Wednesday, 11 February 2015

 സോമലത...

പൂജാവസ്തുവായ സോമലത ഒന്നാന്തരം അണുനാശിനിയും ഉന്മേഷദായിനിയുമാണ്. കല്ലടിക്കോടന്‍ മലനിരകളിലാണ് സോമലത അധികവും കണ്ടു വരുന്നത്. ഏകദേശം രണ്ടു ഡസനിലേറെ ഇനങ്ങളില്‍ സോമലത കണ്ടു വരുന്നു.അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ ദിവ്യ വള്ളിയെ അലങ്കാരച്ചെടിയായി വീട്ടുമുറ്റത്ത് വളര്ത്താം . ആഴം കുറഞ്ഞതും വിസ്താരമേറിയതും സൂര്യപ്രകാശം തീരെക്കുറച്ച് മാത്രം ലഭിക്കുന്ന സ്ഥലങ്ങളിലാണ് ഈ ചെടി അധികവും വളരുന്നത്.ചെടി പറിച്ചു നടാന്‍ പറ്റിയ സമയം പൗര്ണ്ണിമിയാണ്. സോമലത വെളുത്ത പക്ഷത്തില്‍ മാത്രമേ വളരുകയുള്ളൂ. ബാക്കിസമയം നിദ്രയിലായിരിക്കും.
വേദ കാലത്തും ഉണ്ടായിരുന്നോ ബ്യൂട്ടി പാര്ലിര്‍? കേശാലങ്കാര വിദഗ്ടയും?!!!!
വേദകാലഘട്ടത്തിലും ഭാരതത്തില്‍ സൌന്ദര്യ വര്ധെക വസ്തുക്കളും, ആഭരണങ്ങളും, അതിനു ചേരുന്ന മനോഹര വസ്ത്രങ്ങളും, make-up "ആണും, പെണ്ണും" ഒക്കെ ഉണ്ടെന്നറിയുന്നത്‌ രസകരവും, അഭിമാനകാരവും ആയിരിക്കും ബൌദ്ധികമായ ചിന്ത വിദേശികള്ക്ക് അടിമപ്പെടുത്താത്ത ഭൂരിപക്ഷം ഭാരതീയര്ക്കും .
അതര്വ് വേദത്തിലെ ഈ ഭാഗം ഒന്ന് വായിച്ചു നോക്കൂ..
"അല്ലയോ വധൂ, വൃദ്ധാവസ്ഥ വരെ എന്നോടൊപ്പം ജീവിക്കാനായി ഞാന്‍ നിന്റെ കൈകളെ ഗ്രഹിച്ചിരിക്കുന്നു. ഗൃഹസ്ഥാശ്രമ കര്മ്മ്ങ്ങള്ക്കാ യി സൂര്യനും ശിവനും ലക്ഷ്മിയും നിന്നെ എനിക്ക് പ്രാപ്തമാക്കിത്തരനെ. നീ സൌഭാഗ്യത്തോട് കൂടി വസിക്കണേ.
ശിവ സൂര്യന്മാരാല്‍ നിന്റെ കരങ്ങള്‍ ഗ്രഹിചിരിക്കുന്നത് കാരണം നീ ധര്മപൂര്വം് എന്റെ ഭാര്യയും ഞാന്‍ നിന്റെ പതിയുമായിരിക്കുന്നു. നീ ബ്രുഹസ്പതിയാല്‍ എനിക്ക് പ്രാപ്തമായിരിക്കുന്നു. നീ എന്നോട് ചേര്ന്ന് സന്താനങ്ങലോടൊപ്പം നൂറു സംവസരക്കാലം ജീവിച്ചു കൊണ്ട് എന്റെ ദാസിയായിത്തീരൂ. ബ്രുഹസ്പതിയുടെ ആജ്ഞാനുസരണം സൃഷ്ടാവിനാല്‍ മംഗള ദായിനിആയ ഈ വസ്ത്രം നിര്മ്മി ക്കപ്പെട്ടു. ശിവനും വിഷ്ണുവുമായി ഒരുമിച്ചു കൊണ്ട് സൂര്യന് സമാനയായ ഈ വധുവിനെ ഈ വസ്ത്രത്താല്‍ സന്താന സമ്പന്നയാക്കൂ. കൂടാതെ ഇന്ദ്രാദികളും മിത്ര വരുണന്മാരും ബ്രുഹസ്പതിയും അശ്വിനീകുമാരന്മാരും മരുദ്‌ഗണങ്ങളും ബ്രഹ്മാവും ആകാശം ഭൂമി വായു സോമലത തുടങ്ങിയവരും ഈ സ്ത്രീയെ സന്താന സമ്പന്ന ആക്കട്ടെ.
അല്ലയോ അശ്വിനീദേവന്മാരെ, ബ്രുഹസ്പതി ഇവളുടെ കേശാലങ്കാരത്തിനു അനുസൃതമായി നാം ഇവളെ വസ്ത്രങ്ങളാല്‍ പതിക്കായി അലങ്കരിക്കുന്നു. ഈ രൂപം ധരിക്കുന്ന സ്ത്രീയെ ഞാന്‍ അറിയുന്നു. ഇവളുടെ ഇപ്പോഴത്തെ സഖികള്ക്ക് അനുസൃതമായി നടക്കാം. ഇതു വിദ്വാനാലാണ് ഈ കേശാലങ്കാരം നിര്വ ഹിക്കപ്പെട്ടത്‌? ഞാന്‍ ഇവളുടെ ഹൃദയമറിഞ്ഞും രൂപം ദര്ശികച്ചും എന്നിലേക്ക്‌ ചേര്ക്കു ന്നു." (അഥര്വി വേദം)
ഇതൊക്കെ വായിച്ചു ഇത്ര മഹത്തായ ഒരു സംസ്കൃതിയെ കുറിച്ച് അറിഞ്ഞത് കൊണ്ട് കൂടിയല്ലേ, ഇവിടുത്തെ വേദകാലത്ത്‌ വസ്ത്രം പോലും ധരിക്കാതെ ജീവിച്ചിരുന്ന അപരിഷ്കൃതരായ മുതു മുത്തച്ചന്മാരുള്ള മാക്സ് മുള്ളനും മുള്ളാത്തവനും ഒക്കെ പാശ്ചാത്യ വിദ്യാഭ്യാസ പദ്ധതിയില്‍ കൂടി സ്വന്തം സംസ്കാരത്തെ കുറിച്ച് പറയുമ്പോള്‍ ചെകുത്താന്‍ കുരിശിനെ കണ്ടത് പോലെ വിജ്രുംഭിതരാകുന്ന ഒരു തലമുറയെ സൃഷ്ടിക്കുവാന്‍ ശ്രമിച്ചതും, ഒരു പരിധി വരെ വിജയം കണ്ടതും.. kadappadu vinod

No comments:

Post a Comment