കറ്റാര്‍വാഴ ഒറ്റമൂലി
വിവിധ രോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ് കറ്റാര്‍വാഴ. ത്വക്ക് രോഗങ്ങള്‍ , കര്‍ണ്ണ- നേത്രരോഗങ്ങള്‍ , മുടിയുടെ വളര്‍ച്ചാക്കുറവ്, വൃക്കരോഗങ്ങള്‍ , കരള്‍ രോഗങ്ങള്‍, ദഹനപ്രശ്നങ്ങള്‍ തുടങ്ങി ഒട്ടേറെ അസുഖങ്ങള്‍ക്ക് കറ്റാര്‍വാഴ ഉത്തമ പ്രതിവിധിയാണ്. കറ്റാര്‍വാഴയുടെ നീര് സൌന്ദര്യവര്‍ദ്ധക വസ്തുക്കളുണ്ടാക്കാനാണ് കൂടുതലും ഉപയോഗിക്കുന്നത്. മുഖസൌന്ദര്യത്തിനുള്ള ക്രീമുകളിലെ പ്രധാന ചേരുവ കറ്റാര്‍വാഴയാണ്. കറ്റാര്‍വാഴ നീര് വെറുതെ മുഖത്ത് തേച്ചുപിടിപ്പിക്കുന്നത് ചര്‍മ്മം മൃദുവാകാന്‍ സഹായിക്കും. കറ്റാര്‍ വാഴയുടെ ജ്യൂസ് കുടിക്കുന്നതും ത്വക്കിലെ ചുളിവുകള്‍ ഇല്ലാതാക്കും. വാതം, പിത്തം, പൊള്ളല്‍ , രക്തശുദ്ധി, ചതവ് എന്നീ രോഗങ്ങള്‍ക്കും കറ്റാര്‍വാഴ ഉപയോഗിക്കാറുണ്ട്. കാന്‍സര്‍ , പ്രമേഹം എന്നീ രോഗങ്ങളെ ചെറുക്കാനും കറ്റാര്‍വാഴയ്ക്ക് സാധിക്കും. ചില ഹോമിയോ മരന്നുകളിലും കറ്റാര്‍വാഴ ചേര്‍ക്കാറുണ്ട്. കറ്റാര്‍വാഴനീരും പച്ചമഞ്ഞളും അരച്ച് തേച്ചാല്‍ കുഴിനഖം ഇല്ലാതാകും. മുറിവുണങ്ങാനും ഇത് നല്ലതാണ്. ഒടിവ്, ചതവ് എന്നിവയ്ക്ക് ഉപയോഗിക്കുന്ന മുറിവെണ്ണയിലെ പ്രധാന ചേരുവ കറ്റാര്‍വാഴയാണ്. കറ്റാര്‍വാഴ നീര് ദിവസവും സേവിക്കുന്നത് കുടലുമായി ബന്ധപ്പെട്ട രോഗങ്ങള്‍ , വയറുവേദന, ആര്‍ത്തവ വേദന എന്നിവ മാറാന്‍ സഹായിക്കും. കറ്റാര്‍വാഴ നീരും തേനും മഞ്ഞളും ചേര്‍ത്ത് സേവിച്ചാല്‍ ജലദോഷം, ചുമ എന്നിവ മാറും. കറ്റാര്‍ വാഴയുടെ നീര് ചേര്‍ത്ത് എണ്ണകാച്ചിയാല്‍ മുടി നന്നായി വളരുമെന്ന് മാത്രമല്ല, തലയ്ക്ക് നല്ല തണുപ്പും കിട്ടും.

No comments:
Post a Comment