Sunday, 28 June 2015

തിപ്പലി തിപ്പലിയുടെ കായും വേരും ഔഷധ ഗുണമുള്ളവയാണ് തിപ്പലി, തിപ്പലിവേര്, കൊടുവേലി കിഴങ്ങ്, ചുക്ക്, കുരുമുളക് എന്നിവ കൂട്ടി ചേർത്തതിനെയാണ് പഞ്ചകോലം എന്ന് പറയുന്നത് ഇത് വളരെ തീക്ഷണതയുള്ള ഔഷധയോഗമാണ് ' ദഹനശക്തിയുണ്ടാകാനും ജ്വരം ശമിപ്പിക്കാനും ഇതിന് കഴിയും പ്രസവാനന്തരം വായു അടങ്ങാൻ പഞ്ച കോല കഷായം ഉപയോഗിക്കാം അഞ്ച് ഗ്രാം തിപ്പലിപ്പൊടി പാലിലൊനെയിലോ ചേർത്ത് പതിവായി കുറച്ചു നാൾ സേവിച്ചാൽ സന്ധിവാതം, ആമവാതം എന്നിവ ശമിക്കും ഗർഭാശയ രോഗങ്ങൾ ശമിപ്പിക്കാനും ഇത് നല്ലതാണ് തിപ്പലിനെയ്യിൽ വറുത്ത് രണ്ട് ഗ്രാം വീതം രാവിലേയും വൈകീട്ടും കഴിച്ചാൽ ചുമശ മിക്കും തിപ്പലിപൊടി രണ്ട് ഗ്രാം വീതംദശമൂല കഷായത്തിലൊ തേനിലോ ചേർത്ത് കഴിച്ചാൽ ഊരു സ്തംഭം ശമിക്കും ഒരു ഗ്രാം തിപ്പലിപ്പൊടി മൂന്ന് ഗ്രാം ഉണങ്ങിയ മുന്തിരിങ്ങയുമായി ഇടിച്ചു ചേർത്ത് പ്രസവാനന്തരം ദിവസവും രാവിലെ കഴിക്കുന്നത് ദഹനശക്തിക്കും ആരോഗ്യത്തിനും നല്ലതാണ് അതിസാരത്തിന് തിപ്പലിയും കുരുമുളക്കും സമമായെടുത്ത് പൊടിച്ച് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കലക്കി കുടിക്കുക ആമാതിസാരം ശമിക്കുന്നതിനു് മൂന്ന് ഗ്രാം മുതൽ ആറ് ഗ്രാം വരെ തിപ്പലി ഇരുനൂറ്റിയമ്പത് മില്ലി ലിറ്റർ മോരിൽ കഴിച്ചാൽ മതി തിപ്പലി, കരിനെച്ചി വേര്, എന്നിവ സമമായെടുത്ത് കരിക്കിൻ വെള്ളത്തിൽ അരച്ചുകലക്കി സേവിച്ചാൽ മൂത്രാശയത്തിലുണ്ടാവുന്ന കല്ല് ദ്രവിക്കും തിപ്പലിപ്പൊടി തേനിൽ ചാലിച്ച് കഴിച്ചാൽ കഫജ്യരത്തിന് ശമനമുണ്ടാകും

No comments:

Post a Comment