Wednesday, 11 February 2015

ഇലഞ്ഞി
നമ്മുടെ നാട്ടിലും കാട്ടിലും ധാരാളമായുള്ള ഇലഞ്ഞിയുടെ പൂവിന് മനംമയക്കുന്ന മണം മാത്രമല്ല ഔഷധഗുണവുമുണ്ട്. ആയുർവേദ വിധിപ്രകാരം കഫപിത്തങ്ങളെ ശമിപ്പിക്കുന്നതും ശീതളവുമാണ് ഇലഞ്ഞിയുടെ പൂവും കായും. പുഷ്പത്തിൽ നിന്ന് സുഗന്ധതൈലം വാറ്റിയെടുക്കുന്നുണ്ട്. ആരോഗ്യദായകവും കൃമിഹരവുമാണ് ഇതിന്റെ പഴം. ഇലഞ്ഞിയുടെ മരപ്പട്ട ലാംഗികശേഷി വർദ്ധിപ്പിക്കും. ഇലഞ്ഞി പൂവ് ഇട്ടുകാച്ചിയ പാൽ സേവിച്ചാൽ അതിസാരം മാറും. പഴവും തൊലിയും പല്ലുതേയ്ക്കാൻ ഉപയോഗിച്ചാൽ മോണരോഗം മാറും. പല്ല് ദൃഢമാകും. പഴം നെറ്റിയിൽ ലേപനം ചെയ്താൽ തലവേദന ശമിക്കും. ഇല‌ഞ്ഞി പഴം സേവിക്കുന്നത് അർശസ് രോഗങ്ങൾ കുറയ്ക്കും. തൊലിക്കഷായം വായ്പ്പുണ്ണും വായ്നാറ്റവും ഇല്ലാതാക്കും.

No comments:

Post a Comment