വയമ്പ്
വയമ്പിൻ്റെ മൂലകാണ്ഡമാണ് ഔഷധമായി ഉപയോഗിക്കുന്നത് വയമ്പ്,
ബ്രഹ്മി, ശംഖ് പുഷ്പത്തിൻ്റെ വേര് എന്നിവ സമമെടുത്ത് ഉണക്കി പൊടിച്ച
ചൂർണ്ണം ബ്രഹ്മി സ്വരസത്തിൽ മൂന്ന് തവണ ഭാവന ചെയ്ത് വീണ്ടും ഉണക്കി അര
ഗ്രാം വീതം നെയ്യും തേനും ഭിന്ന അളവിലെടുത്ത് അതിൽ യോജിപ്പിച്ച് ദിവസവും
രാവിലെ കഴിച്ചാൽ ബുദ്ധിശക്തി, ഓർമ്മ ശക്തി എന്നിവ വർദ്ധിക്കും ദിവസവും
രാവിലെ രണ്ടു ഗ്രാം വയമ്പ് പൊടി ഇരുനൂറു മില്ലീ ലിറ്റർ പശുവിൻ പാലിൽ കലക്കി
കുടിച്ചാൽ ഉന്മാദരോഗം ശമിക്കും വില്ലൻ ചുമക്ക് അര ഗ്രാം വയമ്പ് പൊട്ടി
ഒരു കോഴിമുട്ടയുടെ വെള്ളക്കരു ചേർത്ത് ദിവസേന കഴിക്കുന്നത് നല്ലതാണ് ദിവസേന
രാവിലെ വയമ്പും ബ്രഹ്മിയും സമമായി ചേർത്ത് പൊടിച്ചത് ഒരു ഗ്രാം വീതം ആറ്
മില്ലിഗ്രാം തേനിൽ ചേർത്ത് കഴിച്ചാൽ അപസ്മാരം ശമിക്കും
No comments:
Post a Comment