Monday, 29 June 2015

 

മരച്ചെട ചേമ്പ് = കേരളത്തിലെ തെക്കൻ ജില്ലകളിലെ, ആദിവാസി മലമ്പണ്ടാര വിഭാഗക്കാർ' മഴക്കാലത്ത് ശരീര രക്ഷ ചെയ്യാറുള്ള മരുന്നുകളിൽ ഒന്നാണിത്.ഇതിൻ്റെ ഇലയും തണ്ടും ആഴാന്തൽപ്പന എന്ന ചെറു പ നംകുല മുറിച്ച് കളള് എടുത്ത്, ആ കള്ളിൽ ഇട്ടു വെച്ച് 7 -ദിവസം കഴിഞ്ഞ് അരിച്ചെടുത്ത് കുടിക്കും
ബാക്കി വരുന്ന ചണ്ടി പോലെയുള്ളത് പനമരം ഇടിച്ചെടുത്ത പന നൂറിൽ { കൂവപ്പൊടി പോലെയുള്ള പൊടി } തേൻ ചേർത്ത് കുഴച്ച് മുളങ്കുറ്റിയിൽ നിറച്ച് സൂക്ഷിച്ച് വെക്കും. കിഴങ്ങ് ഈറ്റ ഇലയിൽ പൊതിഞ്ഞ് ചെറുകുഴിയുണ്ടാക്കിയതിൽ വെച്ച് മുകളിൽ തീയിട്ട് വേവിച്ച് കാട്ടുതിപ്പലി ഇടിച്ചു ചതച്ചതും ചേർത്ത് കഴിക്കും.. 'ഇത് അവരുടെ രീതി. നമുക്ക് ഈ മരുന്ന് ഉപയോഗിക്കാം.കുറച്ച് കാലം ഇവരുടെ കൂടെ കൂടി അണലി വേഗം എന്ന ഔഷധത്തിനെ കണ്ടെത്താൻ വേണ്ടി ഞാൻ അലഞ്ഞു തിരിഞ്ഞിട്ടുണ്ട്. അക്കാലത്ത്
ലഭിച്ച അറിവുകളിൽ ഒന്നാണിത്.
കുണ്ടേനകൈ തേനു. മോളേ ലകൈതേനു മിണ്ടാച്ചി വക്കേലു, കിണ്ടാച്ചിലക്കിട്ടു. താറാത്ത തീറാനു നീ ത്തി കൊടുത്താ, അപ്പച്ച കാക്കും.{ മനസ്സിലായില്ല. അല്ലേ.}
കുണ്ടേനകൈ തേനു _ = തുരപ്പൻ എലി.
മോളേ ലകൈതേനു = മ ര എലി,
മിണ്ടാച്ചി വക്കേലു= കടിച്ചാൽച്ചുവന്ന് തടിച്ച് ചാവുന്നത്. " കിണ്ടാച്ചിലക്കിട്ടു = പറിച്ചെടുത്തിട്ട് വറുത്തെടുത്ത്;
താറാത്ത തീറാനു നീ ത്തി കൊടുത്താ = മ ലം പോകാത്ത മനുഷ്യന് വറുത്ത് കൊടുത്താൽ .
അപ്പച്ച കാക്കും = മലദൈവ. ത്താൻ രക്ഷിക്കും.
ഒരു പ്രത്യേക കാലത്തിൽ, ഇതിൻ്റെ ഗന്ധത്താൽ മരത്തിലുണ്ടാവുന്ന എലി ഈ കിഴങ്ങ് തിന്നുകയും ചാവുകയും ചെയ്യാറുണ്ട്.. - ഇതിൻ്റെ കിഴങ്ങ് എടുത്ത് നെയ്യിൽ വറുത്ത് അരച്ചെടുത്ത്, ഏതാനും തുള്ളികൾ കൊടുത്താൽ എത്ര പഴകിയ അശോ രോഗവും, മാറ്റാം. {പക്ഷെ. ലഭ്യത കുറവാണ് ഇപ്പോഴത്തെ പ്രശ്നം } ഇതിൻ്റെ ഇല കണ്ടാൽ ചേമ്പില പോലെയാണ് എന്നാൽ അടിയിലുള്ള കിഴങ്ങ് ഒരു ചെറിയ ചേനയാണ്.ശബരിമല പ്രദേശങ്ങിൽ ധാരാളമായി കണ്ടുവരുന്നു.എല്ലാ മരത്തിലും ഉള്ള ചേമ്പിൽ കിഴങ്ങ് കാണണമെന്നുമില്ല.

No comments:

Post a Comment