Monday, 15 June 2015

  1. ഒരു കുപ്പിയില്‍ അല്‍പ്പം ആവണക് എണ്ണ എടുത്ത് അടച്ച ശേഷം,എണ്ണ കുപ്പിയില്‍ എല്ലാഭാഗത്തും എത്തിക്കണം.ശേഷം അടപ്പ് തുറന്നു മിച്ചം ഉള്ള എണ്ണ മാറ്റിയ ശേഷം മൂന്നോ,നാലോ തുളസിയില പറിച് ഞെരടി കുപ്പിയില്‍ ഇട്ട് കൃഷിയിടത്തില്‍ വെച്ചാല്‍ കുറെയൊക്കെ കീടശല്യംഒഴിവായി കിട്ടും.
  2. പഞ്ചസാര വളരെ നേര്‍മ യായി പൊടിച്ചു എടുത്തിട്ട് അതിന്റെ കൂടെ അത്രയും തന്നെ baking soda (Sodium bicarbonate) ചേര്‍ത്ത് ഉറുമ്പിന്റെ വഴിയില്‍ വക്കുക. പഞ്ചസാര തിന്നുന്ന കൂട്ടത്തില്‍ കുറച്ചു baking soda യും അവയുടെ വയറ്റില്‍ ആകും. കുറെ അവര് അവരുടെ കോളനിയിലേക്ക് കൊണ്ടുപോയി എല്ലാവര്ക്കും കൊടുക്കും. താമസിയാതെ എല്ലാം ചാകും. ചിലര്‍ ഈ കൂടെ ഇന്‍സ്റ്റന്റ് യീസ്റ്റ് കൂടി ചേര്‍ക്കാനും പറയാറുണ്ട്‌. എല്ലാം നന്നായി പൊടിച്ചു മിക്സ് ചെയ്യണം (ഉറുമ്പിനെ അകറ്റാന്‍.. . )
  3. നമ്മള്‍ കൃഷി ചെയ്യുമ്പോള്‍ അടിവളം ആയിഉണക്കചാണകംചേര്‍ക്കാറുണ്ട്.ചാണകം വെയിലില്‍ ഇട്ട് ഉണക്കരുത് എന്നാണ് പല പഴയകര്‍ഷകരും പറയുന്നത്.വെയില് കൊണ്ടാല്‍ ചാണകത്തിലെ ഉപകാരികളായ പല അണുക്കളും നശിച്ചുപോകാന്‍ സാധ്യത ഉണ്ടത്രേ.പച്ചചാണകം ശേഖരിച്ച് വലിയ മരങ്ങളുടെ തണലില്‍ കൂട്ടിയിട്ട് അതിനുമുകളില്‍ ചൂട്ടോ മറ്റോ വെട്ടിയിട്ട് ചാണകം അഴുകാന്‍ അനുവദിക്കണമത്രേ.അങ്ങനെ അഴുകി പൊടിഞ്ഞ് കിട്ടുന്ന ചാണകത്തിന് ഗുണം കൂടുതലായിരിക്കും എന്നും അവര്‍ പറയുന്നു.
  4. നമ്മള്‍ എന്ത് പച്ചക്കറി കൃഷി ചെയ്യുമ്പോഴും അതിന്നുവളമായിതൊണ്ണൂറു ദിവസത്തിലധികം മൂപ്പുള്ള മുരിങ്ങയില നന്നായി അരച്ചെടുത്ത് അത് നന്നായി അരിച്ചു ആ കിട്ടുന്ന നീരു എടുത്തു അതിന്‍റെ മുപ്പത്തിരണ്ട് ഇരട്ടി വെള്ളവും ചേര്‍ത്തു നന്നായി കൂട്ടിയോജിപ്പിച്ചു ചെടിയില്‍ സ്പ്രേ ചെയ്തു കൊടുക്കുക,,,ഇത് നന്നായി വിളവു കിട്ടുന്നതിനു സഹായകമാവും…!!!! ഇങ്ങനെ നാം ഉണ്ടാക്കുന്ന ലായിനി അഞ്ചു ദിവസം വരെ സൂക്ഷിച്ചു വെച്ചു ഉപയോഗികാവുന്നതാണ്…ഈ പ്രയോഗം ഒരു മാസത്തില്‍ രണ്ടു തവണ ചെയ്താല്‍ ഒരു ഇരുപതു മുതല്‍ മുപ്പതു ശതമാനം വരെ വിളവു കൂടുതല്‍ കിട്ടുന്നതാണ്….!!! ഒന്ന് പരീക്ഷിച്ചു നോക്കൂ..
  5. തക്കാളിയും വഴുതിനയും ഒരേ species ല്‍ പെട്ടതാണ്. അതായത് തക്കാളിക്ക് വരുന്ന വാട്ട രോഗം പോലുള്ള അസുഖം വഴുതിനക്കും വരാം. അതുകൊണ്ട് ചാണകമോ കടലപ്പിണ്ടി വെള്ളമോ മറ്റെന്തെങ്കിലും വളമോ ഇടുമ്പോള്‍ നല്ലവണ്ണം നേര്പിച്ചേ ഇടാവു . കാരണം അത് അടിയില്‍ ചെന്ന് കട്ടിയാകുമ്പോള്‍ വേര് അതിനുള്ളില്‍ എത്തുമ്പോള്‍ nematode അതായത് നെമ വെര വന്നു വേരിന്‍റെ പുറത്തുള്ള മാംസളമായ ഭാഗം തിന്നും. പിന്നെ വേര് വെറും ചകിരി നാരു പോലെയാവും. വേരിന്‍റെ പുറത്തുള്ള മാംസളമായ ഭാഗമാണ് മണ്ണില്‍നിന്നും വെള്ളവും മറ്റും വലിച്ചെടുത്ത് ചെടിയുടെ എല്ലാ ഭാഗത്തേക്കും എത്തിക്കുന്നത്. ഈ നെമവെര എന്ന parasite വരാതിരിക്കണമെങ്കില്‍ മുകളില്‍ എഴുതിയത് ശ്രദ്ധിക്കുക . കായ ഉണ്ടാകാന്‍ തുടങ്ങുമ്പോള്‍ ഭാരം താങ്ങാന്‍ കോലുകൊണ്ടു താങ്ങ് വെയ്ക്കണം. കായ വന്നു പറിച്ചു കഴിഞ്ഞാല്‍ trim ചെയ്ത് കൊടുത്താലേ വീണ്ടും പൂവിടൂ . സന്ധ്യക്ക്‌ ശേഷം കായ പറിക്കരുത്‌ , ചെടി ഉറങ്ങുന്ന സമയമായതു കൊണ്ട് . ആഴ്ചയിലൊരിക്കല്‍ ദ്രവ രൂപത്തിലുള്ള എന്തെങ്കിലും വളം കൊടുക്കണം. ഇലയുടെ അടിയില്‍ മറ്റു കീടങ്ങള്‍ മുട്ടയിടുന്നുണ്ടോ എന്ന് രണ്ടു ദിവസത്തിലൊരിക്കല്‍ നിരീക്ഷിക്കണം. പുകയില കഷായം spray ചെയ്യുമ്പോള്‍ ഇലയുടെ താഴെ ഭാഗത്താണ് spray ചെയ്യേണ്ടത് . വെള്ളം അധികം ഒഴിക്കരുത് . നാം മുകളിലെ മണ്ണ് മാത്രമല്ലേ കാണുന്നുള്ളൂ . താഴെ നീര്‍ക്കെട്ട് ഉണ്ടെങ്കില്‍ വേര് ചീഞ്ഞു പോകും. വഴുതിനയില്‍ തക്കാളിയുടെ കൊമ്പ് ഗ്രാഫ്റ്റ് ചെയ്യാം. മറ്റൊന്ന്, വഴുതിനക്കൊമ്പ് ചുണ്ടങ്ങ യുടെ കൊമ്പില്‍ ഗ്രാഫ്റ്റ് cheythal ചുരുങ്ങിയത് ഒരു പത്തു കൊല്ലം ചെടിക്ക് ആയുസ്സ് ഉണ്ടാകും, അത്രയും കാലം വഴുതിന കിട്ടും, ചെടിക്ക് അസുഖം വരികയും ഇല്ല. (രാജ് കുമാര്‍ വാരിയര്‍ )
  6. പാവല്‍ ,പടവലം കൃഷികളിലെ ഒരു വില്ലന്‍ ആണ് ഇലതീനിപ്പുഴു.ചെടികളുടെ ഇലകള്‍ക്ക് അടിയില്‍ സൂക്ഷിച്ചു നോക്കിയാല്‍ കാണാം പച്ചനിറമുള്ള പുഴുക്കളെ.ഇവയെ തുരത്താന്‍ ഒരു എളുപ്പമാര്‍ഗ്ഗം ആണ് പപ്പായനീര്‍ പ്രയോഗം.പപ്പായയുടെ ഇല ഇടിച്ചുപിഴിഞ്ഞ നീര്100മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകള്‍ക്ക് അടിയില്‍ നന്നായി സ്പ്രേ ചെയ്തുകൊടുക്കണം.ജൈവകീടനാശിനി ആയതിനാല്‍ രണ്ടുമൂന്ന്‌ ദിവസം അടുപ്പിച്ചു പ്രയോഗിക്കുന്നത് കൂടുതല്‍ ഗുണകരം..
  7. വിത്ത് ശേഖരണം.
തക്കാളി

; നന്നായി പഴുത്ത കായകള്‍ പറിച്ച് വെള്ളത്തില്‍ ഇട്ട് നന്നായി ഞെരടി വിത്ത് മാറ്റിയെടുക്കാം.
വെണ്ട;

നന്നായി മൂത്ത കായകള്‍ പറിച്ച് വെയിലില്‍ ഉണക്കി വിത്തുകള്‍ വേര്‍തിരിച്ച് എടുക്കാം.
പയര്‍

;മൂത്ത് ഉണങ്ങിയ കായകള്‍ പറിച്ച് കൈകൊണ്ട് തിരുമ്മി വിത്തുകള്‍ മാറ്റാം.
ചീര

;മൂത്ത ചെടികള്‍ ചുവടെ വെട്ടി പ്ലാസ്റ്റിക്ഷീറ്റുകളില്‍ വെച്ച് ഉണക്കിയശേഷം ചെടികള്‍ കുടഞ്ഞ്‌ ഷീറ്റിലേക്ക് വിത്തുകള്‍ ഇടാം.ആവശ്യത്തിനു ഉണക്ക് ആയാല്‍ എടുത്തു സൂക്ഷിച്ച് വെയ്ക്കാം. 
വഴുതന

;ചെടിയില്‍ നിന്ന് മൂത്ത് പഴുത്ത കായകള്‍ പറിച്ച് പല കക്ഷ്ണങ്ങള്‍ ആയി മുറിച്ച് വെള്ളത്തില്‍ ഇട്ട് അഴുകുമ്പോള്‍ വിത്ത് മാറ്റാം.
മുളക്;

പഴുത്തകായകള്‍ പറിച്ച് വെയിലില്‍ ഉണക്കി വിത്തുകള്‍ ശേഖരിക്കാം.
പാവല്‍,പടവലം

;വിളഞ്ഞുപാകമായി പഴുത്ത കായകള്‍ പറിച്ച് ഉള്ളിലുള്ള വിത്തുകള്‍ മാംസളഭാഗത്തോടെ എടുത്ത് വെള്ളത്തില്‍ ഇട്ടു ഉലച്ച് കഴുകി വിത്തുകള്‍ വേര്‍തിരിക്കാം.
വിത്ത്ശേഖരണത്തിലെ ചില നാട്ടറിവുകള്‍;

വിത്ത് ശേഖരിക്കേണ്ട കായകളുടെ നീളത്തെ കൃത്യം മൂന്ന് ഭാഗങ്ങളായി തിരിക്കണം.ഞെടുപ്പിന്റെ ഭാഗം,നടുഭാഗം,തലഭാഗം എന്നിങ്ങനെ.ഇതില്‍ നടുഭാഗത്തുള്ള വിത്തുകള്‍ ആണത്രേ നടാന്‍ നല്ലത്.ആ വിത്തുകള്‍ മുളച്ച് തരുന്ന കായകള്‍ നീളവും വണ്ണവും ഉള്ളവ ആയിരിക്കും അത്രേ.എന്നാല്‍ ഞെടുപ്പ് ഭാഗത്തെ വിത്തുകള്‍ തരുന്ന കായകള്‍ വണ്ണം കൂടി നീളം കുറഞ്ഞവ ആയിരിക്കും.തലഭാഗത്തെ വിത്തുകള്‍ തരുന്നവയാവട്ടെ നീളം കൂടി വണ്ണം കുറഞ്ഞ കായകള്‍ ആവും.ശേഖരിക്കുന്ന വിത്തുകള്‍ നല്ലവേയിളില്‍ ഉണക്കരുത്,രാവിലെ പതിനൊന്നിനു മുമ്പുള്ളതും ഉച്ചക്ക് മൂന്നിന് ശേഷമുള്ളതും ആയ വെയില്‍ ആണ് ഉചിതം.

ഉണങ്ങിയ വിത്തുകള്‍ ചാരംതേച്ച് പുക കൊള്ളുന്ന രീതിയില്‍ സൂക്ഷിക്കുകയും വേണമത്രേ.. നന്ദ കുമാര്‍. 
ജൈവ കളനാശിനി.——————രാസ കളനാശിനിക്കു ബദലായിശ്രീ.നരേന്ദ്രനാഥ്എന്നജൈവകർഷകൻ,കൊല്ലം ,ഒരുജൈവ കളനാശിനി വികസിപ്പിച്ചെടുത്ത് അഭിനന്ദനീയമായ ഒരുനേട്ടം കൈവരിച്ചിരിയ്കുന്നു.ഇതിന് ആവശ്യമായ സാധനങ്ങൾമൂന്നു കിലോ നീറ്റുകക്ക പൊടിച്ചത്,നാലുകിലോ പരലുപ്പ്,രണ്ടു ലിറ്റർ വേപ്പെണ്ണ,മൂന്നു ലിറ്റർ ഗോമൂത്രം ,പത്തു ലിറ്റർ വെള്ളം എന്നിവയാണ്.മൂന്ന് കിലോ നീറ്റുകക്ക പൊടിച്ചത് പത്തു ലിറ്റർ വെള്ളത്തിൽ നന്നായി ഇളക്കി പത്തു മണിക്കൂർ വയ്കുക ,ഇതിൽനാലുകിലോപരലുപ്പും,ഗോമൂത്രംവുംഇളക്കിച്ചേർക്കണം.ഇതിലേയ്ക് വേപ്പെണ്ണ ഒഴിച്ചു നന്നായി ഇളക്കി ഒരു മണിക്കൂർ വയ്കുക.തുടർന്ന്,മുകളിലടിയുന്ന പതഅരിപ്പ ഉപയോഗിച്ച് കോരിമാറ്റുകയുംമിശ്രിതം തുണിയുപയോഗിച്ച് അരിയ്കുകയും വേണം .അരിച്ച മിശ്രിതം സ്‌പ്രെയറിൽ നിറച്ച് കളകളുടെ ഇലകളിലും തണ്ടിലും വീഴത്തക്കവണ്ണം തളിക്കുക .ഒരു മണിക്കൂർ എന്കിലും വെയിലേൽക്കുന്ന വിധത്തിലാണ്തളിക്കേണ്ടത്.രണ്ടു മണിക്കൂർ കൊണ്ടുതന്നെ കളകൾ വാടും.നാലുദിവസം കൊണ്ട് കരിയുകയും ചെയ്യും. .. രാജഗോപാല്‍ 
പച്ചക്കറി ഇലകള്‍ കീടങ്ങള്‍ തിന്നു നശിപ്പിക്കുമ്പോള്‍ അവയെ ഒഴിവാക്കാന്‍  ഒരു പാക്കെറ്റ് ചാർമിനാർ സിഗരറ്റ് വാങ്ങി 5 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ചാറി അതിൽ നിന്നും അര ലിറ്റർ എടുത്തു 2 ലിറ്റർ സോപ്പുവള്ളം മിശ്രിതം ഇലയിൽ തളിച്ച് കൊടുക്കുക…..........

No comments:

Post a Comment