ഒരു ചെടിയെ, മരത്തെ, പഴത്തെ പരിചയപ്പെടാം”
ഇന്നത്തെ ഔഷധചെടി:
ഇടമ്പിരി വലമ്പിരി (Helicteres isora)
ഇന്ത്യയിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഇടമ്പിരി വലമ്പിരി (ശാസ‌്ത്രനാമം: Helicteres isora). കുറ്റിച്ചെടിയായും ചിലപ്പോൾ കൊച്ചു മരമായും ഇത് വളരുന്നു. ഇതിന്റെ ഫലങ്ങൾ ഒരു സ്ക്രൂവിന്റെപിരി പോലെ പിരിഞ്ഞാണു കാണപ്പെടുന്നത്. ഇടത്തോട്ട് പിരിവുള്ളതിനേ ഇടമ്പിരി എന്നും വലത്തോട്ട് പിരിവുള്ളതിനെ വലമ്പിരി എന്നും വിളിക്കുന്നു. അതുകൊണ്ടാവണം സംസ്കൃതത്തിൽ ഇതിനെ ആവർത്തിനി എന്നും ഹിന്ദിയില് മരോട് ഫലി(मरोड़ फली) എന്നും പറയുന്നു. ഇംഗ്ലീഷിൽ ഈസ്റ്റ് ഇന്ത്യൻ സ്ക്രൂ ട്രീ (East Indian Screw Tree) എന്നാണു് പേര്. ഇന്ത്യയിലെ കാടുകളിൽ കണ്ടുവരുന്നു. കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ കൃഷി ചെയ്യാത്ത പാഴ്നിലങ്ങളിലും കാവുകളിലും കാണാം. വേര്, തണ്ട്, ഫലം എന്നിവ ഔഷധത്തിനു ഉപയോഗിക്കുന്ന ഭാഗങ്ങളാണു്. വേരിൽനിന്നെടുത്ത നീര്, വേരിന്റെ തൊലികൊണ്ടുണ്ടാക്കിയ കഷായം ഇവ പ്രമേഹത്തിനു നല്ല മരുന്നാണ്.

ഇതിനെ പറ്റി കൂടുതൽ അറിയുന്നവർ എഴുതുക
No comments:
Post a Comment