1, ഫിസ്റ്റുല മാറാന്‍...!!
ഒറ്റവേരന്‍ എന്ന പെരുവലത്തിന്റെ വേരിന്റെ നുള്ളിയെടുക്കാവുന്ന അഗ്രം 10 gms എടുത്ത് കൂടെ പച്ച മഞ്ഞള്‍ 10 gms ചേര്ത്ത് അരച്ചത് രാവിലെയും വൈകീട്ടും ഒന്നര മാസം കഴിച്ചാല്‍ ഫിസ്റ്റുല മാറും..!!
2,മഞ്ഞപിത്തത്തിനു..!!
കീഴാര്നെല്ലി സമൂലം അരച്ചത് ശുദ്ധമായ പച്ച പാലില്‍ ചേര്ത്തിളക്കി രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ മഞ്ഞപിത്തം മാറി കിട്ടും..
3,തല വേദനയ്ക്ക് ..!!
ഞാറയുടെ തൊലി അരച്ച് നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനയ്ക്ക് ആശ്വാസം കിട്ടും..
4,നല്ല മുടിയ്ക്ക് ..!
കുളിക്കുന്പോള്‍ ചെമ്പരത്തി പൂവിന്റെ ഇല അരച്ചെടുത്തുള്ള താളി ഉപയോഗിക്കുക..
5,ഉളുക്കിന്...!!
ഉളുക്കുള്ള ഭാഗത്ത് കടലാടിയും പച്ചമഞ്ഞളും കൂടി അരച്ച് പുരട്ടിയാല്‍ ഉളുക്ക് വേദനയും നീരും കുറയും..
6,പഴുതാര ,തേള്‍ വിഷമകറ്റാന്‍..!!
തുളസിയില,പച്ചമഞ്ഞള്‍,വെളുത്തുള്ളി എന്നിവ അരിക്കാടിയില്‍ അരച്ച് പുരട്ടുക..
7,തേനിച്ച കുത്തിയാല്‍ ..!
തുവര ഇലയും പച്ചമഞ്ഞളും അരച്ചത് ഇടയ്ക്കിടയ്ക്ക് പുരട്ടുക..
8,നേത്ര രോഗങ്ങള്ക്ക് ..!!
പൂവാംകുറുന്തല്‍ സമൂലം അരച്ച് എടുത്ത് ഇരു കാലുകളിലെയും പേര് വിരലിന്റെ കഴുത്ത് ഭാഗത്ത് പൊതിഞ്ഞു വെച്ചു തുണി കൊണ്ട് ചുറ്റി കെട്ടി വെച്ചാല്‍ മതി..!!
9,വായപ്പുണ്ണ്‍,തൊണ്ട വേദനയ്ക്ക് ...!!
കരിനൊച്ചിയില കഷായം വെച്ചു ഇളം ചൂടോടു കൂടി കവിള്‍ കൊള്ളുക..
10,വയറിളക്കം ശമിക്കാന്‍...!!
മുക്കുറ്റിയുടെ ഇല അരച്ച് മോരില്‍ കലക്കി സേവിച്ചാല്‍ വയറിളക്കം ശമിക്കും..
11,ചുമ ,കഫക്കെട്ട് ശമിക്കാന്‍...!!
മുക്കുറ്റി സമൂലം അരച്ചത് തേന്‍ ചേര്ത്ത് കഴിച്ചാല്‍ ചുമ ,കഫക്കെട്ട് എന്നിവ മാറികിട്ടും..!
12,കരള്‍ രോഗങ്ങള്ക്ക് ..!!
കീഴാര്നെല്ലി അരച്ച് പാലില്‍ കഴിച്ചാല്‍ കരളിന്റെ പ്രവര്ത്ത നത്തെ ത്വരിതപ്പെടുത്തുകയും ശക്തി പെടുത്തുകയും ചെയ്യുന്നു..
13,പുഴു കടിയ്ക്ക്...!!
തുളസിയില അരച്ചത് ചെറുനാരങ്ങാ നീരില്‍ ചേര്ത്ത് പുരട്ടിയാല്‍ പുഴുക്കടി ഭേദമാകും..!!
14,വെള്ള പാണ്ടിന് ...!!!
കാര്കോകിലരി മോരില്‍ അരച്ച് പുരട്ടിയാല്‍ വെള്ള പാണ്ടിന് ആശ്വാസം കിട്ടും.
15,രക്ത സമ്മര്ദ്ദം ഒഴിവാക്കാന്‍..!
ജീരകം ,വെളുത്തുള്ളി ,ഉലുവ എന്നിവ വറുത്തു വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച് കുടിയ്ക്കുക..!
No comments:
Post a Comment