ആര്‍ത്തവവിരാമം
ആർത്തവ വിരാമം: പ്രശ്നങ്ങളും പരിഹാരങ്ങളും
ആർത്തവവിരാമം അഥവാ ഋതുവിരാമം സ്ത്രീകളിൽ മാനസികവും ശാരീരികവുമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. സ്ത്രീകളിൽ 50 കളിലാണ് ആർത്തവവിരാമം സംഭവിക്കുന്നത്. അണ്ഡാശയങ്ങളുടെ പ്രവർത്തനശേഷി കുറയുകയും ഹോർമോൺ ഉല്പാദനം നിൽക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കാരണം. യൗവനം നിലനിർത്തുന്ന ഈസ്ട്രജൻ ഹോർമോൺ ഇതിൽ പ്രധാനം. അണ്ഡോത്പാദനം നിലയ്ക്കുകയും പ്രത്യുത്പാദന ശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു. 40 വയസാകുമ്പോൾ തന്നെ ഇതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങാറുണ്ട്. അണ്ഡാശയം നീക്കം ചെയ്യുന്നവർക്കും കാൻസറിന് ചികിത്സ തേടുന്നവർക്കും നേരത്തേതന്നെ ആർത്തവ വിരാമം ഉണ്ടാകുന്നു.

ലക്ഷണങ്ങൾ
മാസമുറ ക്രമം തെറ്റിവരികയും ക്രമേണ ഇല്ലാതാവുകയും ചിലർക്ക് പൊടുന്നനെ നിൽക്കുകയും ചെയ്യുന്നു. മാസമുറ ക്രമം തെറ്റുന്നത് മൂലം ചിലർക്ക് അമിത രക്തസ്രാവം ഉണ്ടാകുന്നു. ആർത്തവവിരാമത്തിന്റെ ലക്ഷണമാണിതെങ്കിലും ഗൈനക്കോളജിസ്റ്റിനെ കൊണ്ട് മറ്റു കാരണങ്ങളൊന്നുമില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ഉഷ്ണ പറക്കൽ അഥവാ hot flushes 50% സ്ത്രീകളിലും ഉണ്ടാകാറുണ്ട്. സ്ത്രീകളെ ഏറ്റവും കൂടുതൽ അസ്വസ്ഥമാക്കുന്നത് ഈ പ്രശ്നമാണ്. ആർത്തവവിരാമത്തിന്റെആദ്യ ഘട്ടത്തിലാണ് ഇത് കൂടുതൽ അനുഭവപ്പെടാറുള്ളത്. ശരീരത്തിൽ പെട്ടെന്ന് ചൂടുകൂടുകയും വിയർക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. ആർത്തവ വിരാമത്തോടെ സ്ത്രീകളിൽ ക്ഷീണം, ദേഷ്യം, ഉറക്കകുറവ്, ഓർമ്മക്കുറവ്, വിഷാദം, മാനസിക പിരിമുറുക്കങ്ങൾ എന്നിവ അനുഭവപ്പെടാറുണ്ട്. യോനിയിൽ വരൾച്ച അനുഭവപ്പെടാം. ലൈംഗികബന്ധം വേദനാജനകമായിതീരാൻ സാധ്യതയുണ്ട്. കൂടാതെ മൂത്രം പിടിച്ചുനിർത്താനുള്ള ശേഷി കുറയുകയും ചെയ്യുന്നു.
അസ്ഥിഭംഗമാണ് മറ്റൊരു പ്രധാന പ്രശ്നം. ആർത്തവ വിരാമത്തോടൊപ്പം കാത്സ്യത്തിന്റെ അളവ് കുറയുന്നു. ഇതുമൂലം അസ്ഥിഭംഗം അഥവാ എല്ലുതേയ്മാനം എന്ന അസുഖമായി മാറുന്നു. ഇതുമൂലം കൈകാലുകൾക്ക് വേദനയും നീരും ചെറിയ വീഴ്ചയിൽ തന്നെ എല്ലൊടിയാനും സാധ്യതയുണ്ട്.
ആർത്തവ വിരാമത്തോടെ ഹൃദ് രോഗങ്ങൾക്കും സാധ്യതയേറുന്നു. ഈസ്ട്രജൻ ഹോർമോൺ ഹൃദയത്തിന് ഒരു രക്ഷാകവചമാണ്.അത് നഷ്ടപ്പെടുമ്പോൾ ഹൃദ് രോഗങ്ങളും കൂടുന്നു.
പരിഹാരങ്ങൾ
ശാരീരിക മാനസിക വ്യതിയാനങ്ങൾ സ്വന്തമായി മനസിലാക്കുകയും ജീവിത രീതികൾ അതിനനുസരിച്ച് മാറ്റം വരുത്തുകയും ഭക്ഷണരീതികൾ ക്രമീകരിക്കുകയും വ്യായാമം ശീലിക്കുകയും ചെയ്യണം.ഭക്ഷണത്തിൽ പഞ്ചസാരയുടെയും ഉപ്പിന്റെയും കൊഴുപ്പിന്റെയും അളവ് കുറക്കണം. കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക. കാത്സ്യം ഗുളിക ശീലമാക്കുന്നതും നല്ലതാണ്. ഈസ്ട്രജൻ അടങ്ങിയ നാടൻ ഭക്ഷ്യവസ്തുക്കൾ ചേന, ചേമ്പ്, കാച്ചിൽ എന്നിവയും സോയാബീനും നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഇത് ഒരു പരിധിവരെ ആർത്തവ വിരാമ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
ആർത്തവ വിരാമമാകുന്നതോടെ റഗുലർ മെഡിക്കൽ ചെക്ക് അപ്പ്, ബ്ലഡ് ഷുഗർ, ബി.പി, കൊളസ്ട്രോൾ എന്നിവ പരിശോധിക്കുക. അതോടൊപ്പം വർഷംതോറും പാപ് സ്മിയർ, മെമ്മോഗ്രാം എന്നിവ ചെയ്യുന്നത് കാൻസർ രോഗങ്ങൾ കണ്ടുപിടിക്കാൻ സഹായകമാകും. വയറിന്റെ സ്കാൻ ചെയ്യുന്നത് അണ്ഡാശയത്തിന്റെ മുഴകൾ കണ്ടുപിടിക്കാൻസഹായകമാകുന്നു. ആർത്തവ വിരാമഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങളെകുറിച്ചും അസ്വസ്ഥതകളെക്കുറിച്ചും ശരിയായ അറിവ് നേടി അവയെ നമുക്ക് പ്രതിരോധിക്കാനും മറികടക്കാനും സാധിക്കും.

No comments:
Post a Comment