തലമുടി വളരണോ…? ഇതൊന്ന് പരീക്ഷിച്ചാല്‍ മതി…!! heart emoticon
****************************************************************************
തലമുടി വളരാന്‍ മൈലാഞ്ചി നീരും കോഴിമുട്ടയും നല്ലതാണ്. മൂന്നു സ്പൂണ്‍ മൈലാഞ്ചി നീര്, ഒരു ഗ്ലാസ് കട്ടന്‍ ചായയില്‍ ചേര്‍ത്ത് ഒരു രാത്രി വയ്ക്കുക. രാവിലെ അതില്‍ രണ്ട് മുട്ട, നാലു സ്പൂണ്‍ തൈര്, പകുതി നാരങ്ങയുടെ നീര്, ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് മുടിയില്‍ പുരട്ടുക. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഇതു കഴുകിക്കളയാം. തണുത്ത വെള്ളത്തില്‍ കഴുകുന്നതാണ് നല്ലത്. കഴുകുമ്പോള്‍ വീര്യം കുറഞ്ഞ ഷാമ്പുവും ഉപയോഗിക്കാം.
മുടിയുടെ വളര്‍ച്ചയ്ക്കു സഹായകമായ പ്രോട്ടീന്‍ നല്‍കാന്‍ മുട്ട സഹായിക്കും. ഒരു മുട്ടയുടെ മഞ്ഞക്കരു, ഒരു ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്തു മുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. മുടിയില്‍ പ്‌ളാസ്റ്റിക് ഷവര്‍ ക്യാപ്പിട്ട് ഒരു ടവ്വല്‍ ഉപയോഗിച്ച് പൊതിയുക. അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.
ആഴ്ചയില്‍ മൂന്നു തവണ ഇങ്ങനെ ചെയ്താല്‍ മികച്ച ഫലം ലഭിക്കും. മുട്ടയുടെ മഞ്ഞക്കരുവും വെള്ളക്കരുവും തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം തല കഴുകുന്നതും നല്ലതാണ്. ഒരു കപ്പ് നിറയെ ചെമ്പരത്തി ഇതളുകള്‍ എടുത്ത് ഒരു രാത്രി വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി അല്‍പ്പം ഒലിവ് ഓയിലും ചേര്‍ക്കുക. തലയോട്ടിയില്‍ തേച്ച് ഒരു മണിക്കൂറിനു ശേഷം കഴുകി വൃത്തിയാക്കുക.

No comments:
Post a Comment