Thursday, 30 July 2015

Naturally In 3 Minutes....
Get Relief In Headache, Leg Swelling & Normalize High BP
If you have a severe headache make this simple method and you will be better for sure!
Except that it will relieve headache, this saline compress will also normalize your blood pressure and eliminate the swelling of the legs for a very short time. So if you have a severe and excruciating headache prepare this saline solution!
Saline solution against headache – recipe:
-------------------------------------------------------
First of all, prepare the gauze lining or a thin cotton cloth lining. Fold the gauze into eight layers, the width should match the height of the forehead and the length of the head.
Then boil 250ml of water to 60-70 °C and dissolve in it two teaspoons of salt. You will have a solution that’s 8% saline.
Quickly wash your forehead, ears and the back of the head with warm water.
Soak the gauze in the saline solution, gently squeeze, shake it to cool a little and it wrap it around the head, ears and neck. To fix the compress, put on a cotton head scarf.
Then, lay down!
After a few minutes you will feel relief, but don’t rush with the removal of the compress. Lay down for another 20 minutes. After removing the compress, wash the forehead, the ears and the back of the head with warm water.
How does it work?
-----------------------
This can confuse you. Salt intake causes swelling and high blood pressure but salted compress over the skin has the opposite effect, through the skin it stimulates the release of the liquid from the body and acts as a diuretic.
Similarly, you can get rid of the legs swelling.
To prevent legs swelling, make a saline solution as follows:
---------------------------------------------------------------------------
Dissolve 0.5 kg of salt in 5 liters of cold water. Soak a soft towel in the solution, gently squeeze it and put it on the lumbar back for about 20 minutes. Repeat the procedure for 10 days, every night before sleeping. The swelling will go down because of the increased urination, which will begin soon after this procedure.
You can also use saline leg compresses in another way: soak a gauze in a warm saline solution, gently squeeze it and wrap it around your swollen legs. Cover your legs with a warm blanket and keep it for 20 minutes.
Do not forget to LIKE/SHARE/TAG
ഇന്നത്തെ പാരമ്പര്യ വൈദ്യം : മുറിവ് ((आज का देशी इलाज ) ३०.७.१५
ഓര്‍ക്കാ പുറത്തു ഉണ്ടാകുന്ന മുറിവുകള്‍ , ചെറിയ അപകടങ്ങളില്‍ ഉണ്ടാകുന്ന അമിത രക്ത സ്രവം ഉണ്ടാകുന്ന മുറിവുകള്‍ക്ക്‌ ഒരു പാരമ്പര്യ വൈദ്യം .ഇതൊക്കെ പഴയ കാലത്ത് ചെയ്തിരുന്നതും ഇന്നുള്ളവര്‍ക്ക് പകരാതെയും അറിയാതയും കിടന്ന ഈ മരുന്നുകള്‍ നമുക്ക് പറഞ്ഞു തരുന്ന വൈദ്യന് പ്രണാമം .
മുറിവുണ്ടായാല്‍ പെട്ടെന്ന് നനഞ്ഞ തുണി കൊണ്ട് ചുറ്റി കെട്ടുക .
മരുന്നുകള്‍ :
ജമന്തി പൂവ് - ഇതള്‍ മാത്രം ഒരു പൂവിന്റെ . എല്ലാ ജമന്തി പൂക്കളും പ്രയോജനപ്പെടും .ഏകദേശം 30ഓളം വർഗങ്ങളുള്ള ഒരു സസ്യ ജനുസ്സാണ് ജമന്തി (ഇംഗ്ലീഷ്: Chrysanthemum).
വെളുത്തുള്ളി - 1 അല്ലി തൊലി കളഞ്ഞു എടുക്കണം
ചുവന്നുള്ളി - ഒരെണ്ണം തൊലി കളയണം
ചേരുവകള്‍ മൂന്നും കൂടെ മരുന്ന് അരക്കുന്ന കല്ലില്‍ വെച്ച് അരച്ച് മുറി വായില്‍ വെച്ച് കെട്ടിയാല്‍ രക്ത സ്രാവം നില്‍ക്കും , വെള്ളം ചേര്‍ക്കരുത് മുറിവുകള്‍ പഴുക്കില്ല വളരെ വേഗം ഉണങ്ങും . ഒരാഴ്ച തുടര്‍ന്ന് ചെയ്‌താല്‍ എത്ര വലിയ മുറിവും കരിയും.

Wednesday, 29 July 2015

സർ,30 വയസുളള ഭാര്യയു െട മാറിടം വളരെ ചെറുതാണ് അതിനാൽ അവൾ വിഷമികകുനനു മാറിടംവളരാൻ ഒററ മൂലി വലലതുംഉൺഡാേ

തൊട്ടാർ വാടി സമൂലം കഷായം വെച്ച് എടുക്കുക അതിൽ പാൽമുതകിൻ കിഴങ്ങ് തൊലികളഞ്ഞ് ഉണക്കി പൊടിച്ച് 5 ഗ്രാം പൊടി ചേർത്ത് രാവിലേയും വൈകുന്നേരവും കഴിക്കുക

Tuesday, 28 July 2015



ഇന്നത്തെ പാരമ്പര്യ വൈദ്യം : നടുവ് വേദന ((आज का देशी इलाज ) २८ .७.१५
ദീര്‍ഘ ദൂരം ബൈക്കില്‍ യാത്ര ചെയ്യുന്നവര്‍ ,ബസ് യാത്ര ചെയ്യുന്നവര്‍ , തയ്യല്‍ ജോലിക്കാര്‍ തുടങ്ങി പലരും അനുഭവിക്കുന്ന ഒന്ന് നടുവിന് വേദന . അതിനു പാരമ്പര്യ വൈദ്യം പറയുന്ന മരുന്ന്
മരുന്നുകള്‍ :
ചങ്ങലം പരണ്ട - 3 മുട്ട് നീളം വരെ എടുക്കാം
കൊത്ത മല്ലി ഇല -ആവശ്യത്തിനു
ചുവന്നുള്ളി - ഒന്നോ രണ്ടോ എണ്ണം
വെളുത്തുള്ളി - 4-5 അല്ലി
കറിവേപ്പില - നാലഞ്ച് ഇതള്‍
ജീരകം -ഒരു നുള്ള്
കുരുമുളക്-7 എണ്ണം പൊടിച്ചത്
നെയ്യ്- ആവശ്യത്തിനു
പനംചക്കര- ആവശ്യത്തിനു
വെള്ളം -ഒരു ഗ്ലാസ്
ചെയ്യണ്ട വിധം :
ചങ്ങലംപരണ്ടയുടെ നാലു മൂലയും ചീവി കളഞ്ഞു ചെറുതായി നറുക്കി എടുക്കുക അതിനെ നെയ്യില്‍ നല്ലവണ്ണം വഴറ്റി എടുക്കുക അതോടൊപ്പം മറ്റു ചേരുവകള്‍ നറുക്കണ്ടത് നറുക്കി വഴറ്റിയ ചങ്ങലം പരണ്ടയുടെ കൂടെ ചേര്‍ത്തു വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ അരിച്ചു അതില്‍ പനം ചക്കര ചേര്‍ത്തു കുടിക്കണം .*** പനം ചക്കര ചേര്‍ത്തില്ലെങ്കില്‍ ചങ്ങലം പരണ്ട തൊണ്ടയില്‍ ചൊറിച്ചില്‍ ഉണ്ടാക്കും ******** ഒരു ദിവസം ഒരു പ്രാവശ്യം കുടിക്കാം . രാവിലെയോ വൈകുന്നേരമോ . എത്ര ദിവസം ? വേദന പോകുന്നത് വരെ .
കുട്ടികളില്‍ സര്‍വ്വസാധാരണമായി ഉണ്ടാകുന്ന ഒരു രോഗമാണ് കൃമിശല്യം.
രാത്രികാലങ്ങളില്‍ മലദ്വാരത്തിനു ചുറ്റുമുണ്ടാകുന്ന അസഹ്യമായ ചൊറിച്ചിലാണ് കൃമിബാധയുടെ പ്രധാന ലക്ഷണം. ചിലപ്പോള്‍ വ്രണങ്ങളുണ്ടാകുന്നു. കൃമിബാധയുടെ കാഠിന്യം അനുസരിച്ച് അസ്വസ്ഥതകള്‍ കൂടുന്നു. ശുചിത്വമില്ലായ്മയാണ് കൃമിശല്യത്തിന്‍റെ പ്രധാനകാരണം.

കുട്ടികളിലെ കൃമിശല്യം മാറാന്‍ അനേകം ഗൃഹവൈദ്യമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കൃമിശല്യം ഉള്ളപ്പോള്‍ തൈര്, പാല്‍, ശര്‍ക്കര എന്നിവ ഒഴിവാക്കണം.
1 | തുമ്പ ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്തു കഴിക്കുക.
2 | തുമ്പക്കുടവും തുളസിവിത്തും സമം ചേര്‍ത്തരച്ചു തേനില്‍ ചേര്‍ത്തു കഴിക്കുക.
3 | തുമ്പക്കുടം ഉറങ്ങാന്‍ പോകും മുന്‍പ് കുട്ടിയുടെ ഗുദത്തില്‍ വെയ്ക്കുക - കൃമികള്‍ പുറത്തേയ്ക്കിറങ്ങി വരും.
4 | പപ്പായയുടെ കറ പപ്പടത്തില്‍ ഇറ്റിച്ച് ഉണക്കി, ചുട്ടു കഴിക്കുക.
5 | വിഴാലരി പൊടിച്ചത് മോരില്‍ ചേര്‍ത്തോ, അഷ്ടചൂര്‍ണ്ണത്തോടൊപ്പം തേന്‍ ചേര്‍ത്തോ കഴിക്കുക.
6 | വിഴാലരി മോരില്‍ പുഴുങ്ങി അരച്ച്, മോരില്‍ തന്നെ കലക്കി തിളപ്പിച്ച്‌, ചെറുചൂടോടെ കഴിക്കുക.
7 | പാവയ്ക്കാനീര് 10 മില്ലി, സമം നല്ലെണ്ണ ചേര്‍ത്ത് കഴിക്കുക.
8 | കൃമിഘ്നവടിക നല്ലതാണ്. ഒരാഴ്ച ദിവസം ഓരോ ഗുളിക വെച്ചു കഴിച്ച ശേഷം വയറിളക്കണം.
9 | ചന്ദ്രശൂരാദികഷായം നല്ലതാണ്.

Sunday, 26 July 2015

മുഖക്കുരു വന്ന പാടുകള്‍ , ചിക്കെന്‍ പോക്സ് വന്ന പാടുകള്‍ ,കൈ മുട്ടിലെ കറുത്ത പാടുകള്‍ ,പല ഭാഗങ്ങളില്‍ ഉണ്ടാകുന്ന കറുത്ത പാടുകള്‍ ഇവകള്‍ക്ക് ഒരു പാരമ്പര്യ വൈദ്യം പറയുന്ന മരുന്ന് .
മരുന്നുകള്‍ :
കറിവേപ്പില -20 ഗ്രാം
കസ്തൂരി മഞ്ഞള്‍ -20 ഗ്രാം
കസ്കസ് - 20 ഗ്രാം
ചെറു നാരങ്ങ - ഒരെണ്ണം
ചെയ്യണ്ട വിധം :
കറിവേപ്പില അരച്ച് അതിന്റെ കൂടെ കസ്തൂരി മഞ്ഞള്‍ കസ്കസ് പൊടിച്ചു ചേര്‍ത്തു അതില്‍ നാരങ്ങാ നീര് പിഴിഞ്ഞ് ഒഴിച്ച് നന്നായി യോജിപ്പിച്ച് പാടുള്ളിടത്തു പുരട്ടി രണ്ടു മണിക്കൂര്‍ കഴിഞ്ഞു കഴുകി കളയുക . സോപ്പ് ഉപയോഗിക്കരുത് . അന്നന്ന് ചെയ്തു വേണം പ്രയോഗിക്കാന്‍
ചീരയുടെ ഗുണങ്ങളും ശരിയെന്നു കാട്ടും ഒരു മുത്തശ്ശി കഥയും .............!!!!!
*********************************************************************
കേരളീയര്‍ക്കു സുപരിചിതമാണ്‌ ചീര. ഒരു ചുവടു ചീരയെങ്കിലും വെച്ചുപിടിപ്പിക്കാത്ത വീട്ടമ്മമാര്‍ ഉണ്ടാവില്ല. ചോരയുണ്ടാക്കുന്ന പച്ചക്കറിയാണ്‌ ചുവന്ന ചീര. ഏറ്റവും ചെലവുകുറച്ചുകിട്ടാവുന്ന ഏറെ പോഷകഗുണമുള്ളഒന്നാണ്‌ ചീര. ഏറ്റവും നാരുള്ള ചീര പാവങ്ങളുടെ പച്ചക്കറി തന്നെയാണ്‌. അന്നജം, പ്രോട്ടീന്‍, കൊഴുപ്പ്‌, വൈറ്റമിന്‍ എ, കരോട്ടിന്‍, മിനറലുകള്‍ എന്നീ പോഷകഘടകങ്ങള്‍ ചീരയിലുണ്ട്‌.
അന്ന്‌ ചീരത്തോരന്‍ കൂട്ടി ചോറുണ്ണുമ്പോള്‍ മുത്തശ്ശി ഭക്ഷണപുരാണവും വിളമ്പി. കഥകേള്‍ക്കാനിഷ്‌ടമുള്ള കുട്ടി കാതോര്‍ത്തു.
``മഹാഭാരതത്തില്‍ ഒരു കഥയുണ്ട്‌ മോളേ, ഒരു ചീരയില നുറുങ്ങ്‌ ക്ഷിപ്രകോപിയായ ദുര്‍വ്വാസാവു മഹര്‍ഷിയുടെ ശാപത്തില്‍ നിന്നും പാണ്ഡവരെ രക്ഷിച്ചു.'
``അതെങ്ങനെ മുത്തശ്ശി?'
``ങും കേട്ടോളൂ. പാഞ്ചാലിക്ക്‌ ഒരു അക്ഷയപാത്രം കിട്ടിയ കഥ നിനക്കറിയില്ലേ മോളേ?'
``ങും, വനവാസക്കാലത്ത്‌ സൂര്യദേവനെ തപസ്സുചെയ്‌തപ്പോള്‍ പാഞ്ചാലിക്കുകിട്ടിയ പാത്രം, അക്ഷയപാത്രം.'
``അതുതന്നെ. അതില്‍ എപ്പോഴും രുചിയുള്ള ഭക്ഷണം ഉണ്ടാവും. പക്ഷെ പാഞ്ചാലി ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ പിന്നെ ഒരു തരി ഭക്ഷണമുണ്ടാവില്ല. ഇതറിഞ്ഞ കൗരവര്‍ ഒരു പണി പറ്റിച്ചു.'
``ഓ, ആ ദുഷ്‌ടന്മാര്‍ എന്തു പണി ഒപ്പിച്ചു മുത്തശ്ശി?'
``കൗരവന്മാര്‌ ചതിയരാണല്ലോ മോളേ.. അവര്‌ ദുര്‍വ്വാസാവു മഹര്‍ഷിയെയും ശിഷ്യന്മാരെയും പാണ്ഡവരുടെ വസതിയിലേക്കയച്ചു. പാഞ്ചാലി ഭക്ഷണം കഴിച്ച ശേഷമേ അങ്ങോട്ടു പോകാവൂ എന്ന്‌ ദുര്‍വ്വാസാവിനോട്‌ പ്രത്യേകം അപേക്ഷിച്ചു. കൗരവര്‍ പറഞ്ഞപോലെ മഹര്‍ഷിയും കൂട്ടരും പാഞ്ചാലിയുടെ ഭക്ഷണത്തിനുശേഷം അങ്ങോട്ടെത്തി. ഭക്ഷണത്തിനു മുന്‍പു കുളിക്കാന്‍ പോയി. പാണ്ഡവര്‍ക്കു പരിഭ്രമമായി. മുനിക്കും അനുചരര്‍ക്കും ഇനി ഭക്ഷണം കൊടുക്കാനാകില്ലല്ലോ. ഇതവഹേളനമായി കരുതി ദുര്‍വ്വാസാവു കോപിക്കും. മൂക്കിന്റെ തുമ്പത്തല്ലേ ദേഷ്യം. വലിയ ശാപം തന്നെയുണ്ടാകും. പെട്ടെന്നുണ്ടായ ഈ ആപത്തില്‍ നിന്നും രക്ഷപ്പെടാന്‍ പാഞ്ചാലി ആ പണി ചെയ്‌തു. ശ്രീകൃഷ്‌ണനെ ധ്യാനിച്ചു. ശ്രീകൃഷ്‌ണന്‍ പ്രത്യക്ഷപ്പെട്ടു. പക്ഷെ, ഭഗവാന്‍ ഒരു കാര്യം ആവശ്യപ്പെട്ടു. അതു കേട്ടപ്പോള്‍ പാണ്ഡവര്‍ക്ക്‌ അങ്കലാപ്പായി... എന്തു ചെയ്യും?
``എനിക്കു വിശക്കുന്നു. എന്തെങ്കിലും ആഹാരം കിട്ടിയേ പറ്റൂ.'
``ഞാന്‍ ആഹാരം കഴിച്ചു. ഇനി അക്ഷയപാത്രത്തില്‍ ഒന്നും ഉണ്ടാവില്ല.'
പാഞ്ചാലി പറഞ്ഞു.
``ശരി, അക്ഷയപാത്രമിങ്ങുകൊണ്ടുവരൂ.'
പാഞ്ചാലി അക്ഷയപാത്രം ശ്രീകൃഷ്‌ണന്റെ പക്കല്‍ കൊടുത്തു. ഭഗവാന്‍ പാത്രം പരിശോധിച്ചു. അതിനകത്തൊരു ചീരയിലക്കഷണം പറ്റിപ്പിടിച്ചിരിക്കുന്നു. അതെടുത്തു കഴിച്ചു. വിശപ്പടങ്ങി. തൃപ്‌തനായി. കുളിക്കാന്‍ പോയ ദുര്‍വ്വാസാവും അനുചരന്മാരും കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഭക്ഷണം കഴിച്ചു വയറു നിറഞ്ഞവരായി. ``അയ്യോ! ഇനി പാണ്ഡവര്‍ ഒരുക്കിയ ഭക്ഷണം എങ്ങനെ കഴിക്കും? ഒരു തരി ഭക്ഷണം പോലും കഴിക്കാന്‍ വയ്യ. ഇനി പാണ്ഡവരുടെയരികിലേക്ക്‌ പോകണ്ട.' ഈ തീരുമാനത്തോടെ അവര്‍ ആശ്രമത്തിലേക്ക്‌ തന്നെ മടങ്ങി.
``ഭഗവാന്റെ അനുഗ്രഹത്താല്‍ ചീര വിശിഷ്‌ട ഭക്ഷണമായത്രേ!' ദുര്‍വ്വാസാവിന്റെയും കൂട്ടരുടെയും വിശപ്പുമകറ്റിപോലും.
അതുകൊണ്ട്‌ ചീരക്കറി കഴിക്കുന്ന നമുക്കും ഗുണമുണ്ടാകും അല്ലേ മുത്തശ്ശി...?' ``ങും' മുത്തശ്ശി മൂളി.
അങ്ങനെ ചീര ഇതിഹാസകാലം തൊട്ടേ അറിയപ്പെട്ടു. ..!
കര്‍ക്കിടകമാസത്തെ ആദ്യത്തെ ചൊവ്വാഴ്‌ച പത്തിലവയ്‌ക്കല്‍ എന്നൊരു ആചാരം നമ്മുടെ നാട്ടിലുണ്ട്‌. അതില്‍ ചീരയുമുണ്ട്‌. താളി, തകര, കുമ്പളം, മത്തന്‍, വെള്ളരി, ആനക്കൊടിത്തൂവ, ചേനയില, ചേമ്പില, നെയ്യുണ്ണി എന്നിവയാണ്‌ ബാക്കി ഒന്‍പത്‌ ഇലകള്‍. അറക്കച്ചീരയും തണ്ടന്‍ ചീരയും മറ്റു രണ്ടുതരം ചീര ഇനങ്ങളാണ്‌. അറക്കച്ചീര വേനല്‍ക്കാലത്തു നട്ടുവളര്‍ത്തുന്നു. തീരെ വണ്ണം കുറഞ്ഞ തണ്ടും ചെറിയ ഇലകളുമാണിതിന്റെ പ്രത്യേകത. പച്ചചീരയേക്കാള്‍ രുചി ചുവന്ന ചീരക്കാണ്‌. ഇതില്‍ ഇരുമ്പിന്റെ അംശം കൂടുതലുണ്ടെന്നും പറയുന്നു. കേരളത്തിലുള്ളവര്‍ ചുവന്ന ചീര കൂടുതലിഷ്‌ടപ്പെടുന്നു. മറുനാട്ടുകാര്‍ക്കിഷ്‌ടം പച്ചത്തണ്ടനാണ്‌.
കേരള കാര്‍ഷികസര്‍വ്വകലാശാല കണ്ടെത്തിയതാണ്‌ കണ്ണാറ ലോക്കല്‍. മറ്റൊരു ചീരയാണ്‌ ``മധുരച്ചീര'. അല്‌പം മധുരം ഇളംതണ്ടിനും ഇലയ്‌ക്കുമുണ്ട്‌. ഇതിനും നല്ല പോഷകഗുണമുണ്ട്‌. ഇതരിഞ്ഞുചേര്‍ത്ത്‌ ചപ്പാത്തിയും പൂരിയും തയ്യാറാക്കാം. ചീരകൊണ്ട്‌ വിവിധതരം വിഭവങ്ങള്‍ ഉണ്ടാക്കാം. ചീരസൂപ്പ്‌, തോരന്‍, ചീര അവിയല്‍ ഇങ്ങനെ പലതും. ``പാവങ്ങളുടെ സ്‌പിനാച്ച്‌' എന്നറിയപ്പെടുന്ന ചീര കേരളീയരുടെ പ്രിയപ്പെട്ട പച്ചക്കറിവിളയാണ്‌.

Saturday, 25 July 2015

ഉങ്ങ്, പുങ്ക്, പുങ്ങ്, പൊങ്ങ് (Pongamia pinnata) എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഔഷധസസ്യത്തിന്‍റെ ഇല പറിച്ച് അരിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണയില്‍ ഇട്ട് സൂര്യസ്ഫുടം ചെയ്ത് പുരട്ടുക. ഉങ്ങിന്‍റെ ഇല അരിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണയില്‍ ഇട്ട് സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കിയെടുക്കുക. ഈ എണ്ണ പുരട്ടുന്നത് സോറിയാസിസ് മാറാന്‍ സഹായകമാണ്. തലേദിവസത്തെ കഞ്ഞിവെള്ളം പുളിച്ചത്‌ പുരട്ടുക. y പച്ചമഞ്ഞള്‍, ആര്യവേപ്പില എന്നിവ സമം എടുത്ത് അരച്ച് നെല്ലിക്കാവലുപ്പത്തില്‍ വെറും വയറ്റില്‍ കഴിക്കുക 1 | ചിറ്റമൃത്, പാടക്കിഴങ്ങ്‌, ഈശ്വരമുല്ലവേര്, ഞൊട്ടാഞൊടിയന്‍, കുടകപ്പാലവേരിന്മേല്‍ത്തോല്, വെളുത്ത എരിക്കിന്‍റെ വേര് കഷായം വെച്ചുകഴിക്കുക. കൂടെ ഇന്തുപ്പ് മേമ്പൊടിയായി കഴിക്കുക.

കഷായം ഉണ്ടാക്കി കഴിക്കുന്ന വിധം: മേല്‍പ്പറഞ്ഞ ആറു ദ്രവ്യങ്ങളും പറിച്ചെടുക്കാന്‍ സാധിക്കുന്നവയോ അങ്ങാടിക്കടയില്‍ വാങ്ങാന്‍ കിട്ടുന്നവയോ ആണ്. ഓരോന്നും 10 ഗ്രാം വീതം എടുത്ത് ചതച്ച് 12 ഗ്ലാസ്‌ വെള്ളത്തില്‍ വേവിച്ച് ഒന്നര ഗ്ലാസ് ആക്കി വറ്റിച്ച് അര ഗ്ലാസ്‌ വീതം മൂന്നു നേരം കഴിക്കുക.

ഈശ്വരമുല്ല പല പേരുകളില്‍ അറിയപ്പെടുന്നു – ഈശ്വരമൂലി, കരളകം, ഉറിതൂക്കി, ഗരുഡക്കൊടി

ഞൊട്ടാഞൊടിയന്‍ പല പേരുകളില്‍ അറിയപ്പെടുന്നു – ഞൊട്ടങ്ങ, ഞൊടിഞൊട്ട
2 | ഏഴിലംപാല, ദന്തപ്പാല, കുടകപ്പാല, ചെന്തളിര്‍പ്പാല, കൂനമ്പാല (കുരുട്ടുപാല), ഇഞ്ചിപ്പാല ഇവയില്‍ ഏതിന്‍റെയെങ്കിലും ഇല ചെമ്പുപാത്രത്തില്‍ ഇട്ടു പഴവെളിച്ചെണ്ണയൊഴിച്ച് പതിന്നാലു ദിവസം സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കി ജലാംശം വറ്റിച്ച് തയാറാക്കിയ തൈലം ബാധിച്ച ഭാഗത്തു പുരട്ടുക.

പതിന്നാലു ദിവസം കഴിഞ്ഞും എണ്ണയില്‍ ജലാംശം ഉണ്ടെങ്കില്‍ വീണ്ടും പതിന്നാലു ദിവസം സൂര്യസ്ഫുടം ചെയ്യണം. ഈ തൈലം തയാറാക്കി കുപ്പിയില്‍ സൂക്ഷിക്കാം.

ഈ പ്രയോഗം കൊണ്ട് എത്ര മാരകമായ സോറിയാസിസും മാറും.
ഇന്നത്തെ പാരമ്പര്യ വൈദ്യം :ആസ്തമ (आज का देशी इलाज ) २५.७.१५
പലരുടെയും ഒരു പ്രശ്നം ആസ്തമാ അഥവാ ശ്വാസം മുട്ടല്‍ . ഭക്ഷണ അലെര്‍ജി , വായുവില്‍ ഉള്ള കരിയും പുകയും ശരീരത്തിന് താങ്ങാന്‍ വയ്യാത്ത അളവില്‍ . ശുദ്ധ വായൂ കുറവ് പടികെട്ടു കള്‍ കയറാന്‍ വയ്യ കിതപ്പ് . ഭക്ഷണം കഴിക്കാന്‍ ഭയം . എപ്പോഴും ഇന്ഹെലര്‍ കൊണ്ട് നടക്കണ്ട ഗതികേട് . വ്യായാമ കുറവ്. ശുദ്ധ വായൂ സ്രോതസ്സുകള്‍ നശിപ്പിച്ചു മനുഷ്യന്‍ കളഞ്ഞു. കൈ നിറയെ ശമ്പളം കിട്ടിയാലും മിച്ചം വെക്കാന്‍ ഒന്നും ഇല്ല ഭാരിച്ച ആശുപത്രി ചിലവുകള്‍ . നാം നമ്മുടെ പ്രകൃതിയെ സംരക്ഷിക്കൂ .ശുദ്ധ വായൂ ശ്വസിക്കു . ആസ്തമയുടെ ആശ്വാസത്തിന് ഒരു നാട്ടു മരുന്ന് .
മരുന്നുകള്‍ :
എരുക്കിന്‍ പൂ - 7 എണ്ണം
കുരുമുളക് - 7 എണ്ണം
ജീരകം -3 നുള്ള്
തേന്‍ - ആവശ്യത്തിനു
ചെയ്യണ്ട വിധം :
പൂവും കുരുമുളകും ജീരകവും ചേര്‍ത്തു മരുന്ന് അരക്കുന്ന കല്ലില്‍ വെച്ച നല്ലവണ്ണം അരച്ച് കുഴമ്പു പരുവത്തില്‍ ആക്കി അത് തേനില്‍ കലക്കി വെക്കുക . അര മണിക്കൂര്‍ കഴിഞ്ഞിട്ട് മുതിര്‍ന്നവര്‍ സ്വന്തം ചൂണ്ടു വിരലിന്റെ ആദ്യ മടക്കു വരെ മുക്കി അത് വായില്‍ വെച്ച് ഉറിഞ്ചി കുടിക്കുക. കുട്ടികള്‍ക്ക് ഒരു തുള്ളി കൊടുക്കാം . രാവിലെ ആണ് കൊടുക്കണ്ടത് . ഒരു ദിവസം ഒരു നേരം മാത്രം കഴിക്കുക .കഴിക്കുന്ന അളവ് മുറ തെറ്റരുത് . കൂടുതല്‍ വേണം എങ്കില്‍ ഉണ്ടാക്കാം അനുപാതം ഇത് ആയിരിക്കണം . തേന്‍ കൂടുതല്‍ ചേര്‍ത്താല്‍ കൂടുതല്‍ ദിവസം കേടു കൂടാതെ ഇരിക്കും . തുടര്‍ച്ചയായി 48 ദിവസം തുടര്‍ന്ന് സേവിക്കാം .
സൈനസ് ഇന്‍ഫെക്ഷന് എന്താണ് പ്രതിവിധി ?

തലയിൽ തേക്കുന്ന എണ്ണ എന്താണ്. മഞ്ഞൾ ആവണക്കെണ്ണയിൽ മുക്കി കത്തിച്ചു കെടുത്തി വരുന്ന പുക മൂക്കിലൂടെ വലിച്ചു കയറ്റുക 


പലര്‍ക്കും ഉണ്ടാകുന്ന ഒരു പ്രശ്നം ആണ്‍ മൂക്കടപ്പും ജല ദോഷവും തുടര്‍ന്ന് സൈനസിടിസ് , പിന്നീട്മൂ ക്കില്‍ ദശ ആയി പരിണാമം ഉണ്ടാകുന്നു . തലവേദന ,മൂക്കടപ്പ് ,ശ്വാസം വായില്‍ കൂടെ എടുക്കണം ..സുഖമായ ഉറക്കം കിട്ടില്ല . കാരണങ്ങള്‍ ശരീരത്തില്‍ പ്രതിരോധ ശക്തി ഇല്ല , കഴിക്കുന്ന ഭക്ഷണം പോഷകാഹാരം അല്ല. തലയില്‍ തേക്കുന്ന എണ്ണ, ആധുനിക ക്രീമുകള്‍ ഇവകള്‍ ഒക്കെ അടിസ്ഥാനം . ഇതിനു പാരമ്പര്യ വൈദ്യം പറയുന്ന മരുന്ന് . കയ്യോന്നി മഞ്ഞയും വെളുപ്പും വീടുകളില്‍ വളര്‍ത്താവുന്ന ചെടികള്‍ ആണ് .
മരുന്നുകള്‍ :
മഞ്ഞ/ വെള്ള കയ്യോന്നി ഇല - ഒരെണ്ണം
ഇതിന്റെ ഒരു ഇല എടുത്തു വെറ്റില ചുരുട്ടുന്നത് പോലെ ചുരുട്ടി വായില്‍ കവിളില്‍ ഒതുക്കി രാവിലെ ഇടുക . ചവക്കരുത് വൈകു ന്നേരം തുപ്പി കളയുക .രാത്രി കിടക്കുന്നതിനു മുന്‍പും ഒരില ചുരുട്ടി വായില്‍ ഒതുക്കി ഇടുക . രാവിലെ തുപ്പി കളയുക . ഇങ്ങനെ ഒരാഴ്ച ചെയ്‌താല്‍ തലയില്‍ കിടക്കുന്ന കഫം വരെ ഇളകി പുറത്തു പോകും. ഇതിന്റെ ഇല പറിച്ചു തലയിണയില്‍ വിതറി ഇട്ടു കിടക്കുന്നതും നല്ലത് .
കയ്യോന്നി ഇല കിട്ടിയില്ലേ വിഷമിക്കണ്ട . ചിറ്റരത്ത (അങ്ങാടി മരുന്ന് കടകളില്‍ കിട്ടും) അത് അരയിഞ്ചു നീളം മുറിച്ചു 4 കുരുമുളക് ചേര്‍ത്തു വായില്‍ ഒതുക്കി ഇട്ടു മുകളില്‍ പറഞ്ഞ രീതിയില്‍ ചെയ്യുക . കരിനൊച്ചി ഇല ഇടതു തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് സൈനസ് പ്രശ്നങ്ങള്‍ കുറയ്ക്കും .തുളസി ചായ ;
10 തുളസി ഇല ,10 കുരുമുളക് , ഇഞ്ചി ഉദേശം 2 ഇഞ്ച് നീളം . എല്ലാം കൂടെ ചതച്ചു രണ്ടു കപ്പു വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച്‌ ഒരു കപ്പു ആക്കി അതിന്റെ കൂടെ ഒരു സ്പൂണ്‍ കല്‍ക്കണ്ടം പൊടിച്ചത് ഇട്ടു ചൂടോടെ കുടിക്കുക .ഇത് കുടിച്ചു കഴിഞ്ഞു ഒരു മണിക്കൂര്‍ നേരത്തേക്ക് കുളിക്കുകയോ ഭക്ഷണം കഴിക്കുകയോ പാടില്ല . ദിവസം രണ്ടു നേരം കുടിക്കാം .
റോസാപൂ തൈലം :
റോസാപൂ ഇതള്‍ 100 ഗ്രാം , എള്ള് എണ്ണ 100 ഗ്രാം
എള്ള് എണ്ണ ചെറു തീയില്‍ തിളപ്പിക്കുക എണ്ണ തിളക്കാന്‍ തുടങ്ങുമ്പോള്‍ റോസാപ്പൂ ഇതള്കള്‍ കുറേശെ കുറേശെ ചേര്‍ത്തു ഇളക്കുക . റോസാപൂ ഇതളുകള്‍ കറുത്ത നിറം ആകുന്നത്‌ വരെ ചൂടാക്കുക .ഇത് അരിച്ചെടുത്ത് സൂക്ഷിക്കുക . 3 -4 തുള്ളി വീതം മൂക്കില്‍ രാവിലെയും വൈകുന്നേരവും സൈനസ് പ്രശ്നം മാറുന്നത് വരെ ഒഴിക്കണം .
തുളസി മൂക്ക് പൊടി
ലക്ഷ്മി തുളസി ഇലകള്‍ ഉണക്കി പൊടിച്ച ചൂര്‍ണം മൂക്കില്‍ വലിക്കുക .
മഞ്ഞള്‍ ചോറു :
ഒരു കൈപിടി അളവ് ചൂടുള്ള ചോറില്‍ അര സ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്തു ഇളക്കി കിഴി കെട്ടി മൂക്കിന്റെ രണ്ടു വശവും ചൂട് കൊടുക്കുക . ഈ കിഴി മൂക്കിന്റെ പാലത്തില്‍ വെച്ച് കൊണ്ടും കിടക്കാം . മൂക്കടപ്പ് കുറയും .

Wednesday, 22 July 2015

100 ൈതവളര്‍ത്തിയിരുന്നു.
1kg-ല്‍ അധികം പൂമൊട്ടുകളൂം കിട്ടിയിരുന്നു..
ൈത നട്ട് 4-ാം മാസം മുതല്‍ വിളവെടുക്കാം


ആദ്യത്തെ മാസങ്ങളില്‍ െചടിെയ വളരാന്‍ അനുവദിക്കുക..
ൈജവവളങ്ങളായ കടലപ്പിണ്ണാക്ക് (പുളിപ്പിച്ചത് ) േവപ്പിന്‍ പിണ്ണാക്ക് , എല്ലുപൊടി ഇവ നല്‍കുക,
ഓരോ തവണ പൂ വിരിഞ്ഞു കഴിഞ്ഞുള്ള ശിഖരം 2 ഇലയ്ക്കു താെഴ വച്ച് cut െചയ്യ്ത് പുതിയ ശിഖരങ്ങള്‍ വരാന്‍ അനുവദിക്കുക..
മുല്ല ഒരു വള്ളിെച്ചടിയാണ്.
വള്ളികള്‍ കരുത്തോെട വന്നുകൊണ്ടിരിക്കും,
ഈ വള്ളികള്‍ cut െചയ്യുക.
കൃതൃ ഇടവേളകളില്‍ ൈജവവളം കൊടുക്കുക..
സന്ധ്യസമയത്ത് പുകയിടുക.
ഇത്രയും മതി ഇലയേക്കാള്‍ കൂടുതല്‍ പൂ ഉണ്ടാകാന്‍
മുക്കൂറ്റി ഒരു വിഷഹാരിയായ ഔഷധസസ്യം... heart emoticon
******************************************************************
നന്മയുടെ നാട്ടറിവിലേക്ക് നാളയേ നയിക്കാന്‍ നമുക്കും പരിശ്രമിക്കാം
തെങ്ങിന്റെ വളരെ ചെറിയ പതിപ്പ് പോലെ തോന്നിക്കുന്ന ഈ സസ്യം ജലം കെട്ടിനിൽക്കാത്ത തണൽ‌പ്രദേശങ്ങളിൽ വളരുന്നു. ഒരു കൊല്ലമാണ് മുക്കുറ്റിയുടെ ആയുസ്സ്.തൊട്ടാവാടിയുടെ അത്ര വേഗത്തിലില്ലങ്കിലും തൊടുമ്പോൾ ഇലകൾ വാടുന്ന സ്വഭാവം മുക്കുറ്റിക്കുമുണ്ട്.
ഔഷധഗുണങ്ങൾ
----------------------
സസ്യം പൂർണ്ണമായും ഔഷധനിർമ്മാണത്തിനുപയോഗിക്കുന്നുണ്ട്. രുചിയിൽ കയ്പുള്ള മുക്കുറ്റി ഉത്തേജഗുണമുള്ളതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആയുർവേദപ്രകാരം ഉഷ്ണവർദ്ധകവും ശ്ലേഷ്മവർദ്ധകവുമായ ഈ സസ്യം ത്രിദോഷങ്ങളിൽ വാത, പിത്ത ദോഷങ്ങൾക്ക് ഫലപ്രദമാണ്. പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു. കൂടാതെ മുക്കുറ്റിക്ക് അണുനാശനസ്വഭാ‍വവും(Antiseptic), രക്തപ്രവാഹം തടയാനുമുള്ള(Styptic) കഴിവുള്ളതിനാൽ അൾസറിനും, മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു. മുക്കൂറ്റി ഒരു വിഷഹാരികൂടിയാണ്. കടന്നൽ,പഴുതാര തുടങ്ങിയവ കുത്തിയാൽ മുക്കൂറ്റി സമൂലം അരച്ച് പുറമേ പുരട്ടുകയും സേവിക്കയും ചെയ്യുന്നത് നല്ലതാണ്.മുറിവുണങ്ങാനും മുക്കുറ്റിയുടെ നീര് ഉത്തമമാണ്.വയറിളക്കത്തിന് മുക്കുറ്റിയുടെ ഇല അരച്ച് മോരിൽ കലക്കി കുടിക്കാം.
മുക്കിറ്റ് ഇതു കൂടാതെ വലിയൊരു ഔഷധ ഗുണമാണ് ഉള്ളത്. പ്രമേഹം നോർമലാക്കുന്നുള്ള കഴിവും മുക്കൂറ്റിക്കുണ്ട്. പ്രമേഹം എത്രയായാലും മുക്കൂറ്റി ഇട്ട് വെന്ത വെള്ളം കുടിച്ചാൽ മതി പ്രമേഹം സാധാരണ നിലയിലേക്ക് മടങ്ങും. പത്ത് മൂട് മുക്കൂറ്റി പിഴുതെടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം സാധാരണ ദാഹശമനി തയ്യാറാക്കുന്നതുപോലെ ഉപയോഗിക്കാം. ഇതുകൂടാതെ അതിരാവിലെ വെറും വയറ്റിൽ കഴുകി വൃത്തിയാക്കിയ മുക്കൂറ്റി (ഒരെണ്ണം) വീതം ചവച്ചു തിന്നാൽ നന്ന്.വയറിളക്കത്തിന് മുക്കൂറ്റിയില അരച്ച് മോരില്‍ കലക്കി കുടിക്കുക.മുക്കൂറ്റി സമൂലം തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമ കഫക്കെട്ട് എന്നിവ മാറും.
അസുഖങ്ങള്‍ ശമിക്കാന്‍ തേന് ചേര്ത്ത് എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികള്‍..!!
1,ചുമ
*ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്ത്തു കഴിച്ചാല്‍ ചുമയ് ക്ക് ആശ്വാസം ലഭിക്കും.
*തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്ത്തു കഴിക്കുക.
*കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക.
*വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും.

2, പനി
*തുളസി പിഴിഞ്ഞെടുത്ത നീര് തേനില്‍ ചേര്ത്തു കഴിച്ചാല്‍ പനിക്ക് പെട്ടെന്ന് കുറവുണ്ടാകും.
3, ജലദോഷം
*ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന് കുറവുണ്ടാകും.
3, ആസ്തമ
*ആടലോകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്ത്തു കഴിക്കുക.
*വെറ്റിലനീര്, ഇഞ്ചിനീര്, തേന്‍ ഇവ സമംചേര്ത്ത്ു ദിവസം രണ്ടുനേരം കഴിക്കുക.
4, കഫശല്യം
*തേന്‍, തുളസിനീര്, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ സമം ചേര്ത്തുട കഴിച്ചാല്‍ കഫത്തിന് വളരെ ശമനമുണ്ടാകും.
*നാരങ്ങാവെള്ളത്തില്‍­ തേന്‍ ചേര്ത്തു കഴിച്ചാല്‍ കഫശല്യത്തിന് കുറവുണ്ടാകും.
5, അമിതവണ്ണം
*തേനും ഇളം ചൂടുള്ള വെള്ളവും സമംചേര്ത്ത് അതിരാവിലെ കഴിക്കുക. (ചെറുതേനായാല്‍ വളരെ നല്ലത്)
*ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്ത്തു കഴിക്കുക.
6, കൃമിശല്യം
*നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്ത്തു കലക്കി കുടിക്കുക.
7, പുളിച്ചുതികട്ടല്‍
*മലര്പ്പൊടിയില്‍ തേനും പഞ്ചസാരയും ചേര്ത്തു കഴിക്കുക.

നരച്ച മുടി കറുത്തതായി വളരാൻ
ഒരു ഫലപ്രദമായ വഴിയുണ്ട്……..!!!
മുടി നരച്ചു പോയാൽ ഇനി
ഒരിക്കലും പഴയ പോലെ
ആകില്ലെന്ന് കരുതി ഡൈയും
ഹെയർ കളറും ചെയ്യുന്നവരാണ്
നമുക്ക് ചുറ്റും ഉള്ളത്. എന്നാൽ ആ
വിശ്വാസം മാറ്റാൻ
സമയമായി.. കാരണം
വെളുത്തമുടി കറുത്തതായി വളരാൻ
വളരെ ഫലപ്രദമായ ഒരു വഴിയുണ്ട്.
പ്രാകൃത കാലം മുതൽക്കേ
പ്രചാരത്തിലുള്ള ഒരു മാർഗമാണ്
ഉള്ളി നീര് ഉപയോഗിക്കുന്നത്.
എന്നാൽ ഈ സൂത്രം നമ്മളിൽ
പലർക്കും അറിയില്ലെന്നുള്ളത്
ഒരു സത്യമാണ്.
അറിയുന്നവർക്കാകട്ടെ ഇതു
എങ്ങനെ ഉപയോഗിക്കണം
എന്നും നിശ്ചയമില്ല.
മുടി അമിതമായി കൊഴിഞ്ഞ്
കട്ടി കുറയുന്നതിനും നര
അകറ്റാനും 100 ൽ ഏറെ
വർഷങ്ങളായി തുറന്നു വരുന്ന ഒരു
മാർഗ്ഗമാണിത്. ഉള്ളി നീര്
തലയിൽ പുരട്ടുമ്പോൾ
രോമകൂപത്തിൽ രക്തയോട്ടം
കൂടുകയും വളർച്ചയെ
പോഷിപ്പിക്കുകയും ചെയ്യും.
കൂടാതെ തലയോട്ടിയിൽ
ഉണ്ടാകുന്ന ബാക്ടീരിയ, മറ്റു
പരോപജീവികളെയും
കൊല്ലുന്നതിനും മറ്റു ഫങ്കസ്
എന്നിവയെ നശിപ്പിക്കുന്നത
ിനും സഹായിക്കും. അത് മൂലം
മുടി കൊഴിച്ചിൽ
ഇല്ലാതാകുകയും ചെയ്യും.
ഇതിനുമെല്ലാമുപരി ഉള്ളിയിൽ
അടങ്ങിയിരിക്കുന്ന സൾഫർ
ഘടകം പുതിയ രോമകൂപങ്ങളെ
ഉണ്ടാക്കുന്നത് മൂലം പുതിയ മുടി
വളർന്നു വരുന്നതിനു
സഹായിക്കുകയും ചെയ്യും.
ഉള്ളി നീര് എങ്ങനെ
തയ്യാറാക്കാം:
ഉള്ളി നീര് തയ്യാറാക്കാൻ
വളരെ എളുപ്പമാണ്. അതിനാൽ
അത് ശുദ്ധമായി ആവശ്യാനുസ്രതം
തയ്യാറാക്കുന്നതാണ് ഉത്തമം.
നിങ്ങളുടെ പക്കൽ ജ്യൂസർ/മിക്സി
ഉണ്ടെങ്കിൽ അത്
ഉപയോഗിച്ചോ
അതുമല്ലെങ്കിൽ ഗ്രേറ്റർ
ഉപയോഗിച്ചോ ഉള്ളി നീര്
എടുക്കാം. അരിച്ചെടുത്ത ഉള്ളി
നീര് ഉപയോഗിക്കുന്നതാകും
നല്ലത്. തലയിലാകെ തേച്ചു
പിടിപ്പിക്കുന്നതിന് മുൻപായി
ശരീരത്തിൽ എവിടെയെങ്കിലും
തേച്ച് അലർജി ടെസ്റ്റ്
നടത്തണം.ഉള്ളി നീരിന് അല്പം
വീര്യം കൂടുതൽ ആണ്. അതിനാൽ
തന്നെ സൂക്ഷിച്ച് വേണം
ഉപയോഗിക്കാൻ.
ആവശ്യമെങ്കിൽ അല്പം
വെള്ളം ചേർത്ത്
ഉപയോഗിക്കാം.
തലയോട്ടിയിൽ ഉള്ളി നീര്
തേച്ച ശേഷം അല്പം സമയം
തലയിൽ കൈ വിരൽ കൊണ്ട്
നല്ലപോലെ ഒന്ന് മസ്സാജ്
ചെയ്യുന്നത് നന്നാകും. എന്നിട്ട്
30 മിനുട്ട് മുതൽ ഒരു മണിക്കൂർ വരെ
സമയം കഴിഞ്ഞ് കഴികി
കളയാം. താരൻ ഇല്ലാതാക്കാൻ
ഈ പ്രക്രിയ ഏറെ
സഹായിക്കും. ഉള്ളി നീരിന്
കുത്തുന്ന ഒരു മണം
ഉണ്ടാകുന്നതിനാൽ രാത്രി ഉള്ളി
നീര് തേച്ചു പിടിപ്പിച്ച് ചെറു
ചൂട് വെള്ളത്തിൽ കുളിക്കുന്നതാണ്
ഉത്തമം. എന്നിട്ട് രാവിലെ
വീര്യമില്ലാത്ത ഏതെങ്കിലും
ഷാമ്പൂ വെച്ച് കഴുകി
വൃത്തിയാക്കാം.
ഉള്ളി നീര് എടുക്കാൻ
മടിയുള്ളവർക്ക് ഉള്ളി അരിഞ്ഞ്
തിളച്ച വെള്ളത്തിൽ ഇട്ട ശേഷം
വീണ്ടും ഒരു 5-10 മിനിറ്റ് വരെ
തിളപ്പിക്കാൻ വെക്കുക.
എന്നിട്ട് തണിഞ്ഞ ശേഷം
വെള്ളം ഊറ്റിയെടുത്ത് ആ
വെള്ളത്തിൽ തല കഴുകാം. വേറെ
വെള്ളം ഉപയോഗിച്ചു പിന്നീട്
മുടി കഴുകരുത്. അടുത്ത ദിവസം
വീര്യം കുറഞ്ഞ ഒരു ഷാമ്പൂ
ഉപയോഗിച്ച് കഴുകി കളയാം.
ഈ രീതി ദിവസവും തുടരുക. ഇതു
വഴി മുടി വളർച്ച കൂടുമെന്ന്
മാത്രമല്ല വെളുത്ത മുടി
കറുക്കുകയും ചെയ്യും.
ഉള്ളി മുടി വളർച്ചയ്ക്ക്
സഹായിക്കുന്നത്
എങ്ങനെയാണ്…??
ഉള്ളിക്ക് അനേകായിരം
സവിശേഷതകൾ ഉണ്ടെങ്കിലും
അവയിൽ ഏറ്റവും മുൻപന്തിയിൽ
നിൽക്കുന്ന ഒന്നാണ് മുടി
കൊഴിച്ചിൽ ഇല്ലാതാക്കാനുള്
ള അവയുടെ കഴിവ്. ഉള്ളിയിൽ പല
തരം പോഷകഗുണങ്ങൾ
അടങ്ങിയിരിക്കുന്നു. വിറ്റമിൻ
C, വിറ്റമിൻ B6, കാൽസിയം,
മഗ്നീസിയം, പൊട്ടാസിയം,
ജെർമാനിയം, പിന്നെ ഏറ്റവും
പ്രധാനപെട്ടതെന്നു പറയാവുന്ന
ഒന്നായ സൾഫർ എന്നിവയാണ്
ഉള്ളിയിൽ അടങ്ങിയിരിക്കുന്ന
പോഷകഗുണങ്ങൾ. ഉള്ളി
തലയോട്ടിയിലെ അഴുക്കിനെ
ഉന്മൂലനം ചെയ്യുകയും
പറ്റിപ്പിടിച്ചിരിക്കുന്ന
സൂക്ഷ്മാണുക്കളെ
ഇല്ലാതാക്കുകയും ചെയ്യുന്നു .
(നല്ല വലിയ സബോള
ഉപയോഗിക്കണം വലിയ സബോള
സുലഭമാണ്)
ഒരു റിവ്യൂ മീറ്റിംഗില്‍ വെച്ച് ആ മാസത്തിലെ ' കൃഷിയങ്കണം' (VFPCK യുടെ പഴം പച്ചക്കറി, ഇതര കാര്‍ഷികവാര്‍ത്തകള്‍ എന്നിവ പ്രസിദ്ധീകരിക്കുന്ന കാര്‍ഷികമാസിക) വിതരണം ചെയ്യുകന്നതിനിടെ ' ദീപകുമാറിന് അറിയാമോ ' എന്നുകേട്ട് തലയുയര്‍ത്തിയപ്പോള്‍ ഞങ്ങളുടെ ജില്ലാ ഓഫീസര്‍ ചോദിച്ചു,
' എന്താണ് ഈ കൊമ്പൂച്ച, അതിന്‍റെ ഉപയോഗമെന്ന് !!? '
പൂച്ചക്കും കൊമ്പ് മുളച്ചുതുടങ്ങിയോ, എന്ന കുസൃതിച്ചോദ്യം മനസ്സിലൊതുക്കി ഞാന്‍ പറഞ്ഞു,
'ആദ്യമായി കേള്‍ക്കുന്നു സാര്‍. '
' എന്നാല്‍ ആ കൃഷിയങ്കണം ഒന്ന് വായിച്ചിട്ട് പറയൂ .. '
ധൃതിയില്‍ കൊമ്പൂച്ചയെക്കുറിച്ചുള്ള ലേഖനം വായിച്ചുതീര്‍ത്ത് ഉത്സാഹത്തോടെ ഞാന്‍ പറഞ്ഞു, ' സാര്‍, ഇത് എന്റെ കയ്യില്‍ ഉണ്ടല്ലോ, ഞാന്‍ ഉപയോഗിക്കുന്നതാണ്. പക്ഷേ, ഇതിന്റെ പേരിതാണെന്നും ഗുണഗണങ്ങളും ഇപ്പോഴാ അറിഞ്ഞത്.'
'എന്നാല്‍ ശരി, ബാക്കിയുള്ളവര്‍ക്ക് ദീപകുമാര്‍ പറഞ്ഞുകൊടുക്കൂ.' അടുത്ത 10 മിനിറ്റ് കൊമ്പൂച്ചയെക്കുറിച്ച് ക്ലാസ്സെടുക്കലായിരുന്നു.
വടക്കുകിഴക്കന്‍ ചൈനയിലെ ജനങ്ങള്‍ ആയിരാരോഗ്യത്തിനായി ദിവസവും ഓരോ കപ്പ്‌ വീതം സേവിക്കുന്ന ഒരു അമൃതപാനീയമാണിത്. അവരുടെ മാത്രം രഹസ്യമായിരുന്ന ഇതിപ്പോള്‍ കൂടുവിട്ടിറങ്ങിയെങ്കി അടുത്തതായി റഷ്യയില്‍ പ്രചരിച്ചെങ്കിലും ഇന്ത്യയില്‍ ഉള്ളതായി എന്റെ അറിവിലില്ല . റഷ്യയില്‍ പോയി വന്ന ഒരു വൈദികന്‍ എന്റെ ഒരു പ്രിയകര്‍ഷകന് കൈമാറിയശേഷം പിന്നീടാണ് എന്റെ കയ്യില്‍ കിട്ടുന്നത്. ഒരു പ്രത്യേകതരം കൂണും ബാക്ടീരിയയും ഒരു പരാദസ്പര്യം (Symbiotic Association) ഉപയോഗിച്ചുണ്ടാക്കുന്ന ഈ പാനീയം മനുഷ്യശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിഷവസ്തുക്കളെ ദൂരീകരിക്കുന്ന ഒരുപാട് ഔഷധങ്ങള്‍ അടങ്ങിയതാണ്. കരളിന്റെ ആരോഗ്യം, കാന്‍സര്‍ പ്രതിരോധം / ശമനം , വാതശമനം, മെച്ചപ്പെട്ട കാഴ്ചശക്തി, ആസ്ത്മ / ശ്വാസകോശശമനം, വൃക്കരോഗശമനം , എന്നിങ്ങനെ ഒട്ടനവധി ഗുണങ്ങള്‍ ഇതിനുണ്ടെന്ന് ഞാന്‍ വായിച്ചറിഞ്ഞു. കൂടതലറിയാന്‍ : http://www.foodrenegade.com/kombucha-health-benefits/
കൃഷിയിലെ ഉപയോഗങ്ങള്‍: 5 മില്ലി കൊമ്പൂച്ച ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടികള്‍ക്ക് വെയിലാറിയശേഷം സ്പ്രേ ചെയ്‌താല്‍ വിളകള്‍ക്ക് അധിക ഉത്‌പാദനവും ഗുണമേന്മയും ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതര ഉപയോഗങ്ങള്‍ ഇനിയും ഗവേഷണത്തിലാണ്
മൂന്ന്‌ ലിറ്റര്‍ കൊമ്പൂച്ച ഉണ്ടാക്കുന്ന വിധം :
ആവശ്യമുള്ള സാധനങ്ങള്‍ ( ഒരു ലിറ്ററിന് )
1. കൊമ്പൂച്ച കള്‍ച്ചര്‍ (ചിത്രം നോക്കുക)
2. 100 ഗ്രാം പഞ്ചസാര / ശുദ്ധമായ ശര്‍ക്കര
3. രണ്ട് ടീസ്പൂണ്‍ ബ്ലാക്ക്‌ ടീ / ഗ്രീന്‍ ടീ പൊടി
4. ആറിഞ്ച് വ്യാസമുള്ള നാല് ലിറ്റര്‍ കൊള്ളുന്ന ചീന ഭരണി / ഗ്ലാസ് / നല്ല ഗുനനിലവാരമുള്ള സ്റ്റീല്‍ പാത്രം
മൂന്ന് ലിറ്റര്‍ വെള്ളം തിളക്കുമ്പോള്‍ ചായപ്പൊടി ഇടുക. ചൂടാറിയശേഷം അരിച്ചെടുത്ത ലായനിയില്‍ (ഒരു ലിറ്ററിന് 100 ഗ്രാം വീതം) പഞ്ചസാര പൂര്‍ണ്ണമായും ലയിപ്പിക്കുക. തണുത്തശേഷം കൊമ്പൂച്ച കള്‍ച്ചര്‍ വൃത്തിയുള്ള കൈകളാല്‍ എടുത്ത് ഈ ലായനിയിലേക്ക് ഇടുക. ശേഷം വായു കടക്കുന്നവിധത്തില്‍ ഇഴയകലമുള്ള ഒരു കോട്ടന്‍ തുണികൊണ്ട് മൂടി വശങ്ങളില്‍ കെട്ടി വീടിനകത്ത് സൂക്ഷിക്കാം. നേരിട്ടുള്ള സൂര്യപാതമോ അന്തരീക്ഷതാപം 27 ഡിഗ്രിയില്‍ കൂടാനോ പാടുള്ളതല്ല.
8-12 ദിവസങ്ങള്‍ വേണം കിണ്വനം (Fermentation) പൂര്‍ത്തിയായി ഈ ലായനി കൊമ്പൂച്ചയാവാന്‍. (കിണ്വനം അമിതമായാല്‍ നേരിയ മധുരം പോലുമില്ലാതെ ചവര്‍പ്പുരുചിയായിരിക്കും) അപ്പോഴേക്കും നേരത്തേ ചേര്‍ത്ത കള്‍ച്ചര്‍ കൊമ്പൂച്ചപ്പാനീയത്തിനുമീതെ നേരിയ ബ്രൌണ്‍ നിറം കലര്‍ന്ന വെള്ളനിറത്തില്‍ കട്ടിയുള്ള പാടയടുക്കുകളായി വളര്‍ന്നതുകാണാം. പാനീയം അരിച്ചെടുത്ത് ഒരു ഗ്ലാസ് വീതം രാവിലെ വെറും വയറ്റിലും ഉച്ചഭക്ഷണത്തിനുശേഷവും ഉറങ്ങുന്നതിനുമുന്‍പും സേവിക്കാം.
പാനീയത്തില്‍നിന്നും മാറ്റിയ കള്‍ച്ചര്‍ പാടയടുക്കുകള്‍ വീണ്ടും ചായലായനി തയ്യാറാക്കി കൊമ്പൂച്ചയുണ്ടാക്കാന്‍ ഉപയോഗിക്കാം.
** ചിത്രങ്ങള്‍ ഓരോന്നോരോന്നായി നോക്കുക
Deepan Velambath S
നാട്ടറിവുകള്‍
-----=====-------
1 പഴുതാര കടിച്ചാല്‍ ചുണ്ണാമ്പ് പുരട്ടുകയോ ചുണ്ണാമ്പ് വെള്ളം കൊണ്ട് കടിച്ച ഭാഗം കഴുകുകയോ ചെയ്യുക. വിഷം പോകും.
2 നീര് വലിയാന്‍ ചെമ്പരത്തി വേര് അരച്ചു നീരുള്ള ഭാഗത്ത്‌ കനത്തില്‍ തേച്ചാല്‍ ഉടനെ നീര് വലിയും .
3 തലവേദന മാറാന്‍ രണ്ടു എരുക്ക് ഇല വീതം സൂര്യോദയത്തിനു മുമ്പായി വെറും വയറ്റില്‍ മൂന്ന് ദിവസം കഴിച്ചാല്‍ ഏത് തലവേദനയും മാറും .
4 കണ്ണിലെ കുരു മാറാന്‍ കടുക്കയോ ഇരട്ടിമാധുരമോ തേനില്‍ അരച്ച് ധാരാളം പുരട്ടുക.
5 വ്രണം കരിയാന്‍ പെരുങ്ങലതിന്റെ ഇല വറുത്തു പൊടിച്ചു കുറേശെ വ്രണത്തില്‍ തൂവുക. മൂന്ന് നാല് ദിവസം കൊണ്ട് കരിയും .
6 രക്തപ്രസാദത്തിനു വെളുത്ത ചന്ദനം പശുവിന്‍ പാലില്‍ അരച്ച് കലക്കി രാവിലെ കഴിക്കുക.
7 ഒച്ചയടപ്പ്‌ മാറാന്‍ രണ്ടു മൂന്ന് കുരുമുളക് പലവട്ടം ചവച്ചു ഇറക്കുക .അല്ലെങ്കില്‍ കയ്യന്ന്യം ഒരു പിടി മോരില്‍ അരച്ചു കലക്കി ഒരു ഗ്ലാസ്‌ കുടിക്കുക .
8 വാതം മാറാന്‍ വേപ്പെണ്ണ, കടുകെണ്ണ, ഏതെങ്കിലും പുരട്ടി ചൂടുവെള്ളം പിടിക്കുക.
പായസം, ചക്കപഴം, മാമ്പഴം, ഇവ കഴിച്ചു ദാഹനകേട്‌ ഉണ്ടായാല്‍ ചുക്ക് ചതച്ചു വെള്ളം തിളപ്പിച്ചു കുടിക്കുക .
9 രക്ത സമ്മര്‍ദം കുറക്കാന്‍ വെളുത്തുള്ളിയുടെ രണ്ടു ഇതള്‍ വീതം കൃഷ്ണതുളസി ഇലയില്‍ പൊതിഞ്ഞു ചവച്ചു തിന്നുക .
10 വായുതടസത്തിനു,മലമൂത്ര തടസത്തിനു , പുളിച്ച മോരില്‍ ജീരകം അരച്ച് കലക്കി കുടിക്കുക.
11 ദഹനക്കേട് ഒഴിവാക്കാന്‍ ഇഞ്ചിയും കല്ലുപ്പും കൂടി ചവച്ചു ഇറക്കുക
12 ചതവും മുറിവും, മാറാന്‍ തൊട്ടാവാടി വേര് വെള്ളത്തില്‍ അരച്ച് പുരട്ടുക .
13 ചര്‍ദി മാറാന്‍ കുമ്പളത്തിന്റെ കൂമ്പ് കൊണ്ട് തോരന്‍ വച്ച് കഴിക്കുക .
15 മൂത്രത്തില്‍ കല്ല്‌, പഞ്ചസാര ,കണകാലുകളിലെ നീര് എന്നിവ മാറാന്‍ ചെരൂളയിട്ടു വെന്ത വെള്ളം കുടിക്കുക .
16 ചിലന്തി വിഷത്തിനു നീലയമരി വേര് കഷായം വച്ച് കുടിക്കുകയും, അരച്ച് പുരട്ടുകയും ചെയ്യുക .
17 മുലപ്പാല്‍ വര്‍ധിക്കാന്‍ തവിട് ശര്‍ക്കരയും ചേര്‍ത്ത് കുറുക്കി എന്നും കഴിച്ചാല്‍ മതി .
18 തൊണ്ട വേദന മാറാന്‍, വെളുത്തുള്ളി ഒരെണ്ണം വെള്ളം തൊടാതെ അരച്ച് തൊണ്ടയില്‍ പുരട്ടുക
19 കുട്ടികളുടെ ചര്‍ദി , ഓക്കാനവും മാറാന്‍ പാവലിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് കൊടുക്കുക .
20 കുട്ടികളുടെ ഉറകത്തിലെ മൂത്രം പോക്ക് തടയാന്‍ അവല്‍ ഒരു പിടി വീതം നനക്കാതെ കുറെ ദിവസം കൊടുക്കുക ...

Sunday, 19 July 2015

കര്‍ക്കിടക മാസത്തിലെ ഔഷധ കഞ്ഞി
കര്‍ക്കിടകമാസത്തില്‍ ഏറ്റവും പ്രചാരം ഔഷധകഞ്ഞിക്കാണ്. മഴക്കാലത്തോടെ മന്ദഗതിയിലാകുന്ന ദഹനപ്രക്രിയയ്ക്ക് ഏറ്റവും യോജിച്ചതാണ് ഔഷധകഞ്ഞി. മഴക്കാലത്ത് പൊതുവെ "അഗ്നിദീപ്തി' കുറവായതിനാല്‍ വലിച്ചുവാരി ഭക്ഷണം കഴിയ്ക്കുന്നത് ദഹനമില്ലായ്മ ഉണ്ടാക്കുകയും പലവിധ അസുഖങ്ങള്‍ക്കു വഴിവെക്കുകയും ചെയ്യും. അതുകൊണ്ട് ദഹിക്കാന്‍ എളുപ്പമുള്ളതും അതേസമയം പോഷക ഗുണമുള്ളതുമായ ലഘുഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടത്. പൂര്‍വ്വിക ദാനമായി കിട്ടിയ കര്‍ക്കിടക കഞ്ഞി ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. പൊടിയരി, നവരയരി എന്നിവയെല്ലാം കഞ്ഞിവെയ്ക്കാന്‍ ഉപയോഗിക്കാം. പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് ഔഷധക്കഞ്ഞി. ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. കര്‍ക്കിടക കഞ്ഞിയില്‍ ചേര്‍ക്കുന്ന ചേരുവ അനുസരിച്ച് അതിന്റെ ഔഷധഗുണവും വ്യത്യാസപ്പെടുന്നു.
പൊടിയരിക്കഞ്ഞി ദഹനം എളുപ്പമാക്കുന്നു.
ജീരകക്കഞ്ഞി ദഹനശക്തി കൂടും.
ഉലുവക്കഞ്ഞി ശരീരബലം നല്‍കുന്നു.
തേങ്ങക്കഞ്ഞി ശക്തി കിട്ടാന്‍ നല്ലത്.
പാല്‍ക്കഞ്ഞി സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.
നെയ് ക്കഞ്ഞി ശരീരത്തിന് വണ്ണം വെയ്പ്പിക്കുന്നു.
ഓട്സ് കഞ്ഞി പ്രമേഹവാത രോഗികള്‍ക്ക് നല്ലത്.
നവരക്കഞ്ഞി വണ്ണം കൂട്ടുന്നു.
ഗോതമ്പുകഞ്ഞി പ്രമേഹം, വാതം എന്നിവയ്ക്ക് നല്ലത്.
ദശപുഷ്പകഞ്ഞി രോഗപ്രതിരോധശേഷിയ്ക്കും ആരോഗ്യത്തിനും നല്ലത്.
എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രണ്ടു കഞ്ഞികളുടെ കൂട്ട് താഴെ പറയുന്നു.
ഔഷധക്കഞ്ഞി
നവരയരി അല്ലെങ്കില്‍ പൊടിയരി ആവശ്യത്തിന്.
ജീരകം 5 ഗ്രാം.
ഉലുവ 5 ഗ്രാം.
കുരുമുളക് 2 ഗ്രാം.
ചുക്ക് 3 ഗ്രാം.
(എല്ലാം ചേര്‍ന്ന് 15 ഗ്രാം)
ഇവ ചേര്‍ത്ത് കഞ്ഞി ഉണ്ടാക്കി കഴിയ്ക്കുക
കര്‍ക്കിടക ഔഷധക്കഞ്ഞി
ചെറൂള
പൂവാകുറുന്നില
കീഴാര്‍നെല്ലി
ആനയടിയന്‍
തഴുതാമ
മുയല്‍ചെവിയന്‍
തുളസിയില
തകര
നിലംപരണ്ട
മുക്കുറ്റി
വള്ളി ഉഴിഞ്ഞ
നിക്തകം കൊല്ലി
തൊട്ടാവാടി
കുറുന്തോട്ടി
ചെറുകടലാടി
ഇവയെല്ലാം പിഴിഞ്ഞെടുത്ത നീരില്‍ കഞ്ഞിവെച്ച് കുടിക്കുക. പ്രമേഹം, വാതം, ഹൃദ്രോഗം, ഉദരരോഗം എന്നിവ ബാധിച്ചവര്‍ക്ക് ഈ കഞ്ഞി വളരെ നല്ലതാണ്. ഇത്രയും ചേരുവകള്‍ ഇല്ലെങ്കിലും ഉള്ളതുവെച്ച് കഞ്ഞി തയ്യാറാക്കാവുന്നതാണ്.
ഔഷധക്കഞ്ഞിയുടെ ഗുണങ്ങള്‍ നിരവധിയാണ്.
1. അഗ്നി ദീപ്തി ഉണ്ടാകുന്നു.
2. ദഹനം ശരിയാക്കുന്നു.
3. ശരീരത്തിലെ ആമത്തെ ദഹിപ്പിക്കുന്നു.
4. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു.
5. രുചി ഉണ്ടാക്കുന്നു.
6. ശോധന ഉണ്ടാവാന്‍ സഹായിക്കുന്നു.
7. ശരീരത്തിന് ലഘുത്വം ഉണ്ടാക്കുന്നു.
8. സന്ധികള്‍ക്ക് അയവ് ഉണ്ടാക്കുന്നു.
9. ശരീരത്തിലെ നീര് പോകാന്‍ സഹായിക്കുന്നു.
10. നല്ല ഉറക്കം ലഭിക്കുന്നു.

വെള്ളം കുടിക്കുന്ന 4 നിയമങ്ങൾ പാലിച്ചാൽ ജീവിതത്തിൽ കുറഞ്ഞത്‌ ഒരു100 രോഗത്തിൽ നിന്ന് രക്ഷപ്പെടാം.നമ്മുടെ ശരീരത്തിലെ വാത,പിത്ത,കഫത്തിന്റെ അസന്തുലനമാണ് രോഗത്തിനുള്ള പ്രധാനകാരണം,ഈ വാത,പിത്ത,കഫത്തിനെ സംതുലിതമായി വെക്കാനുള്ള 4 നിയമം,ഇത് എന്റേതല്ല വാഘ്ബടൻ മഹർഷിയുടെതാണ്,അദ്ദേഹം തൻറെതന്റെ രണ്ടു ഗ്രന്ഥത്തിൽ(അഷ്ടാംഗഹൃദയം,അഷ്ടാംഗസംഗ്രഹം)ഏഴായിരം സൂത്രങ്ങൾ(നിയമങ്ങൾ)എഴുതിവെച്ചിട്ടുണ്ട്,മനുഷ്യൻ തന്റെ നിത്യജീവിതത്തിൽ ആരോഗ്യത്തോടെ ജീവിക്കാൻ പാലിക്കേണ്ട നിയമങ്ങൾ,അതിൽ 4 നിയമങ്ങൾ പറയാം നല്ലതാണെന്ന് തോന്നിയാൽ സ്വയംപാലിക്കുക,മറ്റുള്ളവർക്കും പറഞ്ഞുകൊടുക്കുക,അതിൽ ഒന്നാമത്തെ നിയമം ഭക്ഷണം കഴിക്കുമ്പോഴും,കഴിച്ചഉടനെയും വെള്ളംകുടിക്കാതിരിക്കുക,വാഘ്ബട്ട മഹർഷി പറയുന്നു"ഭോജനാന്തേ വിഷംവാരി"ഭക്ഷണത്തിന്ശേഷം കുടിക്കുന്നവെള്ളം വിഷം കുടിക്കുന്നതിന് തുല്യമാണെന്ന്,നിങ്ങൾ ചോദിക്കുംഎന്താണ് കാരണം,ഞാൻ സരളമായഭാഷയിൽ പറയാം,നാം കഴിക്കുന്നഭക്ഷണം മുഴുവൻ നമ്മുടെ ശരീരത്തിൽഒരുസ്ഥലത്ത് പോയി കേന്ദ്രീകരിക്കും അതിന് സംസ്കൃതത്തിലും,ഹിന്ദിയിലും ജട്ടർ എന്നുവിളിക്കും,മലയാളത്തിൽ ആമാശയംഎന്ന് പറയും,ഇംഗ്ലീഷിൽ ഇതിനെ epicastrium എന്നും പറയും,അപ്പോൾ ശരീരത്തിൽ നടക്കുന്നതെന്തെന്ന് ഞാൻ പറയാം.നാം ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ തന്നെ ആമാശയത്തിൽ അഗ്നി പ്രജ്വലിക്കും,ഈഅഗ്നിയാണ് ഭക്ഷണത്തെ പചിപ്പിക്കുന്നത്,ഇംഗ്ലീഷിൽ ഇതിനെ digestion process എന്ന് പറയും,എങ്ങിനെയാണോ അടുപ്പിൽ തീകത്തിച്ചാൽ ഭക്ഷണം പാകമാവുന്നത് അതുപോലെയാണ് ജട്ടറിൽ തീകത്തുമ്പോൾ ഭക്ഷണം പചിക്കുന്നത്,അപ്പോൾ ഞാൻ ഒരുകാര്യം ചോദിച്ചോട്ടെ നിങ്ങൾ ഭക്ഷണം കഴിക്കാൻതുടങ്ങി ആമാശയത്തിൽ തീകത്തി,ആഅഗ്നി ഭക്ഷണത്തെ ദഹിപ്പിക്കും,ആഅഗ്നിയുടെ മുകളിൽ വെള്ളം ഒഴിച്ചാൽ എന്താ സംഭവിക്കുക??അഗ്നിയും,ജലവുമായി ഒരിക്കലും ചേരില്ല,ആവെള്ളം അഗ്നിയെ കെടുത്തും,അപ്പോൾ നമ്മൾ കഴിച്ച ഭക്ഷണം വയറിൽ കിടന്ന് അടിയും,ആ അടിയുന്ന ഭക്ഷണം ഒരുനൂറ്തരത്തിലുള്ള വിഷങ്ങൾ ഉണ്ടാക്കും,ആവിഷം നമ്മുടെ ജീവിതം നരക തുല്യാമാക്കും,ചിലരൊക്കെ പറയാറുണ്ട്‌ ഭക്ഷണം കഴിച്ചഉടനെ എന്റെ വയറ്റിൽ ഗ്യാസ്കയറുന്നു,എനിക്ക്പുളിച്ച്തികട്ടാൻവരുന്നു എന്നൊക്കെ,ഇതിന്റെ അർത്ഥം ഭക്ഷണം വയറ്റിൽപോയി ദഹിച്ചില്ല എന്നാണ്,അപ്പോൾ നിങ്ങൾ ചോദിക്കും എത്രസമയംവരെ വെള്ളം കുടിക്കാൻ പാടില്ല എന്ന്,കുറഞ്ഞത്‌ ഒരു മണിക്കൂറെങ്കിലും,കാരണം ഈ അഗ്നിപ്രജ്വലിക്കുന്ന പ്രക്രിയ കുറഞ്ഞത്‌ ഒരുമണിക്കൂർവരെ ആണ്,അപ്പോൾ നിങ്ങൾ ചോദിക്കും ഭക്ഷണത്തിന് മുൻപേ വെള്ളം കുടിക്കാമോ എന്ന്,ഹാ കുടിച്ചോ 40 മിനിറ്റ് മുൻപേ കുടിച്ചോ,ഓക്കേ വെള്ളംകുടിക്കുന്നില്ല എന്നാൽ മറ്റുവല്ലതും കുടിക്കാമോ,കുടിക്കാം,മോര് കുടിക്കാം,തൈര്കുടിക്കാം,പഴവര്ഗങ്ങളുടെ നീര്(ജ്യൂസ്‌)കുടിക്കാം,നാരങ്ങവെള്ളം കുടിക്കാം,അല്ലെങ്കിൽ പാലുംകുടിക്കാം,പക്ഷെ ഒരുകാര്യം പാലിച്ചാൽ നല്ലത്,രാവിലെത്തെ പ്രാതലിന് ശേഷം,ജ്യൂസ്‌,ഉച്ചക്ക് മോര്,തൈര്,നാരങ്ങവെള്ളം,രാത്രി പാല്,വെള്ളം ഒരുമണിക്കൂറിനുശേഷം,ഈ ഒറ്റ നിയമംപാലിച്ചാൽ വാത,പിത്ത,കഫങ്ങൾ മൂലമുണ്ടാകുന്ന 80 രോഗത്തിൽ നിന്ന് രക്ഷപ്പെടാം,രണ്ടാമത്തെ നിയമം വെള്ളം എപ്പോഴും.സിപ് ബൈ സിപ്പായി(കുറേശെ)കുടിക്കുക,ചായ,കാപ്പി മുതലായവ കുടിക്കുന്നത്പോലെ,ഈ ഒറ്റയടിക്ക് വെള്ളംകുടിക്കുന്ന ശീലം തെറ്റാണ്,പ്രകൃതിയിലെ മൃഗങ്ങളെയും,പക്ഷികളെയും നോക്കൂ, ഒരു പക്ഷി എങ്ങിനെയാണ് വെള്ളംകുടിക്കുന്നത് ഒരു കൊക്കിൽ കുറച്ച് വെള്ളമെടുത്തു കൊക്ക് മുകളിലൊട്ടുയർത്തി സാവധാനത്തിലാണ് വെള്ളം കുടിക്കുന്നത്,അത്പോലെ പൂച്ച,പട്ടി,സിംഹം,പുലി മുതല്ലയവയും എല്ലാ മൃഗങ്ങളും,പക്ഷിക്കളും വെള്ളം നക്കിയിട്ടും,കൊക്ക് ചാലിപ്പിചിട്ടുമാണ് വെള്ളം കുടിക്കുന്നത്,അവര്ക്കൊന്നും ഷുഗറും,പ്രഷറും,നടുദവേനയുമൊന്നുമില്ല കാരണം അവർ വെള്ളം സിപ്ബൈസിപ്പയിട്ടാണ് കുടിക്കുന്നത്,അവർക്ക് ഇതൊക്കെ ആരാ പഠിപ്പിച്ച് കൊടുത്തത്??അത് അവർക്ക് ജന്മനാൽ കിട്ടിയ അറിവാണ്,നമ്മൾ മനുഷാരോ,നമ്മൾക്ക് പഠിക്കാൻ സ്കൂൾ,കോളേജ്,വായനശാല എന്ന് വേണ്ട ടീച്ചർ,അധ്യാപകർ,അധ്യാത്മഗുരു എല്ലാവരും ഉണ്ടായിട്ടും നമ്മൾക്ക് ഈവക കാര്യങ്ങളൊന്നും അറിയില്ല!!,,മൂന്ന് ജീവിതത്തിൽ എത്രതന്നെ ദാഹിചാലും ഐസിട്ട വെള്ളം,ഫ്രിഡ്ജിൽവെച്ചവെള്ളം,വാട്ടർകൂളറിലെവെള്ളം എന്നിവ കുടിക്കാതിരിക്കുക,നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ വേനല്ക്കാലത്ത് മണ്‍കലത്തിൽ വെച്ചവെള്ളം കുടിക്കാം,തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ട് പലദോഷങ്ങളു ഉണ്ട്,കാരണം ശരീരത്തിന്റെ താപനിലയും ഈ വെള്ളത്തിന്റെ താപനിലയും വ്യത്യാസമായിരിക്കും,ഐസ് ആകുന്നത് തന്നെ 0 ഡിഗ്രിയിൽ ആണല്ലോ,അപ്പോൾ ഐസിട്ട വെള്ളത്തിന്റെയും,ഫ്രിഡ്ജിൽ വെച്ച വെള്ളത്തിന്റെയും താപനില നിങ്ങൾ ആലോചിച്ചാൽ മനസ്സിലാകും,ഈവെള്ളം വയട്ടിനുള്ളിൽ ചെന്നാൽ അവിടെ അടിനടക്കും,ശരീരത്തിന് ഈവെള്ളത്തെ ചൂടാക്കാൻ വളരെ പാട്പെടേണ്ടിവരും,അല്ലെങ്കിൽ ഈവെള്ളംപോയി ശരീരത്തെ തണുപ്പിക്കും,ശരീരം തണുത്താൽ എന്താണ് സംഭവിക്കുക എന്ന് പറയേണ്ട ആവശ്യമുണ്ടോ? ഒരുപക്ഷിയും,മൃഗങ്ങങ്ങളും തണുത്തവെള്ളം കുടിക്കുന്നില്ല,മനുഷ്യന്റെ കാര്യം ജനിക്കുമ്പോൾ തന്നെ ഫ്രിഡ്ജും കൊണ്ടാ ജനിച്ചത്‌ അതുപോലെയാ പലരുടെയും അവസ്ഥ!!!നാലാമത്തേതും അവസാനത്തേതുമായ നിയമം കാലത്ത് എഴുന്നേറ്റ ഉടനെ മുഖംകഴുകാതെ 2,3 ഗ്ലാസ്‌ വെള്ളം കുടിക്കുക കാരണം രാവിലെ നമ്മുടെ ശരീരത്തിൽആസിഡിന്റെ മാത്ര വളരെ കൂടുതലായിരിക്കും.നമ്മുടെ വായിൽ ഉണ്ടാകുന്ന ഉമിനീര് നല്ലഒരു ക്ഷാരീയപദാർതമാണ് ഇത് കാലത്ത് തന്നെ വെള്ളത്തിന്റെകൂടെ വയറിൽ എത്തിയാൽ വയറിലെ ആസിഡിന്റെ മാത്ര നോര്മാലാകും,അതുകൂടാതെ ഈവെള്ളം വൻകുടലിൽ ചെന്ന് വയറിൽ നല്ലപ്രഷർ ഉണ്ടാക്കും,നിങ്ങൾക്ക് രണ്ടോ,മൂന്നോ മിനുട്ട് കൊണ്ട് കക്കൂസിൽ പോകാൻ തോന്നും,വയറ് നല്ലവണ്ണം ക്ളിയരറാവുകയും ചെയ്യും,ഏതൊരു വ്യക്തിയുടെയും വയർ കാലത്ത് ഒറ്റപ്രാവശ്യം കൊണ്ട് വൃത്തിയാൽ ജീവിത്തത്തിൽ ഒരുരോഗവും വരാൻ സാധ്യതയില്ല, "വെള്ളം കുടിക്കുന്ന ഈ 4 നിയമങ്ങൾ (ഭക്ഷണം കഴിച്ച് ഒരുമണിക്കൂറിന് ശേഷം വെള്ളം കുടിക്കുക,വെള്ളം എപ്പോഴും കുറേശെകുറേശെ ആയികുടിക്കുക,തണുത്ത വെള്ളം ഒരിക്കലും കുടിക്കാതിരിക്കുക,കാലത്ത് എഴുന്നേറ്റഉടനെ(ഉഷാപാൻ)വെള്ളംകുടിക്കുക) പാലിച്ച് നമുക്ക് ഓരോരുത്തർക്കും നിരോഗിയായി ജീവിക്കാം.



 
ഔഷധസസ്യ പരിചയം - 7
ഞൊട്ടാഞൊടിയന്‍
ഒരുകാലത്ത് കേരളത്തിലെ നാട്ടിന്‍പുറങ്ങളിലും ചെറു നഗരങ്ങളിലും ധാരാളമായി കണ്ടിരുന്ന ഒരു ഔഷധ സസ്യമാണ് ഞൊട്ടാഞൊടിയന്‍. ഞൊടിഞൊട്ട, മുട്ടാംബുളി എന്നും ഈ ചെടി അറിയപ്പെടുന്നു. മഴക്കാലമാകുമ്പോഴും തഴച്ചു വളര്‍ന്നു രുചികരവും ഔഷധ ഗുണം ധാരാളമുള്ളതുമായ പഴങ്ങള്‍ നല്‍കുന്ന ഉപകാരപ്രദമായ ഈ സസ്യം ഇപ്പോള്‍ വളരെ വിരളമായേ കാണുന്നുള്ളൂ.. കാടുവെട്ടല്‍ യന്ത്രത്തിന്റെയും തൊഴിലുറപ്പു പദ്ധതിയുടെയും വരവോടെ ഈ ചെടി നാട്ടില്‍ മരുന്നിനു പോലും കിട്ടാതായി.. ഫലം ഉണ്ടായി കിളികള്‍ തിന്ന് അവ കാഷ്ഠിച്ച ഇടങ്ങളിലായിരുന്നു ചെറു ചെടികള്‍ വളര്‍ന്നിരുന്നത് പക്ഷേ ഫലമാവുന്നതിനു മുമ്പുതന്നെ ഇവ പിഴുതു തശിപ്പിക്കപ്പെടുന്നു.. ഈ പോക്കുപോയാല്‍ ഈ ചെടി വംശനാശം വന്ന് ചിത്രങ്ങളില്‍ മാത്രം അവശേഷിക്കുന്ന സ്ഥിതി വരാം
.
വഴുതിനയുടെ കുടുംബമായ സോളാനേസ്യേ ഫാമിലിയിലാണ് ഈ ചെടി. ശാസ്ത്രീയ നാമം ഫൈസാലിസ് മിനിമ. സംസ്കൃതത്തില്‍ മൃദുകുംഞ്ചിക, ലഘുകുംഞ്ചിക എന്നറിയപ്പെടുന്നു. ആംഗലേയത്തില്‍ Wild cape gooseberry എന്നും അറിയപ്പെടുന്നു. ഏകവര്‍ഷ മൃദുകാണ്ഡ സസ്യം. ഫലം മണിയുടെ ആകൃതിയിലുള്ള സംയുക്ത ദളപുടത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. പാകമായ പഴങ്ങള്‍ ഭക്ഷ്യയോഗ്യമാണ്.കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്.

ഔഷധഗുണങ്ങള്‍
1. പാകമായ പഴങ്ങള്‍ തിന്നുന്നത് ബുദ്ധിവികാസത്തിനു നന്ന്. അപസ്മാരം ഓട്ടിസം മുതലായ അസുഖങ്ങളുള്ള കുട്ടികള്‍ക്ക് സ്ഥിരമായി ഇതിന്റെ പഴങ്ങള്‍ കൊടുത്താല്‍ മാറ്റങ്ങള്‍ ദൃശ്യമാകും (പഴയ തലമുറയില്‍ ഇത്തരം രോഗങ്ങള്‍ കറവായിരുന്നു എന്നറിയുക)
2. സോറിയാസിസ് പോലുള്ള ത്വഗ്രോഗങ്ങള്‍ക്ക് ചെടി സമൂലം കഷായം ഗുണപ്രദമാണ്.
3. കരള്‍ പ്ലീഹാരോഗങ്ങളില്‍ (സിറോസിസ്, മഞ്ഞപ്പിത്തം) ഒറ്റമൂലിയായി ഉപയോഗിക്കുന്നു.
4. പിത്തഹരമാണ്. ശരീരത്തിന്റെ ചുട്ടു നീറ്റല്‍ കുറയ്കുന്നു.
5. മൂത്രസഞ്ചിക്കുണ്ടാകുന്ന പലരോഗങ്ങള്‍ക്കും ഉദാ. Cystitis ഇത് അത്ഭുതകരമായ ഫലം ചെയ്യുന്നു.
ഡോ. എബി അബ്രഹാം. MD (Ay)
മെഡിക്കല്‍ ഓഫീസര്‍,
ഗവ. ആയുര്‍വേദ ഡിസ്പന്‍സറി, പായം - കോളിക്കടവ്.

Saturday, 18 July 2015

ഴക്കാലം നമുക്ക് നടീല്‍ കാലമാണ്. നല്ലൊരു ചെടി എവിടെക്കണ്ടാലും ഒരു കമ്പ് സംഘടിപ്പിക്കുന്നതുവരെ മലയാളിക്ക് മനസ്സമാധാനമുണ്ടാകില്ല.

മാതൃസസ്യത്തിന്റെ മുഴുവന്‍ ഗുണങ്ങളോടുംകൂടിയ തൈയുണ്ടാക്കുന്നതിന് ഏറ്റവും എളുപ്പവും ലാഭകരവുമായ കായികപ്രവര്‍ധനരീതി കമ്പ് മുറിച്ചുനടുന്നത് തന്നെയാണ്. വളരെയധികം ചെടികള്‍ ഒരേ മാതൃസസ്യത്തില്‍നിന്ന് പരിമിതമായ സ്ഥലം ഉപയോഗിച്ച് ഉത്പാദിപ്പിക്കാമെന്നതാണ് അധികമേന്മ. ദ്രുതവും ലഘുവുമാണ് കമ്പ് വേരുപിടിപ്പിക്കലിന് പിന്നിലെ സാങ്കേതികവിദ്യ.

കടുത്ത വേനലില്‍ നടാനായി കമ്പ് മുറിക്കരുത്. നേര്‍ത്ത കമ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ അരയടി നീളത്തിലും മൂത്തകമ്പാണെങ്കില്‍ ഒരടി നീളത്തിലുമുള്ള തണ്ട് മുറിച്ചെടുക്കാം. നേര്‍ത്ത കമ്പിലെ പകുതിയിലധികം ഇലകളും നീക്കം ചെയ്തതിനുശേഷമാണ് നടേണ്ടത്. മൂത്ത കമ്പില്‍നിന്നും മുഴുവന്‍ ഇലകളും നീക്കംചെയ്യണം.

വേരുണ്ടാകാന്‍ ഹോര്‍മോണ്‍ ചികിത്സ ഫലവത്താണ്. തണ്ടുകളുടെ അടിവശം മൂര്‍ച്ചയുള്ള കത്തികൊണ്ട് ചെരിച്ച് മുറിച്ചെടുക്കുന്നതാണ് ആദ്യഘട്ടം. ഒരു ഗ്രാം ഇന്‍ഡോര്‍ 3ബ്യൂട്ടറിക് ആസിഡ് അഥവാ ഐ.ബി.എ. ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ മുറിച്ച തണ്ടിന്റെ രണ്ടു സെന്റീമീറ്റര്‍ ചുവടുഭാഗം 45 സെക്കന്‍ഡ് സമയം മുക്കിവെച്ച് നടുന്നതാണ് അടുത്തപടി. ഐ.ബി.എ.യ്ക്ക് പകരം സെറാഡിക്‌സും ഉപയോഗിക്കാം. കമ്പിന്റെ മുറിച്ചഭാഗം നനച്ച് സെറാഡിക്‌സില്‍ മുക്കിയിട്ട് കൂടുതലായുള്ള പൊടി നീക്കിയതിനുശേഷം നട്ടുകൊടുക്കാം. കരിക്കിന്‍ വെള്ളവും പച്ചച്ചാണകം വെള്ളത്തില്‍ കലക്കിയ തെളിയും നാടന്‍ വേരുത്തേജകികളാണ്.
.
വേരുത്തേജക ഹോര്‍മോണ്‍ ചെലവുകുറഞ്ഞ രീതിയില്‍ തയ്യാറാക്കാം. ഇതിനായി 50 ഗ്രാം മുരിങ്ങയിലയും ഇളം തണ്ടും 200 മില്ലി വെള്ളത്തില്‍ തലേദിവസം കുതിര്‍ക്കണം. പിഴിഞ്ഞെടുത്തോ അരച്ചെടുേത്താ തയ്യാറാക്കുന്ന മുരിങ്ങാച്ചാറില്‍ കമ്പിന്റെ അഗ്രം 20 മിനിറ്റ് നേരം മുക്കിവെച്ച് നടുന്നത് പെട്ടെന്ന് വേരിറങ്ങാന്‍ സഹായിക്കും. 25 ഗ്രാം സ്യൂഡോമോണസ് 75 മില്ലി വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ നേരം കമ്പ് മുക്കിവെച്ച് നടുന്നത് വേരുത്പാദനം എളുപ്പമാക്കുന്നു.

വേരുറയ്ക്കുന്നതുവരെ പരിപാലിച്ചില്ലെങ്കില്‍ കമ്പില്‍നിന്ന് വെള്ളം വാര്‍ന്ന് ഉണങ്ങാനുള്ള സാധ്യതയേറെയാണ്. മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ കലര്‍ത്തി പോട്ടിങ് മിശ്രിതം തയ്യാറാക്കാം. ചകിരിച്ചോറ് കമ്പോസ്റ്റും വെര്‍മിക്കുലൈറ്റും വേര് കുമിളെന്ന് വിളിക്കുന്ന മൈക്കോഡൈയും പോട്ടിങ് മിശ്രിതത്തില്‍ ചേര്‍ക്കുന്നത് ഏറെ നന്ന്. മണ്ണില്‍ നനവുണ്ടായാല്‍ മാത്രം പോരാ, ചുറ്റുപാടും ആര്‍ദ്രത കൂടിയുണ്ടെങ്കിലേ വേഗം വേര് പിടിക്കൂ..

അരിച്ചിറങ്ങുന്ന വെയിലാണ് വേരുപിടിപ്പിക്കാന്‍ നല്ലത്. നേര്‍ത്ത പാളിയായി ലഭിക്കുന്ന വെള്ളം വേരുപിടിക്കലിന്റെ സാധ്യതയേറ്റും. 18 സെന്റീമീറ്റര്‍ ഉയരവും 12 സെന്റീമീറ്റര്‍ വീതിയുമുള്ള പോളിത്തീന്‍ സഞ്ചികളാണ് സാധാരണഗതിയില്‍ തിരഞ്ഞെടുക്കേണ്ടത്. കവറിന്റെ താഴത്തെ പകുതിയില്‍ 15 മുതല്‍ 20 വരെ സുഷിരങ്ങളിടണം.

തണ്ടിന്റെ ഒരു മുട്ട് പോട്ടിങ് മിശ്രിതത്തിനടിയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്താം.പുതിയ ഇലകള്‍ വിരിഞ്ഞുവരുന്നത് വേരിറങ്ങുന്നതിന്റെ ലക്ഷണമാണ്.

Friday, 17 July 2015

 

“ഒരു ചെടിയെ, മരത്തെ, പഴത്തെ പരിചയപ്പെടാം”
ഇന്നത്തെ ഔഷധചെടി: മുക്കുറ്റി (Biophytum Candolleanum
ഇന്തോ-മലേഷ്യൻ ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ഏകവർഷിയായ ചെറു സസ്യമാണ് മുക്കുറ്റി(Biophytum Candolleanum അഥവാ Biophytum Sensitivum).ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന സസ്യമാണിത്. ഓക്സാലിഡേസിയാ(Oxalidaceae) കുടുംബത്തിൽ പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമത്തിന്റെ കാര്യത്തിൽ ഇന്നും തർക്കം നിലനിൽക്കുന്നു. കേരളത്തിലെ പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള പ്രദേശങ്ങളിൽ മുക്കുറ്റി കാണാവുന്നതാണ്. കവികളും സാഹിത്യകാരും മുക്കുറ്റിയെ കേരളീയ ഗ്രാമീണതയുടെ ബിംബമായി കണക്കാക്കാറുണ്ട്.
തെങ്ങിന്റെ വളരെ ചെറിയ പതിപ്പ് പോലെ തോന്നിക്കുന്ന ഈ സസ്യം ജലം കെട്ടിനിൽക്കാത്ത തണൽ‌പ്രദേശങ്ങളിൽ വളരുന്നു. ഒരു കൊല്ലമാണ് മുക്കുറ്റിയുടെ ആയുസ്സ്. 8 മുതൽ 15 സെ.മീ. വരെ സാധാരണ ഉയരമുള്ള മുക്കുറ്റിയുടെ കാണ്ഡം വൃത്തസ്തംഭമാണ്. കാണ്ഡത്തിന്റെ അഗ്രഭാഗത്തുനിന്നും നാനാഭാഗത്തേക്കും ഇലത്താങ്ങുകൾ ഭൂമിക്ക് സമാന്തരമായി വിരിഞ്ഞു നിൽക്കുന്നു. സംയുക്ത പത്രങ്ങളാണ് മുക്കുറ്റിക്കുള്ളത്. ഇലകളുടെ മുകൾ ഭാഗം കടും പച്ചയും അടിഭാഗം വിളറിയ പച്ചനിറവുമാണ്.

കാണ്ഡത്തിന്റെ മുകളറ്റത്തേക്കാണ് മഞ്ഞപ്പൂക്കൾ വഹിക്കുന്ന പൂന്തണ്ടുകൾ പത്ത് സെ.മീ വരെ നീളത്തിൽ പൊങ്ങി നില്ക്കുക. അഞ്ചിതളുള്ള പൂക്കൾക്ക് പത്ത് കേസരങ്ങളുംഅഞ്ചറയുള്ള അണ്ഡാശയവും ഉണ്ടാകും. വിത്തുകൾ മണ്ണിൽ വീണ് തൊട്ടടുത്ത മഴക്കാലത്ത് മുളക്കുന്നു.
തൊട്ടാവാടിയുടെ അത്ര വേഗത്തിലില്ലങ്കിലും തൊടുമ്പോൾ ഇലകൾ വാടുന്ന സ്വഭാവം മുക്കുറ്റിക്കുമുണ്ട്. രാത്രിയിൽ ഇവയുടെ ഇലകൾ കൂമ്പിയിരിക്കും. ഇലകളുടെ പീറ്റിയോളിന്റെ അടിഭാഗത്തുള്ള പൾവീനസ്(Pulvinus) എന്ന ഭാഗത്തിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. അവിടെ ജലം നിറഞ്ഞിരിക്കുമ്പോൾ കോശങ്ങൾക്ക് ദൃഢത കൂടുകയും ഇലകൾ ബലത്തോടെ നിൽക്കുകയും ചെയ്യുന്നു. ജലം മറ്റുഭാഗങ്ങളിലേക്ക് നീക്കി സസ്യം ഇലകൾ തളർത്തിയിടുകയും ചെയ്യുന്നു.
സസ്യം പൂർണ്ണമായും ഔഷധനിർമ്മാണത്തിനുപയോഗിക്കുന്നുണ്ട്. രുചിയിൽ കയ്പുള്ള മുക്കുറ്റി ഉത്തേജഗുണമുള്ളതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആയുർവേദപ്രകാരം ഉഷ്ണവർദ്ധകവും ശ്ലേഷ്മവർദ്ധകവുമായ ഈ സസ്യം ത്രിദോഷങ്ങളിൽ വാത, പിത്ത ദോഷങ്ങൾക്ക് ഫലപ്രദമാണ്. പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു. കൂടാതെ മുക്കുറ്റിക്ക് അണുനാശനസ്വഭാ‍വവും(Antiseptic), രക്തപ്രവാഹം തടയാനുമുള്ള(Styptic) കഴിവുള്ളതിനാൽ അൾസറിനും, മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു. മുക്കൂറ്റി ഒരു വിഷഹാരികൂടിയാണ്. കടന്നൽ,പഴുതാര തുടങ്ങിയവ കുത്തിയാൽ മുക്കൂറ്റി സമൂലം അരച്ച് പുറമേ പുരട്ടുകയും സേവിക്കയും ചെയ്യുന്നത് നല്ലതാണ്.മുറിവുണങ്ങാനും മുക്കുറ്റിയുടെ നീര് ഉത്തമമാണ്.വയറിളക്കത്തിന് മുക്കുറ്റിയുടെ ഇല അരച്ച് മോരിൽ കലക്കി കുടിക്കാം.
മുക്കിറ്റ് ഇതു കൂടാതെ വലിയൊരു ഔഷധ ഗുണമാണ് ഉള്ളത്. പ്രമേഹം നോർമലാക്കുന്നുള്ള കഴിവും മുക്കൂറ്റിക്കുണ്ട്. പ്രമേഹം എത്രയായാലും മുക്കൂറ്റി ഇട്ട് വെന്ത വെള്ളം കുടിച്ചാൽ മതി പ്രമേഹം സാധാരണ നിലയിലേക്ക് മടങ്ങും. പത്ത് മൂട് മുക്കൂറ്റി പിഴുതെടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം സാധാരണ ദാഹശമനി തയ്യാറാക്കുന്നതുപോലെ ഉപയോഗിക്കാം. ഇതുകൂടാതെ അതിരാവിലെ വെറും വയറ്റിൽ കഴുകി വൃത്തിയാക്കിയ മുക്കൂറ്റി (ഒരെണ്ണം) വീതം ചവച്ചു തിന്നാൽ നന്ന്. മുക്കുട്ടിയ്ർ കുറിച്ച് നിങ്ങള്ക്കും പറയാനുണ്ടാകും പറയുമല്ലോ?n
കര്‍ക്കിട മാസത്തിലെ മരുന്ന് കഞ്ഞി തയാറാക്കുന്ന രീതി...!!
1, ആവശ്യത്തിനു ഉള്ള നവരയരിയോ ഉണക്കലരിയോ എടുത്തു ഉലുവ ചേര്‍ത്ത് വേവിച്ചെടുത്തതില്‍ ജീരകം ,അയമോദകം,വെളുത്തുള്ളി ,നാളികേരം ,ചുവന്നുള്ളി ,കുറുന്തോട്ടി ,ഇല്ലംകെട്ടി ,ചെറൂള വേര് ,എന്നിവ അരച്ചെടുത്തതും ചേര്‍ത്ത് തിളപ്പിച്ച്‌ കഞ്ഞിയായി ഉപയോഗിക്കുക....
2, തഴുതാമ,ചെറൂള വേര്, കുറുന്തോട്ടി,വയല്‍ ചുള്ളി വേര് ,പൂവാംകുറുന്തല്‍, തൊട്ടാവാടി,കീഴാര്‍നെല്ലി,പര്‍പ്പടകപുല്ല് ,മുറി മരുന്നിന്‍ വേര് എന്നിവ ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ ആവശ്യത്തിനു നവരയരിയോ ഉണക്കല്ലരിയോ എടുത്തു മഞ്ഞള്‍ ,മല്ലി,നാളികേരം അരച്ചത് എന്നിവ കൂടി ചേര്‍ത്ത് കഞ്ഞി വെച്ചു ഉപയോഗിക്കുക..

Wednesday, 15 July 2015

 

മണിതക്കാളി...!
വായ് അള്‍സര്‍ stomuch അള്‍സര്‍ എന്നിവ ചികില്‍സ്സിക്കുന്നു.പ്രമേഹം നിയന്ദ്രിക്കുന്നു.ദഹനം സുഗമം ആക്കുന്നു.kidneyയുടെ പ്രവര്‍ത്തനം ഊഷമള മാക്കുന്നു.etc..
മണിതക്കാളി കുഴമ്പ്...!
മണിതക്കാളി-ഒരു കപ്പ്‌
ചെറിയഉള്ളിഅരിഞ്ഞത്-10
വെള്ളുള്ളി അരിഞ്ഞത്-2
സാംബര്‍പുളിpulp-ഒരു വലിയ സ്പൂണ്‍
ശര്‍ക്കര-ഒരു കഷണം
മുളകുപൊടി-എരിവിനു
മഞ്ഞള്‍പൊടി-കുറച്ച്
മല്ലിപൊടി-ഒരു സ്പൂണ്‍
കായപൊടി-ഒരു സ്പൂണ്‍
ഉപ്പ്-പാകത്തിന്
വെളിച്ചെണ്ണ,കടുക്,കറിവേപ്പില,ഒരു ഉണക്കമുളക്-താളിക്കാന്‍

വെളിച്ചെണ്ണ ചുടാക്കി അതില്‍ കടുകും,മറ്റും താളിക്കുക, ഇതില്‍ ചെറിയ ഉള്ളി വെള്ളുള്ളി എന്നിവയും ചേര്‍ത്ത് വഴറ്റുക.ശേഷം മണിതക്കാളിയും ചേര്‍ത്ത് 4-5 നിമിഷം വഴറ്റുക.ഇതില്‍ മുളകുപൊടി,മഞ്ഞള്‍പൊടി,മല്ലിപൊടി,കായപൊടി,ഉപ്പ്,പുളി ശര്‍ക്കര എന്നിവയും പാകത്തിന് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക.ചുടോടെ വിളമ്പാം...!

Monday, 13 July 2015

തഴുതാമ. https://www.facebook.com/infocreature പുഷ്‌പങ്ങളുടേയും തണ്ടിന്റേയും നിറത്തെ ആധാരമാക്കി വെളുത്തതും ചുവന്നതുമായ രണ്ട്‌ തരം തഴുതാമ കണ്ടുവരുന്നു. തഴുതാമയില ഇലക്കറികളില്‍ ഏറെ ഔഷധ മൂല്യമുള്ളതും ആരോഗ്യദായകവുമാണ്‌.
നാട്ടിടവഴികളിലെ പതിവു കാഴ്‌ചയാണ്‌ നിലത്ത്‌ വളര്‍ന്നു പടര്‍ന്ന തഴുതാമച്ചെടികള്‍. പാടങ്ങളുടെയും ജലാശയങ്ങളുടെയും അരികെ മേയുന്ന കന്നുകാലികളുടെ ഇഷ്‌ട ഭക്ഷണവുമാണ്‌ തഴുതാമ. പുഷ്‌പങ്ങളുടേയും തണ്ടിന്റേയും നിറത്തെ ആധാരമാക്കി വെളുത്തതും ചുവന്നതുമായ രണ്ട്‌ തരം തഴുതാമ കണ്ടുവരുന്നു. തഴുതാമയില ഇലക്കറികളില്‍ ഏറെ ഔഷധ മൂല്യമുള്ളതും ആരോഗ്യദായകവുമാണ്‌.
വീണ്ടും ജനിപ്പിക്കുന്നത്‌ എന്നര്‍ഥം വരുന്ന, സമാനമായ ഗുണങ്ങളുള്ള 'പുനര്‍ന്നവ'യാണ്‌ തഴുതാമ. നാട്ടുവൈദ്യന്മാര്‍ തഴുതാമയും വേരും തണ്ടും ഇലയുമൊക്കെ മരുന്നിന്‌ മേമ്പൊടിയായി ഉപയോഗിച്ചുപോന്നു. ഇന്ന്‌ ആയുര്‍വേദ ചികിത്സയില്‍ തഴുതാമ അവിഭാജ്യഘടകമാണ്‌. ഏതു കാലാവസ്‌ഥയിലും വളരുന്ന ചെടിയാണ്‌ തഴുതാമ. പ്രത്യേകിച്ച്‌ വെള്ളമോ വളമോ ആവശ്യമില്ല.
ഔഷധഭക്ഷണം
വീട്ടുവളപ്പില്‍ ധാരാളമായി കണ്ടുവരുന്ന തഴുതാമയുടെ ഇലകളും തണ്ടും ചേര്‍ന്ന്‌ സ്വാദിഷ്‌ടമായ തോരന്‍ തയാറാക്കാം. തഴുതാമയില കൊണ്ട്‌ തയാറാക്കുന്ന സൂപ്പ്‌ ആരോഗ്യദായകമാണ്‌. തഴുതാമ ഇല ഉപയോഗിക്കുന്നത്‌ രക്‌തക്കുറവ്‌ പരിഹരിക്കുന്നതിനും ശരീരത്തിലെ നീര്‍ക്കെട്ടും വേദനയും ഇല്ലാതാക്കുന്നതിനും നല്ലതാണ്‌.
നല്ല മലശോധനയുമുണ്ടാകും. രോഗപ്രതിരോധ ശക്‌തി ലഭിക്കു ന്നു. മഞ്ഞപ്പിത്തം, വൃക്കരോഗങ്ങള്‍ എന്നിവ ഉള്ളവര്‍ക്കും ഇവ വരാതിരിക്കുന്നതിനും തഴുതാമയുടെ ഉപയോഗം ഗുണം ചെയ്യും. തഴുതാമയിട്ട്‌ തിളപ്പിച്ച വെള്ളം ദാഹശമിനിയായി ഉപയോഗിക്കാം. ഇത്‌ മൂത്രതടസം മാറുന്നതിനും വൃക്കയുടെ ആരോഗ്യത്തിനും അത്യുത്തമമാണ്‌.
ഉണര്‍വിനും ഉന്മേഷത്തിനും
അഗ്നിദീപ്‌തിയെ ഉണ്ടാക്കുന്നതും നല്ലവിശപ്പും ഉന്മേഷവും പ്രദാനം ചെയ്യുന്നതിനും തഴുതാമ സഹായിക്കുന്നു.
ശരീരത്തില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഉദരസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും തഴുതാമക്ക്‌ കഴിയും. ബൗയാറാവിയ ഡിഫൂസ എന്നാണ്‌ ശാസ്‌ത്രനാമം.
കോണ്‍ക്രീറ്റു സംസ്‌കാരം വളര്‍ന്നുവന്നതോടെ തോടുകളും പാടങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഒപ്പം തഴുതാമയും വംശനാശ ഭീഷണി നേരിടുകയാണ്‌. അങ്ങാടി മരുന്നു കടകളിലാണ്‌ തഴുതാമയുടെ ഇപ്പോള്‍ സ്‌ഥാനം.(2)പ്രകൃതിചികിത്സയിലെ ഒന്നാന്തരം ഔഷധവും ഇലക്കറി എന്ന നിലയില്‍ ഗുണസമ്പുഷ്ടവുമാണ് ഈ പടര്‍ച്ചെടി. പ്രകൃതിജീവനക്രിയയില്‍ മൂത്രാശയരോഗങ്ങള്‍ക്കെതിരെയാണ് തഴുതാമ നിര്‍ദ്ദേശിക്കപ്പെടുന്നത്. മൂത്രാശയക്കല്ലുകളെ പുറന്തള്ളാന്‍ ഇതിനു കഴിയും. മല-മൂത്ര ശോധനയുണ്ടാക്കുവാനും കഫദോഷങ്ങളും ചുമയും കുറയ്ക്കുവാനും ഇതിനു കഴിയും. തിക്തരസവും രൂക്ഷഗുണവും ശീതവീര്യവുമുള്ള തഴുതാമ സമൂലം ഔഷധമായി ഉപയോഗിച്ചുവരുന്നു. തഴുതാമവേര് കച്ചോലം, ചുക്ക് ഇവയ്ക്കൊപ്പം കഷായമാക്കി കുടിച്ചാല്‍ ആമവാതം മാറും. തഴുതാമയുടെ ഇല തോരന്‍ വെച്ചു കഴിക്കുന്നത് ആമവാതം, നീര് എന്നിവയ്ക്ക് ശമനമുണ്ടാക്കും. 15 തഴുതാമ ഇലയും 30 ചെറൂള ഇലയും കുമ്പളങ്ങാനീരിലരച്ച് രണ്ടുനേരവും സേവിച്ചാല്‍ കിഡ്നി പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കപ്പെടുകയും മൂത്രാശയകല്ല് അലിഞ്ഞുപോകുകയും ചെയ്യും. സമൂലമരച്ച് 5 ഗ്രാം വീതം രണ്ടുനേരവും കഴിച്ചാല്‍ വിഷവും നീരും ശമിക്കും. ഹൃദയത്തേയും വൃക്കയേയും ഒരുപോലെ ഉത്തേജിപ്പിച്ച് പ്രവര്‍‍ത്തനം ത്വരിതപ്പെടുത്തുന്ന ഒരു ഔഷധസസ്യമാണ്. കഫത്തോടുകൂടിയ ചുമ മാറാന്‍ തഴുതാമ വേരും വയമ്പുംകൂടി അരച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. വൃക്ക രോഗങ്ങള്‍ മാറിക്കിട്ടാന്‍ തഴുതാമ സമൂലമെടുത്ത് പിഴിഞ്ഞരച്ച നീര് 15.മി.ലി. വീതം രാവിലെയും വൈകീട്ടും ഉപയോഗിക്കുന്നത് നല്ലതാണ്. വെളുത്ത തഴുതാമ സമൂലം ഇടിച്ച് പിഴിഞ്ഞ് നല്ലത് പോലെ അരിച്ച് മുലപ്പാല്‍ ചേര്‍ത്ത് കണ്ണിലൊഴിച്ചാല്‍ കണ്ണിലെ ചൊറിച്ചില്‍ മാറും. തഴുതാമ നീര് തേനില്‍ ചാലിച്ചിട്ടാല്‍ കണ്ണിലെ വെള്ളമൊലിപ്പ് മാറിക്കിട്ടും. തഴുതാമ സമൂലവും നീല പൂവുള്ള ഉമ്മത്തിന്റെ പൂവ്, ഇല, വേര് ഇവ എല്ലാംകൂടി സമമെടുത്ത് അരച്ച് ഉണക്കി 2 ഗ്രാം തൂക്കം വലിപ്പത്തിലുള്ള ഗുളികകളുണ്ടാക്കി രാവിലെയും വൈകീട്ടും കഴിക്കുന്നത് പേപ്പട്ടി വിഷത്തിനെ ഫലപ്രദമായി പ്രതിരോധിക്കും. തഴുതാമയും തുളസിയിലയും പൂവും മഞ്ഞളും സമമെടുത്ത് അരച്ച് കടിച്ച ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6ഗ്രാം വീതം ദിവസം മൂന്ന് നേരം എന്ന കണക്കില്‍ 7 ദിവസം വരെ കഴിക്കുകയും ചെയ്താല്‍ വിഷം പൂര്‍ണ്ണമായും മാറും. തഴുതാമ സമൂലം ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാല്‍‍ മൂത്രതടസ്സം, വായ്പ്പുണ്ണ്, അര്‍ശ്ശസ് ഇവക്ക് കുറവു കിട്ടും. മൂത്രക്കുറവിനുംതഴുതാമ മരുന്നായി ഉപയോഗിക്കുന്നു. രക്തക്കുറവുകൊണ്ടുള്ള നീര് ശമിക്കാന്‍ ഇതിന്റെ വേര് അരച്ച് പാലില്‍ കലക്കി കുടിക്കുക. വൃക്കയിലെ കല്ലിന് തഴുതാമയും വയല്‍ചുള്ളിയും കഷായം വെച്ച് കുടിക്കുക.കൂടുതൽ പോസ്റ്റ്കൾ കാണുന്നതിനായി ഞങ്ങളുടെ ഫേസ് ബുക്ക്‌ പേജ് ആയ:- https://www.facebook.com/infocreature സന്ദർശിക്കുക ചിത്രങ്ങൾക്ക് ഗൂഗിൾ സേർഛിനോട് കടപ്പാട്‌

Sunday, 12 July 2015

കൊളസ്ട്രോള് കുറക്കുന്നതിന്‌
ഏറ്റവും ഉത്തമമായ,
പാര്‍ശ്വഫലങ്ങളേശാത്ത­ മാര്‍ഗ്ഗം:-
വേണ്ട സാധനങ്ങള്‍:
1. രണ്ട്‌ ടേബിള്‍സ്‌പൂണ്‍ തേന്‍
2. മൂന്ന്‌ ടീസ്‌പൂണ്‍ കറുവാപ്പട്ട പൊടിച്ചത്‌
3. പതിനാറ്‌ ഔണ്‍സ്‌ (480 ml) ചായവെള്ളം (മധുരം ചേര്‍ക്കാത്ത കട്ടന്‍ ചായ)
നിങ്ങള്‍ ചെയ്യേണ്ടത്‌: കാലത്തെഴുന്നേറ്റ്‌ പ്രാഥമികകര്‍ത്തവ്യങ്­ങള്‍ കഴിഞ്ഞാലുടനെ ഇവ മൂന്നും കൂട്ടിച്ചേര്‍ത്ത്‌ കഴിക്കുക.
ഫലം: ആറ്‌ മണിക്കാണ്‌ കഴിച്ചതെങ്കില്‍ എട്ട്‌ മണിയോടെ, അതായത്‌ രണ്ട്‌ മണിക്കൂറിന്‌ ശേഷം, പത്ത്‌ ശതമാനം കണ്ട്‌ കുറഞ്ഞിരിക്കും.
നിങ്ങള്‍ കഴിക്കുന്നത് പ്രകൃതിവിഭവങ്ങള്‍ മാത്രം:
1. കറികളില്‍ ചേര്‍ക്കുന്ന മസാലക്കൂട്ടിലെ ഒരു ഘടകം, കറുവാപ്പട്ട എന്ന സുഗന്ധവ്യഞ്‌ജനം.
2. തേന്‍, (പകൃതിയിലെ ഏറ്റവും മികച്ച ടോണിക്‌)
3. നമ്മളേവരും നിത്യേന കഴിക്കുന്ന പാനീയമായ ചായ (ചെറുചൂടുള്ള ചായ മാത്രമേ ഉപയോഗിക്കാവൂ.)
ഇവ മൂന്നും ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ ശരിയായ ഫലം ലഭിക്കും.
Total Cholesterol level 200-ല്‍ താഴെ നില്‍ക്കുന്നതാണ്‌ അഭികാമ്യം. അതായത്‌ Total Cholesterol count 200 വരെ ആവാം, അഥവാ വേണം. അതുകൊണ്ട്‌ ഈ പ്രയോഗം അധികം തവണ ആവര്‍ത്തിക്കുന്നത്‌ കൊളസ്‌ട്രോള്‍ തീരെ കുറക്കുവാന്‍ കാരണമായേക്കും. Cholesterol Test അല്ലെങ്കില്‍ Lipid profile Test ചെയ്‌ത്‌ Total Cholesterol level മനസ്സിലാക്കിയശേഷം മാത്രമേ ഈ പ്രയോഗം ചെയ്യാവൂ. എത്ര തവണ ചെയ്യേണ്ടിവരുമെന്നത്­‌ അങ്ങിനെയേ നിശ്ചയിക്കാനൊക്കൂ എന്നതാണതിന്‌ കാരണം.
അധികം ചിലവില്ലാതെയും ശരീരത്തിന് ദോഷമില്ലാതെയും ഒരു പൊടികൈ നോക്കാം അല്ലേ?.
ഇന്നത്തെ പാരമ്പര്യ വൈദ്യം :മുഖ സൌന്ദര്യം (आज का देशी इलाज ) १२.७.१५
ഒരു മുത്തശ്ശി വൈദ്യം കേട്ടോളു.... കരിമുഖം മാറാന്‍...രക്തചന്ദനം ,പാച്ചോറ്റി തൊലി ,മഞ്ചട്ടി ,,കൊട്ടം,ഞാവല്‍ പൂവു, ,.കടല,പേരാല്‍ മൊട്ട് ഇവ സമം അരച്ച് മുഖത്ത് ലേപനം ചെയ്താല്‍ കരിമുഖം മാറുംനല്ല നിറവും കിട്ടും ........ ഗോതമ്പുപൊടി ശുദ്ധ വിനാഗിരിയില്‍ കുറുക്കി ആരുമ്പോള്‍മുഖത്ത് തേച്ചു ഉണഗുമ്പോള്‍ കഴുകി കളയുക ..ഇതു മുഖത്തെ കറുത്ത പാടുകള്‍ മായിക്കുക മാത്രമല്ല ചുളിവുകള്‍ ഇല്ലാതാക്കും ........
മുഖ കുരു , മുഖത്തെ കറുത്ത പാടുകള്‍ , മുഖ കുരു പൊട്ടിച്ച പാടുകള്‍ ചിക്കന്‍പോക്സ് കൊണ്ടുണ്ടായ പാടുകള്‍ ഇവകള്‍ക്ക് ഒരു പാരമ്പര്യ മരുന്ന്
കറിവേപ്പില - 20 ഗ്രാം
കസ്തൂരി മഞ്ഞള്‍ - 20 ഗ്രാം
ചെറുനാരങ്ങ - ഒരെണ്ണം
കസ്കസ് ( കശകശ) - 20 ഗ്രാം
കറിവേപ്പില നല്ലവണ്ണം അരച്ചെടുക്കുക അതോടൊപ്പം കസ്തൂരി മഞ്ഞള്‍ പൊടിച്ചതും കശകശ ചേര്‍ത്തു അതില്‍ ചെറു നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് നല്ലവണ്ണം കുഴച്ചു രാവിലെ മുഖത്ത് തേക്കുക . രണ്ടു മണിക്കൂര്‍ കഴിഞ്ഞു ചൂട് വെള്ളം കൊണ്ട് കഴുകുക . ഇങ്ങനെ 48 ദിവസം തുടരെ ചെയ്‌താല്‍ മുഖത്തെ പാടുകള്‍ പോകും . പെണ്‍കുട്ടികള്‍ ഇത് മുഖത്ത് പുരട്ടിയാല്‍ മുഖ കുരു ശല്യം ഉണ്ടാകില്ല . വന്നത് പോകും ,ഉണ്ടായ കുഴികള്‍ നികന്നു വരും . കൈ മുട്ടില്‍ ഉണ്ടാകുന്ന കറുത്ത പാടുകള്‍ക്കും ഇത് തേച്ചാല്‍ മാറും .
മുഖത്തെ കറുത്ത പുള്ളികള്‍ ,മുഖ കുരു കിള്ളി ഉണ്ടാക്കിയ പാടുകള്‍ പോകാന്‍
ഒരു പാരമ്പര്യ വൈദ്യം :
തൂത് വള ചെടി അതിന്റെ മുള്ളു ചേര്‍ത്തു അരച്ച ചാറു - 3 സ്പൂണ്‍.
വെറ്റില ചാറു : 3 മില്ലി ,ചെറു പയര്‍ പൊടിച്ചത് 10 ഗ്രാം , കസ് കസ് -3 നുള്ള്
ചെറു നാരങ്ങാ - അര മുറി ഇവകള്‍ ഒരു പേസ്റ്റ് ആക്കി രാവിലെയും വൈകുന്നേരവും മുഖത്തു തേച്ചു പിടിപ്പിച്ചു ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകി കളയുക .കറുത്ത പുള്ളികള്‍ ,പാടുകള്‍ മാറും .
മഴ കാലത്തും തണുപ്പ് കാലത്തും ഇത് ചെയ്യരുത് കഫ കെട്ടു ഉണ്ടാകും .
ഈ മരുന്ന് ചെയ്യുന്നതിനു മുന്‍പ് കര്‍ശനമായും വയര്‍ ഇളക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ . അങ്ങനെ ചെയ്തില്ലെങ്കില്‍ ഫലം ഇല്ല .
കുറിപ്പ് : ആവശ്യമുള്ളവര്‍ സേവ് ചെയ്തു വെക്കുക . നാളെ വന്നു മുഖ കുരു ,കറുത്ത പാട് പ്രതിവിധി ചോദിക്കല്ലേ പ്ലീസ് .
കടപ്പാട് :പാരമ്പര്യ വൈദ്യന്‍ .dm.൧൨.൭.൧൫
 ആവണക്ക് എന്ന വിഷ ഔവ്ഷധവും വിഷനാഗവും
 എന്നെക്കുറിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ അറിയില്ല എന്ന് എനിക്കറിയാം .ഞാന്‍ എരുക്ക് .,വഴിയോരങ്ങളില്‍ ഞാന്‍ പൂത്തു നില്‍ക്കുന്നത് കണ്ടിട്ടില്ലേ ?നിങ്ങള്‍ എന്നെ ഗൌനിക്കാതെ പോകാറില്ലേ ?ദാ കേട്ടോളു എന്‍റെ ഗുണഗണങ്ങള്‍
1 കാര്‍ഷിക മേഘലയില്‍ മിലി മുട്ടയുടെ ആക്രമണം തടയാന്‍ എരുക്കി-ന്‍റെ ഇല ചതച്ച് സത്ത് എടുത്തു തളിക്കുക .ചിതലിന് 15ഇല 15ദിവസം വെള്ളത്തില്‍ ഇട്ട് ആ വെള്ളം ചിതലുള്ളയിടത്തു ഒഴിച്ചുകൊടുക്കുക
2 5 കിലോ ഇല 10ലിറ്റര്‍ ഗോ മൂത്രത്തില്‍ 5 ലിറ്റര്‍ വെള്ളവും ചേര്‍ത്ത് ഒരു മണ്‍ പാത്രത്തില്‍ ഒരാഴ്ച വക്കുക .ലായിനി അരിച്ചെടുത്ത് 80 ലി -റ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ജൈവ കീടനാശിനിയായി ഉപയോഗിക്കാം .കീടനാശിനിക്കായി കര്‍ഷകര്‍ എന്നെ വയലോലകളില്‍ നട്ടുവളര്‍ത്തി -യിരുന്നു
3 ഇഞ്ചിയുടെ തടത്തില്‍ എരുക്കിന്‍റെ ഇല ഇട്ടാല്‍ കീട ശല്ല്യം ഒഴിവാ-ക്കാം .നിമ വിരകളുടെ ആക്രമണം തടയാന്‍ ഇലക്കും എരുക്കിന്‍ സത്തിനും കഴിവുണ്ട് .
4 പുകയില പതം വരുത്തുവാനും ,തുകല്‍ ഊരക്കിടാനും ഇല ഉപയോഗിക്കുന്നു ,തണ്ടില്‍ നിന്ന് എടുക്കുന്ന നാരുകൊണ്ട് കയര്‍ ഉണ്ടാക്കി കട്ടിലിനും കന്നുകാലികളെ കെട്ടാനും ഉപയോഗിച്ചിരുന്നു
5 തണ്ട് കത്തിച്ച കരിക്കട്ട വെടി മരുന്ന് ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു
6 ഉണങ്ങിയ പുവ്വ് ചുമ കഫക്കെട്ട് എന്നീ മരുന്നുകളില്‍ ഒരു ചേരുവ ആണ് .മഴക്കാലത്ത് ഉണ്ടാകുന്ന കാലിലെ വളംകടി ,പുഴുക്കടി എന്നിവയ്ക്ക് എരുക്കിന്‍റെ കറ പുരട്ടുക .ഇല വാട്ടിപിഴ്ഞ്ഞു ചെവി-യില്‍ ഒഴിച്ചാല്‍ ചെവിക്കുത്ത് മാറും .
7 വേര് വേരിലെ തൊലി പുവ്വ് കറ ഇല എല്ലാംതന്നെ ഔഷധങ്ങള്‍ ആണ് .
8 മാങ്ങ പഴുക്കാന്‍ വയ്ക്കുമ്പോള്‍ എരുക്കിനെ ഇലകൂടി ഇടാറുണ്ട് പഴുമ്പോള്‍ നിറം കിട്ടാന്‍
9 എരുക്കിന്‍ പൂവ്വ് മാലയായി വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്നു
എന്നെപ്പോലെയുള്ള ഔഷധ ചെടികള്‍ വെട്ടി നശിപ്പിക്കുബോള്‍ ഓര്‍ക്കുക --നിങ്ങളുടെയും നാശം അടുത്തുകൊണ്ടിരിക്കുന്നു .





ആവണക്ക് ഭുമിയിലെ വിഷം വലിച്ചെടുത്തു ഭുമിയിലെ വിഷം നിർമ്മാജനം ചെയ്യുന്ന ഒരു ചെടി ആകുന്നു നഗകർണ്ണം (പാമ്പിൻചെവി ) എന്നും ആവണക്കിന് പേരുണ്ട്. വിഷചെടികള്‍ ഭൂമിയിലെ വിഷങ്ങൾ സീകരിച്ചു ഭൂമി രക്ക്ഷിക്കുന്നു .മണ്ണിന്‍റെ കാവല്‍ക്കാരായ ഔവ്ഷധങ്ങളാണ്‌ ഉമ്മം / എരുക്ക് / അമൽപൊരി / കാഞ്ഞിരം മുതലായവ.ഈ ചെടികളൊക്കെ കാക്കയെ പോലെ മാലിന്യo നിർമ്മാജനം ചെയ്യുന്നു ഭൂമിയെ സുന്ദരമാക്കുന്ന നിരവധി ചെടികള്‍ ഉണ്ട് .പക്ഷേ റോഡരികില്‍ നില്‍ക്കുന്ന ഈ ഓക്സിജന്‍ ദാധാക്കളെ നിങ്ങളായിട്ട്‌ ഇല്ലാതാക്കരുത്.
ഇന്ന് സര്‍ക്കാര്‍ തന്നെ ഇതൊക്കെ വെട്ടി നിരത്താന്‍ തുനിഞ്ഞു എന്നത് ഏറെ ദുഖകരമാണ് .
ഭൂമിക്ക് മുകളിലുള്ള അഴുക്കുകൾ പക്ഷികള്‍ തിന്ന് ഇല്ലാതാക്കുമ്പോള്‍ . മണ്ണിൽ താഴ്ന്നു കിടക്കുന്ന വിഷങ്ങള്‍ വേരിലൂടെ മരങ്ങളും വലിച്ചെടുക്കും . കൂടുതൽ അഴുക്കുകൾ ഉള്ളിടം ഭാഷ്യയോഗ്യമായവ വളരില്ല . ഇന്നത്തെ ഈ അവസ്ഥയിൽ ജനം പ്ലാസ്റ്റിക് സഞ്ചിയില്‍ അഴുക്കുകൾ വലിച്ചെറിഞ്ഞാൽ .കേരളം മുഴുവൻ വിഷചെടികൾകൊണ്ട്നിറയും. അങ്ങിനെ സംഭവിക്കുന്നുണ്ട് എന്നത് ഭയത്തോടെ കാണുന്നു . കേരളം മുഴുവന്‍ ആവണക്ക് വളരുമ്പോള്‍ ഇന്ത്യ മുഴുവനും എരുക്കും ആവണക്കും വളരുന്നു .മരുഭൂമിയില്‍ എരുമക്കള്ളി എന്ന ചെടി കുറയുന്നു പകരം എരുക്ക് കൂടുന്നു .ദുബായ് മേഖലയില്‍ ഇപ്പോള്‍ എരുക്കാണ് കൂടുതല്‍ പെരുകുന്നത് .അന്തരീക്ഷത്തില്‍ പോടീ പടലം കൂടിയാല്‍ ഒന്നോ രണ്ടോ എരുക്കിന്‍ പൂവ് തിന്നുകയാണ് പോം വഴി അല്ലെങ്കില്‍ ഭക്ഷണത്തില്‍ ഉള്ളി കൂടുതല്‍ ഉള്‍പ്പെടുത്തണം .മരുഭൂമിയില്‍ ഇവ രണ്ടും വളരുന്നു . കടുത്ത അസ്മ സ്ഥിരമായി വന്നു കൊണ്ടിരുന്ന ഒരാള്‍ക്ക്‌ ഓരോ ഉള്ളി വീതം ശര്‍ക്കരയും കൂട്ടി കഴിക്കാന്‍ കൊടുത്തു പത്തു ഉള്ളി കഴിച്ചു അല്‍പ്പ നേരം കഴിഞ്ഞു ആള്‍ നല്ല ശ്വസനത്തോടെ ഉറങ്ങി പിറ്റേന്ന് മുതല്‍ എരുക്കിന്‍ പൂവ് രണ്ടെണ്ണം വീതം തിന്നാന്‍ പറഞ്ഞു. ഉള്ളിയും എരുക്കും ശീലമാക്കിയപ്പോള്‍ ആളുടെ അസ്മ മാറി ത്രികടു കൂട്ടി ( ചുക്ക് കുരുമുളക് തിപ്പലി ) ഇവയുടെ കൂടെ തുളസിയില കൂടുതല്‍ ചേര്‍ത്തു അതിന്‍റെ കൂടെ അഞ്ചു കരിനൊച്ചി ഇലയും ഇവയെല്ലാം ഉണക്കി ചേര്‍ത്തു ഏലക്കാ കൂടി ചേര്‍ത്തു ചക്കരയിട്ടു രാവിലെ ചായക്ക്‌ പകരം കുടിച്ചു പോരുന്നു ഇന്നും ആസ്മ അയാളില്‍ നിന്നും പൂര്‍ണ്ണമായി മാറിയതായി അറിയിച്ചു കൊള്ളുന്നു .
ഒരത്ഭുതം കേരളത്തില്‍ ചില ബിരുധാരികള്‍ മാലിന്യം വലിച്ചെറിയുന്നു കൂടെ ആവണക്ക് വളര്‍ന്നു പെരുകുന്നു എന്താണ് കാരണം ?
മലിനങ്ങള്‍ വലിച്ചെറിയാതിരിക്കുക . നീ അങ്ങിനെ ചെയ്‌താല്‍ നിന്‍റെ നിലനില്പ്പിനെ നീ തന്നെ ചോദ്യം ചെയ്യുന്നു . നിങ്ങള്‍ എന്ത് തെറ്റ് ചെയ്താലും ഒരു പരിധി വരെ ഷ്മിക്കാന്‍ പ്രുകൃതിക്ക് കഴിയുന്നു . അപ്പോള്‍ പോലും ഈ പ്രപഞ്ചസൃഷ്ട്ടി വൈഭവം നമ്മളെ കൊല്ലാന്‍ നോക്കില്ല നിന്നെ മരണത്തിന് ഇട്ടെറിഞ്ഞു കൊടുക്കില്ല ഒരച്ഛന്‍ കുഞ്ഞിനോട് കാണിക്കുന്ന സ്നേഹം പോലെ കാരണഭൂതമായ പ്രപഞ്ച നാഥന്‍ നിന്‍റെ തെറ്റിനെ ചൂണ്ടി നിന്നെ ഇല്ലാതാക്കാന്‍ നോക്കില്ല . പകരം പരിഹാര രൂപേണ മറ്റൊന്ന് ഉയര്‍ത്തപ്പെടും
ഓരോ ചെടിയും നമ്മുടെരെക്ഷയ്ക്ക് വേണ്ടിയാണ് ഭൂമിയില്‍ വളരുന്നത്‌ .നശിപ്പിക്കാതിരിക്കുകയാണ് നല്ലത് . ഭൂമി മലിനമാക്കിയാല്‍ പോലും സൃഷ്ട്ടാവ് ഏതു വിധവും നമ്മെ രക്ഷിക്കാന്‍ ശ്രമിക്കും .ഈശ്വരനെ തിരയുന്നവര്‍ അറിയാന്‍ വേണ്ടി പറയട്ടെ തെരുവുകള്‍ മലിനമായാല്‍ മഞ്ഞപ്പിത്തം പിടിപെടും. അഴുക്ക് നിറഞ്ഞാല്‍ ജലം ദുഷിക്കും ദാഹജലം മലിനമായാല്‍ പിന്നെ എന്തിനു ഇവിടെ ജീവിക്കണം . മലിന പാനം കൊണ്ട് രക്തം ദുഷിക്കും അങ്ങിനെ കരള്‍ നശിക്കും കരള്‍ നശിക്കുന്നതിനു മുന്നോടിയായി ശരീരം രക്തത്തിലുള്ള അഴുക്കുകള്‍ മൂത്രത്തിലൂടെ പുറംതള്ളും അപ്പോള്‍ മൂത്രം മഞ്ഞനിറത്തിലും ക്രെമേണ ചോരയുടെ നിറത്തിലും പോകും .ശരീര ശക്തിഷയിച്ചു പെട്ടന്ന് മരണം വന്നുചേരും .
അപ്പോള്‍ ഏക ഒറ്റമൂലി ആവണക്ക് മാത്രമാണ്. കടുത്ത മഞ്ഞപ്പിത്തം ഉണ്ടെങ്കില്‍ ഇരുപതു ആവണിക്കിന്‍ ഇല അതിന്‍റെ പകുതി കീഴാര്‍ നെല്ലി ഒരു നുള്ള് ജീരകം എന്നിവ അരച്ചു കരിക്കിന്‍ വെള്ളത്തില്‍ പല തവണ കൊടുക്കുക മരിക്കാന്‍ കിടക്കുന്ന രോഗി പോലും രക്ഷപെടും .ഇത് അനുഭവം ഉണ്ട് മഞ്ഞപ്പിത്തം വന്നാല്‍ പ്രഷര്‍ കുറയും ആ സമയം നെല്ലിയില അരച്ച് കരിക്കിന്‍ വെള്ളത്തില്‍ കൊടുത്താല്‍ മതിയാകും . അല്പ്പ സമയം കഴിഞ്ഞ് ചെറു നാരങ്ങ നീരില്‍ ഇന്തുപ്പ് ചേര്‍ത്തു കൊടുത്താല്‍ രോഗി പരസഹായം കൂടാതെ നടക്കും ഉപ്പ് അധികം ആകാതെ നോക്കണം .ഇവിടെ ഒരു സത്യം നിങ്ങളറിയുക പ്രുകൃതി ദിവ്യത്വം ഉള്ള ദേവിയാണ് ഇശ്വരന്‍ എന്താണെന്നും ആരാണെന്നും അറിയാന്‍ പ്രക്രിതിയിലേക്ക് നയനങ്ങള്‍ നയിക്കുക നിന്റെ തെറ്റുകള്‍ പോലും ദയവോടെ ഷ്മിച്ചു കൊണ്ട് വിശ്വത്തില്‍ അണുരൂപമായ്‌ വേഷം ചെയ്തിരിക്കുന്ന പരമ സത്യത്തെ അറിയാന്‍ മഹാ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യേണ്ട .കണ്ണുള്ളവര്‍ കാണട്ടെ എന്നേ എനിക്ക് പറയാനുള്ളൂ .
വിഷ ചെടികള്‍ കൂടുതല്‍ വളര്‍ന്നാല്‍ കൃഷി നശിക്കും . പട്ടിണി വന്നു ചേരും .അത് കൊണ്ട് മാലിന്യo വലിച്ചെറിഞ്ഞു നാം സോയം നശിക്കരുത് . ആരോഗ്യമാണ് നല്ല സമ്പത്ത് . ആരോഗ്യo പണം കൊണ്ട് ഉണ്ടാകില്ല .
;;;നമുക്ക് നാഗത്തിലേക്ക് പോകാം;;;;
ചില്ല് കുട്ടിൽ വളരുന്ന പാമ്പിനു പാലും മുട്ടയും മാത്രം കൊടുത്താലും വിഷം ഉണ്ടാകും എങ്ങിനെ വിഷം ഉണ്ടാകുന്നു മുട്ടയിലും പാലിലും വിഷം ഇല്ലല്ലോ ഉണ്ടെങ്കിൽ അല്പ്പം വിഷകൂടുതൽ നമ്മിലും കണ്ടേനെ.
പക്ഷേ സർപ്പങ്ങൾ ഭക്ഷണത്തെക്കാളും കൂടുതലും അകത്താക്കുന്നത് വായുവിലെ വിഷമാണ് നമ്മുടെ മഹര്ഷി മാർ നാഗത്തിനു 'വായുഭക്ഷകൻ '' എന്ന് നാമകരണം ചെയ്തിരിക്കുന്നു.
വളരെയധികം കിലോമീറ്ററുകളിൽ ഉള്ള വായുവിലെ വിഷം മാളങ്ങളിൽ ഇരിക്കുന്ന നാഗത്തിനു വലിച്ചെടുക്കാൻ സാദിക്കുന്നു എന്ന് വെച്ചാൽ എവിടെയൊക്കെ വായുവിൽ മാലിന്യമുണ്ടോ അത് വിഷപാമ്പുകൾ വലിച്ചെടുക്കും.
വായു നല്ല രീതിയിൽ പുറത്തേക്ക് ചീറ്റാൻ കഴിയുന്ന ഈ ജീവികൾക്ക് വയർ നിറയെ വായു സീകരിക്കാനും ആ വായുവിലെ വിഷങ്ങള്‍ വിഷ ഗ്രന്ധിയിൽ സൂക്ഷിക്കാനും സാധിക്കുന്നു. . ഇവ ചെയ്യുന്ന ഉപകാരം തിരിച്ചറിയാതെ ചില മാന്യന്മാർ ഒരു കാരണവും കൂടാതെ ഇവയെ കണ്ട മാത്രയിൽ തന്നെ തല്ലി കൊല്ലുന്നു . മഞ്ഞു കൂടുതൽ ഉള്ള സ്ഥലം വായു പെട്ടന്ന് ദുഷിക്കില്ല .അവിടം air condition വായു ശുദ്ധമാണ് അവിടം പാമ്പുകൾ കുറവാണ്.
വാരി വലിച്ചു തിന്നുന്ന ജീവി അല്ല പാമ്പ് എല്ലായ്പ്പോഴും ഭക്ഷണം വേണ്ട . വായു ഉണ്ടല്ലോ ??
പക്ഷെ വായു ദുഷിച്ചാൽ നമ്മളും പാമ്പും ഇല്ലാതാകും ഒരു ജീവിക്കും പരിധിയിൽ കവിഞ്ഞ പ്രധിരോധമില്ല നമ്മൾ ഏറ്റവും കൂടുതൽ ഭക്ഷിക്കുന്ന വായു മലിനമായാൽ നമുക്ക് പിടിച്ചു നില്ക്കാൻ കഴിവില്ല.
പക്ഷെ പ്രിയ വായനക്കാരെ വായു ദുഷിക്കില്ല ഭുമി മലിനമാക്കിയാൽ മാത്രമേ വായു ദുഷിക്കയുള്ളു.
ഭുമിയിൽ ഇന്ന് നമ്മൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു തള്ളുന്ന മാലിന്യങ്ങൾ അലപ്പ നാൾ കൊണ്ട് പലതരത്തിലുള്ള വിഷം തന്നെയാകും. അത് വായുവിൽ കലരാതെ സുക്ഷിക്കുന്നത് ആവണക്കും വിഷ ചെടികളും കഞ്ഞിരം പോലുള്ള വൃക്ഷങ്ങൾ എരുക്ക് എന്ന ചെടിയും ആകുന്നു. എരുക്ക് എന്ന വിഷ സസ്യo അറേബ്യൻ നാടുകളിൽ കൂടുതൽ വളരുന്നു അതിന്റെയും കാരണം അവിടെയും കുന്നു കൂടുന്ന വേസ്റ്റുകൾ തന്നെയാണ് .
പക്ഷെ വായു ദുഷിക്കാതിരിക്കാൻ ഇവയെല്ലാം ആര് നടുന്നു
കാസർകോട്‌ മുതൽ തലസ്ഥാനം വരെയുള്ള ആവണക്ക് ആരായിരിക്കും നട്ടത്/
മുഖ്യ മന്ത്രിയോ ?
144 MLA ?
കൃഷി വകുപ്പ് ?
വനം വകുപ്പ് ജോലിക്കാർ ?
കുടുംബശ്രീ വനിതകൾ ?
വളരെ വര്ഷങ്ങക്ക് മുൻപ് ആരോ ഒരാൾ തല്ലികൊന്ന ആ പാവം നാഗവും ആ പാമ്പിന്റെ വായിൽ ഞാൻ കണ്ട ആവണക്കിൻ വിത്തുകളും ഇന്നു എന്നെ വേദനിപ്പിക്കുന്നു.
ഇന്നുള്ള പലരും അവരുടെ ഭക്ഷണ ശകലങ്ങള്‍ റോഡരികിലെക്ക് കൃപ കൂടാതെ വലിച്ചെറിയുന്നു .ഇതു നിന്റെ മക്കളോട് കാണിക്കുന്ന ക്രൂരത ആണെന്ന് കൂടി അറിയുക .
അടുത്ത തലമുറയോടുള്ള ക്രുരത ആകുന്നു.
നിന്റെ നെറികേടും അറിവുകേടും ആകുന്നു.
പ്രിയ നഗമേ... എന്റെ മിത്രമേ നീയാണ് ഇതു നട്ടു പിടിപ്പിക്കുന്നത് എന്ന് എത്ര പേര്ക്ക് അറിയാം.
!!!എന്തിനുവേണ്ടി നാഗങ്ങൾ ഇതു നടുന്നു ?
എവിടെയെങ്കിലും പമ്പ് സ്വയം ചത്തു കിടക്കുന്നത് കണ്ടിട്ടുണ്ടോ അങ്ങിനെ കണ്ടവർ ഈ ഗ്രുപ്പില് ഉണ്ടോ- ( തല്ലി കൊന്നത് അല്ലാതെ )
വിഷപാമ്പുകൾ വിഷം സീകരിക്കുന്നത് വായുവിലൂടെയാണെന്ന് പറഞ്ഞല്ലോ . വിഷങ്ങൾ പാമ്പുകളെ മാരക രോഗത്തിൽ നിന്നും രക്ഷിക്കുന്നു ലോകത്ത് ആമയെ ക്കാളും ആയുസുള്ള പാമ്പുകളുണ്ട് .അതിൽ കടൽ പാമ്പ് മറ്റു വിഷ പാമ്പുകളെക്കാൾ കൂടതൽ ആയുസ്സുള്ളവയകുന്നു . കടൽ പാമ്പിന് ആയുസ് കൂടാൻ കാരണം അവ നീന്തുന്നത് കൊണ്ടാണ് .നീന്തൽ എന്നത് നല്ലൊരു നൃത്തം ആണ് . ഭരത നാട്യo ചെയ്യുന്നവർക്ക് ആയുസ് കൂടുന്നു എന്നതും വായനക്കാർ അറിയുക ' നാഗം ആയുസുള്ള ജീവിയാകുന്നു അത് കൊണ്ട് ഡോക്ടർമാർ .അവരുടെ എംബ്ലം ആയി രണ്ടു നാഗത്തിനെ ആണ് കൊടുത്തിരിക്കുന്നത് . ശിവ താണ്ഡവം യെഥാര്‍ത്തത്തില്‍ പാമ്പാട്ടമാണ്. ദീര്‍ഹായുസ്സിന് വേണ്ടിയുള്ള ആചാരമാണ് കാവില്‍ ചെയ്യുന്ന പാമ്പാട്ടം .
നവജാത ശിശുവിനു ജന്മം മുതൽ 3 വര്ഷം വരെ കഴുത്തില്‍ തൈമസ് എന്ന ഗ്ലാണ്ട് പ്രവര്ത്തിക്കും അഥർവ്വത്തിൽ നീലകണ്ഠം എന്നത് തൈമസ് gland ആണ്. ഈ ഗഗ്ലാന്റിന്റെ പ്രവര്ത്തന ഫലമായി നവജാത ശിശുവിന് വിഷം ശേഖരിക്കാൻ സാദിക്കും. ഈ ശേഖരണം ആരെയും കടിച്ചു കൊല്ലാനല്ല . രോഗങ്ങളെ തടയാൻ വേണ്ടിമാത്രം.
നമ്മൾ ശിശു വായിരുന്നപ്പോൾ നമ്മുടെ തൊണ്ടയിലെ ഗ്രന്ധിയിൽ അന്തരീഷത്തിലെ രോഗ പ്രതിരോധമായ ജൈവ വിഷം നിറഞ്ഞിരുന്ന. ശിശുക്കള്‍ ശ്വോസനത്തിലൂടെ ജൈവ വിഷം സീകരിച്ചു രെക്ഷ പ്രാപിക്കുന്നു.അതുകൊണ്ട് നാഗത്തിനെപോലെ ഇവരും രോഗമുക്തരാണ്.
(നാഗത്തിനും തൈമസ് ഗ്ലാണ്ട് ഉണ്ട് എന്ന് നേരത്തെ പറഞ്ഞിരുന്നു അതു കൊണ്ട് പാമ്പിന് രോഗങ്ങൾ വരുന്നില്ല ) അത് പോലെ കുഞ്ഞുങ്ങക്ക് മഹാ വ്യാധികൾ ഒന്നുംവരുന്നില്ല..
ഒന്നുകുടി എല്ലാവരെയും ഓര്മ്മിപ്പിക്കുന്ന ഒരു കാര്യo പറയട്ടെ നമ്മുടെ രോഗ പ്രതിരോധ ശക്ത്തി എന്നാൽ നമ്മിലുള്ള ജൈവ വിഷം ആണ്.. ആ വിഷം നമ്മിലുള്ള അളവ് പോലെ ആയിരിക്കും നമ്മുടെ രോഗങ്ങളും എന്നറിയുക.
വിഷം തളിച്ച പച്ചക്കറികളിൽ പഴവർഗ്ഗങ്ങളിൽ ഈച്ച പോലും വരാറില്ല അത് പോലെ ജൈവവിഷം നമ്മളിൽ ഉണ്ട് അതിന്റെ ഏറ്റ കുറച്ചില് പോലെ ആണ് നമ്മുടെ രോഗങ്ങളും കടന്നലിനെ എന്തിനാണ് സൃഷിട്ടിചിരിക്കുന്നത് കാട്ടിലെ ആദ്യ വാസികല്ക്ക് എന്തുകൊണ്ട് പോളിയോ വരുന്നില്ല.?
പോളിയോ വാക്സിൻ വഹിക്കുന്ന ജീവികൾ ആണ് കടന്നൽ ഇവ കുത്തിയാൽ പോളിയോ വരില്ല. തേള് കുത്തിയാൽ ഒട്ടുമിക്ക രോഗങ്ങളും വരുന്നില്ല പമ്പ് കടിയേറ്റവന് കാന്‍സര്‍ സാധ്യത ഉണ്ടാകുന്നില്ല ഉയര്ന്ന ഫ്ലാറ്റുകളിൽ താമസിക്കുന്നവര്ക്ക് മലബന്ധം ഉണ്ടാകുന്നു കാരണം ഗുദം ഭുമിയുമായുള്ള ആകര്ഷണം കുറയുന്നത് കൊണ്ടാണ്.
മലശോധനയ്ക്ക് ഭൂമി തന്നെയാണ് നല്ല ഉപാധി
സ്ത്രികൾ കമ്മലിടുന്നത് കൊണ്ട് കഷണ്ടി ഉണ്ടാകാനുള്ള സധ്യത കുറയുന്നു പണ്ടുള്ള എല്ലാ ഭാരതീയരും ആണും പെണ്ണും മുടിവള്ർത്തിയിരുന്നു കമ്മലും ധരിച്ചിരുന്നു. അന്നൊക്കെ പുരുഷന് കഷണ്ടി കുറഞ്ഞിരുന്നു.
ഉഴുന്ന് എന്ന ആഹാരം ആണ് 70 % കഷണ്ടി ഉണ്ടാക്കുന്നത്‌ .അത് തന്നെയാണ് താരനെയും ഉണ്ടാക്കുന്നത്‌. അത് തന്നെയാണ് ത്വക് രോഗം ഉണ്ടാക്കുന്നത്‌ .അത് തന്നെയാണ് സോറിയാസിസ് വന്നാല്‍ മാറാതെ ദോഷം ചെയ്യുന്നത് . ഇനി ഇടലിക്കും ദോശക്കും വിട നല്കുക . ഇടലി ശരീരത്തില്‍ ബീജം കൂട്ടി ദുഷ്കാമം ഉണ്ടാക്കും . ആ ബീജത്തില്‍ നല്ല കുട്ടികള്‍ ജനിക്കില്ല അത് കൊണ്ട് പണ്ടൊക്കെ അമ്പലങ്ങളിൽ ഉഴുന്ന് ഉപയോഗിക്കില്ല .ഇന്ന് ഷേക്ത്രങ്ങളിൽ തല തെറിച്ച തന്ത്രിമാരുണ്ട് അവര്‍ വേദമോ തന്ത്രമോ പഠിക്കുന്നില്ല. അവര്‍ ഹനുമാനെ വട തീറ്റിക്കുന്നു വെറ്റിലക്ക് വട എന്നാണു അര്‍ഥം. വെറ്റില മാലയാണ് മറ്റു സംസ്ഥാനങ്ങളില്‍ ഈ ഇശ്വര സങ്കല്‍പ്പത്തിനു ചാര്‍ത്തുന്നതെങ്കില്‍ ഇവിടെ നമ്മുടെ അമ്പലം വിഴുങ്ങികള്‍ ഹനുമാന്‍സങ്കല്‍പ്പത്തെ അസ്സല്‍ ഉഴുന്ന് തീറ്റിക്കുന്നു
കഷ്ട്ടം എന്ന് പറയട്ടെ ഉഴുന്ന് വടയില്‍ ഉള്ളി കൂടി ചേര്‍ക്കുന്നു എന്നറിഞ്ഞപ്പോള്‍ ഹൃദയം പൊട്ടുന്ന വേദന തോന്നി .
സസ്നേഹം അനില്‍ വൈദിക് 9995033225
എന്‍റെ പ്രൊഫൈലില്‍ ''സര്‍വ്വ രോഗ സംഹാരം'' എന്ന പോസ്റ്റില്‍ ഇതിന്‍റെ ബാക്കിയുള്ള ഭാഗങ്ങള്‍ ഉണ്ട് അവിടെ നിങ്ങളുടെ വിഷമങ്ങള്‍ പ്രശ്നങ്ങള്‍ എഴുതാം അഥര്‍വ്വത്തില്‍ നിന്നുമുള്ള പരിഹാരം എഴുതാം

Saturday, 11 July 2015

https://www.facebook.com/groups/krishiclub/permalink/958118214203747/
 

എരുക്ക്;
കേരളത്തിലെ പറമ്പുകളിലും വഴിയരികിലും സാധാരണ കാണാപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് എരുക്ക്.
പാമ്പ്‌ കടിച്ചാലുടന്‍ തന്നെ എരിക്കിന്റെ രണ്ടോ മൂന്നോ ഇല വായിലിട്ട്‌ ചവച്ചിറക്കണം . അതോടുകൂടിത്തന്നെ പച്ച വേരെടുത്ത്‌ ചതച്ച്‌ പാമ്പ്‌ കടിച്ച സ്തലത്ത്‌ ശക്തിയായി തിരുമ്മുന്നത് വളരെ ഗുണം ചെയ്യും എന്നും വിദഗ്ധർ പറഞ്ഞു കേട്ട്ടിട്ടുണ്ട്.
എരുക്ക് പ്രധാനമായും രണ്ട് തരത്തിലാണ്‌ ഉള്ളത്. അര്‍ക്ക (Calotropis gigantea) എന്നറിയപ്പെടുന്ന ചുമന്ന പുഷ്പങ്ങള്‍ ഉണ്ടാകുന്നവയും, അലര്‍ക്ക (Calotropis procera) എന്നറിയപ്പെടുന്ന വെളുത്ത പുഷ്പങ്ങള്‍ ഉണ്ടാകുന്നവയും (വെള്ളരുക്ക്). ഹൈന്ദവ ക്ഷേത്രാചാരങ്ങളില്‍ എരുക്ക് ഉപയോഗിക്കുന്നു. ഹോമത്തിനായി എരുക്കിന്റെ കമ്പുകള്‍ ഉപയോഗിക്കുന്നു.കൂടാതെ ശിവക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്നതിനായി എരുക്കിന്റെ പൂവ്കൊണ്ട് മാലയും ഉണ്ടാക്കുന്നുണ്ട്.
എരുക്കിന്റെ വേര്‌, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ പ്രധാനമയും ഔഷധനിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്ന ഭാഗങ്ങളാണ്‌. ത്വക്ക് രോഗം, ഛര്‍ദ്ദി, രുചിയില്ലായ്മ, മൂലക്കുരു എന്നീ അസുഖങ്ങള്‍ക്കും എരുക്ക് ഉപയോഗിച്ച് വരുന്നു. കൂടാതെ പല അസുഖങ്ങള്‍ക്കുമായി നിര്‍മ്മിക്കുന്ന ആയുര്‍വ്വേദൗഷധങ്ങളില്‍ എരുക്കിന്റെ ഔഷധയോഗ്യമായ ഭാഗങ്ങള്‍ ഉപയോഗിക്കുന്നു. പൊക്കിളിന്റെ താഴെയുള്ള അസുഖങ്ങള്‍ക്കാണ്‌ എരുക്ക് കൂടുതല്‍ ഫലപ്രദമെന്ന് സുശ്രുതസംഹിതയില്‍ പ്രതിപാദിക്കുന്നു. കൂടാതെ വിയര്‍പ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ്‌ ചരകസംഹിതയില്‍ എരുക്കിനെ ക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
എരുക്കിന്‍റെ കായ പൊട്ടുമ്പോള്‍ ആണ് അപ്പൂപ്പന്‍ താടികള്‍ പുറത്തേക്ക് വരുന്നത്
ഇതുപോലെ ഒട്ടനവധി രോഗങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിക്കാൻ ഉതകുന്ന ഈ ചെടിയെ ഒരു കാരണവശാലും പറമ്പുകളിൽ നിന്ന് ഒഴിവാക്കപെടാൻ മനസ്സനുവദിക്കതിരിക്കട്ടെ.

Friday, 10 July 2015

രോഗപ്രതിരോധശേഷി പകരുന്ന മുള്ളാത്ത heart emoticon
**************************************************************
അര്‍ബുദ രോഗത്തിനെതിരേ പ്രതിരോധശേഷി പകരുമെന്ന വിശ്വാസത്താല്‍ അടുത്തകാലത്ത്‌ താരപദവി നേടിയ ഫലവര്‍ഗമാണ്‌ മുള്ളാത്ത. ഈ ഫലത്തിലുള്ള അസറ്റൊജെനില്‍ എന്ന ജൈവ രാസവസ്‌തു അര്‍ബുദം ബാധിച്ച ശരീരകോശങ്ങളെ നശിപ്പിക്കും. മുള്ളന്‍ചക്ക, സൊര്‍സെപ്‌, ലക്ഷ്‌മഫല്‍, ഗ്വാനബാനോ, ഗ്രാവിയോള തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ഈ പഴം അര്‍ബുദം ബാധിച്ച കോശങ്ങളുടെ വളര്‍ച്ച തടയുകയും ആരോഗ്യമുള്ള കോശങ്ങളെ കാന്‍സര്‍ ബാധയില്‍നിന്ന്‌ തടയുകയും ചെയ്‌തുന്നു. പൂര്‍ണമായും ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അടുത്തകാലത്ത്‌ കാന്‍സര്‍ ചികിത്സയില്‍ ഗവേഷണ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്‌ ഇതിന്‌ വലിയ പ്രചാരമാണ്‌ ലഭിച്ചിരിക്കുന്നത്‌.,
കീമോതെറാപ്പി കൊണ്ടുണ്ടാകുന്ന പാര്‍ശ്വഫലങ്ങളെ ലഘൂകരിക്കുന്നതിനും ഫലവര്‍ഗത്തിനു കഴിയും. രോഗപ്രതിരോധശേഷി പകരുന്നതിനു പുറമെ നല്ല ഉറക്കം നല്‍കുന്നതിനും മാനസിക പിരിമുറുക്കം കുറച്ച്‌ ഉണര്‍വ്‌ പകരുന്നതിനുമെല്ലാം ഈ ഫലം നല്ലതാണ്‌. മൈഗ്രേന്‍, വിളര്‍ച്ച, ദഹനക്കുറവ്‌, മൂത്രാശയ രോഗങ്ങള്‍, ശരീരവേദന എന്നിവയെല്ലാം മാറ്റുന്നതിനു ഇതിനു കഴിയും. ശരീരത്തിലെ ട്യൂമര്‍ വളര്‍ച്ചക്കെതിരേയും പ്രവര്‍ത്തിക്കുന്ന മുള്ളാത്ത മൊത്തത്തില്‍ ശരീരത്തിന്‌ ആരോഗ്യവും ഉന്മേഷവും പകരുന്ന പഴവര്‍ഗമാണ്‌.
രോഗപ്രതിരോധശേഷി പകരുന്നതിനോടൊപ്പം പോഷകമേന്മയിലും മികച്ചതാണ്‌ മുള്ളാത്ത. വൈറ്റമിന്‍ സി, ബി1, ബി2, ബി3, ബി5, ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്‌ഫറസ്‌, സോഡിയം, കാര്‍ബഹൈഡ്രേറ്റ്‌ എന്നിവയുടെ സമ്പന്നമായ ഒരു സ്രോതസ്സാണ്‌ മുള്ളാത്ത. ആത്തക്കച്ചക്കയുടെ വര്‍ഗത്തില്‍ വരുന്നതാണെങ്കിലും കാഴ്‌ചയിലും സ്വാദിലും വ്യത്യസ്‌തമാണ്‌ മുള്ളാത്ത. ഫലം കടും പച്ചനിറത്തോടുകൂടിയും നിറെയ മുള്ളുകള്‍ പോലുള്‌ല പുറംതോടോടുകൂടിയതുമാണ്‌. പുറംതോട്‌ മൃദുലവും മാംസളവുമായ മുള്ളുകളാല്‍ പൊതിഞ്ഞിരിക്കുന്നു പഴത്തിന്‌ രണ്ട്‌ മുതല്‌ നാല്‌ വരെ കിലോഗ്രാം ഭാരം ഉണ്ടായിരിക്കും.
അണ്ഡാകൃതിയിലോ ഹൃദയാകൃതിയിലോ വളഞ്ഞ ആകൃതിയോ പഴം കാണപ്പെടുന്നു. പഴത്തിന്റെ ഉള്ളില്‍ 67.6 ശതമാനവും വെള്ളനിറത്തിലോ മഞ്ഞ കലര്‍ന്ന വെള്ള നിറത്തിലോ ഉള്ള മാംസളമായ പള്‍പ്പാണ്‌ പള്‍പ്പിനുള്ളില്‍ കറുത്ത നിറത്തിലുള്ള വിത്തുകളുണ്ട്‌. തിളങ്ങുന്ന കടും പച്ച നിറത്തിലുള്ള വലിയ ഇലകളാണ്‌ മുള്ളാത്തയുടേത്‌.
10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു പെറു നിത്യഹരിത വൃക്ഷമാണ്‌ മുള്ളാത്ത. മധ്യ അമേരിക്കയിലും കരീബിയന്‍ ദ്വീപുകളുമാണ്‌ ജന്മദേശം. പ്ലാവ്‌ വളരുന്ന അതേ കാലാവസ്‌ഥയില്‍ വളരുന്ന ഒരു ഉഷ്‌ണമേഖലാ വൃക്ഷമാണ്‌ മുള്ളാത്ത. സമുദ്രനിരപ്പില്‍നിന്നും 1000 മീറ്റര്‍വരെ ഉയരമുള്ള പ്രദേശങ്ങളില്‍ നന്നായി വളരും. തീരെ തണുത്ത കാലാവസ്‌ഥ ഇതിന്‌ അനുയോജ്യമല്ല. നല്ല സുര്യപ്രകാശം വളര്‍ച്ചക്ക്‌ അത്യാവശ്യമാണ്‌്. വേരുകള്‍ അധികം ആഴത്തില്‍ പോകാത്തതിനാല്‍ കാറ്റില്‍നിന്നും സംരക്ഷണം നല്‍കണം. മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍, വെസ്‌റ്റ് ഇന്‍ഡീസ്‌, ചൈന, ആസ്‌ത്രേലിയ, വിയറ്റ്‌നാം, മലേഷ്യ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലാണ്‌ പ്രധാനമായും കൃഷി. ഇന്ത്യയില്‍ തമിഴ്‌നാട്‌, കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്‌ എന്നീ ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ മുള്ളാത്ത കൃഷി ചെയ്‌തുവരുന്നു. ക്‌ാന്‍സര്‍ ചികിത്സയില്‍ പ്രചാരം ലഭിച്ചതിനെ തുടര്‍ന്ന്‌ അടുത്തകാലത്ത്‌ മുള്ളാത്ത കൃഷി ദക്ഷിണേന്ത്യയില്‍ പല സ്‌ഥലങ്ങളിലും വാണിജ്യാടിസ്‌ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്‌. ആണ്ട്‌ മുഴുവന്‍ പുഷ്‌പിക്കുമെങ്കിലും ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളാണ്‌ ദക്ഷിണേന്ത്യയിലെ പ്രധാന സീസണ്‍.
വളക്കൂറും ആഴവും നല്ല നിര്‍വാര്‍ച്ചയുമുള്ള മണ്ണാണ്‌ മുള്ളാത്ത കൃഷി ചെയ്യാന്‍ അനുയോജ്യം. വിത്ത്‌ മുളപ്പിച്ചുണ്ടാക്കുന്ന തൈകളും ഗ്രാഫ്‌റ് തൈകളു നടാനുപയോഗിക്കും. വിത്ത്‌ മുളപ്പിച്ചുണ്ടാക്കുന്ന തൈകള്‍ മൂന്ന്‌ നാല്‌ വര്‍ഷംകൊണ്ട്‌ കായ്‌ച്ച് തുടങ്ങും. മധുരമുള്ള ഇനവും പുളിയുള്ള ഇനങ്ങളും മുള്ളാത്തയിലുണ്ട്‌. പഴമായി ഭക്ഷിക്കാന്‍ മധുരമുള്ള ഇനങ്ങളും സംസ്‌കരിച്ച്‌ ഉല്‌പന്നങ്ങള്‍ തയ്യാറാക്കാന്‍ പുളിയുള്ള ഇനങ്ങളും ഉപയോഗിക്കുന്നു. 50 സെന്റിമീറ്റര്‍ ആഴവും നിളവും വീതിയുമുള്ള കുഴികളില്‍ മേല്‍മണ്ണും ജൈവവളവും കുട്ടിക്കലര്‍ത്തി നിറച്ചിതനുശേഷം തൈകള്‍ നടാം 4-4 മീറ്റര്‍ മുതല്‍ 8-8 മീറ്റര്‍ വരെ അകലം നല്‌കി തൈകള്‍ നടാം. മഴക്കാലത്തിന്റെ ആരംഭത്തിലാണ്‌ തൈകള്‍ നടേണ്ടത്‌. ഒരടി ഉയരമെത്തിയ തൈകള്‍ നടാം. കടുത്ത വേനലില്‍ നനച്ചു കൊടുക്കണം. വേരുകള്‍ അധികം ആഴത്തില്‍ പോകാതിരിക്കാന്‍ കൂടെകൂടെ കളയെടുക്കണം. വേനല്‍കാലത്ത്‌ ചുവട്ടില്‍ പുതയിട്ട്‌ മണ്ണിലെ ഈര്‍പ്പം സംരക്ഷിക്കണം., കൊമ്പുകോതല്‍ നടത്തി വളര്‍ച്ച നിയന്ത്രിച്ചു നിര്‍ത്തണം.
പൂര്‍ണമായി വളര്‍ച്ചയെത്തിയതും പച്ചനിറത്തിലുള്ളതുമായ ഫലങ്ങളാണ്‌ വിളവെടുക്കേണ്ടത്‌. മരത്തില്‍നിന്ന്‌ പഴുക്കാന്‍ അനുവദിച്ചാല്‍ താഴെ വീണ്‌ പൊട്ടിപ്പോകും. വിളവെടുത്താന്‍ അധികം ദിവസം സംഭരിച്ചുവെക്കാനാവില്ല. പെട്ടെന്ന്‌ കേടാകുന്ന പഴമാണിത്‌. പഴത്തിന്റെ പള്‍പ്പ്‌ സംസ്‌കരിച്ച്‌ ജ്യൂസ്‌, ഐസ്‌ക്രീം, നെക്‌ടര്‍, ക്യാന്‍ഡി, ജാം, ജെല്ലി തുടങ്ങിയ ഉല്‌പന്നങ്ങള്‍ തയ്യാറാക്കാം. ഔഷധഗുണവും പോഷകമേന്മയും ഒത്തിണങ്ങിയ മുള്ളത്തയുടെ ഒരു തൈ എങ്കിലും വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തുന്നത്‌ എന്തുകൊണ്ടും പ്രയോജനകരമാണ്‌.
അത്തി:-
പുരാണ പ്രസിദ്ധമായ വൃക്ഷമാണ് അത്തി. ആല്‍ കുടുംബത്തിലെ അംഗമായ അത്തിയും പേരാല്‍, അരയാല്‍, ഇത്തി എന്നിവയുമാണ് നാല്‍പാമരങ്ങള്‍ എന്ന പേരിലറിയപ്പെടുന്നത്. ഇടത്തരം വൃക്ഷമാണ് അത്തി. തടിയില്‍ പറ്റിച്ചേര്‍ന്ന് ചെറുകൂട്ടമായാണ് പഴങ്ങള്‍ ഉണ്ടാവുക. ഇതിന്റെ ഇല അല്പം വീതികൂടിയതും മിനുസമാര്‍ന്നതും മാവില പോലെ സാമ്യമുള്ളതുമാണ്. അത്തിയുടെ ഇല, പഴം, തൊലി, കറ എന്നിവയെല്ലാം ഔഷധഗുണപ്രദാനമാണ്. നാല്‍പാമരങ്ങളുടെയും കല്ലാലിന്റെയും തൊലിയാണ് പഞ്ചവല്‍ക്കങ്ങള്‍ എന്നറിയപ്പെടുന്നത്.
അത്തി, വാത-പിത്തങ്ങളെ ശമിപ്പിക്കുകയും വ്രണശുദ്ധി ഉണ്ടാക്കുകയും ചെയ്യും ഇതിന്റെ ഇല ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പഴച്ചാര്‍ തേന്‍ ചേര്‍ത്ത് സേവിക്കുന്നതും പിത്തം ശമിപ്പിക്കും. അത്തിയുടെ ഇളംകായ അതിസാരം മാറാന്‍ നല്ലതാണ്. അത്തിപ്പാല്‍ തേന്‍ ചേര്‍ത്തു സേവിച്ചാല്‍ പ്രമേഹം ശമിക്കും. അത്തിത്തോല്‍ ഇട്ടുവെന്ത വെള്ളം ശരീരശുദ്ധിക്ക് ഉത്തമമാണ്. അത്തിപ്പഴം കുട്ടികളുടെ ക്ഷീണവും ആലസ്യവും മാറ്റും.
അത്തി-ഔഷധ ഗുണങ്ങൾ
ധാരാളം പോഷകങ്ങളും ഔഷധ ഗുണങ്ങളുമുള്ള അത്തിപ്പഴത്തെ പറ്റി കേട്ടിട്ടില്ലാത്തവര്‍ ചുരുക്കം.പാലസ്തീന്‍ ആണ് അത്തിയുടെ ജന്മ സ്ഥലം. വിശുദ്ധ ഖുര്‍ആനില്‍ അത്തി എന്ന് നാമകരണം ചെയ്ത ഒരു അധ്യായം തന്നെയുണ്ട്. അധ്യായത്തിന്റെ തുടക്കത്തില്‍ തന്നെ സത്യം എന്ന സാരാംശമുണ്ട്. പ്രകൃതിവിസ്മയങ്ങളെ അവസരോചിതം അവതരിപ്പിച്ചിട്ടുള്ള ഖുര്‍ആനില്‍ പരാമര്‍ശവിധേയമായ അത്തിയും അത്തരം ഒരു വിസ്മയം തന്നെയാണ്. ബൈബിളിലും അത്തിപ്പഴം പരാമര്ശി‍ക്കപ്പെടുന്നുണ്ട്.പാലസ്ത്തീനില്‍ വ്യാപകമായി വളരുന്ന അത്തി ഇന്ത്യ, ശ്രീലങ്ക, തുര്ക്കി , അമേരിക്ക, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളിലും കാണപ്പെടുന്നു. ഔഷധക്കൂട്ടില്‍ പ്രഥമ സ്ഥാനിയാണ് അത്തി. അത്തിയുടെ തൊലിയും വെറും ഇളം കായ്കളും പഴവും ഔഷധമാണ്. ഉണങ്ങിയ അത്തിപ്പഴത്തില്‍ അമ്പത് ശതമാനത്തോളം പഞ്ചസാരയും മൂന്നര ശതമാനത്തോളം മാംസ്യവും സോഡിയം, ഇരുമ്പ്,ഗന്ധകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിരിക്കുന്നു. അത്തിപ്പഴം പഞ്ചസാരയുമായിചേരത്തു കഴിച്ചാല്‍ രക്തശ്രാവം, ദന്തക്ഷയം, മലബന്ധം എന്നീ അസുഖങ്ങള്ക്ക് ശമനമുണ്ടാവും. മുലപ്പാലിനു തുല്യമായ പോഷകങ്ങള്‍ അടങ്ങിയതിനാല്‍ അത്തിപ്പഴം കുഞ്ഞുങ്ങള്ക്കും നല്കാം . അത്തിപ്പഴം കുട്ടികളില്‍ ഉണ്ടാവുന്ന തളര്ച്ചാ മാറ്റുകയും സ്വാഭാവിക വളര്ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. ഗർഭം അലസാതിരിക്കാൻ പ്രതിരോധമെന്ന നിലയ്ക്കു് ഇതു കഴിക്കാവുന്നതാണ്. അത്തിപ്പഴം പഞ്ചസാര ചേർത്തു കഴിച്ചാൽ നവദ്വാരങ്ങളിൽ കൂടെയുള്ള രക്തസ്രാവം നിലയ്ക്കും. ബലക്ഷയം മാറുന്നതിനു അത്തിപ്പഴം കഴിച്ചാൽ നല്ലതാണ്.വിളർച്ച, വയറിളക്കം, അത്യാർത്തവം, ആസ്മ, ലൈംഗിക ശേഷിക്കുറവ് എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്. കേടുകൂടാതെ ഒരു വര്‍ഷത്തോളം ഉണക്കി സൂക്ഷിക്കാവുന്ന ഒരു പഴമാണ് അത്തിപ്പഴം. അരക്കിലോ അത്തിപ്പഴത്തില്‍ ഏകദേശം 400 ഗ്രാമോളം കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിന് ആകെ ആവശ്യമുള്ള ഊര്‍ജ്ജത്തിന്റെ അഞ്ചില്‍ നാലുഭാഗമാണിത്. ഗോതമ്പിലോ പാലിലോ ഉള്ളതിലുമേറെ അയണ്‍, സോഡിയം, സള്‍ഫര്‍ എന്നിവയും അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. നാല്പാമരങ്ങളിൽ ഒന്നാണ് അത്തി.സാധാരണമായി നമ്മുടെ നാട്ടിൽ രണ്ടുതരം അത്തിയാണ് കണ്ടുവരുന്നത്. ചെറിയപഴങ്ങൾ ഉള്ള ചെറിയ അത്തിയും, വലിയപഴങ്ങൾ ഉള്ള ബ്ലാത്തിഅത്തിയും "ബിലായത്തി"
ഈ പഴം ബുദ്ധിജീവികള്‍ക്കും ശരീരംകൊണ്ടു അദ്ധ്വാനം ചെയ്യുന്നവര്‍ക്കും ഒരു പോലെ ഗുണകരമാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. മുലപ്പാലില്‍ അടങ്ങിയ പോഷകങ്ങളേക്കാള്‍ കൂടുതല്‍ അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. മഹാത്മാ ഗാന്ധിജി ആഫ്രിക്കയില്‍ താമസിച്ചിരുന്ന കാലത്ത് ദിവസവും 4 ഔണ്‍സ് അത്തിപ്പഴം കഴിച്ചിരുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ ഏറെ സഹായകമായതായി അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉണങ്ങിയ അത്തിപ്പഴത്തിന് മധുരം കൂടുതലായതിനാല്‍ വെള്ളത്തിലിട്ടുവച്ചിട്ട് കഴിക്കുന്നതാണ് നല്ലത്. തടിച്ച കുട്ടികള്‍ക്ക് അത്തിപ്പഴം കൊടുക്കുന്നത് തടികുറയുന്നതിനും ബുദ്ധിവികസിക്കുന്നതിനും ഉത്തമമാണ്. അത്തിപ്പഴം കഴിക്കുന്നത് അമ്മമാര്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകും. ആ പാല്‍കുടിച്ച് വളരുന്ന കുട്ടികള്‍ ബുദ്ധിമാന്മാരുമാകും. ചെറിയഅത്തിയുടെ ഇല ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പഴച്ചാര്‍ തേന്‍ ചേര്‍ത്ത് സേവിക്കുന്നതും പിത്തം ശമിപ്പിക്കും. അത്തിയുടെ ഇളംകായ അതിസാരം മാറാന്‍ നല്ലതാണ്. അത്തിപ്പാല്‍ തേന്‍ ചേര്‍ത്തു സേവിച്ചാല്‍ പ്രമേഹം ശമിക്കും. അത്തിത്തോല്‍ ഇട്ടുവെന്ത വെള്ളം ശരീരശുദ്ധിക്ക് ഉത്തമമാണ്. അത്തിപ്പഴം കുട്ടികളുടെ ക്ഷീണവും ആലസ്യവും മാറ്റും. ഏതാനും അത്തിപ്പഴങ്ങള്‍ വെള്ളത്തിലിട്ട് വെക്കുക. രാത്രി പ്രസ്തുത വെള്ളവും പഴവും ചേര്‍ത്ത് സ്ഥിരമായി കഴിച്ചു കൊണ്ടിരുന്നാല്‍ നല്ല ശോധന ലഭിക്കുകയും ദഹനശക്തി വര്‍ധിക്കുകയും ചെയ്യും. വയറ്റിലെ വായു സംബന്ധമായ മറ്റു അസുഖങ്ങള്‍ക്കും ഇത് ശമനോപാധിയാണ്. അത്തി മരം കത്തിച്ച് വെണ്ണീര്‍ വിതറിയേടത്ത് കൃമി- കീടങ്ങള്‍ ഉണ്ടായിരിക്കുകയില്ലെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പട്ടതാണ്
ആധുനിക വൈദ്യശാസ്ത്രത്തിന്റെ­ പിതാവായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റിസ്‌
തേനിന്റെ ഔഷധ വീര്യം ഇങ്ങനെ വിശദമാക്കുന്നു. 'തേൻ ചൂടു നൽകുന്നു,
പഴുപ്പുകൾ വൃത്തിയാക്കുന്നു. ചുണ്ടുകളിലെ വ്രണങ്ങൾ ഭേദമാക്കുന്നു,
കുരുക്കളെയും ഒലിക്കുന്ന വ്രണങ്ങളെയും സുഖപ്പെടുത്തുന്നു.'
ശ്വാസതടസത്തിനും മറ്റുപല രോഗങ്ങൾക്കും പ്രതിവിധിയായി തേൻ ഉപയോഗിക്കുവാൻ
അദ്ദേഹം തന്റെ രോഗികൾക്ക്‌ നിർദ്ദേശം നൽകിയിരുന്നു.
തേൻ ആയുർവേദത്തിൽ
ആയുർവേദത്തിലെ ഔഷധ നിർമ്മാണത്തിനു തേൻ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു.
പലഅഷധങ്ങളും തേൻ ചേർത്തുകഴിക്കുവാൻ നിർദ്ദേശിക്കുന്നു. മരുന്ന്‌
ശരീരത്തിലേയ്ക്ക്‌ അതിവേഗം ആഗീരണം ചെയ്യപ്പെടുവാൻ തേൻ സഹായിക്കുന്നു.
എല്ലാ കോശങ്ങളിലും പേശികളിലും ഔഷധം വേഗം എത്തിച്ചേരുന്നു.
അഷ്ടാംഗ ഹൃദയത്തിൽ തേനിന്റെ ഔഷധഗുണങ്ങൾ വ്യക്തമാക്കിയിട്ടുണ്­ട്‌. അതിൽ
പ്രധാനമായത്‌ താഴെപ്പറയുന്നു.
* കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചയ്ക്കും വളരെ നല്ലതാണ്‌ തേൻ
* ദാഹത്തെ ശമിപ്പിക്കുന്നു.
* കഫത്തെ ലയിപ്പിച്ചുകളയുന്നു.
* വിഷാദരോഗങ്ങളെ ശമിപ്പിക്കുന്നു.
* എക്കിൾ നിർത്തുന്നു.
* മൂത്രാശയരോഗങ്ങളെ ശമിപ്പിക്കുന്നു.
* ആസ്തമ, ചുമ, ഛർദ്ദി, ഡയറിയ തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കുന്നു.
* മുറിവുകളെ അണുവിമുക്തമാക്കുകയും­ സുഖപ്പെടുത്തുകയും ചെയ്യുന്നു.
* കോശവളർച്ചയെ സഹായിക്കുന്നു.
* പഴകിയ തേൻ ദഹനപ്രക്രിയയെ സഹായിക്കുകയും കഫത്തെ കുറയ്ക്കുകയും ചെയ്യുന്നു.
* പുതിയതായി ശേഖരിച്ച തേൻ ശരീരഭാരം വർദ്ധിപ്പിക്കുകയും സുഖശോചന നൽകുകയും
ചെയ്യുന്നു.
ശരീരത്തിൽ തീപ്പൊള്ളലേറ്റാൽ ഉടൻതന്നെ പൊള്ളിയ ഭാഗത്തു തേൻ ലേപനം ചെയ്യുക.
ശരീരത്തിൽ പൊള്ളലിന്റെ പാട്‌ പോലും കാണുകയില്ല.
രണ്ടുസ്പൂൺ തേൻ ചേർത്തു കാരറ്റ്‌ ജ്യൂസ്‌ പതിവായി കഴിച്ചാൽ കാഴ്ചശക്തി
വർദ്ധിക്കും. കമ്പ്യൂട്ടറിന്റെ മുന്നിലിരിന്ന്‌ കൂടുതൽ സമയം
ജോലിചെയ്യുന്നവർക്ക്‌­ ഇത്‌ കൂടുതൽ ആശ്വസകരമാണ്‌.
തേൻ ഒരു അണുനാശിനിയാണ്‌. അതുകൊണ്ട്‌ മുറിവിലും വ്രണത്തിലുമൊക്കെ തേൻ
പുരട്ടുന്നത്‌ അണുബാധ തടയുന്നു.

കാരെള്ളു തേൻ ചേർത്തുചവച്ചരച്ചു കഴിക്കുന്നതു ലൈംഗിക ശേഷി
വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു.
ദിവസവും രാവിലെ നാലഞ്ച്‌ ബദാം പരിപ്പ്‌ തേൻ ചേർത്ത്‌ കഴിക്കുന്നത്‌
ശരീരക്ഷീണം അകറ്റുവാനും. കായബലം വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു.
ഇതൊരു ബ്രെയ്ൻ ഫുഡ്‌ ആയും കരുതപ്പെടുന്നു.
തേൻ ഒരു ഔഷധവും ടോണിക്കുമാണ്‌. പഞ്ചസാരയ്ക്കും, ജാമിനുമൊക്കെ പകരമായി തേൻ
ഉപയോഗിക്കാം. സർവ്വരോഗസംഹാരിയായ തേനിന്റെ പതിവായ ഉപയോഗം ആരോഗ്യവും,
ദീർഘയാസും നിത്യയൗവ്വനവും പ്രദാനം ചെയ്യും.

Thursday, 9 July 2015

http://www.krishipadam.com/cauliflower-farming-using-stem/
ആടലോടകം
**********
അക്കാന്തേസീ കുടുംബത്തിൽപ്പെട്ട ഇന്ത്യയിൽ മിക്കയിടത്തു ഈ കുറ്റിച്ചെടി സുലഭമായി വളരുന്ന ഒരു ഔഷധസസ്യയിനമാണ്.ആടലോടകം.ആയുർവേദത്തിൽ രക്തപിത്തം,ചുമ, അമിതാർത്തവം,ശരീരവേദന,ക്ഷയം തുടങ്ങിയവക്ക് ഫലപ്രദമായ ഒരു ഔഷധമാണ് .ഈ ചെടി രണ്ടു തരം ഉണ്ട്, ചെറുതും വലുതും. ഇതിൽ ചെറിയ ആടകലോടകത്തിന്റെ ഇല,പൂവ്,വേര്,വിത്ത് എന്നിവയാണ് ഔഷധയോഗ്യമായുള്ളത്.
ആടലോടകത്തിൻറെ ഇലയുടെ നീര് സമാസമം തേനും ചേർത്ത് ഉണ്ടാക്കുന്ന കൂട്ട് ചുമക്കും കഫക്കെട്ടിനും ഉള്ള ഫലപ്രദമായ ഒറ്റമൂലിയായീ ആയുർവേദത്തിൽ ഉപയോഗിക്കുന്നു. ആടലോടകത്തിൻറെ ഇലയുടെ നീര് പച്ചെണ്ണ ചേർത്തു കഴിക്കുന്നത് ശരീരവേദനക്കും, കുരുമുളകു ചേർത്തു കഴിക്കുന്നത് ഒച്ചയടപ്പിനും, കോഴിമുട്ട ഉടച്ചു ചേർത്ത് കഴിക്കുന്നത് കഫശല്യത്തിനും അത്യുത്തമം ആണ്.കൂടാതെ ആയുർവേദത്തിലെ ദാരുനാഗരാദി, ദശമൂലദുരാലരാദി, ത്രിഫലാദി, രാസ്നാശുണ്ഠ്യാദി, വാഗാദി, ബലജീരകാദി,ദശമൂലകടുത്രയം തുടങ്ങിയ കഷായങ്ങളിലെ പ്രധാന ചേരുവയാണ് ഈ ഔഷധസസ്യം .

Wednesday, 8 July 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം : അള്‍സര്‍ (आज का देशी इलाज )८ .७.१५
ഇന്നത്തെ ഫാസ്റ്റ് ഫുഡ് സംസ്കാരം , രാസവളം ചേര്‍ന്ന ആഹാരം , സമയം തെറ്റിയുള്ള ഭക്ഷണം .ആവശ്യത്തില്‍ കുറവ് ഭക്ഷണം കഴിക്കല്‍ , വെയിലില്‍ നടന്നു ശരീരം ഉഷ്ണിച്ചു ഇരിക്കുമ്പോള്‍ ഫ്രിഡ്ജില്‍ നിന്നും തണുത്ത വെള്ളം കുടിക്കുക .അവനവ്ന്റ് ശരീരത്തിന് അഹിത ഭക്ഷണം തുടരെ കഴിക്കുക,മദ്യപാനം , എരിവു പുളിയുടെ അമിത ഉപയോഗം ഇതൊക്കെ കാരണം .ഭക്ഷണ കാര്യം ശ്രദ്ധിക്കുന്നതോടോപ്പം പാരമ്പര്യ വൈദ്യം പറയുന്നത് നോക്കുക .
മരുന്നുകള്‍ :
അകത്തി യുടെ ഇളം ഇല -10 ഗ്രാം
വെളുത്തുള്ളി -5ഗ്രാം
ജീരകം -അര ടീസ്പൂണ്‍
വലിയ ഉള്ളി - ഒരെണ്ണം
അയമോദകം -10ഗ്രാം
ഇരട്ടി മധുരം - 5 ഗ്രാം
വെള്ളം - ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം :
അകത്തി ഇല തണ്ടില്‍ നിന്നും ഊരി എടുക്കുക .അത് വെള്ളത്തില്‍ ചേര്‍ത്തു അതിനോടോപ്പം വെളുത്തുള്ളി , വലിയ ഉള്ളി ചെറുതായി നറുക്കി ഇടുക അയമോദകം , ഇരട്ടി മധുരം പൊടിച്ചു ചേര്‍ക്കുക . ഇല വെന്തു വരുമ്പോള്‍ അത് അരിച്ചു എടുത്തു അതില്‍ ജീരകം പൊടിച്ചത് ചേര്‍ക്കണം .അത് ഇളം ചൂടില്‍ കുടിക്കുക രാവിലെ ഈ സൂപ്പ് കുടിക്കുക . അസുഖം മാറുന്നത് വരെ ദിനം രാവിലെ കുടിക്കാം .