തു പൊടിച്ചു കഴിച്ചാല്‍ വയറിളക്കവും വയറുകടിയും മാറും.
കൂവളത്തില ഇടിച്ചു പിഴിഞ്ഞ നീരില്‍ സമം നല്ലെണ്ണയും മൂന്നു കുരുമുളകും ചേര്‍ത്തു തിളപ്പിച്ച ശേഷം കുരുമുളകു പൊട്ടിത്തുടങ്ങുമ്പോള്‍ വാങ്ങി തണുപ്പിച്ച്‌ ചെവിയില്‍ തുള്ളികളായി ഒഴിക്കുക. ചെവി പഴുക്കല്‍ മാറും.
കൂവളത്തില, ആടലോടകത്തില, കുറുന്തോട്ടിയില ഇവ സമം എടുത്ത്‌ ചതച്ചു പിഴിഞ്ഞ നീര്‌ രണ്ടു സ്‌പൂണും അത്രയും കടുകെണ്ണയും ചേര്‍ത്തു കഴിച്ചാല്‍ ആസ്‌തമ മാറും.
കൂവളത്തിലയും കുടങ്ങലിന്റെ ഇലയും അരച്ചെടുത്ത്‌ നെല്ലിക്കാ വലുപ്പത്തില്‍ ഉരുട്ടിയെടുത്ത്‌ കഴിച്ചാല്‍ ഓര്‍മക്കുറവു മാറും. ബുദ്ധിവികാസം ഉണ്ടാകും.
കൂവളത്തിന്റെ വേരും മലരും ചേര്‍ത്തു തിളപ്പിച്ച വെള്ളം കുടിച്ചാല്‍ തുടരെയുണ്ടാകുന്ന ഛര്‍ദിയും മനംമറിച്ചിലും മാറും.
കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും അകറ്റാന്‍ കാന്താരി heart emoticon
***************************************************************************
കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും അകറ്റാന്‍ കാന്താരി
ഒന്നിലധികം കാന്താരി തൈകള്‍ പണ്ടു വീടുകളില്‍ അപൂര്‍വ കാഴ്ചയായിരുന്നെങ്കില്‍,ഇപ്പോള്‍ കൃഷിയിടമാകെ കാന്താരി മുളകായി മാറുകയാണ്. പച്ചക്കറികള്‍ക്കൊപ്പം വളരെ അപൂര്‍വമായാണു കാന്താരി ഉപയോഗിച്ചിരുന്നതെന്നതിനാല്‍ വീടുകളില്‍ ഒരു തൈ മാത്രം മതിയായിരുന്നു. കാലക്രമത്തില്‍ പല വീടുകളില്‍ ഇതും ഇല്ലാതായി. ജീവിതശൈലി രോഗങ്ങള്‍ വ്യാപകമാവുകയും കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദംഎന്നിവയ്ക്കു കാന്താരിമുളക് ഫലപ്രദമാണെന്ന തിരിച്ചറിവുമാണു കാന്താരിയെ ഇപ്പോള്‍ പ്രിയമാക്കിയിരിക്കുന്നത്. ആവശ്യക്കാര്‍ കൂടിയതോടെ വിലയും ഉയര്‍ന്നു.
കിലോയ്ക്ക് 500 രൂപ വരെ വിപണിയില്‍ ലഭിക്കുന്നതിനാല്‍ കൃഷി ലാഭകരമാണെന്നും കര്‍ഷകര്‍ പറയുന്നു. ആയുര്‍വേദ മരുന്നു കമ്പനികളും കര്‍ഷകരില്‍ നിന്നു കാന്താരി നേരിട്ട് എടുക്കുന്നുണ്ട്.
ഒരേക്കറില്‍ 3000 കാന്താരിയാണു നടുന്നത്. മൂന്നാം മാസം മുതല്‍ ഇവ കായ്ച്ചു തുടങ്ങും. ഒരു ചെടിയില്‍ നിന്ന്അരകിലോ മുളക് വരെ ലഭിക്കും. കാര്‍ഷിക സര്‍വകലാശാല മുളപ്പിച്ചെടുത്ത തൈകള്‍ ചാക്കിലും മണ്ണിലുമായാണു കൃഷി ചെയ്യുന്നത്. ഉണക്കിപൊടിച്ച ചാണകം, കോഴിക്കാഷ്ഠം, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, ഗോമൂത്രം തുടങ്ങിയവയാണു വളമായി ഉപയോഗിക്കുന്നത്.
പലരും ദിവസവും ചോദിക്കാറുണ്ട് വണ്ണം വെക്കാനായി എന്ത് ചെയ്യണം .വണ്ണം വെക്കുക എന്നത് ആരോഗ്യ ലക്ഷണം അല്ല മറിച്ചു ചുറുചുറുക്കു ,ഉന്മേഷം ഇവകള്‍ ആരോഗ്യ ലക്ഷണം . വണ്ണം കൂടുന്തോറും രോഗങ്ങളുടെ ഘോഷ യാത്ര തുടങ്ങും എന്ന് കൂടെ അറിയുക. രണ്ടു മഹാ വൈദ്യന്മാര്‍ പറഞ്ഞത് ക്ഷയം ഉള്ളവരും പാരമ്പര്യ മായി മെലിഞ്ഞവരും തടിക്കില്ല .ഇങ്ങനെ ഉള്ള പോസ്റ്റുകള്‍ ഇട്ടു തെറ്റിദ്ധാരണ ഉണ്ടാക്കി കളിപ്പിക്കരുത് എന്ന് . എന്തയാലും ഫീസ്‌ ഒന്നും വാങ്ങാത്തത് കൊണ്ട് ആരും തല്ലാന്‍ വരില്ല എന്ന ധൈര്യം . അത് കൊണ്ട് കിട്ടിയ ഒരു അറിവ് പകരുന്നു . തടിച്ചില്ലെങ്കില്‍ എന്നെ കുറ്റം പറയണ്ട . അടുക്കളയില്‍ നിന്നും ആണ് ആരോഗ്യം .അപ്പോള്‍ അവിടെ നിന്നുള്ള ഭക്ഷ്യ വസ്തുക്കള്‍ എങ്ങനെ ഉപയോഗിക്കാം .
വേണ്ട സാധനങ്ങള്‍ :-
മക്കാ ചോളം അഥവാ മേസ് ആവശ്യത്തിനു
സവാള ഉള്ളി -1 എണ്ണം
നെയ്യ് - ഉള്ളി വഴറ്റി എടുക്കാന്‍ വേണ്ട അളവ് .
കുരുമുളക് പൊടി - ആവശ്യത്തിനു
കല്ലുപ്പ് - ആവശ്യത്തിനു
മല്ലി ഇല - ആവശ്യത്തിനു
ചെയ്യണ്ട വിധം :
ചോള മണികള്‍ ഉതിര്‍ത്തു വേവിച്ചു വെക്കുക. നെയ്യ് പാത്രത്തില്‍ ഒഴിച്ച് ചെറു തീയില്‍ ചൂടാക്കി അതില്‍ സവാള ഉള്ളി അരിഞ്ഞത് ഇട്ടു ഉള്ളി വെകുന്നത് വരെ വഴറ്റുക അതിനു ശേഷം ആവശ്യത്തിനു വെള്ളം ഒഴിച്ച് വേവിച്ചു വെച്ചിരിക്കുന്ന ചോളം ഇട്ടു നല്ലവണ്ണം തിളച്ചു വരുമ്പോള്‍ അതില്‍ കല്ലുപ്പ് ,കുരുമുളക് പൊടി ഇവകള്‍ ഇട്ടു അതിനു മേലെ മല്ലിയില മുറിച്ചിട്ട് ചോളം ചവച്ചു തിന്നുകയും അതിലെ വെള്ളം ഒരു സൂപ്പ് പോലെ കഴിക്കുക .എത്ര നാള്‍ ,എത്ര നേരം . അതിനു മറുപടി പറയില്ല .സ്വയം തീരുമാനിക്കുക.
കരുത്താര്‍ന്ന മുടിയ്ക്ക് heart emoticon
**********************************
നീണ്ടിടതൂര്‍ന്ന മുടി ഏതൊരു പെണ്ണിന്‍റെയും സ്വപ്നമാണ്.അത് സ്വന്തമാക്കാനായി പരസ്യചിത്രങ്ങളുടെ പുറകെ ഓടാന്‍ യാതൊരു മടിയുമില്ല. പരസ്യവാചകങ്ങളെ അന്ധമായി വിശ്വസിച്ച് വിപണിയില്‍ ലഭ്യമായ പലവിധ എണ്ണകളും ഷാമ്പുവും മാറി മാറി പരീക്ഷിക്കുന്നവരാണ് പകുതിയിലേറെപ്പേരും.
തേങ്ങപ്പാലുപയോഗിച്ച് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഉരുക്ക് വെളിച്ചെണ്ണ അഥവാ വെന്ത വെളിച്ചെണ്ണ മുടി വളരാന്‍ സഹായിക്കും.തൊലിപ്പുറമെയുള്ള പല രോഗങ്ങള്‍ക്കും ഇത് ഫലപ്രദമാണ്. അല്‍പം ക്ഷമയും സമയവും ഉണ്ടെങ്കില്‍ വീട്ടില്‍ തന്നെ ഇത് തയ്യാറാക്കാവുന്നതാണ്.
നീലിഭൃംഗാദി , കഞ്ഞുണ്യാദി, ഭൃംഗാമലകാദി, കുന്തളകാന്തി, എന്നീ ‌‌എണ്ണകളും മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ചെമ്പരത്തിയിലയും പൂവുമിട്ട് കാച്ചിയ എണ്ണ ഉപയോഗിക്കുന്നതും തലമുടി സമൃദ്ധമായി വളരാന്‍ സഹായിക്കുന്നതാണ്.
കയ്യോന്നിനീരില്‍ സമം വെളിച്ചെണ്ണയും അല്‍പ്പം കുരുമുളകും ചേര്‍ത്ത് തിളപ്പിക്കുക. കുരുമുളക് പൊട്ടികഴിയുമ്പോള്‍ എണ്ണ വാങ്ങി വെയ്ക്കുക. ഈ എണ്ണ തലമുടി തഴച്ചു വളരാന്‍ സഹായിക്കും.
തലയിലെ മെഴുക്കും അഴുക്കും കളയാനായി രാസവസ്തുക്കളടങ്ങിയ ഷാമ്പു നിത്യവും ഉപയോഗിക്കുന്നത് ശിരോചര്‍മ്മത്തെ വരണ്ടതാക്കുകയും താരന് കാരണമാവുകയും ചെയ്യുന്നു.
മുറ്റത്തെ ചെമ്പരത്തിയുടെ ഇലകള്‍ മാത്രമായോ പൂവുകള്‍ ചേര്‍ത്തോ കുറച്ച് നേരം വെള്ളത്തിലിട്ട് വെച്ച ശേഷം പിഴിഞ്ഞാല്‍ ഏതൊരു ഷാമ്പുവിനെക്കാളും ഉഗ്രന്‍ താളി തയ്യാര്‍ ‍. ഇത് തലയോട്ടിയ്ക്ക് നല്ല തണുപ്പേകും . ചീവയ്ക്കാപ്പൊടി , വെള്ളില എന്നിവയും താളിയുണ്ടാക്കാന്‍ ഉപയോഗിക്കാം .
വെള്ളം ചേര്‍ക്കാതെ അരച്ചെടുത്ത മൈലാഞ്ചി തേങ്ങാപ്പാലില്‍ ചേര്‍ത്ത് പശരൂപത്തിലാക്കിയ ശേഷം അതില്‍ മുട്ടയുടെ വെള്ളകൂടി ചേര്‍ത്ത് തലമുടിയില്‍ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക.ഇത് താരനില്ലാതാക്കി മുടി സമൃദ്ധമായി വളരാന്‍ സഹായിക്കുന്നു.
കറിവേപ്പില , കറ്റാര്‍വാഴ , നീല അമരി, ചെമ്പരത്തിപ്പൂവ്, മൈലാഞ്ചി എന്നിവ വെള്ളം ചേര്‍ക്കാതെ അരച്ചെടുത്ത് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചിയെടുത്ത് പതിവായി ഉപയോഗിക്കുന്നതിലൂടെ നര വരുന്നത് തടയാന്‍ കഴിയും.
കറിവേപ്പില ഇട്ട് തിളപ്പിച്ച വെളിച്ചെണ്ണ പതിവായി ഉപയോഗിക്കുന്നതും നരയെ ഒരു പരിധി വരെ തടയും.
നെല്ലിക്ക , ഏത്തക്കായ , കാരറ്റ് എന്നിവയില്‍ അയേണ്‍ , കോപ്പര്‍, അയഡിന്‍ , വൈറ്റമിന്‍ ബി എന്നിവ അടങ്ങിയതിനാല്‍ ഇവ കഴിക്കുന്നത് അകാലനരയെ ഒരു പരിധി വരെ തടയാന്‍ സഹായിക്കും.
വെള്ളത്തില്‍ രണ്ടോ മൂന്നോ തുള്ളി റോസ് വാട്ടര്‍ ചേര്‍ത്ത ശേഷം തലമുടി കഴുകിയാല്‍ മുടിക്ക് തിളക്കമേറും.
മുടിയിലെ കായ് പോകാനായി കാപ്പിപ്പൊടിയും മൈലാഞ്ചിയും ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കുക.
മുടികൊഴിച്ചില്‍ ശമിക്കാനായി തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക.
അമിതമായ ചൂട് കൊണ്ട് മുടി കൊഴിയുന്നത് തേങ്ങാപ്പാല്‍ തലയില്‍ തേച്ച് കുളിക്കുന്നതിലൂടെ തടയാം.
പൂവാംകുരുന്നിലയും വിഷ്ണുക്രാന്തിയും ചതച്ചിട്ട് കാച്ചിയവെളിച്ചെണ്ണ തേച്ചുകുളിക്കുന്നത് മുടിക്ക് കറുപ്പുനിറം കൂട്ടുന്നു.