Wednesday, 17 June 2015

ചൂണങ്ങ് മാറാൻ തൊലിപ്പുറത്ത് ഉണ്ടാകുന്ന രോഗമാണ് ചുണങ്ങ് ചുണങ്ങ് മാറാനുള്ള മാർഗ്ഗങ്ങൾ ചുവടെ ചേർക്കുന്നു 1, മൈലാഞ്ചി മോരിൽ ചാലിച്ച് പലവട്ടം പുരട്ടുക 2., തുമ്പ നീരിൽ മഞ്ഞൾ ചേർത്ത് പുരട്ടുക 3,കവിടി ചുട്ട് ചെറുനാരങ്ങ നീരിൽ പുരട്ടുക 4, മഞ്ഞൾ ഗോമൂത്രത്തിൽ അരച്ച് ദിവസേന പുരട്ടിക്കുളിക്കുക 5 നെല്ലിക്ക, ഗന്ധകം എന്നിവയോജിപ്പിച്ച് ഒരാഴ്ച്ച പുരട്ടുക 6 പുറംതൊലി നീക്കിയ കോലിഞ്ചി പശുവിൻ തൈരിലരച്ചു പുരട്ടുക 7 ആര്യവേപ്പിൻ്റെ ഇലയും പച്ചമഞ്ഞളും ചേർത്തരച്ച്ത്വക്കിൽ പുരട്ടി കുറച്ചു നേരം കഴിഞ്ഞ് കഴുകി കളയുക 8 വെന്ത വെളിച്ചെണ്ണ പുരട്ടുന്നത് ഇളം വെയിൽ കൊള്ളിക്കുന്നത് ഇവ നല്ലതാണ് 9 മലയിഞ്ചി കുത്തിപ്പിഴിഞ്ഞ നീര് പല പ്രാവശ്യം ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക 10 പശുവിൻ തൈരിൽ വയമ്പും ഗന്ധകവും അരച്ച് പുരട്ടുക 11 ചന്ദനവും വയമ്പും മോരിൽ അരച്ച് പുരട്ടുക

No comments:

Post a Comment