Sunday, 21 June 2015

വയൽ ചുള്ളിയുടെ ഔഷധ ഉപയോഗ ഭാഗങ്ങൾ വേര്, തണ്ട്, ഇല, വിത്ത് ,എന്നിവയാണ് .ഇതിൻ്റെ വേര് അതിൻ്റെ എട്ടിരട്ടി വെള്ളത്തിൽ കഷായം വെച്ച് വററിച്ച് നാലിലൊന്നാക്കി മുപ്പത് മില്ലി ലിറ്റർ വീതം രാവിലെയും വൈകീട്ടും പതിവായി കുടിച്ചാൽ സോമരോഗം, മഞ്ഞപിത്തം, പാണ്ഡ് ,വാത വികാരം, നീര്, എന്നിവ ശമിക്കും. ഒരു പലം വയൽ ചുള്ളിയരി അരപലം ഞരിഞ്ഞിൽ കാൽ പലം വെള്ളരിക്ക എന്നിവ നന്നായി അരച്ച് രണ്ട് ലിറ്റർ പാലിൽ കുറുക്കി അര ലിറ്ററാക്കി അതിൽ ആവശ്യത്തിനു് കൽക്കണ്ടവും ചേർത്ത് ലേഹ്യ രൂപത്തിൽ ഓരോ സ്പൂൺ വീതം ദിവസേന സേവിച്ചാൽ മൂത്ര ച്ചുട്, എരിച്ചൽ, മൂലക്കുരു, ദുർനീര് എന്നിവ ശമിക്കും ഇതിൻ്റെ വിത്ത് പൊടിച്ചത് ഒരു ഗ്രാം മുതൽ മൂന്ന് ഗ്രാം വരെ പാലിൽ കലക്കി പഞ്ചസാരയും ചേർത്ത് ദിവസം രണ്ടു നേരം വീതം കൂടിച്ചാൽ പുരുഷൻമാരിൽ കണ്ടുവരുന്ന ഷണ്ഡത്വം മാറും ഗൊണേറിയ ഇടങ്ങിയ രോഗങ്ങൾക്കും ഇത് നല്ലതാണ് വയൽ ചുള്ളിയുടെ ഇല ഭക്ഷണമാക്കി കൊണ്ട് വയൽ ചുള്ളി സമൂലം കഷായമാക്കി സേവിച്ചാൽ രക്തവാതം നിശ്ശേഷം ശമിക്കും

No comments:

Post a Comment