അത്തി
ആൽ കുടുംബത്തിലെ അംഗമായ അത്തിയും പേരാൽ, അരയാൽ, ഇത്തി എന്നിവയുമാണ് നാല്പാമരങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. പുരാണ പ്രസിദ്ധമായ അത്തിയുടെ ഇല, പഴം, തൊലി, കറ എന്നിവയെല്ലാം ഔഷധയോഗ്യമാണ്. അത്തി വാതപിത്തങ്ങളെ ശമിപ്പിക്കുകയും വ്രണശുദ്ധി ഉണ്ടാക്കുകയും ചെയ്യും. അത്തിപ്പഴം കുട്ടികളുടെ ക്ഷീണവും ആലസ്യവും മാറ്റും. അത്തിപ്പാൽ തേൻ ചേർത്തു സേവിച്ചാൽ പ്രമേഹം ശമിക്കും. അത്തിത്തോൽ ഇട്ടുവെന്ത വെള്ളം ശരീര ശുദ്ധിക്ക് ഉത്തമം. അത്തിയുടെ ഇളംകായ അതിസാരം മാറാൻ സേവിക്കാവുന്നതാണ്. ഇല ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കഴിക്കുന്നതും പഴച്ചാർ തേൻ ചേർത്ത് സേവിക്കുന്നതും പിത്തം ശമിപ്പിക്കും.

No comments:
Post a Comment