Thursday, 18 June 2015

ചാമ്പയ്ക്കയുടെ ഔഷധഗുണങ്ങള്‍ heart emoticon
************************************************
നമ്മുടെ വീടുകളുലെല്ലാം സുലഭമായ ഒന്നാണ് ചാമ്പയ്ക്ക. വിറ്റാമിന്‍ സിയുടെ കലവറയായ ചാമ്പയ്ക്കയില്‍ വിറ്റാമിന്‍ എ, നാരുകള്‍, കാല്‍സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ആപ്പിളില്‍ കാണപ്പെടുന്ന ജംബോസെയ്ന്‍ എന്ന ഘടകവും ചാമ്പയ്ക്കയിലുണ്ട്. ഇത്രയേറെ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ചാമ്പയ്ക്കയുടെ ഔഷധഗുണം അത്രയാണെന്ന് പറയേണ്ടതില്ലല്ലോ. നമ്മള്‍ പരിഹാരം തേടി അലയുന്ന മിക്ക അസുഖങ്ങളെ അകറ്റാനും ചാമ്പയ്ക്കക്ക് ആകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു
ചാമ്പയ്ക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നു. ചാമ്പയ്ക്ക കഴിക്കുന്നത് വഴി രക്തക്കുഴലുകളില്‍ അടിയുന്ന കൊളസ്‌ട്രോളിനെ നീക്കം ചെയ്യുന്നതിനും രക്തസഞ്ചാരം സുഗമമാക്കുന്നതിനും സഹായിക്കുന്നു. ചാമ്പയ്ക്ക കഴിക്കുന്നത് വഴി കൊളസ്‌ട്രോള്‍ ഉണ്ടാകാനുള്ള സാധ്യത ഒരു പരിധിവരെ ഇല്ലാതാക്കാനും ഇതുവഴി ഹൃദയാഘാതം, മസ്തിഷ്‌ക്കാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു.
കണ്ണുകള്‍ക്ക് ആരോഗ്യം
കണ്ണുകളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ എ ആവശ്യമാണ്. ചാമ്പയ്ക്കയില്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിന് ചാമ്പയ്ക്ക ഉത്തമമാണ്. ഇത്കൂടാതെ ചാമ്പയ്ക്ക കഴിക്കുന്നതിലൂടെ സമ്മര്‍ദ്ദം കുറയുകയും, എപ്പോഴും കൂളായിരിക്കുകയും ചെയ്യുന്നു. ഇത് കാഴ്ച ശക്തി മെച്ചപ്പെടുന്നതിനും സഹായകരമാണ്. പ്രായമേറുമ്പോള്‍ ഉണ്ടാകുന്ന തിമിരം, ഹ്രസ്വദൃഷ്ടി തുടങ്ങിയ തടയുന്നതിന് ചാമ്പയ്ക്ക കഴിക്കുന്നതിലൂടെ സാധിക്കുന്നു.
പ്രമേഹം ഇല്ലാതാക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് ചാമ്പയ്ക്ക കഴിക്കുന്നത് വഴി സാധിക്കും. ചാമ്പയ്ക്കയുടെ കുരു ഉള്‍പ്പടെ ഉണക്കിപ്പൊടിച്ചു പൊടിരൂപത്തില്‍ ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം ഉപയോഗിക്കുന്നതാണ് പ്രമേഹരോഗികള്‍ക്കു നല്ലതാണ്.
വയറിളക്കവും ഛര്‍ദ്ദിയും ഇല്ലാതാക്കുന്നു
ചാമ്പയ്ക്കയില്‍ 93 ശതമാനം ജലാംശം അടങ്ങിയിട്ടുള്ളതായാണ് പറയപ്പെടുന്നത്. ഇതിന് പുറമേ ആവശ്യത്തിന് നാരുകളും. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ പിടിപെട്ടവര്‍ക്ക് ക്ഷീണം മാറ്റാനും നിര്‍ജ്ജലീകരണം തടയുന്നതിനും ചാമ്പയ്ക്ക നല്ലതാണ്. കൂടാതെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ചാമ്പയ്ക്ക ഉത്തമ പരിഹാരിയാണ്.
പ്രോസ്റ്റേറ്റ്‌സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു
സ്ത്രീകളെ പ്രധാനമായും അലട്ടുന്ന ആശങ്കയാണ് പ്രാസ്റ്റേറ്റ്‌സ്തനാര്‍ബുദം. ക്യാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നത് ചെറുക്കുന്ന ഘടകങ്ങള്‍ ചാമ്പയ്ക്കയിലടങ്ങിയിട്ടുണ്ട്. ഇതുകൊണ്ട് സ്ഥിരമായി ചാമ്പയ്ക്ക കഴിക്കുന്നവര്‍ക്ക് പ്രോസ്റ്റേറ്റ്‌സ്തനാര്‍ബുദ സാധ്യത കുറവായിരിക്കും.
ഫംഗസ് അണുബാധയെ പ്രതിരോധിക്കുന്നു
ചിലതരം ബാക്ടീരിയല്‍ അണുബാധ, ഫംഗസ് എന്നിവ പ്രതിരോധിക്കുന്നതില്‍ ഉത്തമമാണ് ചാമ്പയ്ക്ക. കുടലില്‍ കാണപ്പെടുന്ന ചിലതരം വിരകളെ നശിപ്പിക്കുന്നതിനും ചാമ്പയ്ക്ക സഹായിക്കുന്നു. ആരോഗ്യകരമായ ദഹനം സാധ്യമാക്കുന്നതിനും ചാമ്പയ്ക്ക കഴിക്കുന്നത് വഴി സാധ്യമാണ്

No comments:

Post a Comment