മണ്ണുത്തി കോളേജ് ഓഫ് ഡയറി സയൻസിൽ നിന്നും വാങ്ങിക്കൊണ്ടു വന്ന തൈരുണ്ടാക്കുന്നതിനുള്ള ലൈവ് കൾച്ചർ ഞാൻ വർദ്ധിപ്പിച്ചെടുത്ത രീതി.
ഒരുപാട് സുഹൃത്തുക്കൾ ചാറ്റ് ബോക്സിലും മുൻപത്തെ പോസ്റ്റിന് കമന്റായും ഒക്കെ ഇതിന്റെ നിർമ്മാണ രീതി ചോദിച്ചിരുന്നു. ഓരോരുത്തരോടും വിശദീകരിക്കൽ എളുപ്പമല്ലാത്തതുകൊണ്ട് ഒരു പോസ്റ്റാക്കുന്നു.
കൊണ്ടു വന്ന 50ml കൾച്ചർ ഭദ്രമായി ഫ്രിഡ്ജിൽ സൂക്ഷിക്കുക. അടുത്തതായി കാച്ചി പാടമാറ്റിയ പാൽ പിരിയടപ്പുള്ള ചില്ലുകുപ്പിയിലോ(കുപ്പി നല്ല കട്ടിയുള്ള ചില്ലുകൊണ്ടുള്ളതാവണം, നെസ്കഫേയുടെ കുപ്പിയുടെ ഒക്കെ കനം) പിരിയടപ്പുള്ള പാത്രത്തിലോ എടുത്ത് കുക്കറിൽ വച്ച് വേവിക്കണം. പാൽ എടുക്കുന്നതിനു മുൻപ് പാത്രം സ്റ്റെറിലൈസ് ചെയ്യണം. ഞാൻ 200mg പാലാണ് വേവിക്കാനെടുത്തത്. കുക്കറിൽ അരമണിക്കൂർ വേവേണ്ടതാണ് എന്ന കണക്കിൽ വെള്ളമെടുത്ത് ആ വെള്ളത്തിൽ ഈ പാത്രം ഇറക്കി വച്ച് വേണം വേവിക്കാൻ. കുക്കറിന്റെ വെയിറ്റ് ആവി വന്നു തുടങ്ങിയതിനു ശേഷമേ ഇടാവൂ. നല്ല ഫ്ലെയ്മിൽ 3 വിസിൽ കേട്ടതിനു ശേഷം കൃത്യമായി അരമണിക്കൂർ സിം ചെയ്ത ഫ്ലെയ്മിൽ കുക്കർ അടുപ്പത്തിരിക്കണം. തീയ് ഓഫാക്കി കുക്കറിലെ പ്രഷർ തനിയേ പോയതിനു ശേഷം പാത്രം പുറത്തെടുത്ത് റൂം ടെമ്പറേച്ചറിൽ തണുക്കാൻ വിടുക. 24 മണിക്കൂറിനു ശേഷം ആ പാത്രം തുറന്നു നോക്കുമ്പോൾ പാൽ കേടായിട്ടില്ലെങ്കിൽ ആദ്യത്തെ സ്റ്റെപ്പ് വിജയകരമായി പൂർത്തിയാക്കി എന്ന് അർത്ഥം.
പാത്രം തുറക്കുമ്പോൾ കേടാവാതിരിക്കുന്ന വെന്ത പാലിന് ഒരു ക്രീം നിറമായിരിക്കും, നല്ല ഒരു മണവും ഉണ്ടാവും(നല്ല ഒരു പാലടയുടെ നിറവും മണവും ഫീൽ ചെയ്യണം). ഞാൻ വച്ച 200 mg പാൽ 1.850 ആയി കുറഞ്ഞിരുന്നു. അതിലേയ്ക്ക് അതിന്റെ ഒരു ശതമാനം കണക്കാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന മദർ കൾച്ചർ ചേർത്തു. നന്നായി മിക്സ് ചെയ്ത് 37 ഡിഗ്രി സെൽഷ്യസിൽ ഇൻകുബേറ്റ് ചെയ്തു.(ഇൻക്യുബേറ്റ് ചെയ്യാൻ സൗകര്യമില്ലാത്തവർ അടുപ്പിൻ തിണ്ണയിൽ അല്പം ചൂടുകിട്ടുന്ന സ്ഥലത്ത് പാത്രം സൂക്ഷിച്ചാൽ മതി) ഏതാണ്ട് 7 - 8 മണിക്കൂറിനുള്ളിൽ ഇത് ഉറക്കൂടി നല്ല കട്ടിയുള്ള പുതിയ കൾച്ചറായിട്ടുണ്ടാവും. ഇത് ഉടനേ ഫ്രിഡ്ജിലേയ്ക്ക് മാറ്റുുക. ഇതിൽ നിന്നും നമുക്ക് പാൽ ഉറയൊഴിക്കാനായി എടുക്കാം. പാലിന്റെ അളവിന്റെ ഒരു ശതമാനമാണ് ഉരയായി ചേർക്കേണ്ടത് എന്ന കാര്യം ശ്രദ്ധിക്കണം. ഉണ്ടാക്കുന്ന കൾച്ചർ വൃത്തിയായി സൂക്ഷിച്ചാൽ 15 ദിവസം വരെ കേടാവാതെ ഇരിക്കും. തീരാൻ കാത്തു നിൽക്കാതെ അതിൽ നിന്നും പുതിയ കൾച്ചർ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ. അപ്പോഴും യൂണിവേഴ്സിറ്റിയിൽ നിന്നും കൊണ്ടുവന്ന മദർ കൾച്ചർ ഫ്രിഡ്ജിൽ ഭദ്രമായി ഇരുന്നു കൊള്ളും. നമ്മൾ ഉണ്ടാക്കുന്ന കൾച്ചർ കേടാവുകയാണെങ്കിൽ മാത്രമേ മദർ കൾച്ചറിൽ നിന്നും എടുക്കണ്ടി വരികയുള്ളൂ. കഴിയുന്നത്ര അത് സേഫ് ലോക്കറിലേതു പോലെ വച്ചേക്കുക.
എത്രമാത്രം അണു വിമുക്തമായി എടുക്കുന്നുവോ അത്രയും നമ്മുടെ വർക്കിംഗ് കൾച്ചർ നന്നാവും എന്ന് അറിഞ്ഞിരിക്കുക. എന്റെ പരീക്ഷണം എന്തായാലും സക്സസ് ആയിരിക്കുന്നു. ഇനി നിങ്ങൾ പരീക്ഷിക്കൂ...

No comments:
Post a Comment