മരമഞ്ഞൾ
തൊലി, വള്ളി, വേര് എന്നിവ ഔഷധയോഗ്യ ഭാഗങ്ങളായിട്ടുള്ള ഒരു സസ്യമാണ് മരമഞ്ഞൾ
വ്രണം, ചൊറി, സിഫിലിസ് ,ശീതപിത്തം എന്നീ അസുഖങ്ങൾക്ക് മരമഞ്ഞളിൻ്റെ വേരും
തൊലിയും തണ്ടുമിട്ട് കഷായം വെച്ച് മുപ്പതു മില്ലീ ലിറ്റർ വീതം ദിവസം മുന്നു
നേരം കുടിക്കുകയും അതു പയോഗിച്ച് കഴുകുകയും വേണം മരമഞ്ഞൾ കൊത്തിയരിഞ്ഞ്
അതിൻ്റെ പതിനാറിരട്ടി വെള്ളത്തിൽ കഷായം വെച്ച് വറ്റിച്ച് നാലിലൊന്നാക്കി
അരിച്ച് അതിൽ അത്രയും പശൂവിൻ പാൽ ചേർത്ത് വറ്റിക്കുക വെള്ളം
മുഴുവൻ വറ്റിയതിനു ശേഷം ഉണക്കി സൂക്ഷിക്കുക ഈ രസാഞ്ജനം നേത്രരോഗങ്ങൾക്ക്
ഉപയോഗിക്കാം കൂടാതെ കാഴ്ചശക്തി കൂടുന്നതിനു് ഇത് ദിവസേന കണ്ണിൽ എഴുതാം
മരമഞ്ഞളിൻ്റെ പച്ചത്തൊലി ഇടിച്ച് പിഴിഞ്ഞ് നീരെടുത്ത് (പത്തു മില്ലീ ലിറ്റർ
വീതം) അത്രയും തേനും ചേർത്ത് ദിവസം രണ്ടു നേരം വീതം കുടിച്ചാൽ കാമലയും
മറ്റു യകൃത് വികാരങ്ങളും ശമിക്കും മരമഞ്ഞൾ തൊലി, മഞ്ഞൾ, തകരയരി, എന്നിവ
സമമായെടുത്ത് അരച്ച് തേച്ചാൽ വണ്ട് കുത്തിയാലുണ്ടാകുന്ന വിഷം, വേദന, നീര്,
എന്നിവ മാറും ഒന്നര കഴഞ്ച് മരമഞ്ഞൾ തൊലി ഒന്നര ഔൺസ് വെപ്പുകാടിയിൽ കലക്കി
തുടർച്ചയായി കഴിച്ചാൽ മൂത്രാശയത്തിലെ കല്ല് വീണുപോകും
No comments:
Post a Comment