തൃഫലയിലെ കടുക്കയെ പറ്റിയാണല്ലോ ഇന്നലെ പറഞ്ഞത്.
ഇന്നതിലെ അടുത്ത ആൾ നെല്ലിക്ക.
-നെല്ലിക്ക-
-----------------
നമ്മുക്കു സ്ഥിരപരിച്ചിതമായ ഒരു ഔഷധമാണ് നെല്ലിക്ക. നമ്മുടെ പഴഞ്ചൊല്ലുകളിലും, മുത്തശ്ശികഥകളിലും , ഇതിന് എറെ സ്ഥാനമുണ്ട്. ഔഷധഗുണതിന്റെ കാര്യത്തിലും നെല്ലിക്ക്ക് അത്രതന്നെ പ്രാധാന്യമുണ്ട്.
ജരാനരകളെ മാറ്റി യൌവനം നിലനിര്‍ത്തുന്നതിനും, നാഡിബലം, ധാതുപുഷ്ടികും ഇത് ഉപയോഗിക്കുന്നു. ത്രിദോഷങ്ങളെ ശ്രമിപ്പിക്കുന്നതിനാല്‍ മറ്റു ഔഷധങ്ങളില്‍ നിന്നും ഇതിനെ ആയുര്‍വേദത്തില്‍ എറ്റവും പ്രാധാന്യം നല്ലകിവരുന്നു.
നെല്ലിക്ക എന്ന ഫലം നൽകുന്നതും യൂഫോർബിയാസീ എന്ന സസ്യകുടുംബത്തിൽപ്പെടുന്നതുമായ ഒരു ഇലപൊഴിയുന്ന (Deciduous) മരമാണ് നെല്ലി. സംസ്കൃതത്തിൽ ആമലകി, അമൃതഫലം, ധാത്രിക എന്നും അറിയപ്പെടുന്നു.
നെല്ലിമരം 8 മുതൽ 18 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. മരപ്പട്ട ചാര നിറത്തിലുള്ളതാണ്. ഇലകൾ:പച്ച നിറമുള്ളതും കെറുതുമാണ്. മാർച്ച് - മേയ് മാസങ്ങളിൽ പുഷ്പിക്കുന്ന നെല്ലിമരത്തിന്റെ പൂക്കൾക്ക് പച്ച കലർന്ന മഞ്ഞനിറമാണുള്ളത്. ആൺ പൂക്കളും പെൺപൂക്കളും ഒരേ ചെടിയിൽ കാണുന്നു. ഫലങ്ങൾ ചവർപ്പ് കലർന്ന പുളിരസമുള്ളതും ഗോളാകൃതിയിലുള്ളതുമാണ്. നെല്ലിക്കായ കഴിച്ചയുടനേ വെള്ളം കുടിച്ചാൽ, വെള്ളത്തിന് മധുരമുള്ളതായി തോന്നും.
കായ്കളുണ്ടായിക്കഴിഞ്ഞ് ജനുവരിയോടെ ഇല പൊഴിക്കുന്ന ഇവ ജൂൺ-ജൂലായ് മാസത്തോടെ തളിർത്ത് പൂത്തു തുടങ്ങും.
മറ്റുനാമങ്ങള്‍
-------------------
മലയാളം :-നെല്ലിക്ക
തമിഴ് :- നെല്ലിക്കായ്
സംസ്‌കൃതം :-അമ്ലക,ആമലകി
ഇംഗ്ളിഷ് :-ഗൂസ് ബെറി
ഹിന്ദി :-അമല
ശാസ്ത്രിയം :-എംബ്ലിക്ക ഒഫീസിനാലിസ്
കുടുംബം :-യൂ ഫോബിയേസി
രസം :-കഷായം,അമ്ലം,തിക്തം,മധുരം
വീര്യം :-ശീതം
ഗുണം :-ഗുരു,രുക്ഷം
വിപാകം :-മധുരം
ഉപയോഗം :-കായ്,വേര്,തൊലി,ഇല
കര്‍മ്മം :- ത്രിദോഷശമനം
ചില ഔഷധപ്രയോഗങ്ങള്‍
------------------------------------
ആയുർവേദത്തിൽ നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നു. ച്യവനപ്രാശത്തിലെയും, രസായനങ്ങളിലെയും പ്രധാന ചേരുവയാണ് നെല്ലിക്ക. നെല്ലിക്ക ചേർത്ത എണ്ണകൾ ത്വക് രോഗങ്ങൾക്ക് ഉപയോഗിക്കുന്നു. പ്രധാനമായും കായകളാൺ ഉപയോഗിക്കുന്നതെങ്കിലും ചില ഔഷധകൂട്ടുകളിൽ ഇല, വേർ, തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്.
പച്ചനെല്ലിക്കാ നീരില്‍ പച്ചമഞ്ഞള്‍ ചേര്‍ത്ത് പതിവായികഴിച്ചാല്‍ പ്രമേഹം ശമിക്കും. പാലില്‍ കഴിച്ചാല്‍ അമ്ലപിത്തം ശമിക്കും. നെല്ലിക്കാത്തോട് ശര്‍ക്കരയില്‍ ഒരു മാസം ഇട്ട് കഴിച്ചാല്‍ ശരീരബലം വര്‍ദ്ധിക്കും .
മറ്റു് ഉപയോഗങ്ങൾ
--------------------------
കായ്കൾ മഷി, ചായം, ഷാമ്പൂ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. തടി വെള്ളത്തിൽ കൂടുതൽ നാൾ കിടന്നാലും കേടുവരാത്തവയാണു്. ഇലകൾ ഏലത്തിനു വളമായി ഉപയോഗിക്കുന്നു.

No comments:
Post a Comment