ഇന്ന് നമ്മുടെ ഇടയിൽ സ്ത്രീ പുരുഷ ഭേദമന്യേ 75% ആളുകളും അനുഭവിക്കുന്ന
പ്രധാന ആരോഗ്യ പ്രശനംആണ് എല്ലുകളുടെ തേയ്മാനം. അതിനുള്ള പ്രധാന കാരണം
കാത്സ്യത്തിന്റെയും ജീവകം ഡിയുടെയും കുറവാണ്. കാത്സ്യത്തിന്റെ ആഗിരണം
സുഗമമായി നടക്കണമെങ്കിൽ ജീവകം ഡി കൂടിയേ തീരൂ. ആഹാരത്തിൽ നിന്ന് ജീവകം ഡി
ലഭിക്കുമെങ്കിലും പ്രധാന സ്രോതസ്സ് സൂര്യപ്രകാശം ആണ്. രാവിലെയും
വൈകുന്നേരവും(ചരിഞ്ഞ് വീഴുന്ന സൂര്യപ്രകാശം) സൂര്യസ്നാനം നടത്തിയാൽ നമ്മുടെ
ശരീരത്തിന് ആവശ്യമായ ജീവകം ഡി ലഭിക്കും.
കാത്സ്യം ലഭിക്കുന്നത് ഭഷണത്തിൽ കൂടി ആണ്. കടൽ മത്സ്യങ്ങൾ, ഇലക്കറികൾ ഇവയിലൊക്കെ കാത്സ്യം അടങ്ങിയിട്ടുണ്ട്. ചങ്ങലംപരണ്ട എന്ന ഔഷധ സസ്യം കാത്സ്യത്തിന്റെ കലവറ ആണ്. ആയതിനാൽ ഇത് ആഹാരത്തിൽ ഉള്പ്പെടുത്തുന്നത് പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ഉത്തമം ആണ്.

ചങ്ങലംപരണ്ട ചമ്മന്തി
ആവശ്യമുള്ള സാധങ്ങൾ
1. ചങ്ങലം പരണ്ട - ഒരു കഷ്ണം 20-25 cm നീളം
2. എണ്ണ - ഒരു ടേബിൾ സ്പൂണ്‍
3. പിഴി പുളി - നെല്ലിക്കാ വലുപ്പം
4. കടുക് - കാൽ ടീസ്പൂണ്‍
5. കായം - ഒരു ചെറിയ കഷ്ണം
6. ഉഴുന്ന് - 1-2 ടേബിൾ സ്പൂണ്‍
7. വറ്റൽ മുളക് - നാലെണ്ണം നുറുക്കിയത്
8. കറിവേപ്പില - രണ്ട് മൂന്ന് തണ്ട്
9. ഇഞ്ചി - ചെറിയ കഷ്ണം
10. ഉപ്പ് ആവശ്യത്തിന്
പാചകം ചെയ്യേണ്ടുന്ന വിധം:-
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉഴുന്ന്, കായം, കടുക്, വറ്റൽ മുളക് എന്നിവ മൂപ്പിക്കുക അതിലേക്ക് കരിം തൊലി ചെത്തി കളഞ്ഞ് ചെറിയ കഷ്ണങ്ങൾ ആക്കിയ ചങ്ങലം പരണ്ട കൂടി ചേർത്ത് വഴറ്റുക. നന്നായി വഴറ്റി കഴിഞ്ഞ് പുളിയും ഉപ്പും ചേർത്ത് കല്ലിൽ അരച്ചെടുക്കുക. കൂടെ ഇഞ്ചിയും കറിവേപ്പിലയും കൂടി ചതച്ച് ചേര്ക്കുക..
എണ്ണയിൽ വഴറ്റിയ ചങ്ങലം പരണ്ടയും, മഞ്ഞൾപൊടിയും, ഉപ്പും, ഇഞ്ചിയും ഉപയോഗിച്ചും ചമ്മന്തി അരയ്ക്കാം.
ചങ്ങലം പരണ്ട ചൊറിച്ചിൽ ഉണ്ടാക്കുന്നത് ആണ്. ഉപയോഗിക്കുമ്പോൾ ചൊറിച്ചിൽ ഉണ്ടായാൽ വെളിച്ചെണ്ണ തൂക്കുക, വായ്ക്കകം ചൊറിഞ്ഞാൽ പനംകല്ക്കണ്ടമോ കരിപ്പോട്ടിയോ കഴിക്കുക.

No comments:
Post a Comment