കോവയ്ക്ക
തൊടികളിൽ സർവസാധാരണമായ കോവയ്ക്ക നിരവധി ഗുണങ്ങളാൽ സമ്പന്നമാണ്. കോക്ലീന ഗ്രാൻഡിസ് എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടുന്ന ഈ കുഞ്ഞൻ തീൻമേശയിലെ വിഭവങ്ങളിലെ പ്രധാനിയാണ്. കോവയ്ക്കയിൽ നമ്മുടെ ശരീരത്തിനാവശ്യമായ ധാതുക്കൾ , വിറ്റാമിനുകൾ , മാംസ്യം, അന്നജം, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കോവയ്ക്കയുടെ കായ, ഇല, തണ്ട്, വേര് ഇവയെല്ലാം മരുന്നുകൾക്കായി ഉപയോഗിക്കുന്നു. കോവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാനുള്ള കഴിവുണ്ട്. രോഗപ്രതിരോധശക്തിയും വർധിപ്പിക്കുന്നു. വായ്പ്പുണ്ണിൽ നിന്ന് രക്ഷനേടാൻ കോവയ്ക്ക നീര് കവിൾ കൊള്ളുന്നത് നല്ലതാണ്. കോവയില അരച്ച് നെറുകയിലിടുന്നത് സുഖനിദ്ര പ്രദാനം ചെയ്യും. നീർക്കെട്ട്, കഫകെട്ട്, രക്തക്കുറവ്, തുടങ്ങി ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും കോവയ്ക്ക സഹായിക്കുന്നു.

No comments:
Post a Comment