Monday, 22 June 2015

ഹൃദയത്തെ സംരക്ഷിക്കാൻ തഴുതാമ
.....................................................
പുനര്‍ന്നവ എന്നും പേരുള്ള തഴുതാമ ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഇലച്ചെടിയാണ്. നിലത്തു പടര്‍ന്നുകിടന്നു വളരുന്ന തണ്ടുകള്‍ക്ക് പര്‍പ്പിള്‍ നിറമാണ്.
ഇതില്‍ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളെ ഉത്തേജിപ്പിച്ച് മൂത്രവര്‍ധനയ്ക്ക് സഹായിക്കും. അതിനാല്‍ ശരീരനീരിനു ഫലപ്രദമാണ്. കേരളത്തില്‍ മാത്രമല്ല പഞ്ചാബിലും പോര്‍ച്ചുഗീസുകാരും ഇവയുടെ ഉപയോഗം നന്നായറിയാവുന്നവരാണ്.
നേത്രചികിത്സയ്ക്കും അസ്ഥിസ്രാവചികിത്സയ്ക്കുമാണ് ഇവര്‍ ഇതുപയോഗിക്കുന്നത്. മൂലക്കുരു ചികിത്സയ്ക്കും ചിലയിടങ്ങളില്‍ ഇത് ഉപയോഗിക്കുന്നുണ്ട്..
ത്വക്കിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാറ്റാന്‍ തഴുതാമ തൈല രൂപത്തില്‍ ഉപയോഗിക്കാമെന്നു ചരകസംഹിതയില്‍ പറയുന്നുണ്ട്. തഴുതാമ ഇട്ടു വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ ഗര്‍ഭിണികളുടെ കാലിലെ നീരു കുറയും. സ്ത്രീകള്‍ക്കുണ്ടാകുന്ന മൂത്രംകടച്ചിലിനും മൂത്രതടസത്തിനും പഴുപ്പിനും കുറവുണ്ടാകും. ഗര്‍ഭകാലത്തെ വിളര്‍ച്ചയും പോഷകക്കുറവും തടയാന്‍ തഴുതാമയില പതിവായി തോരന്‍ വച്ചു കഴിക്കാം. തഴുതാമ വേരരച്ചു നെല്ലിക്കാനീരില്‍ കഴിച്ചാല്‍ പ്രോസ്‌റ്റേറ്റു വീക്കം നിയന്ത്രിക്കുകയും
ഹൃദ്രോഗം തടയാനായി തഴുതാമ ഇല തോരന്‍ വച്ച് പതിവായി കഴിച്ചാല്‍ മതി. ശരീരത്തിലുള്ള നീരിനും കഫക്കെട്ടിനു തഴുതാമയില തോരന്‍ നല്ലതാണ്. മൂത്രത്തിലെ കല്ലു മാറാനും ഇതു നല്ലതാണ്.
തഴുതാമയുടെ വേരോടുകൂടിയ തണ്ടുകള്‍ നട്ടു വളര്‍ത്താം. നല്ല നനവു കിട്ടുന്നതും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലങ്ങളാണ് വളര്‍ത്താന്‍ അനുയോജ്യം.

No comments:

Post a Comment