Thursday, 18 June 2015

മുഖക്കുരുവിനു് ചില ഒററ മൂലികൾ 1 ചന്ദനവും ഉഴുന്നു പൊടിയും ചേർത്ത് കുഴച്ച് ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് പുരട്ടുക രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുക മുഖക്കുരു കൊണ്ടുണ്ടായ പാടുകളും സുഷിരങ്ങളും ഇല്ലാണ്ടാവും 2 ചന്ദനം പനിനീരിൽ കുഴച്ച് ഉറങ്ങുന്നതിനു മുമ്പ് മുഖത്ത് പുരട്ടുക രാവിലെ തണുത്ത വെള്ളത്തിൽ കഴുകികളയുക രാവിലെ ചർമ്മം വരണ്ടതായി കാണപ്പെടുന്നുവെങ്കിൽ രാത്രി തന്നെ എതാനും മണിക്കൂറുകൾക്കുള്ളിൽ കഴുകി കളയുക ചന്ദനം കൂഴക്കുമ്പോൾ പാല് ചേർത്ത് കുഴക്കുന്നത് നല്ലതായിരിക്കും 3 വെള്ളരിക്കയുടെ നീര് മുഖത്ത് പുരട്ടി 15 മിനിട്ടിനു ശേഷം കഴുകി കളയുന്നതും സുഷിരങ്ങൾ ചുരുങ്ങുന്നതിനു് സഹായകമാകും 4 ഒരു തക്കാളി രണ്ടായി മുറിച്ച് മുഖത്ത് ഉരയ്ക്കുക 15 മിനിറ്റിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക ഇത് മുഖത്തെ സുഷിരങ്ങൾ അടയുന്നതിനും ബ്ലാക്ക് ഹെഡ്ഡുകൾക്കും എണ്ണ മയമുള്ള ചർമ്മത്തിനും വളരെ ഫലപ്രദമായ പ്രതിവിധിയാണ് 5 ജാതിക്കായും കാച്ചാത്തപാലും ചേർത്ത് അരച്ച് ഒന്നോ രണ്ടോ മണിക്കൂർ മുഖത്ത് പുരട്ടിയാൽ മുഖക്കുരു പാടു പോലും അവശേഷിക്കാതെ അപ്രത്യക്ഷമാകും

No comments:

Post a Comment