ഇരട്ടിമധുരം
*********
ഇരട്ടിമധുരം വള്ളി വർഗ്ഗത്തില്പ്പെട്ട ഒരു ഔഷധസസ്യമാണ്. ഈജിപ്തിലുണ്ടാകുന്ന ഇരട്ടിമധുരമാണ് ഏറ്റവും കൂടുതൽ ഔഷധമൂല്യമുള്ളതെന്ന് കരുതപ്പെടുന്നു.ഇന്ത്യയിൽ പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും,ഹിമാലയസാനുക്കൾ എന്നിവടങ്ങളിലും കണ്ടു വരുന്നു.ഇതിന്റെ വേര്, മൂലകാണ്ഡം എന്നിവയാണ് ഓഷധയോഗ്യമായ ഭാഗങ്ങൾ.വാതം, പിത്തം, ചുമ, പനി, ശ്വാസതടസ്സം, അർബുദം, ത്വക്ക് രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾക്ക് ഇരട്ടിമധുരം ഉപയോഗിക്കുന്നു. കൂടാതെ ഘൃതങ്ങൾ, കഷായങ്ങൾ, ചൂർണ്ണങ്ങൾ, എണ്ണകൾ എന്നിവയുടെ നിർമ്മാണത്തിൽ ഇരട്ടിമധുരം ഉപയോഗിക്കുന്നു.ഇരട്ടിമധുരം വെളിച്ചെണ്ണയിൽ വറുത്തരച്ച് തീപൊള്ളൽ ഏറ്റഭാഗത്ത് ഇടുന്നത് നല്ലതാണ്.5 ഗ്രാം വീതം ഇരട്ടിമധുരം കാടിയിൽ അരച്ച് കഴിക്കുന്നത് മൂത്രത്തിലെ കല്ലിനെ നശിപ്പിക്കും.ഔഷധങ്ങളിൽ ചേർക്കുന്ന സുന്നാമുക്കി അമോണിയം ക്ലോറൈഡ്, ടർപ്പന്റെയിൻ തുടങ്ങിയവയുടെ രൂക്ഷഗന്ധം കുറയ്ക്കുന്നതിന് ഇരട്ടിമധുരം ഉപയോഗിക്കുന്നു. കൂടാതെ, തൊലികളഞ്ഞ് എടുക്കുന്ന ഇരട്ടിമധുരത്തിന്റെ പൊടി ചേർത്ത് വേദനസംഹാരിയായ ഔഷധങ്ങൾ ഉണ്ടാക്കുന്നു. തൊലി കളയാത്ത ഇരട്ടിമധുരത്തിന്റെ പൊടിയിൽ ക്ലോറോഫോം ദ്രാവകവും ആൾക്കഹോളും നിശ്ചിത അനുപാതത്തിൽ ചേർത്ത് ദ്രാവകരൂപത്തിലുള്ള ഔഷധവും ഉണ്ടാക്കുന്നു

No comments:
Post a Comment