Saturday, 20 June 2015

കൈതചക്കയുടെ ഫലമാണ് ഔഷധയോഗ്യമായിട്ടുള്ളത് പഴുത്ത കൈതചക്ക ഒരെണ്ണം കൊത്തിയരിഞ്ഞ് അതിൽ ആടലോടകത്തിൻ്റെ ഇല അൻപത് ഗ്രാം ഇട്ട് ഒരു മുറി തേങ്ങയുടെ പീരയും ചേർത്ത് ആവി പോകാതെ വേവിക്കുക വേവിച്ചതിനു ശേഷം അതിൽ അഞ്ഞൂറ് ഗ്രാം കൽകണ്ടമിട്ട് വീണ്ടും ചൂടാക്കുക. പത്തു ഗ്രാം മുതൽ പതിനഞ്ച് ഗ്രാം വരെ ദിവസം നാല് പ്രാവശ്യം വീതം ഇത് കഴിച്ചാൽ വരണ്ട ചുമ ശമിക്കുകയും ശരീരക്ഷീണം മാറുകയും ചെയ്യും പ്രോട്ടീൻ അധികമുള്ള ആഹാരം കഴിച്ചിട്ട് ദഹനക്കുറവുണ്ടായാൽ കൈതചക്കതിന്നു കയൊ അതിൻ്റെ നീര് കുടിക്കുകയൊ ചെയ്യുന്നത് നല്ലതാണ് തൊണ്ട വീക്കം. ബ്രോങ്കൈറ്റിസ് എന്നീ അസുഖമുള്ളവർ കൈതചക്ക അല്പാല്പമായ് നുണഞ്ഞിറക്കുന്നത് നല്ലതാണ് ഇതിൻ്റെ ഇലയുടെ നീര് അഞ്ച് മില്ലീ ലിറ്റർ മുതൽ പത്തു മില്ലിലിറ്റർ വരെ വേണ്ടത്ര കൽക്കണ്ടവും ചേർത്ത് കഴിച്ചാൽ ഇക്കിൾ ശമിക്കും അല്പമായും വേദനയോട് കൂടിയുമുള്ള ആർത്തവമുള്ളവർ കൈതചക്ക പതിവായി തിന്നുന്നത് ഉത്തമമാണ്

No comments:

Post a Comment