Tuesday, 23 June 2015

ചുമയുടെ മരുന്നിന്റെ വിലയും കുതിച്ചുയരുന്ന സാഹചര്യത്തില്‍ നെഞ്ചുപൊളിയുന്ന ചുമക്ക് ഒരു നാടന്‍ മരുന്നാണ് നല്ലത്. ഇത് വലിയവര്‍ക്കും കുട്ടികള്‍ക്കും ഒരേപോലെ കൊടുക്കാവുന്നതാണ്.
ചെറുനാരങ്ങയും ചെറിയ ഉള്ളിയും സമമായി ചെറുതായി അരിഞ്ഞെടുത്ത് അതില്‍ കല്‍ക്കണ്ടം ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. കല്‍ക്കണ്ടം അലിയുന്നതുവരെ വച്ച് അതിന്റെ നീര് പിഴിഞ്ഞെടുക്കുക. ഈ നീര് അര സ്പൂണ്‍ വീതം ദിവസത്തില്‍ മൂന്നോ നാലോ പ്രാവശ്യം വീതം ഇടവിട്ട് നല്‍കുക. ഈ നാട്ടുമരുന്ന് പെട്ടെന്ന് ചുമക്ക് ശമനം തരും.

No comments:

Post a Comment