Wednesday, 11 February 2015

ബദാം
ബദാം ദിവസവും കഴിക്കുന്നത്‌ ഭാവിയിലെ കാഴ്ച കുറവിനെ തടയും. ഹൃദ്രോഗ, സ്ട്രോക്ക്‌ മുതലായ രോഗങ്ങൾ വരാതെ തടയുമെന്നു മാത്രമല്ല, ബദാമിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ കാൻസറിനെ പ്രതിരോധിക്കും. ബദാമിൽ ഫോളിക്‌ ആസിഡ്‌ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഗർഭിണികൾ ഇതു കഴിക്കുന്നത്‌ നല്ലതാണ്‌. ഗർഭസ്ഥ ശിശുവിന്റെ വൈകല്യങ്ങളെ അകറ്റാൻ ബദാമിന് സാധിക്കും. രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറച്ച്‌, ഇൻസുലിന്റെ അളവ്‌ ആവശ്യാനുസരണം നിലനിറുത്തുന്നതിനാൽ പ്രമേഹ രോഗികൾക്കും ബദാം ഉത്തമമാണ്‌. തേനിൽ കുതിർത്ത ബദാം രാവിലെ കഴിക്കുന്നത്‌ കായിക ബലം വർദ്ധിപ്പിക്കും. ബദാം അരച്ചെടുത്ത്‌ പാലിൽ ചേർത്ത്‌ ദിവസവും മുഖത്ത്‌ തേച്ചാൽ ചർമ്മകാന്തി വർദ്ധിക്കും.

No comments:

Post a Comment