കീഴാനെല്ലി
കീഴാർ നെല്ലി എന്നും വിളിക്കപ്പെടുന്ന ഈ സസ്സ്യത്തിൻ്റെ എല്ലാ ഭാഗങ്ങളും
ഔഷധ യോഗ്യമാണ് മഞ്ഞപിത്തത്തിന് കീഴാനെല്ലി സമൂലം ഇടിച്ച് പിഴിഞ്ഞ നീര്
രാവിലെയും വൈകീട്ടും പത്ത് മില്ലി ലിറ്റർ വീതം തുടർച്ചയായി മൂന്ന് ദിവസം
കഴിക്കണം ആർത്തവ രക്തം അധികം പോയാൽ കീഴാനെല്ലി സമൂലം അരച്ച കല്ക്കം
(മൂന്ന് ഗ്രാം മുതൽ ആറ് ഗ്രാം വരെ) അരിക്കാടിയിൽ കലക്കി ദിവസം രണ്ട് നേരം
വീതം കുടിക്കുന്നത് നല്ലതാണ് കീഴാനെല്ലി ഇന്തുപ്പ് ചേർത്ത് അരച്ച്
കുറച്ച് നേരം ചെമ്പ് പാത്രത്തിൽ വച്ചിരുന്ന തിനു ശേഷം അത് കണ്ണിൽ തേച്ചാൽ
നേത്രാഭിഷ്യന്ദം കൊണ്ടുണ്ടായ നീരും വേദനയും മാറും വളരെ പഴകിയ ആമാതി സാരം,
രക്താതിസാരം, എന്നീ രോഗങ്ങൾക്ക് കീഴാനെല്ലി സമൂലം അരച്ച് മോരിൽ കലക്കി
കഴിച്ചാൽ ശമനം ഉണ്ടാകും
No comments:
Post a Comment