ആര്യവേപ്പ്
ഔഷധത്തിന്റെ കലവറ എന്നു വിശേഷിപ്പിക്കാവുന്ന ആര്യവേപ്പിന് രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും അന്തരീക്ഷത്തിലേക്കു ശുദ്ധവായു പ്രദാനം ചെയ്യാനും കഴിവുണ്ട്. . ആര്യവേപ്പിന്റെ ഇല ചതച്ചെടുത്ത നീര് സ്ഥിരം കഴിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിക്കും.
വേപ്പിലനീര് വെറും വയറ്റിൽ കഴിച്ചാൽ വ്രണങ്ങൾക്കും ത്വക്ക്‌രോഗങ്ങൾക്കും ശമനമുണ്ടാകും. എട്ടുകാലി,പഴുതാര, തേൾ, തുടങ്ങിയവ കടിച്ചുണ്ടാകുന്ന വിഷത്തിൽ നിന്ന് രക്ഷനേടാൻ ആര്യവേപ്പ് സഹായിക്കുന്നു. വേപ്പില കഷായം തണുപ്പിച്ച് പതിവായി മുഖം കഴുകുന്നത് മുഖക്കുരുവിനെ ചെറുക്കും. പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിനു വേപ്പിന്റെ മൂക്കാത്ത കമ്പ് ചതച്ചു പല്ലുതേയ്ക്കുന്നത് ഉത്തമമാണ്. വേപ്പില ഇട്ടു തിളിപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് തലകഴുകുന്നത് മുടികൊഴിച്ചിൽ, താരൻ, പേൻ എന്നിവ തടയും.

No comments:
Post a Comment