Wednesday, 11 February 2015

പാഷൻഫ്രൂട്ട്
മറ്റു പഴങ്ങളുടെയത്ര പ്രാധാന്യം ലഭിക്കാത്ത പാഷൻഫ്രൂട്ട് ഗുണമേന്മമയും ഔഷധ മൂല്യവും നിറഞ്ഞതാണ്. 76.3 ശതമാനവും ജലാംശം നിറഞ്ഞ പഴമാണിത്. ബാക്കിയുള്ളതിൽ 12.4 ശതമാനം അന്നജവും 9.6 ശതമാനം നാരുകളുമാണ്. വിറ്റാമിൻ എയും സിയും കൂടാതെ കരോട്ടിൻ, പൊട്ടാസ്യം, കാത്സ്യം, മാംസ്യം, ഇരുമ്പ് തുടങ്ങിയവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. പാഷൻഫ്രൂട്ടിലെ അന്നജത്തിന്റെ അധിക ഭാഗവും ആമെലോപെക്ടിനായതിനാൽ പ്രമേഹ രോഗികൾക്കും ഇത് കഴിക്കാവുന്നതാണ്. ബുദ്ധിവി കാസത്തിനും രക്തശുദ്ധിക്കും പാഷൻഫ്രൂട്ടുകൾ ഉത്തമമാണ്. ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ഇവയുടെ പൂക്കളും ഫലപ്രദങ്ങളാണ്. വായ് പുണ്ണിന് പാഷൻഫ്രൂട്ട് കഴിക്കുന്നത് നല്ലതാണ്. മാനസിക സംഘർഷങ്ങൾ കുറയ്ക്കുവാനും ഈ ഫലങ്ങൾ ഉത്തമമാണ്.

No comments:

Post a Comment