ഇതിന്റെ ഇലയില്‍ അടങ്ങിയിട്ടുള്ള ഒരിനം അമ്ലത്തിന് മധുരം ഇല്ലാതാക്കാനുള്ള കഴിവുണ്ട്. അതിനാല്‍ പ്രമേഹത്തിന്
ഒറ്റമൂലിയായി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. എന്നാല്‍ കാലംമാറിയതോടുകൂടി
പലതരം വിഷങ്ങളും (കീടനാശിനിയുടെ) ഫലമായി നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്നു.
അതിനാല്‍ ഇലയും ആര്യവേപ്പിലയും കൂവളത്തിലയും സമം അരച്ചോ പൊടിച്ചുവെച്ചോ
പ്രമേഹത്തിന് കഴിച്ചാല്‍ മതി. ഇതിന്റെ ഇലയാണ് ഔഷധത്തിനായി ഉപയോഗിച്ച്
വരുന്നത്. ആദ്യ വര്‍ഷം മുതല്‍തന്നെ ഇല ശേഖരിച്ച് തുടങ്ങും. ചെടിക്ക് 10
മുതല്‍ 12 വര്‍ഷം വരെ ആയുസുണ്ട്.കൃഷിരീതി:ചക്കരക്കൊല്ലിയുടെ വിത്ത്
മുളപ്പിച്ചും വള്ളി മുറിച്ച് നട്ടും പോളി ബാഗുകളില്‍ തൈകള്‍ ഉണ്ടാക്കാം.
പ്രസ്തുത രീതിയില്‍ തയ്യാര്‍ ചെയ്ത ഒന്നരയടി സമചതുരത്തിലും ആഴത്തിലുള്ള
കുഴികളെടുത്ത് അതില്‍ 10klവീതം ഉണങ്ങിയ ചാണകപ്പൊടിയോ , കമ്പോസ്റ്റോ
നിക്ഷേപിച്ചതിനു ശേഷം മേല്‍ മണ്ണ് മൂടി അതില്‍ ചക്കരക്കൊല്ലിയുടെ മൂന്നോ,
നാലോ പ്രായമായ പോളി ബാഗ് തൈകള്‍ നടാം. തൈകള്‍ നട്ടഉടന്‍ തന്നെ കാലുകള്‍
നാട്ടി കമ്പ് കൊണ്ട് ബന്ധിപ്പിക്കുക. ആ കമ്പുകളില്‍ കൂടി ചെടി പടര്‍ത്താം.
ഒരുവര്‍ഷം പ്രായമായാല്‍ ചെടി നന്നായി പടര്‍ന്ന് കയറിയിരിക്കും. ക്രമമായ
ജലസേചനവും ജൈവവള പ്രയോഗവും തുടര്‍ന്നുകൊണ്ടിരുന്നാല്‍ ആഴ്ചയിലൊരിക്കല്‍
വിളവെടുപ്പ് നടത്താം. ഇല പച്ചയോ ഉണങ്ങിയതോ വിപണിയില്‍ വില്പന നടത്താം.
മൂന്നിലവീതമുള്ള കഷ്ണം മുറിച്ചും നടാം
No comments:
Post a Comment