ചങ്ങലംപരണ്ട ചതുരത്തണ്ടുകളുള്ള ഒരു വള്ളിച്ചെടിയാണ് ചങ്ങലംപരണ്ട.
ബോണ്‍സെറ്റര്‍ (Borne Setter) എന്ന്ഇംഗ്ലീഷിലറിയപ്പെടുന്ന ചങ്ങലംപരണ്ടയുടെ
ശാസ്ത്രനാമം വൈറ്റിസ് ക്വാഡ്രാന്‍ഗുലാരിസ് (Vitis Quandrangularis Linn.)
എന്നാണ്. അരയടിയോളം ഇടവിട്ട് ഒടിഞ്ഞ് വീണ്ടും യോജിച്ചതുപോലെ കാണപ്പെടുന്ന ഈ
സസ്യത്തിന്റെ തണ്ട് ഒടിവിനെതിരായ ഫലംകണ്ട ഔഷധമാണ്. ഒടിഞ്ഞ അസ്ഥികളെ
വീണ്ടും യോജിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഒടിവിനും ചതവിനും നീരു കുറയാനും
എല്ല് ക്രമീകരിക്കാനും നല്ലതാണ്. ഒടിവു ചികിത്സയുടെ പകുതിയും കൈകാര്യം
ചെയ്യുന്ന നാട്ടുവൈദ്യന്മാരുടെ ഒരു പ്രധാന ഔഷധം എന്ന പ്രാധാന്യം
ചങ്ങലംപരണ്ട നിലനിര്‍ത്തിവരുന്നു. ഒടിവും ചതവുമുണ്ടായാല്‍തണ്ട് ചതച്ച് ഹേമം
തട്ടിയഭാഗത്ത് വെച്ചുകെട്ടുകയും സ്വരസമായും കല്‍ക്കമായും ചേര്‍ത്ത്
കാച്ചിയ എള്ളെണ്ണ വേദനയും നീരും മാറാന്‍ പുറമ്പട്ടയായി ഉപയോഗിക്കുവാന്‍
ഒന്നാന്തരവുമാണ്. തണ്ടുകളുടെ പര്‍വങ്ങളില്‍ അവിടവിടെയായി ഹൃദയാകൃതിയിലുള്ള
ഇലകള്‍ കാണപ്പെടുന്നു. ഉഷ്ണവീര്യവും രൂക്ഷഗുണവുമാണ് ഈ സസ്യത്തിനുള്ളത്.
വാതം, കഫം എന്നീ ദോഷങ്ങളെ ശമിപ്പിക്കും. ഉണക്കിപ്പൊടിച്ച തണ്ടും
കുരുന്നിലകളും വിശപ്പില്ലായ്മയും ദഹനക്കുറവും മാറ്റുകയും ആഹാരത്തിന്
രുചിഅനുഭവപ്പെടുകയും ചെയ്യും. ഇളംതണ്ട് ചേര്‍ത്ത ചമ്മന്തി, അസ്ഥിസ്രാവം
പോലെയുള്ള സ്ത്രീജന്യരോഗങ്ങള്‍ മാറാന്‍ വിശേഷമാണ്. ചെവിയിലെ വേദന, പഴുപ്പ്,
നീര് ഇവ മാറിക്കിട്ടുന്നതിന് തണ്ടിന്റെ സ്വരസം നാല് തുള്ളി വീതം ചെവിയില്‍
ഒഴിച്ചാല്‍ മതി.
സംസ്കൃതത്തിൽ അസ്ഥി സംഹാരി എന്നാണ് ചങ്ങലംപരണ്ടയുടെ പേര്.ഒടിഞ്ഞ എല്ലുകളെ യോജിപ്പിക്കാനുള്ള ഔഷധ ശക്തി ഉള്ളതുകൊണ്ടാണ് ആ പേര് കിട്ടിയത്. വയറ്റു വേദനയ്ക്ക് ഇതിന്റെ തണ്ട് ഉണക്കി പൊടിച്ച് വാളൻപുളിയും ഉപ്പും ചേർത്ത് കഴിക്കാറുണ്ട്.ഇതിന്റെ തണ്ട് വാട്ടിപിഴിഞ്ഞ നീര് ചെറു ചൂടോടെ ചെവിയിൽ ഒഴിച്ചാൽ ചെവി വേദന , ചെവിക്കുത്ത് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. ഒടിവും ചതവും ഉള്ള ഭഗത് ഇതിന്റെ തണ്ട് പതിവായി വച്ച് കെട്ടുന്നത് നല്ലതാണു. കഫം, വാതം എന്നിവയെ ശമിപ്പിക്കും. ഒടിഞ്ഞ അസ്ഥിയെ കൂട്ടിച്ചേർക്കും.രക്തം സ്തംഭിപ്പിക്കും.വിശപ്പുണ്ടാക്കും.ആർത്തവ ക്രമീകരണത്തിനും നല്ലത്.

ചങ്ങലം പരണ്ട ഇറ്റിച്ചു പിഴിഞ്ഞ നീരിൽ അതുതന്നെ കൽക്കമായി അരച്ചു
കലക്കി നല്ലെണ്ണയും ചേർത്ത് മെഴുകു പാകത്തിൽ അരൈച്ചെടുത്ത എണ്ണ ഒടിവിനും
ചതവിനും പുറത്തു പുരട്ടാവുന്നതാണ്.*ഇതിന്റെ നീരും സമം തേനും ചേർത്ത്
കുറേശ്ശെ രണ്ടു നേരം കഴിച്ചാൽ ആർത്തവം ക്രമമാവും.
രസാദി ഗുണങ്ങൾ
രസം :മധുരം
ഗുണം :രൂക്ഷം, ലഘു
വീര്യം :ഉഷ്ണം
വിപാകം :മധുരം
രസാദി ഗുണങ്ങൾ
രസം :മധുരം
ഗുണം :രൂക്ഷം, ലഘു
വീര്യം :ഉഷ്ണം
വിപാകം :മധുരം

No comments:
Post a Comment